ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

02-10-17

📒📕📗
   📚📚
സർഗസംവേദനം
അനില്‍
     📚📚
         📒📕📗
👒👒👒👒👒👒👒👒

🗣 എരിയുന്ന നാവ്
-കേരളം കേട്ട വിപ്ലവ പ്രസംഗങ്ങൾ - 
--------------------------------------
ആർ. കെ. ബിജുരാജ്
(പിണറായി സ്വേദേശി. പത്രപ്രവർത്തകൻ,  വിവർത്തകൻ. ചരിത്രത്തിലും, കൊമേഴ്സിലും ബിരുദാനന്തര ബിരുദവും ജേർണലിസത്തിൽ ബിരുദാനന്തര ഡിപ്ളോമയും നേടി. ഇരുപത്തിരണ്ടു പുസ്തകങ്ങൾ  മലയാളത്തിലേക്ക് മൊഴിമാറ്റം  നടത്തി.    ഇപ്പോൾ മാധ്യമം ആഴ്ചപ്പതിപ്പിൽ  സീനിയർ സബ് എഡിറ്റർ.  ഹിസ്റ്ററി,  നക്സൽ ദിനങ്ങൾ,  എരിയുന്ന നാവ് (കേരളം കേട്ട വിപ്ലവ പ്രസംഗങ്ങൾ) എന്നിവ പ്രധാന രചനകൾ.)

എരിയുന്ന നാവ്👇🏼
-----------------------------
അവരവരെ സഹായിക്കാൻ ശേഷിയുള്ളവരെ ദൈവവും സഹായിക്കുമെന്ന് ഉറപ്പിച്ചുകൊള്ളുവിൻ ഡോ. പല്പു 1906 ൽ എസ്. എൻ. ഡി. പി. യോഗത്തിന്റെ മൂന്നാം വാർഷിക യോഗത്തിൽ പറഞ്ഞ വാക്കുകൾ.  കേരളത്തിൽ ആദ്യമായി വ്യവസായ പ്രദർശനം ഈ വാർഷിക യോഗത്തോടനുബന്ധിച്ചാണ്. 

സാഹിത്യ സംഘടനകളും വായനശാലകളും ഓരോരോ പ്രദേശങ്ങളിലും പ്രത്യേകം പ്രത്യേകം ഉണ്ടായിരിക്കേണ്ടതും അതുകൾ മൂലം വിദ്യാഭ്യാസ വിഷയത്തിൽ  സമുദായത്തിന് വളരെ  അഭിവൃദ്ധിയുണ്ടാകുവാൻ ഇടയുള്ളതുമാകുന്നു.
ശ്രീ നാരായണ ഗുരു.  1910ൽ ചെറായി വിജ്ഞാനവർദ്ധിനി സഭ സമർപ്പിച്ച  മംഗളപത്രത്തിന് മറുപടിയായി ചെയ്ത  പ്രസംഗം.   

കേരളത്തിൽ വിമോചനസമരത്തിന് കാരണമായ സംഭവ വികാസങ്ങളുടെ തുടക്കം കുറിച്ച മുണ്ടശ്ശേരി മാസ്റ്ററുടെ വിദ്യാഭ്യാസ ബില്ല്  അവതരിപ്പിച്ചു കൊണ്ട്  നിയമസഭയിൽ നടത്തിയ  പ്രസംഗം......  

തുടർന്ന് തന്റെ ഊന്നുവടി മുകളിലേക്കെറിഞ്ഞ് ജനങ്ങളെ ആവേശം കൊള്ളിച്ചു  വിമോചനസമരാഹ്വാനം നടത്തിയ  ശ്രീ മന്നത്ത് പത്മനാഭന്റെ തിരുവനന്തപുരത്തെ പ്രസംഗം......

ശ്രീമതി  കെ. ആർ. ഗൗരിയമ്മ,  ഭൂപരിഷ്കരണ  നിയമം നടപ്പിലാക്കാൻ തുടങ്ങിയതിന്  കാരണമായ ബില്ല് അവതരിപ്പിച്ചു കൊണ്ട് നിയമസഭയിൽ നടത്തിയ പ്രസംഗം.  ......

കേരളത്തിലെ കക്ഷി രാഷ്ട്രീയം കോളിളക്കത്തിലേക്ക് ചാടിയ  പീച്ചി സംഭവത്തെക്കുറിച്ച്  എന്നത്തെയും രാഷ്ട്രീയ  അതികായനായിരുന്ന ശ്രീ. പി. ടി. ചാക്കോ  ഒട്ടും വികാരവിവശനാകാതെ നിയമസഭയിൽ നടത്തിയ പ്രസംഗം..........

കൊണ്ടും കൊടുത്തും  ചിരിപ്പിച്ചും ചിന്തിപ്പിച്ചും ലോനപ്പൻ നമ്പാടൻ നടത്തിയ പ്രസംഗം......

കമ്യൂണിസ്റ്റ് പാർട്ടിയിലെ   പിളർപ്പിനുശേഷം അഴിമതിയാരോപണം തന്റെ പഴയ സഹപ്രവർത്തകരിൽ നിന്നുയർന്നപ്പോൾ ശ്രീ. ടി. വി. തോമസ്  ഉരുളക്കുപ്പേരി എന്ന മട്ടിൽ എന്നാൽ തികച്ചും  ആധികാരികമായി  ചെയ്ത പ്രസംഗം........

അങ്ങനെ 
കേരളത്തിന്റെ രാഷ്ട്രീയ- സാംസ്കാരിക മണ്ഡലങ്ങളിൽ പ്രതിധ്വനി ഉയർത്തിയ അൻപത്തിനാല്  പ്രസംഗങ്ങൾ ഈ പുസ്തകത്തിലുണ്ട്.

വെറുതെ പ്രസംഗങ്ങൾ നിരത്തുകയല്ല ശ്രീ. ബിജുരാജ്  ചെയ്തിരിക്കുന്നത്. ആ പ്രസംഗം  എപ്പോൾ,  എവിടെ, എങ്ങനെ,  എന്തിന് ചെയ്തു എന്നുകൂടി ആധികാരികമായി രേഖപ്പെടുത്തിയിരിക്കുന്നു.   ഒരു നല്ല  പഠന, ഗവേഷണഫലമാണ്  ഈ പുസ്തകം  എന്നതിൽ തർക്കമില്ല. സൂക്ഷിച്ചു വെയ്ക്കാനും പഠിക്കാനും കാര്യങ്ങൾ  മനസ്സിലാക്കാനും ഉപകരിക്കുന്ന  ഒരു  പുസ്തകമാണ്, എരിയുന്ന  നാവ് കേരളം കേട്ട വിപ്ലവ പ്രസംഗങ്ങൾ.  
🎉🎉🎉🎉🎉🎉🎉🎉

✒ കുരുവിള ജോൺ
                     9495161182
🎓🎓🎓🎓🎓🎓🎓🎓