ചിത്രം വിചിത്രം
അവതരണം അശോക് ഡ്ക്രൂസ്
ചിത്രം വിചിത്രത്തിന്റെ ആദ്യസ്നാപ്പിലേക്ക് എല്ലാവർക്കും ഹൃദ്യമായ സ്വാഗതം!🙏🏽
അവതരണം അശോക് ഡ്ക്രൂസ്
ചിത്രം വിചിത്രത്തിന്റെ ആദ്യസ്നാപ്പിലേക്ക് എല്ലാവർക്കും ഹൃദ്യമായ സ്വാഗതം!🙏🏽
ഫോട്ടോഗ്രഫിയിൽ താല്പര്യമില്ലാത്തവരായി ആരാണുള്ളത്! ആയിരം വാക്കുകളേക്കാൾ ശക്തമായ ചിത്രങ്ങളെ നമുക്കറിയാം. എന്നാൽ അതിന്റെ പിന്നാമ്പുറക്കഥകൾ കൂടി അറിഞ്ഞാൽ ക്ലാസ്സ് മുറികളിലും അവ പ്രയോജനപ്പെടുത്താം. അത്തരമൊരു ലക്ഷ്യമാണ് 'ചിത്രം വിചിത്ര' ത്തിനുള്ളത്.
ആദ്യ സ്റ്റാപ്പ് ഇന്ത്യയിൽ നിന്നാണ്...
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിലെ നിർണായക നിമിഷം.
ഈ ചിത്രം പകർത്തിയത് ഫ്രെഞ്ചുകാരനായ ഹെൻറി കാർഷ്യേ ബ്രസ്സൻ ആണ്.
ഹെൻറി കാർഷ്യേ ബ്രസ്സൻ (1908-2004)
ചിത്രകാരൻ, ഫോട്ടോഗ്രാഫർ, ചലച്ചിത്രകാരൻ എന്നീ നിലകളിൽ പ്രശസ്തനാണ്.
കാൻഡിഡ് ഫോട്ടോഗ്രാഫിയിലെ ആചാര്യൻ.
ആധുനിക ഫോട്ടോ ജേണലിസത്തിന്റെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്നു.
ഗാന്ധിജിയുടെ ശവസംസ്കാര ചടങ്ങുകളുടെ ചിത്രങ്ങൾ, ചൈനീസ് സിവിൽ വാർ ചിത്രങ്ങൾ എന്നിവ അദ്ദേഹത്തെ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ചു.
ഇനി ഇന്നത്തെ ചിത്രവുമായി ബന്ധപ്പെട്ട ഇന്ത്യൻ ബഹിരാകാശചരിത്രകൗതുകം...
സൈക്കിളും പള്ളിയും പിന്നെ റോക്കറ്റും
ഇന്ത്യയുടെ ആദ്യ റോക്കറ്റു വിക്ഷേപണത്തിനു പിന്നിൽ ദൈവികമായൊരു ഇടപെടൽ കൂടിയുണ്ട്. 1963ൽ ഇന്ത്യയുടെ ആദ്യ റോക്കറ്റ് ആകാശത്തേക്ക് കുതിച്ചുയർന്നത് ഒരു പള്ളിമുറ്റത്തു നിന്നായിരുന്നു; തുമ്പയിലെ മഗ്ദലന മറിയത്തിന്റെ പേരിലുള്ള പള്ളിമുറ്റത്തു നിന്ന്!
തിരുവനന്തപുരത്തെ തുമ്പ റോക്കറ്റ് വിക്ഷേപണത്തിന് അനുയോജ്യമായ സ്ഥലമാണെന്ന് വിക്രം സാരാഭായ് കണ്ടെത്തിയത് 1960 ൽ ആയിരുന്നു. അച്ചുതണ്ടിലെ ആ മാന്ത്രിക രേഖ കടന്നു പോകുന്ന ഇടം പള്ളി നിൽക്കുന്ന ഇടമാണെന്ന തിരിച്ചറിവ് സാരാഭായിയെ ആ പള്ളിമേടയിൽ എത്തിച്ചു.
ശേഷം സംഭവിച്ചത്, ഡോ.എ.പി.ജെ. അബ്ദുൾ കലാമിന്റെ 'ജ്വലിക്കുന്ന മനസ്സുകളിൽ ' നിന്ന് വായിച്ചെടുക്കാം: യും സഹപ്രവർത്തകരും കൂടി തിരുവനന്തപുരം ബിഷപ്പായ റവ. ബർണാഡ് പെരേരയെ ചെന്നുകണ്ട് ആവശ്യമറിയിച്ചു. കൃത്യമായി ഒരുത്തരം പറയാതെ എല്ലാ ശാസ്ത്രജ്ഞന്മാരെയും ഞായറാഴ്ച പള്ളിയിൽ ആരാധനയ്ക്കു വരാൻ റവ.പെരേര അറിയിച്ചു.
അങ്ങനെ ഞായറാഴ്ച എല്ലാവരും പള്ളിയിലെത്തി. ആരാധനാമധ്യേ ഇടയലേഖനം വായിക്കപ്പെട്ടു: പ്രിയപ്പെട്ടവരേ, ചില പ്രശസ്തരായ ശാസ്ത്രജ്ഞന്മാർ എന്നെ വന്ന കണ്ട് ബഹിരാകാശ ഗവേഷണങ്ങൾക്കുവേണ്ടി നമ്മുടെ പള്ളി ആവശ്യമുണ്ടെന്നു പറഞ്ഞു. മനുഷ്യജീവിത നന്മക്കു വേണ്ടി സത്യമന്വേക്ഷിക്കുന്നതാണ് ശാസ്ത്രം ഏറ്റെടുത്തിരിക്കുന്ന ദൗത്യം. മതത്തിന്റെ ആത്യന്തിക ലക്ഷ്യം ആത്മീയതയും. പുരോഹിതന്മാർ സർവശക്തനായ ദൈവത്തോടു പ്രാർത്ഥിക്കുന്നത് മനുഷ്യമനസ്സിന്റെ നന്മക്കു വേണ്ടിയാണ്. അങ്ങനെയെങ്കിൽ, വിക്രമും ഞാനും ചെയ്യുന്നത് ഒന്നുതന്നെയാണ്. മനുഷ്യമനസ്സിനും ശരീരത്തിനും നന്മ വരുത്തുന്ന ഈ ദൈവിക ഉദ്യമത്തെ നിങ്ങൾ അനുകൂലിക്കുമെന്ന് ഞാൻ കരുതുന്നു.
ഒരു നിമിഷത്തെ അഗാധമായ നിശബ്ദതയ്ക്കു ശേഷം പള്ളിയിൽ സന്നിഹിതരായ സകലരും 'ആമേൻ' എന്ന് ഏകസ്വരത്തിൽ പറഞ്ഞു എന്ന് കലാം സാക്ഷ്യപ്പെടുത്തുന്നു.
നാഷണൽ ജ്യോഗ്രഫിക് പറയുന്നത് ശരിയാണെങ്കിൽ,1544 ൽ സെന്റ്. ഫ്രാൻസിസ് സേവ്യറാൽ നിർമ്മിതമായ ഓലമേഞ്ഞ പള്ളിയാണ് ഇരുപതാം നൂറ്റാണ്ടിൽ മഗ്ദലന മറിയത്തിന്റെ പള്ളിയായി പുനർനാമകരണം ചെയ്തത്.
അങ്ങനെ, 1960 ൽ മഗ്ദലന മറിയത്തിന്റെ പേരിൽ അറിയപ്പെടാൻ തുടങ്ങിയ പള്ളിയിൽ നിന്ന് സകല വിശ്വാസികളും ഒഴിഞ്ഞു കൊടുത്തു.
പള്ളിയിലെ പ്രാർത്ഥനാമുറിയായിരുന്നു ആദ്യത്തെ ലാബ്. പിന്നീട് തൊടുത്തുകൂടി ലാബാക്കി മാറ്റി. പള്ളി ഏതായാലും ഇപ്പോൾ ബഹിരാകാശ മ്യൂസിയമാണ്.
1963 നവംബർ 21ന് ഇന്ത്യയുടെ നിക്കി - അപ്പാഷേ ആ പള്ളിപ്പറമ്പിൽ നിന്ന് കുതിച്ചുയർന്നു.
അല്പം രസത്തിനു വേണ്ടി ബ്രസ്സന്റെ ഒരു ചിത്രം വാൽക്കഷണമായി ചേർക്കുന്നു...
നെഹ്റു- ലേഡി മൗണ്ട് ബാറ്റൺ സൗഹൃദ കഥകൾക്കും ഗോസിപ്പുകൾക്കും ഒരു പാട് മൈലേജ് നൽകിയ അത്യപൂർവ ചിത്രം.
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതികരണങ്ങളും പ്രതീക്ഷിക്കുന്നു.
ചിത്രം വിചിത്രത്തിന്റെ ആദ്യ സ്നാപ്പ് ഇവിടെ അവസാനിപ്പിക്കുന്നു.
*****************************************************
അഭിപ്രായങ്ങള്‍
ബ്രസന്റെ ചിത്രങ്ങൾ👌🏻
തുടക്കം ഗംഭീരമായി
കാത്തിരിക്കുന്നു ഇത്തരം ചിത്രങ്ങൾ
പള്ളി ബഹിരാകാശ കേന്ദ്രത്തിന് വിട്ടുകൊടുത്ത കഥ ഇന്ന് ചർച്ച ചെയ്യപ്പെടേണ്ടതാണ്
വഴിയടക്കാൻ പള്ളികൾ സൃഷ്ടിക്കപ്പെടുന്ന ഈ കാലത്ത് (രതീഷ്)
ശരിക്കും വിചിത്രം തന്നെ. ഇന്നത്തെ മതമൗലീക വാദികൾ അറിയേണ്ട കഥ👍 (നെസ്സി)
അശോക് സാറിന്റെ തുടക്കം തട്ടുകളില്ലാതെ ഒഴുകി.
ബ്രസൻ
ഗൗരവവും നർമ്മവും നിറച്ചവതരിപ്പിച്ചത്
ഗംഭീരമായി.
വരാനിരിക്കുന്ന സസ്പെൻസുകളെ കുറിച്ചുള്ള ആകാംക്ഷയാണിപ്പോൾ മനം നിറയെ. (പ്രവീണ്‍ വര്‍മ്മ)
രസകരമായ ചിത്രങ്ങൾ
അറിവു നൽകുന്ന വിശദീകരണക്കും
നന്ദി
അശോക് സാർ (പ്രീത)
നമസ്കാരം!
തുമ്പയില്‍ ഇങ്ങനെയൊരു പരീക്ഷണം നടത്താനും രാജ്യത്തെ ആദ്യത്തെ സ്പേസ് സെന്റര്‍ തുമ്പയില്‍ ആരംഭിക്കാനും വേറൊരു കാരണം കൂടിയുണ്ട്. കാരണം ഭൂമധ്യരേഖ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. നമ്മള്‍ സ്‌കൂളില്‍ പഠിച്ച ഭൂമിശാസ്ത്രപരമായ ഭൂമധ്യരേഖയെക്കുറിച്ചല്ല പറഞ്ഞുവരുന്നത്. ഭൂമിയ്ക്ക് ചുറ്റിലുമുള്ള ലംബമായി എല്ലാ പോയിന്റുകളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു സാങ്കല്പിക രേഖയാണിത്. ഭൂമധ്യരേഖയില്‍ സ്ഥിതി ചെയ്യുന്നതു കൊണ്ടാണ് തുമ്പയില്‍ നിന്ന് ഉപഗ്രഹങ്ങള്‍ ബഹരാകാശത്തേക്ക് അയയ്ക്കാന്‍ സാധിക്കുന്നത് ..
പള്ളിപറമ്പിന് ... നന്ദി...!! (എജോ)
അശോക് സാറിന്റെ പുതു സംരംഭത്തിന് ആദ്യമേ കൂപ്പുകൈ 🙏
ആദ്യസ്നാപ്പ് തന്നെ തകർത്തു ..
തിരൂർ മലയാളത്തിന്റെ റേറ്റിംഗ് കൂടുമെന്നുറപ്പ് ..
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിന് തുടക്കം കുറിച്ച ഫോട്ടോ തന്നെ തെരഞ്ഞെടുത്തത് എന്തുകൊണ്ടും ഉചിതം ..
തുമ്പയിലെ ആ ക്രിസ്ത്യൻ പള്ളിയിൽ നിന്നാണ് നമ്മുടെ ഐ.എസ് .ആർ .ഒ . ഇന്നത്തെ നിലവാരത്തിലേക്കുയർന്നതെന്ന കാര്യം ഏറെ അഭിമാനകരവും ..
വരും വാരങ്ങളിൽ ഇത്തരം മഹത്തര ചിത്രങ്ങളെ പ്രതീക്ഷിക്കുന്നു (ശിവശങ്കരൻ മാസ്റ്റർ)
****************************************************