ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

1

ദൃശ്യകലയുടെ വരമൊഴിയിണക്കത്തില്‍
ചലച്ചിത്രം
നിശ്ചലചിത്രങ്ങളുടെ ഒരു ശ്രേണിയെ വളരെ പെട്ടെന്നു മാറ്റി മാറ്റി കാണിക്കുന്നതു വഴി ചലിക്കുന്ന ചിത്രങ്ങൾ സൃഷ്ടിക്കുന്ന കലാരൂപമാണ് ചലച്ചിത്രം. ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയൊ, ചിത്രങ്ങൾ അനിമേഷൻ ചെയ്തൊ മറ്റ് നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചൊ ചലച്ചിത്രങ്ങൾ സൃഷ്ടിക്കാം.

ചലച്ചിത്രങ്ങൾ അവ നിർമ്മിക്കപ്പെടുന്ന സമൂഹങ്ങളുടെ സാംസ്ക്കാരിക പ്രതിഫലനമാണ് . അതുപോലെ തന്നെ അവ തിരിച്ചും സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നു. ചലച്ചിത്രങ്ങളെ പ്രധാനപ്പെട്ട ഒരു കലാരൂപമായും ജനപ്രിയ വിനോദോപാധിയായും കണക്കാക്കപ്പെടുന്നു. വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ആശയങ്ങളുടെയും ആദർശങ്ങളുടെയും വ്യാപനത്തിനും ഇവ ഉപയോഗിക്കുന്നു. ചലച്ചിത്രങ്ങളുടെ ദൃശ്യഭാഷ അവയ്ക്ക് ഒരു സാർവ്വലോക വിനിമയശക്തി നൽകുന്നു. ചില ചലച്ചിത്രങ്ങൾ സംഭാഷണങ്ങൾ മറ്റ് ഭാഷകളിലേക്കു തർജ്ജമ ചെയ്തു അന്തർദേശീയ തലത്തിൽ പ്രശസ്തമായിട്ടുണ്ട്.

ചലച്ചിത്രങ്ങൾ നിശ്ചലചിത്രങ്ങളുടെ ഒരു ശ്രേണി ഉപയോഗിച്ചാണു ഉണ്ടാക്കുന്നത്. നിശ്ചലചിത്രങ്ങൾ അതിവേഗത്തിൽ തുടർച്ചയായി കാണിക്കുമ്പോൾ അവ ചലിക്കുന്നതായി തോന്നുന്നു. ഒരു ചിത്രം മാറ്റിയിട്ടും ഏതാനും നിമിഷാർദ്ധ നേരത്തേക്ക് അത് അവിടെ തന്നെ ഉള്ളതായി പ്രേക്ഷകനു തോന്നുകയും, അത് കാരണം ചിത്രങ്ങൾ തമ്മിലുള്ള ഇടവേള അറിയാതാവുകയും അങ്ങനെ ചിത്രങ്ങൾ ചലിക്കുന്നതായി തോന്നുകയും ചെയ്യുന്നു.കണ്ണിന്റെ സവിശേഷതയായ പെർസിസ്റ്റൻസ് ഓഫ് വിഷൻ ആണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ഒരു വസ്തുവിന്റെ പ്രതിബിംബം പതിനാറിൽ ഒരു സെക്കൻഡ് സമയത്തേക്ക് തങ്ങി നിൽക്കുന്നു. ആയതിനാൽ നിശ്ചല ദൃശ്യങ്ങൾ ഈ സമയത്തിൽ കൂടുതൽ വേഗത്തിൽ ചലിപ്പിച്ചാൽ ആ വസ്തു ചലിക്കുന്നതായി തോന്നുന്നു.

ചലിക്കുന്ന ചിത്രത്തിൽ നിന്നാണു "ചലച്ചിത്രം" എന്ന പേരു രൂപപ്പെട്ടത്. സംസാര ഭാഷയിൽ ചിത്രം, പടം മുതലായ വാക്കുകളും ചലച്ചിത്രത്തെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്നു. ഇംഗ്ലീഷ് വാക്കുകളായ ഫിലിം, മൂവി എന്നിവയും ഉപയോഗിക്കാറുണ്ട്. എന്നിരുന്നാലും "സിനിമ" എന്ന ഇംഗ്ലീഷ് വാക്കാണ് ഏറ്റവും അധികമായി ഉപയോഗിക്കുപ്പെടുന്നത്.

ചലച്ചിത്രങ്ങൾക്ക് ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപേ നിലവിൽ ഉണ്ടായിരുന്ന നാടകങ്ങൾക്കും നൃത്ത രൂപങ്ങൾക്കും ചലച്ചിത്രങ്ങൾക്ക് സമാനമായ കഥ, തിരക്കഥ, വസ്ത്രാലങ്കാരം, സംഗീതം, നിർമ്മാണം, സംവിധാനം, അഭിനേതാക്കൾ ‍, കാണികൾ തുടങ്ങിയവ നിലവിൽ ഉണ്ടായിരുന്നു.

പിൻഹോൾ ക്യാമറ എന്ന ആശയം അൽഹസെൻ (Alhazen) തന്റെ ബുക്ക് ഓഫ് ഒപ്റ്റിക്സ് (Book of Optics, 1021) എന്ന ഗ്രന്ഥത്തിലൂടെ മുന്നോട്ടു വെക്കുകയും, പിന്നീട് ഏകദേശം 1600-ആം ആണ്ടോടു കൂടി ജിംബാറ്റിസ്റ്റ ഡെല്ല പോർട്ട (Giambattista della Porta) ഇതിനെ പ്രചാരത്തിലാക്കുകയും ചെയ്തു. ഒരു ചെറിയ സുഷിരത്തിലൂടെയോ ലെൻസിലൂടെയോ പുറത്ത് നിന്നുള്ള പ്രകാശത്തെ കടത്തിവിട്ട്, ഒരു പ്രതലത്തിൽ ചലിക്കുന്ന വസ്തുക്കളെ പ്രതിഫലിപ്പിക്കുന്നതാണു പിൻഹോൾ ക്യാമറ. പക്ഷെ ഇത് എങ്ങും റെക്കോർഡ് ചെയ്യപ്പെടുന്നില്ല.

1860-കളിൽ സോട്രോപ് (zoetrope), മൂട്ടോസ്കോപ് (mutoscope), പ്രാക്സിനോസ്കോപ് (praxinoscope) എന്നീ ഉപകരണങ്ങൾ ഉപയോഗിച്ച് ചലിക്കുന്ന ദ്വിമാന ചിത്രങ്ങൾ നിർമ്മിക്കന്ന രീതി പ്രചാരത്തിലായി. ഈ ഉപകരണങ്ങൾ സാധാരണ ഒപ്റ്റിക്കൽ ഉപകരണങ്ങൾ (ഉദാ: മാജിക് ലാന്റേർൺ) പരിഷ്കരിച്ചവ ആയിരുന്നു. ഇവ നിശ്ചല ചിത്രങ്ങളെ ഒരു പ്രത്യേക വേഗതയിൽ മാറ്റി മാറ്റി പ്രദർശിപ്പിച്ച് ചലിക്കുന്നവയായി തോന്നൽ ഉളവാക്കുന്നതായിരുന്നു. സ്വാഭാവികമായും, ഉദ്ദേശിക്കുന്ന ഫലം ലഭിക്കാൻ ചിത്രങ്ങൾ വളരെ കരുതലോടെ നിർമ്മിക്കണമായിരുന്നു. ഇത് പിന്നീട് അനിമേഷൻ ചിത്ര നിർമ്മാണത്തിന്റെ അടിസ്ഥാന തത്ത്വമായി മാറി.

നിശ്ചല ഛായഗ്രഹണത്തിനുള്ള സെല്ലുലോയിഡ് ഫിലിമിന്റെ കണ്ടുപിടിത്തത്തോട് കൂടി, ചലിക്കുന്ന വസ്തുക്കളുടെ ചിത്രം എടുക്കുന്നത് എളുപ്പമായി. 1878-ൽ അമേരിക്കൻ ഐക്യനാടുകളിലെ എഡ്വാർഡ് മയ്ബ്രിഡ്ജ് (Eadweard Muybridge) 24 ക്യാമറകൾ ഉപയോഗിച്ച് ഒരു കുതിരയോട്ടത്തിന്റെ തുടർചിത്രങ്ങൾ നിർമ്മിക്കുന്നതിൽ വിജയിച്ചു. ഈ ചിത്രങ്ങൾ പിന്നീട് ചരിത്രത്തിലെ ആദ്യത്തെ ചലച്ചിത്ര നിർമ്മാൺത്തിന് ഉപയോഗപ്പെടുത്തി. ഈ ചിത്രങ്ങൾ കടലാസിൽ പകർത്തി, ഒരു പിടി ഉപയോഗിച്ച് കറക്കാവുന്ന ഡ്രമ്മിനോടു ചേർത്ത് വെച്ചാൺ ഇതു സാദ്ധ്യമാക്കിയതു. ഡ്രമ്മിന്റെ വേഗത അനുസരിച്ചു 5 മുതൽ 10 ചിത്രങ്ങൾ വരെ ഒരു നിമിഷത്തിൽ കാണിക്കുമായിരുന്നു. നാണയം ഇട്ട് പ്രവർത്തിപ്പിക്കുന്ന ഇത്തരം ഉപകരണങ്ങളും വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കുകയുണ്ടായി.

1880-കളിലെ മൂവി ക്യാമറയുടെ കണ്ടുപിടിത്തത്തോടു കൂടി വിവിധ ദൃശ്യങ്ങൾ ഒരു ഒറ്റ റീലിലേക്കു തന്നെ ചിത്രീകരിക്കുന്നത് എളുപ്പമായി. ഇത് പ്രൊജക്ടറിന്റെ കണ്ടുപിടിത്തത്തിലേക്കും നയിച്ചു. പ്രോസസ്സ് ചെയ്ത ഫിലിമിനെ ലെൻസിന്റെയും ഒരു പ്രകാശ സ്രോതസ്സിന്റെയും സഹായത്തോടെ ഒരു വലിയ പ്രതലത്തിൽ പ്രതിഫലിപ്പിക്കുകയാൺ പ്രൊജക്ടറുകൾ ചെയ്യുന്നത്. ഇത് കാരണം ഒരുപാട് പേർക്ക് ഒരുമിച്ചിരുന്നു സിനിമ കാണാൻ സാധിച്ചു. ഇത്തരം റീലുകൾ ചലച്ചിത്രങ്ങൾ (മോഷൻ പിക്ചേർസ്) എന്ന് അറിയപ്പെടാൻ തുടങ്ങി. അക്കാലത്തെ ചിത്രങ്ങളെല്ലാം തന്നെ ഒരു നിശ്ചല ക്യാമറ ഉപയോഗിച്ചു ചിത്രസംയോജനമോ അതുപോലെ മറ്റ് സിനിമ സങ്കേതങ്ങളോ ഉപയോഗിക്കാതെ നിർമ്മിച്ചവ ആയിരുന്നു.

യു.എസിലെ എഡ്വിൻ എസ്. പോർട്ടർ ദ ഗ്രേറ്റ് ട്രെയിൻ റോബറി (1903) സംവിധാനം ചെയ്തതോടെ ചലച്ചിത്രകലയുടെ മുന്നോട്ടുള്ള സഞ്ചാരം തുടങ്ങി.

നിശ്ശബ്ദചിത്രങ്ങളായിരുന്നു പ്രാരംഭദശയിൽ നിർമ്മിക്കപ്പെട്ടത്. യു.എസ്. സംവിധായകനായ ഡി.ഡബ്ല്യു.ഗ്രിഫിത്ത് ദ ബർത്ത് ഒഫ് എ നേഷൻ (1915), ഇൻടോളറൻസ് (1916) എന്നീ ചിത്രങ്ങളിലൂടെ ചലച്ചിത്രകലയിൽ വിപ്ലവം വരുത്തി. ക്ലോസ്-അപ്, ഫ്‌ളാഷ്ബാക്ക്, ഫെയ്ഡ്-ഔട്ട്, ഫെയ്ഡ്-ഇൻ തുടങ്ങിയ സങ്കേതങ്ങൾ ഗ്രിഫിത്ത് അവതരിപ്പിച്ചു. ആദ്യകാല യൂറോപ്യൻ സിനിമയെ നിയന്ത്രിച്ചിരുന്നത് ഫ്രഞ്ച് നിർമാതാക്കളായിരുന്നു; പ്രത്യേകിച്ചും പാഥേ, ഗാമൊങ്ങ് എന്നീ നിർമ്മാണ സ്ഥാപനങ്ങൾ. ഡാനിഷ്, ഇറ്റാലിയൻ സിനിമകളും ഇക്കാലത്ത് പുരോഗതിനേടി. എന്നാൽ ഒന്നാം ലോകമഹായുദ്ധം യൂറോപ്യൻ ചലച്ചിത്ര വ്യവസായത്തെ തകർക്കുകയും അമേരിക്കൻ ചലച്ചിത്രകാരന്മാർ മേൽക്കൈ നേടുകയും ചെയ്തു. ഗ്രിഫിത്ത്, സെസിൽ ബി. ഡിമില്ലെ, ചാർളി ചാപ്ലിൻ എന്നിവരായിരുന്നു മുൻ നിരയിൽ. കാലിഫോർണിയ കേന്ദ്രമാക്കി അമേരിക്കൻ ചലച്ചിത്ര വ്യവസായവും ശക്തമായി. 1920-കളിൽ അമേരിക്കക്കൊപ്പം സ്കാൻഡിനേവിയൻ രാജ്യങ്ങളിലും ചലച്ചിത്ര വ്യവസായം വികസിതമായി. ജർമൻ എക്‌സ്പ്രഷനിസവും സോവിയറ്റ് യൂണിയനിൽ നിന്നുള്ള മൊണ്ടാഷും ചലച്ചിത്രകലയെ സ്വാധീനിച്ചു.കാൾ തിയഡോർ ഡ്രെയർ, സെർജി ഐസൻസ്റ്റീൻ, ആബെൽ ഗാൻസ്, ആൽഫ്രെഡ് ഹിച്ച്‌കോക്ക്, ഫ്രിറ്റ്‌സ് ലാങ്, എഫ്.ഡബ്ല്യു. മൂർണോ, ജി.ഡബ്ല്യു. പാബ്സ്റ്റ്, പുഡോഫ്കിൻ, സിഗാ വെർട്ടോവ്, ലൂയി ബുനുവേൽ തുടങ്ങിയ പ്രതിഭാശാലികളുടെ കാലഘട്ടമായിരുന്നു അത്.

1920-കളോടെ കാലിഫോർണിയയിലെ ലോസ് ആഞ്ചൽസിനു സമീപമുള്ള ഹോളിവുഡിലെ സ്റ്റുഡിയോകളിലേക്ക് അമേരിക്കൻ ചലച്ചിത്ര വ്യവസായം കേന്ദ്രീകരിച്ചു. 1927-ൽ ശബ്ദം ചലച്ചിത്രത്തിൽ പ്രയോഗിക്കപ്പെട്ടു. ഡോൺ ഹുവാൻ (1926) എന്ന ഹ്രസ്വചിത്രത്തിലാണ് ആദ്യമായി ശബ്ദം ഉൾക്കൊള്ളിച്ചത് എങ്കിലും ജാസ് സിംഗർ (1927) ആയിരുന്നു ആദ്യത്തെ ശബ്ദ ഫീച്ചർ ഫിലിം. ശബ്ദത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ് മികച്ച ചിത്രങ്ങൾ സൃഷ്ടിച്ച ആദ്യകാല സംവിധായകരിൽ ഷോൺ റെന്വാ, ഷാൻ വിഗോ (ഫ്രാൻസ്), ഹിച്ച്‌കോക്ക് (ബ്രിട്ടൻ‍), ഫ്രിറ്റ്‌സ് ലാങ് (ജർമ്മനി), കെൻജി മിസോഗുച്ചി, യാസുജിറോ ഒസു (ജപ്പാൻ), ജോൺ ഫോർഡ്, ഹൊവാർഡ് ഹോക്ക്‌സ്, ഫ്രാങ്ക് കാപ്ര (യു.എസ്.എ.) തുടങ്ങിയവർ ഉൾപ്പെടുന്നു. ശബ്ദത്തിന്റെ വരവ് അനിമേഷന്റെ രംഗത്തും വികാസമുണ്ടാക്കി. മിക്കി മൗസ് ആദ്യമായി പ്രത്യക്ഷപ്പെട്ടു. വാൾട്ട് ഡിസ്‌നിയുടെ സ്റ്റീംബോട്ട് വില്ലി എന്ന കാർട്ടൂൺ ചിത്രവും (1928) ആദ്യത്തെ മുഴുനീള ആനിമേഷൻ ചിത്രമായ സ്‌നോവൈറ്റ് ആൻഡ് സെവൻ ഡ്വാർഫ്‌സും (1937) പുറത്തു വന്നു. വർണചിത്രങ്ങൾക്കു വേണ്ടിയുള്ള അന്വേഷണം മുമ്പു തന്നെ ആരംഭിച്ചെങ്കിലും ആദ്യത്തെ കളർ ഫീച്ചർ ചിത്രം- ബെക്കി ഷാർപ്-പുറത്തുവന്നത് 1935-ൽ ആയിരുന്നു. അമ്പതുകളുടെ മധ്യത്തോടെ വർണചിത്രങ്ങൾ ബ്ലാക്ക് & വൈറ്റ് ചിത്രങ്ങളെ പുറന്തള്ളി. റിയലിസത്തിന്റെയും വാണിജ്യത്തിന്റെയും അടിസ്ഥാനഘടകമായി അത് അംഗീകരിക്കപ്പെട്ടു. അമ്പതുകളിൽ ടെലിവിഷന്റെ വെല്ലുവിളി നേരിട്ട ചലച്ചിത്രരംഗം ദൃശ്യപരമായ പുതിയ സാങ്കേതിക വിദ്യകൾക്കു ശ്രമിച്ചു.1952-ൽ ത്രീഡി (3D)യും സിനിമാ സ്‌കോപ്പും രംഗത്തെത്തി. ട്വന്റിയത് സെഞ്ചുറി ഫോക്‌സിന്റെ ദ റോബ് (1952) ആയിരുന്നു ആദ്യത്തെ സിനിമാസ്‌കോപ്പ് ചിത്രം. രണ്ടാം ലോക മഹായുദ്ധാനന്തരം കലാമൂല്യത്തിന് പ്രാധാന്യം നല്കുന്നതും വ്യക്തിഗതവുമായ സിനിമകളുമായി ഒരു സംഘം സംവിധായകർ ലോകത്തെങ്ങും ഉയർന്നുവന്നു. ഇറ്റലിയിലെ നിയോറിയലിസവും ഫ്രാൻസിൽ ആരംഭിച്ച നവതരംഗവും (ന്യൂ വേവ്) ഈ പ്രവണതയുടെ ഭാഗമായിരുന്നു.


ഇങ്മർ ബർഗ്‍മൻ (സ്വീഡൻ‍), അകിര കുറൊസാവ (ജപ്പാൻ), ലൂയി ബുനുവേൽ‍, കാർലോസ് സോറ (സ്പെയിൻ‍), ലൂച്ചിനോ വിസ്‌കോന്തി, ഫെഡറിക്കോ ഫെല്ലിനി, ഡിസീക്ക, പാസോലിനി, ബെർണാഡോ ബെർട്ടലൂച്ചി, മൈക്കലാഞ്ചലോ അന്റോണിയോണി, റോസലിനി (ഇറ്റലി), ലൂയിമാലെ റോബർട്ട് ബ്രസൺ, ജീൻ കോക്തു, ഴാങ് ഗൊദാർദ്, ഫ്രാങ്‌സ്വാ ത്രൂഫോ (ഫ്രാൻസ്), സത്യജിത് റേ, ഋത്വിക് ഘട്ടക് (ഇന്ത്യ), തോമസ് ഗ്വിറ്റിറസ് അലിയ (ക്യൂബ), ആന്ദ്രേ വയ്ദ (പോളണ്ട്) തുടങ്ങിയ സംവിധായകരാണ് ആർട്ട്‌ സിനിമയുടെ കൊടിയുയർത്തിയത്. ഫ്രഞ്ച് നവതരംഗമാണ് ചലച്ചിത്ര ലോകത്തെ പിടിച്ചു കുലുക്കിയത്. ഗോദാർദിന്റെയും (ബ്രത്‌ലെസ്, 1959) ത്രൂഫോയുടെയും ചലച്ചിത്രങ്ങൾ നവതരംഗ ചലച്ചിത്ര സങ്കല്പം വ്യക്തമാക്കി. രൂപത്തിലും ആഖ്യാനത്തിലും വമ്പിച്ച മാറ്റങ്ങൾ വരുത്തിയ നവതരംഗത്തിന്റെ സ്വാധീനം ലോകമെങ്ങും പ്രകടമായി. 1960 കളിലും 70 കളിലും വിവിധ ദേശീയ സിനിമകളിൽ പുതിയ ചലച്ചിത്രകാരന്മാർ ഉയർന്നുവന്നു. ലിൻസേ ആൻഡേഴ്‌സൺ, ടോണി റിച്ചാഡ്‌സൺ, ജോൺ ഷ്‌ളെസിംഗർ (ബ്രിട്ടൻ), വേര ചിറ്റിലോവ, മിലോസ് ഫോർമാൻ (ചെക്കൊസ്ലൊവാക്യ), ഫാസ്ബിന്ദർ, വിം വെൻ ഡേഴ്‌സ്, വെർണർ ഹെർസോഗ് (ജർമനി), ഹോസെ ലൂയിബോറോ, കാർലോസ് സോറ (സ്‌പെയിൻ), റോബർട്ട് അൾട്ട്മാൻ, ഫ്രാൻസിസ് ഫോർഡ് കപ്പോള, സ്റ്റാൻലി കുബ്രിക്ക്, ആർതർ വെൻ, മാർട്ടിൻ സ്കോർസസെ (യു.എസ്.എ.), സത്യജിത് റേ, മൃണാൾ സെൻ, മണികൗൾ, ശ്യാം ബെനഗൽ, അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ, ജോൺ എബ്രഹാം (ഇന്ത്യ), ആന്ദ്രേ തർകോവ്സ്കി (റഷ്യ), റൊമാൻ പൊളാൻസ്കി, ആന്ദ്രേ വയ്ദ, ക്രിസ്റ്റോഫ് സനൂസി (പോളണ്ട്), സൊൾത്താൻ ഫാബ്രി, ഇസ്തവാൻ ഗാൾ, മാർത്ത മെസോറസ്, മിലോസ് യാൻക്‌സോ, ഇസ്തവാൻ സാബോ (ഹംഗറി), യിൽമെസ് ഗുണെ (തുർക്കി) തുടങ്ങിയവർ ഈ ഗണത്തിൽപെടുന്നു.

എഴുപതുകളിൽത്തന്നെ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഹോളിവുഡ് മുഖ്യധാരാ സിനിമയിൽ പുതിയ തരംഗം സൃഷ്ടിച്ചു. വീഡിയോ, കേബിൾ-സാറ്റലൈറ്റ് ടെലിവിഷനുകൾ എന്നിവയുടെ ആവിർഭാവം വാണിജ്യ സിനിമയെ കൂടുതൽ ബലിഷ്ഠമാക്കി. സ്‌പെഷ്യൽ ഇഫക്ടുകൾ ചലച്ചിത്രത്തിൽ ആധിപത്യം നേടി. 1980-90 കാലഘട്ടത്തിലാണ് ഈ പ്രവണത സുശക്തമായത്. സ്റ്റീവൻ സ്പീൽബർഗ് (ജാസ് 1975, ഇ.ടി.-ദ എക്‌സ്ട്രാ ടെറസ്ട്രിയൽ 1982, ജുറാസിക് പാർക്ക് 1993), ജോർജ്ജ് ലൂക്കാസ് (സ്റ്റാർ വാർസ് 1977), ജെയിംസ് കാമറൂൺ (ദ ടെർമിനേറ്റർ, ദ അബിസ്, ടൈറ്റാനിക്) തുടങ്ങിയവരാണ് പുതിയ സാങ്കേതിക തരംഗത്തിന്റെ സ്രഷ്ടാക്കൾ. എൺപതുകൾക്കുശേഷം ഏഷ്യൻ സിനിമയുടെ മുന്നേറ്റം (പ്രത്യേകിച്ചും ചൈന, ഇറാൻ) ശ്രദ്ധേയമായി. ചെൻ കയ്ഗ് (ചൈന), വോങ് കാർ വയ് (ഹോങ്കോങ്), ആങ് ലീ (തയ്‌വാൻ), അബ്ബാസ് കിയാരൊസ്തമി, മക്മൽബഫ് (ഇറാൻ‍) തുടങ്ങിയവരാണ് സമകാലീന ഏഷ്യൻ സിനിമയിലെ ശ്രദ്ധേയരായ സംവിധായകർ. ക്രിസ്റ്റോഫ് കീസ്‌ലോവ്‌സ്കി (പോളണ്ട്), പെദ്രോ അൽമൊദോവാർ, ഷാൻ-ഷാക് ബെനിക്‌സ്, പാട്രിസ് ലെക്കോന്തെ, ഡെറക് ജാർമാൻ തുടങ്ങിയ യൂറോപ്യൻ സംവിധായകരും, ജെയ്ൻ കാംപിയോൺ, ജോർജ് മില്ലർ, പോൾ കോക്‌സ് (ഓസ്ട്രേലിയ), മിഗ്വെൽ ലിറ്റിൻ (ചിലി), സ്‌പൈക്‌ലീ, ആന്റണി മിൻഹെല്ല, ക്വന്റിൻ ടരാന്റിനോ (യുഎസ്എ) തുടങ്ങിയവരും സമകാലിക സിനിമയിൽ മികച്ച സംഭാവന നല്കിയ സംവിധായകരാണ്.

ചലച്ചിത്രം ഇന്ത്യയിൽ
കണ്ടു പിടിച്ച നാളുകളിൽതന്നെ സിനിമ ഇന്ത്യയിലെത്തിയതാണെങ്കിലും ഒരു കലാരൂപമെന്ന നിലയിൽ സിനിമയ്ക്ക് സ്ഥാനം ലഭിച്ചത് അടുത്തകാലത്താണ്. ക്രിസ്തുവിന്റെ ജീവചരിത്രം കണ്ട ദാദാ സാഹിബ് ഫാൽക്കെ അത്തരത്തിൽ ഒരു കൃഷ്ണചരിതമായാലെന്താ എന്നാലോചിക്കാൻ തുടങ്ങി. പക്ഷേ രാജാ ഹരിശ്ചന്ദ്രയാണ് നിർമിച്ചത്. ഇന്ത്യയിലെ ആദ്യത്തെ കഥാചിത്രമായിരുന്നു അത്. ശാന്താറാം, പി.സി. ബറുവ, ദേവകീബോസ് തുടങ്ങിയവർ ഇന്ത്യൻ സിനിമയുടെ നിശ്ശബ്ദകാലഘട്ടത്തിൽ പ്രവർത്തിച്ചവരാണ്. അർദീഷിർ ഇറാനിയുടെ ആലം ആറയാണ്(1931) ഇന്ത്യയിലെ ആദ്യത്തെ സംസാരിക്കുന്ന സിനിമ. ബോംബെയിലെ പ്രഭാതും രഞ്ജിത്തും കൽക്കട്ടയിലെ ന്യൂ തിയേറ്റേഴ്‌സും വഴിയാണ് മിക്ക ചിത്രങ്ങളും പുറത്തുവന്നിരുന്നത്. സംവിധായകരും ഇവരുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ചിരുന്നത്. ശാന്താറാമും ബിമൽ റോയിയും ഗുരു ദത്തും ശ്രദ്ധാർഹങ്ങളായ ചില സാമൂഹ്യചിന്തകൾ ചലച്ചിത്രത്തിലൂടെ അവതരിപ്പിച്ചു. 1955-ൽ പുറത്തുവന്ന പഥേർ പാഞ്ചാലി ഇന്ത്യൻ സിനിമാസങ്കല്പങ്ങളെ ഇളക്കിമറിച്ചു. സത്യജിത് റായ് എന്ന സംവിധായകനെ ഇന്ത്യയ്ക്ക് ഈ ചിത്രം സംഭാവനചെയ്തു. റായിക്കു ശേഷം ഋത്വിക് ഘട്ടക്, മൃണാൾ സെൻ എന്നിവർ ഇന്ത്യൻ സിനിമയ്ക്ക് മഹത്തായ സംഭാവനകൾ നല്കി. എന്നാൽ ഇന്ത്യൻ സിനിമയുടെ ഏറ്റവും പുതിയ ചലനങ്ങൾ ഉണ്ടായത് എഴുപതുകളിലാണ്. മൃണാൾ സെന്നിന്റെ ഭുവൻഷോം ആണ് അതിന് തുടക്കമിട്ടതെന്ന് വേണമെങ്കിൽ പറയാം. മണി കൗൾ (ഉസ്കി റോട്ടി, ദുവിധ), കുമാർ സാഹ്‌നി (മായദർപൺ), അടൂർ ഗോപാലകൃഷ്ണൻ (സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, അനന്തരം, കഥാപുരുഷൻ), ശ്യാം ബെനഗൽ (ആങ്കുർ), ഗിരീഷ് കർണാട് (കാട്), ബി.വി.കാരന്ത് (ചോമനദുഡി), ഗിരീഷ് കാസറവള്ളി(തബരനകഥെ), ഗൗതം ഘോഷ്, കേതൻമേത്ത, ഗോവിന്ദ് നിഹലാനി, അരവിന്ദൻ (പോക്കുവെയിൽ, തമ്പ്, എസ്തപ്പാൻ)-ഈ പട്ടിക വലുതാണ്. 1928-ലാണ് മലയാളത്തിലെ ആദ്യസിനിമ, വിഗതകുമാരൻ, പുറത്തിറങ്ങുന്നത്. പത്തു കൊല്ലം കഴിഞ്ഞപ്പോൾ ബാലൻ എന്ന ശബ്ദചിത്രവുമിറങ്ങി. ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ നിർമ്മിക്കുന്ന പ്രാദേശികഭാഷകളിലൊന്നാണ് മലയാളം. എഴുപതുകളുടെ തുടക്കത്തിലാണ് മലയാള സിനിമ ലോകസിനിമാ ഭൂപടത്തിൽ സ്ഥാനം പിടിക്കുന്നതും ഒരു സംഘടിതകല എന്ന അവസ്ഥയിൽനിന്ന് സംവിധായകന്റെ കല എന്ന നിലയിലേക്ക് ഉയർത്തപ്പെടുന്നതും. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈ ദശകത്തിൽ സംവിധായകർ ആഖ്യാനസമ്പ്രദായത്തിൽ വിപ്ലവം വിതച്ചു. അമ്പതുകളിൽ സത്യജിത്‌റായിയെ കേന്ദ്രീകരിച്ചാണ് വിപ്ലവം അരങ്ങേറിയതെങ്കിൽ എഴുപതുകളിൽ വിവിധ ദർശനങ്ങളുള്ള സംവിധായകരാണ് മാറ്റത്തിന് നേതൃത്വം നല്കിയത്. ശക്തമായ ഒരു ഫിലിം സൊസൈറ്റി പ്രസ്ഥാനം കേരളത്തിൽ തഴച്ചുവളർന്നത് ഉത്തമസിനിമയുടെ ആസ്വാദനത്തോടൊപ്പം അവയുടെ ജനനത്തിനും ഇടനല്കി. സത്യജിത്‌റായിക്കും മൃണാൾസെന്നിനും ശ്യാം ബെനഗലിനും ശേഷം ഇന്ന് ഇന്ത്യക്ക് പുറത്ത് അറിയപ്പെടുന്ന ചിത്രങ്ങൾ കേരളത്തിൽനിന്നാണുണ്ടാകുന്നത്.

വ്യവസായം
ചലച്ചിത്ര നിർമ്മാണവും പ്രദർശനവും ലാഭം ഉണ്ടാക്കാൻ പറ്റിയ മേഖല ആണെന്ന് ഇതിന്റെ കണ്ടുപിടിച്ച് കുറച്ചു നാളുകൾക്കകം തന്നെ മനസ്സിലാക്കിയിരുന്നു. തങ്ങളുടെ പുതിയ കണ്ടുപിടിത്തത്തിന്റെ സാധ്യത മനസ്സിലാക്കിയ ലൂമിയേ സഹോദരന്മാർ ഉടൻ തന്നെ ഒരു യൂറോപ്യൻ പര്യടനത്തിന് ഇറങ്ങിത്തിരിച്ചു. രാജകീയ കുടുംബങ്ങൾക്കും പൊതുജനങ്ങൾക്കും വേണ്ടി വെവ്വേറേ പ്രദർശനങ്ങൾ സംഘടിപ്പിച്ചു. ഓരോ രാജ്യങ്ങളിലെ പ്രദർശനങ്ങളിലും, അതാത് പ്രദേശങ്ങളെ കൂടെ ഉൾപ്പെടുത്താൻ അവർ ശ്രദ്ദിക്കുകയും അത് മൂലം അവരുടെ കണ്ടുപിടുത്തം പെട്ടെന്നു വിറ്റ് പോവുകയും ചെയ്തു. 1898-ൽ പുറത്തിറങ്ങിയ ഒബെറമ്മെർഗൗ പാഷൻ പ്ലേ (Oberammergau Passion Play) ആണു ആദ്യത്തെ വാണിജ്യ ചലച്ചിത്രം[അവലംബം ആവശ്യമാണ്]. തൊട്ടു പിന്നാലെ മറ്റ് ചിത്രങ്ങൾ പുറത്ത് വരികയും ചലച്ചിത്രം ഒരു വ്യവസായമായി രൂപപ്പെടുകയും ചെയ്തു. ചലച്ചിത്ര നിർമ്മാണത്തിനും പ്രദർശനത്തിനും വേണ്ടി മാത്രമായി കമ്പനികളും തിയേറ്ററുകളും ഉടലെടുക്കകയും ചലച്ചിത്ര അഭിനേതാക്കൾ വലിയ പ്രതിഫലം വാങ്ങുന്ന സെലിബ്രെറ്റീസാകുകയും ചെയ്തു. ചാർളി ചാപ്ലിനു 1917-ൽ തന്നെ പത്തു ലക്ഷം ഡോളറിന്റെ വാർഷിക ശമ്പള കരാർ ഉണ്ടായിരുന്നു.

വിദ്യാഭ്യാസവും പ്രചാരണവും
ചലച്ചിത്രങ്ങളെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും പ്രചാരണത്തിനും വേണ്ടി ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന് പ്രഭാഷണം, എന്തെങ്കിലും പരീക്ഷണം, ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ/ജീവിത രീതി മുതലായവയുടെ വീഡിയോ ചിത്രങ്ങൾ, അല്ലെങ്കിൽ ഏതെങ്കിലും വിശിഷ്ട സാഹിത്യകൃതിയെ അടിസ്ഥാനമാക്കിയുള്ള സിനിമ തുടങ്ങിയവ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഉപയോഗിക്കാം.

ചലച്ചിത്രങ്ങൾ പ്രചാരണത്തിനായും ഉപയോഗിക്കാറുണ്ട്. ലെനി റീഫൻസ്റ്റാൾ നാസി ജർമ്മനിയെക്കുറിച്ച് നിർമ്മിച്ച ചിത്രങ്ങൾ, സ്റ്റാലിന് വേണ്ടി ഐസൻസ്റ്റീൻ നിർമ്മിച്ച തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടിയും ഇത്തരം ചിത്രങ്ങൾ നിർമ്മിക്കാറുണ്ട്. ഇത്തരം ചിത്രങ്ങൾ വസ്തുതകളെ അവതരിപ്പിക്കുന്നത് നിഷ്പക്ഷം ആയിക്കൊള്ളണമെന്നില്ല. അതിന്റെ പിന്നിൽ പ്രവർത്തിച്ചവരുടെ കാഴ്ചപ്പാടിനു അനുസൃതമായിട്ട്, യുക്തിപരത്തിന് ഉപരി ഒരു വൈകാരിക സമീപനം ഇവ സ്വീകരിച്ചേക്കാം.

മൈക്കൽ മൂറിനെ പോലുള്ളവരുടെ ചിത്രങ്ങൾ ചിലർ പ്രചാരണച്ചിത്രങ്ങളായിട്ട് കണക്കാക്കുമ്പോൾ മറ്റ് ചിലർ അത് വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു.

ചലച്ചിത്ര നിർമ്മാണം
അടിസ്ഥാനപരമായി ചലച്ചിത്ര നിർമ്മാണം എന്നാൽ ഒരു ചലച്ചിത്രം അതിന്റെ നിർമ്മാതവ് ആഗ്രഹിക്കുന്ന ഉള്ളടക്കത്തിനു അനുസരിച്ച് നിർമ്മിക്കുകയും പ്രദർശനത്തിനു സജ്ജമാക്കുക്കയും ചെയ്യുന്ന വിവിധ ഘട്ടങ്ങളുള്ള ഒരു പ്രക്രിയ ആണു. ചലച്ചിത്രങ്ങളുടെ ആദ്യരൂപങ്ങൾ പ്രദർശിച്ചിപ്പിരുന്ന സോട്രോപിനു ഏതാനും തുടർചിത്രങ്ങൾ മതിയായിരുന്നു. അതിനാൽ തന്നെ ചലച്ചിത്രനിർമ്മാണം ക്യാമറയോടു കൂടി (അല്ലെങ്കിൽ ക്യമറ ഇല്ലാതെ, ഉദാഹരണത്തിനു 1963-ൽ ഇറങ്ങിയ, സ്റ്റാൺ ബ്രകേജിന്റെ 4 മിനിറ്റ് ദൈർഘ്യം ഉള്ള മോത് ലൈറ്റ്) ഒരാൾ ഒറ്റക്കോ അല്ലെങ്കിൽ ആയിരക്കണക്കിനു നടീനടന്മാരും സാങ്കേതിക വിദഗ്ദ്ധരും പങ്കാളികളാകുന്ന സംരംഭങ്ങളൊ ആയി വ്യത്യാസപ്പെടുന്നു.

ചലച്ചിത്ര നിർമ്മാണത്തിനു, കഥ/തിരക്കഥ രചന മുതൽ ചലച്ചിത്ര വിതരണം വരെയുള്ള വിവിധ ഘട്ടങ്ങളുണ്ട്. ഒരു വാണിജ്യചിത്രത്തിന്റെ വിവിധ ഘട്ടങ്ങൾ താഴെക്കാണുന്നതു പോലെ വേർതിരിക്കാം.

കഥ/തിരക്കഥ രചന
പ്രീ-പ്രൊഡക്ഷൻ
ചിത്രീകരണം
പോസ്റ്റ്-പ്രൊഡക്ഷൻ
വിതരണം
ചിത്രം വലുതാകുന്നതിനു അനുസരിച്ച് കൂടുതൽ വിഭവങ്ങൾ, സാമ്പത്തികമായും മാനുഷികമായും, വേണ്ടിവരും. ഭൂരിപക്ഷം ചിത്രങ്ങളും കലാസൃഷ്ടി എന്നതിലുപരി സാമ്പത്തിക നേട്ടത്തിനു വേണ്ടിയാൺ നിർമ്മിക്കപ്പെടുന്നത്.

മലയാളചലച്ചിത്രം
പ്രധാനമായും മലയാളഭാഷയിലുള്ള ചലച്ചിത്രങ്ങളെയാണ് മലയാളചലച്ചിത്രം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എങ്കിലും സംഭാഷണമില്ലാതെ ആദ്യകാലങ്ങളിൽ കേരളത്തിൽ നിർമ്മിച്ചിട്ടുള്ള ചലച്ചിത്രങ്ങളെയും മലയാളചലച്ചിത്രം എന്ന വിഭാഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

ചരിത്രം
ആദ്യകാല ചലച്ചിത്രപ്രവർത്തനങ്ങൾ
1895 ഡിസംബർ 28-നാണ് ലൂമിയർ സഹോദരന്മാർ പാരീസിലെ ഒരു കഫേയിൽ ലോകത്തിലെ ആദ്യത്തെ ചലച്ചിത്രപ്രൊജക്ഷൻ പ്രദർശനം നടത്തിയത്. ആറു മാസങ്ങൾക്കു ശേഷം, 1896 ജൂലൈ ഏഴിന് പ്രദർശനം ഇന്ത്യയിൽ ആരംഭിച്ചു. ലൂമിയർ സഹോദരന്മാരുടെ സഹായിയായിരുന്ന മാരിയസ് സെസ്റ്റിയറായിരുന്നു ഇന്ത്യയിലെ പ്രദർശനത്തിനു പിന്നിൽ. ബോംബെയിലെ എസ്പ്ലനേഡ് മാൻഷനിലുള്ള വാട്സൺ ഹോട്ടലിലായിരുന്നു ആദ്യ പ്രദർശനം. ഒരു മണിക്കൂറിൽ താഴെ പ്രദർശനസമയം കൊണ്ട് ആറു ഹ്രസ്വചിത്രങ്ങളാണു പ്രദർശിപ്പിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ പിറവിയോടെ ഇന്ത്യയിലെ പ്രധാന പട്ടണങ്ങളിലെല്ലാം ചലച്ചിത്രപ്രദർശനങ്ങൾ ആരംഭിച്ചു. 1906-ൽ കോയമ്പത്തൂരിലെ പോൾ വിൻസന്റ് എന്ന റെയിൽവേ ഉദ്യോഗസ്ഥനാണ് കേരളത്തിലെ ആദ്യ പ്രദർശനം നടത്തിയത്. ഒരു ഫ്രഞ്ചുകാരനിൽ നിന്നു വാങ്ങിയ ബയോസ്കോപ്പും ഫിലിമും ഉപയോഗിച്ചായിരുന്നു പ്രദർശനം. 1907-ൽ ഈ ബയോസ്കോപ് കാട്ടൂക്കാരൻ വാറുണ്ണി ജോസഫ് (കെ.ഡബ്ല്യു. ജോസഫ്) സ്വന്തമാക്കി. ആ വർഷത്തെ തൃശ്ശൂർ പൂരത്തിന് അദ്ദേഹം ചിത്രപ്രദർശനം നടത്തി. കേരളത്തിലെ പ്രദർശനവിജയത്തെ തുടർന്ന് ദക്ഷിണേന്ത്യയൊട്ടാകെ ജോസഫ് ബയോസ്കോപ് പ്രദർശനങ്ങൾ നടത്തി. അദ്ദേഹമാണ് കേരളത്തിലെ ചലച്ചിത്ര പ്രദർശന വ്യവസായത്തിന്റെ പിതാവായി അറിയപ്പെടുന്നത്. റോയൽ എക്‌സിബിറ്റേഴ്‌സ് എന്ന കേരളത്തിലെ ആദ്യ പ്രദർശനക്കമ്പനി സ്ഥാപിച്ചതും അദ്ദേഹമാണ്. ഈ കമ്പനിയുടെ കീഴിലാണ് പിന്നീട് ആദ്യകാല തിയേറ്ററുകളായ തൃശ്ശൂർ ജോസ്, കോഴിക്കോട് ഡേവിസൺ എന്നിവ സ്ഥാപിക്കപ്പെട്ടത്. ആദ്യ ഇന്ത്യൻ ചലച്ചിത്രമായ രാജാ ഹരിശ്ചന്ദ്ര 1913 മേയ് 3-നാണ് പ്രദർശനത്തിനെത്തിയത്. ഇതിനും 12 വർഷങ്ങൾക്കു ശേഷം, 1925-ലാണ് കേരളത്തിൽ ആദ്യ തിയേറ്റർ വന്നത്—കോഴിക്കോട് ക്രൗൺ. തൃശ്ശൂർ രാമവർമ്മ (1930), തൃശ്ശൂർ ജോസ് (1931), തിരുവനന്തപുരം ചിത്ര (1931) എന്നിവയും ആദ്യകാല തിയേറ്ററുകളാണ്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷാചിത്രങ്ങളായിരുന്നു പ്രധാനമായും പ്രദർശിപ്പിച്ചത്.

നിശ്ശബ്ദചിത്രങ്ങൾ
1927 സെപ്റ്റംബറിൽ ലോകത്തിലെ ആദ്യ ശബ്ദചലച്ചിത്രം ദ ജാസ് സിങ്ങർ പ്രദർശനത്തിനെത്തി. ഇതിനും ഒരു വർഷത്തിനു ശേഷം 1928 നവംബർ 7-നാണ് മലയാളത്തിലെ ആദ്യ (നിശ്ശബ്ദ) ചിത്രമായ വിഗതകുമാരൻ പുറത്തിറങ്ങിയത്. ചലച്ചിത്രം എന്ന പേര് സൂചിപ്പിക്കുന്നതു പോലെ ചലിക്കുന്ന കുറെ ചിത്രങ്ങൾ, അതായിരുന്നു വിഗതകുമാരൻ. അഗസ്തീശ്വരത്ത് ജനിച്ച ജോസഫ് ചെല്ലയ്യ ഡാനിയേൽ എന്ന ജെ.സി. ഡാനിയേൽ എന്ന വ്യവസായ പ്രമുഖനായിരുന്നു വിഗതകുമാരന്റെ സംവിധായകനും നിർമ്മാതാവും. സംസ്ഥാനത്തെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ആയ ട്രാവൻകൂർ നാഷണൽ പിക്ചേഴ്സിന് തിരുവനന്തപുരത്ത് ഡാനിയേൽ തുടക്കം കുറിച്ചു. നാലു ലക്ഷത്തോളം രൂപ ചെലവിട്ട് ഈ സ്റ്റുഡിയോയിൽ വച്ചാണ് വിഗതകുമാരൻ പൂർത്തിയാക്കിയത്. ചിത്രീകരണം പൂർണമായും കേരളത്തിലായിരുന്നു. തിരുവന്തപുരത്ത് പി.എസ്.സി. ഓഫീസിനു സമീപം അഭിഭാഷകനായ നാഗപ്പൻനായരുടെ വസതിയായിരുന്ന ശാരദവിലാസത്തിലാണ് സ്റ്റുഡിയോ ഒരുക്കിയത്. നായികയായിരുന്ന റോസിയ്ക്ക് പിന്നീട് സമൂഹത്തിൽ നിന്നു പല മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നു. തിരുവന്തപുരത്ത് ദി കാപിറ്റോൾ തിയേറ്ററിലെ ചിത്രത്തിന്റെ ആദ്യ പ്രദർശനം പ്രശസ്ത അഭിഭാഷകനായ മള്ളൂർ ഗോവിന്ദപ്പിള്ളയാണ് ഉദ്ഘാടനം ചെയ്തത്. രണ്ടാഴ്ച്ചയ്ക്കുശേഷം കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, തലശ്ശേരി, നാഗർകോവിൽ തുടങ്ങിയ സ്ഥലങ്ങളിലും ചിത്രം പ്രദർശിപ്പിക്കപ്പെട്ടു. ഇത്രയധികം പ്രദർശനങ്ങൾ ഉണ്ടായിട്ടും ചിത്രത്തിന് മുടക്കുമുതൽ തിരിച്ചുപിടിക്കാനായില്ല. ഈ പരാജയത്തോടുകൂടി ഡാനിയേലിന് തന്റെ സ്റ്റുഡിയോ അടച്ചുപൂട്ടേണ്ടിവന്നു.

ആദ്യ മലയാളചിത്രത്തിന്റെ അമരക്കാരൻ എന്ന നിലയ്ക്ക് ഡാനിയേലിനെയാണ് മലയാളസിനിമയുടെ പിതാവ് എന്ന് വിളിക്കുന്നത്. മലയാള സിനിമയിലെ പരമോന്നത ബഹുമതി നൽകുന്നത് ജെ.സി ഡാനിയേലിന്റെ പേരിലാണു. ജെ. സി. ഡാനിയേലിന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി 2013ൽ സംവിധായകൻ കമൽ സെല്ലുലോയിഡ് എന്ന പേരിൽ ഒരു സിനിമ ചെയ്തിട്ടുണ്ട്.

മലയാളത്തിലെ രണ്ടാമത്തെയും അവസാനത്തേതുമായ നിശ്ശബ്ദചിത്രം 1931-ൽ പ്രദർശനത്തിനെത്തിയ മാർത്താണ്ഡവർമ്മയാണ്. സി.വി. രാമൻ പിള്ളയുടെ മാർത്താണ്ഡവർമ്മ എന്ന ചരിത്ര നോവലിനെ അടിസ്ഥാനമാക്കി മദിരാശിക്കാരനായ പി.വി. റാവു ആണ് ചിത്രം സംവിധാനം ചെയ്തത്. ജെ.സി. ഡാനിയേലിന്റെ ബന്ധു കൂടിയായ ആർ. സുന്ദർരാജാണ് ചിത്രം നിർമ്മിച്ചത്. കാപിറ്റോൾ തിയേറ്ററിൽ തന്നെയാണ് ഈ ചിത്രവും റിലീസ് ചെയ്തത് . നോവലിന്റെ പകർപ്പവകാശം സംബന്ധിച്ച പരാതിയെത്തുടർന്ന് അഞ്ചു ദിവസത്തെ പ്രദർശനത്തിനു ശേഷം ചിത്രത്തിന്റെ പ്രിന്റ് പ്രസാധകർക്കു വിട്ടുകൊടുക്കേണ്ടിവന്നു. പൂനയിലെ നാഷണൽ ഫിലിം ആർക്കൈവ്സിൽ ഈ പ്രിന്റ് സൂക്ഷിച്ചിട്ടുണ്ട്.
ആദ്യകാല ശബ്ദചിത്രങ്ങൾ
1936-ൽ ടി.ആർ. സുന്ദരം സ്ഥാപിച്ച സേലം മോഡേൺ തിയേറ്റർസുകാരാൽ തയ്യാർ ചെയ്യപ്പെട്ട ബാലൻ ആണ് മലയാളത്തിലെ ആദ്യ ശബ്ദചിത്രം. നഗർകോവിൽ സ്വദേശിയും അർദ്ധ മലയാളിയുമായിരുന്ന  എ.സുന്ദരം പിള്ള 1929-ൽ എഴുതിയ വിധിയും മിസ്സിസ്സ് നായരും എന്ന കഥയെ അടിസ്ഥാനമാക്കി ചിത്രം സംവിധാനം ചെയ്തത് പാഴ്സി വംശജനായ ഷെവാക്രാം തെച്കാന്ത് എന്ന എസ്.നെട്ടാണിയാണ്. മുതുകുളം രാഘവൻ പിള്ള തിരക്കഥയും സംഭാഷണവും ഗാനങ്ങളും എഴുതി. 1937 ആഗസ്റ്റ് 17-ൻ നിർമ്മാണ തുടങ്ങിയ ചിത്രം 1938 ജനുവരി 10-ന് തിയേറ്ററുകളിലെത്തി. കുഞ്ഞമ്മു എന്ന നടിയായിരുന്നു ആദ്യനായികയായി അഭിനയിക്കേണ്ടിയിരുന്നത്. കോട്ടക്കൽ നാടകസമിതി അംഗമായ കെ. കുഞ്ചു നായർ (കെ.കെ. അരൂർ), എം.കെ. കമലം എന്നിവർ നായികാ-നായകന്മാരായി വേഷമിട്ടു. ബാലനുവേണ്ടി ആദ്യം റെക്കൊർഡു ചെയ്ത ശബ്ദം മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ആലപ്പി വിൻസന്റിന്റേതാണ്. "ഹലോ മിസ്റ്റർ!" എന്നായിരുന്നു ഡയലോഗ്. മദ്രാസിലെ ശ്യമള പിക്ചേഴ്സ് വിതരണം ചെയ്ത ബാലൻ നല്ല സാമ്പത്തികവിജയം നേടി. ഹിന്ദി - തമിഴ് ഗാനങ്ങളുടെ ഈണങ്ങൾ ആധാരമാക്കി മുതുകുളം രാഘവൻ പിള്ള എഴുതി, മദിരാശിയിൽ നിന്നു വന്ന വയലിനിസ്റ്റ് ഗോപാലനായിഡുവും ബാലനിലെ പ്രധാന നടനും ഗായകനുമായ കെ.കെ. അരൂർ, ഹാർമോണിസ്റ്റ് ഇബ്രാഹിം എന്നിവർ പഠിപ്പിച്ച 23 ഗാനങ്ങൾ ബാലനിലുണ്ടായിരുന്നു.

ബാലന്റെ വിജയത്തോടെ തമിഴരായ ചിലർ മലയാളചലച്ചിത്രനിർമ്മാണത്തിനിറങ്ങി. അപ്പൻ തമ്പുരാന്റെ ഭൂതരായർ ചലച്ചിത്രമാക്കാനുള്ള ശ്രമം പരാജയപ്പെട്ടു. എസ്.നെട്ടാണി തന്നെ സംവിധാനം ചെയ്യാനിരുന്ന ചിത്രം നീണ്ട ഒമ്പതു മാസക്കാലത്തെ റിഹേഴ്സലിനു ശേഷം ചിത്രീകരണം അവസാനിപ്പിക്കുകയായിരുന്നു. 1940 മാർച്ചിൽ എസ്.നെട്ടാണിയുടെ തന്നെ സംവിധാനത്തിൽ ജ്ഞാനാംബിക എന്ന നാലാമത്തെ മലയാളചിത്രം പുറത്തിറങ്ങി. സി. മാധവൻ പിള്ളയുടെ നോവലിനെ അടിസ്ഥാനമാക്കി അണ്ണാമലൈ ചെട്ടിയാരാണ് ചിത്രം നിർമ്മിച്ചത്. മലയാളത്തിൽ ആദ്യമായി ഒരു പുരാണകഥ സിനിമയായത് 1941-ൽ പുറത്തിറങ്ങിയ പ്രഹ്ലാദയിലൂടെയാണ്. മദ്രാസിലെ യുണൈറ്റഡ് ആർട്ടിസ്റ്റ് കോർപ്പറേഷൻ നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് കെ.സുബ്രമണ്യമാണ്.

പ്രഹ്ലാദയ്ക്കു ശേഷം ഏഴു വർഷക്കാലം മലയാളത്തിൽ ചിത്രങ്ങളൊന്നും പുറത്തിറങ്ങിയില്ല. എങ്കിലും, മലയാള സിനിമയുടെ പില്ക്കാല വളർച്ചയിൽ സ്വാധീനം ചെലുത്തിയ നിരവധി പ്രദർശന-വിതരണ കമ്പനികൾ സ്ഥാപിക്കപ്പെട്ടത് ഈ കാലയളവിലാണ്. 1947-ൽ കുഞ്ചാക്കോയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ ഉദയാ സ്റ്റുഡിയോ സ്ഥാപിക്കപ്പെട്ടതും ഈ കാലയളവിലെ പ്രധാന നേട്ടമാണ്. മലയാളചലച്ചിത്ര നിർമ്മാണം മദ്രാസിൽ നിന്ന് കേരളത്തിലേക്ക് പറിച്ചുനടാൻ കാരണമായത് ഉദയാ സ്റ്റുഡിയോയും 1952-ൽ പി.സുബ്രമണ്യം നേമത്തു സ്ഥാപിച്ച മെരിലാന്റ് സ്റ്റുഡിയോയുമാണ്. മലയാളത്തിലെ ആറാമത്തെ ചിത്രം പുറത്തിറങ്ങിയത് 1948-ലാണ്. പ്രമുഖ നാടകനടനായിരുന്ന പി.ജെ. ചെറിയാൺ കേരള ടാക്കീസിന്റെ ബാന്നറിൽ നിർമ്മിച്ച നിർമ്മലയായിരുന്നു ആ ചിത്രം. മലയാളിയായ പി.വി. കൃഷ്ണയ്യരായിരുന്നു നിർമ്മല സംവിധാനം ചെയ്തത്. മലയാളത്തിൽ പിന്നണിഗാനാലാപനസമ്പ്രദായം ആരംഭിച്ചത് ഈ ചിത്രത്തിലൂടെയാണ്. നടീനടന്മാർ തന്നെ പാടിയഭിനയിക്കുന്ന രീതിയായിരുന്നു പ്രഹ്ലാദ വരെ നിലനിന്നിരുന്നത്. ഉദയാ സ്റ്റുഡിയോയിൽ നിർമ്മിച്ച ആദ്യ ചലച്ചിത്രമാണ് വെള്ളിനക്ഷത്രം (1949). ജർമ്മൻകാരനായ ഫെലിക്സ്.ജെ.ബെയിസായിരുന്നു സംവിധായകൻ. ബാലനു ശേഷം വന്ന ഈ ചിത്രങ്ങളിലൊന്നിനും ശരാശരി പ്രദർശനവിജയം പോലും നേടാനായില്ല.

1950-കൾ
1950-ൽ ആറു മലയാളചിത്രങ്ങൾ പുറത്തുവന്നു. നല്ലതങ്ക, സ്ത്രീ, ശശിധരൻ, പ്രസന്ന, ചന്ദ്രിക, ചേച്ചി എന്നീ ചിത്രങ്ങളിൽ ഉദയായുടെ നല്ലതങ്ക പ്രദർശനവിജയം നേടിയപ്പോൾ മറ്റുചിത്രങ്ങളൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. സ്ത്രീ എന്ന ചിത്രത്തിലൂടെ തിക്കുറിശ്ശി സുകുമാരൻ നായർ രംഗത്തെത്തിയതാണ് ഈ വർഷത്തെ പ്രധാന സംഭവം. 350-ഓളം ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹമാണ് മലയാളത്തിലെ ആദ്യ സൂപ്പർതാരമായി എന്നറിയപ്പെടുന്നത്. 1951-ൽ മലയാളസിനിമയിലെ ആദ്യ സൂപ്പർഹിറ്റ് ജീവിതനൗകയുൾപ്പെടെ ആറു ചിത്രങ്ങൾ പുറത്തുവന്നു. കെ.വി. കോശിയും കുഞ്ചാക്കോയും ഉദയാ സ്റ്റുഡിയോ കേന്ദ്രമാക്കി ആരംഭിച്ച കെ ആൻഡ് കെ കമ്പയിൻസിന്റെ ബാന്നറിൽ നിർമ്മിച്ച ജീവിതനൗക കെ.വെമ്പുവാണ് സംവിധാനം ചെയ്തത്. ഒരു തിയേറ്ററിൽ 284 ദിവസം തുടർച്ചയായി പ്രദർശിപ്പിച്ച ഈ ചിത്രത്തിന്റെ റെക്കോർഡു തിരുത്താൻ ഇന്നും വിരലിലെണ്ണാവുന്ന ചിത്രങ്ങൾക്കേ സാധിച്ചിട്ടുള്ളൂ. കേരളകേസരി, രക്തബന്ധം, പ്രസന്ന, വനമാല, യാചകൻ എന്നിവയായിരുന്നു മറ്റു ചിത്രങ്ങൾ. മലയാളസിനിമയെ പതിറ്റാണ്ടുകൾ അടക്കിവാണ പ്രേം നസീറിന്റെ അരങ്ങേറ്റം കണ്ട വർഷമാണ് 1952. എസ്.കെ. ചാരിയുടെ മരുമകൾ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. ആ വർഷം തന്നെയിറങ്ങിയ മോഹൻ റാവുവിന്റെ വിശപ്പിന്റെ വിളിയിലൂടെ നസീർ തന്റെ താരപദവി ഉറപ്പിച്ചു. പിൽക്കാലത്തെ പ്രശസ്തനായ സത്യന്റെ ആദ്യചിത്രമായ ആത്മസഖിയും 1952-ൽ പുറത്തിറങ്ങി. 1952-ൽ 11 ചിത്രങ്ങൾ റിലീസ് ചെയ്തതിൽ വിശപ്പിന്റെ വിളി, അമ്മ എന്നീ ചിത്രങ്ങൾ മാത്രമാണ് പ്രദർശനവിജയം നേടിയത്. 1953-ൽ പുറത്തിറങ്ങിയ 7 ചിത്രങ്ങളിൽ തിരമാല, ശരിയോ തെറ്റോ എന്നീ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു. ശരിയോ തെറ്റോ എന്ന ചിത്രത്തിന്റെ രചന, സംവിധാനം, ഗാനരചന, അഭിനയം, നിർമ്മാണം എന്നിവയെല്ലാം നിർവ്വഹിച്ചത് തിക്കുറിശ്ശി സുകുമാരൻ നായരാണ്. ലോകത്തിൽ തന്നെ ആദ്യമായായിരുന്നു ഒരാൾ ഇങ്ങനെ എല്ല മേഖലകളിലും പ്രവർത്തിച്ച് ഒരു ചിത്രം പുറത്തിറങ്ങുന്നത്.

മലയാളസിനിമയിലെ നാഴികക്കല്ലായ നീലക്കുയിൽ പുറത്തിറങ്ങിയത് 1954-ലാണ്. ടി.കെ. പരീക്കുട്ടി സാഹിബ് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് പി. ഭാസ്കരനും രാമു കാര്യാട്ടും ചേർന്നാണ്. തിരക്കഥ, ഛായാഗ്രഹണം, ഗാനങ്ങൾ, കലാസംവിധാനം തുടങ്ങി മലയാളസിനിമയുടെ എല്ലാ മേഖലകളിലും ഒരു മാറ്റത്തിന് തുടക്കമിട്ട ചിത്രമായിരുന്നു നീലക്കുയിൽ. ആദ്യമായി ദേശീയപുരസ്ക്കാരം നേടിയ മലയാളചിത്രമെന്ന ബഹുമതിയും നീലക്കുയിലിനു സ്വന്തം. മികച്ച മലയാളചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ വെള്ളിമെഡലാണ് ചിത്രം നേടിയത്.

ഇന്ത്യയിലെ ആദ്യത്തെ നിയോറിയലിസ്റ്റിക് ചിത്രം മലയാളത്തിലാണ്— 1955-ൽ പുറത്തുവന്ന ന്യൂസ്പേപ്പർ ബോയ്. ഒരു സംഘം കോളേജുവിദ്യാർത്ഥികൾ ചേർന്നു രൂപം നൽകിയ ആദർശ് കലാമന്ദിർ നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് അവരിൽതന്നെയൊരാളായ പി. രാമദാസാണ്. സാമ്പത്തികമായി പരാജയപ്പെട്ടെങ്കിലും മലയാളസിനിമയിൽ വളരെയധികം പേരെടുക്കാൻ ഈ ചിത്രത്തിനു കഴിഞ്ഞു. ന്യൂസ്പേപ്പർ ബോയോടു കൂടി സീരിയസ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന നിരവധി ചിത്രങ്ങൾ നിർമ്മിക്കപ്പെട്ടു. പ്രമുഖ സാഹിത്യകാരന്മാരുടെ പല കൃതികളും ഈ കാലയളവിൽ ചലച്ചിത്രങ്ങളായി ആവിഷ്ക്കരിക്കപ്പെട്ടു. സ്നേഹസീമ, നായരു പിടിച്ച പുലിവാല്, രാരിച്ചൻ എന്ന പൗരൻ, പാടാത്ത പൈങ്കിളി, രണ്ടിടങ്ങഴി, ഉമ്മാച്ചു, ഭാർഗ്ഗവീനിലയം, ചതുരംഗം എന്നീ ചിത്രങ്ങൾ ദേശീയതലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ടു.

1960-കൾ
സാഹിത്യകൃതികളുടെ ചലച്ചിത്രാവിഷ്കാരങ്ങൾ തന്നെയാണ് 1960-കളിലെയും ശ്രദ്ധേയ ചിത്രങ്ങൾ. മൂലകൃതിയുടെ രചയിതാക്കൾ തന്നെ പലതിനും തിരക്കഥ ഒരുക്കിയതും ചിത്രങ്ങളുടെ നിലവാരത്തെ കാര്യമായി വർദ്ധിപ്പിച്ചു. മികച്ച സാങ്കേതികത്തികവൊന്നും അവകാശപ്പെടാനില്ലെങ്കിലും മലയാളത്തിലെ ആദ്യ കളർ ചിത്രമായ കണ്ടം ബെച്ച കോട്ട് 1961-ൽ പുറത്തിറങ്ങി. ബാലന്റെ നിർമ്മാതാവയ ടി.ആർ. സുന്ദരം തന്നെയാണ് ഈ ചിത്രത്തിന്റെ നിർമ്മാണവും സംവിധാനവും നിർവ്വഹിച്ചത്. 1961-ൽ തന്നെ കളർ ചിത്രനിർമ്മാണം കേരളത്തിൽ വികസിച്ചെങ്കിലും 1976-ഓടു കൂടിയാണ് ബ്ലാക്ക്-ആൻഡ്-വൈറ്റ് ചിത്രങ്ങൾ അപ്രത്യക്ഷമായത്. അതുവരെ ഏകദേശം തുല്യമായി കളർ-ബ്ലാക്ക്-ആൻഡ്-വൈറ്റ് ചിത്രങ്ങൾ പുറത്തിറങ്ങിക്കൊണ്ടിരുന്നു.

മലയാളസിനിമാ ചരിത്രത്തിൽ നാഴികക്കല്ലുകളായ നിരവധി ചിത്രങ്ങൾ അറുപതുകളിൽ പുറത്തിറങ്ങി. ഭാർഗവീനിലയം (1964), ഓടയിൽ നിന്ന്, ചെമ്മീൻ, മുറപ്പെണ്ണ് (1965), ഇരുട്ടിന്റെ ആത്മാവ് (1967) എന്നീ ചിത്രങ്ങൾ ഇതിൽ എടുത്തു പറയേണ്ടവയാണ്. 1965-ലെ ഏറ്റവും നല്ല സിനിമയ്കുള്ള ഇന്ത്യൻ പ്രസിഡന്റിന്റെ സുവർണ്ണ ചക്രം ചെമ്മീൻ നേടി. ഒരു ദക്ഷിണേന്ത്യൻ സിനിമയ്ക്ക് ആദ്യമായി ഈ അംഗീകാരം ലഭിക്കുന്നതും ഇതിലൂടെയാ‍ണ്. ഈ ചലച്ചിത്രം ഇന്റർനാഷണൽ തലത്തിൽ പ്രദർശിപ്പിക്കപ്പെട്ട ആദ്യ മലയാളചിത്രവുമാണ്. കാൻ ചലച്ചിത്രമേളയിൽ മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരവും ഷിക്കാഗോ ചലച്ചിത്രമേളയിൽ മെരിറ്റ് സർട്ടിഫിക്കറ്റും ചിത്രം നേടി.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സാമൂഹിക പ്രശ്നങ്ങൾ ചർച്ച ചെയ്ത ചിത്രങ്ങളായിരുന്നു 60-കളിൽ കൂടുതലായും നിർമ്മിക്കപ്പെട്ടത്. സംഗീതത്തിനും ഈ കാലഘട്ടത്തിലെ ചിത്രങ്ങളിൽ വലിയ പ്രാധാന്യം ലഭിച്ചിരുന്നു. കെ.എസ്. സേതുമാധവൻ, രാമു കാര്യാട്ട്, കുഞ്ചാക്കോ, പി. സുബ്രഹ്മണ്യം എന്നിവരായിരുന്നു ഇക്കാലത്തെ ചില പ്രധാന സംവിധായകർ.

1970-കൾ
ങ്കേതികപ്രവർത്തകരും ഈ കാലയളവിൽ രംഗത്തുവന്നു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ഫിലിം ഫൈനാൻസ് കോർപ്പറേഷൻ എന്നീ സ്ഥാപനങ്ങളുടെ പ്രവർത്തനം ചലച്ചിത്രപഠനത്തിനും നിർമ്മാണത്തിനും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചു. സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ 1969-ൽ ആരംഭിച്ചതും ഈ നവോത്ഥാനത്തിനു സഹായകമായി. മലയാളസിനിമയുടെ ഈ പുത്തനുണർവ്വിനു തുടക്കം കുറിച്ചത് 1970-ൽ പുറത്തിറങ്ങിയ പി.എൻ. മേനോന്റെ ഓളവും തീരവുമാണ്. എം.ടി. വാസുദേവൻ നായരുടെ തിരക്കഥയും മികച്ച സാങ്കേതികതയും ചിത്രത്തെ മികവുറ്റതാക്കി. സമാന്തരസിനിമ എന്നൊരു ശ്രേണിയുടെ തുടക്കത്തിനും ഈ സിനിമ കാരണമായി. ലോകത്തിലെ തന്നെ മികച്ച സംവിധായകരുടെ പട്ടികയിൽപ്പെടുന്ന അടൂർ ഗോപാലകൃഷ്ണൻ രംഗത്തുവന്നത് 1972-ലാണ്—സ്വയംവരം എന്ന ചിത്രത്തിലൂടെ. സംസ്ഥാന-ദേശീയപുരസ്കാരങ്ങൾ വാരിക്കൂട്ടിയ സ്വയംവരം അന്തർദേശീയതലത്തിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ഇന്ത്യൻ ചിത്രങ്ങളിലൊന്നായിരുന്നു. സ്റ്റുഡിയോകളിൽ മാത്രം സിനിമ ചിത്രീകരിക്കുന്ന പതിവിനു അപ്പൊഴേക്കും മാറ്റം വന്നിരുന്നു. സാങ്കേതികമായി ഉന്നതനിലവാരം പുലർത്തിയ സ്വയംവരത്തിലൂടെയാണ് യഥാർത്ഥ പശ്ചാത്തലത്തിന്റെ ശബ്ദം നേരിട്ടു സിനിമയിലേക്കു പകർത്തുന്ന സംവിധാനം വികസിച്ചത്.

വിശ്വപ്രശസ്ത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ സംവിധാനനിർവ്വഹണത്തിൽ നിർമ്മാല്യം 1973-ൽ പുറത്തിറങ്ങി. മികച്ച ചിത്രത്തിനും അഭിനേതാവിനും (പി.ജെ. ആന്റണി) ഉള്ള ദേശീയപുരസ്ക്കാരങ്ങൾ ഈ ചിത്രം നേടി. 1974-ലാണ് ജി. അരവിന്ദൻ രംഗപ്രവേശനം നടത്തിയത്—ഉത്തരായനം എന്ന വിഖ്യാത ചിത്രത്തിലൂടെ.ഇന്ത്യൻ സമാന്തരചലച്ചിത്രരംഗത്ത് ഏറ്റവുമധികം സംഭാവനകൾ നൽകിയ സംവിധായകരായിരുന്നു അരവിന്ദനും അടൂരും. 1975-ൽ പുറത്തിറങ്ങിയ കെ.ജി. ജോർജിന്റെ സ്വപ്നാടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. പുതിയൊരു ആഖ്യാനശൈലി അദ്ദേഹം ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചു. മലയാള മധ്യവർത്തിസിനിമയുടെ നെടുംതൂണുകളായിരുന്ന ഭരതനും പത്മരാജനും രംഗത്തെത്തിയതും 1975-ലാണ്—പ്രയാണം എന്ന ചിത്രത്തിലൂടെ. 1975-ൽ തന്നെ പുറത്തിറങ്ങിയ പുനർജന്മം ഇന്ത്യൻസിനിമയിലെ ആദ്യത്തെ ഇറോട്ടിക് സൈക്കിക് ത്രില്ലർ ആയിരുന്നു.

കെ.പി. കുമാരന്റെ അതിഥിയും 1975-ൽ പുറത്തുവന്നു. തുടർന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായി കടന്നുവന്നവരാണ് പി.എ. ബക്കർ (കബനീനദി ചുവന്നപ്പോൾ), ജി. എസ്. പണിക്കർ (ഏകാകിനി), രാജീവ്നാഥ് (തണൽ) തുടങ്ങിയവർ. 1977-ൽ അരവിന്ദന്റെ കാഞ്ചനസീത പുറത്തുവന്നു. പുരാണകഥയുടെ അതിനൂതനമായ ഈ ആവിഷ്കാരം ദേശീയതലത്തിൽ തന്നെ സംസാരവിഷയമായി. അടൂരിന്റെ കൊടിയേറ്റവും ഈ വർഷം പുറത്തിറങ്ങി. എം.ടി.യുടെ ബന്ധനം, ബക്കറിന്റെ മണിമുഴക്കം എന്നീ ചിത്രങ്ങളും ശ്രദ്ധേയമായി. ഭരതൻ-പത്മരാജൻ ടീമിന്റെ രതിനിർവ്വേദം (1977) ദക്ഷിണേന്ത്യൻ ചലച്ചിത്രസങ്കല്പങ്ങളെ തന്നെ മാറ്റിമറിച്ച ചിത്രമാണ്. 1978-ൽ മലയാളത്തിലെ ആദ്യ സിനിമാസ്കോപ് ചിത്രമായ തച്ചോളി അമ്പു പുറത്തിറങ്ങി. കേരളത്തിൽ പലയിടങ്ങളിലും ഫിലിം സൊസൈറ്റികൾ ഈ കാലയളവിൽ സ്ഥാപിക്കപ്പെട്ടു. ലോകസിനിമയെപ്പറ്റി പ്രേക്ഷകർ കൂടുതൽ ബോധവാന്മാരകുവാൻ ഇത്തരം പ്രസ്ഥാനങ്ങൾ സഹായകമായി. അടൂർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ 1965-ൽ തിരുവന്തപുരത്ത് ആരംഭിച്ച ചിത്രലേഖ ഫിലിം സൊസൈറ്റിയാണ് കേരളത്തിലെ ആദ്യ ഫിലിം സൊസൈറ്റി. 70-കളുടെ അവസാനത്തോടും 80-കളുടെ ആദ്യത്തോടും കൂടി അനവധി മുഖ്യധാരാസിനിമാക്കാർ രംഗത്തു വന്നു. ജേസി (ശാപമോക്ഷം), ഹരിഹരൻ (രാജഹംസം), ഐ.വി. ശശി (ഉത്സവം), മോഹൻ (രണ്ടു പെൺകുട്ടികൾ), ജോഷി (ടൈഗർ സലിം), സി. രാധാകൃഷ്ണൻ (അഗ്നി), കെ. ആർ. മോഹനൻ (അശ്വത്ഥാമാവ്), ബാലചന്ദ്ര മേനോൻ (ഉത്രാടരാത്രി, രാധ എന്ന പെൺകുട്ടി), പവിത്രൻ (യാരോ ഒരാൾ) എന്നിവർ ഈ കൂട്ടത്തിൽ ഉൾപ്പെടുന്നു. പ്രേം നസീറിന്റെ താരാധിപത്യത്തോടൊപ്പം, സഹതാരങ്ങളായി എത്തിയ സുകുമാരൻ, ജയൻ, സോമൻ, എന്നിവർ നായകപദവിയിലേക്കുയർന്നു. ഷീല, ശാരദ തുടങ്ങിയവർ പിന്തള്ളപ്പെടുകയും സീമ, ശ്രീവിദ്യ, അംബിക തുടങ്ങിയവർ രംഗത്തെത്തുകയും ചെയ്തു. ജയഭാരതി ഈ കാലയളവിലും സജീവമായി രംഗത്തുണ്ടായിരുന്നു.

1980-കൾ
എഴുപതുകളുടെ അവസാനം മുതൽ എൺപതുകളുടെ അവസാനം വരെയുള്ള കാലഘട്ടത്തെയാണ് പൊതുവേ മലയാളസിനിമയുടെ സുവർണ്ണകാലഘട്ടം എന്നു വിളിക്കുന്നത്. കലാമേന്മയും ജനപ്രീതിയും ഒരുപോലെ സ്വന്തമാക്കിയ മധ്യവർത്തിസിനിമകളുടെ വരവ് എൺപതുകളുടെ തുടക്കതോടുകൂടിയാണ്. സമാന്തരസിനിമയുടെയും ജനപ്രിയസിനിമയുടെയും ഇടയിൽ നിൽക്കുന്നത് എന്നാണ് മധ്യവർത്തി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. അരവിന്ദൻ, അടൂർ, ജോൺ എബ്രഹാം എന്നിവർ സമാന്തരസിനിമയുടെയും ഭരതൻ, പത്മരാജൻ, കെ. ജി. ജോർജ്ജ്, മോഹൻ എന്നിവർ മധ്യവർത്തിസിനിമയുടെയും ഐ.വി. ശശി, സത്യൻ അന്തിക്കാട്, സിബി മലയിൽ, പ്രിയദർശൻ തുടങ്ങിയവർ ജനപ്രിയസിനിമയുടെയും വക്താക്കളായിരുന്നു. മെലോഡ്രാമകളിലൂടെ ശ്രദ്ധേയനായ ഫാസിൽ രംഗത്തെത്തിയതും ഈ സമയത്താണ്. നസീറിനു ശേഷം മലയാളസിനിമയെ ദീർഘകാലം വാണ മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ രംഗപ്രവേശനവും 80-കളുടെ ആദ്യം തന്നെ നടന്നു. മേളയിലൂടെ മമ്മൂട്ടിയും മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ മോഹൻലാലും ചലച്ചിത്രരംഗത്തെത്തി. അടൂരിന്റെ എലിപ്പത്തായം, മുഖാമുഖം, അനന്തരം; അരവിന്ദന്റെ എസ്തപ്പാൻ, പോക്കുവെയിൽ, ചിദംബരം, ഒരിടത്ത്; ഭരതന്റെ ചാമരം, കാറ്റത്തെ കിളിക്കൂട്, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, വൈശാലി; പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ, കൂടെവിടെ, തിങ്കളാഴ്ച നല്ല ദിവസം, നമുക്കു പാർക്കാന് മുന്തിരിത്തോപ്പുകൾ, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ,തൂവാനത്തുമ്പികൾ, അപരൻ, മൂന്നാം പക്കം; കെ. ജി. ജോർജ്ജിന്റെ യവനിക, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, പഞ്ചവടിപ്പാലം, ആദാമിന്റെ വാരിയെല്ല്; ബാലു മഹേന്ദ്രയുടെ യാത്ര എന്നിവ ഈ ദശാബ്ദത്തിലെ ശ്രദ്ധേയ ചിത്രങ്ങളാണ്. സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ പ്രശ്നങ്ങൾ ജനപ്രീതി പിടിച്ചു പറ്റുന്ന രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഈ കാലഘട്ടത്തിലെ ചിത്രങ്ങളുടെ വിജയം. സാങ്കേതികപരമായും 80-കളിലെ ചിത്രങ്ങൾ മുന്നിട്ടുനിന്നു. ദക്ഷിണേന്ത്യയിലെ അദ്യത്തെ 70 എം.എം സിനിമയായ പടയോട്ടം 1982-ലും ഇന്ത്യയിലെ ആദ്യത്തെ ത്രിമാനചലച്ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ 1984-ലും പുറത്തിറങ്ങി. മങ്കട രവിവർമ്മ,പി.എസ്. നിവാസ്,വേണു, മധു അമ്പാട്ട്, വിപിൻദാസ് തുടങ്ങിയ ഛായഗ്രാഹകരും ജോൺസൺ, ശ്യാം, ഗുണാ സിങ്ങ് തുടങ്ങിയ പശ്ചാത്തലസംഗീത വിദഗ്ദ്ധരും ഈ കാലയളവിൽ ശ്രദ്ധേയ ചിത്രങ്ങൾ ചെയ്തു. ശ്രീനിവാസൻ - സത്യൻ അന്തിക്കാട് കൂട്ടുകെട്ടിന്റെ ജീവിതഗന്ധിയായ മികച്ച പല ചിത്രങ്ങളും 80-കളിൽ പുറത്തുവന്നു. 1988-ൽ പുറത്തിറങ്ങിയ ഷാജി എൻ കരുണിന്റെ പിറവി അന്താരാഷ്ട്ര തലത്തിൽ ഏറ്റവുമധികം ബഹുമതികൾ വാരിക്കൂട്ടിയ ഇന്ത്യൻ ചലച്ചിത്രമാണ്. തൊട്ടടുത്ത വർഷം വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകൾ എന്ന കഥ അടൂർ ചലച്ചിത്രമായി അവിഷ്കരിച്ചു.മമ്മൂട്ടി നായകനായി അഭിനയിച്ച ഈ ചിത്രം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. സ്ത്രീകൾ രംഗത്ത് അഭിനയിച്ചിട്ടില്ലാത്ത ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.ഇതേ വർഷം തന്നെ പുറത്തിറങ്ങിയ സിദ്ദിഖ് - ലാൽ കൂട്ടുകെട്ടിന്റെ റാംജി റാവ് സ്പീക്കിംഗ് മലയാളിക്ക് മറ്റൊരു പ്രമേയശൈലി കാഴ്ച്ച വെച്ചു. നടൻ ജയന്റെ ചിത്രീകരണത്തിനിടെയുള്ള അപകടമരണവും (1980) സംവിധായകൻ ജോൺ എബ്രഹാമിന്റെ ദുരൂഹമരണവും (1987) 1980-കളിലെ കറുത്ത സംഭവങ്ങളായി.

1990-കൾ
പതിറ്റാണ്ടുകൾ മലയാളസിനിമയിലെ ഒന്നാം നിരക്കാരനായിരുന്ന പ്രേം നസീറിന്റെ മരണത്തിനുശേഷമാണ് 90-കൾ കടന്നുവന്നത്. പത്മരാജൻ, അരവിന്ദൻ, പി.എ. ബക്കർ, അടൂർ ഭാസി എന്നിവരെയും 90-കളുടെ തുടക്കത്തിൽ മലയാളസിനിമയ്ക്ക് നഷ്ടമായി. 1990-ൽ ഇറങ്ങിയ പെരുന്തച്ചൻ ഛായാഗ്രഹണത്തിൽ വളരെ മികച്ച നിലവാരം പുലർത്തിയ സിനിമയായിരുന്നു. സന്തോഷ് ശിവൻ എന്ന ലോകപ്രശസ്ത ഛായാഗ്രാഹകന്റെ കഴിവുകൾ മലയാളിക്ക് മനസ്സിലാക്കി കൊടുക്കുവാൻ ആ ഒറ്റ സിനിമയ്ക്ക് കഴിഞ്ഞു. 1993-ൽ പുറത്തിറങ്ങിയ ഫാസിലിന്റെ മണിച്ചിത്രത്താഴ് മലയാളത്തിലെ മികച്ച ചിത്രങ്ങളിലൊന്നാണ്. ഏറ്റവുധികം ഭാഷകളിൽ റീമേക്ക് ചെയ്ത മലയാളചിത്രം മണിച്ചിത്രത്താഴാണ്. 1996-മലയാളത്തിലെ ആദ്യ ഡോൾബി സ്റ്റീരിയോ ചിത്രം കാലാപാനി പുറത്തിറങ്ങി. 1997-ൽ പുറത്തിറങ്ങിയ രാജീവ് അഞ്ചലിന്റെ ഗുരു ആ വർഷത്തെ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരത്തിലേക്കു മത്സരിക്കാനായി ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്ത ചിത്രമായിരുന്നു.

ജനപ്രിയ സിനിമകൾ ധാരാളമായി ഇറങ്ങിയ കാലഘട്ടമാണ് തൊണ്ണൂറുകൾ. 1989-ലെ പി. ചന്ദ്രകുമാറിന്റെ ആദ്യപാപത്തിന്റെ ഗംഭീരവിജയം ഒട്ടനവധി "അഡൽറ്റ്" ചിത്രങ്ങൾക്കും വഴിയൊരുക്കി. 2000 ആദ്യം വരെ ഇത്തരം ചിത്രങ്ങൾ അരങ്ങുവാഴുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. കോമഡി - ആക്ഷൻ ചിത്രങ്ങൾ കൂടുതലായി ഇറങ്ങിയത് മലയാളചിത്രങ്ങളുടെ കലാമേന്മയെ കാര്യമായി ബാധിച്ചുവെന്ന് വിലയിരുത്തപ്പെടുന്നു. ഈ അപജയത്തിൽ നിന്നും മലയാള സിനിമയ്ക്ക് കരകയറാനായത് വർഷങ്ങൾക്കു ശേഷം മാത്രമാണ്. പ്രിയദർശൻ, സത്യൻ അന്തിക്കാട്, സിബി മലയിൽ, ഷാജി കൈലാസ്, ഫാസിൽ, ഷാജി എൻ. കരുൺ, ജോഷി എന്നിവരായിരുന്നു ഈ കാലഘട്ടത്തിലെ പ്രമുഖ സംവിധായകർ. മലയാളസിനിമ താരാധിപത്യത്തിനു കീഴിലായതും ഫാൻസ് അസോസിയേഷനുകൾ സജീവമായതും 90-കളോടു കൂടിയാണ്.

മലയാള സിനിമ ഇപ്പോൾ
ആക്ഷൻ-മസാല ശ്രേണിയിൽ വരുന്ന ചിത്രങ്ങളാണ് 2000 മുതൽ 2010 വരെയുള്ള കാലഘട്ടത്തിലും കൂടുതലായും പുറത്തുവന്നത്. 1993-ലെ ദേവാസുരത്തിന്റെ ചുവടുപറ്റി വന്ന തമ്പുരാൻ ചിത്രങ്ങളും സ്ലാപ്സ്റ്റിക് കോമഡിയ്ക്ക് ഏറെ പ്രാധാന്യം കൊടുത്ത മസാല ചിത്രങ്ങളും നിരവധിയാണ്. എങ്കിലും രഞ്ജിത്ത്, ബ്ലെസ്സി, ലാൽ ജോസ് തുടങ്ങിയ മികവു തെളിയിച്ച നിരവധി സംവിധായകരും ഈ ദശാബ്ദത്തിൽ മാത്രം സംവിധായക രംഗത്തേക്ക് വന്നവരാണ്. ഫാൻസ് അസോസിയേഷനുകളുടെ സ്വാധീനവും ഈ കാലഘട്ടത്തിലെ സിനിമകളെ ബാധിച്ചുവെന്ന് വിലയിരുത്തപ്പെടുന്നു.

2010-2011 കാലഘട്ടത്തിലാണ് മലയാളത്തിൽ മാറ്റത്തിന്റെ ധ്വനി ഉയർന്നത്. ഏറെ പ്രശംസിക്കപ്പെട്ട ട്രാഫിക്ക് എന്ന ചിത്രത്തോടു കൂടിയാണ് ഈ മാറ്റം എന്നു വിലയിരുത്തപ്പെടുന്നു. 'പുതുതലമുറ ചിത്രങ്ങൾ എന്നു വിശേഷിക്കപ്പെട്ട ചിത്രങ്ങളായിരുന്നു തുടർന്നങ്ങോട്ടു ചലച്ചിത്ര രംഗം വാണത്. ആഷിഖ് അബു (സോൾട്ട് ആന്റ് പെപ്പർ, 22 ഫീമെയിൽ കോട്ടയം), ലിജോ ജോസ് പെല്ലിശ്ശേരി (നായകൻ, സിറ്റി ഓഫ് ഗോഡ്, ആമേൻ), അരുൺ കുമാർ (കോക്ക്ടെയിൽ, ഈ അടുത്ത കാലത്ത്), സമീർ താഹിർ (ചാപ്പാ കുരിശ്), മാധവ് രാമദാസൻ (മേൽവിലാസം), വി.കെ. പ്രകാശ് (ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ്) തുടങ്ങിയവർ ഇത്തരം ചിത്രങ്ങളുടെ വക്താക്കളായിരുന്നു. സംവിധായകരുടെ കൂട്ടായ്മയിൽ നിർമ്മിക്കപ്പെട്ട കേരള കഫേയും അഞ്ച് സുന്ദരികളും മികച്ച സംരംഭങ്ങളായിരുന്നു. മികച്ച സാങ്കേതികത്തികവ് അവകാശപ്പെടാവുന്നവയായിരുന്നു പുതുതലമുറ ചിത്രങ്ങളെങ്കിലും ഇവ മലയാള സിനിമയെ നഗരകേന്ദ്രീകൃതമാക്കി എന്നു വിമർശിക്കപ്പെടുന്നു.

സലീം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകൻ അബു 2011-ലെ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരത്തിലേക്കു മത്സരിക്കാനായി ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്ത ചിത്രമായിരുന്നു. കൂടാതെ ആ വർഷത്തെ മികച്ച ചിത്രം, മികച്ച നടൻ (സലീം കുമാർ) ഉൾപ്പെടെ പ്രധാന ദേശീയപുരസ്കാരങ്ങളും ഈ ചിത്രം വരിക്കൂട്ടി. ഉസ്താദ് ഹോട്ടൽ, തട്ടത്തിൻ മറയത്ത്, ദൃശ്യം, ബാംഗ്ലൂർ ഡേയസ്, പ്രേമം തുടങ്ങിയ ചിത്രങ്ങളുടെ വിജയം നൽകിയ പുത്തനുണർവ്വിലാണ് മലയാള സിനിമ ഇപ്പോൾ.

ഇന്ത്യൻ സിനിമക്ക് നേട്ടമായ മലയാള സിനിമാ പരീക്ഷണങ്ങൾ
1955-ൽ ഇറങ്ങിയ പി. രാമദാസിന്റെ ന്യൂസ്പേപ്പർ ബോയ്ക്കു ശേഷം 1982-ൽ പുറത്തിറങ്ങിയ, ജിജോ പുന്നൂസ് സംവിധാനം ചെയ്ത ഇന്ത്യയിലെ ആദ്യത്തെ 70 എം.എം. ചിത്രമായ പടയോട്ടം, ജിജോ പുന്നൂസ് തന്നെ സംവിധാനം ചെയ്ത 1984-ൽ പുറത്തിറങ്ങിയ ഇന്ത്യയിലെ ആദ്യത്തെ ത്രിമാന ചിത്രം (Stereoscopic 3D) മൈ ഡിയർ കുട്ടിച്ചാത്തൻ, 1993-ൽ പുറത്തിറങ്ങിയ കെ. ശ്രീക്കുട്ടൻ സംവിധാനം ചെയ്ത ഇന്ത്യയിലെ ആദ്യത്തെ ആനിമേഷൻ ചിത്രം ഓ ഫാബി, 2006-ൽ പുറത്തിറങ്ങിയ വി.കെ. പ്രകാശ് സംവിധാനം ചെയ്ത ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സിനിമ മൂന്നാമതൊരാൾ, 2010-ൽ പുറത്തിറങ്ങിയ, സതീഷ് കളത്തിൽ സംവിധാനം ചെയ്ത മൊബൈൽ ഫോൺ കാമറയിലൂടെ ചിത്രീകരിച്ച ലോകത്തിലെ ആദ്യത്തെ പരീക്ഷണ ചിത്രമായ ജലച്ചായം എന്നിവയെല്ലാം ഇന്ത്യൻ സിനിമക്കുള്ള മലയാളത്തിന്റെ സംഭാവനകളാണ്.

ഡോക്യുമെന്ററി ചിത്രങ്ങൾ
കഥാചിത്രങ്ങളെന്നതുപോലെ ഡോക്യുമെന്ററി-ഹ്രസ്വ ചലച്ചിത്രമേഖലയിലും മലയാളം ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രധാനപ്പെട്ട കഥാസംവിധായകരിൽ പലരും ഡോക്യുമെന്ററി ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ഇവരിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ ചെയ്തത് അടൂർ ഗോപാലകൃഷ്ണനാണ്. ചിത്രലേഖയ്ക്കു വേണ്ടിയും ഫിലിം ഡിവിഷനു വേണ്ടിയും അദ്ദേഹം നിരവധി ഡോക്യുമെന്ററികൾ ചെയ്തു. ജി. അരവിന്ദൻ, കെ.ആർ. മോഹനൻ, ശിവൻ എന്നിവരാണ് ഡോക്യുമെന്ററികൾ ധാരാളമായി ചെയ്തിട്ടുള്ള മറ്റു കഥാചിത്ര സംവിധായകർ. മാത്യു പോൾ, കെ.കെ. ചന്ദ്രൻ തുടങ്ങിയവർ ഈ മേഖലയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളവരാണ്. കേരളസംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷനും പബ്ലിക് റിലേഷൻസ് വകുപ്പും ചലച്ചിത്ര അക്കാദമിയുമാണ് ഡോക്യുമെന്ററി ചിത്രങ്ങൾ പ്രധാനമായും നിർമ്മിക്കുന്നത്. ഹ്രസ്വ ചലച്ചിത്രങ്ങൾക്കേർപ്പെടുത്തിയിട്ടുള്ള ദേശീയപുരസ്കാരങ്ങൾ നിരവധി തവണ മലയാളം കരസ്ഥമാക്കിയിട്ടുണ്ട്.

ചലച്ചിത്രസംഗീതം
മഹത്തായ സംഗീതപാരമ്പര്യം അവകാശപ്പെടാനുള്ള മലയാളം അത് ചലച്ചിത്രങ്ങളിൽ ഉപയോഗിക്കുന്നതിലും മികവു കാട്ടി. ആദ്യ ശബ്ദചിത്രമായ ബാലനിൽ 23 ഗാനങ്ങളാണ് ഉണ്ടായിരുന്നത്. 1948-ലെ നിർമ്മലയിലൂടെ പിന്നണിഗാനാലാപനസമ്പ്രദായം നിലവിൽ വന്നു. 1954-ലെ നീലക്കുയിലിലൂടെ കെ. രാഘവൻ മലയാളചലച്ചിത്രസംഗീതത്തിന് അടിത്തറ പാകി. നീലക്കുയിൽ വരെ ഹിന്ദി-തമിഴ് ചലച്ചിത്ര-നാടക ഗാനങ്ങളെ അനുകരിക്കുന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്. നീലക്കുയിലിലൂടെ ഈ രീതിക്ക് വലിയ രീതിയിൽ തന്നെ മാറ്റം വന്നു. സംഗീതപ്രാധാന്യമുള്ള ചിത്രങ്ങൾ കൂടുതലായി പുറത്തുവന്ന 60-കളും 70-കളും മലയാളചലച്ചിത്രസംഗീതത്തിന്റെ സുവർണ്ണകാലഘട്ടമായി വിലയിരുത്തപ്പെടുന്നു. ദേവരാജൻ, ബാബുരാജ്, കെ. രാഘവൻ, എം.കെ. അർജുനൻ, സലിൽ ചൗധരി, ദക്ഷിണാമൂർത്തി, ആർ.കെ. ശേഖർ, പുകഴേന്തി, എം.എസ്. വിശ്വനാഥൻ, ബി.എ. ചിദംബരനാഥ്, എം.ബി. ശ്രീനിവാസൻ, എ.ടി. ഉമ്മർ, രവീന്ദ്രൻ, ജോൺസൺ, ശ്യാം, ഇളയരാജ, എം.ജി. രാധാകൃഷ്ണൻ, ജെറി അമൽദേവ്, എം. ജയചന്ദ്രൻ, ദീപക് ദേവ് എന്നിവർ ശ്രദ്ധേയരായ സംഗീതസംവിധായകരാണ്. ജോൺസൺ, ശ്യാം, ഗുണാ സിങ്ങ്, ഐസക് തോമസ് കൊട്ടുകപ്പള്ളി, രാജാമണി എന്നിവർ പശ്ചാത്തലസംഗീതരംഗത്തും ശ്രദ്ധേയരായി. വയലാർ രാമവർമ്മ, പി. ഭാസ്കരൻ, ഒ.എൻ.വി. കുറുപ്പ്, ഗിരീഷ് പുത്തഞ്ചേരി എന്നിവർ ശ്രദ്ധേയരായ ഗാനരചയിതാക്കളാണ്. ബ്രഹ്മാനന്ദൻ, മെഹബൂബ്, കെ.പി. ഉദയഭാനു, കെ.ജെ. യേശുദാസ്, പി. ജയചന്ദ്രൻ, എം.ജി. ശ്രീകുമാർ, എസ്. ജാനകി, പി. സുശീല, പി. ലീല, വാണി ജയറാം, കെ.എസ്. ചിത്ര, സുജാത, മഞ്ജരി, എന്നിവർ മലയാളത്തിലെ മുൻനിര ഗായകരാണ്.

പ്രധാന സംവിധായകർ
രാമു കാര്യാട്ട്, കെ.എസ്. സേതുമാധവൻ, ജി. അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ, ഭരതൻ, പത്മരാജൻ, മോഹൻ, ഹരിഹരൻ, സിബിമലയിൽ,കമൽ ലോഹിതദാസ്, സത്യൻ അന്തിക്കാട്, ശ്രീനിവാസൻ, ഫാസിൽ, ഷാജി എൻ കരുൺ, ജോഷി, ഐ.വി. ശശി, പ്രിയദർശൻ, ഷാജി കൈലാസ്, സിദ്ദിഖ് - ലാൽ, ജയരാജ്, രഞ്ജിത്ത്, ലാൽ ജോസ്, ബ്ലെസ്സി, സലീം അഹമ്മദ് എന്നിങ്ങനെ പോകുന്നു പ്രധാന സംവിധായകരുടെ നീണ്ട നിര.

പ്രധാന നായികാ-നായകന്മാർ
പ്രേം നസീർ, സത്യൻ, മധു, ഉമ്മർ, രാഘവൻ , വിൻസന്റ് , സോമൻ , സുകുമാരൻ , കമൽ ഹാസൻ , രവികുമാർ , ജയൻ, ആറ്റുകാൽ തമ്പി, എന്നീ നായകന്മാരും, ഷീല, ശാരദ, ജയഭാരതി , കെ.ആർ .വിജയ, ലക്ഷ്മി, ശ്രീവിദ്യ , സീമ എന്നീ നായികമാരും 1960-കളിലും 70-കളിലും മലയാള സിനിമയിൽ ജ്വലിച്ച് നിന്നു. ഏറ്റവും കൂടുതൽ സിനിമയിൽ നായിക-നായകന്മാരായി അഭിനയിച്ചതിന് ഷീല-നസീർ കൂട്ടുകെട്ട് ഗിന്നസ്സ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് സിൽ സ്ഥാനം നേടി. മറ്റു പ്രധാനപ്പെട്ട മൂന്നു ലോക റെക്കോർഡുകളും നസീറിന്റെ പേരിലുണ്ട്. ശങ്കർ , മമ്മൂട്ടി , ബാലചന്ദ്രമേനോൻ , റഹ് മാൻ , മോഹൻലാൽ , സുരേഷ് ഗോപി ,മുകേഷ്,ജഗതീഷ്,സിദ്ധിക്ക്, ജയറാം , പൂർണിമാജയറാം , അംബിക , സുമലത, മാധവി, ശാന്തികൃഷ്ണ, നാദിയാമൊയ്തു, ശോഭന, ഉർവ്വശി, രേവതി , രോഹിണി , കാർത്തിക, പാർവതി, രഞ്ജിനി എന്നിവർ 1980കളിൽ വന്നവരിൽ ശ്രദ്ധിക്കപ്പെട്ടു. ദിലീപ്, കുഞ്ചാക്കോ ബോബൻ, ആനി , നന്ദിനി , സംഗീത , മീന , മഞ്ജു വാര്യർ, ശാലിനി , ദിവ്യ ഉണ്ണി, സംയുക്ത വർമ എന്നിവർ പിന്നീട് വന്നവരിൽ ശ്രദ്ധിക്കപ്പെട്ടു. മമ്മൂട്ടി,മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ്, പൃഥ്വിരാജ്,ദുൽഖർ സൽമാൻ, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ആസിഫ് അലി, ഉണ്ണി മുകുന്ദൻ, നിവിൻ പോളി എന്നിവരാണ് ഇപ്പോഴത്തെ മുൻനിര നായകന്മാർ. പാർവ്വതി, ഭാവന, കാവ്യാ മാധവൻ, നിത്യാ മേനോൻ, റീമ, പദ്മപ്രിയ, രമ്യ നമ്പീശൻ, നസ്രിയ നസീം, ലക്ഷ്മി റായ്, കനിഹ, മൈഥിലി, ശ്വേത മേനോൻ എന്നിവരാണ് ഇപ്പോഴത്തെ മുൻനിര നായികമാർ. നായകൻ മാരിൽ മലയാള സിനിമയിലൂടെ രണ്ടും ഇംഗ്ലീഷ് സിനിമയിലൂടെ ഒരു ദേശീയ പുരസ്കാരവും നേടി മമ്മൂട്ടി മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറി. ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും കൂടുതൽ സിനിമയിൽ നായകനായ താരമാണ് അദ്ദേഹം. 100 ഇൽ കൂടുതൽ സിനിമകൾ നൂറു ദിവസം തീയേറ്ററിൽ ഓടുക എന്ന അപൂർവ റെക്കോർഡും അദ്ദേഹം സ്വന്തമാക്കി. മലയാളി ആയ മോഹൻലാലും പിന്നീട് ഈ നേട്ടം കൈ വരിച്ചു.

സ്ഥാപനങ്ങൾ
ഫിലിം സ്റ്റുഡിയോകൾ

ജെ.സി. ദാനിയേൽ 1926-ൽ തിരുവനന്തപുരത്ത് ആരംഭിച്ച ട്രാവൻകൂർ നാഷണൽ പിക്ചേഴ്സ് ആണ് സംസ്ഥാനത്തെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ. വിഗതകുമാരനു ശേഷം രണ്ടാമതൊരു ചിത്രം കൂടി നിർമ്മിക്കാനുള്ള ദാനിയേലിന്റെ ശ്രമം പരാജയപ്പെട്ടപ്പോൾ സ്റ്റുഡിയോ അടച്ചുപൂട്ടേണ്ടിവന്നു. 1947-ൽ കുഞ്ചാക്കോ ആലപ്പുഴയിൽ ആരംഭിച്ച ഉദയ സ്റ്റുഡിയോ ആണ് കേരളത്തിലെ ആദ്യ സ്റ്റുഡിയോ ആയി അറിയപ്പെടുന്നത്. ഉദയ സ്ഥാപിക്കുന്നത് വരെ ചെന്നൈ (അന്നത്തെ മദ്രാസ്) ആയിരുന്നു മലയാള സിനിമയുടെ ആസ്ഥാനം എന്ന് പറയാം.] ശബ്ദചിത്രങ്ങൾ നിർമ്മിക്കാൻ സൗകര്യമുള്ള ആദ്യ സ്റ്റുഡിയോയും ഉദയയായിരുന്നു.[53] മെരിലാന്റ് (1952, നേമം), അജന്ത (1964, തോട്ടുമുഖം), ചിത്രലേഖ (1965, ആക്കുളം), ഉമ (1975, വെള്ളൈക്കടവ്), നവോദയ (1978, തൃക്കാക്കര), ചിത്രാഞ്ജലി (1980, തിരുവല്ലം) എന്നിവ പിന്നീടു വന്ന പ്രധാന സ്റ്റുഡിയോകളാണ്.] ഉദയാ-മെരിലാന്റ് സ്റ്റുഡിയോകൾ തമ്മിലുള്ള മത്സരം അറുപതുകളിലെ സിനിമാനിർമ്മാണത്തെ കാര്യമായി പരിപോഷപ്പെടുത്തിയിരുന്നു. 1975-ൽ സ്ഥാപിതമായ ചലച്ചിത്രവികസന കോർപ്പറേഷന്റെ കീഴിലാണ് 1980-ൽ ചിത്രാഞ്ജലി സ്റ്റുഡിയോ ആരംഭിക്കുന്നത്. അന്ന് ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റുഡിയോ കോംപ്ലക്സ് ആയിരുന്നു ചിത്രാഞ്ജലി.

ചലച്ചിത്രവികസന കോർപ്പറേഷൻ
കലാമേന്മയുള്ളതും എന്നാൽ പ്രേക്ഷകവിജയം നേടാൻ സാധ്യതയില്ലാത്തതുമായ ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ 1975-ൽ ആരംഭിച്ച സ്ഥാപനമാണ് കേരളസംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷൻ (KSFDC). എന്നാൽ, പില്ക്കാലത്ത് അഡൽറ്റ് സിനിമകൾക്കു പോലും കോർപ്പറേഷൻ ധനസഹായം ചെയ്യുകയുണ്ടായി. 90-കളിലെ "ബി-മൂവീ" വിപ്ലവത്തിന് ഇത് കാരണമായെന്ന് പരക്കെ ആക്ഷേപിക്കപ്പെടുന്നു.

ചലച്ചിത്ര അക്കാദമി
1998-ലാണ് കേരള ചലച്ചിത്ര അക്കാദമിയുടെ തുടക്കം. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ഷാജി എൻ കരുണായിരുന്നു അക്കാദമിയുടെ ആദ്യ ചെയർമാൻ. 1998 മുതലുള്ള സംസ്ഥാന ചലച്ചിത്രപുരസ്ക്കാരങ്ങൾ നിയന്ത്രിക്കുന്നതും കേരളത്തിന്റെ അന്തർദേശീയ ചലച്ചിത്രമേള സംഘടിപ്പിക്കുന്നതും അക്കാദമിയാണ്. ഫിലിം സൊസൈറ്റികളുടെ സഹായത്തോടെ ഗ്രാമങ്ങളിലും മറ്റും ചലച്ചിത്രമേളകൾ സംഘടിപ്പിക്കുന്ന പരിപാടിയും അക്കാദമിക്കുണ്ട്.

സിനിമ പ്രേക്ഷക കൂട്ടായ്മ
2017 ൽ പത്തനംതിട്ട ജില്ലയിൽ നിന്നും ലോക സിനിമയുടെ ചരിത്രത്തിൽ ആദ്യമായി പ്രേക്ഷകർ സഘടന രുപീകരിച്ചു. പിന്നീട് സംസ്ഥാനം മുഴുവൻ പ്രവർത്തനം ആരംഭിച്ചു. ഇത് നല്ല സിനിമകളുടെ പ്രോത്സാഹനത്തിന് വേണ്ടി മാത്രമുള്ള  ഒരു കൂട്ടായ്മയാണ്

സംഘടനകൾ
അസോസിയേഷൻ ഓഫ് മലയാളം മൂവി ആർടിസ്റ്റ്സ് (AMMA - അമ്മ)
മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷൻ (MACTA - മാക്‌ട)
കേരളാ ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ്
മലയാളം ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ്
കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ
കേരളാ ഫിലിം ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ
കേരളാ സിനി എക്സിബിറ്റേ‌ഴ്‌സ് ഫെഡറേഷൻ
കേരളാ ഫിലിം എക്സിബിറ്റേ‌ഴ്‌സ് അസോസിയേഷൻ
ഫിലിം എംപ്ലോയ്സ് ഫെഡറേഷൻ ഓഫ് കേരള (FEFKA - ഫെഫ്‌ക)
വുമൺ ഇൻ സിനിമാ കളക്റ്റീവ്
സിനിമ പ്രേക്ഷക കൂട്ടായ്മ
അടൂർഭാസി കൽച്ചറൽ ഫോറം
ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം
ചലച്ചിത്രപുരസ്കാരങ്ങൾ[തിരുത്തുക]
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്
ഫിലിംഫെയർ അവാർഡ് (സൗത്ത്)
സ്റ്റാർ സ്ക്രീൻ അവാർഡ് (സൗത്ത്)
ഏഷ്യാനെറ്റ് ഫിലിം അവാർഡ്
വനിത ഫിലിം അവാർഡ്
മാതൃഭൂമി ഫിലിം അവാർഡ്
അമൃത ഫിലിം അവാർഡ്
അല സിനി അവാർഡ്
അടൂര ഭാസി സിനമ അവാർഡ്‌

മലയാളചലച്ചിത്രങ്ങൾ നേടിയ ദേശീയപുരസ്കാരങ്ങൾ
മികച്ച ചിത്രം
1965: ചെമ്മീൻ - രാമു കാര്യാട്ട്
1972: സ്വയംവരം - അടൂർ ഗോപാലകൃഷ്ണൻ
1973: നിർമ്മാല്യം - എം.ടി. വാസുദേവൻ നായർ
1985: ചിദംബരം - ജി. അരവിന്ദൻ
1988: പിറവി - ഷാജി എൻ. കരുൺ
1995: കഥാപുരുഷൻ - അടൂർ ഗോപാലകൃഷ്ണൻ
1999: വാനപ്രസ്ഥം - ഷാജി എൻ. കരുൺ
2000: ശാന്തം - ജയരാജ്
2006: പുലിജന്മം - പ്രിയനന്ദനൻ
2009: കുട്ടിസ്രാങ്ക് - ഷാജി എൻ. കരുൺ
2010: ആദാമിന്റെ മകൻ അബു - സലീം അഹമ്മദ്
മികച്ച രണ്ടാമത്തെ ചിത്രം
1968: തുലാഭാരം - എ. വിൻസന്റ്
1980: ഓപ്പോൾ - കെ.എസ്‌. സേതുമാധവൻ
1981: പോക്കുവെയിൽ - ജി. അരവിന്ദൻ
മികച്ച ദേശീയോദ്ഗ്രഥനചിത്രം (നർഗീസ് ദത്ത് അവാർഡ്)
1968: ജന്മഭൂമി - ജോൺ ശങ്കരമംഗലം
1970: തുറക്കാത്ത വാതിൽ - പി. ഭാസ്കരൻ
1972: അച്ഛനും ബാപ്പയും - കെ.എസ്‌. സേതുമാധവൻ
1982: ആരൂഢം - ഐ.വി. ശശി
1985: ശ്രീനാരായണഗുരു - പി.എ. ബക്കർ
1996: കാണാക്കിനാവ് - സിബി മലയിൽ
2005: ദൈവനാമത്തിൽ - ജയരാജ്
സാമൂഹികപ്രസക്തിയുള്ള മികച്ച ചിത്രം
1968: ഇരുട്ടിന്റെ ആത്മാവ് - പി. ഭാസ്കരൻ
1986: ദൂരെ ദൂരെ ഒരു കൂടു കൂട്ടാം - സിബി മലയിൽ
1989: ഉണ്ണിക്കുട്ടനു ജോലി കിട്ടി - വി.ആർ. ഗോപിനാഥ്
1991: യമനം - ഭരത് ഗോപി
1993: നാരായം - ശശി ശങ്കർ
1994: പരിണയം - ഹരിഹരൻ
1998: ചിന്താവിഷ്ടയായ ശ്യാമള - ശ്രീനിവാസൻ
2004: പെരുമഴക്കാലം - കമൽ
മികച്ച കുടുംബക്ഷേമ ചിത്രം
1993: ആകാശദൂത് - സിബി മലയിൽ
1995: മിനി - പി. ചന്ദ്രകുമാർ
1997: സമാന്തരങ്ങൾ - ബാലചന്ദ്രമേനോൻ
2003: പാഠം ഒന്ന്: ഒരു വിലാപം - ടി.വി. ചന്ദ്രൻ
മികച്ച പരിസ്ഥിതി ചിത്രം
1998: ജലമർമരം - ടി.കെ. രാജീവ്കുമാർ
2000: ഒരു ചെറു പുഞ്ചിരി - എം.ടി. വാസുദേവൻ നായർ
കലാമൂല്യവും ജനപ്രീതിയും നേടിയ ചിത്രം
1992: സർഗം - ഹരിഹരൻ
1993: മണിച്ചിത്രത്താഴ് - ഫാസിൽ
മികച്ച കുട്ടികളുടെ ചിത്രം
1984: മൈ ഡിയർ കുട്ടിച്ചാത്തൻ - ജിജോ
1988: മനു അങ്കിൾ - ഡെന്നിസ് ജോസഫ്
1991: അഭയം - ശിവൻ
1994: കൊച്ചനിയൻ - സതീഷ് വെങ്ങാന്നൂർ
2000: ഖരാക്ഷരങ്ങൾ - സലിം പടിയത്ത്
സ്വാതന്ത്ര്യ രജതജൂബിലി പ്രമാണിച്ച് പ്രത്യേക പുരസ്കാരം
1974: ഉത്തരായനം - ജി. അരവിന്ദൻ
മികച്ച സംവിധായകൻ
1972: അടൂർ ഗോപാലകൃഷ്ണൻ - സ്വയംവരം
1977: ജി. അരവിന്ദൻ - കാഞ്ചനസീത
1978: ജി. അരവിന്ദൻ - തമ്പ്
1984: അടൂർ ഗോപാലകൃഷ്ണൻ - മുഖാമുഖം
1986: ജി. അരവിന്ദൻ - ഒരിടത്ത്
1987: അടൂർ ഗോപാലകൃഷ്ണൻ - അനന്തരം
1988: ഷാജി എൻ. കരുൺ - പിറവി
1989: അടൂർ ഗോപാലകൃഷ്ണൻ - മതിലുകൾ
1993: ടി.വി. ചന്ദ്രൻ - പൊന്തൻമാട
1997: ജയരാജ് - കളിയാട്ടം
1998: രാജീവ്നാഥ് - ജനനി
മികച്ച നവാഗതസംവിധായകൻ (ഇന്ദിരാഗാന്ധി അവാർഡ്)
1990: അജയൻ - പെരുന്തച്ചൻ
1997: ലോഹിതദാസ് - ഭൂതക്കണ്ണാടി
1998: വേണു - ദയ
2000: ആർ. ശരത് - സായാഹ്നം
മികച്ച നടൻ
1973: പി.ജെ. ആന്റണി - നിർമ്മാല്യം
1977: ഭരത് ഗോപി - കൊടിയേറ്റം
1980: ബാലൻ കെ. നായർ - ഓപ്പോൾ
1988: പ്രേംജി - പിറവി
1989: മമ്മൂട്ടി - മതിലുകൾ, ഒരു വടക്കൻ വീരഗാഥ
1991: മോഹൻലാൽ - ഭരതം
1993: മമ്മൂട്ടി - വിധേയൻ, പൊന്തൻമാട
1997: സുരേഷ് ഗോപി - കളിയാട്ടം; ബാലചന്ദ്രമേനോൻ - സമാന്തരങ്ങൾ
1999: മോഹൻലാൽ - വാനപ്രസ്ഥം
2000 : മമ്മൂട്ടി- അംബേദ്കർ
2001: മുരളി - നെയ്ത്തുകാരൻ
2010: സലീം കുമാർ - ആദാമിന്റെ മകൻ അബു
2014: സുരാജ് വെഞ്ഞാറമൂട് - പേരറിയാത്തവർ
മികച്ച നടി
1968: ശാരദ - തുലാഭാരം
1972: ശാരദ - സ്വയംവരം
1986: മോനിഷ - നഖക്ഷതങ്ങൾ
1993: ശോഭന - മണിച്ചിത്രത്താഴ്
2003: മീര ജാസ്മിൻ - പാഠം ഒന്ന്: ഒരു വിലാപം
മികച്ച സഹനടൻ
1987: തിലകൻ - ഋതുഭേദം
1990: നെടുമുടി വേണു ഹിസ് ഹൈനസ് അബ്ദുള്ള
മികച്ച സഹനടി
1990: കെ.പി.എ.സി. ലളിത - അമരം
1991: കോഴിക്കോട് ശാന്താദേവി - യമനം
1995: ആറന്മുള പൊന്നമ്മ - കഥാപുരുഷൻ
2000: കെ.പി.എ.സി. ലളിത - ശാന്തം
2004: ഷീല - അകലെ
2005: ഉർവ്വശി - അച്ചുവിന്റെ അമ്മ
മികച്ച ബാലതാരം
1980: മാസ്റ്റർ അരവിന്ദ് - ഓപ്പോൾ
1982: മാസ്റ്റർ വിമൽ - ആരൂഢം
1983: മാസ്റ്റർ സുരേഷ് - മലമുകളിലെ ദൈവം
1984: മാസ്റ്റർ അരവിന്ദ്, മാസ്റ്റർ സുരേഷ്, മാസ്റ്റർ മുകേഷ്, ബേബി സോണിയ - മൈ ഡിയർ കുട്ടിച്ചാത്തൻ
1996: മാസ്റ്റർ കുമാർ - ദേശാടനം
1999: മാസ്റ്റർ അശ്വിൻതമ്പി - ജലമർമരം
2003: മാസ്റ്റർ കാളിദാസൻ - എന്റെ വീട് അപ്പൂന്റേം
മികച്ച തിരക്കഥാകൃത്ത്
1967: എസ്.എൽ. പുരം സദാനന്ദൻ - അഗ്നുപുത്രി
1984: അടൂർ ഗോപാലകൃഷ്ണൻ - മുഖാമുഖം
1987: അടൂർ ഗോപാലകൃഷ്ണൻ - അനന്തരം
1989: എം.ടി. വാസുദേവൻ നായർ - ഒരു വടക്കൻ വീരഗാഥ
1991: എം.ടി. വാസുദേവൻ നായർ - കടവ്
1992: എം.ടി. വാസുദേവൻ നായർ - സദയം
1994: എം.ടി. വാസുദേവൻ നായർ - പരിണയം
1999: മാടമ്പ് കുഞ്ഞുകുട്ടൻ - കരുണം
2009: പി.എഫ് മാത്യൂസ്, ഹരികൃഷ്ണ - കുട്ടിസ്രാങ്ക്
മികച്ച ഗാനരചയിതാവ്
1972: വയലാർ രാമവർമ്മ - അച്ഛനും ബാപ്പയും
1988: ഒ.എൻ.വി. കുറുപ്പ് - വൈശാലി
2000: യൂസഫലി കേച്ചേരി - മഴ
മികച്ച സംഗീതസംവിധായകൻ - ഗാനങ്ങൾ
1994: രവി ബോംബേ - സുകൃതം, പരിണയം
2007: ഔസേപ്പച്ചൻ - ഒരേ കടൽ
പശ്ചാത്തലസംഗീതം
1993: ജോൺസൺ - പൊന്തൻമാട
1994: ജോൺസൺ - സുകൃതം
2009: ഇളയരാജ - പഴശ്ശിരാജ
2010: ഐസക് തോമസ് കൊട്ടുകപ്പിള്ളി - ആദാമിന്റെ മകൻ അബു
മികച്ച പിന്നണിഗായകൻ
1972: കെ.ജെ. യേശുദാസ് - അച്ഛനും ബാപ്പയും
1973: കെ.ജെ. യേശുദാസ് - ഗായത്രി
1985: പി. ജയചന്ദ്രൻ - ശ്രീനാരായണഗുരു
1987: കെ.ജെ. യേശുദാസ് - ഉണ്ണികളേ ഒരു കഥ പറയാം
1990: എം.ജി. ശ്രീകുമാർ - ഹിസ് ഹൈനസ് അബ്ദുള്ള
1991: കെ.ജെ. യേശുദാസ് - ഭരതം
1993: കെ.ജെ. യേശുദാസ് - സോപാനം
1999: എം.ജി. ശ്രീകുമാർ - വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും
മികച്ച പിന്നണിഗായിക
1980: എസ്. ജാനകി - ഓപ്പോൾ
1986: കെ.എസ്. ചിത്ര - നഖക്ഷതങ്ങൾ
1988: കെ.എസ്. ചിത്ര - വൈശാലി
മികച്ച ഛായഗ്രാഹകൻ
1972: മങ്കട രവിവർമ - സ്വയംവരം
1976: പി.എസ്. നിവാസ് - മോഹിനിയാട്ടം
1978: ഷാജി എൻ. കരുൺ - തമ്പ്
1980: ശിവൻ - യാഗം
1986: വേണു - നമുക്കു പാർക്കാന് മുന്തിരിത്തോപ്പുകൾ
1990: സന്തോഷ് ശിവൻ - പെരുന്തച്ചൻ
1993: വേണു - പൊന്തൻമാട
1994: കെ.വി. ആനന്ദ് - തേന്മാവിൻ കൊമ്പത്ത്
1995: സന്തോഷ് ശിവൻ - കാലാപാനി
2009: അഞ്ജലി ശുക്ല - കുട്ടിസ്രാങ്ക്
2010: മധു അമ്പാട്ട് - ആദാമിന്റെ മകൻ അബു
മികച്ച ചിത്രസംയോജകൻ
1990: എം.എസ് മണി - അയ്യർ ദ ഗ്രേറ്റ്
1992: എം.എസ് മണി - സർഗം
1990: എ. ശ്രീകർപ്രസാദ് - വാനപ്രസ്ഥം
2007: ബി. അജിത് കുമാർ - നാലു പെണ്ണുങ്ങൾ
മികച്ച കലാസംവിധായകൻ
1989: പി. കൃഷ്ണമൂർത്തി - ഒരു വടക്കൻ വീരഗാഥ
1989: സാബു സിറിൽ - തേന്മാവിൻ കൊമ്പത്ത്
1989: സാബു സിറിൽ - കാലാപാനി
മികച്ച ശബ്ദലേഖകൻ
1981: പി. ദേവദാസ് - എലിപ്പത്തായം
1984: പി. ദേവദാസ് - മുഖാമുഖം
1987: പി. ദേവദാസ്, ടി. കൃഷ്ണനുണ്ണി, ഹരികുമാർ - അനന്തരം
1988: ടി. കൃഷ്ണനുണ്ണി - പിറവി
1989: ഹരികുമാർ - മതിലുകൾ
1995: ദീപൻ ചാറ്റർജീ - കാലാപാനി
1996: ടി. കൃഷ്ണനുണ്ണി - കുലം
1997: കെ. സമ്പത്ത് - എന്നും സ്വന്തം ജാനകിക്കുട്ടി
2009: റസൂൽ പൂക്കുട്ടി - പഴശ്ശിരാജ
2010: ശുഭദീപ് സെൻഗുപ്ത - ചിത്രസൂത്രം
മികച്ച നൃത്തസംവിധാനം
1998: വൃന്ദ - ദയ (ചലച്ചിത്രം)
2000: ജി. കല - കൊച്ചു കൊച്ചു സന്തോഷങ്ങൾ
2006: മധു സമുദ്ര, സജീവ് സമുദ്ര - രാത്രിമഴ
മികച്ച ചമയം
2007: പട്ടണം റഷീദ് - പരദേശി
മികച്ച വസ്ത്രാലങ്കാരം
1989: നടരാജൻ - ഒരു വടക്കൻ വീരഗാഥ
1996: ദണ്ഡപാണി - കാലാപാനി
1998: എസ്.ബി. സതീഷ് - ദയ
2009: ജയകുമാർ - കുട്ടിസ്രാങ്ക്
പ്രത്യേക ജൂറി അവാർഡ് / പരാമർശം
1983: മങ്കട രവിവർമ്മ - സംവിധായകൻ (നോക്കുകുത്തി)
1986: ജോൺ എബ്രഹാം - സംവിധായകൻ (അമ്മ അറിയാൻ)
1987: എം.ബി. ശ്രീനിവാസൻ - സംഗീതസംവിധായകൻ
1989: മോഹൻലാൽ - നടൻ (കിരീടം)
1991: രവീന്ദ്രൻ - സംഗീതസംവിധായകൻ (ഭരതം)
1994: ഷാജി എൻ. കരുൺ - സംവിധായകൻ (സ്വം)
1997: എസ്. കുമാർ - (പരിണയം)
1997: ജോമോൾ - നടി (എന്നും സ്വന്തം ജാനകിക്കുട്ടി)
1998: മഞ്ജു വാര്യർ - നടി (കണ്ണെഴുതി പൊട്ടുംതൊട്ട്)
1999: കലാഭവൻ മണി - നടൻ (വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും)
2002: ജ്യോതിർമയി - നടി (ഭാവം)
2003: നെടുമുടി വേണു - നടൻ (മാർഗ്ഗം)
2004: പ്രദീപ് നായർ - സംവിധായകൻ (ഒരിടം)
2006: തിലകൻ - നടൻ (ഏകാന്തം)
2008: കെ. എം. മധുസൂധനൻ - സംവിധായകൻ (ബയോസ്കോപ്); ദേശീയ ചലച്ചിത്രവികസന കോർപ്പറേഷൻ - നിർമ്മാതാവ് (ബയോസ്കോപ്)
2009: പത്മപ്രിയ - നടി (വ്യത്യസ്ത ചിത്രങ്ങൾ); എ. ശ്രീകർപ്രസാദ് - ചിത്രസംയോജകൻ (കുട്ടിസ്രാങ്ക്, പഴശ്ശിരാജ)