ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

11-7-2017

ദൃശ്യകലയുടെ വരമൊഴിയിണക്കം
പ്രജിത
സുഹൃത്തുക്കളേ ..
ദൃശ്യകലയുടെ വരമൊഴിയിണക്കത്തിന്റെ മുപ്പത്തിനാലാം ഭാഗമായി നമ്മളിന്നു പരിചയപ്പെടുന്നു
തുമ്പി തുള്ളൽ.
ഒരേ സമയം വിനോദമായും അനുഷ്ഠാനമായും ആഘോഷങ്ങളുടെ ഭാഗമായും പ്രചാരമുള്ള ഒരു കേരളീയദൃശ്യകലാ രൂപം .
അഭിപ്രായങ്ങളും  കൂട്ടിച്ചേർക്കലുകളും  പ്രതീക്ഷിക്കുന്നു..

തുമ്പിതുള്ളൽ

ഓണക്കാലത്ത് ഗ്രാമീണ സ്ത്രീകൾക്കിടയിൽ മുഖ്യമായും പ്രചാരത്തിലിരുന്ന ഒരു കലാരൂപമാണ് തുമ്പിതുള്ളൽ. സ്ത്രീകൾ വട്ടത്തിലിരുന്ന് കൈകൊട്ടിപ്പാടിക്കളിയ്ക്കുന്ന ഗ്രാമീണകലയാണിത്. സ്ത്രീകളുടെ കൂട്ടത്തിലുള്ള ഒരാൾ കളത്തിന് നടുവിലിരിയ്ക്കുകയും മറ്റു സ്ത്രീകൾ കൈകൊട്ടിപ്പാടുകയും ചെയ്യുന്ന സമയത്ത്, നടുക്കിരിയ്ക്കുന്ന സ്ത്രീ വട്ടത്തിൽ ഉറഞ്ഞ് തുള്ളുകയാണ് ചെയ്യാറുള്ളത്. പാടുന്ന സ്ത്രീകൾ ആദ്യം ഉറക്കു പാട്ടും തുമ്പി തുള്ളി തുടങ്ങുമ്പോൾ ഉണർത്തുപാട്ടും പാടുന്നു. ഓരോ പ്രദേശത്തിന്റെയും കാർഷിക പാരിസ്ഥിതിക വ്യത്യാസങ്ങൾക്കനുസരിച്ച് ഈ പാട്ടുകളിലും വ്യത്യാസം കാണാം. ഇക്കാരണങ്ങൾക്കൊണ്ടു തന്നെ ഒരേ ആശയമുള്ള പാട്ടുകൾ വ്യത്യസ്ത സ്ഥലങ്ങളിൽ വ്യത്യസ്ത രീതികളിൽ പാടുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. ഒരു പാട്ടിന്റെ വരികൾ പത്താവർത്തിയ്ക്കുന്നരീതിയിലാണ് പാടുക പതിവുള്ളത്. ചില ഉദാഹരണങ്ങൾ താഴെ ശ്രദ്ധിയ്ക്കാം

ഒന്നാനാം കൊച്ചു തുമ്പി
എന്റെകൂടെ പോരുമോ നീ

കളിപ്പാൻ കളം തരുവേ
കുളിപ്പാൻ കുളം തരുവേ
കൈ കഴുകാൻ വെള്ളിക്കിണ്ടി
കൈ തോർത്താൻ പുള്ളിപ്പട്ട്
ഇട്ടിരിയ്ക്കാൻ പൊൻതളിക
ഇട്ടുണ്ണാൻ വെള്ളിക്കിണ്ണം
ഒന്നാമൻ വമ്പൻ തുമ്പി
നീ കൂടെ പോര വേണം
മലരും തേനുണ്ടേ കണ്ടോ
ഇന്നലെ കണ്ടു ഞാനും
പൂഞ്ചോലക്കാവിൽ വെച്ച്
പുതു കച്ച കച്ച കെട്ടി
പുതുമുണ്ടും തോളിലേന്തി
അഞ്ജനക്കണ്ണെഴുതി
കുങ്കുമക്കുറി വരച്ചു
പട്ടു കൊണ്ടു തടമുടുത്തു
പൊന്നൂ കൊണ്ടൊരു കൂടാരോം.. കൂടാരോം..
ഞാൻ വെച്ചൊരു കൊച്ചുമുല്ല
പൂക്കാതെ പൂചെരിഞ്ഞു
പൂക്കളത്തിൽ വീണ പൂവേ
താനേ വന്നൂ തളിർത്തു
ഗണപതിയ്ക്കു വരം കൊള്ളട്ടെ.. വരം കൊള്ളട്ടെ...ഈ പാട്ട് പത്തുവരെ ആവർത്തിച്ച് പാടുകയാണ് പതിവുള്ളത്. ഇതൊരു ഉറക്കുപാട്ടാണ്.

ഒന്നാമൻ തണ്ട് കരിമ്പനത്തണ്ടുമ്മെ
ഒന്നല്ലൊ പാമ്പ് പരക്കം വെച്ചെ
പാമ്പിന്റടി തെളി നീർ തെളി കാണുമ്പോ

മാനത്തെ പാമ്പിന് തേരോട്ടല്ലൊ... തേരോട്ടല്ലൊ....

ഒന്നാമൻ കണ്ടം ചെറുകണ്ടം കൊയ്യുമ്പോ
നീയെവിടെപ്പോയെന്റെ തുമ്പിമാരെ
ഞാനെന്റെ മക്കളും പേരക്കിടാങ്ങളും
ആ മല ഈ മല പൊന്മല കേറീട്ടു
തുമ്പ തലപ്പുള്ള്യേ തുമ്പ്യൊറയാൻ


ആശാന്റെ പാടത്തെന്തിന്‌ കുഞ്ഞിത്തേയി നീ പോയി?
ആരാന്റെ പാടത്തെങ്ങളും കറ്റപെറുക്കാൻ ഞാൻ പോയീ
ആരാന്റെ പാടത്തെ കറ്റകളെന്താ നീ ചെയ്യ്‌വാ?
കറ്റകളെല്ലാം കെട്ടിമെതിച്ച്‌ നെന്മണിയാക്കി മാറ്റും ഞാൻ

നെന്മണിയാക്കിവന്നാ പിന്നെ
എന്താ ചെയ്യ്‌വാ നാത്തൂനേ?
നെന്മണികുത്തി കുത്തിനിന്ന്‌
പുത്തരിച്ചോറ്‌ വിളമ്പൂലോ
പുത്തരിച്ചോറുവിളമ്പി കുഞ്ഞിനു
പുത്തരിയോണം തീർക്കൂലോ
പുത്തരിയോണം തീർത്താപ്പിന്നേ
ഓണത്തപ്പനെ വെക്കൂലോ
തുമ്പിതുള്ള്യാൽ നാത്തൂനേ
നാത്തൂൻ കൂടി തുള്ളൂലോ

ചന്തത്തിൽ മുറ്റം ചെത്തിപ്പറിച്ചീല
എന്തെന്റെ മാവേലീ ഓണം വന്നൂ
ചന്തയ്ക്കുപോയില്ല നേന്ത്രക്കാവാങ്ങീല
എന്തെന്റെ മാവേലീ ഓണം വന്നൂ
പന്തുകളിച്ചീലാ പന്തലുമിട്ടീലാ
എന്തെന്റെ മാവേലീ ഓണം വന്നൂ
അമ്മാവൻ വന്നീല സമ്മാനം തന്നീലാ
എന്തെന്റെ മാവേലീ ഓണം വന്നൂ
അച്ഛനും വന്നീലാ ആടകൾ തന്നീലാ
എന്തെന്റെ മാവേലീ ഓണം വന്നൂ
നെല്ലു പുഴുങ്ങീല തെല്ലുമുണങ്ങീലാ
എന്തെന്റെ മാവേലീ ഓണം വന്നൂ
പിള്ളേരും വന്നീല പാഠം നിറുത്തീല
എന്തെന്റെ മാവേലീ ഓണം വന്നൂ
കുഞ്ഞേലിപ്പെണ്ണിന്റെ മഞ്ഞികറുക്കുന്നു
എന്തെന്റെ മാവേലീ ഓണം വന്നൂ
നങ്ങേലിപ്പെണ്ണിന്റെ അങ്ങേരും വന്നീല
എന്തെന്റെ മാവേലീ ഓണം വന്നൂ

ഏതാണ്ട് വിസ്മൃതിയിലാഴാനൊരുങ്ങുന്ന ഒരു കേരളീയ വിനോദമാണ്തുമ്പിതുള്ളൽ.ഓണത്തിനോടനുബന്ധിച്ചാണ് ഇത് നടത്തുന്നത്. അതിനാൽ പെൺകുട്ടികൾ നടത്തുന്ന ഈ വിനോദത്തിൽ, ഓണക്കോടി ആയിരിയ്ക്കും പ്രധാന വേഷം. തിരുവാതിരയോടനുബന്ധിച്ചും ഇത് നടത്തിവരുന്നു.

ഇലകളോട് കൂടിയ ചെറിയ മരച്ചില്ലകൾ കയ്യിലേന്തിയ ഒരു പെൺകുട്ടിയെ, പാട്ടുകളുടെ താളത്തിനനുസൃതമായി സംഘാംഗങ്ങൾ മൃദുവായി അടിച്ചുനീങ്ങുന്നതാണ് ഈ വിനോദത്തിന്റെ അവതരണരീതി. തുമ്പിതുള്ളലിലെ ഗാനങ്ങൾ ഓരോന്നായി ആലപിച്ചുകൊണ്ട് മദ്ധ്യത്തിലായിരിയ്ക്കുന്ന പെൺകുട്ടിയെ വലം‌വെയ്ക്കുന്നു. ഗാനത്തിന്റെ വേഗത വർദ്ധിയ്ക്കുന്നതിനനുസരിച്ച് കുട്ടി തുമ്പിയെപ്പോലെ തുള്ളിത്തുടങ്ങുന്നു. കൂടാതെ ഒപ്പം തന്നെ ചുവടുകളും വെച്ചാണ് ഈ വിനോദം ഗതിപ്രാപിയ്ക്കുന്നത്.

"പൂവു പോരാഞ്ഞോ പൂക്കില പോരാഞ്ഞോ എന്തേ തുമ്പീ തുള്ളാത്തൂ-തുമ്പി തുള്ളാത്തൂ" തുടങ്ങിയ നിരവധി ഗാനങ്ങളുടെ അകമ്പടിയോടെയാണ് ഇത് അവതരിപ്പിയ്ക്കുന്നത്.

കളിക്കുന്ന രീതി

കളത്തിന്റെ നടുക്ക്‌ ഒരു പെൺ‌കുട്ടി പൂക്കുലയും‌ പിടിച്ചു നിൽ‌ക്കും. ചുറ്റും‌ നിൽ‌ക്കുന്നവർ‌ പാട്ടുപാടുകയും‌ ആർ‌പ്പും‌ കുരവയുമായി തുമ്പിയെ തുള്ളിക്കാൻ‌ശ്രമിക്കുകയും‌ ചെയ്യുന്നു.

ഒന്നാം‌ തുമ്പിയുമവർ‌പെറ്റ മക്കളും
പോയി നടപ്പറ തുമ്പിതുള്ളാൻ‌
തുമ്പിയിരുമ്പല്ല - ചെമ്പല്ല - ഓടല്ല
തുമ്പിത്തുടർ‌മാലാ - പൊൻ‌മാല
രണ്ടാം‌ തുമ്പിയും ... മൂന്നാം‌ തുമ്പിയും... ഇങ്ങനെ പത്തുവരെ ആവർത്തിച്ചു പാടുമ്പോൾ‌ തുമ്പി ഉറഞ്ഞുതുള്ളൂം.

1

2

പുരുഷൻമാരുടെ തുമ്പിതുള്ളൽ👇




തുമ്പിതുള്ളൽ എന്നെ ചെറുപ്പത്തിലേക്ക് തിരിച്ചു കൊണ്ടുപോയി
തിരുവോണ മുണ്ടു കഴിഞ്ഞാൽ ആണുങ്ങൾ ചീട്ടുകളിക്കളത്തിലേക്ക് മാറിക്കൊടുക്കും
വീടും മുറ്റവും നിറയെ സ്ത്രീകൾ
തുമ്പിതുള്ളലിലാണ് തുടങ്ങുക
കള്ളത്തുള്ളലുകാർക്ക് ചൊറുതണം കരുതിയിട്ടുണ്ടാവും
പിന്നെ കുടമൂതിപ്പാട്ടാണ്. കുശത്തി തുള്ളി വീഴുന്നതു വരെ ആ ജാഥ നീളും.
പിന്നെ വട്ടത്തിലിരുന്ന് ഓടുന്നുണ്ടോടുന്നുണ്ടേ പാടി ചെമ്പഴുക്കാക്കളയാവും ഇതിനോടകം കുട്ടികൾ അക്കു കളിയിലേക്കോ മറ്റോ മാറിയിരിക്കും
ഇരുട്ടു വീണാൽ കളി നിർത്തി പെണ്ണുങ്ങൾ പിരിയും


ഇതും കൂടി വായിക്കൂ.👇
പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ഓണക്കാല വിനോദങ്ങളില്‍ ഒന്നാണ് തുമ്പിതുള്ളല്‍. ഈ കളിയില്‍ പങ്കെടുക്കുന്നവര്‍ വട്ടത്തില്‍ കൂടിയിരിക്കും. തുമ്പിയായി സങ്കല്പിക്കുന്ന പെണ്‍കുട്ടിയുടെ കയ്യില്‍ പൂക്കുലയോ, തുമ്പക്കെട്ടിയതോ കൊടുത്ത് ഈ സ്ത്രീകളുടെ നടുവില്‍ കണ്ണടച്ച് ഇരുത്തും. ചുറ്റും കൂടിയിരിക്കുന്ന സ്ത്രീകള്‍ എന്താ തുമ്പീ തുള്ളാത്തെ പൂ പോരാഞ്ഞോ…പൂക്കുലപോരാഞ്ഞോ എന്നു തുടങ്ങുന്ന പാട്ട് പാടാന്‍ തുടങ്ങുന്നതോടെ കളി തുടങ്ങുകയായി. പാട്ട് ഉച്ചസ്ഥായിയില്‍ എത്തുന്നതോടെ തുമ്പി ഉറഞ്ഞു തുള്ളി പൂക്കള്‍ വാരി എറിയാന്‍ തുടങ്ങുന്നു. ഇങ്ങനെ പൂ വാരിയെറിയുന്നതിനെ ‘പൂപ്പട വാരുക’ എന്നാണ് പറയുന്നത്. തുമ്പി സമനില തെറ്റിയതുപോലെ ഓടി നടക്കുകയും, പൂക്കുലകൊണ്ട്, സ്ത്രീകളെ തല്ലുകയും ചെയ്യും.
തുമ്പിതുള്ളലിനെ കുറിച്ച് കുറച്ച് സംശയങ്ങൾ ശശിമാഷോട്(ഡോ.ശശിധരൻ ക്ലാരി_കവിത ടീച്ചറുടെ സഹോദരൻ)ഞാൻ ചോദിച്ചിരുന്നു.മാഷും മേൽകൊടുത്ത വിവരണത്തിലുള്ളതുപോലെയാണ് പറഞ്ഞുതന്നത്.തുമ്പി പാഞ്ഞുനടക്കുകയും,അവസാനം തലയിൽ മുണ്ടിട്ട് തുമ്പിയെ കളത്തിലിരുത്തി പാട്ടുപാടി അടക്കുകയും ചെയ്യും                  

തുമ്പിതുള്ളൽ ഞാൻ കണ്ടിട്ടുള്ളത്
ഒരു പെൺകുട്ടിയെ തുമ്പിയായി സ്വീകരിക്കുന്നു. ( പെട്ടെന്ന് തുള്ളാൻ സാധ്യതയുള്ള ആളെയാണ് സെലക്ട് ചെയ്യുക)
കളത്തിന്റെ നടുവിൽ തുമ്പിയെ ഇരുത്തി കയ്യിൽ തുളസിപ്പൂവും തുമ്പപ്പൂവും നൽകുന്നു. വെളുത്ത മുണ്ടുകൊണ്ട് കുട്ടിയെ മുഴുവൻ മൂടിയിട്ടുണ്ടാവും. പൂക്കൾ മുഖത്തോട് ചേർത്തു പിടിച്ച് കണ്ണടച്ചാണ് കുട്ടി ഇരിക്കേണ്ടത്.ബാക്കി സ്ത്രീകൾ ചുറ്റുമിരുന്ന് പാട്ടുപാടുകയും താളമിടുകയും ചെയ്യും.സാധാരണയായി 15 മിനിറ്റ് കൊണ്ട് പെൺകുട്ടി ചലിക്കാൻ തുടങ്ങും .അപ്പോൾ താളം മുറുക്കുകയും  പെൺകുട്ടി തുള്ളാൻ ആരംഭിക്കുകയും ചെയ്യും
പാട്ടും കൈകൊട്ടും കുരവയും ഉയരുന്നതിനുസരിച്ച്   തുമ്പി കളത്തിൽ തുള്ളാൻ തുടങ്ങും
ഒടുവിൽ ബോധംകെട്ട് വീഴുമ്പോൾ കളി അവസാനിക്കും

തുമ്പിതുള്ളലിനെ ക്ലാസ്റൂം വ്യവഹാരരൂപത്തിലേയ്ക്ക് മാറ്റിയത്.നെറ്റിൽ പരതിയപ്പോൾ കിട്ടിയതാണ്
ഓണത്തുമ്പി

[നാടകീയ സംഘനൃത്തഗാനം]


[ഒരു ഓണമുറ്റം.

പാടാനും നൃത്തം ചെയ്യാനുംവിരുതുളളകൌമാരക്കാരായ കുറച്ച്പെൺകുട്ടികളുംആൺകുട്ടികളും, പിന്നെകുറച്ചു യുവതികളുംവേണം.

പശ്ചാത്തലത്തിൽ അറപ്പുരയുടെപൂമുഖത്തു കവഞ്ചിയിൽ പ്രസരിപ്പുള്ള കാരണവർ.  പൂമുഖത്തിണ്ണയിലും ചെറുതിണ്ണയിലുംനിറയെഓണക്കോടിയുടുത്തുഉത്സാഹപൂർവംകാഴ്ചക്കാരായികൂടിയിരിക്കുന്ന മുത്തശ്ശിമാർമുതൽ പലപ്രായത്തിലുള്ള സ്ത്രീ-പുരുഷന്മാർ...

മുറ്റത്ത്അത്തപ്പൂക്കളത്തിനടുത്ത്പൂക്കുലയുമായിതുള്ളാനിരിക്കുന്ന ഒരുപെൺകുട്ടിയുംഅവൾക്കുചുറ്റും  ആൺകുട്ടികളുംപെൺകുട്ടികളുമടങ്ങുന്നപാട്ടുകാരുടെസംഘവും.

സംഘത്തിലെ ഒരുപെൺകുട്ടികൈത്താളത്തോടെ ആദ്യവരിപാടിത്തുടങ്ങും, തുടർന്നുള്ള ഓരോവരി പാടിക്കൊണ്ട്  തുമ്പിതുള്ളൽസംഘത്തിലെ ഓരോ കുട്ടിയുംകൂട്ടത്തിൽചേരും. പിന്നെഎല്ലാംസംവിധായകന്റെ ഔചിത്യം പോലെ.]


പെൺകുട്ടി 1-:    പഞ്ഞം പോയിട്ടും,പാടമൊഴിഞ്ഞിട്ടും

                2-:    പുന്നെല്ലിൻനിറപ്പൂക്കണികണ്ടിട്ടും

                3-:    പൂവിരിഞ്ഞിട്ടും

                        പൂപ്പടകണ്ടിട്ടും

                4-:   പൂവായപൂവൊക്കെപൂവല്ലിതന്നിട്ടും

                1-:    പൂവിളിച്ചിട്ടും

                        പൂക്കുലതന്നിട്ടും

                        നീയെന്തേതുള്ളാത്തൂകൊച്ചുതുമ്പീ…..!?

പെൺകുട്ടി-

കളുടെകൂട്ടം--:   നീയെന്തേതുള്ളാത്തൂകൊച്ചുതുമ്പീ---!?

                        നീയെന്തേതുള്ളാത്തൂകൊച്ചുതുമ്പീ---!?

ആൺകുട്ടി-1-   ചിങ്ങത്തേരേറിത്തമ്പുരാൻവന്നിട്ടും

                2-:   എങ്ങുംപൊന്നോണപ്പൂവിളികേട്ടിട്ടും

                3-:   ആർപ്പുവിളിച്ചിട്ടും…

                4-:   ആളേറെവന്നിട്ടും…

                                 ആകാശത്തുമ്പത്തെപ്പൂനുള്ളിത്തന്നിട്ടും

                1-:   നീയെന്തേതുള്ളാത്തൂകൊച്ചുതുമ്പീ…

  ആൺകുട്ടി

 കളുടെകൂട്ടം--:  നീയെന്തേതുള്ളാത്തൂകൊച്ചുതുമ്പീ---!?

                        നീയെന്തേതുള്ളാത്തൂകൊച്ചുതുമ്പീ---!?

       ആൺ-:    നാണംവന്നിട്ടോനാലാളെക്കണ്ടിട്ടോ

                       നീയെന്തേതുള്ളാത്തൂകൊച്ചുതുമ്പീ---!?                  

      പെൺ-:     മാരൻവന്നിട്ടോകോടിയുടുത്തിട്ടോ

                       ഇന്നെന്തേതുള്ളാത്തൂകൊച്ചുതുമ്പീ…..!?

      ആൺ-:     താളം പോരാഞ്ഞോ..?തപ്പടിപോരാഞ്ഞോ

                       പാടാനീഞങ്ങൾപോരാഞ്ഞിട്ടോ…!?

      പെൺ-:    പൂവു പോരാഞ്ഞോ..?പൂക്കുലപോരാഞ്ഞോ

                       പൂവല്ലിത്തുമ്പിക്കളമ്പോരാഞ്ഞോ…?


തുമ്പിക്കുവേണ്ടി

രണ്ടു പെൺകുട്ടികൾ-:

                        താളം പൊരാഞ്ഞല്ല…തപ്പുപോരാഞ്ഞല്ല…

                        താളത്തിൽതുള്ളാനറിയാഞ്ഞല്ല

                           നാണം വന്നല്ല,നാലാളെക്കണ്ടല്ല…

                        മേളത്തിൽതുള്ളാനറിയാഞ്ഞല്ല

 ആൺ

 സംഘം-:      പിന്നെന്തേതുള്ളാത്തൂകൊച്ചുതുമ്പീ..!?            

                      തുള്ളാത്തതെന്താണുകള്ളത്തുമ്പീ…!?


തുമ്പിക്കുവേണ്ടി

പെണ്ണൊരുത്തി-:

                     ആവണിപ്പൂവണിമുറ്റമൊരുക്കണം

                     ആയിരംനെയ്ത്തിരിത്താലംവേണം,

                     അറതുറക്കണംനിറനിറയ്ക്കണം

                     പൊലി പൊലിയ്ക്കണംവീട്ടുകാരേ--!!


ആൺസംഘം അത്യുത്സാഹത്തോടെ

ഏറ്റുപാടുന്നു-:  ങാ….!

                    ആവണിപ്പൂവണിമുറ്റമൊരുക്കണം

                    ആയിരംനെയ്ത്തിരിത്താലംവേണം,

                    അറതുറക്കണംനിറനിറയ്ക്കണം

                    പൊലി പൊലിയ്ക്കണംവീട്ടുകാരേ--നല്ല

                    പൊലി പൊലിയ്ക്കണംവീട്ടുകാരേ--!!

പൂമുഖത്തു ചാരുകസേരയിൽ

പ്രസരിപ്പോടെകാരണവർ

വള്ളപ്പാട്ടിന്റെ താളത്തിൽ-ഈണത്തിൽ-:

                    തപ്പു വേണം തകിൽവേണംചെപ്പടികളൊക്കെ വേണം,

                    മുപ്പുരവൈരിതൻമുഖപ്രസാദംവേണം

                    സർവ്വമംഗലാതൃപ്പാദേ താളംകോളുകൊള്ളുവാനാ

                    നല്ല തിരുവാതിരയുംകുമ്മിയുംവേണം…!

(ആൺകുട്ടികൾ ഉത്സാഹത്തോടെഅത്ഏറ്റുപാടും.

പെൺകുട്ടികൾഅതേവരികൾതിരുവാതിരപ്പാട്ടിന്റെഈണത്തിലും

താളത്തിലും പാടിക്കൊണ്ടുതുമ്പിപ്പെണ്ണിനുചുറ്റുമായി വൃത്തത്തിൽ

നിന്നു മനോഹരമായിതിരുവാതിരഅവതരിപ്പിക്കുന്നു.

അതേ തിരുവാതിരയുടെ തുടർച്ചയായിതാളവുംഈണവും മാറി

യുവതികളുടെ ഒരു സംഘം തുടരുന്ന പാട്ട്---)

ലാസ്യഭംഗിയോടെ ഒരു യുവതിയായനായിക-:

                   മുല്ലബാണൻ വില്ലാലൊന്നു തല്ലീ…എൻ തോഴിമാരേ…!

                   അല്ലിലവൻ വരുംഎന്നുചൊല്ലിയതോ സഖിമാരേ…!?

                   ചില്ലിയിടത്തിടക്കിടെ തുള്ളീ….പൊയ്യല്ലേ ബാലേ…!?

                   അല്ലിലവൻവരുമെന്നുചൊല്ലിയതല്ലല്ല്ല്ലീ തോഴീ…!?

                                                (മുല്ലബാണൻ……)

സഖിമാർ-:    വെള്ളിമേഘരഥമേറി വല്ലഭനിന്നണയുമ്പോൾ

                     അല്ലിയാമ്പൽക്കള്ളിഇമതല്ലീയെന്നാലോതോഴീ..!?

                                                {വെള്ളിമേഘരഥമേറി…. [പല സംഗതികൾ ചേർത്തു വിസ്താരം]

നായിക-:      ഉള്ളം പിടഞ്ഞോടിഞാനുംചെല്ലും…,

                    നൈതാമ്പൽപ്പൂവെ കിള്ളും

                    മാരനെൻകവിൾ നുള്ളും

                    ഞാനാ മാറിലെ

                    മംഗലമാല്യമായ് മാറും…!

                                              {മുല്ലബാണൻ….}

       

ആൺകുട്ടികൾ-:

                  വന്നല്ലോ വന്നല്ലോതുമ്പികാണാൻ

                  തുമ്പംകളഞ്ഞമാവേലിമന്നൻ.

                  തുമ്പിക്കു തുള്ളാൻതുടിച്ചുതുള്ളാൻ

                  തമ്പുരാൻ ‌താളത്തിലാടിത്തുള്ളാൻ

                  കുമ്പയ്ക്കു കുമ്മി കുടയ്ക്കുകുമ്മി

                  ചെമ്മെയടിയ്ക്കിരയിമ്മൻകുമ്മി..

       

     യുവതികളുടെ സംഘം-:    

                ‘വീരവിരാടകുമാര വിഭോ-!

                ചാരുതര ഗുണ സാഗര ഭോ-!’

                താളത്തിൽത്തുള്ളീ—ധരികിട

                മേളത്തിൽത്തള്ളീ-ധിഗിത്തകോം

                താനന്നാതല്ലീ-മേളിച്ചിങ്ങനെ

                താളത്തൊടുമേളത്തൊടുകൂടിക്കളിയാടിപ്പല-

                ചേലൊത്ത കുമ്മിയടിച്ചിടേണം-നല്ല

                താളത്തിൽക്കുമ്മിയടിച്ചിടേണം…!!

തുമ്പിതുള്ളാൻ പൂക്കുലയുംചൂടിരിക്കുന്നപെൺകുട്ടിക്കു ചുറ്റും

കൂടുതൽ അടുത്തുകൂടി ആൺ-പെൺസംഘങ്ങൾ ഒന്നിച്ച്-:

അടിക്കടി മുറുകുന്നതാളത്തിൽ-:

                തുമ്പീ തുമ്പീ കള്ളത്തുമ്പീ---! ഈ-

                ക്കുമ്മിക്കുതുള്ളെടി പിള്ളത്തുമ്പീ..!

                തുള്ളെടി തുള്ളെടീ ഓണത്തുമ്പീ

                പൊന്നോണത്തപ്പന്റെകൊച്ചുതുമ്പീ

                തുമ്പീ..തുമ്പീ.. തുള്ളിക്കോ തുമ്പീ--!ഈ-

                ക്കുമ്മിക്കു താളത്തിൽത്തുള്ളുതുമ്പീ

                തുള്ളെടീ തുള്ളെടീതുള്ളാട്ടംതുള്ളിയി-

                പ്പൂക്കുലതുള്ളിച്ചുറഞ്ഞു തുള്ള്

                തുള്ളെടീ തുള്ളെടീ ചിങ്ങത്തുമ്പീ

                അങ്ങേലെ നാത്തൂന്റെകൊച്ചുതുമ്പീ…

                  തുള്ളിക്കു തുള്ളി തുടിച്ചുതുള്ളി

                പള്ളിക്കുടമൂത്തോടൊത്തുതുള്ളി

                തള്ളക്കും പിള്ളക്ക്ക്കും കൂടെത്തുള്ളി

                പിന്നെക്കളത്തിലേയ്ക്കേറിത്തുള്ളി

                പൊന്നോണമുറ്റത്തിന്നാകെത്തുള്ള്…!

         

[ പാട്ടിന്റെ താളം മുറുകുന്നു..കൊച്ചുകള്ളത്തുമ്പിയുടെ കൈയ്യിലെ

 പൂക്കുലയിൽ ആ താളംമെല്ലെമെല്ലെതെളിഞ്ഞു അടിക്കടിമുറുകി

 പ്രകടമായ തുള്ളൽച്ചലനമായിമാറുന്നു.

 ഒടുവിൽ കൂട്ടമായ ‘ആർപ്പോ…ഹിയ്യോ‘ വിളിയിൽ കലാശിക്കുന്നു.]

                                                                                           -മധു

************************************************