📚📚
📖📖
📗📘📙
സർഗ്ഗ സംവേദനം
അനില്‍
📢📢📢📢📢
🔹🔹🔹🔹🔹🔹
💐💐💐💐💐💐
ആൾക്കൂട്ടം
ആനന്ദ്
വില- 450
----------------
ആനന്ദിന്റെതായി പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ നോവലാണ് ആൾക്കൂട്ടം. മലയാള നോവൽ സാഹിത്യചരിത്രത്തിലെ ഒരു വഴിത്തിരിവായി കരുതപ്പെടുന്ന ഈ നോവൽ 1970ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. അന്നുവരെയുണ്ടായിരുന്ന നോവൽസങ്കല്പത്തിനു മാറ്റം വരുത്തുന്നതായിരുന്നു ആനന്ദിന്റെ ഈ നോവൽ. അതുവരെ കഥാപാത്രങ്ങൾ എന്ന ചെറിയ സ്ഥലത്തുനിന്നും സമൂഹം എന്ന വിശാല ഇടത്തിലേക്ക് വികസ്വരമാകുന്ന നോവൽ ഘടനയായിരുന്നുണ്ടായിരുന്നത്. ഒരു കേന്ദ്രത്തിൽനിന്നും വിസ്തൃതിയിലേക്ക് ചലിക്കുന്ന തിരമാലകളുടെ ചക്രവ്യൂഹങ്ങൾ നോവലുകളുടെ പൊതു സ്വഭാവം ആയിരുന്നു. ഈ ഒരു അവസ്ഥയിലേക്കാണ് ആനന്ദിന്റെ നോവലുകൾ വരുന്നത്.
ആഖ്യാനത്തിൽ നോവൽ പിന്തുടർന്നു വന്ന ഈ യാത്രയുടെ നേരേ വിപരീതദിശയിൽ സഞ്ചരിക്കാനാണ് ആനന്ദ് ശ്രമിച്ചത്. നോവലിന്റെ വ്യക്തികേന്ദ്രിതമോ കുടുംബകേന്ദ്രിതമോ ആയ ഘടനയിൽനിന്നും വിടുതി നേടി വൈവിധ്യം നിറഞ്ഞ സമൂഹത്തെ ഒരേയൊരു ആഖ്യാനകേന്ദ്രമാക്കി എന്നതാണ്ആനന്ദ് ചെയ്ത മാറ്റം. അതായത്, രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും പ്രശ്‌നങ്ങൾ മുഖ്യമായി നിൽക്കുകയും അതിന്റെ സ്വാധീനത്തിൽ കഴിയേണ്ടിവരുന്ന വ്യക്തികൾ കഥാപാത്രങ്ങളാവുകയും ചെയ്യുന്നത് ആനന്ദിന്റെ നോവലുകളിൽ കാണാം. ആൾക്കൂട്ടത്തിന്റെ രചനാവേളയെക്കുറിച്ച് പറയുന്ന ഒരു സന്ദർഭത്തിൽ ആനന്ദ് ഇക്കാര്യം വ്യക്തമാക്കുന്നത് ഇങ്ങനെയാണ്. 'മനുഷ്യജീവിതത്തെ ആകെ ഉൾക്കൊള്ളുന്ന ഒരു ആശയം ഫിലോസഫി എന്നു പറയാൻ ഭയമാണ് കുറെ നാളായി ഞാൻ തട്ടിയും മുട്ടിയും നോക്കിക്കൊണ്ടിരിക്കുന്നു. നഷ്ടപ്പെട്ടു പോകാതിരിക്കാൻ, അതിനെ ഈയിടെ ഒരു ലേഖനത്തിന്റെ രൂപത്തിലാക്കാൻ ശ്രമിച്ചു. ആൾക്കൂട്ടം അതിന്റെ ഒരു വശമേ ആകുന്നുള്ളൂ.'
സമൂഹത്തെ പൊതുവെ ബാധിക്കുന്ന രാഷ്ട്രീയ ദാർശനിക പ്രശ്‌നങ്ങളെ മുഖ്യമാക്കി നിറുത്തുകയും അത് നിരന്തരം അലട്ടുന്ന ഒരുകൂട്ടം മനുഷ്യരെ അവതരിപ്പിക്കുകയുമാണ് ആനന്ദ് ചെയ്തത്. ഒന്നിലധികം കഥാതന്തുക്കളെ പിരിച്ചുകെട്ടിയാണ് ആനന്ദ് 'ആൾക്കൂട്ടം' നിബന്ധിച്ചിരിക്കുന്നത്. ഒരു കഥ ജോസഫിന് രാധയോടു തോന്നുന്ന താൽപര്യമാണ്. മറ്റൊന്ന് ലളിതയോടു സുനിലിനു തോന്നുന്ന സ്‌നേഹമാണ്. പ്രേമിന്റെ കഥ മൂന്നാമത്തേത്. നാലാമത്തേത് സുന്ദറിന്റെ കഥയാണ്. പിന്നെയുമുണ്ട് ഉപകഥകൾ… പ്ലോട്ടുകളുടെ ബാഹുല്യത്തിലും ഇതു മറ്റു നോവലുകളെക്കാൾ മുന്നിട്ടു നിൽക്കുന്നതാണ്. കെ പി അപ്പൻ പറഞ്ഞതുപോലെ ആൾക്കൂട്ടത്തിന്റെ തിരക്കിൽ ശ്വാസംമുട്ടിമരിക്കാൻ വിധിക്കപ്പെട്ടവരുടെ യാതനകൾ അപഗ്രഥിച്ച് അസ്തിത്വവ്യഥ്യയുടെ നീങ്ങിപ്പോകാത്ത നിത്യാധിപത്യത്തെക്കുറിച്ച് ആനന്ദ് തയ്യാറാക്കിയ വിപുലമായ രേഖകളാണ് ആൾക്കൂട്ടം…!
Online link : http://onlinestore.dcbooks.com/books/alkkoottam
********************************************
ഷാഹിദ് നാമ
സർഗസംവേദനത്തിലേക്ക് സ്വാഗതം🙏🏻🙏🏻

ഖസാക്കിന്റെ ഇതിഹാസകാരന്റെ സഹോദരി ഒ വി ഉഷയുടെ നോവൽ വാങ്ങാൻ ശുപാർശ ചെയ്തത്
പ്രിയ സുഹൃത്ത് കഥാകാരൻ വി ഷിനിലാൽ ആണ്. എഴുത്തിന്റെയും വായനയുടെയും സൗഹൃദ
കൂട്ടായ്മയിൽ നിന്ന് ലഭിച്ച പ്രിയ സൗഹൃദം അനു ജോൺ ഈ നോവലിന്റെ നിർമ്മിതിയിൽ സഹായിച്ചു
എന്ന് ആമുഖ കുറിപ്പിൽ പറയുന്നത് ഏറെ സന്തോഷം നൽകി. ഷാഹിദ് അലിയുടെയും സാജിദ ( താച്ചു)
വിന്റെയും പ്രണയവും വേർപിരിയും പുനഃസമാഗമവും അടങ്ങുന്ന ഇതിവൃത്തം പുതുമയൊള്ളതൊന്നുമല്ല
എങ്കിലും മൊത്തത്തിൽ ഇതിന്റെ വായന ഹൃദയഹാരിയായി.
കൂമൻകുന്നിൽ ബസിറങ്ങിയ രവിയെ പോലെ ഷാഹിദ് അലിയും ഏറെ കാലശേഷം ഗ്രാമത്തിൽ
തിരിച്ചെത്തിയപ്പോൾ ഓർമ്മകൾ ഇരമ്പുന്നതാണ് തുടക്കം, .പിന്നീട് സഞ്ജുവിനെ നോവലിൽ
കണ്ടപ്പോൾ, എന്തോ ഗുരുസാഗരത്തിലെ കുഞ്ഞുണ്ണിയെ ഓർമ്മ വന്നു. ഒരു എഴുത്തുകാരനെ / കാരിയെ
വിലയിരുത്തുമ്പോൾ അവരെക്കുറിച്ചുള്ള മുന്നറിവ് ഒരു ഘടകം ആയിക്കൂട എന്നറിയാം. പക്ഷേ
എന്തുകൊണ്ടോ ഒ വി വിജയൻ മനസിൽ നിന്ന് വിടുന്നില്ല. ഭാഷയിലോ ശൈലിയിലോ വിജയ സ്വാധീനം
ഷാഹദ് നാമയിൽ ഇല്ല. പക്ഷേ, എങ്ങനെയോ വായനക്കാരന്റെ മുന്നറിവ് തുടർന്നേയിരുന്നു.
കഥാപാത്രങ്ങളുടെ സൃഷ്ടിപ്പിൽ തികഞ്ഞ ചാരുത കഥാകാരി പ്രകടിപ്പിക്കുന്നുണ്ട്. ഓരോ കഥാപാത്രങ്ങളും
വായനക്കാരന്റെ മനസ്സിൽ കൊത്തി വയ്ക്കപ്പെടുന്നു. അത് മനഷ്യരായാലും മറ്റു ജീവികളായാലും പ്രകൃതി
ആയാലു മതേ. ഷാഹിദ് അലിയുടെ മനോവ്യാപാരങ്ങൾ വായനക്കാരനിലേക്ക് അതേ ഊഷ്മളതയോടെ
പകരുന്നു.
പ്രണയം എത്ര എഴുതിയാലും തീരാത്ത വിഷയമാണ്. അത് എങ്ങനെ എഴുതുന്നു എന്നതാണ് പ്രധാനം.
"പ്രണയ പരവംശേ, ശുഭം, നിനക്കുണ്ടൊരു ദിക്കിൽ നിൻ പ്രിയൻ' എന്ന ഓർമ്മ തന്നെയായിരുന്നു
താച്ചുവിനെ നയിച്ചത്.
" പ്രണയത്തിന് ഒളിച്ചിരിക്കാൻ അധികം കഴിയില്ല. ചുണ്ടിൽ ഈണമായും കണ്ണിൽ നക്ഷത്ര തിളക്കമായും
ഒക്കെ അത് പ്രകടമാകും. നിറഞ്ഞു പൂത്ത പാല പോലെ: ഇരുട്ടത്ത് ഒളിച്ചു നിന്ന് ചുറ്റിനും അദമ്യമായ
ഗന്ധം പരത്തി... "
പ്രണയത്തെ ഇങ്ങനെ ഹൃദയഹാരിയായി വർണ്ണിക്കന്നു ഇതിൽ. ഭാഷയിലെ സൗകുമാര്യം അനുഭവിക്കാൻ
ഇതിന്റെ വായനയിൽ ഇങ്ങനെ ഒട്ടേറെ അവസരങ്ങൾ.
നോവലിന്റെ ഘടനാപരമായ സവിശേഷത ഇതിന്റെ ലാളിത്യം തന്നെയാണ്. ഓരോ അധ്യായങ്ങളുടെയും
നേർ തുടർച്ചയാണ് അടുത്ത അധ്യായം. വ്യത്യസ്ത പ്ലോട്ടുകളെ തുടർ അധ്യായങ്ങളിൽ അവതരിപ്പിച്ച്
നേരിയ ഒരു ദുർഗ്രഹത പോലു സൃഷ്ടിക്കാൻ നോവലിസ്റ്റ് ഒരുക്കമല്ല. എന്നാൽ ജീവിത നിരീക്ഷണങ്ങളും
തത്വചിന്താപരമായ വീക്ഷണങ്ങളും കൊണ്ട് സമ്പന്നമാണ് താനും. സഞ്ജീവ് എന്ന ബാല്യ കാല
സുഹൃത്തിനെ ഒരു അവധൂതൻ ആയാണ് ഷാഹിദ് കണ്ടുമുട്ടുന്നത്. ജീവിതയാത്രയ്ക്കിടെ അനുഭവ
സർവ്വകലാശാലയിൽ പഠിച്ചു ഉരുക്കിയെടുത്ത ജീവിത ചിന്തകളെ നോവലിസ്റ്റ് സഞ്ജു വി ലൂടെ
അവതരിപ്പിക്കുന്നു,
വിശുദ്ധ ഖുർആൻ വചനങ്ങളെയും ഹദീസിലെ സൂക്തങ്ങളെയും ഫലപ്രദമായി ഇതിൽ ഉപയോഗിക്കുന്നുണ്ട്.
അതുപോലെ കേരളിയ ഇസ്ലാമിക ജീവിതത്തിന്റെ ഭാഗമായ ജാറങ്ങളും പക്ഷിപ്പാട്ടും എല്ലാം. ബാല്യത്തിൽ
കേട്ട "വീരപ്പുലിയാരെ "യാണ് ഷാഹിദിൽ സാജിത സന്നിവേശിപ്പിച്ചിരിക്കുന്നത്. എല്ലാം
നശിക്കും / മരണത്തിൽ നിന്നാർക്കും രക്ഷപെടാൻ സാധിക്കില്ല എന്ന അർത്ഥമുള്ള ഖുല്ലും മൻ അലയ്ഹാ
ഫാൻ എന്ന വാക്യവും ലബ്ബൈക്കള്ളാഹുമ്മ ലബ്ബയ്ക്ക് എന്ന ഹാജിമാരുടെ ശരണം വിളികളും ഒക്കെ
ചേരേണ്ടിടത്ത് അതിവിദഗ്ദ്ധമായും യുക്തമായും ചേർത്തിരിക്കുന്നു.
മലയാള നോവലുകളിൽ വായിക്കപ്പെടേണ്ട ഒന്ന് തന്നെയാണിതെന്ന് നിസംശയം പറയാം.
ഷാഹിദ് നാമ
ഓ വി ഉഷ
നോവൽ
ചിന്താ പബ്ലിഷേഴ്സ്
പേജുകൾ: 192
മൂന്നാം എഡിഷൻ 2015
വില: 175 രൂ
********************************************
********************************************
********************************************
Ratheesh:
എല്ലാം കൂടി വന്നപ്പോ വായിച്ച് തീരുന്നില്ല
ആൾക്കൂട്ടം എന്നോ വായിച്ച ഒരോർമ്മ മാത്രമായി അവശേഷിക്കുന്നു.
ഒ.വി.ഉഷയുടെ നോവൽ വായിച്ചിട്ടില്ല' .വായിക്കണം. മാതൃഭൂമിയും ഭാഷാപോഷിണിയും വായിച്ചു
ഹെർബേറിയം പോലുള്ള കവിത എന്നു വിളിക്കപ്പെടാൻ ഒരു യോഗ്യതയുമില്ലാത്ത കവിതകളേക്കാൾ കേമം, പോഷിണി മൂലയിലൊതുക്കിയ ധന്യാ ലാലിന്റെ കവിത തന്നെ
ഷാജിയുടെ സിനിമാപ്പിരാന്തിന്റെ 40 വർഷങ്ങളാണ് എനിക്കേറെ ഇഷ്ടപ്പെട്ടത്
മാധ്യമം വായിച്ചില്ല.
പെരുമാൾ മക്കത്തു പോയത് അത്ര ഉറപ്പായിട്ടില്ല ,അത് മാവേലി കൂടി ആക്കിക്കിട്ടിയാൽ തികഞ്ഞു
വിശദമായ പരിചയപ്പെടുത്തലിന്
അനിൽ മാഷിന്
നന്ദി
Nesi: വാരികാവലോകനം PT കൾ ഇല്ലാത്ത ഒരു ദിവസം പോരേ?വായിച്ചു വായിച്ചു.... തീരാതെ.....
********************************************