ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

12-7-2017

ലോകസാഹിത്യത്തിലേക്ക്

നെസി

പ്രമുഖ അമേരിക്കൻ കവയിത്രിയും മനുഷ്യാവകാശ പ്രവർത്തകയുമായിരുന്നു മായ ആഞ്ചലോ(4 ഏപ്രിൽ 1928 – 28 മേയ് 2014). "ഐ നോ വൈ ദ കേജ്ഡ് ബേഡ് സിങ്സ്" എന്ന വിഖ്യാത ആത്മകഥ ലോകമെങ്ങും വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ആത്മകഥയുടെ മറ്റ് ആറുഭാഗങ്ങൾ കൂടി ഏഞ്ചലോ എഴുതി. 1969ൽ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം വർഷങ്ങളായി അമേരിക്കൻ സ്കൂളുകളിൽ പാഠപുസ്തകമാണ്. ആത്മകഥകളും കവിതകളും പ്രബന്ധങ്ങളുമായി മുപ്പത്താറ് പുസ്തകമാണ് പ്രസിദ്ധീകരിച്ചു

ബാല്യകാലം മുതൽ പീഡനം നേരിട്ട തന്റെ ജീവിതമാണ് മായ ഏഴ് വോള്യത്തിലായി എഴുതിയത്. എട്ടാമത്തെ വയസ്സിൽ അമ്മയുടെ ആൺസുഹൃത്തിനാൽ ബലാത്സംഗം ചെയ്യപ്പെട്ട മായ ഇക്കാര്യം കുടുംബത്തെ അറിയിച്ചു. ഇതേതുടർന്ന് പ്രതി കൊല്ലപ്പെട്ടു.

ഗായികയും നർത്തകിയും കോക്ടെയിൽ പരിചാരികയും ലൈംഗിക തൊഴിലാളിയും അഭിനേത്രിയുമായശേഷമാണ് മായ ആഞ്ചലോ തന്റെ സാഹിത്യജീവിതം തുടങ്ങിയത്. ചെറുപ്പത്തിൽ കറുത്തവർഗക്കാരിയെന്ന നിലയിൽ നേരിട്ട അവമതിയും ലൈംഗിക പീഡനവും തുറന്നുപറഞ്ഞ ഏഞ്ചലോയുടെ രചനകൾ വർണ-ലിംഗ വെറിക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് ഊർജ്ജം പകർന്നു.

അമേരിക്കൻ പ്രസിഡന്റായിരുന്ന ബിൽക്ലിന്റന്റെ സ്ഥാനാരോഹണത്തിന് മായ എഴുതിയ "ഓൺ ദ പൾസ് ഓഫ് ദ മോണിങ്" എന്ന കവിതയുടെ പത്തു ലക്ഷത്തിലേറെ കോപ്പി അമേരിക്കയിൽ വിറ്റു. അമ്മയെയും അമ്മൂമ്മയെയുംപറ്റിയുള്ള ഓർമകളടങ്ങിയ പുസ്തകം ‘മം ആൻഡ് മി ആൻഡ് മം’ 2013 ൽ പുറത്തിറക്കി.

മായ ആഞ്ചലോയുടെ പുസ്തകങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഇംഗ്ലീഷിലാണ്.ഇവിടെ ഇംഗ്ലീഷ് പറ്റുമോ എന്നറിയാത്തതുകൊണ്ടാണ് ഇടാത്തത്. ട്രാൻസ് ലേറ്റ് ചെയ്യാൻ പറ്റിയില്ല.

Mom & Me & Mom (2013) is the seventh of Maya Angelou's series of autobiographies. It was completed 11 years after the publication of her previous autobiography, A Song Flung Up to Heaven (2002),[note 1] and over thirty years after she wrote her first autobiography, I Know Why the Caged Bird Sings (1969). Mom & Me & Mom, in which Angelou relates her relationship with her mother Vivian Baxter, was published shortly before Mother's Day[6] and Angelou's 85th birthday. In the time period between the publication of her sixth and seventh autobiographies, Angelou was the first African-American woman and living poet selected by Sterling Publishing, who placed 25 of her poems in a volume of their Poetry for Young People series in 2004.[7] In 2009, Angelou wrote "We Had Him", a poem about Michael Jackson, which was read by Queen Latifah at his funeral,[8] and wrote "His Day is Done", a poem honoring Nelson Mandela after his death in 2013.[9] She published a book of essays, Letter to My Daughter, in 2009, and two cookbooks, Hallelujah! The Welcome Table in 2004 and Great Food, All Day Long in 2010. During this period, she was awarded the Lincoln Medal in 2008[10] and the Presidential Medal of Freedom in 2011.

Angelou had become recognized and highly respected as a spokesperson for Blacks and women[12] and was, as scholar Joanne Braxton has stated, "without a doubt, ... America's most visible black woman autobiographer".[2] She had also become "a major autobiographical voice of the time".[3] Angelou was one of the first African-American female writers to publicly discuss her personal life, and one of the first to use herself as a central character in her books.[13] Writer Julian Mayfield, who called her first autobiography "a work of art that eludes description",[13] stated that Angelou's series set a precedent not only for other Black women writers, but for the genre of autobiography as a whole.[13] Scholar Hilton Als called Angelou one of the "pioneers of self-exposure", willing to focus honestly on the more negative aspects of her personality and choices.[13] For example, while Angelou was composing her second autobiography, Gather Together in My Name, she was concerned about how her readers would react to her disclosure that she had been a prostitute. Her husband Paul Du Feu talked her into publishing the book by encouraging her to "tell the truth as a writer" and to "be honest about it".[14]

For the first time, Angelou focuses on her relationship with her mother in this book, and fills in what reviewer Fiona Sturges calls "possibly the final blanks in Angelou's eventful life".[1] According to Candace Smith, who reviewed the audio version of the book for Booklist, Angelou and Baxter's relationship was "touched upon but never fully described" in Caged Bird, but Mom & Me & Mom explains Baxter's actions, especially the reasons she sent Angelou and her older brother Bailey to live with their grandmother in Stamps, Arkansas. The book also chronicles Angelou's initial uncomfortable reunion and eventual reconciliation with Baxter.[4] Pictures of Baxter, Angelou, and their family and close friends appear throughout the book and enhance the text.[15] An audio version of the book, read by Angelou, was released in CD form and as a digital download.[4][16]

Angelou explains in the book's prologue why she wrote the book, which was to explain how she became, despite being born poor, Black, and female, a renowned author and poet. The book is divided into two sections: the first 13 chapters are grouped into the first section, called "Mom & Me", and the remaining chapters make up the second section, called "Me & Mom". Angelou thanks her mother, "who generously taught me how to be a mother", which allowed her to dedicate the book to her son, Guy Bailey Johnson, whom she calls "one of the most courageous and generous men I know".

Angelou's mother, Vivian Baxter, was born in St. Louis, Missouri, at the turn of the 20th century, the oldest of six children of her Trinidadian father and her Irish mother. Baxter's family was violent, yet religious and musical. Baxter, "who was to remain a startling beauty",[19] met Angelou's father, Bailey Johnson, a dietitian and cook, in 1924, upon Johnson's return from serving in World War I. They married and moved to California, where Angelou and her older brother, Bailey, Jr., were born. When she was three and Bailey was five, their parents divorced and sent their children, by train with identification tags and no adult supervision, to live with their paternal grandmother, Annie Henderson, in Stamps, Arkansas.

Angelou and her brother lived with their grandmother and her son, Uncle Willie, until Angelou was thirteen. They briefly visited their mother in St. Louis, but at the age of eight Angelou was raped, and in retaliation the rapist was killed by members of her family. She felt so guilty for his death that she chose to stop talking to everyone but Bailey for several years. They were sent back to Stamps, but when Bailey turned 14, they returned to their mother's care in San Francisco for his protection. At first, Angelou was resistant and angry towards her mother for abandoning her and Bailey, choosing to call her "Lady", and it took her several years to warm to her.

One summer, Bailey and Angelou made separate trips to visit their father in San Diego, in what Kirkus Reviews called "a seriously ugly meeting".[20] Angelou did not get along with her stepmother. During her visit, her father took Angelou to Mexico; he became so drunk, she had to drive him back across the border, even though she had never driven a car before. When they returned to San Diego, Angelou's stepmother cut Angelou with a pair of scissors during an argument. Angelou chose to live on the streets until her wound was healed. When she returned to San Francisco, she decided she wanted a job as a streetcar conductor; at first, she was not hired because she was Black, but upon her mother's encouragement, she was persistent with the streetcar company until she became the first Black to work on the railway. Baxter provided security by following Angelou with a pistol.

When Angelou was seventeen, she became pregnant after a one-time encounter with a neighbor boy. She told Bailey, who advised her to hide it from their mother and stepfather until she graduated from high school. Three weeks before the birth of her son, she told them. Baxter's reaction was to run a bath; as Angelou said, "In our family, for some unknown reason, we consider it an honor to run a bath, to put in bubbles and good scents for another person".[21] Baxter helped Angelou through the birth; from then on, Angelou began to call her "Mother", and later, "Mom".

The rest of the book consists of a series of anecdotes about the ways that Baxter supported and accepted her daughter and continued to win her love and respect, through unwed motherhood, a failed marriage, and career ups and downs.[15] Angelou relates several stories of Baxter, including her support of Angelou as an independent single mother, her life-saving intervention after a jealous ex-boyfriend beat Angelou, and her initial resistance and then acceptance of Angelou's first marriage to Greek sailor Tosh Angelos. Angelou recounts the beginning of her career as a dancer and entertainer in San Francisco; Baxter cared for her grandson as Angelou traveled Europe as a member of the Gershwin opera Porgy and Bess. Angelou felt so guilty about leaving her son that she returned and resumed her relationship with her mother and son, eventually moving to New York City and starting a new career as a writer and poet.

Angelou relates, with pride, her mother's social activities, in the Order of the Eastern Star and black women's charitable organizations in Stockton, California, as well as her career as one of the first black female merchant mariners. At one point, Baxter drops everything and comes to her daughter's aid while Angelou was working on a movie in Stockholm. Baxter supports Angelou's decision to live in Africa for a while and then, after Angelou returned to the U.S., to become a teacher at Wake Forest University in Winston-Salem, North Carolina. Angelou describes Baxter's marriage, late in her life, to Angelou's fourth stepfather, whom Baxter called her greatest love and who was Angelou's favorite. There is a difficult scene between Angelou and her brother, who despite his seemingly easy reentry into their mother's life when they were teenagers (she calls them "the new lovers"),[23] had descended into struggles with drug abuse.[note 2]

Angelou closes Mom & Me & Mom with a description of Vivian Baxter's death in 1991, and of Angelou's final words to her on her deathbed. In 1995, the city of Stockton honored Baxter for her many years of service by naming a park after her.                        

നമുക്ക് രാജ്യദ്രോഹികളാകാം.
രാജാക്കന്‍മാര്‍ വിരളവും
ഭാര്യമാര്‍ അടുക്കളക്കാരികളഴുടെ
വഴുക്കലുകളില്‍ തെന്നിവീഴുകയും ചെയ്യുമ്പോഴൊക്കെ
ഞാന്‍ സിംഹാസനത്തില്‍
കയറിയിരിക്കും.

സിംഹാസനത്തില്‍ നിന്നും
വീശിയടിക്കുന്ന ശോഭയില്‍
മുട്ടുമടക്കി, കൈകള്‍കൂപ്പി നില്‍ക്കുന്ന
ശാധാരണക്കാരുടെ കണ്ണുകള്‍
അന്ധമായിപ്പോകുന്നു.

ഈ രാജകീയ കിടക്കയില്‍
എന്റെ യരികില്‍
വര്‍ഷങ്ങള്‍ നിവര്‍ന്നുകിടക്കുന്നുണ്ട്.
ഒപ്പം വീണ്ടുമെന്റെ കണ്ടപോളകളെ
കൂട്ടിയിണക്കാന്‍
കാലങ്ങളുടെ ധൂളികള്‍ക്കായി
ഞങ്ങള്‍ കാത്തിരിക്കുന്നു.

ഉന്മാദകരമായ ഒരു ചുംബനം നല്‍കുമ്പോള്‍
എന്തേ അതൊരു കാല്‍പനിക കഥയായിത്തീരുന്നു?
വെറുമൊരു രാജകുമാരനെപോലെ.                      

*****************************************
ആകസ്മികം
ഇന്നു രാത്രി
മാന്ത്രികതയുടെ
വര്‍ണപ്പെട്ടി നീ തുറന്നപ്പോള്‍
ഞാന്‍ രക്ഷപ്പെട്ടിരുന്നു.
പേടിപ്പെടുത്തുന്ന
പരുക്കനായ നിന്നെ
അകലെ മാറിയിരുന്ന് ഞാന്‍ കണ്ടു.
ജീവനില്ലാത്തെ നിന്റെ വൃത്തികേടുകള്‍.
ഒരാവശ്യവുമില്ലാത്ത നിന്റെ ഡിമാന്റുകള്‍.

ഇന്ന് രാത്രി
മഴവില്‍ നിറങ്ങളുള്ള
നിന്റെ മസ്തിഷ്‌കത്തെ
കുടഞ്ഞിട്ടപ്പോള്‍
എനിക്ക് കണ്ണുകളുണ്ടായിരുന്നില്ല.
ഇതെല്ലാം കാണ്ടപ്പോള്‍
നിറങ്ങള്‍ മങ്ങിയതായും മാറിയതായും
ഞാന്‍ കണ്ടിരുന്നു.
നിറക്കൂട്ടുകളിലൂടെയൊഴുകുന്ന
നിറംമങ്ങിയ രക്തം.
നഗ്നമായ
കറുത്ത-വെളുത്ത സത്യം.

ആഫ്രിക്കന്‍ അമേരിക്കന്‍ എഴുത്തുകാരിയും സാമൂഹിക സാംസ്‌ക്കാരിക പ്രവര്‍ത്തകയുമായ മായ ആഞ്ചലോ ലോകമെമ്പാടും പ്രശസ്തിയാര്‍ജിച്ചത് ഏഴു ഭാഗങ്ങളിലായി വിവരിച്ചിരിക്കുന്ന തന്റെ ആത്മകഥയിലൂടെയാണ്. ഇതില്‍തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് എനിക്കറിയാം കൂട്ടിലെ കിളി പാടുന്നതെന്തിനെന്ന് (ഐ നോ വൈ ദി കേജ്ഡ് ബേര്‍ഡ് സിങ്‌സ്) എന്ന ആദ്യഭാഗമാണ്. മൂന്നാം വയസ്സില്‍ സഹോദരന്‍ ബെയ്‌ലിക്കൊപ്പം സ്റ്റാംസില്‍ എത്തിച്ചേര്‍ന്നതു മുതല്‍ മൂത്തമകന്‍ ഗയ് ജോണ്‍സണ്‍ ജനിക്കുനന്ത് വരെയുള്ള അനുഭവങ്ങളാണ് അവര്‍ ഇതില്‍ പങ്കുവയ്ക്കുന്നത്.

അമ്മയാല്‍ ഉപേക്ഷിക്കപ്പെട്ട മായയും സഹോദരന്‍ ബെയ്‌ലിയും തങ്ങളുടെ മുത്തശ്ശിയുടെയും അമ്മാവന്റെയുമൊപ്പം താമസിക്കാന്‍ സ്റ്റാപ്‌സിലേക്ക് വന്നു. എന്നാല്‍ അവര്‍ അവിടെ അനുഭവിച്ചത് വംശീയ അധിക്ഷേപങ്ങളാണ്. കറുത്തവര്‍ഗ്ഗക്കാരി എന്നത് അവരെ വേട്ടയാടി. അസഹനീയമായ പല്ലുവേദനയെത്തുടര്‍ന്ന് വെള്ളക്കാരനായ ദന്തഡോക്ടറുടെ അടുക്കല്‍ പോയതും അയാള്‍ അവളെ പരിശോധിക്കാന്‍ വിസമ്മതിച്ചതും ഇതിന് ഉദാഹരണമായി മായ ആഞ്ചലോ ഈ കൃതിയില്‍ വെളിപ്പെടുത്തുന്നുണ്ട്. തന്നെയുമല്ല വംശീയ അധിക്ഷേപത്തിന്റെ ഭാഷയിലാണ് അയാള്‍ സംസാരിച്ചതും. ”ആനീ, എന്റെ നയം ഒരു കാപ്പിരിയുടെ വായില്‍ കയ്യിടുന്നതിലും ഭേദം ഒരു പട്ടിയുടെ വായില്‍ കയ്യിടുകയാണ് എന്നാണ്.”

അമ്മയുടെ അടുക്കലേക്ക് പോകുന്നതോടെയാണ് പിന്നീടുള്ള വഴിത്തിരിവുകള്‍ അവളുടെ ജീവിതത്തില്‍ വരുന്നത്. അവിടെ വച്ച് അമ്മയുടെ കാമുകനാല്‍ ബലാംല്‍സംഗം ചെയ്യപ്പെട്ട മായ പിന്നീട് നയിക്കുന്നത് ഏകാന്തജീവിതമാണ്. മി. ഫ്രീമാന്റെ ദുരൂഹമരണം അവളെ അകമാനം തളര്‍ത്തി. തുടര്‍ന്നുള്ള അവളുടെ ജീവിതത്തില്‍ മാറ്റം വരുത്തിയ മിസ്സിസ് ബെര്‍ത്ത ഫല്‍വേഴ്‌സിനെപ്പറ്റിയുള്ള കാര്യങ്ങളും മായ ഓര്‍മ്മിക്കുന്നു. തന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചത് അച്ഛനോടൊപ്പം ചിലവഴിച്ച കാലയളവും അവര്‍ ഈ കൃതിയില്‍ ആവിഷ്‌ക്കരിക്കുന്നു.

പുരുഷന്റെ ഭോഗവസ്തുവാകാതെ തന്റെ ഇംഗിതത്തിനു പുരുഷനെ ഉപയോഗിക്കുന്ന സ്ത്രീയായി തന്റെ ഉപരിപഠനകാലത്ത് അവര്‍ മാറിയിരുന്നു. സുഹൃത്തില്‍നിന്നുള്ള ഗര്‍ധാരണവും മകന്‍ ഗയ് ജോണ്‍സണ്‍ന്റെ ജനനവും ഇത് വ്യക്തമാക്കുന്നു. തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത് വഴി ഒരു സമൂഹത്തിന്റെ ജീവിതം കൂടിയാണ് മായ ആഞ്ചലോ തന്റെ ആത്മകഥയില്‍ വിവരിക്കുന്നത്.



ഒരു ഭര്‍ത്താവിന്

ആദ്യത്തെ ഹസ്തദാനത്തിന്
നിന്റെ ശബ്ദം തൊണ്ടയില്‍ കുരുങ്ങി
മുറിക്കുള്ളിലെ മായിക രൂപങ്ങളെ
നിരന്തരം തുളയ്ക്കുന്നുണ്ടായിരുന്നു.
നിന്റെ കരങ്ങള്‍
കൊത്തുപണികളുള്ള
വഴുതിസഞ്ചരിക്കുന്ന
കെട്ടുവള്ളംപോലെ
താഴേക്ക്
നൈലിന്റെ ആഴങ്ങളിലേയ്ക്ക്
ഫറോവയുടെ ശവകുടീരം ലക്ഷ്യംവെച്ച്
നീങ്ങുന്നു.

എനിക്ക് നീ
തെളിമയാര്‍ന്ന പുലരിയിലെ
ആഫ്രിക്കയാണ്.
കോങ്‌ഗോയുടെ ഹരിതവും
ചെമ്പിന്റെ ലവണവര്‍ണവുമാണ്.
കറുത്ത പുരുഷന്റെ കരുത്തിനാല്‍
പണിതൊരു ഭൂഖണ്ഡമാണ് നീ.
ഇങ്ങ് വീട്ടിലിരുന്ന് എനിക്കിതെല്ലാം
കാണാനാവുന്നുണ്ട്,
നിന്നിലൂടെ.
കൂട്ടിലാക്കപ്പെട്ട പക്ഷി
സ്വതന്ത്രനായ ഒരു പക്ഷിക്ക്
കാറ്റിനുപിന്നാലെ പാഞ്ഞ്
കാറ്റൊഴുക്കിനൊപ്പം
ഒഴുകിയൊഴുകി
അതിന്റെയറ്റത്തുവരെയെത്താം...
പിന്നെ
തിളയ്ക്കുന്ന സൂര്യകിരണങ്ങളില്‍
ചിറകുകള്‍ മുക്കിനിവര്‍ന്ന്
മേഘങ്ങളെ വെല്ലുവിളിക്കാം.


എന്നാല്‍ കൂട്ടിലാക്കപ്പെട്ട കിളിക്കോ?
അഴികള്‍ക്കുള്ളിലൂടെ
ഒന്നും തികച്ച് കാണാന്‍ തന്നെ കഴിയില്ല.
അവന്റെ ചിറകുകള്‍ കൂട്ടിക്കെട്ടിയിരിക്കുന്നു.
അവന്റെ കാലുകള്‍ കൂട്ടിക്കെട്ടിയിരിക്കുന്നു.
കൊക്കുയര്‍ത്തി ഒന്ന് പാടാനേ അവനാകൂ.

കൂട്ടിലാക്കപ്പെട്ട പക്ഷി
അറിഞ്ഞൂടാത്തവയെക്കുറിച്ചുള്ള
വേവലാതിയില്‍ തൊണ്ടയിടറിപ്പാടുന്നു.
എത്രകാലമായി ഇതേ അവസ്ഥയില്‍!
അങ്ങ് കുന്നിന്‍ മുകളില്‍ കേള്‍ക്കാം
അവന്റെ ശബ്ദം...
കൂട്ടിലാക്കപ്പെട്ട കിളിക്ക് പാടാനുള്ളത്
സ്വാതന്ത്ര്യത്തിന്റെ ഗീതകമാണ്.

സ്വതന്ത്രനായ പക്ഷി
മറ്റൊരിളംങ്കാറ്റിനെ കുറിച്ചുള്ള ചിന്തയിലാണ്.
വടക്കന്‍കാറ്റ് കുമ്പിട്ട് നില്‍ക്കുന്ന
മരങ്ങളെ തഴുകി കടന്നുപോകുന്നു.
തടിയന്‍ പുഴുക്കള്‍
പുല്‍മേട്ടിലെ പുതിയ പ്രഭാതങ്ങള്‍ക്കായി
കാത്തിരിക്കുന്നു.
ആ മേഘത്തിന് ആ കിളി
സ്വന്തം പേര് തന്നെ നല്‍കി.

പക്ഷെ കൂട്ടിലാക്കപ്പെട്ട കിളിയോ,
തന്റെ സ്വപ്നങ്ങളുടെ
ശവകുടീരത്തിനുമുന്നിലാണവന്‍.
അവന്റെ നിഴല്‍ പേക്കിനാക്കള്‍കണ്ട്
നിലവിളിക്കുന്നു.
അവന്റെ ചിറകുകള്‍ കൂട്ടിക്കെട്ടിയിരിക്കുന്നു.
അവന്റെ കാലുകള്‍ കൂട്ടിക്കെട്ടിയിരിക്കുന്നു.
കൊക്കുയര്‍ത്തി ഒന്ന് പാടാനേ അവനാകൂ.

കൂട്ടിലാക്കപ്പെട്ട പക്ഷി
അറിഞ്ഞൂടാത്തവയെക്കുറിച്ച്
ഭയന്ന് തൊണ്ടയിടറിപ്പാടുന്നു.
എത്രകാലമായി ഇതേ അവസ്ഥയില്‍!
അങ്ങ് കുന്നിന്‍ മുകളില്‍ കേള്‍ക്കാം
അതിന്റെ ശബ്ദം.
കൂട്ടിലാക്കപ്പെട്ട കിളിക്ക് പാടാനുള്ളത്
സ്വാതന്ത്ര്യത്തിന്റെ ഗീതകമാണ്.

-മായ ആഞ്ചലോ
(സ്വതന്ത്ര വിവര്‍ത്തനം)






ആഫ്രിക്കൻ സ്ത്രീ ജീവിതത്തിന്‍റെ തുറന്നെഴുത്ത്

 ഈ കൃതിയുടെ മലയാള പരിഭാഷയാണ് എനിക്കറിയാം കൂട്ടിലെ കിളി പാടുന്നതെന്തിനെന്ന്..

*************************************************