ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

18-7-2017

കാഴ്ചയിലെ വിസ്മയം
പ്രജിത
തിടമ്പ്നൃത്തം
കേരളത്തിൽ കാസർഗോഡ്,കണ്ണൂർ,കോഴിക്കോട് തുടങ്ങിയ മലബാർ ഭാഗങ്ങളിൽ പ്രസിദ്ധിയാർജ്ജിച്ച പ്രധാനപ്പെട്ട ഒരു കലാരൂപമാണ് തിടമ്പു നൃത്തം. ക്ഷേത്രകലകളുടെ വിഭാഗത്തിൽ പെടുത്താവുന്ന ഒരു നൃത്തരൂപമാണ് ഇത്. 600വർഷങ്ങളിലേറേ പഴക്കം ഈ കലാരൂപം അവകാശപ്പെടുന്നു. പ്രധാനമായും കേരള ബ്രാഹ്മണരായനമ്പൂതിരിമാരും, അമ്പലവാസി വിഭാഗക്കാരായ മാരാന്മാരും ആണ് അവതരിപ്പിക്കുന്നത്. നമ്പൂതിരിമാരുടെ സഹായികളായി നമ്പീശൻ, വാരിയർ,ഉണ്ണിത്തിരി സമുദായക്കാരും പങ്കുചേരുന്നു.

അവതരണരീതി
വാദ്യോപകരണങ്ങളിലെ താളം ആണ്‌ പൂർണ്ണമായും ഈ കലാരൂപത്തെ‌ നിയന്ത്രിക്കുന്നത്. ശുദ്ധ നൃത്തരൂപമാണ്ഇത്. തിടമ്പു നൃത്തം പൂർണ്ണമായും ക്ഷേത്രകലയുടെ വിഭാഗത്തിൽ വരുന്നില്ല. ആരാധനാമൂർത്തിയുടെ അലങ്കരിച്ച രൂപത്തെ തിടമ്പ് എന്ന് പറയുന്നു. തിടമ്പ് ശിരസ്സിലേന്തി നൃത്തം നടത്തുന്നു. ശിരസ്സിൽ തിടമ്പ് സംതുലനം ചെയ്തു നിർത്താനായി പ്രത്യേക തലപ്പാവ് വെളുത്ത തുണികൊണ്ട് മൂടി പിറകിൽ കൂർത്ത അഗ്രത്തോടെ സംവിധാനം ഉണ്ടാകും. ഒരു കൈകൊണ്ട് തിടമ്പ് താങ്ങിപ്പിടിച്ചാണു നർത്തകൻ നൃത്തം ചെയ്യുക. നൃത്താവസാനം ഭക്തരിൽ നിന്നും നേർച്ചപ്പണം ഇവർ സ്വീകരിക്കും.ചെണ്ടയുടെ താളത്തിനനുസരിച്ചാണ് തിടമ്പ് നൃത്തം ചെയ്യുന്നത്. നർത്തകൻ ഞൊറികളുള്ള വസ്ത്രവും ചില സ്ഥലങ്ങളിൽ പട്ടുകൊണ്ടുള്ള മേലങ്കിയും ധരിച്ചിരിക്കും. ചെവിയിലും കൈകളിലും കഴുത്തിലുമെല്ലാം ആഭരണങ്ങൾ ധരിച്ചിരിക്കും. കൂടാതെ അലങ്കരിച്ച തലപ്പാവും ധരിക്കുന്നു. പ്രകടനം വിവിധ നിലകളിലായി പുരോഗമിക്കുന്നു, ഉറയൽ, തകിലടി അടന്ത, ചെമ്പട എന്നിങ്ങനെയായി. പ്രധാന നർത്തകന് നൃത്തത്തിന് അകമ്പടിയായി അഞ്ചോളം പേരും, രണ്ട് പേർ വിളക്കുകളേന്തുന്നതിനും ഉണ്ടാകും. ക്ഷേത്രത്തിനുള്ളിലും പുറത്തും ഇത് അവതരിപ്പിക്കാറുണ്ട്. 600-700 വർഷം പഴക്കമുള്ള ഈ കല നാട്യശാസ്ത്രത്തിലെനിയമങ്ങളെല്ലാം അനുസരിക്കുന്നുണ്ട്.

പ്രധാന ക്ഷേത്രങ്ങൾ
താഴെപ്പറയുന്ന ക്ഷേത്രങ്ങളിൽ തിടമ്പ് നൃത്തം ഉത്സവങ്ങളിൽ വളരെ പ്രധാന ചടങ്ങാണ്.
തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം
വയത്തൂർ കാലിയാർ ശിവക്ഷേത്രം
പയ്യാവൂർ ശിവക്ഷേത്രം
ബ്ലാത്തൂർ വിഷ്ണു ക്ഷേത്രം
ചെറുതാഴം ക്ഷേത്രം




ഉത്തര കേരളത്തിലെ നമ്പൂതിരിമാരുടെ പ്രധാന അനുഷ്ഠാന കലയാണ് തിടമ്പ് നൃത്തം. ദേവതാ രൂപങ്ങളുള്ള തിടമ്പ് തലയിലേറ്റി ക്ഷേത്രത്തിന് മുമ്പില്‍ വാദ്യങ്ങളുടെ അകമ്പടിയോടെ വട്ടത്തില്‍ ചുറ്റിയാണ് തിടമ്പ് നൃത്തം അവതരിപ്പിക്കുക.

ഈ ക്ഷേത്ര കലയ്ക്ക് 700 വര്‍ഷത്തിലേറെ പഴക്കമുണ്ട് എന്നാണ് അനുമാനിക്കുന്നത്. പരേതനായ വെത്തിരമന ശ്രീധരന്‍ നമ്പൂതിരിയെയാണ് തിടമ്പ് നൃത്തത്തിന്‍റെ പരമാചാര്യനായി കണക്കാക്കുന്നത്. മാടമന ശങ്കരന്‍ എമ്പ്രാന്തിരി, അദ്ദേഹത്തിന്‍റെ ശിഷ്യന്‍ പുതുമന ഗോവിന്ദന്‍ നമ്പൂതിരി എന്നിവര്‍ ശ്രീധരന്‍ നമ്പൂതിരിയുടെ പാരമ്പര്യം തുടര്‍ന്നതു കൊണ്ട് തിടമ്പ് നൃത്തം അന്യം നില്‍ക്കാതെ പോയി.

തിടമ്പ് നൃത്തത്തില്‍ ഭാവാഭിനയത്തിനോ ഭാവ പ്രകടനങ്ങള്‍ക്കോ സ്ഥാനമില്ല. ശ്രീകോവിലിന് മുമ്പില്‍ പതിവ് ആചാരാനുഷ്ഠാനങ്ങള്‍ നടത്തിയ ശേഷം നര്‍ത്തകന്‍ ക്ഷേത്രത്തിന് മുമ്പിലെ കൊടിമരത്തിനടുത്ത് എത്തുന്നു. പത്ത് - മുപ്പത് കിലോവരെ ഭാരം വരുന്ന തിടമ്പിന്‍റെ മാതൃക തലയിലേറ്റി നൃത്തം തുടങ്ങുന്നു.

ഒരു നമ്പൂതിരിയാണ് തിടമ്പ് തലയിലേറ്റുക. ഏഴ് ആളുകള്‍ വാദ്യക്കാരാണ്. വിളക്ക് പിടിക്കാന്‍ രണ്ട് പേര്‍ ഉണ്ടായിരിക്കും. അങ്ങനെ ആകെ പത്ത് പേരാണ് തിടമ്പ് നൃത്തത്തില്‍ പങ്കെടുക്കുക. കണ്ണൂര്‍ കാസര്‍ക്കോട് ജില്ലകളിലാണ് തിടമ്പു നൃത്തം അവതരിപ്പികക്കാറുള്ളത്.

തിടമ്പ്നൃത്തത്തിന്റെ എെതിഹ്യം👇
ഈ കലാരൂപത്തിന്റെ പുരാവൃത്തവുമായി ബന്ധപ്പെട്ടു ഒട്ടേറെ ഐതിഹ്യങ്ങള്‍ ഉണ്ടെങ്കിലുംശിവതാണ്ഡവം, കാളിയമര്‍ദ്ദനം, അക്രൂരന്‍ ശ്രീ കൃഷ്ണന്‍റെ പാദമുദ്രകള്‍ തേടി നടത്തിയ യാത്രഎന്നിവയാണ് പ്രബലം. ശിവപുരാണവുമായി ബന്ധപ്പെട്ടു കൈലാസത്തിലെ പരമശിവന്‍റെ താണ്ഡവനൃത്തമാണ് പില്‍ക്കാലത്ത്‌ തിടമ്പ് നൃത്തമായി രൂപാന്തരപ്പെട്ടതെന്നു ഐതിഹ്യങ്ങള്‍ ഉണ്ട്. കാളിയന്‍എന്ന സര്‍പ്പത്തിന്റെ അഹങ്കാരം ശമിപ്പിക്കാന്‍ ഭഗവാന്‍ ശ്രീ കൃഷ്ണന്‍ ഫണങ്ങള്‍ക്ക് മുകളില്‍ നടത്തിയനൃത്തമാണെന്ന് മറ്റൊരു വാദഗതിയുണ്ട്. കൃഷ്ണഭക്തനായ അക്രൂരന്റെ ഭക്തിപൂര്‍വമായചുവടുകളാണ് തിടമ്പ് നൃത്തം ആണെന്നാണ്‌ ഏറ്റവും പ്രചാരമുള്ളത്.

ശ്രീകൃഷ്ണനെ കാണാന്‍ അമ്പാടിയിലേക്ക് ചാരനായി കംസന്‍ അക്രൂരനെ നിയോഗിക്കുന്നു. അമ്പാടിയില്‍എത്തുമ്പോഴേക്കും സന്ധ്യാസമയമായി. പോകുന്ന വഴിയില്‍ ഭഗവാന്‍ കൃഷ്ണന്റെ കാല്‍പ്പാടുകള്‍പൂഴിയില്‍ കാണുന്നു. ഇത് കണ്ടതോട്‌ കൂടി പരമഭക്തനായ അക്രൂരനു ഭക്തി വര്‍ധിക്കുന്നു.ഭക്തിലഹരിയില്‍ അക്രൂരന്‍ പൂഴി ദേഹത്ത് വാരി വിതറി പുളകം കൊള്ളുന്നു. ഭഗവാനെ മനസ്സില്‍സ്മരിച്ചുകൊണ്ട് മതിമറന്നു ആഹ്ലാദത്തോട്  കൂടി പിന്നീടങ്ങോട്ട് നൃത്തം ചെയ്തു (ചുവടു വെച്ച്)നടത്തിയ യാത്രയെ അനുസ്മരിപ്പിക്കുന്നതിനാലാണ് തിടമ്പ് നൃത്തം നിലവില്‍ വന്നതെന്നുംഅറിയപ്പെടുന്നു. തിടമ്പ് നൃത്ത കലാരൂപത്തിലും ഈ കഥയില്‍ പരാമര്‍ശിക്കുന്നത്തിനു സമാനമായിനൃത്തത്തോട് കൂടിയ ക്ഷേത്രപ്രദക്ഷിണം ഉണ്ട്.

ശില്‍പ്പഭംഗിയുള്ള ഭാരമേറിയ തിടമ്പ് (വിഗ്രഹപ്രതീകം) ശിരസ്സില്‍ അലംകൃതമായഉഷ്ണിപീതത്തിനു മുകളില്‍ (തലപ്പാവിന് മുകളില്‍) വെയ്ക്കുന്നു. ഉരുട്ട് ചെണ്ടകള്‍, വലംതല(താളച്ചെണ്ട), കൊമ്പ്, കുഴല്‍, ഇലത്താളം എന്നീ വാദ്യോപകരനങ്ങളിലൂടെയാണ് നൃത്തത്തിനുനാദവിസ്മയം ഒരുക്കുന്നത്. തകിലടി, അടന്ത, ചെമ്പട, പഞ്ചാരി എന്നിങ്ങനെ നാല് താളവട്ടങ്ങളില്‍ നാല്കാലങ്ങളിലാണ് നൃത്താവതരണം. മന്ദഗതിയില്‍ ആരംഭിച്ചു ദ്രുതഗതിയില്‍ ആണിത്. ഒരു താളവട്ടംകൊട്ടിക്കഴിഞ്ഞാല്‍ വൃത്താകൃതിയില്‍ ചുവടു വെച്ചുള്ള കലാശം കഴിഞ്ഞാണ് അടുത്ത താളവട്ടംആരംഭിക്കുന്നത്. സാവധാനത്തിലുള്ള ചുവടു വെച്ചാണ് ഒന്നാമത്തെ കാലം. നാലാം കാലത്തില്‍എത്തുമ്പോഴേക്കും നൃത്തം മൂര്‍ധന്യതയില്‍ എത്തും. തിടമ്പ് നൃത്തം രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കും.
ഉത്തരകേരളത്തിലെ ചില ക്ഷേത്രങ്ങളില്‍ വാര്‍ഷികമഹോത്സവതോടനുബന്ധിച്ചു സന്ധ്യാസമയത്തും  രാത്രിസമയത്തുമാണ് ഈ കലാരൂപം അരങ്ങേറുന്നത്.

തിടമ്പ് നൃത്ത രംഗത്ത് ശോഭിക്കുവാന്‍ നിത്യസാധകവും, പൂര്‍ണ സമര്‍പ്പണവും, നിരന്തര പരിശീലനവുംഅത്യാവശ്യമാണ്                        


1

2

3

ശ്രീ.പുതുമന ഗോവിന്ദൻ നമ്പൂതിരിയെക്കുറിച്ച് 1/6/2015 ൽ വന്ന പത്രവാർത്തയിൽ നിന്നും..👇

കേരളത്തിലെ നാടന്‍ കലാരംഗത്തെ ഇതിഹാസം എന്ന വിശേഷണത്തിന് ഏറ്റവും അര്‍ഹതയുള്ള കലാകാരന്മാരില്‍ ഒരാളാണ് പുതുമന ഗോവിന്ദന്‍ നമ്പൂതിരി. തിടമ്പ് നൃത്തത്തെ അതുല്യപ്രതിഭ കൂടിയാണിദ്ദേഹം. തിടമ്പ്‌നൃത്തം എന്ന കലാരൂപത്തിനു വേണ്ടി സ്വജീവിതത്തിന്റെ ഓരോ നിമിഷവും അദ്ദേഹം സമര്‍പ്പിക്കുന്നു. കഴിഞ്ഞ നാല്‍പതിലേറെ വര്‍ഷങ്ങളായി തിടമ്പു നൃത്തരംഗത്ത് അദ്ദേഹം നല്‍കിവരുന്ന നിസ്തുലമായ പ്രവര്‍ത്തനങ്ങളെ മാനിച്ച് ഇപ്പോള്‍ കേരള സംഗീത നാടക അക്കാദമി അതിന്റെ ഏറ്റവും ശ്രേഷ്ഠമായ പുരസ്‌കാരം നല്‍കി ആദരിച്ചിരിക്കുകയാണ്. മന്ത്രി വി.എസ് ശിവകുമാറാണ് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ അദ്ദേഹത്തിന് ഈ അപൂര്‍വബഹുമതി നല്‍കിയത്.

തിടമ്പ്നൃത്തത്തെക്കുറിച്ച് ഒരു നല്ല വിശദീകരണം ഇംഗ്ലീഷ് സെെറ്റിൽ നിന്നും ലഭിച്ചിട്ടുണ്ട്.ഇട്ടോട്ടേ
North Kerala has many rich art traditions, of which "Thitambu Nritham" is one. It is mainly performed by Namboothiris of this part of Kerala, and rarely other Braahmanan communities, say for example, Embranthiris. Late Vethiramana Sreedharan Namboodiri could easily be called the "Father of Thitambu Nritham". Luckily this ritualistic art form has not died out with his withdrawal from the stage. Nearly thirty disciples are carrying on the great tradition in the north.

This ancient and unique art form gained recognition recently when an award was instituted for the first time. The recipient is none other than Kesavan Embranthiri, a disciple of Vethiramana Sreedharan Namboodiri, and a devotee and performer for four decades.

Thitambu Nrityam is pure dance, completely absorbed in, and regulated by, rhythm (Thaalam) which is "Layam". Surprisingly, it has not been included among the temple arts of Kerala, though connoisseurs admit that this is an art, and a ritualistic one. As the dancer comes out carrying the replica of the idol on his head, the "Maaraar" (hereditary drummer in temples) makes the characteristic drumming when Thaanthric rites are performed.

The word "Thitambu" suggests the direct manifestation of the deity. Idols being carried on top of elephants during festivals as also replicas beings held on shoulders while dancing to the rhythm of percussion instruments are a common sight in Kerala. But, dancing with the replicas on the heads, is a unique feature in the North.

The origin of Thitambu Nritham cannot be easily traced. Some Braahmanans who had migrated to the North of Kerala at the time of Chirakkal Raja may have introduced this dance from Karnataka where a form of "Nritham" called "Darsana Bali" was in vogue.

Replicas are made of bamboo with which a beautiful frame with intricate designs is created. The priestly dancer, clad in the traditional style after performing the usual rituals, comes out of the sanctorum, and standing under the flag, holds aloft the replica weighing about 10 kg on his head and starts the divine dance.

The dance begins with "Kotti Urayikkal" (drumming to make the dancer possessed). The drumming in different Thaalams accompanied by scintillating music coaxes the performer to dance to each rhythm, creating a holy atmosphere. Each circumlocution is regulated by a different Thaalam.

Thitambu Nritham has undergone some changes in accordance with the trend of the times, says Atimana Krishnan Namboodiri, an expert in this field. The changes are in the Thaalams, though the basic one remains unchanged. The innovation adds to the novelty and variety of this art, according to him.

There is no scope for emotional expressions in this art. An exception is famous "Kootippiriyal" (parting of lord Krishna and Balarama) at Trichambaram. The occasion is very touching with thousands watching with tearful joy, Krishna and Balarama playing about wildly until the former runs after the milkman carrying milk, and the latter returns to his dwelling some distance away. There is a legend woven round the Thitambu Nritham of Thrichambaram. There was an ardent devotee of lord Krishna - a Namboothiri. He visited the temple everyday, seeking Krishna's blessings. Time flew. He grew old, so old that he couldnot walk upto the temple half a kilometer away. Inwardly crushed at his physical incapacity, he prayed : "Krishna, my dear, I cannot come to you; forgive me". Legend has it that, that night, lord Krishna ran up to him with his brother Balarama and danced along what is called "Pookkottu Nada" just in front of the Namboothiri's house. The wonder and delight of the Namboothiri can well be imagined. The famous festival at Trichambaram which goes on from 22nd Kumbham to 6th Meenam (middle March) is in celebration of that event. During the festival, the "Melsaanthis" of Trichambaram and Mazhoor (Balarama's temple) hold aloft the replicas of the two deities and dance to the scintillating rhythm of percussion instruments.

Another legend goes like this : A Namboothiri used to sit in meditation under a nux vomica tree [Botanical name :Stricnos nuxvomica; Mal. - "Kaanjiram"]. He had sores all over his body. The fruit that occasionally fell on his body gave him excruciating pain. In agony he cried out a curse : "Let this tree bear no fruit any longer". Even today the tree bears no fruit, though it has leaves. It is interesting that during the festival, the dancing Namboothiri priests place the idols of various gods in a small "Mandapam" under the tree. People pay obeisance to the deities here.


''തിടമ്പേറ്റിയ ദെെവതാളം'_ശ്രീ.പുതുമന ഗോവിന്ദൻ നമ്പൂതിരിയെക്കുറിച്ച് ടി. ജെ.ശ്രീജിത്ത് (മാതൃഭൂമി) തയ്യാറാക്കിയ ലേഖനത്തിൽ നിന്ന്..
പുതുമന ഗോവിന്ദന്‍ നമ്പൂതിരിയുടെ ഹൃദയത്തിന്റെ താളം തീര്‍ച്ചയായും ദൈവനടനത്തിന്റെ താളമായിരിക്കും. ശിരസ്സില്‍ ദൈവത്തിന്റെ തിടമ്പിരിക്കുമ്പോള്‍ അതേറ്റിയവന്റെ ഹൃദയത്തിന് അങ്ങനെയേ മിടിക്കാനാവൂ. 58ാം വയസ്സിലും തുടിക്കുന്നതാണ് ഈ നര്‍ത്തകന്റെ ചുവടുകള്‍. കേരള സംഗീതനാടക അക്കാദമി പുരസ്‌കാരം വീട്ടിലെത്തിയപ്പോഴും അമേരിക്കയിലെ ഒരു പുസ്തകപ്രസാധകസംഘം ലോക കലകളെക്കുറിച്ചുള്ള പുസ്തകത്തില്‍ 

തന്റെ കലയെക്കുറിച്ച് ഒരധ്യായംതന്നെ നീക്കിവെക്കുമ്പോഴും ഈ പഴയ ശാന്തിക്കാരന് ഇതെല്ലാം 'ഗുരുനാഥന്റെ അനുഗ്രഹം' മാത്രം.
ലോകത്തെ കലാരൂപങ്ങളെക്കുറിച്ചൊക്കെ ഏകദേശധാരണയുള്ള മലയാളിക്ക് ഇപ്പോഴും തിരിച്ചറിയാനാവാത്ത, 700 വര്‍ഷം 
പഴക്കമുള്ള നമ്മുടെ ക്ഷേത്രകലയാണ് തിടമ്പുനൃത്തം. തിടമ്പുനൃത്തത്തിനൊരു 
ലക്ഷ്മണരേഖ വരച്ചാല്‍ അത് മംഗലാപുരത്ത് തുടങ്ങി വടകരയിലവസാനിക്കും. അതിനപ്പുറത്തേക്കോ ഇപ്പുറത്തേക്കോ ഒരുകാലത്തും ഈ നൃത്തരൂപത്തെ എത്തിക്കാനാരും തുനിഞ്ഞില്ല. കാലക്രമത്തില്‍ പതിഞ്ഞ് ഇല്ലാതാകുമായിരുന്നൊരു അനുഷ്ഠാനകലയെ ക്ഷേത്രമതില്‍ക്കെട്ടുകളുടെ ലക്ഷ്മണരേഖ കവച്ചുവെച്ച് പൊതുതാളമാക്കുന്നതില്‍ ഗോവിന്ദന്‍ നമ്പൂതിരിയുടെ ത്യാഗം ചെറുതായിരുന്നില്ല. നാലുപതിറ്റാണ്ടിന്റെ ആ കലാസപര്യയെ കേരളം ആദരിച്ചപ്പോള്‍ അത് തിടമ്പുനൃത്തമെന്ന കലയോടുള്ള ആദരവുകൂടിയായി. കാഞ്ഞങ്ങാട് ചെമ്മട്ടം വയലിലാണ് ഗോവിന്ദന്‍ നമ്പൂതിരിയുടെ വീട്. പഴയ പുതുമന ഇല്ലമാണ് നമ്മെ സ്വാഗതംചെയ്യുക. പഴമയെ അത്രമേല്‍ പുണര്‍ന്നുകിടക്കുന്ന ഒറ്റപ്പുര. അതിന് പിന്നിലാണ് മക്കള്‍ക്ക് ഉദ്യോഗമൊക്കെയായപ്പോള്‍ ഉണ്ടായ പുതിയ വീട്. പുതുമന ഇല്ലത്ത്, അധ്യാപകനായിരുന്ന ഗോവിന്ദന്‍ നമ്പൂതിരിയുടെയും സാവിത്രി അന്തര്‍ജനത്തിന്റെയും ആറുമക്കളില്‍ ഒരാളായിരുന്നു ഗോവിന്ദന്‍. 10ാം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ ഉള്ളിലെ കലാകാരന്‍ ഉറഞ്ഞുതുള്ളി: 'നൃത്തം പഠിക്കണം.' പ്രശ്‌നം അമ്മവഴി, അമ്മാവന്‍ മാടവന ശങ്കരന്‍ എമ്പ്രാന്തിരിയിലെത്തി. തിടമ്പ് നൃത്താവതാരകരില്‍ കേരളത്തിലെ 
പ്രധാനിയായിരുന്നു അദ്ദേഹം. ''ശരി, കര്‍ക്കടകത്തില്‍ തുടങ്ങാം'', അമ്മാവന്റെ മറുപടി.
അങ്ങനെ 1974ലെ കര്‍ക്കടകത്തില്‍ പുതുമന ഇല്ലത്തെ വടക്കിനിയില്‍ പഠനംതുടങ്ങി. ആ വര്‍ഷംതന്നെ അരങ്ങേറി. പിന്നീടങ്ങോട്ട് ഗോവിന്ദന്‍ നമ്പൂതിരിയുടെ ചുവടുകള്‍ 
പതിഞ്ഞിട്ടില്ലാത്ത ക്ഷേത്രങ്ങള്‍ വടക്കന്‍ കേരളത്തിലും മംഗലാപുരത്തും ഇല്ലെന്നായി. പക്ഷേ, ഇല്ലത്തെ അവസ്ഥ മോശമായിരുന്നു. ഏഴരവര്‍ഷത്തോളം ചെമ്മട്ടം വയലിലെ വല്ലത്തപ്പന്‍ ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു. രണ്ടു മക്കളുടെ പഠിപ്പിനും നിത്യവൃത്തിക്കുംവേണ്ടി വീടുകളില്‍ വര്‍ഷങ്ങളോളം തേങ്ങപൊതിക്കാനും പോയിട്ടുണ്ട് ഈ 
കലാകാരന്‍. 

ഭാര്യ രാധാമണി എല്ലാക്കാലത്തും ഗോവിന്ദന്‍ നമ്പൂതിരിയുടെ ചിട്ടകള്‍ക്കൊപ്പം നിന്നു. മൂത്തമകന്‍ പി. ഗോവിന്ദന്‍ 
ഇന്ന് കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജില്‍ അസിസ്റ്റന്റ് 
പ്രൊഫസറാണ്. രണ്ടാമത്തെ മകന്‍ ഈശ്വരന്‍ ബെംഗളൂരുവില്‍ ഐ.ടി. മേഖലയിലും. തിടമ്പ് നൃത്താവതരണത്തിന് അന്നും ഇന്നും കണക്കുപറഞ്ഞ് കാശ് വാങ്ങിയിട്ടില്ല ഗോവിന്ദന്‍ നമ്പൂതിരി. ''ഓരോ ക്ഷേത്രത്തില്‍നിന്നും അവര്‍ക്കാവും പോലെ തരുന്നത് വാങ്ങും, അത്രേ ഉള്ളു, ഇതൊരു സമര്‍പ്പണമാണെന്നാണ് ഞാന്‍ കരുതുന്നത്'', അദ്ദേഹം പറയുന്നു. 
തിടമ്പുനൃത്തത്തെ ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍നിന്ന് പുറത്തെത്തിച്ചതിന് ഒട്ടേറെ വിമര്‍ശനങ്ങള്‍ ഗോവിന്ദന്‍ നമ്പൂതിരി കേട്ടു. ആ വിഷമവൃത്തം കടന്നാണ് കേരള ടൂറിസത്തിന്റെ പരിപാടികളില്‍ ഇന്ന് തിടമ്പുനൃത്തത്തിന് പ്രത്യേക സ്ഥാനമുണ്ടാക്കിയത്. ''പാണികൊട്ടും ശിവേലി വിഗ്രഹവുമില്ലാതെയാണ് പുറത്തെ പരിപാടികള്‍. അതിനായി പ്രത്യേകമായി അലങ്കരിച്ച രൂപം തന്നെയുണ്ട്. നൃത്തത്തിന്റെ പൈതൃകത്തില്‍നിന്ന് അണുവിട വ്യതിചലിക്കാതെയാണ് അവതരണം. എന്നിട്ടും എന്തുകൊണ്ട് ഇത്രയും 
വിമര്‍ശനമെന്നറിയില്ല.''
ക്ഷേത്രത്തില്‍ ശീവേലി വിഗ്രഹം എഴുന്നള്ളിക്കുന്നതിന് സമമാണ് തിടമ്പുനൃത്തവും. പുഷ്പങ്ങള്‍ കൊണ്ടും സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍കൊണ്ടും ശീവേലി വിഗ്രഹം അലങ്കരിച്ച് ശിരസ്സിലേന്തി 
വാദ്യമേളത്തിന്റെ അകമ്പടിയോടെ താളാനുസൃതമായി കാല്‍ച്ചുവടുകള്‍വെച്ചാണ് 
നൃത്തം അവതരിപ്പിക്കുക. കൃഷ്ണന്റെ കാളിയമര്‍ദനം, ശിവതാണ്ഡവം, അക്രൂരന്‍ ശ്രീകൃഷ്ണന്റെ പാദമുദ്രകള്‍ തേടി നടത്തിയ യാത്ര എന്നിവയാണ് 
തിടമ്പുനൃത്തത്തിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഐതിഹ്യങ്ങള്‍. വലംതല 
ചെണ്ട, ഉരുട്ടു ചെണ്ടകള്‍, 
കൊമ്പ്, കുഴല്‍, ഇലത്താളം 
എന്നീ വാദ്യോപകരണങ്ങളാണ് തിടമ്പ് നൃത്തത്തിന് അകമ്പടിയേകുന്നത്. തകിലടി, അടന്ത, ചെമ്പട, പഞ്ചാരി എന്നീ നാല് താളങ്ങളിലാണ് നൃത്തം. രണ്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന 
നൃത്തം ചുരുങ്ങിയത് 10 കിലോയെങ്കിലും ഭാരമുള്ള തിടമ്പ് ശിരസ്സിലേറ്റിക്കൊണ്ടാണ്. 
തിടമ്പുനൃത്തത്തെ അമേരിക്കയിലെ പ്രശസ്ത പുസ്തകപ്രസാധകരായ 'ലെക്‌സിങ്ടണ്‍ ബുക്‌സ്' അംഗീകരിച്ചുകഴിഞ്ഞു. 
'റോവ്മാന്‍ ആന്‍ഡ് ലിറ്റില്‍ഫീല്‍ഡ്' പബ്ലിഷിങ് ഗ്രൂപ്പിന്റെ ഗവേഷണവിഭാഗം പുസ്തകങ്ങളാണ് ലെക്‌സിങ്ടണ്‍ ബുക്‌സ് പ്രസിദ്ധീകരിക്കാറ്. കേരളത്തില്‍ അധികം അറിയപ്പെടാത്ത ഈ ക്ഷേത്രകല അവരുടെ 
'സ്‌ക്രിപ്റ്റിങ് ഡാന്‍സ് ഇന്‍ കണ്ടംപററി 
ഇന്ത്യ' എന്ന പുസ്തകത്തില്‍ ഒരു അധ്യായമാണ്. പുതുമന ഗോവിന്ദന്‍ നമ്പൂതിരിയുടെ 
40 വര്‍ഷത്തെ അനുഭവങ്ങളാണ് അതില്‍ പ്രതിപാദിച്ചിരിക്കുന്നത്. 
മലയാളത്തില്‍ തിടമ്പുനൃത്തത്തെക്കുറിച്ച് ഒരു പുസ്തകം പോയിട്ട് നമ്മുടെ മാധ്യമങ്ങളില്‍ ഒരു പരാമര്‍ശംപോലും ഇല്ല എന്ന കാര്യവും ഇതോടൊപ്പം ചേര്‍ത്തുവായിക്കാം. 
മറ്റേത് നൃത്തരൂപം പോലെയും സ്വായത്തമാക്കാന്‍ മനസ്സും 
ശരീരവും ഒപ്പം പാകപ്പെടണമെന്നതിനാലാവും പുതുതലമുറ ഇതില്‍നിന്ന് അകലുന്നതെന്ന് ഗോവിന്ദന്‍ നമ്പൂതിരി പറയുന്നു.

***************************************************
സ്വപ്ന:  കാഴ്ചയിലെ വിസ്മയം ഓരോ ചൊവ്വാഴ്ചയും തിരൂർ മലയാളത്തിൽ വിസ്മയങ്ങളുണർത്തുന്നു.പ്രജിത ടീച്ചർ....... അഭിനന്ദനങ്ങൾ🌷🌷🌷🌷🌷

സജിദ്: പയ്യന്നൂർ,കാസർക്കോട് ഭാഗങ്ങളിലല്ലേ ഈ കലാരൂപം ഉള്ളു.അതും അപൂർവ്വം ക്ഷേത്രങ്ങളിൽ മാത്രം.കണ്ണൂരിൽ ഏതു ക്ഷേത്രത്തിലാണ് ഉള്ളതെന്ന് അറിയാമോ

വാസുദേവന്‍: ടീച്ചറുടെ അവതരണം ഉഗ്രൻ.
പക്ഷേ ഒരു കലാരൂപമെന്ന നിലയിൽ വിസ്മയിച്ച് കണ്ടു നിൽക്കാൻ പാകത്തിൽ ഒന്നുമില്ലെന്നാണ് നൂറുകണക്കിന് തിടമ്പനൃ്ത്തം കണ്ട ഒരാൾ എന്ന നിലയിൽ എന്റെ അഭിപ്രായം.
ഇതിനർത്ഥം ഒന്നുമില്ലെന്നല്ല.
മുറുകിയ കാലത്തിലും താണ കാലത്തിലും ചെണ്ടകൊട്ടുമ്പോൾ അതിനനുസരിച്ച സ്റ്റെപ്പു വ്യത്യാസങ്ങൾ ഉണ്ട്.
മാത്രമല്ല എളുപ്പം പഠിച്ചെടുത്ത് അവതരിപ്പിക്കുകയും ചെയ്യാം
ഈ അനുഷ്ടാന ക്ഷേത്ര കല'
***************************************