ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

20-6-2017

കാഴ്ചയിലെ വിസ്മയം
പ്രജിത

സുഹൃത്തുക്കളേ ..
ദൃശ്യകലയുടെ വരമൊഴിയിണക്കത്തിന്റെ മുപ്പത്തിയൊന്നാം ഭാഗമായി നമ്മളിന്നു പരിചയപ്പെടുന്നു  ചിക്കാട്ടം.
ഇടുക്കി ജില്ലയിലെ മറയൂർ പ്രദേശങ്ങളിലെ ആദിവാസി വിഭാഗങ്ങൾക്കിടയിൽ പ്രചാരമുള്ള ഒരു
ദൃശ്യകലാ രൂപം .
അഭിപ്രായങ്ങളും  കൂട്ടിച്ചേർക്കലുകളും  പ്രതീക്ഷിക്കുന്നു..                  

ചിക്കാട്ടം

ഇടുക്കിയിലെ മറയൂരിലെ ആദിവാസി വിഭാഗത്തിന്റെ തനതു കലാരൂപമാണ് ചിക്കാട്ടം. മലപുലയ ആദിവാസിവിഭാഗത്തിൽപെട്ടവരാണ് മലപുലയാട്ടം എന്നുമറിയപ്പെടുന്ന ചിക്കാട്ടം അവതരിപ്പിക്കുന്നത്. വിവാഹം, ജനം മരണം, ഋതുമതിയാകൽ, ഉത്സവങ്ങൾ തുടങ്ങിയ എല്ലാ സന്ദർഭങ്ങളിലും ഇവർചിക്കാട്ടം അവതരിപ്പിക്കാറുണ്ട്. മരണത്തിന് താളത്തിന് വ്യത്യാസമുണ്ടാകുമെന്നുമാത്രം.                  

വെള്ളമുണ്ടും, ബനിയനും തലയിൽ തോർത്തുമുണ്ട് കെട്ടിയുമാണ് പുരുഷന്മാർ പങ്കെടുക്കുന്നത്.സ്ത്രീകൾ പരമ്പരാഗതവേഷമായ കൊറക്കെട്ട് ധരിച്ചാണ് പങ്കെടുക്കുന്നത്.ഒറ്റചേലകൊണ്ട് അരയുംമാറും മറച്ച് തോളിന്റെ വലതുവശത്ത് കെട്ടുന്നതാണ് കൊറക്കെട്ട്.കഴുത്ത് നിറയെ മാലകൾ ധരിക്കും. വിവാഹിതരായ സ്ത്രീകൾ കറുത്തനിറത്തിലുള്ള  പാശിമാല അണിയും. ചിക്കുവാദ്യമെന്ന വാദ്യ ഉപകരണമാണ് പ്രധാനമായി ഉപയോഗിക്കുന്നത്. രണ്ട്കമ്പ് ഉപയോഗിച്ചാണ് വാദ്യം മുഴക്കുന്നത്.ആട്ടം തുടങ്ങി അവസാനിക്കുംവരെ ചിക്കുവാദ്യം പ്രയോഗിക്കും. ആട്ടത്തെ പൂർണമായ തോതിൽ നിയന്ത്രിക്കുന്നത് ചിക്കുവാദ്യമാണ്. കിടിമിട്ടിയാണ് മറ്റൊരു പ്രധാനവാദ്യം. മൂന്നോളം കിടിമിട്ടി വാദ്യക്കാർ ഒരു സംഘത്തിലുണ്ടാകും. ദ്രാവിഡവാദ്യ ഉപകരണമായ തകിലിനോട് സാമ്യമുള്ള ഉപകരണം ആട്ടത്തിൽ ഉപയോഗിക്കുന്നുണ്ട് കട്ടവാദ്യം എന്നാണ് ഇവർ ഇതിനെ നാമകരണം ചെയ്തിരിക്കുന്നത്.ഉടുക്കിന്റെ ഇരട്ടി വലിപ്പമുള്ള ഉറുമി എന്ന് പറയുന്ന വാദ്യവും ഒന്നര അടിനീളമുള്ള കുഴലും കൂടിചേർന്നതാണ് ഈ കലാരൂപത്തിലെ മറ്റ് വാദ്യങ്ങൾ. കുടിയിലെ പ്രധാന ഉത്സവമായ മാരിയമ്മൻ നോമ്പ് ദിവസങ്ങളിൽ പുലരുവോളം ഇവർ ആട്ടം അവതരിപ്പിക്കാറുണ്ട്.വൈകിട്ട് ആരംഭിക്കുന്ന ആട്ടംനേരം പുലരുമ്പോഴാണ് അവസാനിക്കുന്നത്.ആണുങ്ങളും പെണ്ണുങ്ങളും ഇടകലർന്നാടും. കുഴലിലൂടെ നാടൻ പാട്ടുകളായ വിറക് കാട്ട്പാട്ട്, മലപ്പാട്ട്, മാട്ട്പാട്ട് എന്നിവ വായിക്കുന്നതാണ് സംഗീതം,വായ്പാട്ട് മലപുലയ ആട്ടത്തിൽ ഉപയോഗിക്കാറില്ല.

ചിക്ക് ആട്ടം പലതവണ കേരളത്തെ പ്രതിനിധീകരിച്ച് ഇന്ത്യൻ ഇന്റർ നാഷണൽ ട്രെയ്ഡ് ഫെയറിലും ഇന്ത്യയിലെ വിവിധസ്ഥലങ്ങളിലും അവതരിപ്പിച്ചിട്ടുണ്ട്. 30 അംഗങ്ങൾ അടങ്ങിയസംഘം ഇന്ന് ഒരു ട്രൂപ്പായി സംഘടിച്ച് കേരളത്തിൽ പലമേഖലകളിലും ചിക്ക് ആട്ടം അവതരിപ്പിച്ചു വരുന്നു.

 ഇടുക്കി ജില്ലയില്‍ താമസിക്കുന്ന ആദിവാസി സമൂഹമാണ് മലപ്പുലയര്‍. പാലക്കാട് ജില്ലയിലും ഇവരുണ്ട്. തമിഴ്നാട്ടില്‍ നിന്നും കുടിയേറി വന്നവരാണ് ഇവര്‍. മാരിയമ്മന്‍, കാളിയമ്മന്‍, മീനാക്ഷി തുടങ്ങിയ ദേവതകളാണ് ഇവരുടെ ആരാധനാ മൂര്‍ത്തികള്‍. മലപ്പുലയര്‍ ആഘോഷങ്ങളോടനുബന്ധിച്ചു നടത്തുന്ന ആകര്‍ഷകമായ നൃത്തരൂപമാണ് മലപ്പുലയാട്ടം.

ചിക്കുവാദ്യം, ഉറുമി (തുടി പോലുള്ള വാദ്യം), കിടിമുട്ടി, കുഴല്‍, കട്ടവാദ്യം തുടങ്ങിയ ഉപകരണങ്ങളാണ് വാദ്യത്തിന് ഉപയോഗിക്കുന്നത്.

ആണുങ്ങളും പെണ്ണുങ്ങളും, പരമ്പരാഗത വേഷമണിഞ്ഞാണ് ആട്ടം നടത്തുന്നത്. കുഴല്‍ വിളിയോടെയാണ് ആട്ടം തുടങ്ങുന്നത്. വൃത്താകൃതിയില്‍ നിന്ന് കൈകൊട്ടിയും ശരീരം പ്രത്യേക രീതിയില്‍ ചലിപ്പിച്ചുമാണ് നൃത്തം ചെയ്യുന്നത്. സന്ധ്യക്ക് തുടങ്ങുന്ന കലാപ്രകടനം പുലരുന്നതു വരെ നീണ്ട് നില്‍ക്കും. നൃത്തത്തിന് പാട്ട് പാടാറില്ല. താളത്തിന്റെ മുറുക്കത്തിനനുസരിച്ച് നൃത്തത്തിന്റെ വേഗത കൂടും. ഇടക്ക് കോല് കൊണ്ടുള്ള കളിയും ഉണ്ട്.

അത്യധികം ശാരീരികാധ്വാനമുള്ള കളിയാണ് മലപ്പുലയാട്ടം. മുറുകിയ താളത്തില്‍ ദൃശ്യരൂപങ്ങളുടെ നൈരന്തര്യം തീര്‍ത്തു കൊണ്ട് ആടിത്തിമര്‍ക്കുന്ന മലപ്പുലയാട്ടം ചാരുതയാര്‍ന്ന ഗോത്രനൃത്തമാണ്.

1

2

3


മറയൂരിലെ ചിക്കാട്ടവും വേദികളില്‍

മറയൂരിലെ ആദിവാസി വിഭാഗത്തിന്റെ തനതു കലാരൂപമായ ചിക്കാട്ടത്തിന് പ്രചാരം ഏറുന്നു. മലപുലയ ആദിവാസിവിഭാഗത്തില്‍പെട്ടവരാണ് ചിക്കാട്ടം എന്നറിയപ്പെടുന്ന മലപുലയാട്ടം അവതരിപ്പിക്കുന്നത്. മറയൂരിലെ ഏറ്റവും വലിയ ആദിവാസി കോളനിയായ &മലഹശഴ;കുമ്മിട്ടാംകുഴി ആദിവാസികോളനിയിലെ കലാകാരന്മാരാണ് മികച്ചരീതിയില്‍ പരിശീലനം നടത്തി മറ്റുള്ള പ്രദേശങ്ങളില്‍ പോയി അവതരിപ്പിക്കുന്നത്. ആദിവാസി കലാരൂപങ്ങളില്‍ ഇത്രയും ചാരുതയും വശ്യതയുമുള്ള കലാരൂപം വേറെയില്ല. വെള്ളമുണ്ടും, ബനിയനും തലയില്‍ തോര്‍ത്തുമുണ്ട് കെട്ടിയുമാണ് പുരുഷന്മാര്‍ പങ്കെടുക്കുന്നത്.സ്ത്രീകള്‍ പരമ്പരാഗതവേഷമായ കൊറക്കെട്ട് ധരിച്ചാണ് പങ്കെടുക്കുന്നത്.ഒറ്റചേലകൊണ്ട് അരയുംമാറും മറച്ച് തോളിന്റെ വലതുവശത്ത് കെട്ടുന്നതാണ് കൊറക്കെട്ട്.കഴുത്ത് നിറയെ മാലകള്‍ ധരിക്കും. വിവാഹിതരായ സ്ത്രീകള്‍ കറുത്തനിറത്തിലുള്ള പാശിമാലയും അണിയും.വാദ്യ ഉപകരണങ്ങളില്‍ പ്രധാനം ചിക്കുവാദ്യമാണ്.രണ്ട്കമ്പ് ഉപയോഗിച്ചാണ് വാദ്യം മുഴക്കുന്നത്.ആട്ടം തുടങ്ങി അവസാനിക്കുംവരെ ചിക്കുവാദ്യത്തിന്&ൃെൂൗീ; വിശ്രമംഇല്ല. ആട്ടത്തെ പൂര്‍ണമായ തോതില്‍ നിയന്ത്രിക്കുന്നത് ചിക്കുവാദ്യമാണ്.കിടിമിട്ടിയാണ് മറ്റോരു&ലരശൃര; പ്രധാനവാദ്യം മൂന്നോളം കിടിമിട്ടി വാദ്യക്കാര്‍ ഒരു&ലരശൃര;സംഘത്തിലുണ്ടാകും. ദ്രാവിഡവാദ്യ ഉപകരണമായ തകിലിനോട് സാമ്യമുള്ള ഉപകരണം ആട്ടത്തില്‍ ഉപയോഗിക്കുന്നുണ്ട് കട്ടവാദ്യം എന്നാണ് ഇവര്‍ ഇതിനെ നാമകരണം ചെയ്തിരിക്കുന്നത്.ഉടുക്കിന്റെ ഇരട്ടി വലുപ്പമുള്ള ഉറുമി എന്ന് പറയുന്ന വാദ്യവും ഒന്നര അടിനീളമുള്ള കുഴലും കൂടിചേര്‍ന്നതാണ് മലപുലയ ആട്ടത്തിലെ വാദ്യങ്ങള്‍.കുടിയിലെ പ്രധാന ഉത്സവമായ മാരിയമ്മന്‍ നോമ്പ് ദിവസങ്ങളില്‍ പുലരുവോളം ഇവര്‍ ആട്ടം അവതരിപ്പിക്കാറുണ്ട്.വൈകിട്ട് ആരംഭിക്കുന്ന ആട്ടംനേരം പുലരുമ്പോഴാണ് അവസാനിക്കുന്നത്.ആണുങ്ങളും പെണ്ണുങ്ങളും ഇടകലര്‍ന്നാടും. കുഴലിലൂടെ നാടന്‍ പാട്ടുകളായ വിറക് കാട്ട്പാട്ട്, മലപ്പാട്ട്, മാട്ട്പാട്ട് എന്നിവ വായിക്കുന്നതാണ് സംഗീതം,വായ്പാട്ട് മലപുലയ ആട്ടത്തില്‍ ഉപയോഗിക്കാറില്ല.പാട്ടുകളൊന്നും എഴുതി വച്ചിട്ടില്ല.ഗോത്രമനസ്സുകളില്‍ മാത്രം രേഖപ്പെടുത്തിയിട്ടുള്ള ഇവ അന്യംനില്‍ക്കുകയാണ്. പുതു തലമുറയില്‍ ആര്‍ക്കും തന്നെ കുഴല്‍വാദ്യം ഉപയോഗിക്കാന്‍ അറിയില്ല എന്നതാണ് ഈ കലാരൂപം ഇന്ന് നേരിടുന്ന പ്രധാന പ്രതിസന്ധി.                  

ആദിവാസി കലാമേളകളിലും പ്രധാന സര്‍ക്കാര്‍ പരിപാടികളിലും മുഖ്യയിനമാണ് ചിക്കാട്ടം. മുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴ്നാട്ടില്‍ നിന്നൂം മറയൂര്‍ താഴ്വരയിലേക്ക് &മലഹശഴ;കുടിയേറിയ വിഭാഗമാണിവര്‍.മൂന്നാറില്‍ തേയില തോട്ടങ്ങള്‍ സ്ഥാപിക്കാനെത്തിയ ബ്രിട്ടിഷുകാരാണ് ഇവരെ കുറിച്ചുള്ള വിവരം പുറംലോകത്തെ അറിയിക്കുന്നത്.പരമ്പരാഗതമായി കൃഷിക്കാരും ആടുവളര്‍ത്തുന്ന ഇടയന്‍മാരുമാണ് മലപുലയവിഭാഗം.വിവാഹം, ജനം മരണം, ഋതുമതിയാകല്‍, ഉത്സവങ്ങള്‍ തുടങ്ങിയ എല്ലാ സന്തോഷ - സന്താപഘട്ടത്തിലും ഇവര്‍ചിക്കാട്ടം അവതരിപ്പിക്കാറുണ്ട്. ഓരോ അവസരത്തില്‍ അവതരിപ്പിക്കുമ്പോഴും ഭാവങ്ങളും ചലനങ്ങളും അവസ്ഥയെ ആശ്രയിച്ചിരിക്കും.നൃത്തം ഏതവസരത്തില്‍ അവതരിപ്പിച്ചാലും &മലഹശഴ;കുടിയിലെ ആബാലവൃദ്ധത്തെയും ഉത്സാഹഭരിതമാക്കും. ഫോക്ക്ലോര്‍ അക്കാദമി വഴിയോ ത്രിതല പഞ്ചായത്ത് സംവിധാനങ്ങള്‍ വഴിയൊ ഇവ ഡോക്യുമെന്റ് ചെയ്യുന്നതിനോ പുതുതലമുറയിലേക്ക് പകര്‍ന്നുകൊടുക്കുന്നതിനോ നടപടി സ്വീകരിച്ചിട്ടില്ല. സര്‍ക്കാര്‍ അവഗണന തുടര്‍ന്നാല്‍ വശ്യസുന്ദരമായ ഈ കലാരൂപം ഭഭൂമിയില്‍ നിന്നും അപ്രത്യക്ഷമാവും.


പ്രധാനമന്ത്രിയുടെ മുന്പില്‍ അവതരിപ്പിക്കാന്‍ കഴിയാതിരുന്ന മലപുലയാട്ടം ഡല്‍ഹി പ്രഗതി മൈതാനിയില്‍ കുമ്മിട്ടാംകുഴി ആദിവാസിഗ്രാമത്തിലെ കലാകാരന്മാര്‍ തിമിര്‍ത്താടി. വ്യാഴാഴ്ച 4 മണിക്ക് ഡല്‍ഹിയില്‍ നടന്ന നാഷണല്‍ ട്രൈബല്‍ കാര്‍ണിവലില്‍ കേരളത്തെ പ്രതിനിധീകരിച്ച് മറയൂരിലെ മലപുലയാട്ടവും വയനാട്ടിലെ പണിയരുടെ കമ്പളനൃത്തവും എറണാകുളം കുട്ടമ്പുഴ മുതുവാന്‍ സമുദായത്തിന്റെ ക്രാഫ്റ്റും അവതരിപ്പിക്കാന്‍ തിരഞ്ഞെടുത്തിരുന്നു.

25-ാം തിയ്യതി നടന്ന ഉദ്ഘാടനചടങ്ങില്‍ മലപുലയാട്ടവും കമ്പളനൃത്തവും പ്രധാനമന്ത്രിക്ക് മുമ്പില്‍ അവതരിപ്പിക്കാനും തീരുമാനിച്ചിരുന്നു. സംഘാടകരുടെ പിഴവ്മൂലം ഈ നൃത്തസംഘങ്ങള്‍ക്ക് റിഹേഴ്‌സലിനും സ്‌ക്രീനിങ്ങിനും പങ്കെടുക്കാന്‍ കഴിഞ്ഞില്ല.

സംഘാടകര്‍ വാഹനമെത്തിക്കാന്‍ വൈകിയതിനാല്‍ ഇന്ദിരാഗാന്ധി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ എത്താന്‍ പത്ത് മിനുട്ട് വൈകിയതുമൂലം ഇവര്‍ക്ക് പരിപാടി അവതരിപ്പിക്കാനും കഴിഞ്ഞില്ല. പല സംസ്ഥാനങ്ങളിലെ കലാകാരന്മാര്‍ക്കും ഇതേ അവസ്ഥയുണ്ടായി. വ്യാഴാഴ്ച നാലുമണിക്കാണ് പിന്നീട് ഇവര്‍ക്ക് പ്രഗതി മൈതാനിയില്‍ അവസരം ലഭിച്ചത്.

കേന്ദ്ര പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി ജുവല്‍ ഓറം, സഹമന്ത്രി ജസ്വന്ത്‌സിന്‍ഹ എന്നിവരടങ്ങിയ വിശിഷ്ടവ്യക്തികള്‍ക്കു മുമ്പിലാണ് ഇവര്‍ നൃത്തമാടിയത്.                  

കൂട്ടിച്ചേർക്കലുകൾ ഉണ്ടാവണേ....

⁠⁠⁠⁠⁠
****************************
മിനി താഹിർ: പ്രജിത ടീച്ചറെ... എന്ത് കൂട്ടിച്ചേർക്കൽ... കൂട്ടിച്ചേർക്കലിന് ഒരു പഴുതു വേണ്ടേ....
നന്നായി അവതരിപ്പിച്ചു... ഗംഭീരം...🌹🌹
ആ പരിശ്രമത്തിന് അഭിനന്ദനങ്ങൾ                  

ജ്യോതി: കൂട്ടിച്ചേർക്കാൻ ശ്രമിക്കുകയാണ്.... പക്ഷേ സാഹസാവുംന്ന് തോന്നി... ടീച്ചർക്ക് അഭിവാദ്യങ്ങൾ🌹🌹😀😀👌🏽                  

സ്വപ്ന: പ്രജിത ടീച്ചർ.......
ഈ പരിശ്രമത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ💐💐💐💐💐                  

പ്രവീണ്‍ വര്‍മ്മ: എന്തെല്ലാം പേരിലാ......
പ്രജിത ടീച്ചർ
സമ്മതിച്ചിരിക്കുന്നു.                  

രജനി: കൂട്ടിച്ചേർക്കലിനൊരിടം കൊടുക്കാതെ... കാഴ്ചയുടെ വിസ്മയം... വിസ്മയമാക്കിയ പ്രജിത ടീച്ച റേ....🙏🏻🙏🏻                  
സീത: പ്രജിത ടീച്ചറെ ചിക്കാട്ടം എന്താണെന്ന് വിശദമാക്കിതന്നതിന് നന്ദി.ദൃശ്വവിസ്മയത്തിലൂടെ ഒരു വിസ്മയമായി ടീച്ചര് മാറികൊണ്ടിരിക്കുന്നു.ഇനിയും പുതുമകളോടെ അടുത്തതിനായി👍🏻👍🏻                  

വിജു: ചിക്കാട്ടം വിശദമാക്കിയ പ്രജിത ടീച്ചർക്ക്🙏🙏🙏                  

വാസുദേവവന്‍: ചിക്കാട്ടം👌👌👌
കേട്ടിട്ടില്ലായിരുന്നു
ഇതുവരെ
നന്ദി പ്രജിത ടീച്ചർ🙏🙏🙏        
           
നെസ്സി: ഒരറിവുമില്ലാതിരുന്ന ഒരു കലാരൂപത്തെ കുറിച്ച് ഒരു പാടു വിവരങ്ങൾ തന്നു. ശരിക്കും നമ്മുടെ ആദിവാസി കലാരൂപങ്ങൾക്ക് ഒരു സ്ഥിരം വേദിയുണ്ടാകേണ്ടതാണ്. അല്ലെങ്കിൽ ഇവയെല്ലാം ഇല്ലാതാവും. നമ്മുടെ ഗ്രൂപ്പിന് ഇതിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമോയെന്ന് ആലോചിക്കേണ്ടതാണ്.                  

രതീഷ്: ഇടുക്കിക്കാരനാണെന്നു പറയാൻ ലേശം അപമാനം തോന്നുന്നു.
ഈ കലാരൂപം കേട്ടുകേൾവിയിൽ പോലും പെട്ടിട്ടില്ല എന്ന് ആത്മനിന്ദയോടെ തിരിച്ചറിയുമ്പോൾ
നന്ദി ടീച്ചർ🙏🏻🙏🏻🙏🏻 
                 
സ്വപ്ന: സന്തോസായി. ഇങ്ങക്കും അറിയൂലാലോ😂😂😂                  
[രാത്രി 10:21 -നു, 20/6/2017] രവീന്ദ്രൻ മാഷ്: പ്രജിത ടീച്ചറെ ... ങ്ങള് തെയ്യാറായി നിന്നൊളിം... .സംശയങ്ങള് ചോയ്ക്കാൻ ഒരാളായി .....😊