ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

21-6-2017

📚📚📚📚📚📚📚
        ലോകസാഹിത്യം
നെസി
📚📚📚📚📚📚📚

🔺🔻🔺🔻🔺🔻🔺🔻
    ലോക സാഹിത്യ വേദിയിലേക്ക് സ്വാഗതം      
                  🙏
✍✍✍✍✍✍
   എഴുത്തുകാരൻ
✍✍✍✍✍✍✍
       അഡോണിസ്
🔻🔻🔻🔻🔻🔻🔻
        കവിതയെ ആയുധമാക്കിയ കവി.
ലോകത്തെ മനോഹരമായ നിർമ്മിതികളെല്ലാം കവിതയാണെന്ന് പഠിപ്പിച്ച കവി.കവിതയിലൂടെ സമൂഹത്തെ മാറ്റാൻ കഴിയണം എന്നു വിശ്വസിച്ച കവി, ചിത്രകാരൻ  വിശേഷണങ്ങൾ ഒരു പാട് .
      ഈ പരിചയപ്പെടുത്തൽ കൂടുതൽ അറിയാനും അറിയിക്കാനും നിമിത്തമാവും എന്നു പ്രതീക്ഷിച്ചു കൊണ്ട് തുടങ്ങട്ടെ.📝

മഹത്തായ ഒരു കാവ്യ സംസ്കാരത്തിന്റെ പേരാണ്‌ അഡോണിസ്‌. ഇന്ന്‌ ലോകത്തേറ്റവും ചർച്ച ചെയ്യപ്പെടുന്ന, വായിക്കപ്പെടുന്ന സിറിയൻകാരനായ ആ മഹാകവിയ്ക്കാണ്‌ സാർവ്വദേശീയ തലത്തിൽ കവിതയ്ക്ക്‌ ഇന്ത്യയിൽ നൽകുന്ന ഏറ്റവും വലിയ പുരസ്കാരമായ ആശാൻ വിശ്വപുരസ്കാരം 2015ൽ നൽകിയത്‌.
അലി അഹമ്മദ്‌ സെയ്ദ്‌ അസ്ബൻ എന്ന മഹാകവി അഡോണിസിന്റെ ജനനം നോർത്ത്‌ സിറിയയിലെ അൽ കബാസിൻ എന്ന സ്ഥലത്തായിരുന്നു. കുട്ടിയായിരിക്കുമ്പോൾത്തന്നെ അച്ഛനോടൊപ്പം പതിവായി കൃഷിസ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. മകനെക്കൊണ്ട്‌ കവിതകൾ ചൊല്ലിച്ചിരുന്ന അച്ഛനായിരുന്നു കവിയിലെ സർഗ്ഗവാസനയെ പ്രചോദിപ്പിച്ചത്‌. പതിവായി കവിത ചൊല്ലിയിരുന്നത്‌ കവിയ്ക്ക്‌ സ്വന്തമായി കവിതകൾ രചിച്ച്‌ ചൊല്ലുന്നതിനും പ്രേരണയായി. 1947 ൽ സിറിയൻ പ്രസിഡന്റിനു വേണ്ടി കവിത രചിക്കുന്നതിന്‌ അവസരം ലഭിച്ചതോടുകൂടി നിരവധി സ്കോളർഷിപ്പുകൾ അദ്ദേഹത്തെ തേടിയെത്തി. തുടർന്ന്‌ സിറിയൻ യൂണിവേഴ്സിറ്റിയിൽ പഠനം തുടങ്ങിയ അദ്ദേഹം ഫിലോസഫിയിൽ ബിരുദം നേടി, സിറിയൻപത്രമായ എൽ സവാരയിൽ കൾച്ചറൽ സപ്ലിമെന്റിൽ എഡിറ്റിംഗിൽ സഹായിക്കാൻ തുടങ്ങി. സിറിയൻ ഗവൺമെന്റ്‌, ഗവൺമെന്റ്‌ അനുകൂല എഴുത്തുകാർ എന്നിവർക്ക്‌ കവിയോട്‌ ഈർഷ്യയുണ്ടാകാൻ ഇത്‌ കാരണമായി. സിറിയൻ സോഷ്യലിസ്റ്റ്‌ പാർട്ടിയിൽ അംഗമായി പ്രവർത്തനം നടത്തിയതിന്റെ പേരിൽ അദ്ദേഹത്തിന്‌ ആറുമാസത്തോളം ജയിൽവാസം അനുഭവിക്കേണ്ടി വന്നു.
ജയിൽ മോചിതനായ ശേഷം ലെബനനിൽ സ്ഥിരതാമസമാക്കി. 1960-61 ൽ സ്കോളർഷിപ്പോടെ പാരീസിൽ പഠനം. അതിനുശേഷം വിവിധ സർവ്വകലാശാലകളിൽ അധ്യാപകനായി. 1980 ൽ ലെബനീസ്‌ യുദ്ധത്തെ തുടർന്ന്‌ അദ്ദേഹം പാരീസിൽ സ്ഥിരതാമസമാക്കി.
ദേശീയ വീക്ഷണവും സ്വന്തം അനുഭവങ്ങളെയും യാതനകളെയും കൂട്ടിച്ചേർത്ത്‌ അറബ്‌ കവിതയിൽ പുതിയ ഭാവതലങ്ങൾ എഴുത്തിച്ചേർത്ത്‌, അറബ്‌ കവിതയെ ലോകത്തിന്റെ മുന്നിൽ നിറുത്തിയതിൽ പ്രമുഖ സ്ഥാനം അഡോണിസിനുണ്ട്‌.
ഗോൾഡൻ വ്രെത്ത്‌ അവാർഡ്‌, അമേരിക്കൻ സാഹിത്യ അഹർഡ്‌ (2003), നോർവീജിയൻ അക്കാഡമിയുടെ ജോൺസൺ പ്രൈസ്‌ (2007), 2011-ൽ, ഗോയ്ഥേ പുരസ്ക്കാരം, 2014 ൽ ജാനസ്‌ പനാത്തിയോസ്‌ അന്താരാഷ്ട്ര പുരസ്കാരം എന്നിവയാണ്‌ അദ്ദേഹത്തിന്‌ ലഭിച്ച പ്രധാന ആദരങ്ങൾ.
ആശാൻ വിശ്വപുരസ്കാരം സ്വീകരിക്കാൻ കായിക്കര ആശാൻ സ്മാരകത്തിലെത്തിയ സിറിയൻ കവി അഡോണിസ്‌ തന്റെ കാവ്യസങ്കൽപത്തെയും ജീവിത ദർശനങ്ങളെയും കുറിച്ച്‌ തുറന്നു പറയുകയുണ്ടായി. അതിന്റെ സാരാംശം ഇങ്ങനെയാണ്‌.
കടലാസിൽ പകർത്തപ്പെടുന്നത്‌ മാത്രമല്ല കവിത. മനോഹരമായ നിർമ്മിതികളെല്ലാം തന്നെ കവിതയാണ്‌. ലോകത്തെ മാറ്റാൻ കവിതകൾക്ക്‌ സാധിക്കും. ആധുനികത അറബ്‌ കവിതകളിലുണ്ട്‌. എന്നാൽ ചില ആവർത്തനങ്ങൾ വിരസമായി അനുഭവപ്പെടുന്നു. കവിതയാണ്‌ ആവർത്തനമുണ്ടാക്കുന്നത്‌. അത്‌ കവിതയുടെ കുഴപ്പമല്ല. കവിതയിലൂടെ ചുറ്റുപാടുകളെ മാറ്റാനാണ്‌ കവി ശ്രമിക്കേണ്ടത്‌.
അറബ്‌ ലോകത്തെ സംഘർഷത്തെയും ആധുനികതയോടുള്ള പരാങ്മുഖതയെയും അഡോണിസ്‌ സ്പർശിച്ചു. അറബ്‌ ലോകത്ത്‌ എല്ലാത്തരം മാറ്റങ്ങളുമുണ്ട്‌. ഭൗതികവും വ്യക്തിപരവും മാനസികവുമെല്ലാമായ മാറ്റങ്ങളുണ്ട്‌. എന്നാലും ചിന്താപരമായ വളർച്ച അറേബ്യയിൽ പ്രകടമല്ല. അതിനുദാഹരണമാണ്‌ വിശ്വോത്തര നിലവാരമുള്ള ഒരു സർവ്വകലാശാല പോലും അറബ്‌ രാജ്യങ്ങളിൽ ഇല്ല എന്നത്‌. എന്നാൽ ഭാതിക സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്‌. ബുർജ്ജ്‌ ഖലീഫ പോലുള്ള ലോകോത്തര നിർമ്മിതികൾ തന്നെ ഉദാഹരണം.
അറബ്‌ ലോകത്ത്‌ സ്ത്രീകളെ അടിമകളെപ്പോലെയാണ്‌ കണക്കാക്കുന്നത്‌. അത്‌ ഏറെ ദുഃഖിപ്പിക്കുന്നതാണ്‌. സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക്‌ കൊണ്ടു വരാതെ സമൂഹത്തിൽ നിന്നും അകറ്റി നിറുത്തുന്നതിനുള്ള ശ്രമം വേദനാജനകമാണ്‌. അഡോണിസ്‌ എന്ന പേരിന്റെ അർത്ഥം പോലെ തന്നെ വിപുലമാണ്‌ അദ്ദേഹത്തിന്റെ കാഴ്ചപ്പാടും. അടങ്ങാത്ത സ്വാതന്ത്യദാഹവും പുരോഗമന ആശയങ്ങളോടുള്ള ആഭിമുഖ്യവും ആണ്‌ കവിയെ സ്വന്തം നാടുപേക്ഷിച്ച്‌ പോകാൻ പ്രേരിപ്പിച്ചത്‌. ജന്മനാടായ സിറിയയിലെ അസ്വാതന്ത്യവും, രാഷ്ട്രീയ അസ്വസ്ഥതകളും അദ്ദേഹത്തെ ലെബനനിലെത്തിച്ചു. ലെബനീസ്‌ യുദ്ധവും, ആഭ്യന്തര രാഷ്ട്രീയ പ്രശ്നങ്ങളും ആയിരുന്നു അദ്ദേഹത്തെ പാരീസിലേയ്ക്ക്‌ എത്തിക്കുന്നതിന്‌ ഇടയാക്കിയത്‌. പാരീസിലെ ജീവിതമാണ്‌ യഥാർത്ഥ സ്വാതന്ത്യം നൽകിയതെന്ന്‌ കവി പറയുന്നു. യഥാർത്ഥ സ്വാതന്ത്യത്തിന്റെ ഉന്മാദം അദ്ദേഹം അനുഭവിച്ചു. എന്നാൽ ഏതൊരു പൗരനെയും പോലെ തനിക്ക്‌ ജന്മമേകിയ നാട്ടിലേയ്ക്ക്‌ തന്നെ മടങ്ങണം എന്നതാണ്‌ കവിയുടെ ഏറ്റവും വലിയ സ്വപ്നം. ആ സ്വപ്നസാക്ഷാത്കാരത്തിന്റെ കാത്തിരിപ്പിലാണ്‌ കവി.
സ്വാതന്ത്യം തന്നെ അമൃതം, സ്വാതന്ത്യം തന്നെ ജീവിതം, പാരതന്ത്ര്യം മാനികൾക്ക്‌ മൃതിയേക്കാൾ ഭയാനകം എന്നു പാടിയ മഹാകവിയുടെ സ്മരണാർത്ഥമുള്ള പുരസ്കാരം ലഭ്യമായത്‌, സ്വാതന്ത്യബോധത്തിന്റെയും, സ്നേഹത്തിന്റെയും പ്രവാചകനായ വിശ്വമഹാകവി അഡോണിസിനാണ്‌ എന്നത്‌ ആരെയാണ്‌ സന്തോഷിപ്പിക്കാതിരി
ക്കുക!
ഇതിന്‌ മുമ്പ്‌ ഈ പുരസ്കാരത്തിന്‌ അർഹരായവർ ലിയോപോൾസ്‌ സെൻഗോർ, നിക്കോളസ്‌ ഗില്ലൻ, ജൂഡിത്ത്‌ റൈറ്റ്‌, കമലദാസ്‌, എതിരിവീര ശരത്ചന്ദ്ര, ജാക്‌ അഗ്യൂറോസ്‌ എന്നിവരായിരുന്നു. അഡോണിസിന്റെ കവിത ആശാന്റെ സന്ദേശത്തെ അന്വർത്ഥമാക്കുന്നവയാണ്‌- അദ്ദേഹത്തിന്റെ ജീവിത കാവ്യവും.



🌀അഡോണിസിന്റെ കവിതകൾ🌀            
        ഒരു രക്തബലി
പൗരാണികമായ ഒരു ദുഃഖത്തിന്റെ ഗുഹയിൽ
ദൈവത്തെയും
കൊട്ടാരം നർത്തകികളെയും ഞാൻ സ്നേഹിച്ചപ്പോൾ
ഞാനും എന്റെ സുഹൃത്ത്‌ ഭ്രാന്തും ജീവിച്ചുകൊണ്ടിരിക്കുമ്പോൾ
ഞാൻ മാസങ്ങൾക്കിടയിൽ നഷ്ടപ്പെട്ടുപോയി.
അതുകൊണ്ട്‌ ഞാൻ മരുഭൂമി മുറിച്ചു കടന്നു.
പ്രാചീനമായ വേദനയുടെ ഗുഹകളിൽ
ഒരു ദൈവം അയാളുടെ പുസ്തമെഴുതുന്നതിന്റെ പേരിൽ
ഒരു മിന്നാമിനുങ്ങിനെ കുരുതികൊടുത്തുകൊണ്ട്‌
ഞാൻ ഒരു കുരുതിത്തീ കത്തിച്ചു.
സൂര്യന്മാർ എനിക്കു നേരെ വരുന്നതിന്റെ പേരിൽ
ഞാൻ ഉണരാൻ തുടങ്ങുന്നു.                    

കിഴക്കും പടിഞ്ഞാറും
ചരിത്രത്തിന്റെ തുരങ്കത്തിൽ എല്ലാം നിവർന്നു കിടക്കുന്നു.
അലങ്കരിക്കപ്പെട്ടതെല്ലാം ഖാനനം ചെയ്തെടുക്കുന്നു.
എണ്ണ പുരണ്ട വിഷം തീണ്ടിയ കുഞ്ഞിന്റെ അപദാനങ്ങൾ വിഷലിപ്തമായ
വ്യാപാര മണ്ഡലത്തിൽ
വാഴ്ത്തപ്പെടുന്നു.
കിഴക്ക്‌, പിണങ്ങുകയും, വാശിപിടിച്ചു വാദിക്കുകയും ചെയ്യുന്ന ഒരു ശിശുവാണ്‌.
പടിഞ്ഞാറ്‌ തെറ്റുപറ്റാത്ത മുതിർന്ന സഹോദരനും
ഞാൻ ഈ ഭൂപടം എനിക്കു ചുറ്റും തിരിക്കുന്നു.
എന്തെന്നാൽ ഈ ലോകമപ്പാടെ എരിഞ്ഞു തീർന്നിരിക്കുന്നു.
ഒരേ ശ്മശാനത്തിൽ കുന്നുകൂടിക്കിടക്കുന്ന
ചിതാഭസ്മത്തിന്റെ കൂമ്പാരമാണ്‌
കിഴക്കും പടിഞ്ഞാറും.

ഇരുപതാം നൂറ്റാണ്ടിന്റെ കണ്ണാടി
ഒരു ശിശുവിന്റെ
മുഖത്തുള്ള ശവപേടകം
ഒരു കാക്കയുടെ
കുടലിനുള്ളിൽ
എഴുതപ്പെട്ട
ഒരു പുസ്തകം
ഒരു പൂവ്‌ കടിച്ചു
പിടിച്ചുകൊണ്ട്‌
മുന്നോട്ട്‌ കാൽ
വലിച്ചു നടക്കുന്ന
ഒരു മൃഗം.
ഒരു ചിത്തഭ്രമ ബാധിതന്റെ
ശ്വാസകോശത്തിനുള്ളിൽ
ശ്വസനം ചെയ്തുകൊണ്ടിരിക്കുന്ന
ഒരു ശില
അതാണ്‌, ഇത്‌.
ഇരുപതാം നൂറ്റാണ്ട്‌.

രണ്ടു കവികൾ
ധ്വനിക്കും പ്രതിധ്വനിക്കുമിടയിൽ
രണ്ടു കവികൾ നിൽക്കുന്നു.
ആദ്യത്തെയാൾ തകർന്ന
ചന്ദ്രബിംബത്തെപ്പോലെ
സംസാരിക്കുന്നു.
മറ്റേയാൾ ഒരു കുഞ്ഞിനെപ്പോലെ
നിശബ്ദനായിരിക്കുന്നു.
അഗ്നിപർവ്വതത്തിന്റെ
കരങ്ങളിലെ
തൊട്ടിലാട്ടത്തിൽ
കിടന്നുറങ്ങുന്ന
ഒരു കുട്ടിയെപ്പോലെ
നിശബ്ദനായിരിക്കുന്നു.

ഫീനിക്‌സും ഹവ്വയും ജീവന്‍ നല്‍കുന്ന വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങള്‍

മിത്തുകളും പുരാണങ്ങളും വര്‍ത്തമാനകാലത്തോട് ഇഴചേര്‍ത്ത് നെയ്ത അതിമനോഹരമായ ഒരു കൂട്ടം കവിതകളാണ് അറബ്കവി അഡോണിസിന്റേത്. ചില കവിതകള്‍ കേവലം രണ്ട് വരികള്‍ മാത്രം. മറ്റ് ചിലത് വളരെ ദൈര്‍ഘ്യമേറിയത്. ആ കവിതകള്‍ക്ക്  ഡോ.എം.എ അസ്‌കര്‍ നല്‍കിയ പരിഭാഷ, നല്ലൊരു വായനാനുഭവം സമ്മാനിക്കുന്നു.
ദര്‍ശന വിശാലതകൊണ്ടും മാനുഷികതയെക്കുറിച്ചുള്ള ആകുലതകള്‍കൊണ്ടും, ഭൂമിയിലെ മനുഷ്യ ജീവിതത്തോട് ആര്‍ദ്രത ജനിപ്പിക്കുന്ന ഏതോ ഒരു ഘടകത്തിന്റെ അദൃശ്യസാന്നിധ്യം അഡോണിസിന്റെ കവിതകളിലൂടെ അനുഭവിച്ചറിയാം. വര്‍ത്തമാനകാലത്തിലെ യാഥാര്‍ഥ്യങ്ങള്‍ക്ക് അഡോണിസിന്റെ കവിതകളില്‍ ജീവന്‍ നല്‍കുന്നത്, ഫീനിക്‌സ് പക്ഷിയും, ഹവ്വയും ആണ്.

''സ്വപ്‌നം കണ്ടാല്‍ മാത്രം പോര, നിന്റെ സ്വപ്‌നങ്ങള്‍ക്ക് കാര്യാഗൃഹം പണിയുന്നതെങ്ങനെയെുന്നും നീ അറിയണം''
മനുഷ്യന്റെ പരിമിതികളക്കെുറിച്ച് ബോധമുണര്‍ത്തുന്ന പലവരികളും അഡോണിസിന്റെ കവിതകളില്‍ കാണാം. വാനോളം സ്വപ്‌നം കാണാന്‍ പായുമ്പോഴേക്കും, തന്റെ സ്വപ്‌നങ്ങള്‍ക്ക് കാരാഗൃഹം പണിയുവാനും കവി നമ്മളെ ഓര്‍മപ്പെടുത്തുന്നു.
''മതിലില്ലാത്ത കാരാഗൃഹമാണ് ഏറ്റവും കഠിനവും കയ്‌പ്പേറിയതും''

''നമുക്കുമുന്നില്‍ ദൃഷ്ടിഗോചരമായ സാധാരണ വസ്തുക്കളെ കവിതയില്‍ പെറുക്കിവെച്ച് അമൂര്‍ത്തമായ ഒരു ലോകം സൃഷ്ടിക്കുകയാണ് ചിത്രകാരന്‍കൂടിയായ അഡോണിസ്. വാക്കുകളുടെ ആശയലോകത്തേക്കാള്‍  ജീവനുള്ളതും ജീവനില്ലാത്തവയുമായ പ്രാപഞ്ചിക സൃഷ്ടികളുടെ ഒരു കൊളാഷാണ് പല കവിതകളിലൂടെയും നാം അനുഭവിക്കുക. ആറു വയസ്സുമുതല്‍ പിതാവിനൊപ്പം പാടത്ത് ചേറിലും മരങ്ങളിലും മരങ്ങളിലും പണിയെടുത്തിട്ടുണ്ടെന്ന് അബ്ദ വാസിന്‍ എന്ന അഭിമുഖക്കാരനോട് ഒരിക്കല്‍ അഡോണിസ് പറഞ്ഞിട്ടുണ്ട്. പരിശമയുള്ള മണ്ണിന്റെ ഓര്‍മകള്‍ കവിതയുടെ ജീവധാരയായി മാറുന്നു. 'ഗോതമ്പുമണികളെ എന്നപോല്‍, എന്റെ പകലുകളെ പാടത്തു വിതയ്ക്കാന്‍ കഴിഞ്ഞെങ്കില്‍, 'മരണത്തിന് അല്ലയോ ഫിനിക്‌സ്, ഞങ്ങളുടെ യുവത്വത്തില്‍, ഞങ്ങളുടെ ജീവിതത്തിലും നീരുറവകളും, മെതിക്കളങ്ങളുമുണ്ട്. കാറ്റും കുഴിമാടങ്ങളുടെ മുഴക്കവും മാത്രമല്ല.

ബൈബിളിലെയും ഖുര്‍ ആനിലെയും മിത്തുകള്‍ പലയിടങ്ങളിലും കാണാം. 'ഓ എന്തൊരു പകല്‍- അതിന്റെ അണപ്പല്ലില്‍ യോനയും പെരുമീനും പിടയുന്നു. ഗ്രീക്ക്, ഫിനിഷ്യന്‍, ബാബിലോണിയന്‍, മെസപ്പൊട്ടോമിയന്‍ മിത്തുകള്‍, അഡോണിസ് കവിതകളുടെ എല്ലുറപ്പായി നില കൊള്ളുന്നുണ്ട്. 'ഫീനിക്‌സ്, അഗ്നി നിന്നെ ആലിംഗനം ചെയ്യുമ്പോള്‍ ഏത് ദിങ്മണ്ഡലത്തെയാണ് നീ പര്യവേഷണം ചെയ്യുന്നത്? ഫിനിക്‌സും തമൂസ് ദേവനും ചില കവികളില്‍ ആവര്‍ത്തിച്ചുവരുന്നു. ഒരിടത്ത് അഡോണിസ് ചോദിക്കുന്നു 'അഗ്‌നിയും മലിനമാവുന്നുവോ? എന്ന്.
(അഡോണിസിന്റെ തിരഞ്ഞെടുത്ത കവിതകള്‍ എന്ന പുസ്തകത്തിന് പരിഭാഷകള്‍ എം.എ.അസ്‌കര്‍ എഴുതിയ ആമുഖത്തില്‍ നിന്ന്.)

ചിലപ്പോള്‍ പ്രകൃതിയെ അഭിസംബോധന ചെയ്തും മറ്റ് ചിലപ്പോള്‍ ദൈവത്തെയോ മറ്റ് അദൃശ്യ ശക്തികളെയോ അഭിസംബോധന ചെയ്തുമാണ് അഡോണിസ് കവിതകള്‍ എഴുതിയിരുന്നത്.
''എന്റെ സ്‌നേഹത്തിലും, വിദ്വേഷണത്തിലും വിനോദം കണ്ടെത്തുന്ന മാതാവേ, ഏഴു ദിനങ്ങള്‍കൊണ്ട് നീ സൃഷ്ടിക്കപ്പെട്ടു, പിന്നെ നീ തിരമാലയെയും ചക്രവാളത്തെയും സൃഷ്ടിച്ചു'
എഴുതിയ കവിതകളില്‍വെച്ച് ഏറ്റവും ശ്രദ്ധേയമായിരുന്നത് അഡോണിസിന്റെ ഈരടികളായിരുന്നു.
''പ്രണയം എല്ലാമാണ് മതിയാവില്ലെങ്കിലും''
ഭാവുകത്വം കൊണ്ടും ലാളിത്യംകൊണ്ടും മനസ്സില്‍ തങ്ങിനില്‍ക്കാന്‍ ഉതകുന്ന തരത്തിലുള്ളവായാണ് ഈരടികളെല്ലാം.                    


1

🌈
       കവിതയുടെ ഈ ലോകസാഹിത്യ വേദി
 നിങ്ങൾക്കായി തുറന്നിട്ട് 🙏🙏🙏🙏🙏🙏🙏🙏

പുതിയ നിയമം

അഡോണിസ്‌
(ലെബനീസ്‌ കവി)

അവന്‍ ഈ ഭാഷ സംസാരിക്കുന്നില്ല.
ചപ്പുചവറുകളുടെ ഭാഷ അവനറിയില്ല.
കല്ലിന്റെ ഉറക്കത്തില്‍ അവന്‍
താരാട്ട്‌ പാടും.
അകലങ്ങളിലെ ഭാഷകളുടെ
ഭാരം പേറും.
ഇവിടെ അവന്‍
അവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്ന്‌
പുതിയ വാക്കുകളുടെ അന്തരീക്ഷത്തിലേക്ക്‌
വളരുന്നു,
തന്റെ കവിത ദുഃഖഭരിതനായ
കാറ്റിന്‌ നല്‍കുന്നു.

തേച്ചുമിനുക്കാത്തത്‌
തിളങ്ങാന്‍ വെമ്പുന്ന ഓട്ടുപാത്രം.
അവന്റെ ഭാഷ പായ്‌മരങ്ങള്‍ക്കിടയില്‍
ശോഭിക്കുന്നു.

അവന്‍ വിചിത്ര വാക്കുകളുടെ
യോദ്ധാ

പ്രവചനം

അഡോണിസ് (1930-)

സഹസ്രാബ്ദങ്ങള്‍ നീണ്ട നമ്മുടെ ഉറക്കം

അംഗഭംഗം വന്ന നമ്മുടെ
ചരിത്രത്തില്‍നിന്ന്‌
നമ്മുടെ ജീവിതത്തിന്റെ ശവക്കല്ലറകളില്‍
അടക്കം ചെയ്യപ്പെട്ട രാജ്യത്തിലേക്ക്‌
അബോധമാക്കപ്പെട്ട, കൊലചെയ്യപ്പെട്ട രാജ്യത്തിലേക്ക്
അനുഷ്ഠാനങ്ങളൊന്നുമില്ലാതെ ഒരു സൂര്യന്‍ ഉണര്‍ന്ന്
മരുഭൂമികളുടെയും വെട്ടുകിളികളുടെയും
സമ്രാട്ടുമാരെ കൊല്ലുന്നു.

അതിന്റെ സമതലങ്ങളില്‍
കൂണുകളെപ്പോലെ
കാലം വളരുകയും
കൊഴിയുകയും ചെയ്യുന്നു

കൊല്ലുകയും തകര്‍ക്കുകയും ചെയ്യുന്ന
ഒരു സൂര്യന്‍,
പാലത്തിനങ്ങേക്കരയില്‍,
ഉണരുന്നു.

********************************************************
1

2

prajitha

അലി അഹമ്മദ് സെയ്ദ്
അസ്ബൻ അഡോണിസ് എന്ന പേരിലാണ് കവിതകളെഴുതിയത്.
അഡോണിസ് പുരാണത്തിൽ ആരാണ് എന്നന്വേഷിച്ചപ്പോൾ കണ്ടത് 👇

 യവനപുരാണങ്ങളില്‍ പുരുഷസൗന്ദര്യത്തിന്റെ മാതൃകയായി ചിത്രീകരിക്കപ്പെട്ടിട്ടുള്ള ദേവന്‍. സിറിയന്‍ രാജാവായ തീയാസിന്റെ മകള്‍ മീറായ്ക്ക് സ്വന്തം പിതാവില്‍ നിന്നുണ്ടായ പുത്രനാണ് അഡോണിസ്. വേട്ടയില്‍ ഒരു കാട്ടുപന്നിയാല്‍ കൊല്ലപ്പെട്ട അഡോണിസിനെ അഫ്രൊഡൈറ്റ് ദേവി അമൃതം തളിച്ച് ജീവിപ്പിച്ചുവത്രേ.

വീനസ്സും അഡോണിസും (പെയിന്‍റിങ്) തമോദേവതയായ പേസിഫനി ഈ യുവകോമളനെ അഫ്രൊഡൈറ്റിനു വിട്ടുകൊടുക്കാന്‍ വിസമ്മതിച്ചു. എന്നാല്‍ അഫ്രൊഡൈറ്റിന്റെ അപേക്ഷപ്രകാരം ഭൂമിയില്‍ എല്ലാ കൊല്ലവും നാലുമാസം വീതം ഇവരില്‍ ഓരോരുത്തരോടുംകൂടി സഹവസിക്കാന്‍ അഡോണിസിനെ അനുവദിച്ചുകൊണ്ട് സിയൂസ് ദേവന്‍ തര്‍ക്കം തീര്‍ത്തു. അഡോണിസിന്റെ ബഹുമാനാര്‍ഥം ആഥന്‍സിലും അലക്സാന്‍ഡ്രിയയിലും മറ്റും വാര്‍ഷികോത്സവങ്ങള്‍ നടത്തിവന്നിരുന്നു. ഒരു കാര്‍ഷിക ദേവനായി അഡോണിസ് ഗണിക്കപ്പെടുന്നു. അതിനാല്‍ ഇദ്ദേഹത്തിന്റെ മരണവും പുനരുത്ഥാനവും, സസ്യജാലത്തിനു ശിശിരത്തില്‍ സംഭവിക്കുന്ന അപചയത്തെയും വസന്തത്തില്‍ ഉണ്ടാകുന്ന പുനരുജ്ജീവനത്തെയും പ്രതീകാത്മകമായി സൂചിപ്പിക്കുന്നതായി വ്യാഖ്യാനിക്കപ്പെടുന്നു.Praveen Varma

ലെബനനിലെ അഡോണിസിനെയും
യവന അഡോണിസിനെയും പരിചയപ്പെടുത്തിയതിനു്
🙏🏻🙏🏻🙏🏻🙏🏻🙏🏻Ratheesh

അഡോണിസിനെക്കുറിച്ചുള്ള നെസി ടീച്ചറുടെ കുറിപ്പിനും പ്രജിത ടീച്ചറുടെയും വർമ്മ മാഷുടെയും കൂട്ടിച്ചേർക്കലുകൾക്കും🙏🏻🙏🏻🙏🏻🙏🏻Swapna

നെസി ടീച്ചറുടെ പരിചയപ്പെടുത്തൽ...
പ്രജിത ടീച്ചറിന്റെയും വർമ സാറിന്റെയും കൂട്ടിച്ചേർക്കലും ഗംഭീരം...Mini Thahir

*******************************************