ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

21

ദൃശ്യകലയുടെ വരമൊഴിയിണക്കത്തിൽ
ഇരുപത്തിഒന്നാം ഭാഗത്തിലേക്ക് സ്വാഗതം.

        കണ്യാർകളി

ചില പോസ്റ്റുകളും ഫോട്ടോകളും വീഡിയോ ലിങ്കുകളും ആകാം ല്ലേ?

കണ്യാർകളി
പാലക്കാട് ജില്ലയിലെ നായർ സമുദായത്തിന്റെ ഒരു അനുഷ്ഠാന കലയാണ് കണ്യാർകളി. പാലക്കാട് ജില്ലയിൽ മാത്രം പ്രചാരമുള്ള ഒരു കലാരൂപമാണിത്. എല്ലാ കൊല്ലവും മേടമാസത്തിലാണ്‌ കണ്യാർകളി നടക്കാറുള്ളത്. വിഷുവേല കഴിഞ്ഞ ശേഷം ആഴ്ചപ്പാങ്ങും നാളും നോക്കിയിട്ടേ കളി കുമ്പിടാറുള്ളു. കളി അവസാനിപ്പിക്കുന്നതിനും പ്രത്യേകം ദിവസങ്ങളുണ്ട്. ഉർവ്വരാ ആരാധനാപരമാണ് കണ്യാർകളി. ഭഗവതി ക്ഷേത്രങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ വെച്ചാണ് കളിക്കുന്നത്. വിളക്കിനു ചുറ്റുമായി പാടി കൊണ്ടാണ് കളി. ചിലയിടങ്ങളിൽ മൂന്നും ചിലയിടങ്ങളിൽ നാലും ദിവസങ്ങളിലായിട്ടാണ് ഇത് നടത്തി വരുന്നത്.
ഈ നാടൻ‌കല താണ്ഡവത്തിന്റേയും ലാസ്യത്തിന്റേയും രസങ്ങൾ ഉൾക്കൊള്ളുന്നു. പരദേവതകളുടെ പ്രീതിക്ക് വേണ്ടി ഉത്സവങ്ങളോട് അനുബന്ധിച്ച് ക്ഷേത്രങ്ങളിലോ പരിസരങ്ങളിലോ ആണ് നടത്തുന്നത്.
ചെണ്ട, മദ്ദളം, ചേങ്ങില, കുറുങ്കുഴൽ, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങൾ ഉപയോഗിയ്ക്കുന്നു. ക്ഷേത്രത്തിലെ വെളിച്ചപ്പാട് ആദ്യവും ശേഷം കളിയാശാനും പന്തലിൽ പ്രവേശിക്കുന്നു. ദ്രുതം, അതിദ്രുത, ഇടമട്ട് എന്നിവയാണ് പ്രധാന കലാശങ്ങൾ.
വട്ടക്കളി, പൊറാട്ടു കളി എന്നിങ്ങനെ രണ്ടു തരം കളികളുണ്ട്. ഈശ്വര പ്രീതിയ്ക്കായുള്ള അനുഷ്ഠാന കലയാണ് വട്ടക്കളി എങ്കിൽ നാടോടി നാടക അവതരണമാണ് പൊറാട്ടു കളി. വട്ടക്കളിയ്ക്ക് ഗ്രാമത്തിലെ എല്ലാ പ്രായത്തിലുമുള്ളവർ ഒന്നിച്ച് ആവേശ പൂർവ്വം പാടി, ചുവടു വെച്ച് കളിപ്പന്തലിലേയ്ക്ക് കടന്നു വരും. ഇവരെ നയിച്ചു കൊണ്ട് പള്ളിവാളും ഒറ്റച്ചിലമ്പും കയ്യിലേന്തി വെളിച്ചപ്പാടുമുണ്ടായിരിക്കും. മൂന്നു തവണ പ്രദക്ഷിണം വെച്ച് കരക്കാർ പൊറാട്ടു വേഷക്കാർക്കു വേണ്ടി കളിപ്പന്തൽ ഒഴിഞ്ഞു കൊടുക്കുന്നു.
ഒന്നാം കളി ആണ്ടിക്കൂത്ത്. ഇതിൽ ഗണപതി, സരസ്വതി സ്തുതികളും ശേഷം സുബ്രഹ്മണ്യ ഭക്തരായ ആണ്ടികൾ ഭിക്ഷാടനത്തിനായി വരുന്ന ഭാഗവും അവതരിപ്പിക്കുന്നു. രണ്ടാം ദിവസത്തെ കളി വേദാന്തം,തത്ത്വചിന്ത എന്നിവ ഉൾക്കൊള്ളിച്ച് തിരുവള്ളുവരുടെ ജ്ഞാനോപദേശങ്ങൾ അവതരിപ്പിയ്ക്കുന്നതിനാൽ വള്ളോൻ എന്ന പേരിൽ അറിയപ്പെടുന്നു. മൂന്നാം ദിവസത്തെ കളി മലമ എന്നും അറിയപ്പെടുന്നു.
ക്ഷേത്രത്തിനു മുന്നിൽ കെട്ടിയുണ്ടാക്കുന്ന ഒൻപതു കാൽ പന്തലിലാണ് കളി നടക്കുന്നത്. കുരുത്തോല, മാവില, കണിക്കൊന്ന തുടങ്ങിയവ ഉപയോഗിച്ച് പന്തൽ അലങ്കരിയ്ക്കുന്നു. പന്തലിനു മുകളിൽ 102 നിരത്തിട്ട് പരമ്പുകളിട്ട് മൂടുന്നു.
കുനിശ്ശേരി കുമ്മാട്ടി ഉത്സവത്തിന്റെ തലേ ദിവസം കണ്യാർകളി നടക്കാറുണ്ട്. ഈ പ്രദേശം പണ്ടു കാലത്ത് കൊങ്ങനാടിന്റെ നിരന്തരമായ ആക്രമണ ഭീഷണിയിലായിരുന്നു. കണ്യാർകളിയുടെ ഉൽഭവം ഈ പ്രദേശത്ത് അന്ന് പരിശീലിച്ചിരുന്ന ആയോധന കലകളിൽ നിന്നാണ്. ആയോധന കലകളുടെ പരിശീലനത്തിന് വീര്യം കൂട്ടുവാനും നിറം പകരുവാനും നൃത്തവും ഹാസ്യവും പരിശീലനത്തിൽ ഇടകലർത്തിയിരുന്നു. കളരിപ്പയറ്റിന്റെ ചടുല നീക്കങ്ങളും നാടോടി നൃത്തങ്ങളുടെ താളാത്മകതയും ഈ കലാരൂപത്തിൽ ഒത്തു ചേരുന്നു. മാർച്ച് - ഏപ്രിൽ മാസങ്ങളിലാണ് ക്ഷേത്രങ്ങളിലും തറകളിലും കണ്യാർകളി നടത്തുന്നത്. നൃത്തത്തിന് അകമ്പടിയായി നാടോടി പാട്ടുകളും വാദ്യോപകരണങ്ങളും ഉണ്ടാവും. പുള്ളോട് കിഴക്കഞ്ചേരി, വടക്കഞ്ചേരി , കൊന്നഞ്ചേരി, ആയക്കാട്, മംഗലം, കുഴൽമന്ദം, പെരുവെമ്പ്, ചിറ്റിലഞ്ചേരി, മേലാർക്കോട്, എത്തനൂർ, കുത്തനൂർ, ആലത്തൂർ, നെന്മാറ, പുതുക്കോട്, ഋഷിനാരദ മംഗലം, പുതിയങ്കം , കാട്ടിരി, കാവശ്ശേരി, കുനിശ്ശേരി, പ്ലാവൂർ, മഞ്ഞളൂർ, മുരിങ്ങമല, കൊടുവായൂർ, കരിപ്പോട്, മാത്തൂർ, കൊല്ലങ്കോട്, എലവഞ്ചേരി, വട്ടേക്കാട്, അയിലൂർ, തിരുവഴിയാട്, ചിറ്റൂർ, വടവന്നൂർ, തത്തമംഗലം, പല്ലശ്ശന, മുടപ്പല്ലൂർ എന്നീ ഗ്രാമങ്ങളിലാണ്‌ എല്ലാ കൊല്ലവും മുടങ്ങാതെ കളി നടത്തി വരാറുള്ളത്. ചില സ്ഥലങ്ങളിൽ കണ്യാർകളി എന്ന പേരിലല്ല, കളിയിലെ പ്രസിദ്ധ പൊറാട്ടു വേഷങ്ങളുടെ പേരിലായിരിയ്ക്കും കളി നടക്കുന്നത്.
പാലക്കാടൻ ഗ്രാമങ്ങളിൽ മീനം, മേടം മാസങ്ങളിൽ പുതിയ കൃഷി ഇറക്കുന്നതിനു മുൻപ്, ജനങ്ങൾ വിശ്രമിക്കുന്ന കാലത്താണ് ഈ കല അവതരിപ്പിക്കപ്പെടുന്നത്. ഐശ്വര്യം നിറഞ്ഞ ഒരു വർഷത്തേയ്ക്കുള്ള തങ്ങളുടെ പ്രാർത്ഥനയാണ് ഇതിലൂടെ ഇവർ ഉദ്ദേശിക്കിന്നത്. ഇതിനു തെളിവായി കളി അവസാനിക്കുന്ന സമയത്ത് പൂവാരൽ എന്ന ഒരു ചടങ്ങും നടത്തി വരുന്നു. ഈ ചടങ്ങിൽ ദേവിയെ വന്ദിക്കാനായി ഉപയോഗിക്കുന്ന അരിയും പൂവും ഭസ്മവും ഒരു വർഷക്കാലം ഈ ദേശക്കാർ സൂക്ഷിക്കുന്നു.
അവതരണത്തിനു മുൻപേ ദേശക്കാരെല്ലാം കൂടി തീരുമാനിച്ച് പരിശീലനം തുടങ്ങുന്നതിനുള്ള ദിവസം നിശ്ചയിക്കുന്നു. അഭ്യസിപ്പിക്കുന്നത് നട്ടുവനാണ്. ഭാഷാ ശുദ്ധി, മെയ്‌ വഴക്കം എന്നിവ ഈ കലാരൂപത്തിനു നിർബന്ധമാണ്. പരിശീലനം ആരംഭിക്കുന്ന ഈ ചടങ്ങാണ് കളി കുമ്പിടൽ. ഇടക്കളിയായും ഇതിനെ കരുതുന്നു. വേണ്ടത്ര പരിശീലനം നേടിയെന്ന് ഉറപ്പായാൽ പിന്നെ വേദി നിശ്ചയിക്കലായി.
ഒരു കണ്യാർകളി സംഘത്തിൽ 6 മുതൽ 20 വരെ കലാകാരന്മാരുണ്ടാകും. രാത്രിയിലാണ് ഈ കലാരൂപം അവതരിപ്പിക്കുന്നത്. കേളികൊട്ട് കഴിഞ്ഞാൽ താളവട്ടം എന്ന പേരിൽ അറിയപ്പെടുന്ന അരങ്ങത്ത് പ്രവേശിക്കൽ നടക്കുന്നു. വായ്ത്താരി ചൊല്ലിക്കൊണ്ട് ആശാൻ മുന്നിലും പിറകേ ശിഷ്യന്മാരുമായാണ് പ്രവേശിക്കുന്നത്. പീഠവും വാളും എടുത്താണ് അരങ്ങത്ത് പ്രവേശിയ്ക്കുന്നത്. അടുത്ത ചടങ്ങ് നമസ്കാരമാണ്. ഭൂമിയേയും വാദ്യങ്ങളേയും ദീപത്തേയും ശേഷം ആശാനേയും പ്രണമിക്കുന്നതോടെ ഒന്നാം ഘട്ടം അവസാനിക്കുന്നു. ശേഷം ശിവ പാർവതി സ്തുതിയും മറ്റു ചില ദേവീ സ്തുതികളും ചെയ്ത് ഗുരുവായൂരപ്പന്റെ കുമ്മിയടിയും കഴിഞ്ഞാലാണ് ആണ്ടിക്കൂത്ത് സമാപിക്കുന്നത്.
വേദാന്തത്തിലും ആത്മീയതയിലും ഊന്നിയുള്ള വള്ളോൻ പാട്ടുകളാണ് രണ്ടാം ദിവസം പ്രധാനം. ത്രിമൂർത്തികളെ മൂന്നു വള്ളികളായും പുരുഷാർത്ഥങ്ങളെ നാലു വള്ളികളായും സൂചിപ്പിക്കുന്നു. പ്രധാനമായും ഏഴു പേരേയാണ് അവതരിപ്പിക്കുന്നത്. തിരുവള്ളുവർ, അവിട്ടുവൻ, പൂലുവൻ, പാക്കനാർ, പറയനാർ, കവറൈ, ചക്കിലിയൻ എന്നിങ്ങനെ .അവസാന ദിവസമാണ് മലമക്കളി. ഈ ദിവസ കളിയിൽ ദേവ സ്തുതികൾ പ്രധാനമാണ്. വെളിച്ചപ്പാടുകൾ ഈ ദിവസം അരങ്ങത്ത് വരുന്നു. സ്ത്രീ വേഷങ്ങളേയും ഈ ദിവസം അരങ്ങത്ത് കാണാം. കണ്യാർകളിയിലെ അവസാന ചടങ്ങായ പൂവാരലിൽ അലങ്കരിച്ചു വെച്ചിരിക്കുന്ന പുഷ്പങ്ങളെല്ലാം പറിച്ചെടുത്ത് സ്തുതിച്ച് പീഠത്തിൽ വെച്ച് പാട്ടു കൊട്ടിലിൽ പീഠത്തെ കുടിയിരുത്തി കളിയരങ്ങ് അവസാനിക്കുന്നു.
കാലത്തിനൊത്ത് നൃത്തവും അഷ്ടകലാശവും എടുത്ത് വേഷക്കാരും വാദ്യക്കാരും ക്ഷീണിക്കുമ്പോൾ വിരസത ഒഴിവാക്കാനായി പുറാട്ടുകൾ രംഗത്ത് വരുന്നു. കൂട്ടപ്പുറാട്ടുകളായും ഒറ്റപ്പുറാട്ടുകളായും ചിട്ടപ്പെടുത്തിയ അവതരണം ഇവർ നടത്തുന്നു.

**********

കണ്യാര്‍കളി

ഇത് ഉത്തരായനകാലം. പാലക്കാടന്‍ സംസ്കാരത്തിന്റെ മൂര്‍ത്തീഭാവങ്ങളിലൊന്നായ കണ്യാര്‍കളിയുടെ ചുവടുകളുണരുന്ന സന്ധ്യകള്‍ സ്വയം മറന്നു നില്‍ക്കുന്ന കാലം. മീനമാസത്തിന്റെ ചൂടും മേടത്തിലെ വിഷുപ്പാട്ടും കൃഷിയാരംഭത്തിന് കൂട്ടിനെത്തുന്ന നേരം. അനുഷ്ഠാനവും വിനോദവും കൈകോര്‍ക്കുന്ന കളികള്‍. ആണ്മയുടെ കരുത്തുറ്റ താളങ്ങള്‍ ആടിത്തിമിര്‍ക്കുമ്പോള്‍ കളിയാരവങ്ങള്‍ രാവിനെ തേജ്ജസ്സുറ്റതാക്കുന്ന പൈതൃകത്തിന്റെ തുടിപ്പ്!!!
ചെറുപ്പം തൊട്ടേ കണ്യാര്‍കളി കണ്ടു തുടങ്ങിയിരുന്നു. ആലിന്‍‌ചുവട്ടിലെ മണ്ണില്‍ പുല്‍പ്പായ വിരിച്ച് കൂട്ടുകാരികള്‍ക്കും കുടുംബക്കാര്‍ക്കുമൊപ്പം നേരം വെളുക്കുംവരെ ഇരുന്നു കാണും. ഉറക്കം വിരുന്നെത്തുന്ന കണ്ണുകള്‍ക്ക് മുന്നില്‍ കാല്‍പ്പാദങ്ങള്‍ താളം ചവിട്ടുമ്പോള്‍ നിദ്ര അകലങ്ങളിലേയ്ക്ക് യാത്രയാകും. എത്ര കൌതുകത്തോടെയായിരുന്നു അന്നൊക്കെ അതില്‍ ലയിച്ചിരുന്നിരുന്നത്!
മിക്കവാറും മെയ്മാസാരംഭത്തിലാണ് കാക്കയൂരില്‍ കണ്യാര്‍കളി അരങ്ങേറുന്നത്. മൂന്നുദിവസത്തെ കളിയാണ് ഉണ്ടാവുക. ഒന്‍പത്കാല്‍ പന്തല്‍ ഒരുക്കങ്ങള്‍ നേരത്തേ തുടങ്ങിയിരിക്കും. പന്തല്‍ക്കെട്ട് തന്നെ ഒരാഘോഷമാണ്. രാവിന്റെ നീലിമയ്ക്ക് അകമ്പടിയായി കണ്യാര്‍കളി ആരംഭിക്കുന്നത് അമ്പലനടയിലെ ദേവീസ്തുതിയോടെയാണ്. പിന്നെ കളിക്കാരെല്ലാം പന്തലിലേയ്ക്കിറങ്ങും.
കുരുത്തോലകൊണ്ടലങ്കരിച്ചപന്തലിനു നടുവില്‍ നിലവിളക്ക് കത്തിച്ചു വെച്ചിരിക്കും. ആദ്യകളിയായ ‘വട്ടക്കളി‘ യില്‍ കളിക്കാരെല്ലാവരും ചുവട് വെയ്ക്കുന്നു
ദേവീസ്തുതിയോടെ ‘വട്ടക്കളി‘ കണ്യാര്‍കളിയ്ക്ക് തുടക്കം കുറിയ്ക്കുന്നു

“മുപ്പത്തിമൂന്നു മരം നട്ട കാലം
മൂന്നു മരമതിലേറെ മുളച്ചു
മൂന്നു മരമതിന്‍ തനിമരം വേറെ
ആ മരം പൂത്തൊരു പൂവാണെന്‍ കയ്യില്‍“

മുപ്പത്തിമുക്കോടി ദേവകളേയും, അതില പ്രധാനമായ ത്രിമൂര്‍ത്തികളേയും,എല്ലാത്തിനുമുപരിയായ ദൈവ സത്തയേയും ഈ വരികളില്‍ അടയാളപ്പെടുത്തുന്നു.
കളിക്കാര്‍ക്കു നടുവില്‍ , വിളക്കിനരികെ കളിയാശാനും സംഘവും ഉണ്ടാകും, കൂടെ ചെണ്ടകൊട്ടുകാരും. ചെണ്ടയ്ക്ക് കൂട്ടായി മദ്ദളം, ഇടയ്ക്ക, ഉടുക്ക്, ഇലത്താളം, ചേങ്ങല, കുറും‌കുഴല്‍ എന്നിവയും ഉണ്ടാകും ആശാന്റെ പദങ്ങള്‍ക്ക് ഏറ്റുപിടിച്ചുകൊണ്ട് കൂടെയുള്ളവരും കളിപ്പാട്ട് തുടങ്ങുമ്പോള്‍ കളിക്കാരുടെ കൈകളും കാല്‍കളും താളലയത്തിലേയ്ക്ക്...
വട്ടക്കളി കഴിയുന്നതോടെ മറ്റു കളികള്‍ക്കുള്ള ഒരുക്കങ്ങള്‍ക്കായി കളിക്കാര്‍ അണിയറയിലെയ്ക്ക് പോകും. പിന്നെ അടുത്ത കളികള്‍ക്കുള്ള തിരക്കായി. ചക്ലിയര്‍ , കൊറവനും കൊറത്തീം, പൂശാരി, മണ്ണാന്‍ മണ്ണാത്തി, വേട്ടുവക്കണക്കന്‍ , തുടങ്ങീ ഒരുപാട് കളികളുണ്ടിതില്‍ .
തൃശൂര്‍പൂരം കാണാന്‍ പോയപ്പോള്‍ കൊറവനെ നഷ്ടപ്പെട്ട കൊറത്തിയുടെ പരിവേദനങ്ങളും അതിനുള്ള മറുപടിയും ചിരിയ്ക്ക് വക നല്‍കുമ്പോള്‍ കളിയാശാന്റെ കൈതാളങ്ങള്‍ക്ക് മധുരിമയേറെയാണ്

“പാരിലിതിനൊരു സമമൊരു ഘോഷം പറവാനില്ല ത്രിശ്ശൂര്‍ -
പൂരമതിനുടെ ചരിതമുറപ്പാന്‍ നേരവും പൂര
ബന്ധുരാംഗി മണികളുമായി പൂരവും കണ്ടു കലശ്ശ
പന്തലെന്തൊരതിശയമാണ് നിന്നതും കണ്ടു
എട്ടുദിക്കും അലറിടുമതുപോല്‍ പൊട്ടിടും ഒരൊരവിട്ടും
പൊട്ടുമാണം തുലയിടുമതുപോല്‍ മിന്നലായിടും“

കണ്ണുകളില്‍ ആകാംക്ഷകള്‍ തിരി തെളിയുന്നത്‘ വടിത്തല്ല് ‘ കളിക്കാര്‍ പന്തലിലെത്തുമ്പോഴാണ്. ഏകാഗ്രതയും വേഗതയും സമന്വയിപ്പിച്ചുകൊണ്ടുള്ള വടിത്തല്ലില്‍ കൈവേഗത്തിന്റെ ഭംഗിയാണ് കാണികള്‍ക്ക് ഹരം. പിന്നെയുള്ള കളികളിലൊക്കെയും കാല്‍ത്താളങ്ങളില്‍ പിഴയ്ക്കാത്ത ചുവടുമായെത്തുന്നകളിക്കാര്‍ കാണികള്‍ക്ക് ആവേശം പകരുന്നു, ഉറക്കത്തിന്റെ വേലിക്കെട്ടിലേയ്ക്കരുതെന്ന ശാസനയില്‍ .പുരുഷന്മാരുടെ സ്ത്രീവേഷങ്ങളുടെ ലാസ്യതയും നോട്ടവും കാണികളെ എന്നും അദ്ഭുതപ്പെടുത്തിയിരുന്നു.
മഞ്ഞനിറത്തിലുള്ള കൂട്ടാപ്പൂശാരികളുടെ വരവ് പ്രതീക്ഷികള്‍ക്കുമപ്പുറത്തേയ്ക്ക് താളം ചവിട്ടുമ്പോള്‍ കഴുത്തിലെ പൂമാലകള്‍പോലും കളിപ്പാട്ട് പാടുന്നുവോ എന്നു തോന്നും.
രാത്രിയുടെ ഇരുളിമയ്ക്ക് അസഹ്യത തീരെയില്ലാതാവുന്നത് ദൂരെയാകാശം ചെറുചിരി തീര്‍ക്കുമ്പോഴാണെന്നത് എത്ര സത്യം. കളി മുറുകുമ്പോള്‍ കൂട്ടുകാരിയുടെ ചെവിയില്‍ പറയുന്ന സ്വകാര്യങ്ങള്‍ക്ക് ഒരു കള്ളത്തരത്തിന്റെ നിഴലാണ്. കണ്യാര്‍കളിയുടെ രാവുകള്‍ക്കെന്നും പ്രണയത്തിന്റെ നിറമായിരുന്നു
കെട്ടിലും മട്ടിലും ആഢ്യത്തവുമായി കൂട്ടചക്ലിയര്‍ എത്തുന്നതോടെ കളിത്തട്ട് വര്‍ണ്ണങ്ങളില്‍ ലയിക്കുന്നു.
ഭാവത്തേക്കാളേറെ താളത്തിന് പ്രാധാന്യം നല്‍കുന്ന കളികള്‍ക്കിടയില്‍ കാണികളെ രസിപ്പിക്കാനെത്തുന്ന ‘അമ്മാമ്മനും മരുമകനും ‘ മറ്റൊരു ചിരിയ്ക്ക് വക നല്‍കുമ്പോള്‍ കളിയാശാനും കളിക്കാര്‍ക്കുമത് വിശ്രമത്തിന്റെ ഇടവേളയാകുന്നു.
തമാശയും കളിയും കാര്യവുമായി കണ്യാര്‍കളി നാടിനെ രസിപ്പിക്കുമ്പോള്‍ പെണ്‍‌വേഷത്തിന്റെ ചാരുതയ്ക്ക് തിളക്കമേറെ...
മൂന്നുദിവസത്തെ കളിയ്ക്കുശേഷം പൂവാരല്‍ ചടങ്ങോടെ കളിക്കാര്‍ പന്തലില്‍ നിന്നിറങ്ങുന്നു. നാട്ടിലെ പ്രമുഖമായ തറവാട്ടിലെ നടുമുറ്റത്ത് വട്ടക്കളി വീണ്ടും കളിക്കുന്നു, കുമ്മിയടിയോടെ. കളിയ്ക്കുശേഷം പ്രാതലും വെറ്റിലമുറുക്കും കഴിഞ്ഞ് വാളും ചിലമ്പും എടുത്ത് അടുത്തുള്ള കാവിലേയ്ക്ക് നീങ്ങുകായി കളിക്കാര്‍...
കണ്യാര്‍കളിയുടെ താളവും കളികളും മനസ്സിനെ ഉണര്‍ത്തിക്കൊണ്ടേയിരിക്കുമ്പോള്‍ ഓരോ കളിയും അതിന്റേതായ പ്രാധാന്യത്തോടെ തലയുയര്‍ത്തിപ്പിടിയ്ക്കുന്നു. പാലക്കാടിന്റെ മുഖമുദ്രയായ കണ്യാര്‍കളി ഇന്നും ഒരാവേശത്തോടെ നിലനില്‍ക്കുന്നു.
നാട്ടില്‍ നിന്നും മടക്കയാത്രയ്ക്കൊരുങ്ങുമ്പോള്‍ മനസ്സിലൊന്നേ ഉണ്ടായിരുന്നുള്ളൂ, സമയം നിശ്ചയിക്കുന്ന ജീവിതപ്പാതയില്‍ ഇടയ്ക്കൊക്കെ ഇങ്ങോട്ടോടിയെത്തണം. ഭൂമിയിലെ സ്വര്‍ഗ്ഗം എന്നു വിശേഷിപ്പിക്കാവുന്ന എന്റെ സ്വപ്നഭൂമിയിലേയ്ക്ക്...

ദേശത്തിന്റെ ദേവതയായ കോഴിക്കാട്ടു ഭഗവതിയുടെ പ്രീതിക്കായിട്ടാണ് വര്‍ഷത്തില്‍ ഒരിക്കല്‍ (സാധാരണനിലക്ക് മെയ്‌ മാസത്തില്‍) മൂന്നു രാത്രികളിലായി കണ്യാര്‍കളി നടത്തിവരുന്നത്. വൈകുന്നേരങ്ങളില്‍ കണ്യാര്‍കളിയുടെ അറിയിപ്പായി 'കേളികൊട്ട്' ഉണ്ടാകും. കേളികൊട്ടിനും കളിക്കും, യശ:ശ്ശരീരനായ ചെണ്ട/ഇടക്ക വിദഗ്ദന്‍ പല്ലാവൂര്‍ അപ്പു മാരാരുടെ സാന്നിധ്യം പതിവായി ഉണ്ടായിരുന്നു.

കോഴിക്കാട്ടു ഭഗവതിയുടെ മന്ദത്തിനോട് ചേര്‍ന്ന് ഇടുന്ന പന്തലില്‍ കണ്യാര്‍കളി നടത്തിവരുന്നു. പന്തല്‍ വാകപ്പൂക്കള്‍ കൊണ്ട് അലങ്കരിച്ചിരിക്കും. ഒരു പ്രധാന ആശാനും, സഹായികളും വാദ്യമേളങ്ങളോടെ പന്തലിനു നടുക്ക് ഇരിക്കും. കലാകാരന്മാര്‍ വട്ടത്തില്‍ നീങ്ങി പാടി കളിക്കും. പുരുഷന്മാര്‍ മാത്രമേ പങ്കെടുക്കുകയുള്ളൂ. പുരുഷന്മാര്‍ സ്ത്രീ വേഷവും കെട്ടുന്നു.

നൃത്തത്തിന്റെ ചുവടുകൾ  പ്രധാനപ്പെട്ടതാണ്. ഇതിന്റെ അഭ്യാസം (rehaersal) രണ്ടാഴ്ചകള്‍ക്ക് മുമ്പ് വേറൊരു സ്ഥലത്തുവെച്ചു നടത്തും. ഇതിനെ ഇടക്കളി എന്നാണു പറയുന്നത്. പാട്ടും അതിനനുസരിച്ച് ഇലത്താളവും മുറുകുമ്പോള്‍ പല രീതികളില്‍ ഓരോരുത്തരെയും ചുറ്റി വരുന്നത് (ആട്ടിവട്ടം) വളരെ ശ്രമകരമായ ജോലി ആണ്. ഒട്ടും തെറ്റിക്കാതെയുള്ള ആ രംഗങ്ങളും, പാട്ടും കലാപ്രേമികള്‍ക്ക് കണ്ണിനും കാതിനും ഒരുപോലെ ഉത്സവലഹരി നല്‍കുന്നു. വളരെ വര്‍ഷങ്ങളായി ഞാന്‍ പങ്കെടുക്കാറില്ലെങ്കിലും, ഇന്നും ആ നൃത്തത്തിന്റെ ചുവടുകൾ  ഒന്നും ഞാന്‍ ഒട്ടും മറന്നിട്ടില്ല. ഇനി കളിക്കുകയാണെങ്കില്‍ തന്നെ, സാധാരണ നിലക്ക് അഭ്യാസത്തിന്റെ ആവശ്യവും ഇല്ല. കണ്യാര്‍കളിയിലെ ചില പ്രധാനപ്പെട്ട വേഷങ്ങള്‍ താഴെ കൊടുക്കുന്നു:

മലയര്‍, ഒറ്റമാപ്പിള, മണ്ണാത്തി - മണ്ണാന്‍, കുറത്തി - കുറവന്‍, കൂട്ട ചക്കിലിയര്‍, മുടുകര്‍, തൊട്ടിച്ചി - തൊട്ടിയന്‍, പൂക്കാരി - കള്ളന്‍, ചെറുമി - ചെറമന്‍ , പാമ്പാട്ടി - സാ യ്‌ വ് (മുസ്ലിം കഥാപാത്രം), കൂട്ട കുറവര്‍, വേട്ടുവ കണക്കര്‍, കൂട്ട പൂശാരി, കൂടാന്‍, വൈഷ്ണവര്‍, കൂട്ട ചെറമക്കള്‍, ചുണ്ണാമ്പുക്കാരന്‍, കൂട്ട തൊട്ടിയര്‍ ‍ - ഇങ്ങനെ പോകുന്നു ആ ലിസ്റ്റ്.

മൂന്നു ദിവസങ്ങളിലും, കണ്യാർകളി തുടങ്ങുന്നതും അവസാനിക്കുന്നതും ''വട്ടക്കളി''യിൽ ആണ്.  ഇതിനു പല ''വട്ടങ്ങൾ'' (പാട്ടും ചുവടുവെപ്പും അടങ്ങിയത്)   ഉണ്ട്. വട്ടക്കളിയിൽ പ്രായഭേദമെന്യേ പുരുഷന്മാർ/ആണ്‍കുട്ടികൾ തലയിൽ ഒരു കെട്ടു കെട്ടി, മുണ്ടുമാത്രം ഉടുത്തു (ദേഹത്ത് ഒന്നുമില്ലാതെ) ചുവടു വെക്കുന്നു.  വട്ടക്കളിയുടെ 'കലാശങ്ങൾ'' കണ്യാർകളിയിലെ വേഷങ്ങളുടെതിൽനിന്ന് വിഭിന്നമാണ്.  വട്ടക്കളി, ഭഗവതിയുടെ കളി എന്നാണ്  വിളിക്കപ്പെടുന്നത്.  കളി ഭഗവതിയുടെ മന്ദത്തുനിന്നു ആരംഭിച്ചു പന്തലിൽ എത്തും.   കണ്യാർകളിയിലെ വേഷങ്ങളിൽ പങ്കെടുക്കാത്തവർപോലും തങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തി    ഭഗവതിയുടെ പ്രീതി നേടാൻ ശ്രമിക്കുന്നു.

ഒരു കഥ ഉള്‍പ്പെടുത്തിക്കൊണ്ട്, പാട്ടും, പിന്പാട്ടും, അതിനനുസരിച്ച് ചുവടുവെപ്പുകളും, വാണാക്കും (ചോദ്യോത്തരങ്ങള്‍ - വളരെ സരസമായ രീതിയില്‍) കണ്യാര്‍കളിയുടെ പ്രത്യേകതകളാണ്. പ്രധാനപ്പെട്ട വേഷങ്ങള്‍ കഴിഞ്ഞ ഭാഗത്തില്‍ പറഞ്ഞുവല്ലോ. ഏതാനും ചില വേഷങ്ങളും, അതിലെ പാട്ടുകളിലുള്ള ചില വരികളും താഴെ കൊടുക്കുന്നു.

കുറത്തി ആടിപ്പാടി വരുന്നു:
“ശ്രീരാമ ലക്ഷ്മണന്‍ സീതാ
എന്നീ മൂവരൊരുമിച്ചു കൂടീ
പഞ്ചവടി എന്ന ദിക്കില്‍
ഒരു പര്ണശാലയും ചമച്ചു
വില്ലെടുത്തു രാമന്‍ കാട്ടില്‍
വെട്ടയാടുവാന്‍ പോയൊരു നേരം
സുന്ദരിയായൊരു പെണ്ണ്
വന്നു രാമന്റെ മുമ്പിലും ചെന്നു
മോഹമെനിക്കുണ്ട് രാമാ
എന്നെ മാലയും വെക്കണം നീയ്”

(ശ്രീരാമന്‍, താന്‍ വിവാഹിതനാനെന്നും, വേണമെങ്കില്‍ അനിയനെ കണ്ടു ചോദിച്ചുനോക്കു എന്നും പറഞ്ഞുവിടുന്നു. രാമന് എന്നപോലെ, ലക്ഷ്മണനും ഒറ്റനോട്ടത്തില്താന്നെ, സുന്ദരി ചമഞ്ഞു മുന്നില്‍ നില്ക്കുന്ന അവള്‍ ശൂര്പ്പണകയാണെന്ന് മനസ്സിലായി, രാക്ഷസിയുടെ മൂക്കും, മലകള്പോലുള്ള മുലകളും അരിഞ്ഞുവീഴ്തുന്നു!)

തൃശ്ശൂര്‍ പൂരം കണ്ട വിവരം കുറത്തി പാട്ടിലൂടെ പറയുന്നത് നോക്കുക:

തൃശ്ശൂര് പൂരത്തിന് കണ്ടിട്ടുള്ള മഹിമ
എടുത്തു പാടുന്നുണ്ട് ഏണമായ പുതുമ
വന്പന്‍ വന്പന്‍ ആനകളെ വരിശയായ് നിറുത്തി
ആകാശ വെടികളും പൊട്ടി അങ്ങിനെ ചിതറി
കൊമ്പുകുഴല്‍ താളം മേളം വാദ്യങ്ങളും മുഴങ്ങി

ഒറ്റമാപ്പിള:
"കേ ള് വി കേട്ടൊരു തിരുവഴിയാട്ടില്‍
കൂളങ്ങാട്ടെന്നൊരു വീട്ടില്‍
കാവേരി അമ്മ പെറ്റു വളര്‍ത്തിയ
കൃഷ്ണന്‍കുട്ടി മാപ്പിള
തനി താനി താനി താനി
തനി താനി താനി താനി
തനി താനി താനി താനി തനി താനിന്നെ”

“ഉരുണ്ട തിണ്ണമേല്‍ പരന്ന പായി-
ട്ടോന്‍ കിടന്നിട്ടുറങ്ങുമ്പോള്‍
ഉണര്തല്ലേ കൊതു ഉണര്തല്ലേ കൊതു
പൊന്നാര കൊതുവല്ലേ”
മാപ്പിളയുടെ പെണ്ണുകാണല്‍ വിശേഷം:
“ചക്കയാണെങ്കില്‍ ആറു തിന്നും
ആറു തേങ്ങടെ പിണ്ടി തിന്നും
ഒരുകുടം തെളിത്തേനും കുടിക്കും പെണ്ണ്
അമ്മായിഅമ്മടെ മോന്ത കണ്ടാല്‍ പോരാനെ തോന്നൂ
ത തിക്രുതയ്‌”
മണ്ണാത്തി (Washer Woman):“ചാരമണ്ണും നീലൂം വാങ്ങാന്‍ കാശുമില്ലല്ലോ
പിന്നെ പാടറിഞ്ഞു കൂലി തരാന്‍ ആളുമില്ലല്ലോ”
പൂക്കാരി:

“പല്ലടം പഴയകോട്ടയ് ദിണ്ടിക്കല്ല് ധാരാപുരം
അങ്കെ എല്ലാം പൂവയ് വിറ്റു ഇന്ത ഊര് വന്തെനയ്യ
പൂവാങ്കലയെ ഊര് നടന്തു വിക്കലയെ
വലയെ പൂവാങ്കലയെ”
കൂടാന്‍:

“കന്നു പൂട്ടാന്‍ വിളിക്കുമ്പോള്‍ കാലില്‍ കുരുവാണേ
വിത്ത് എടുക്കാന്‍ വിളിക്കുമ്പോള്‍ തലയില്‍ കുരുവാണേ”

കളി അവസാനിപ്പിക്കുന്നത്, കോഴിക്കാട്ടിലെ "കതിര്‍ക്കൂട്ടക്കള"ത്തില്‍ ആണ് (അവിടത്തെ വേല ഉത്സവം). ഈ ഐറ്റം കോഴിക്കാട്ടു ഭഗവതിയുടെ മന്നത്തിന് മുമ്പില്‍ കളിക്കുന്നു -

♫♫ ആരിന്റെ ആരിന്‍റെ കതിര് വരവാണ്
കോഴിക്കാടി നല്ലമ്മന്റെ കതിര് വരവാണ്
കൂ കൂയ്, കൂ കൂയ്, കൂ കൂയ് …………….♫♫

(ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ ഒരു ദൃശ്യം കാണുകയുണ്ടായി: മുംബൈയില്‍ സ്ഥിരതാമസമാക്കിയ ഒരു കുടുംബത്തിലെ മുത്തച്ഛന്‍ തന്റെ ചെറുമകനെ തോര്‍ത്ത്മുണ്ടുകൊണ്ട് തലയില്‍ ഒരു വട്ടക്കെട്ടും കെട്ടിക്കൊടുത്ത് മുകളില്‍ പറഞ്ഞ വരികള്‍ പാടി കളിപ്പിക്കുന്നു!)

ആസ്വാദനങ്ങളിൽ മറ്റു ചിലതു കൂടി.

പാലക്കാട്‌ ജില്ലയിലെ വിവിധ ദേശങ്ങളില്‍ നടത്തിവരുന്ന പഴക്കംചെന്ന നാടന്‍ കലാരൂപങ്ങളില്‍, ക്ഷേത്ര/അനുഷ്ടാന കലകളില്‍ പെട്ടതാണ് കണ്യാര്‍കളിയും അതിന്റെ ആദ്യഭാഗവും അവസാനഭാഗവുമായ വട്ടക്കളിയും. ഇതേക്കുറിച്ച് വിസ്തരിച്ചു പറയാനുണ്ടെങ്കിലും പ്രധാന കാര്യങ്ങള്‍ മാത്രം എടുത്തു പറയട്ടെ. വട്ടക്കളിയുടെ ചുവടുവെപ്പുകള്‍ക്കും കലാശങ്ങള്‍ക്കും കണ്യാര്‍കളിയിലെ വേഷങ്ങളുടേതില്‍ നിന്ന് അല്‍പ്പം വ്യത്യാസം ഉണ്ട്. എന്നിരിക്കിലും, കണ്യാര്‍കളിയിലെ ഒറ്റക്കും കൂട്ടമായും ഉള്ള വേഷങ്ങളില്‍ പങ്കെടുക്കാന്‍ പറ്റിയില്ലെങ്കിലും വട്ടക്കളിയുടെ  ആദ്യത്തെ ഒരു വട്ടവും, അവസാനദിവസത്തില്‍ ''പൂവാരല്‍'' സമയത്തുള്ള കൂട്ടച്ചെറമക്കളും, കുറച്ചുനേരത്തെ വട്ടക്കളിയും കളിക്കാന്‍ സാധിക്കുന്നത് ഒരു ഭാഗ്യംതന്നെയാണ് - അഥവാ, ദേവീപ്രീതി നിറഞ്ഞ ഒരു സംതൃപ്തി ലഭിക്കുന്നു എന്നത് നിസ്സംശയം. സമുദായത്തിലെ, മരുമക്കത്തായം പ്രകാരം അല്ലാതെയുള്ള ദേശവാസികള്‍ അതില്പ്പെട്ടവരുടെ ഭാഗമായി ''ദേശം വഴങ്ങല്‍'' വഴി - പ്രത്യേകിച്ച് - കണ്യാര്‍കളിയില്‍ പങ്കെടുക്കാനും, അല്ലെങ്കില്‍ ഏതെങ്കിലും വിധത്തില്‍ അതിന്റെ ഒരു ഭാഗമാകാനും ഉള്ള ഭാഗ്യവും യോഗവും ഉള്ളവരായിതീരുന്നു! പല ദേശങ്ങളിലും ദേശദേവതയെ പല പേരുകളില്‍ വിളിച്ചുവരുന്നു. ഞങ്ങളുടെ ദേശത്തിലെ ദേശദേവതയെ കോഴിക്കാട്ടു മുത്തി (ഭഗവതി) എന്ന് വിളിക്കുന്നു. ദേശദേവതയെ പ്രീതിപ്പെടുത്തി അനുഗ്രഹാശിസ്സുകള്‍ നേടുന്നതിലുള്ള ആചാരങ്ങളില്‍ പ്രധാനമത്രേ കണ്യാര്‍കളി. അതില്‍ പങ്കെടുക്കുവാനും അതിനെ പ്രോത്സാഹിപ്പിക്കുവാനും ദേശവാസികള്‍ ഉല്സുകരായിരിക്കും. ഒരുകാലത്ത് ഞങ്ങളുടെ ദേശം - തിരുവഴിയാട് കണ്യാര്‍കളിക്ക്  പേരുകേട്ടതായിരുന്നു. എന്റെ ചെറുപ്പത്തില്‍ പരേതനായ മണ്ണില്‍ പദ്മനാഭന്‍ നായരുടെ (അപ്പാവേട്ടന്‍ എന്ന് ബഹുമാനപുരസ്സരം എല്ലാവരും വിളിച്ചിരുന്ന ദേഹം) കാലമായിരുന്നു കണ്യാര്‍കളിയുടെ സുവര്‍ണ്ണകാലം. കൂട്ടച്ചക്കിലിയര് മുതലായ കളികള്‍ വിശിഷ്ടവ്യക്തികളുടെ ക്ഷണം സ്വീകരിച്ചു പല സ്ഥലങ്ങളിലും അരങ്ങു തകര്‍ത്തു. പരേതനായ പ്രശസ്ത കലാകാരന്‍ പല്ലാവൂര്‍ അപ്പുമാരാരുടെ മികച്ച സേവനം വര്‍ഷങ്ങളായി ലഭിച്ചു എന്നുള്ള ഭാഗ്യവും തിരുവഴിയാടിനു സ്വന്തം. ജാതിപരമായതും തൊഴില്പരമായതും ആയ കാര്യങ്ങളെല്ലാംതന്നെ മനുഷ്യര്‍ അവരവരുടെ സൌകര്യാര്‍ത്ഥം ഉണ്ടാക്കിയിട്ടുള്ളതാണെന്നും, എന്നാല്‍ ദൈവത്തിനു മുമ്പില്‍ എല്ലാവരും സമന്മാരാണെന്നും ഉള്ള മഹത്തായ സന്ദേശം ആണ് കണ്യാര്‍കളിയില്‍ ഉരുത്തിരിഞ്ഞു കാണുന്നത്. (സ്വാമി വിവേകാനന്ദന്‍ അക്കാലത്ത് ഈ ദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു എങ്കില്‍, കേരളം ഭ്രാന്താലയം ആണ് എന്ന് സ്വാമിജി പറയില്ലായിരുന്നു എന്ന് തോന്നുന്നു.) അതുകൊണ്ടുതന്നെയാണ്, നാളിതുവരെയും ഇതിന്റെ പേരില്‍ ആര്‍ക്കും പരാതിയോ പരിഭവമോ ഉള്ളതായി കേള്‍ക്കാത്തതും. മാത്രമല്ല, ഞാന്‍ ഓര്‍ക്കുന്നു - ചെറുമിക്കുട്ടികള്‍ ആരാണെന്ന് അറിയുവാനും അവരെ ''ഒരു നോക്ക്'' കാണുവാനുമായി പുലര്‍ച്ചനേരത്തെ പണിക്കു പോകുന്ന ചെറുമി സ്ത്രീകള്‍, മണ്ണില്‍ തറവാടിന്റെ പടിപ്പുരക്കു മുമ്പില്‍ കാത്തുനിന്നതായി! (അന്നത്തെ രണ്ടു ചെറുമിവേഷക്കാരില്‍ ഒരാള്‍, നാല് വര്‍ഷങ്ങളായി, ഈ ലേഖകന്‍ ആയിരുന്നു.) അതില്‍നിന്നു ഊഹിക്കാമല്ലോ മറ്റുള്ളവര്‍ ഈ കലാരൂപത്തെ എങ്ങിനെ കാണുന്നു എന്ന്. ജാതി-മത സൌഹാര്‍ദ്ദം ഇവിടെ തെളിഞ്ഞുകാണാം. പൊതുവേ പറഞ്ഞാല്‍, പ്രകൃതിഭംഗിയാലും, സംസ്കാരത്താലും, നാടന്‍ കലകളാലുമൊക്കെ അനുഗ്രഹീതമായ ഈ ദേശങ്ങളെക്കുറിച്ച് അടുത്തകാലത്തായി കേരളത്തിലെ മറ്റു ഭാഗത്തുള്ളവര്‍ അടുത്തകാലത്തിറങ്ങിയ സിനിമകള്‍ വഴിയുമൊക്കെ അറിയാന്‍ തുടങ്ങി എന്ന് തോന്നുന്നു. തിരുവഴിയാട്ടില്‍, കണ്യാര്‍കളി (മലമക്കളി) മേയ് മാസത്തില്‍ ആദ്യത്തെ രണ്ടാഴ്ചകളില്‍ തിരഞ്ഞെടുത്ത മൂന്നു തുടര്‍ച്ചയായ രാത്രികളില്‍ നടത്തുന്നു, ആദ്യത്തെ ദിവസം ചമയങ്ങള്‍ ഒന്നുമില്ലാതെ. രണ്ടാമത്തെ ദിവസം കണ്യാര്‍കളിയിലെ ആദ്യത്തെ കളി മലയര്‍ എന്ന 12 പേര്‍ അടങ്ങുന്നകളിയാണ്. മലയര്‍ ആടിത്തകര്‍ക്കുമ്പോള്‍ ''പന്തല്‍ കുലുങ്ങും.'' അതുപോലെ, കൂട്ടച്ചക്കിലിയര്‍ ആട്ടിവട്ടം കളിക്കുമ്പോള്‍, മുറുകുന്ന താളത്തില്‍, വര്‍ണ്ണശബളമായവേഷം ധരിച്ച കളിക്കാര്‍ ധൃതഗതിയില്‍ സ്ടെപസ് തെറ്റാതെ ഓടിക്കളിക്കുന്നത് തികച്ചും നയനാനന്ദകരം ആയിരിക്കും! ഓരോ കളിക്കും ഇങ്ങനെ പല പ്രത്യേകതകളും ഉണ്ട്. സാധാരണ നിലക്ക്, ഏകദേശം 6 - 10 വയസ്സുവരെയുള്ളവര്‍, പിന്നെ 11 -18 വയസ്സുവരെയുള്ളവര്‍, അടുത്തത് മുതിര്‍ന്നവര്‍ എന്നിങ്ങനെ മൂന്നു ഗ്രൂപ്പുകള്‍ കൂട്ടവേഷങ്ങള്‍ തരാതരംപോലെ കളിക്കുന്നു. പിന്നെ, ഒറ്റ, ഇരട്ട വേഷങ്ങള്‍. കൂട്ടപ്പൊറാട്ടുകളില്‍ ഒരുസ്ത്രീവേഷവും ഉണ്ടാകും. ഭഗവതിയുടെ മന്ദത്തിനടുത്തുള്ള പന്തലില്‍, വട്ടത്തില്‍ കളിക്കുന്നു. പന്തലിനുള്ളില്‍ ആശാന്‍,രണ്ടാം ആശാന്‍, സഹായികള്‍ മുതലായവര്‍ പാടാന്‍ ഉണ്ടാകും. ചെണ്ട, ഇലത്താളം, ചേങ്ങല എന്ന വാദ്യങ്ങള്‍ ഇവിടെ ഉപയോഗിക്കപ്പെടുന്നു. ഓരോ വട്ടം (അദ്ധ്യായം -അല്ലാതെ ഒരുപ്രാവശ്യം വട്ടത്തില്‍ വരുന്നതല്ല) കളി കഴിയുമ്പോഴും വാണാക്ക് (രസകരമായചോദ്യോത്തരങ്ങള്‍) നടക്കുന്നു. ഇവിടെ അല്‍പ്പം ശൃംഗാരവും കലര്‍ത്തുന്നു എന്നത് തമാശക്ക് മാറ്റ് കൂട്ടാന്‍ ആണ്. മലയാളം, തമിഴ്-മലയാളം, തമിഴ് എന്നിവ ഗ്രാമ്യ ശൈലിയില്‍ സംസാരിക്കുന്നു, പാട്ടുകളും അതുപോലെ. കണ്യാര്‍കളി രാത്രികള്‍ക്ക് മുമ്പായി സന്ധ്യക്ക്‌ കേളി കൊട്ടും നിറമാലയും ഭഗവതിക്ക് മുമ്പില്‍ നടത്തി വരുന്നു. കണ്യാര്‍കളിയില്‍ പുരുഷന്മാര്‍ മാത്രമേ പങ്കെടുക്കൂ. പുരുഷന്മാര്‍ സ്ത്രീവേഷം കെട്ടിയുംകളിക്കുന്നു.

കണ്യാര്‍കളിയിലെ ചില ഐറ്റംസ് താഴെ കൊടുക്കുന്നു:
മലയര്‍, കൂട്ട ചക്കിലിയര്‍, കൂട്ട തൊട്ടിയര്‍, മുടുകര്‍, കൂട്ട കൊറവര്‍, വേട്ടുവ കണക്കര്‍, കൂട്ട പൂശാരി, കുനിക്ക മുട്ട് (പരിച മുട്ട് അഥവാ കൂട്ട മാപ്പിള), വൈഷ്ണവര്‍, കൂടാന്‍,ചെറുമി - ചെറമന്‍, പാമ്പാട്ടി - സായ്വ്വ്, ചുണ്ണാമ്പുക്കാരന്‍, നിറപ്പൊറാട്ട്, മണ്ണാത്തി - മണ്ണാന്‍,പൂക്കാരി - കള്ളന്‍, തൊട്ടിച്ചി - തൊട്ടിയന്‍, ഒറ്റ മാപ്പിള, കുഞ്ചിപ്പാട്ടി, ചെട്ടിയാര്‍, കൊറത്തി - കൊറവന്‍, കൂട്ട ചെറമക്കള്‍... ഇങ്ങിനെ പോകുന്നു. എല്ലാ കളികളും മുഴുമിപ്പിക്കേണമെങ്കില്‍രണ്ടു രാത്രികള്‍ പോരാ. ആയതുകൊണ്ട് കുറെ ഐറ്റംസ്, കുറെ വട്ടങ്ങള്‍ വെട്ടിക്കുറക്കുന്നു. മാത്രമല്ല, കാലക്രമേണ അപൂര്‍വ്വം ചിലവ ഇതിലുല്‍പ്പെട്ടവര്‍ക്ക് അത്ര വ്യക്തമല്ലാതായിത്തുടങ്ങിയതും അവ തല്‍ക്കാലം വേണ്ട എന്നുവെക്കാന്‍ കാരണമായിട്ടുണ്ട്. ഞങ്ങളുടെ ദേശത്ത് കണ്യാര്‍കളി മോശമല്ലാത്ത നിലയില്‍ ആവശ്യത്തിനുള്ള നേരമ്പോക്കുകളോടുകൂടി മുന്നോട്ടുപോകുന്നത് സന്തോഷകരമായ ഒരു കാര്യംതന്നെയാണ്. വിസ്തരഭയത്താല്‍ പേരെടുത്തു പറയുന്നില്ല - ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നദേശത്തിന്റെ മക്കള്‍ അതില്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.കണ്യാര്‍കളിയിലെ ചില കളികളുടെ ഏതാനും ഭാഗങ്ങള്‍ ഇവിടെ പാടിക്കൊണ്ട് ഈലേഖനം അവസാനിപ്പിക്കട്ടെ:

കസവ് സെറ്റുമുണ്ടും ബ്ലൗസുമൊക്കെ ധരിച്ച സുന്ദരിയായ കുറത്തി ആടി പാടുന്നു:
“ശ്രീരാമ ലക്ഷ്മണന്‍ സീതാ
എന്നീ മൂവരൊരുമിച്ചു കൂടീ
പഞ്ചവടി എന്ന ദിക്കില്‍
ഒരു പര്ണ്ണശാലയും ചമച്ചു
വില്ലെടുത്തു രാമന്‍ കാട്ടില്‍
വെട്ടയാടുവാന്‍ പോയൊരു നേരം
സുന്ദരിയായൊരു പെണ്ണ്
വന്നു രാമന്റെ മുമ്പിലും ചെന്നു
മോഹമെനിക്കുണ്ട് രാമാ
എന്നെ മാലയും വെക്കണം നീയ്........”

(ശ്രീരാമന്‍, താന്‍ വിവാഹിതനാനെന്നും, വേണമെങ്കില്‍ അനിയനെ കണ്ടു ചോദിച്ചുനോക്കു എന്നും പറഞ്ഞുവിടുന്നു. രാമന് എന്നപോലെ, ലക്ഷ്മണനും ഒറ്റനോട്ടത്തില്താന്നെ, സുന്ദരി ചമഞ്ഞു മുന്നില്‍ നില്ക്കുന്ന അവള്‍ ശൂർപ്പണഖയാണെന്ന് മനസ്സിലായി, ആ രാക്ഷസിയുടെ മൂക്കും, മലകള്പോലുള്ള മുലകളും അരിഞ്ഞുവീഴ്തുന്നു!)

വേറൊരു വട്ടത്തില്‍ കുറത്തി പാടുന്നു:
തൃശ്ശൂര് പൂരത്തിന് കണ്ടിട്ടുള്ള മഹിമ
എടുത്തു പാടുന്നുണ്ട് ഏണമായ പുതുമ
വമ്പന്‍ വമ്പന്‍ ആനകളെ വരിശയായ് നിറുത്തി
കൊമ്പ് കുഴല്‍ താളം മേളം വാദ്യങ്ങളും മുഴങ്ങി
ആകാശ വെടികളും പൊട്ടി അങ്ങനെ ചിതറി.......

കൂട്ട പൂശാരി:
മൂന്നു മുഴയിലടുപ്പ് കൂട്ടി പെണ്ണെ
മുത്ത്ക്കുടത്തില് പാല്‍ കാച്ചി
കാച്ചിയ പാല് കശക്കുതെടീ പെണ്ണെ
കട്ടത്തൈരും പുളിക്കുതെടീ
നാനന്നന നന്നന്നന നന്നന്നന നാനന്നേയ്
നാനേയ് നന്നന്നൈയ് നന്നാനെ

പൂക്കാരി:
പൂ വാങ്കാലയേ ഊര് നടന്ത് വിക്കലയേ
വല്ലയേ പൂ വാങ്കാലയേ
സിത്തൂര് നല്ലേപ്പിള്ളി
കൊല്ലങ്കോട്‌ കൊഴിഞ്ഞാംപാറെയ്
അങ്കെ എല്ലാം പൂവേയ് വിറ്റ്
ഇന്ത ഊര് വന്തേനയ്യാ
പൂ വാങ്കാലയേ....

മണ്ണാത്തി: (Washer Woman)
ചാരമണ്ണും (Washing Soda) നീലൂം (Blue)
വാങ്ങാന്‍ കാശുമില്ലല്ലോ,
പിന്നെ പാടറിഞ്ഞു
കൂലി തരാന്‍ ആളുമില്ലല്ലോ

ഒറ്റ മാപ്പിള
തനി താനി താനി താനി
തനി താനി താനി താനി
തനി താനി താനി താനി
തനി താനിന്നേ...
ഉരുണ്ട തിണ്ണമേല്‍ പരന്ന പായിട്ടി-
ട്ടോന്‍ കിടന്നിട്ടുറങ്ങുമ്പോള്‍
ഉണര്ത്തല്ലേ കൊതു ഉണര്ത്തല്ലേ കൊതു
നീ പുന്നാര കൊതുവല്ലേ....
കിട്ടണ്ണേ ഹാ ഹാ, ഓന്റമ്മടെ തലക്കുടുക്ക.

ഡോ. പി. മാലങ്കോട്

( കണ്യാര്‍ കളി 2012 - തിരുവഴിയാട്. കൂട്ടച്ചക്കിലിയര്‍ എന്ന അയ്‌റ്റത്തില്‍ ചക്കിലിയന്‍ [രാജാ പാര്‍ട്ട്‌ വേഷത്തില്‍] ആയി ലേഖകന്‍ - കടപ്പാട്: ഇരുട്ടില്‍ അറിയാതെ വന്നു ഫോട്ടോ എടുത്ത സത്യപാലന്‍ എന്ന വേറൊരു ''ചക്കിലിയ''നോട്. )

കണ്ണ്യാർകളി മേള വീക്ഷണം... എന്റെ.... എന്റേത് മാത്രം ... 90 % കളികളും കാണുവാന്‍ ഭാഗ്യം ലഭിച്ച ഞാന്‍ ചിലത് പറഞ്ഞോട്ടെ ?
ആരെയും പുകഴ്ത്തുവാനോ വേദനിപ്പിക്കുവാനോ അല്ല......
എന്‍റെ മനസ്സില്‍ തോന്നിയത് ഞാന്‍ പറയട്ടെ ???
>>>>
ഉത്തരായണകാലത്തിലെ രണ്ടു ഇടവമാസ രാവുകൾ പുളിനെല്ലിയിൽ പുണ്യമായി. തരക്കേടില്ലാത്ത ഒരു ഉത്ഘാടന ചടങ്ങോടെ തിരി തെളിഞ്ഞ് കളിവിളക്ക് ഉണർന്നൂ. ആദ്യദിവസം മഴ ബുദ്ധിമുട്ടിച്ചില്ല പക്ഷെ രണ്ടാം ദിവസം തുടക്കത്തിൽ മഴ വിഷമിപ്പിച്ചു, എന്നാലും വേണ്ട വിധത്തിൽ സജ്ജീകരണങ്ങൾ ഒരുക്കി പുളിനെല്ലി ദേശവാസികളും പവേർഡ്‌ സംഘാടകരും ചേർന്ന് അവിസ്മരണീയമാക്കി....
തനത് ശൈലിയിൽ കുഴൽമന്നം വന്ന് വട്ടക്കളി കളിച്ചതോടെ പുറാട്ടുകൾ ഓരോന്നായി വന്നു. എല്ലാ പുറാട്ടുകളും ഒന്നിനൊന്നു മെച്ചമായിരുന്നു എങ്കിലും ശ്രദ്ധിക്കപ്പെട്ട ചിലത് " ദാസി - പാണൻപാട്ടി - ഒറ്റചക്കിലിയൻ " .
ഇതിൽ ഇപ്പോൾ പല ദേശങ്ങളിലും ഇല്ലാത്ത "ദാസി" ചടുലതയാര്‍ന്ന ചുവടുകള്‍വെച്ച് വന്നത് കാണികൾക്ക് ഹരം പകർന്നൂ, ഇത്ര ഭംഗിയായി കളിക്കുന്ന കലാകാരാന് കുറച്ചു വ്യത്യസ്തമായ ചുവടുകൾ കൂടെ പഠിപ്പിച്ചു ഇതിലും മനോഹരമാക്കിയെങ്കിൽ എന്ന് ആശിച്ചു. എല്ലാ വട്ടത്തിലും ഒരേ ചുവടുകൾ ആവർത്തിച്ചത് തുടക്കത്തിലെ ആസ്വാദനാവേശം നിലനിർത്താതെ പോയി എന്ന് തോന്നീ... പിന്നെ കളിക്കിടയിൽ നോട്ട് കുത്തിക്കൊടുക്കുന്നതും മറ്റും ഒരുമാതിരി പുറാട്ടുംകളി സ്റ്റൈൽ ആയി പോയോ എന്നൊരു സംശയം .
എട്ടും പത്തും വയസ്സുള്ള കുട്ടികൾ മുൻപാട്ടും പിൻപാട്ടും പാടുന്ന കണ്ട് വളരെ സന്തോഷം തോന്നീ. സുമന്ത് ആശാനും മകനും പതിവുപോലെ തിളങ്ങി .. ഞാൻ മുൻപ് ഒരു അവസരത്തിൽ പറഞ്ഞത് ആവർത്തിക്കട്ടെ ആശാൻ കണ്ണ്യാർ കളിയിലെ യേശുദാസ് ആണെങ്കിൽ ബാലറാം വിജയ്‌ യേശുദാസാണ് ...
പിൻപാട്ടുകാർ പലപ്പോളും കാലം കയറ്റുന്നത് കുറച്ചു രസമില്ലാതായി . പിൻപാട്ടുകാർ താളം മൈക്കിന് അടുത്ത് പിടിക്കുന്നതും ചിലമ്പൽ ഉണ്ടാക്കും.
പാടുന്നവർ വായ്ത്താരി പറയേണ്ടതില്ല എന്നാണു എനിക്ക് തോന്നുന്നത്.
അതു പോലെ കൂട്ടപുറാട്ടിൽ കുട്ടികൾ തുടക്കത്തിലെ ഉച്ചത്തിൽ വായ്ത്താരി പറഞ്ഞ് കളിച്ച് കലാശം ആകുമ്പോൾ തളർന്ന് പോകും മിണ്ടാതെ കളിക്കും അപ്പോൾ കാലം ഇറങ്ങുന്നത് പോലെ തോന്നും .
ചില ആശാന്മാർ കളിക്കുന്നവരുടെ കൂടെ നടക്കുന്നത് ഒഴിവാക്കണം.നല്ല പരിശീലനം നൽകി കളിക്കാരെ സ്വതന്ത്രരാക്കി വിടണം. ചില തെറ്റുകൾ വന്നാലും അതിൽനിന്നും ഉൾക്കൊണ്ട് പതറാതെ കളിക്കാൻ കളിക്കാർക്ക്‌ ആകും.
പുളിനെല്ലിയിലെ രാകേഷും മറ്റും പല ദേശങ്ങൾക്കും വേണ്ടി പാടുന്നതും കൊട്ടുന്നതും മാതൃകയായീ. ഒറ്റ പുറാട്ടിൽ കളിക്കുന്നവർ പാടി കളിച്ചു എന്നത് നെമ്മാറക്കാർക്ക് അഭിമാനിക്കാം .
അമിതമായ അസഭ്യ ചുവയുള്ളതും അശ്ലീലം കലര്‍ന്നുതുമുള്ള വാണാക്കുകൾ ഉണ്ടായിരുന്നില്ലാ എന്നതിൽ എല്ലാ ദേശങ്ങൾക്കും അഭിമാനിക്കാം. വേഷങ്ങൾ എല്ലാം അതി മനോഹരം . നല്ല മേക്കപ്പ് ... (തേപ്പ്) വളരെ നന്നായീ ...

1.കളി കാണുമ്പോള്‍ ഉള്ള അനുഭൂതിയാണ് കളിപ്പാട്ടുകള്‍ കേള്‍ക്കുമ്പോഴും ഇടയ്ക്കിടെ അതിന്‍റെ ഈരടികള്‍ മൂളുമ്പോഴും. അങ്ങിനെ ഒന്ന് പാടിനോക്കിയതാണ്‌ മലയരുടെ നടവട്ടം വരികള്‍. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക....

2.Malayar randam thariku (കളിപ്പാട്ട് മലയര്‍ രണ്ടാം തരിക്)
മലയിറങ്ങിവന്ന മലയന്മാരുടെ കൈവശം പലവിധ കാഴ്ച്ചദ്രവ്യങ്ങള്‍ ഉണ്ടായിരുന്നു... ദേവീ ദേവന്മാരുടേയും നാടുവാഴിത്തമ്പുരാന്‍റെയും ചരണങ്ങളില്‍ അര്‍പ്പിക്കാന്‍....

3.Malayar Moonnaam Thariku (കളിപ്പാട്ട് മലയര്‍ മൂന്നാം തരിക്)
മലയരുടെ പെണ്ണ് കണ്ണമ്മക്ക് വന്ന അസുഖം മാറാന്‍ മലദൈവങ്ങളോടു പ്രാര്‍ത്ഥിക്കുകയാണ് മലയര്‍.....

4. Malayar Nalam Thariku (കളിപ്പാട്ട്-മലയര്‍ നാലാംതരിക്)
മലയര്‍ തിരിച്ചു പോവുകയാണ്. കാട്ടില്‍ ആനയിറങ്ങിയിരിക്കുന്നു...വേഗം കാട്ടിലെത്തിച്ചേരണം....
കളി കാണാൻ ..

5.മലയർ-ചിറ്റിലഞ്ചേരി ദേശം

6.രംഭർ രംഭച്ചി -വടവന്നൂർ ദേശം

7.വെള്ളക്കൊടിച്ചി വേശക്കൊടിച്ചി-പുല്ലിനെല്ലി ദേശം

8.ഒറ്റപ്പറയൻ-കൊല്ലങ്കോട് ദേശം

9.മുഡുഗർ -അത്തിപ്പൊറ്റ ദേശം

10.തൊട്ടിയർ- അയിലൂർ പടിഞ്ഞാറെത്തറ ദേശം

11.കൂട്ടാപ്പൂശാരി -നെമ്മാറ ദേശം

12.തള്ളച്ചെറുമി മേലാർകോട് ദേശം

13.ചെറുമി ചെറുമൻ -ചിറ്റിലഞ്ചേരി ദേശം

14.പരിചമുട്ട് -കുഴൽമന്ദം ദേശം

15. കവറ കവറച്ചി -കുഴൽമന്ദം ദേശം

16.ചക്കിലിച്ചി ചക്കിലിയൻ-നെമ്മാറ ദേശം

17.ചെറുമി ചെറുമൻ -അയിലൂർ ദേശം

18 വേട്ടുവക്കണക്കർ -വടവന്നൂർ ദേശം

20. വൈഷ്ണവർ -പല്ലശ്ശന

21. കൂട്ടപ്പാമ്പാട്ടി _അയിലൂർ

22,വെള്ളക്കൊടിച്ചി വേശക്കൊടിച്ചി-അത്തിപ്പൊറ്റ

23.കൊങ്ങപ്പറയർ-അയിലൂർ തെക്കേത്തറ

25 തൊട്ടിച്ചി തൊട്ടിയൻ കൊടുവായൂർ കരുവന്നൂർ തറ