ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

24-5-2017


 📖📖📖📖📖📖📖
ലോകസാഹിത്യത്തിലേക്ക്
സ്വാഗതം
നെസ്സി
🙏📖📖📖📖📖📖📖📖 


📚📚📚📚📚📚📚📚
ഇന്നത്തെ പുസ്തകം
📕📗📘📙📕📗📘📙
കുഞ്ഞു കാര്യങ്ങളുടെ ഒടേതമ്പുരാൻ
📙📘📗📕📙📘📗📕
അരുന്ധതി  റോയി
📔📔📔📔📔📔📔📔
1960 നവംബർ 24-ന് കോട്ടയത്ത് ജനിച്ചു. ഊട്ടി, ഡൽഹി, എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.ബി.ആർക്.ബിരുദധാരി. ആദ്യ നോവൽ ദി ഗോഡ് ഓഫ് സ്മോൾ തിങ്സ് 1997ൽ ബുക്കർ സമ്മാനം നേടി.ദി എൻഡ് ഓഫ് ഇമാജിനേഷൻ, ദി ആൾ ജിബ്രാ ഓഫ് ഇൻഫിനിറ്റ് ജസ്റ്റിസ്, ആൻ ഓർഡിനറി പേഴ്സൺ സ് ഗൈഡ് ടു എംപയർ, ദി ഷേപ് ഓഫ് ദ ബീസ്റ്റ് തുടങ്ങിയവ പ്രധാന കൃതികൾ .എഴുത്തിൽ മുഴുകിയും വിവിധ ജനകീയ സമര പ്രസ്ഥാനങ്ങളോടും സഹകരിച്ചും കഴിയുന്നു.📖📖📖📖📖📖📖📖                    
📔📔📔📔📔📔📔📔
എല്ലാവർക്കും പരിചിതമാണെന്ന് കരുതുന്ന ഈ പുസ്തകം വീണ്ടും പരിചയപ്പെടുത്തുന്നത് ആഴത്തിലുള്ള വിശകലനങ്ങളും വിലയിരുത്തലുകളും വിമർശനങ്ങളും ഉണ്ടാകും എന്ന പ്രതീക്ഷയിൽ📚                    
 📚📚📚📚📚📚📚
     വിവർത്തനം
📚📚📚📚📚📚📚
      പ്രിയ.എ.എസ്
📚📚📚📚📚📚📚
   വിവർത്തകയുടെ പുസ്തക കുറിപ്പിലൂടെ
                          ✍
എനിക്കിതു സങ്കടങ്ങളുടെ പുസ്തകമാണ്. സങ്കടങ്ങളുടെ ഈ പുസ്തകം മലയാളിക്കു മനസ്സിലാക്കി കൊടുത്തേ പറ്റൂ എന്ന എന്റെ വാശിയാണ് എന്നെക്കൊണ്ടീ കല്ലുരുട്ടിച്ചത്.എല്ലാവരും ഉണ്ടായിട്ടും എല്ലാമുണ്ടായിട്ടും ഒറ്റയ്ക്കാവുന്നവരുടെ ആഴം കാണാ സങ്കടങ്ങളുടെ ഒരു പുസ്തകം. എന്നെ സംബന്ധിച്ചിടത്തോളം ഇതിന്റെ ഓരോ അടരിലും സങ്കടമാണ്. പരിസ്ഥിതി, സമൂഹം, പാർട്ടി, വിപ്ലവം, മതം, ജാതി അതെല്ലാം ഇതിലെ സങ്കടങ്ങളുടെ ഓരോരോ ചേരുവകൾ മാത്രമാണ്.
📖📖📖📖📖📖                    
കുഞ്ഞു കാര്യങ്ങളുടെ ഒടേ തമ്പുരാന്‍ (The God of Small things )
രചയിതാവ് : അരുന്ധതീ റോയി / വിവ. പ്രിയ എ.എസ്‌.
പ്രസാധകര്‍ : ഡി.സി.ബുക്‌സ്‌

മലയാളത്തിലെ ഏറ്റവും പ്രശസ്‌തമായ നോവല്‍ ഇംഗ്ലീഷിലാണെഴുതിയത്‌ എന്നൊരു തമാശ കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌ പത്തു പന്ത്രണ്ടു വര്‍ഷമായി. അരുന്ധതി റോയിയുടെ ഗോഡ്‌ ഓഫ്‌ സ്‌മാള്‍ തിങ്‌സ്‌ എന്ന പുസ്‌തകത്തെക്കുറിച്ചാണ്‌ ഇങ്ങനെ പറഞ്ഞിരുന്നത്‌. ലോകം അരുന്ധതീറോയിയെ കണ്ടുപിടിച്ചത്‌ ആ പുസ്‌തകത്തിലൂടെയായിരുന്നല്ലോ. ഇപ്പോളിതാ ഗോഡ്‌ ഓഫ്‌ സ്‌മാള്‍ തിങ്‌സ്‌ ശരിക്കും മലയാളത്തിലായിരിക്കുന്നു, കുഞ്ഞുകാIര്യങ്ങളുടെ ഒടേ തമ്പുരാന്‍ എന്ന തര്‍ജമയായി. കഥാഗതിയും കഥാപാത്രങ്ങളും കഥ നടക്കുന്ന ഇടവുമൊക്കെ മലയാളത്തിലെ ഏതു നോവലിനെയും പോലെയോ അതിനെക്കാളധികമോ പ്രശസ്‌തമായിട്ടുണ്ട്‌ കേരളത്തില്‍ ഇതിനകം. 1997ല്‍ ബുക്കര്‍ പ്രൈസ്‌ ലഭിച്ചതോടെ ഈ നോവലിനും നോവലിസ്‌റ്റിനും കൈവന്നത്ര പ്രശസ്‌തി കേരളത്തില്‍ മറ്റൊരു പുസ്‌കതത്തിനും ലഭിച്ചിട്ടില്ല. നോവലിലെ കൊച്ചു തമ്പുരാനായി അവതരിപ്പിക്കുന്നത്‌ ഇഎംഎസിനെയാണ്‌ എന്ന പേരില്‍ ആരോ വെറുതേ പടച്ചു വിട്ട ഒരു വിവാദം പുസ്‌തകത്തിനു പ്രശസ്‌തി വര്‍ധിപ്പിക്കുകയും ചെയ്‌തു.

കോട്ടയത്തിനു തൊട്ടടുത്ത അയ്‌മനം എന്ന ചെറിയ ഗ്രാമത്തിന്റെയും അതിലൂടെയൊഴുകുന്ന പുഴയുടെയും അവിടത്തെ എസ്‌ത,റാഹേല്‍,അമ്മു,വെളുത്ത,ബേബിക്കൊച്ചമ്മ, സോഫി മോള്‍.. എന്നിങ്ങനെ കുട്ടികളുടെയും വീട്ടമ്മമാരുടെയും അധകൃതരുടെയുമൊക്ക കഥയാണ്‌ കുഞ്ഞു കാര്യങ്ങളുടെ ഒടേ തമ്പുരാന്‍ എന്നു പറയാം. ആരാരും ശ്രദ്ധിക്കാതെ എവിടെയെല്ലാമോ നടന്നുകൊണ്ടേയിരിക്കുന്ന ലളിതജീവിതങ്ങളുടെ കഥകള്‍. ലളിതവും അതി വിശദവുമായ കുഞ്ഞു കുഞ്ഞ്‌ ആഖ്യാനങ്ങളും വര്‍ണനകളുമാണ്‌ ഈ നോവലിനെ വേറിട്ട വായനാനുഭവമാക്കി മാറ്റുന്നത്‌. നിറങ്ങളുടെയും മണങ്ങളുടെയും ശരീരത്തിന്റെയും വികാരങ്ങളുടെയും കുഞ്ഞു കുഞ്ഞ്‌ വിവരണങ്ങളാണ്‌ നോവലിനെ മഹത്തായ മഹത്തായൊരു വായനാനുഭവമാക്കി മാറ്റുന്നത്‌. അതിലളിതമായ ഇംഗ്ലീഷിലുള്ള വര്‍ണനകള്‍ക്കിടയില്‍ വേറെയേതോ ഭാഷാലോകത്തു നിന്നു വരുന്നത്‌ എന്ന മട്ടിലുള്ള ചില വിവരണങ്ങളും പ്രയോഗങ്ങളുമുണ്ട്‌ ഗോഡ്‌ ഓഫ്‌ സ്‌മാള്‍ തിങ്‌സില്‍. ലോകമെങ്ങുമുള്ള വായനക്കാര്‍ക്ക്‌ ആ നോവലിലെ ഭാഷ ഒരു പുതിയ ഇംഗ്ലീഷായിരുന്നു. ഒരു പുതിയ ദേശവും പുത്തന്‍ അനുഭവങ്ങളുമായിരുന്നു. ലോകം ആ നോവല്‍ കൊണ്ടാടിയത്‌ ആ പുതുമകള്‍ കൊണ്ടൊക്കെയാണ്‌. മലയാളത്തിലേക്കെത്തുമ്പോള്‍ ഭാഷാ പരമായ ആ പുതുമ അനുഭവിപ്പിക്കുക എളുപ്പമല്ലല്ലോ. എന്നാല്‍ നമ്മുടെ നോവലുകളില്‍ കാണാറുള്ള ആഖ്യാനരീതികളല്ല കുഞ്ഞു കാര്യങ്ങളുടെ ഒടേ തമ്പുരാനിലുള്ളത്‌. വളരെച്ചെറിയതെന്നു തോന്നാവുന്ന കാര്യങ്ങളുടെ അതിവിശദമായ ഇത്തരം വിവരണങ്ങള്‍ ക്ലാസ്സിക്ക്‌ നോവലുകളില്‍ മാത്രം കാണാറുള്ളവയാണ്‌. ഒരു വെളുത്ത വള്ള എട്ടുകാലി മുകളിലേക്ക്‌ വള്ളത്തിലെ പുഴയ്‌ക്കൊപ്പം ഒഴുകി വന്ന്‌ അല്‌പനേരം ബദ്ധപ്പെട്ടതിനു ശേഷം മുങ്ങിത്താണു. അവളുടെ വെളുത്ത മുട്ട സഞ്ചി പൂര്‍ണവളര്‍ച്ചയെത്തും മുമ്പേ പൊട്ടിച്ചിതറി നൂറുകണക്കിനു കുഞ്ഞനെട്ടുകാലികള്‍ പച്ചവെള്ളത്തിന്റെ മിനുത്ത ഉപരിതലത്തില്‍ (മുങ്ങാന്‍ തക്ക കനമില്ലാത്തവ, നീന്താന്‍ പറ്റാത്തത്ര ചെറിയവ) ചിതറിയ കുത്തുകള്‍ കണക്ക്‌...

പ്രകൃതിയും പുഴയും മരങ്ങളും ഇവിടെ കഥാപാത്രങ്ങള്‍ തന്നെയാണ്‌. കൂടുതല്‍ ഇരുണ്ട ഇലകളും വെളുത്ത ചോരയൊഴുകുന്ന മുറിപ്പാടുകളും പേറുന്ന റബ്ബര്‍ മരങ്ങളും അയ്‌മനം പുഴയിലെ മീനുകളും നീലനിറമുള്ള ആകാശവും പുല്‍പ്പടര്‍പ്പുകളും എല്ലാമെല്ലാം. ഈ വിവരണങ്ങളൊക്കെ കഥാഗതിയില്‍ ചേതോഹരമായ സൗന്ദര്യാനുഭവമായിരിക്കുമ്പോള്‍ത്തന്നെ നോവല്‍മുന്നോട്ടു വെയ്‌ക്കുന്ന മനുഷ്യാവസ്ഥയുടെ ആഖ്യാനത്തിലും പ്രധാനമാകുന്നു എന്നതാണ്‌ കുഞ്ഞുകാര്യങ്ങളുടെ ഒടേ തമ്പുരാനെ വ്യത്യസ്‌തമായ വായനാനുഭവമാക്കുന്നത്‌. ലോകഭാഷകളിലെ ക്ലാസ്സിക്ക്‌ നോവലുകളില്‍ പലതും മലയാളത്തിലേക്ക്‌ ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അവയില്‍ മിക്കതും നോവലുകളുടെ ജഡമായാണ്‌ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ളത്‌ എന്ന വസ്‌തുത അടുത്തകാലത്താണ്‌ എം.ടി.വാസുദേവന്‍ നായര്‍ ചൂണ്ടിക്കാണിച്ചത്‌. ജഡമായ വിവര്‍ത്തനനോവലുകളുടെകൂട്ടത്തില്‍ നിന്നു മാറി, ചൈതന്യപൂര്‍ണമായ ഒരനുഭവമായി കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാനെ മാറ്റിത്തീര്‍ത്തതില്‍ പ്രിയ എ.എസ്‌ എന്ന വിവര്‍ത്തകയുടെ പങ്കു വലുതാണ്‌. നോവലിലെ സംഭാഷണ ഭാഷ അയ്‌മനം പ്രദേശത്തെ (മുഖ്യമായും സുറിയാനി ക്രിസ്‌ത്യനികളുടെ) കോട്ടയം മലയാളമാണ്‌ എന്നത്‌ എടുത്തു പറയേണ്ടതാണ്‌.

ഈ നോവലിലൂടെ വലിയൊരെഴുത്തുകാരിയായി ലോകത്തിനു മുന്നിലെത്തിയ അരുന്ധതിറോയി അതിനു ശേഷം തികച്ചും വ്യത്യസ്‌തമായ ഒരു കര്‍മരംഗത്താണ്‌ തിളങ്ങി നില്‍ക്കുന്നത്‌. അനീതിക്കും അസമത്വത്തിനുമെതിരായ പോരാട്ടത്തിന്റെ നായകസ്ഥാനത്ത്‌. ഇന്ന്‌ ലോകം ആദരവോടെ നോക്കുന്ന സാമൂഹ്യപ്രവര്‍ത്തകയാണ്‌ അവര്‍. വ്യവസ്ഥാപിത സ്ഥാപനങ്ങളുടെ അധികാരപ്രവര്‍ത്തനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും ഭരണകൂടങ്ങളുടെ ഉരുക്കുമുഷ്ടികള്‍ക്കും ധാര്‍ഷ്ട്യത്തിനുമെതിരേ ഉയരുന്ന വീറുറ്റ ശബ്ദമായി അരുന്ധതി റോയ്‌ ലോകമെങ്ങുമെത്തുന്നു. അടിസ്ഥാനപരമായി അരുന്ധതി റോയ്‌ ഒരെഴുത്തുകാരിയാണെന്നും അവരുയര്‍ത്തുന്ന രാഷ്ട്രീയ നിലപാടിന്‌ അംഗീകാരം നേടിക്കൊടുക്കുന്നത്‌ അവരുടെ എഴുത്തിന്റെ മികവാണെന്നും നമുക്കു മനസ്സിലാക്കാം. സപ്‌തംബര്‍ 11 ആക്രമണത്തിനു ശേഷം അമേരിക്ക നടത്തിയ അതിക്രമങ്ങള്‍ക്കെതിരേയും നക്‌സലൈറ്റുകള്‍ക്കെതിരേ എന്ന പേരില്‍ ഇന്ത്യാ ഗവണ്‍മെന്റ്‌ നടത്തുന്ന ആക്രമണങ്ങളെക്കുറിച്ചുമുള്ളവരുടെ നിലപാടുകള്‍ ലോകത്തിനു മുന്നിലെത്തിക്കാന്‍ അവര്‍ക്കു കഴിഞ്ഞത്‌ ആഖ്യാനകലയില്‍ അവര്‍ക്കുള്ള ക്ലാസ്സിക്ക്‌ മികവു കൊണ്ടു തന്നെയാണ്‌. ഒരു നോവലോ നോവല്‍ വിവര്‍ത്തനമോ ആദ്യ പതിപ്പായി 25,000 കോപ്പി ഇറക്കുന്നു എന്നത്‌ മലയാളത്തിലെ പ്രസാധന ചരിത്രത്തില്‍ത്തന്നെ ഒരു സംഭവമാണ്‌. പേജ്‌ 335, വില 225                    

1998ലാണ് ദി ഗോഡ് ഓഫ് സ്മാള്‍ തിങ്‌സ് എന്ന ആദ്യ നോവലിന് അരുന്ധതി റോയ് ബുക്കര്‍ പ്രൈസ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. റാഹേല്‍ എന്നും, എസ്ത എന്നും പേരുള്ള രണ്ടു കഥാപാത്രങ്ങളിലൂടെ കുഞ്ഞുകുഞ്ഞ് കാര്യങ്ങളുമായി മുഴുവന്‍ വായനക്കാരെയും ആസ്വദിപ്പിച്ച വലിയ നോവല്‍ ആണ് കുഞ്ഞു കാര്യങ്ങളുടെ ഒടേതമ്പുരാന്‍. എസ്തയുടെയും റാഹേലിന്റെയും കുഞ്ഞുകാര്യങ്ങളിലെ തമ്പുരാനായ വെളുത്ത പിന്നീടെപ്പോഴോ അവരുടെ അമ്മ അമ്മുവിന്റെ തമ്പുരാനായി മാറുന്നതും അതിന്റെ അനന്തരഫലങ്ങളുമാണ് നോവല്‍ പറയുന്നത്.

അമ്മു എന്ന സിറിയൻ ക്രിസ്ത്യാനി കുടുംബിനിയുടെയും വെളുത്ത എന്ന പരവ യുവാവിന്റെയും ദുരന്ത വർണ്ണനയാണ് കഥയുടെ കേന്ദ്രം. അമ്മു വെളുത്തയെ സ്നേഹിച്ച്, രാത്രികളിൽ മീനച്ചിൽ ആറിന്റെ തീരത്ത് രഹസ്യമായി കണ്ടുമുട്ടിയിരുന്നു. ഈ ബന്ധം മനസ്സിലാക്കിയ സവർണ്ണ ക്രിസ്ത്യാനി ബന്ധുക്കളും, ഒരു കമ്മ്യൂണിസ്റ്റായിരുന്ന വെളുത്തയെ രാഷ്ട്രീയമായി ഒതുക്കുന്നതിനായി ഒരു പ്രാദേശിക നേതാവും ചേർന്ന് അയാളെ പോലീസ് ഇൻസ്പെക്ടറുടെ ഒത്താശയോടെ അടിച്ചു കൊല്ലിക്കുന്നതാണ് സംഭവം. എസ്ത, റാഹേല്‍, അമ്മു, വെളുത്ത, ബേബിക്കൊച്ചമ്മ, സോഫിമോള്‍ എന്നിങ്ങനെ ആത്മാവുള്ള കഥാപാത്രങ്ങള്‍ നോവലിനെ ജനകീയമാക്കി.

വ്യക്തിതാല്‍പ്പര്യത്തേക്കാള്‍ മുകളിലാണ് സഖാവേ സംഘടനാ താല്‍പ്പര്യം എന്നുപറഞ്ഞ് വെളുത്തയെ കൈയ്യൊഴിയുന്ന രാഷ്ട്രീയ നേതാവിന്റെ ചിത്രീകരണം നോവല്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധമാണെന്ന ആരോപണങ്ങള്‍ സൃഷ്ടിച്ചിരുന്നു. നോവലില്‍ അശ്ലീലത്തിന്റെ അതിപ്രസരമുണ്ടെന്ന പ്രചരണങ്ങളും തള്ളിക്കളഞ്ഞാണ് വായനക്കാര്‍ ഈ കൃതിയെ ആവേശപൂര്‍വ്വം സ്വീകരിച്ചത്.

ചരിത്രത്തില്‍ ആദ്യമായി വിവര്‍ത്തന നോവലുകളുടെ ഒന്നാം പതിപ്പില്‍ ഇരുപത്തി അയ്യായിരം കോപ്പികളാണ് കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍ പുറത്തിറങ്ങിയത്. തനി കോട്ടയം സംഭാഷണങ്ങളാണ് നോവൽ വിവർത്തനത്തിൽ പ്രിയ എ എസ് ഉപയോഗിച്ചിരിക്കുന്നത്. അരുന്ധതി റോയുമായി നിരന്തരം സംഭാഷണം നടത്തി എഴുത്തുകാരിയുടെ മനസിലെ ഗോഡ് ഓഫ് സ്മാള്‍തിങ്സിനെത്തന്നെയാണ്‌ വിവർത്തക മലയാളത്തിലേക്കാക്കിയതും. പ്രിയയുടെ ആ കരുത്ത് തന്നെയാണ് ഈ നോവലിനെ ഒരു മലയാള നോവലായി മലയാളികൾ നെഞ്ചേറ്റിയത്.

📖📖📖📖📖📖📖📖
വിവർത്തകയുമായുള്ള ഒരഭിമുഖം ഇവിടെയിടുന്നു. യോജിക്കുകയോ വിയോജിക്കുകയോ ആവാം... ഓർക്കുക ഇതെന്റെ വാക്കുകളല്ല. എഴുത്തുകാരിയുടേതാണ്. ആക്രമണം അങ്ങോട്ടു മാത്രം.
📔📔📔📔📔📔📔📔                    
അഭിമുഖം: അരുന്ധതി റോയ്/റോൺ ബാസ്റ്റ്യൻ
ചരിത്രവും വർത്തമാനവും അപകടത്തിൽ
എഴുത്തുകാർ തങ്ങളുടെ നോവലുകളിലും, കഥകളിലും, കവിതകളിലും സമൂഹത്തെ പകർത്താറുണ്ട്. അതിലൂടെ വിമർശനങ്ങൾ നടത്താറുണ്ട്. എന്നാൽ അരുന്ധതി റോയ് ശക്തമായ രാഷ്ട്രീയ ലേഖനങ്ങളിലൂടെ തുറന്നുതന്നെയാണ് കാര്യങ്ങൾ പറയുന്നത്. വളച്ചുകെട്ടില്ലാതെ ലളിതമായി സത്യം പറയേണ്ട ഒരു കാലഘട്ടമാണിതെന്ന് കരുതുന്നുണ്ടോ?
രണ്ട് വിധവും വളരെ important ആണ്. 'ഗോഡ് ഓഫ് സ്മാൾ തിങ്‌സ്' നോക്കുകയാണെങ്കിൽ അതൊരു ഭാവനാസൃഷ്ടിയാണ്, പക്ഷേ നമ്മുടെ സമൂഹത്തെക്കുറിച്ച് പറയുന്നുണ്ട്. എങ്കിലും അതൊരു critique അല്ല. എന്റെ രാഷ്ട്രീയ ലേഖനങ്ങൾ state, power, politics തുടങ്ങിയ വിഷയങ്ങളെപ്പറ്റിയാണ് കൂടുതലും പറയുന്നത്. അടിയന്തിര സ്വഭാവമുള്ള ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. അതു പറയാൻ ഒട്ടും സമയം ബാക്കിയില്ലെന്ന് തോന്നിയതുകൊണ്ടാണ് അതേകുറിച്ചെഴുതിയത്. ഞാൻ എഴുതിയ ലേഖനങ്ങൾ പരിശോധിച്ചാൽ അവയൊന്നും തന്നെ വേലീൃമശേരമഹ ആയിരുന്നില്ല എന്നു മനസിലാകും. രാഷ്ട്രീയമായ ഇടം അടഞ്ഞുകൊണ്ടിരിക്കുന്നു, അത് നാം തന്നെ തുറക്കണം, എന്ന സാഹചര്യം വന്നപ്പോഴാണ് എഴുതിയത്. പക്ഷെ, നോവലാണെങ്കിലും, political essay ആണെങ്കിലും, നമ്മുടെ ഈ 'age of experts' ൽ ഞാൻ വിശ്വസിക്കുന്നില്ല. Dam experts, security experts, അങ്ങനെ എല്ലാത്തിനും experts! പലരും വിചാരിക്കുന്നത് സാധാരണ ജനങ്ങൾക്ക് എന്തു മനസിലാകും; വിദഗ്ധർക്ക് മാത്രമെ എല്ലാം മനസിലാകൂ എന്നാണ്. ഞാൻ കരുതുന്നത് സങ്കീർണമായ വാദഗതികൾ പോലും ജനങ്ങൾക്ക് മനസിലാകും എന്നാണ്. പിന്നെ, ഞാൻ ഒരു നോവൽ എഴുതിക്കൊണ്ടിരിക്കുകയാണ്. Political Essays എഴുതുന്നതുകൊണ്ട് fiction അവസാനിപ്പിച്ചു എന്നു വിചാരിക്കേണ്ടതില്ല.
'Marginalised' ആയ ജനവിഭാഗത്തിന് വേണ്ടിയാണ് താങ്കൾ എഴുതുന്നത്. പാർശ്വവൽക്കരിക്കപ്പെട്ടവരെക്കുറിച്ച് പറയുമ്പോൾ ദളിത്-ആദിവാസി-സ്ത്രീ പ്രശ്‌നങ്ങളാണ് കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്. പക്ഷേ, രണ്ട് പതിറ്റാണ്ട് കാലത്തെ നിയോലിബറൽ പരിഷ്‌കാരങ്ങൾക്ക് ശേഷം കൂടുതൽ പേർ 'marginalised' എന്ന ടാഗിനടിയിലേക്ക് ഒഴുകിവരുകയാണ്. ആരാണ് പാർശ്വൽകരിക്കപ്പെട്ടവർ എന്ന കാര്യത്തിൽ ഒരു 'Re-definition' ആവശ്യമുണ്ടോ...?
അതിസമ്പന്നരായ ചുരുക്കം ചിലരാണ് ഈ കാലഘട്ടത്തിലെ പാർശ്വൽക്കരിക്കപ്പെട്ടവർ എന്ന് പറയേണ്ടിവരും. കാരണം, അവർ ന്യൂനപക്ഷമായിക്കഴിഞ്ഞിരിക്കുന്നു.!!! പിന്നെ, ഞാൻ എഴുതുന്നത് marginalise ചെയ്യപ്പെട്ടവർക്ക് വേണ്ടിയല്ല. ശബ്ദമില്ലാത്തവരുടെ ശബ്ദമായി എന്നെ ചിത്രീകരിക്കേണ്ട കാര്യമില്ല. എന്നെക്കുറിച്ചുള്ള ഏറ്റവും മോശം വിവരണമായിരിക്കുമത്. ശബ്ദമില്ലാത്തവരായി ആരെങ്കിലും ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. അവർക്ക് ശബ്ദമുണ്ട്, അത് ബോധപൂർവ്വം അടിച്ചമർത്തപ്പെട്ടിരിക്കുന്നു, എന്നതാണ് സത്യം. ഞാൻ ഒരു പൊളിറ്റീഷ്യൻ അല്ല, ഞാൻ ആരെയും പ്രതിനിധീകരിക്കുന്നുമില്ല. നീതിയെക്കുറിച്ച് സമൂഹത്തിന്റെ സങ്കൽപമെന്തായിരിക്കണം എന്നാണ് ഞാൻ എഴുതുന്നത്. അതാണ് പ്രധാനപ്പെട്ട കാര്യം. നീതി എന്നതുകൊണ്ട് നാം എന്താണർത്ഥമാക്കുന്നത്? നീതിയുക്തമാകാൻ ശ്രമിക്കുക പോലും ചെയ്യാത്ത ഒരു സമൂഹമാണ് നമ്മുടേതെന്നാണ് ഏറ്റവും മോശമായ കാര്യം. എല്ലാം തികഞ്ഞ ഒരു സമൂഹം നമുക്ക് കിട്ടില്ല. പക്ഷേ, നീതിയുക്തമാകാൻ ശ്രമിക്കുന്ന ഒരു സമൂഹമെങ്കിലും നമുക്ക് സൃഷ്ടിക്കാൻ കഴിയും. നമ്മുടെ സമൂഹം ജാതീയവും, വർഗീയവുമായി നിലനിന്നിരുന്നുവെങ്കിൽ, ഇന്ന് കോർപറേറ്റ് വൽകരിക്കപ്പെടുകയും ചെയ്തു. ഒരു സോഷ്യൽ വർക്കറോ, മദർ തെരേസയോ ആയതുകൊണ്ടല്ല, ഞാനിതെല്ലാം എഴുതുന്നത്. എന്തുതരം ജനതയാണ് നാം, എന്ത് തരം ജനതയാണ് നാം ആവേണ്ടത്? ഇതാണ് ഞാൻ എഴുതാൻ ശ്രമിക്കുന്നത്.
സമരം ചെയ്യുന്ന ജനങ്ങളിൽ നിന്നാണ് രാഷ്ട്രീയമായി എഴുതാനുള്ള അറിവും, ഊർജവും [വൈകുന്നേരം 7:46 -നു, 24/5/2017] നെസ്സി: ലഭിക്കുന്നതെന്ന് താങ്കൾ പറഞ്ഞിട്ടുണ്ട്. ഈ പോരാട്ടങ്ങളുടെ വർത്തമാനവും, ഭാവിയുമെന്താണ്?
ഇപ്പോൾ, എനിക്ക് തോന്നുന്നത് പുതിയ ഒരു സമയം വന്നിട്ടുണ്ട്. നർമ്മദാ സമരം, അതുപോലുള്ള മറ്റ് മുന്നേറ്റങ്ങൾ... എനിക്ക് തോന്നുന്നത്, they made a big mistake by joining the Aam Aadmy Party. അതല്ല വഴി. അതു സാദ്ധ്യവുമല്ല. പിച്ചും, ബാറ്റും, ബോളും, ടീമുകളും, അമ്പയർമാരുമെല്ലാം നമ്മുടെ എതിർഭാഗത്തിന്റെ ഉടമസ്ഥതയിലാണെന്ന് വിചാരിക്കുക. എന്നിട്ട് നാം പറയുകയാണ്, 'വരൂ, നമുക്ക് കളിക്കാം', എന്ന്. ഉറപ്പായിട്ടും നാം തോറ്റു പോകും. ഇതാണവരുടെ movement-ന്റെ അവസ്ഥ. പക്ഷേ, അടിത്തട്ടിൽ ഭൂമിയുടെ അവകാശത്തിനുവേണ്ടിയുള്ള സമരങ്ങൾ ശക്തിപ്പെടുന്നുണ്ട്. രണ്ട് കാര്യങ്ങൾ വളരെ പ്രധാനമാണ്. ഒന്ന്, 1950 കളിലേക്ക് ശ്രദ്ധിക്കുമ്പോൾ നക്‌സലൈറ്റ് പ്രസ്ഥാനമായാലും, ജെ.പി മൂവ്‌മെന്റായാലും, ideology എന്തു തന്നെയായാലും, അവരെല്ലാം 'കൃഷിഭൂമി കർഷകന്' തുടങ്ങിയ മുദ്രാവാക്യങ്ങളും, നീതിയിലധിഷ്ഠിതമായ ആശയങ്ങളുമാണ് ഉയർത്തിയത്. ഇന്ന് ഏറ്റവും റാഡിക്കലായ പ്രസ്ഥാനങ്ങൾ പോലും പറയുന്നത്, എന്തെങ്കിലും കുറച്ച് ഭൂമി ബാക്കിയുണ്ടെങ്കിൽ അത് ആദിവാസികൾക്ക് കൊടുക്കണം എന്നാണ്. The whole debate about justice is gone. അതുകൊണ്ടാണ് ചെങ്ങറ പ്രധാനമാകുന്നത്. കോർപ്പറേറ്റ് ഭൂമി ഏറ്റെടുക്കാൻ ആദിവാസികൾ മുന്നോട്ട് വന്നു. ഏറ്റവും റാഡിക്കലായ മൂവ്‌മെന്റുകൾ, മാവോയിസ്റ്റുകൾ പോലും ജനങ്ങളുടെ കയ്യിൽ അവശേഷിച്ചിരിക്കുന്നത് നിലനിർത്താനുള്ള പോരാട്ടത്തിലേക്ക് പരിമിതപ്പെട്ടു പോയിരിക്കുന്നു. ഭൂമിയില്ലാത്തവരെക്കുറിച്ചും, ഭൂപരിഷ്‌കരണത്തെക്കുറിച്ചുമെല്ലാമുള്ള സംവാദങ്ങൾ അവസാനിച്ചിരിക്കുന്നു.
റിലയൻസ് പ്രധാനപ്പെട്ട 27 ന്യൂസ് ചാനലുകൾ വാങ്ങിക്കൂട്ടിയ ഒരു ലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്. പ്രധാനപ്പെട്ട ദിനപ്പത്രങ്ങളുടെ ഉടമസ്ഥത വൻകിട കോർപ്പറേറ്റുകളുടെ കയ്യിലാണ്. We are living in a lunatic asylum... അതേ, നാം ഒരു ഭ്രാന്താലയത്തിലാണ് ജീവിക്കുന്നത്. പക്ഷേ, നമുക്കതറിയില്ല. നാം കരുതുന്നു നമുക്ക് സ്വതന്ത്രമായ മാധ്യമങ്ങളുണ്ടെന്ന്. പക്ഷേ, അതു ശരിയല്ല. പാശ്ചാത്യലോകത്തുപോലും മാധ്യമങ്ങളുടെ ഉടമസ്ഥത കുത്തകകളുടെ കയ്യിൽ കേന്ദ്രീകരിക്കുകയാണ്. റിലയൻസ്, ടാറ്റ, അദാനി തുടങ്ങിയ ഗ്രൂപ്പുകൾ വൈദ്യുതി, പെട്രോകെമിക്കൽസ്, വസ്ത്രം, ഉപ്പ് തുടങ്ങി വ്യാപകമായ കുത്തകാവകാശമാണ് നേടിയെടുക്കുന്നത്. അതോടൊപ്പം മാധ്യമങ്ങളുടെയും. രണ്ടാമതായി, എത്രത്തോളം കുത്തകാവകാശം നിങ്ങൾ ക്കാവാം എന്ന കാര്യത്തിൽ ഒരു നിയന്ത്രണം വേണം. ഈ രണ്ട് കാര്യങ്ങളും വളരെ പ്രധാനമാണ്. മൂന്നാമത് ജാതിവ്യവസ്ഥയെ ജനാധിപത്യം എത്രത്തോളം ആധുനികവൽകരിക്കുകയും, അടിയുറപ്പിക്കുകയും ചെയ്തു എന്ന് മനസിലാക്കുകയാണ്. നമുക്കറിയാം ഏറ്റവും കൂടുതൽ ദരിദ്രരും, ഭൂരഹിതരും ഉള്ളത് ദളിത്-ആദിവാസി സമൂഹത്തിലാണെന്ന്. പക്ഷേ, നിങ്ങൾ വൻകിട ബിസിനസ് ഗ്രൂപ്പുകളെയെടുക്കുക, റിലയൻസ്, മിത്തൽ, അദാനി.... എന്റെ കയ്യിൽ ലിസ്റ്റുണ്ട്. അവരെല്ലാം ബനിയാ വിഭാഗത്തിൽപെട്ടവരാണ്. അവർ ജനസംഖ്യയുടെ രണ്ട് ശതമാനം മാത്രമാണ്. പക്ഷേ, വൻകിട ബിസിനസുകൾ അവരുടെ ഉടമസ്ഥതയിലാണ്. രാജ്യത്തെ ഏറ്റവും വലിയ millionaires അവരാണ്. മാധ്യമങ്ങളുടെ ഉടമസ്ഥത ബനിയാകൾക്കാണെങ്കിൽ അതിന്റെ നടത്തിപ്പ് ബ്രാഹ്മണർക്കാണ്. ഇതിന്റെയെല്ലാം അടിസ്ഥാനം ജാതി തന്നെയാണ്. എന്നിട്ട് നാം പറയും, ജാതിയൊന്നുമില്ല, അതെല്ലാം പണ്ടേ പോയി എന്നും, രാജ്യം ആധുനികവൽക്കരിക്കപ്പെട്ടു എന്നും. ഏറ്റവും മോശമായ ഒരു സമൂഹത്തിൽ ആണ് നാം ജീവിക്കുന്നത്. പക്ഷേ, ആരും അതേക്കുറിച്ച് സംസാരിക്കില്ല.
അംബേദ്ക്കറുടെ 'Annihilation of Caste' എന്ന പുസ്തകം പുന:പ്രസിദ്ധീകരിച്ചപ്പോൾ അതിന്റെ അവതാരികയിൽ അംബേദ്ക്കറുടെ ആശയങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് താങ്കൾ വിശദമായി പറയുന്നുണ്ട്. പക്ഷേ, ദളിത് മൂവ്‌മെന്റുകളിൽ നിയോലിബറലിസത്തിന്റെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യപ്പെടാറില്ല. ട്രേഡ് യൂണിയനുകളുടെയും മറ്റും സമരങ്ങളിൽ ജാതിവ്യവസ്ഥയുടെ പ്രശ്‌നങ്ങളും ചർച്ച ചെയ്യാറില്ല. ഇതിനെ എങ്ങനെ കാണുന്നു?
That's very important. ജാതിയുടെ അടിത്തറയിൽ പണിത ഒരു രാജ്യത്ത് ഐഡന്റിറ്റി വളരെ പ്രധാനമാണ്. ആഗോളമൂലധനത്തിന്റെ പ്രധാന അജണ്ട ഐഡന്റിറ്റിയെ അപ്രധാനമാക്കുന്നതിലാണ്. അങ്ങനെ ഐഡന്റിറ്റിയെത്തന്നെ തകർത്ത് അതിനു വഴിയൊരുക്കാനാണ് ശ്രമിക്കുന്നത്. ക്യാപ്പിറ്റലിസം ദുർബലരെ കൂടുതൽ ദുർബലരാക്കുകയാണ് ചെയ്യുന്നത്. എന്നിട്ട് പ്രതീകാത്മകമായി ചില ബിംബങ്ങളെ ഉയർത്തിക്കാണിക്കും. അമേരിക്കയിൽ ചെയ്തതുപോലെ. ഒബാമ, കോളിൻ പവൽ, ചില ബാസ്‌ക്കറ്റ്‌ബോൾ താരങ്ങൾ ഇവരെ കാണിച്ചിട്ട് പറയും, ബ്ലാക്ക് അമേരിക്കൻസിന് equality കിട്ടി എന്ന്. ഒരിക്കലുമില്ല; അമേരിക്കൻ ജയിലുകൾ നിറയെ അവരാണ്. അടിമത്തത്തിന് സമാനമായ രീതിയിലാണ് Chain Labour System System പ്രവർത്തിക്കുന്നത്. അതൊന്നും മാറിയിട്ടില്ല. അടിമകളെ സൃഷ്ടിക്കാൻ പാകത്തിനാണ് വ്യവസ്ഥിതിയെ രൂപപ്പെടുത്തിയിരിക്കുന്നത്. പ്ലാന്റേഷനുകളും മറ്റും ഉദാഹരണമാണ്. എല്ലാം കുറേക്കൂടി ബുദ്ധിപരമായി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നു എന്നു മാത്രം.
ആം ആദ്മി പാർടിയുടെ വിഷയം നേരത്തെ സൂചിപ്പിച്ചു. അഴിമതിക്കെതിരെ അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ നിന്നാണ് അഅജ രൂപപ്പെട്ടുവന്നത്. ആ പ്രസ്ഥാനത്തിൽ കുറേപ്പേർ പ്രതീക്ഷയർപ്പിക്കുകയും ചെയ്തു. കോർപ്പറേറ്റ് ഹൗസുകളുടെയും, കോർപ്പറേറ് മാധ്യമങ്ങളുടെയും 24ഃ7 പിന്തുണ ഉണ്ടായിരുന്നിട്ടും, ആ മൂവ്‌മെന്റ് പാതിവഴിയിൽ പൊലിഞ്ഞു. എങ്ങനെയാണ് ഇതിനെ വിലയിരുത്തുന്നത്...?
അഴിമതിയെ രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നമായി അവതരിപ്പിക്കുകയാണെങ്കിൽ ഞാൻ ചോദിക്കും, എന്താണ് അഴിമതിയെന്ന്? ഡൽഹിയിൽ സമോസ വിൽക്കുവാൻ ഒരു ദരിദ്രൻ പോലീസുകാരന് 5 രൂപ കൈക്കൂലി കൊടുത്താൽ അതാണോ അഴിമതി? അതോ റിലയൻസിനേയും, ടാറ്റയേയും പോലുള്ളവർ മാധ്യമങ്ങളുടെയും, പ്രകൃതിവാതകത്തിന്റെയും ഉടമസ്ഥതക്കുവേണ്ടി മില്യൺസ് ചെലവഴിക്കുന്നതോ? അതും അഴിമതി തന്നെയാണ്. അഴിമതി ഒരു രാഷ്ട്രീയവിഷയമാണ്. വ്യവസ്ഥ പൂർണമായും unfair ആണെന്ന് നാം സമ്മതിക്കുന്നു. പക്ഷേ, അത് സുഗമമായി പ്രവർത്തിക്കണമെന്ന് നാം ആഗ്രഹിക്കുകയും ചെയ്യുന്നു. ഞാൻ ചിലപ്പോൾ വിചാരിക്കും, 'ദൈവത്തിന് നന്ദി, ഈ രാജ്യത്ത് അഴിമതി ഉണ്ടല്ലോ എന്ന്'. അല്ലെങ്കിൽ പാവപ്പെട്ട ജനങ്ങൾ എങ്ങനെ നിലനിൽക്കും? തീർച്ചയായും അഴിമതിക്കെതിരായ നിയമങ്ങൾ വേണം. പക്ഷേ, അഴിമതിയെ നയങ്ങളുമായി ബന്ധപ്പെടുത്താതെയാണ് ചർച്ച നടക്കുന്നത്. ഇതും ഒരു ബനിയാ തന്ത്രം തന്നെയാണ്.
അണ്ണാ ഹസാരെയും, ആം ആദ്മി പാർടിയും തമ്മിൽ വ്യത്യാസമുണ്ട്. എനിക്ക് എ.എ.പിയോട് ഒരുപാട് വിയോജിപ്പുകൾ ഉണ്ടെങ്കിലും, അവർ കുറഞ്ഞപക്ഷം റിലയൻസിന്റെ പ്രശ്‌നമെങ്കിലും ഉയർത്തിക്കൊണ്ടുവന്നു. എങ്കിലും, എന്നെ സംബന്ധിച്ച് പ്രശ്‌നം റിലയൻസല്ല. It's a structural issue. പക്ഷേ, അണ്ണാ ഹസാരെ മൂവ്‌മെന്റ് എപ്പോഴാണ് തുടങ്ങിയതെന്ന് ഓർത്തു നോക്കൂ. മുഴുവൻ ശ്രദ്ധയും 2ജി പോലുള്ള കോർപ്പറേറ്റ് കുംഭകോണങ്ങളിലായിരുന്ന സമയത്ത്. നരേന്ദ്രമോദിയെ അധികാരത്തിൽ കൊണ്ടുവരുന്നതിൽ അണ്ണാഹസാരെ ഒരു ചെറിയ പങ്ക് വഹിച്ചിട്ടുണ്ട്. അല്ല, വലിയ പങ്ക് വഹിച്ചു എന്നുതന്നെ പറയാം. മോദി ശരിക്കും അണ്ണായോട് നന്ദി പറയേണ്ടതാണ്. അഴിമതിയുടെ വിഷയത്തിലേക്ക് തിരിച്ചുവരുമ്പോൾ നാം കാണേണ്ട ഒരു വസ്തുത, ഐ.എം.എഫിന്റെയും, വേൾഡ് ബാങ്കിന്റെയും നേതൃത്വത്തിൽ വലിയതോതിൽ അഴിമതി വിരുദ്ധ മൂവ്‌മെന്റുകൾ നടക്കുന്നു എന്നതാണ്. ചങ്ങാത്തമുതലാളിത്തം അവരുടെ മാത്രം ചങ്ങാതികളാകുന്ന ഒരു ലോകമാണ് അവർക്ക് വേണ്ടത്. എല്ലാ നിയമങ്ങളും അവരെ സംബന്ധിച്ച് ഒരുപോലെയാകുന്ന നിയമവാഴ്ചയാണ് അവർ ആഗ്രഹിക്കുന്നത്. ഞാനുദ്ദേശിച്ചത്, അവർ നിർമ്മിക്കുന്ന നിയമം പ്രാദേശിക മുതലാളിത്തത്തെ ഉപയോഗിച്ച് താഴേത്തട്ടിലേക്ക് എത്തിക്കും എന്നതാണ്. ആഫ്രിക്കയിലും മറ്റും വ്യാപകമായ അഴിമതി വിരുദ്ധ പരിപാടികളാണ് ഇവർ സംഘടിപ്പിക്കുന്നത്. അവർ അണ്ണാ ഹസാരെയെ അവാർഡ് നൽകി ആദരിക്കുമായിരിക്കും. ഇ ത്തരം പ്രസ്ഥാനങ്ങൾ പലതിനെയും ഫണ്ട് ചെയ്യുന്നത് ഫോർഡ് ഫൗണ്ടേഷൻ പോലുള്ള വരാണ്.
മോദി അല്ലെങ്കിൽ രാഹുൽ എന്ന കെണിയിൽ വീണുപോകരുതെന്നും, മുന്നണി രാഷ്ട്രീയത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും തെരഞ്ഞെടുപ്പ് കാലത്ത് താങ്കൾ പറഞ്ഞിരുന്നു. പക്ഷേ, കേവലഭൂരിപക്ഷം നേടി മോദി അധികാരത്തിലെത്തി.?
നമ്മുടെ ഇലക്ഷനിൽ എനിക്ക് തോന്നിയത്... It was an election without opposition. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിപദത്തിലേക്ക് അവതരിപ്പിച്ചത് ജനത്തോടുള്ള അവഹേളനമായിപ്പോയി. I mean what is he? who is he? തെരഞ്ഞെടുപ്പിൽ അദ്ദേഹം എന്താണ് പറഞ്ഞത്? എന്റെ brother-in-law അഴിമതിക്കാരനല്ല എന്നും മറ്റും. കുട്ടിക്കളി പോലെയാണ് തോന്നിയത്. എതിർപക്ഷം ഇല്ലാതെ നടന്ന തെരഞ്ഞെടുപ്പിനുശേഷം പ്രതിപക്ഷമില്ലാത്തൊരു സർക്കാർ അധികാരത്തിലേറി. കൂടാതെ പൂർണമായും കോർപ്പറേറ്റുകൾ അടക്കിവാഴുന്ന മാധ്യമങ്ങളും. വരാൻ പോകുന്നതിനെ തടഞ്ഞുനിർത്താൻ യാതൊന്നുമില്ലാത്ത അവസ്ഥ. ജനങ്ങൾ മാത്രമാണുള്ളത്.
പുതിയ സർക്കാരിന്റെ മധുവിധുകാലം തീരും മുൻപേ തന്നെ അപായസൂചനകളാണ് വരുന്നത്. ചരിത്രരേഖകൾ നശിപ്പിക്കുന്നു, ചരിത്രകൗൺസിലിൽ ഇടപെടുന്നു, വിദേശനിക്ഷേപം, പാലസ്തീൻ വിരുദ്ധനിലപാട്... പ്രതിബന്ധങ്ങളില്ലാത്ത ഈ പോക്കിനെതിരെ ഒരു ഐക്യനിര രൂപപ്പെടേണ്ടതുണ്ടോ?
അത് ഇത്രേം ഉള്ളൂ... ഇത്ര നുണ പറഞ്ഞ് വന്ന ആളാകുമ്പോൾ, ആ disenchantment will also be there. But, അതു വരുമ്പോൾ ന്യൂനപക്ഷങ്ങൾക്കെതിരായ വർഗീയപ്രശ്‌നങ്ങളും മറ്റും സൃഷ്ടിക്കും. ഇപ്പോൾത്തന്നെ, മുസഫർനഗറിൽ പോയാൽ, എന്നാ ഒരു setting ആണ് അവിടെ. Like Rwanda. I mean അതായിട്ടില്ല. പക്ഷേ, അതിന്റെ preparations are ready. പിന്നെ അമിത് ഷാ. ഏറ്റവും ഹീനമായ കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെട്ടയാളെ കൊണ്ടുവരാൻ നിങ്ങൾക്കെങ്ങനെ കഴിയും? Now he is the head of the BJP. അതെന്റെ വിഷയമല്ല. അത് ശരിയോ, തെറ്റോ ആയിരിക്കും. ഒരുപക്ഷേ, അതായിരിക്കും അവർക്ക് വേണ്ടത്. ഒരുപക്ഷേ അതായിരിക്കും അവരുടെ പാർടി.
NGO കൾക്കെതിരെ ഒരു ഇന്റലിജൻസ് റിപ്പോർട്ട് ചോർത്തി നൽകിയതും ചർച്ചയായിട്ടുണ്ട്. അതേക്കുറിച്ച്?.
ആ IB report കോൺഗ്രസ് ഗവൺമെന്റിന്റെ കാലത്ത് തന്നെ ഉണ്ടായതാണ്. ഇപ്പോ ഒന്നും ഉണ്ടായതല്ല. They want to play a game. ഭയങ്കര ഒരു കളിയാ. എന്താണ് റിയാക്ഷൻ എന്നറിയണം, എന്നിട്ടേ അടുത്ത നീക്കം നടത്തൂ. അവർ ആക്രമിക്കുന്നതിന് മുൻപ് ഭയപ്പെടുത്തി നോക്കുകയാണ്.. അവർക്ക് അധികാരവും, ഒരു വിഭാഗം മാധ്യമങ്ങളുടെ മേൽ നിയന്ത്രണവും ഉണ്ട്.
NGO കളിലും കള്ളനാണയങ്ങളില്ലേ?
സർക്കാർ ഈ വിഷയത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. നർമദാ മൂവ്‌മെന്റ് ഒരു NGO ആണെന്നവർ പറയുന്നു, പക്ഷേ അത് ശരിയല്ല. കോർപ്പറേറ്റ് ഫണ്ടിങ് ഉള്ള NGO കൾ ഉണ്ട്. രാഷ്ട്രീയ നേതാക്കൾക്ക് സ്വന്തമായി NGO കൾ ഉണ്ട്. അതിനെ നിങ്ങൾ എങ്ങനെ നിർവചിക്കും.? അങ്ങനെ നോക്കിയാൽ വിശ്വഹിന്ദുപരിഷത്ത് ഒരു NGO ആണ്. തീർച്ചയായും വളരെ അപകടകാരികളായ ഒരുപാട് NGOകളുണ്ട്. പക്ഷേ, ഇതെല്ലാം തമ്മിൽ കൂട്ടിക്കുഴക്കുകയും, ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്താൽ ഏതാണ് ദേശവിരുദ്ധം, ഏതാണ് ദേശവിരുദ്ധമല്ലാത്തത് എന്ന് തങ്ങൾ നിശ്ചയിക്കുന്ന ഒരു സാഹചര്യം രൂപപ്പെടുത്താമെന്നാണ് സർക്കാർ കണക്ക് കൂട്ടുന്നത്. ഭീതിയുടേതായ ഒരന്തരീക്ഷം സൃഷ്ടിക്കാനാണ് അവർ ശ്രമിക്കുന്നത്. ജനങ്ങൾ സ്വയം പ്രതിരോധിക്കാനും. അത്തരമൊരു സാഹചര്യത്തിൽ എളുപ്പം ജനതയെ കീഴ്‌പ്പെടുത്താമെന്നവർ പ്രതീക്ഷിക്കുന്നു.
great depression- ന് ശേഷമാണ് ഹിറ്റ്‌ലർ അധികാരത്തിലെത്തുന്നത്. നിയോലിബറൽ നയങ്ങളുടെ മൂർദ്ധന്യത്തിലാണ് മോദി വരുന്നത്. ഒരു താരതമ്യത്തിന് സാധ്യതയുണ്ടോ?
താരതമ്യത്തിലൂടെ വസ്തുതകളെ ലഘൂകരിക്കാനും നമുക്ക് കഴിയും. It's will remove the uniqueness. വളരെ അപകടം പിടിച്ച ഒരു ഘട്ടത്തിലാണ് നാം ഇപ്പോൾ. നാം തിരിച്ചറിയേണ്ടത് നമ്മുടെ ചരിത്രവും, കാലഘട്ടവും അപകടത്തിലാണെന്നാണ്. അതിനെ മറ്റ് സാഹചര്യങ്ങളുമായി നമുക്ക് താരതമ്യപ്പെടുത്താനാവില്ല. പക്ഷേ, അപകടത്തെ ഒരിക്കലും ചെറുതായി കാണരുത്.
ഓൺലൈൻ കമന്റും, ലൈക്കും പോലും പോലീസ് നടപടി വിളിച്ചുവരുത്തുകയാണ്. കോളേജ് മാഗസിനിലെ ഉള്ളടക്കത്തിന്റെ പേരിൽ കേരളത്തിൽപ്പോലും അറസ്റ്റുകൾ ഉണ്ടായി. അപ്രഖ്യാപിത അടിയന്തിരാവസ്ഥയിലൂടെയാണോ രാജ്യം കടന്നുപോകുന്നത്?
നമുക്ക് മാർഗങ്ങൾ കണ്ടെത്താൻ കഴിയണം. അതിജീവിക്കാനും, കാര്യങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കാനും പഠിക്കണം. ജനങ്ങൾ എല്ലാകാലത്തും അത് ചെയ്തിട്ടുണ്ട്. നാം ഇപ്പോൾ കടന്നുപോകുന്നതിനേക്കാൾ മോശം അവസ്ഥകളിലൂടെ ആളുകൾ കടന്നുപോയിട്ടുണ്ട്. ലോകമെമ്പാടുമുള്ള മനുഷ്യർ. ചൈനയിലും, അമേരിക്കയിലും, സൗത്ത് ആഫ്രിക്കയിലും എല്ലാം അത് സംഭവിച്ചിട്ടുണ്ട്. ആ കഴിവുകൾ നാം വികസിപ്പിച്ചെടുക്കണം. പക്ഷേ, നാം ഒരിക്കലും നിശബ്ദരാവരുത്.                    
നിശബ്ദരാവില്ല എന്ന പ്രതീക്ഷയിൽ🙏                  
***********************************
അഭിപ്രായങ്ങള്‍

മനോഹരമായ ഈ നോവൽ ഒരുപാടു കാര്യങ്ങൾ വെളിച്ചത്തു കൊണ്ടുവരുന്നുണ്ട്. ജാതി-മതങ്ങളുടെ,ദേശീയതയുടെ ആവരണങ്ങളെ ഈ കൃതി ഭേദിക്കുന്നുണ്ട്. എന്നാൽ മനുഷ്യന്റെ ദാരുണമായ ഏകാകിതയെക്കുറിച്ചാണ് അതെന്നോട് സംവദിച്ചത്                    

ഈ നോവൽ മറവിയിലേക്ക് മായാൻ തുടങ്ങുയായിരുന്നു

എല്ലാം വീണ്ടും ഓർമ്മയിലെത്തിച്ചതിന് നെസി ടീച്ചർക്ക് നന്ദി

അയ്മനം ടീച്ചർക്ക് അയൽപ്രദേശമാണല്ലോ
നാടിന്റെ അച്ചാർ കമ്പനിയെ മറന്നോ                    

പ്രിയ എ.എസ്സിന് വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്തത് കുഞ്ഞു കാര്യങ്ങളുടെ ഒടേതമ്പുരാനാണ്.                    

കുഞ്ഞുകാര്യങ്ങളുടെ....
പെപ്പരപെരപെര പേരയ്ക്കാ....
ഒറ്റക്കാലൻ ചിറ്റപ്പ...
നന്ദി നല്ല വിവരണം
അഭിവാദ്യങ്ങൾ.... ✊🏿👌🏿👌🏿👍🏿👍🏿👍🏿👍🏿                    

മറ്റു നോവലുകളിൽ നിന്ന് വ്യത്യസ്തമായി മലയാളദേശത്തിന്റെ പരിസരങ്ങൾ, കഥാപാത്രങ്ങൾ ഒക്കെ ഉൾപ്പെടുത്തി ഒരു മലയാളി ഇംഗ്ലീഷിൽ എഴുതിയ നോവലിനെ മറ്റൊരു മലയാളി കഥാകൃത്ത് പരിഭാഷപ്പെടുത്തി എന്നതാണ് ഈ കൃതിയുടെ വിവർത്തനത്തിന് ലഭിച്ച ഗുണം. മറ്റൊരു ദേശത്തിനെ ഉൾപ്പെടുത്തി എഴുതപ്പെട്ട രചന പരിഭാഷപ്പെടുത്തുമ്പോൾ തീർച്ചയായും അതിന്റെ ആത്മാവ്, സാംസ്കാരിക പരിസരം, എവിടെയൊക്കെയോ നഷ്ടമാകും എന്നത് സ്വാഭാവികമാണ്.
    നോവലിന്റെ ദേശീയ, സാമൂഹ്യ, രാഷ്ട്രീയ പരിസരങ്ങളിലുപരി മനസ്സിൽ തൊട്ടത് കുഞ്ഞുങ്ങളുടെ വിഹ്വലതകൾ ......                    

മുമ്പ് വായിച്ചതാണ് ഓര്‍മിപ്പിച്ചതിനു നന്ദി                    

⁠⁠⁠⁠⁠വായിക്കാൻ കൊതിച്ച
ഇതുവരേം വായിച്ചിട്ടില്ലാത്ത പുസ്തകം ..
അരുന്ധതി റോയിയെ ലോക പ്രശസ്തയാക്കിയ ഗോഡ് ഓഫ് സ്മാൾ തിംഗ്സ് തർജമ പരിചയപ്പെടുത്തിയ നെസി ടീച്ചർക്ക് അഭിനന്ദനങ്ങൾ

⁠⁠⁠⁠⁠The God of small Things.
കൊച്ചുകാര്യങ്ങളുടെ ഒടേതമ്പുരാൻ...
നോവൽ...
അരുന്ധതി റോയ്.....
നൊബേൽ സമ്മാനത്തിനു തുല്യമായ ബുക്കർ പ്രൈസ് നേടിയ പുസ്തകം. മൂലകൃതി ഇംഗ്ലീഷിൽ . അതിന്റെ വിവർത്തനം ആണ് മലയാളത്തിൽ ലഭിക്കുന്നത്.

ക്രിസ്ത്യൻ പിന്തുടർച്ചാവകാശം ( ആൺമക്കൾക്ക് തുല്യമായ അവകാശം പെൺമക്കൾക്കും ഉണ്ട്  എന്നത്) സുപ്രീം കോടതി വരെ പോയി അനുകൂല വിധി സമ്പാദിച്ച മേരി റോയ് എന്ന ധീര വനിതയുടെ മകളാണ് അരുന്ധതി റോയ്.
പ്രമുഖ ചിന്തകയും ആക്ടിവിസ്റ്റും, പരിസ്ഥിതി പ്രവർത്തകയുമാണ് .

പകലോമറ്റം തറവാട്ടിലെ മൂന്നു തലമറകളുടെ കഥ പറയുന്ന പുസ്തകം ....
*******************************************************************
                                                                                                                                                          ഹോം