ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

24-7-2017

സർഗസംവേദനത്തിലേക്ക് സ്വാഗതം..🙏🏻
അനില്‍
ചോരശാസ്ത്രം
🌾🌾🌾🌾🌾🌾🌾
വി.ജെ. ജയിംസ്
🖌🖌🖌🖌🖌🖌🖌

 മോഷണശാസ്ത്രം പരിശീലിച്ച ഒരു കള്ളന്റ ജീവിതത്തിലെ നിരീക്ഷണ പരീക്ഷണങ്ങളാണ് നോവലിസ്റ്റ് ഇതിൽ അവതരിപ്പിക്കുന്നത്.സോഫിയ മരിയയുടെ വീട്ടിൽ ഓടുപൊളിച്ച് മോഷണത്തിന് ഇറങ്ങിയ കള്ളനെ സോഫിയ കീഴ്പ്പെടുത്തുന്ന രംഗം രസകരമായി വായനക്കാർക്കനുഭവപ്പെടും. ശരീരം മുഴുവൻ എണ്ണ പുരട്ടി അടിവസ്ത്രം മാത്രം ധരിച്ച് രക്ഷപെടാനായി ഉത്തരത്തിൽ തൂങ്ങിക്കിടക്കുന്ന കള്ളനെ പ്രസക്തഭാഗത്ത് പിടിച്ച് സോഫിയ തോത്പ്പിക്കുന്നു. ആരാത്രി സോഫിിയയുടെ / മനസും ശരീരവും കീഴടക്കി കടക്കുന്ന കള്ളൻ പിന്നീട് ചെന്ന് പെടുന്നത് ചരിത്രാധ്യാപകനായ ഒരു പ്രഫസർ ഒരുക്കിയ മനുഷ്യക്കെണിയിലാണ്.മോഷണത്തിനായി പ്രഫസറുടെ വീട്ടിൽ കടന്ന കള്ളനെ പ്രഫസർ കെണിയിൽപെടുത്തുന്നു. തനിയെ അടഞ്ഞ വാതിൽകണ്ട് കള്ളൻ ഭയന്നു.എന്നാൽ പ്രഫസർ അവനെ അനുനയിപ്പിച്ച് തന്റെ ചോരശാസ്ത്ര പരീക്ഷണത്തിനായി നിയോഗിക്കുന്നു. സാക്ഷാൽ സുബ്രഹ്മണ്യ ദേവനാണ് കള്ളൻമാരുടെ ആരാധ്യ ദേവനെന്ന് അവനെ ബോധ്യപ്പെടുത്തി.പാപമായി മോഷണത്തെകരുതുന്ന കള്ളനെ പ്രഫസർ ഉപദേശിച്ച് നേരയാക്കി. ചെയ്യുന്ന പ്രവർത്തി പാപമാണന്ന തോന്നലുണ്ടായാലേ പാ പമാകു എന്ന പ്രസ്താവന വായനക്കാരെ ചിന്താകുലരാക്കും. ഒടുവിൽ 'നോട്ടം കൊണ്ട് പൂട്ടു തുറക്കുന്ന വിദ്യ' പഠിപ്പിക്കാൻ പ്രഫസറും പഠിക്കാൻ കള്ളനും തയ്യറാകുന്നു.ആദ്യ പരീക്ഷണ മോഷണം ഗംഭീരമായി. അലമാരയ്ക്കുള്ളിൽ നിന്ന് കിട്ടിയ രത്നവും സ്വർണവുമായി പ്രഫസറുടെ മുന്നിലെത്തിയ അവൻ തന്റെ പരീക്ഷണത്തിൽ വിജയിച്ചതറിഞ്ഞ് അദ്ദേഹം ആഹ്ലാദവാനായി.നോട്ടം കൊണ്ട് പൂട്ട് തുറക്കുന്ന വിദ്യ തന്റെ ചോരശാസ്ത്ര വിജയമായി അയാൾ കണക്കാക്കി.എന്നാൽ കള്ളന്റെ കള്ളിക്കായി കള്ളൻ സമർപ്പിച്ച ദക്ഷിണയിൽ നിന്ന് ഒരു മാലയും അരഞ്ഞാണും പ്രഫസർ കൊടുത്തയക്കുന്നു.സ്ഥിരമായി പറയങ്കുന്നത്തുമുത്തിക്ക് അവൽ നേർച്ച നടത്തുകയും എന്നാ ലതു കൊടുക്കാതിരിക്കുകയും ചെയ്യുന്ന കളളിയുടെ രണ്ടു മക്കളിലിളയവൻ ടീച്ചറുടെ സ്വർണ്ണ പേനയും പൊതിച്ചോറു മടിച്ചു മാറ്റുന്നതോടെ ആ വീട്ടിലെ മിടുക്കനായി അംഗീകാരം നേടുന്നു.ഒപ്പം കുടുംബ പാരമ്പര്യം കാത്തു സൂക്ഷിക്കാത്ത മൂത്ത പുത്രന്റെ തലയ്ക്ക് കിഴുക്കുകയും ചെയ്യുന്നു.കള്ളൻ പ്രഫസർ നല്കിയ മാലയുമായെത്തുമ്പോൾ കള്ളിയുടെ പ്രതികരണം വായനക്കാരെക്കെട്ടിക്കും.' 'ഇത് ഓൾഡ് ഫാഷനാ, നിങ്ങളേ താണ്ട് പുരാവസ്തു വകുപ്പില് കക്കാൻ കേറിയോ'.പലതരം മോഷണ വിദ്യകൾ പ്രഫസർ കള്ളനെ പഠിപ്പിച്ചു. ഭിത്തിയിലൂടെ കയറുന്ന വിദ്യ വരെ 'അത്തരം കയറ്റത്തിനിടയിൽ രതി ലീലകൾ കണ്ട് നിയന്ത്രണം വിട്ട് നിലം പറ്റിയ പൂർവ്വികരുടെ കഥ കേട്ട് കള്ളൻ താല്ക്കാലികമായി ഉത്തേജനം നഷ്ടപ്പെടുന്ന മരുന്ന് സേവിച്ച് മോഷണത്തിനിറങ്ങാൻ തയ്യാറാകുന്നു.മോഷണം മാത്രമല്ല നോവലിസ്റ്റ് അവതരിപ്പിക്കുന്നത്. വൈമാനിക പരീക്ഷണവും വൈദ്യശാസ്ത്ര പരീക്ഷണവും നടത്തുന്ന മറ്റു പലരേയും വായനക്കാർക്ക് മുന്നിലെത്തിക്കുന്നു. മോഷണത്തിനിടയിൽ പൈപ്പ് തകർന്ന് തഴെ വീണ് കൈയൊടിഞ്ഞ കള്ളനെ പ്രഫസർ തന്റെ പരിചയക്കാരനും പരീക്ഷകനുമായ ഡോക്ടർക്കടുത്തെത്തിച്ച് അത്ഭുതാവഹമായ രീതിയിൽ സുഖപ്പെടുത്തുന്ന സംഭവം സത്യമായിരുന്നെങ്കിലെന്ന് എന്നിലെ വായനക്കാരൻ ശങ്കിച്ചു പോയി. ചികിത്സിച്ച ഡോക്ടർക്ക് പ്രതിഫലം നല്കിയ കള്ളന് അത് വാങ്ങാതെഡോക്ടർ മറ്റൊരു പൊതി സമ്മാനമായി നല്കുന്ന മാതൃകയും കാണാൻ കഴിയുന്നു.അപ്രതീക്ഷിതമായി കള്ളന് സഹായിയായി ഒരുവനെ കിട്ടുന്നു. കുരിശടിയിൽ നേർച്ചയിട്ട് മോഷണത്തിനിറങ്ങാനായി എത്തി മ്പോൾ നേർച്ചപ്പെട്ടി തുറക്കാൻ ശ്രമിക്കുന്ന 16 കാരൻ. എങ്കിലും അവനെ നിരുത്സാഹപ്പെടുത്തിയില്ല.നോട്ടം കൊണ്ട് വഞ്ചി തുറന്ന് അവന് വേണ്ടത് എടുക്കാൻ അനുവദിച്ചു. ഒടുവിൽ നേർച്ച കാശ് കൂടി അവന്ന് നല്കിയെങ്കിലും അവനത് നേർച്ചയായിത്തന്നെ പെട്ടിക്കുള്ളിലിട്ടു.സഹായിയെ ചോരശാസ്ത്രം
🌾🌾🌾🌾🌾🌾🌾
വി.ജെ. ജയിംസ്
🖌🖌🖌🖌🖌🖌🖌

 മോഷണശാസ്ത്രം പരിശീലിച്ച ഒരു കള്ളന്റ ജീവിതത്തിലെ നിരീക്ഷണ പരീക്ഷണങ്ങളാണ് നോവലിസ്റ്റ് ഇതിൽ അവതരിപ്പിക്കുന്നത്.സോഫിയ മരിയയുടെ വീട്ടിൽ ഓടുപൊളിച്ച് മോഷണത്തിന് ഇറങ്ങിയ കള്ളനെ സോഫിയ കീഴ്പ്പെടുത്തുന്ന രംഗം രസകരമായി വായനക്കാർക്കനുഭവപ്പെടും. ശരീരം മുഴുവൻ എണ്ണ പുരട്ടി അടിവസ്ത്രം മാത്രം ധരിച്ച് രക്ഷപെടാനായി ഉത്തരത്തിൽ തൂങ്ങിക്കിടക്കുന്ന കള്ളനെ പ്രസക്തഭാഗത്ത് പിടിച്ച് സോഫിയ തോത്പ്പിക്കുന്നു. ആരാത്രി സോഫിിയയുടെ / മനസും ശരീരവും കീഴടക്കി കടക്കുന്ന കള്ളൻ പിന്നീട് ചെന്ന് പെടുന്നത് ചരിത്രാധ്യാപകനായ ഒരു പ്രഫസർ ഒരുക്കിയ മനുഷ്യക്കെണിയിലാണ്.മോഷണത്തിനായി പ്രഫസറുടെ വീട്ടിൽ കടന്ന കള്ളനെ പ്രഫസർ കെണിയിൽപെടുത്തുന്നു. തനിയെ അടഞ്ഞ വാതിൽകണ്ട് കള്ളൻ ഭയന്നു.എന്നാൽ പ്രഫസർ അവനെ അനുനയിപ്പിച്ച് തന്റെ ചോരശാസ്ത്ര പരീക്ഷണത്തിനായി നിയോഗിക്കുന്നു. സാക്ഷാൽ സുബ്രഹ്മണ്യ ദേവനാണ് കള്ളൻമാരുടെ ആരാധ്യ ദേവനെന്ന് അവനെ ബോധ്യപ്പെടുത്തി.പാപമായി മോഷണത്തെകരുതുന്ന കള്ളനെ പ്രഫസർ ഉപദേശിച്ച് നേരയാക്കി. ചെയ്യുന്ന പ്രവർത്തി പാപമാണന്ന തോന്നലുണ്ടായാലേ പാ പമാകു എന്ന പ്രസ്താവന വായനക്കാരെ ചിന്താകുലരാക്കും. ഒടുവിൽ 'നോട്ടം കൊണ്ട് പൂട്ടു തുറക്കുന്ന വിദ്യ' പഠിപ്പിക്കാൻ പ്രഫസറും പഠിക്കാൻ കള്ളനും തയ്യറാകുന്നു.ആദ്യ പരീക്ഷണ മോഷണം ഗംഭീരമായി. അലമാരയ്ക്കുള്ളിൽ നിന്ന് കിട്ടിയ രത്നവും സ്വർണവുമായി പ്രഫസറുടെ മുന്നിലെത്തിയ അവൻ തന്റെ പരീക്ഷണത്തിൽ വിജയിച്ചതറിഞ്ഞ് അദ്ദേഹം ആഹ്ലാദവാനായി.നോട്ടം കൊണ്ട് പൂട്ട് തുറക്കുന്ന വിദ്യ തന്റെ ചോരശാസ്ത്ര വിജയമായി അയാൾ കണക്കാക്കി.എന്നാൽ കള്ളന്റെ കള്ളിക്കായി കള്ളൻ സമർപ്പിച്ച ദക്ഷിണയിൽ നിന്ന് ഒരു മാലയും അരഞ്ഞാണും പ്രഫസർ കൊടുത്തയക്കുന്നു.സ്ഥിരമായി പറയങ്കുന്നത്തുമുത്തിക്ക് അവൽ നേർച്ച നടത്തുകയും എന്നാ ലതു കൊടുക്കാതിരിക്കുകയും ചെയ്യുന്ന കളളിയുടെ രണ്ടു മക്കളിലിളയവൻ ടീച്ചറുടെ സ്വർണ്ണ പേനയും പൊതിച്ചോറു മടിച്ചു മാറ്റുന്നതോടെ ആ വീട്ടിലെ മിടുക്കനായി അംഗീകാരം നേടുന്നു.ഒപ്പം കുടുംബ പാരമ്പര്യം കാത്തു സൂക്ഷിക്കാത്ത മൂത്ത പുത്രന്റെ തലയ്ക്ക് കിഴുക്കുകയും ചെയ്യുന്നു.കള്ളൻ പ്രഫസർ നല്കിയ മാലയുമായെത്തുമ്പോൾ കള്ളിയുടെ പ്രതികരണം വായനക്കാരെക്കെട്ടിക്കും.' 'ഇത് ഓൾഡ് ഫാഷനാ, നിങ്ങളേ താണ്ട് പുരാവസ്തു വകുപ്പില് കക്കാൻ കേറിയോ'.പലതരം മോഷണ വിദ്യകൾ പ്രഫസർ കള്ളനെ പഠിപ്പിച്ചു. ഭിത്തിയിലൂടെ കയറുന്ന വിദ്യ വരെ 'അത്തരം കയറ്റത്തിനിടയിൽ രതി ലീലകൾ കണ്ട് നിയന്ത്രണം വിട്ട് നിലം പറ്റിയ പൂർവ്വികരുടെ കഥ കേട്ട് കള്ളൻ താല്ക്കാലികമായി ഉത്തേജനം നഷ്ടപ്പെടുന്ന മരുന്ന് സേവിച്ച് മോഷണത്തിനിറങ്ങാൻ തയ്യാറാകുന്നു.മോഷണം മാത്രമല്ല നോവലിസ്റ്റ് അവതരിപ്പിക്കുന്നത്. വൈമാനിക പരീക്ഷണവും വൈദ്യശാസ്ത്ര പരീക്ഷണവും നടത്തുന്ന മറ്റു പലരേയും വായനക്കാർക്ക് മുന്നിലെത്തിക്കുന്നു. മോഷണത്തിനിടയിൽ പൈപ്പ് തകർന്ന് തഴെ വീണ് കൈയൊടിഞ്ഞ കള്ളനെ പ്രഫസർ തന്റെ പരിചയക്കാരനും പരീക്ഷകനുമായ ഡോക്ടർക്കടുത്തെത്തിച്ച് അത്ഭുതാവഹമായ രീതിയിൽ സുഖപ്പെടുത്തുന്ന സംഭവം സത്യമായിരുന്നെങ്കിലെന്ന് എന്നിലെ വായനക്കാരൻ ശങ്കിച്ചു പോയി. ചികിത്സിച്ച ഡോക്ടർക്ക് പ്രതിഫലം നല്കിയ കള്ളന് അത് വാങ്ങാതെഡോക്ടർ മറ്റൊരു പൊതി സമ്മാനമായി നല്കുന്ന മാതൃകയും കാണാൻ കഴിയുന്നു.അപ്രതീക്ഷിതമായി കള്ളന് സഹായിയായി ഒരുവനെ കിട്ടുന്നു. കുരിശടിയിൽ നേർച്ചയിട്ട് മോഷണത്തിനിറങ്ങാനായി എത്തി മ്പോൾ നേർച്ചപ്പെട്ടി തുറക്കാൻ ശ്രമിക്കുന്ന 16 കാരൻ. എങ്കിലും അവനെ നിരുത്സാഹപ്പെടുത്തിയില്ല.നോട്ടം കൊണ്ട് വഞ്ചി തുറന്ന് അവന് വേണ്ടത് എടുക്കാൻ അനുവദിച്ചു. ഒടുവിൽ നേർച്ച കാശ് കൂടി അവന്ന് നല്കിയെങ്കിലും അവനത് നേർച്ചയായിത്തന്നെ പെട്ടിക്കുള്ളിലിട്ടു.സഹായിയെ കിട്ടിയതോടെ മോഷണം വിപുലപ്പെടുത്തി. പുതിയ വീടു വച്ചു. കുട്ടികളുടെ മോഷണം അധ്യാപകൻ പിടിച്ചതിനാൽ അതിൽ പ്രതിഷേധിച്ച് കുട്ടികളെ നിലവാരമുള്ള സ്കൂളിലേക്ക് മാറ്റി പ്രതികാരം ചെയ്തു. പ്രതിഷേധമായി കുട്ടികൾക്ക് ഐസ്ക്രീം വാങ്ങി നല്കുകയും ചെയ്തു. എന്നാൽ കള്ളന്റെ കാമുകി മറ്റൊരു കള്ളനായ കെ രരുവുമായി കഴിയുന്നത് ചോദ്യം ചെയ്ത കള്ളനെ കാമുകി സോഫിയ പുറത്താക്കുന്നു 'കള്ളിയോട് സർവതും തുറന്ന് പറയുന്ന കള്ളനെ കുറ്റപ്പെടുത്താതെ ആണ്ണുങ്ങൾ ഇങ്ങനെ ചെറിയ കള്ളത്തരം കാട്ടണമെന്ന് പറഞ്ഞിശ്വസിപ്പിക്കുന്നത് കണ്ട് കള്ളിയുടെ സദാചാരത്തെ അഭിനന്ദിക്കുവാൻ തോന്നിപ്പോകും.ഇതിനിടയിൽ സഹായി പ്പയ്യൻ രഹസ്യമായി പഠിച്ച് പോലീസാവുന്നത് വിരോധാഭാസമായി തോന്നാം.അപ്രതീക്ഷിതമായി നിധി കണ്ടെത്തുന്ന വിദ്യയും കള്ളൻ സ്വായത്തമാക്കിയതോടെ കള്ളന്റെ ജീവിതം തന്നെ മാറ്റി മറിക്കപ്പെട്ടു. സഹായിപ്പയ്യനെക്കൊണ്ട് നിധി ചുമക്കുവാൻ പോലും കള്ളൻ അനുവദിക്കുന്നില്ല.ഫലമോ പിറ്റേന്ന് പുലർച്ചെ നോട്ടം കൊണ്ട് പുട്ടു തുറക്കുന്ന കള്ളന്റെ നിലവറയുടെ പൂട്ട് തുറക്കപ്പെട്ട് നിധി മുഴുവൻ നഷ്ടമാകുന്നു. ഭാര്യയെയോ മക്കളെയോ പോലും കയറ്റാത്തിടത്തു നിന്ന് നിധി മുഴുവനും നഷ്ടമായതോടെ കള്ളന് സ്വസ്ഥത നഷ്ടപ്പെട്ടു. കള്ളൻ പ്രഫസറെ തേടിയെത്തി.പ്രഫസറുടെ മറുപടികൾ ആരെയും മനുഷ്യത്വത്തിന്റെ പ0ങ്ങൾ പകർന്നു തരലായിരുന്നു. നാം ലോകത്തു നിന്ന് സർവ്വതും മോഷ്ടിക്കുകയാണന്ന് പറയുമ്പോഴാണ് കള്ളന് യാഥാർത്ഥ്യം മനസിലാകുന്നത്. നമുക്കായ് മാത്രം ഒന്നും കരുതാൻ പാടില്ല. എല്ലാം എല്ലാവർക്കുമുള്ളതാണന്ന തത്വശാസ്ത്രം ചോര ശാസ്ത്രം എന്ന നോവലിലൂടെ വി.ജെ. ജയിംസ് വായനക്കാർക്ക് മുന്നിലവതരിപ്പിക്കുമ്പോൾ നാമോരോരുത്തരും സത്യത്തിൽ മോഷണം നടത്തുകയായിരുന്നില്ലേയെന്ന് സംശയം തോന്നുക സ്വാഭാവികം.കള്ളന്റെ അവസാന ആശ്രയമായ പ്രഫസർതന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ നിശ്ചലനായിരിക്കുന്നതോടെ കള്ളൻ അസ്വസ്ഥനായി. ഇനിയൊരിക്കലും അദ്ദേഹം മറുപടി പറയില്ലെന്നുറപ്പായി.എന്നാൽ കള്ളന്റെ ആർത്തിയ്ക്ക്അറുതിയില്ല. അവൻ നിലവറയുടെ വാതായനം കണ്ടെത്തി.അകത്തെ പടികളിറങ്ങി കണ്ടെത്തിയ നിധിശേഖരം ഞെട്ടിപ്പിക്കുന്നതായിരുന്നു.എന്നാൽ തിരികെ കയറാനുള്ള വഴി വളരെയകലെയെന്ന് മനസിലാക്കിയതോടെ പരിഭ്രമമേറി. കൈയ്യിൽ എപ്പോഴും വഴികാട്ടിയായി കരുതിയിരുന്ന ദ്രാവിഡ രാജാവിന്റെ മുദ്രയുള്ള നാണയം താഴെ വീണു. കയ്യിലിരുന്ന തീപ്പന്തത്തിലെ തീപ്പൊരികൾ ചിതറി. താഴെ വീണ നാണയത്തെ തിരഞ്ഞപ്പോൾ കണ്ടത് ഒരു നാണയ കൂമ്പാരം തന്നെ. അങ്ങനെ വിഭ്രാന്തിയിലാണ്ട കള്ളനെ തീ വിഴുങ്ങുന്നതോടെ ചോരശാസ്ത്രം സമാപ്തം. ആർത്തി എല്ലാം നഷ്ടപ്പെടുത്തുമെന്ന ഗുണപാഠം ഈ കഥയിലൂടെ നോവലിസ്റ്റ് നമുക്ക് പകർന്ന് തരുന്നു. വി.ജെ. ജെയിംസിന് അഭിനന്ദനങ്ങൾ...

ബിജു           തുറയിൽക്കുന്ന്🌹
🔷🔷🔷🔷🔷🔷🔷🔷



***************************************************