ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

26-6-2017

📘📚📕 സർഗസംവേദനത്തിലേക്ക് സ്വാഗതം...💐💐💐
അനില്‍

ഒറ്റവാക്കിൽ ഗംഭീരം! മാൻ ബുക്കർ പുരസ്കാരം നേടിയ പുസ്തകം-
✒✒✒✒✒✒
ദ് സെൽഔട്
    (പോൾ ബീറ്റി)
---------------------------------
ജി പ്രമോദ്

⚡⚡⚡⚡⚡⚡⚡
എഴുതുന്ന വാക്കുകൾ ശരിയായി മനസ്സിലാക്കപ്പെടണമെന്ന് ആഗ്രഹിക്കും എല്ലാ എഴുത്തുകാരും. ആശയങ്ങൾ ജനങ്ങളിലെത്തണമെന്നും. പോൾ ബീറ്റി എന്ന ആഫ്രിക്കൻ–അമേരിക്കൻ എഴുത്തുകാരനും ആഗ്രഹിച്ചു, താൻ ആവിഷ്കരിക്കുന്ന ആശയങ്ങൾ ജനങ്ങൾ മനസ്സിലാക്കുമെന്നും ഏറ്റെടുക്കുമെന്നും. നിറത്തിന്റെ പേരിൽ മാറ്റിനിർത്തപ്പെട്ട ഒരു ജനതയുടെ തലമുറകളായി നീളുന്ന അടിച്ചമർത്തലിന്റെ ചോരപൊടിക്കുന്ന ജീവിതമാണു ബീറ്റി എഴുതിയത്. സത്യസന്ധമായ അനുഭവങ്ങൾ. കാഴ്ചകളുടെയും കേൾവികളുടെയും ആത്മാർത്ഥമായ ആവിഷ്കാരം.

എഴുത്തിന്റെ ശൈലീകൃത മാതൃകകളെ പിന്തള്ളി സംസാരഭാഷയുടെ തീവ്രതയിൽത്തന്നെ ബീറ്റി എഴുതി. മികച്ച സ്വീകരണമാണു പുസ്തകത്തിനു ലഭിച്ചത്. പക്ഷേ, കറുത്ത യാഥാർഥ്യങ്ങളുടെ പേരിലല്ലെന്നു മാത്രം.ബീറ്റിയെ നിരൂപകർ കോമിക് ജീനിയസ് എന്നു വാഴ്ത്തി. ആക്ഷേപഹാസ്യം സെൽഔടിൽ പാരമ്യത്തിലെത്തിയെന്നും പ്രശംസിക്കപ്പെട്ടു. ആക്ഷേപഹാസ്യമെന്നു നിരൂപകർ വാഴ്ത്തുന്നതു ഹാസ്യമല്ലെന്നും ജീവിതത്തിന്റെ ദുരന്തമാണെന്നും പറയുന്നു എഴുത്തുകാരൻ. ചിരിപ്പിക്കാനല്ല തന്റെ വാക്കുകൾ മറിച്ചു യാഥാർഥ്യത്തിന്റെ ഭീകരത അനുഭവിപ്പിക്കാൻ. കോമഡിയെന്നോ ട്രാജഡിയെന്നോ പറയുന്നതിനുപകരം ജീവിതദുരിതങ്ങളുടെ തീക്ഷ്ണത. കഥയല്ല ജീവിതം തന്നെയാണു തന്റെ അസംസ്കൃത വസ്തുവെന്നും ബീറ്റി ആണയിടുന്നു.

നിരൂപകരും എഴുത്തുകാരും രണ്ടുവഴിക്കാണെങ്കിലും മാൻ ബുക്കർ പുരസ്കാരം നേടിയ സെൽഔട് മികച്ച വായനക്കാരെ തേടുന്നു. വായനയുടെ പുതുമയും ആസ്വാദ്യതയുടെ ഇതുവരെ ആരും ഖനനം ചെയ്തിട്ടില്ലാത്ത മേഖലകളും അനാവരണം ചെയ്യുന്നു. മികച്ച വായനാനുഭവമെന്നതിനേക്കാൾ ബിറ്റിയുടെ നോവൽ പകരുന്നതു വെറുപ്പിന്റെയും വേർതിരിവിന്റെയും നിയമങ്ങളുണ്ടാക്കി പീഢിപ്പിച്ചു രസിച്ചവരെക്കുറിച്ചുള്ള അപമാനവും ലജ്ജയും തന്നെ.നാം ജീവിക്കുന്ന ലോകത്തിന്റെ കറുത്ത ഇടങ്ങളെക്കുറിച്ചു ക്രൂരമായി ഓർമിപ്പിക്കുന്ന വാക്കുകൾ.അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകളെ ഓർമിപ്പിക്കുന്ന കുമ്പസാരക്കൂട്. ബീറ്റിയുടെ നോവൽ ഒരിക്കലല്ല പല തവണ വായിക്കണം;യഥാർഥ മനുഷ്യരാകാൻ.

മൗനം അംഗീകാരമാകാം;ചിലപ്പോൾ എതിർപ്പും.പക്ഷേ മിക്കപ്പോഴും അതു ഭയം തന്നെയാണ്. ഈ വാചകത്തിൽനിന്നുവേണം സെൽ ഔട് തുടങ്ങേണ്ടത്. മൗനത്തിന്റെ നാനാർഥങ്ങളെക്കുറിച്ച് വ്യാഖ്യാനം ചമച്ചു രസിച്ചിരുന്നവരൊക്കെ പേടിത്തൊണ്ടൻമാരായിരുന്നുവെന്നു വ്യക്തമാക്കുന്നു ബീറ്റി. എന്തിനു മിണ്ടാതിരിക്കണം?. അന്യായമാണെന്ന് ഉറപ്പുണ്ടെങ്കിൽ ഉറക്കെ പറയുക. അനീതിയാണു കാണുന്നതെങ്കിൽ പോരാടുക.മുറിവുകൾക്കെതിരെ പ്രതിഷേധിക്കുക. മനുഷ്യനെന്ന നിലയിലുള്ള കടമകളൊന്നും നിറവേറ്റാതെ മൗനത്തിന്റെ മറക്കുടയ്ക്കുള്ളിൽ അഭയം തേടുന്നവരെ അസ്വസ്ഥമാക്കും സെൽഔട്. ചരിത്രത്തിനൊരു കുഴപ്പമുണ്ടെന്നു പറയുന്നു ബീറ്റി. ചരിത്രത്തെ പലരും ഒരു പുസ്തകമായിക്കാണുന്നു. പേജുകൾ മറിച്ചു വായിച്ചുപോകുന്ന പുസ്തകം. പക്ഷേ അക്ഷരങ്ങൾ അച്ചടിച്ച പേപ്പറുകളല്ല ചരിത്രം. അത് ഓര്‍മയാണ്. ഓർമ കാലമാണ്. വികാരങ്ങളാണ്.സംഗീതമാണ്. നിങ്ങളോടൊപ്പം എന്നും നിലനിൽക്കുന്ന വസ്തുതകളാണു ചരിത്രം.

അമേരിക്ക എന്ന രാജ്യം മറക്കാൻ ശ്രമിക്കുന്ന ജീവിതമാണു ബീറ്റി അക്ഷരങ്ങളിൽ ആവിഷ്കരിക്കുന്നത്. ലോസാൻജൽസിന്റെ തെക്കൻപ്രവിശ്യയായ ഡിക്കൻസ് എന്ന സ്ഥലത്താണു സെൽഔടിന്റെ കഥ പറയുന്നയാൾ ജനിച്ചത്. അയാൾക്കു പേരില്ല. പക്ഷേ വ്യക്തിത്വമുണ്ട്. പിതാവ് ഒരു സോഷ്യോളജിസ്റ്റായിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഒരുദിവസം കുടുംബത്തിന്റെ ദാരിദ്ര്യവും കഷ്ടപ്പാടുകളും അവസാനിപ്പിക്കുമെന്നു പ്രതീക്ഷിച്ചു. പക്ഷേ അപ്രതീക്ഷിതമായി തെരുവിൽ പിതാവ് പൊലീസ് വെടിയേറ്റു മരിക്കുന്നു. അതോടെ പ്രതീക്ഷകൾ തകരുന്നു. സ്വപ്നങ്ങൾ അസ്ഥാനത്താകുന്നു.ശവസംസ്കാരം നടത്തിയതിന്റെ ബിൽ അടയ്ക്കാൻപോലും നിവൃത്തിയില്ലാതെ നിൽക്കുന്ന കുട്ടിയിലൂടെ ബീറ്റി സെൽഔട് തുടരുന്നു.

ജന്മ‍മസ്ഥലം ഗൃഹാതുരതയാണ്. അകന്നുപോയാലും വീണ്ടും കാണാനും കേൾക്കാനും ആഗ്രഹിക്കുന്ന സ്ഥലം. സെൽ ഔടിന്റെ നായകൻ ജനിച്ച സ്ഥലമായ ഡിക്കൻസ് അധികൃതർ മായ്ച്ചുകളയുന്നു. കറുത്തവർഗക്കാർ ജീവിച്ചിരിക്കുന്ന ഡിക്കൻസിന്റെ ഇരുണ്ട ചേരിപ്രദേശങ്ങൾ ഒരു പരിഷ്കൃത നഗരത്തിന് അപമാനമാണ്. ആ സ്ഥലം ഇല്ലാതായാൽ അപമാനത്തിൽനിന്നു രക്ഷപ്പെടാം എന്നു മോഹിച്ച അധികൃതർ ഡിക്കൻസിനെ മായ്ച്ചുകളഞ്ഞു. പക്ഷേ അവിടെ ജനിച്ചവരുടെ മനസ്സിൽനിന്നു ഡിക്കൻസ് മാ‍ഞ്ഞുപോകുന്നില്ല.മറയുന്നില്ല. അവരിലൊരാൾ ഡിക്കൻസിനെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നു.

പഠിച്ച സ്കൂൾ വീണ്ടും നിലനിന്നു കാണാൻ ആഗ്രഹിക്കുന്നു. ഡിക്കൻസിന്റെ വീണ്ടും കൊണ്ടുവരികയെന്നാൽ അടിമത്തത്തെ പുനരാനയിക്കുക എന്നാണർത്ഥം. ഒരു കറുത്ത വർഗക്കാരൻ തന്നെ അതു ചെയ്യുന്നു–വിരോധാഭാസം. പഠിച്ച സ്കൂൾ വീണ്ടും കൊണ്ടുവരികയെന്നാൽ വേർതിരിവിന്റെ പാഠങ്ങൾ വീണ്ടും പഠിപ്പിക്കുക എന്നാണർത്ഥം.അതു കുറ്റകൃത്യമാണ്. അമേരിക്ക പോലൊരു രാജ്യത്തിന് അംഗീകരിക്കാനാകാത്ത കൊടുംപാതകം.അടിമത്തത്തെ തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചയാൾ അറസ്റ്റ് ചെയ്യപ്പെടുന്നു.വിചാരക്കോടതിയിൽ ഹാജരാക്കുന്നു. സുപ്രിം കോടതിയിൽ പ്രഗൽഭരായ ന്യായാധിപൻമാർക്കുമുന്നിൽ മൗനം ഭയമാണെന്ന് ഉറച്ചുവിശ്വസിക്കുന്നയാൾ നിരത്തുന്ന be തെളിവുകളാണു പോൾ ബീറ്റിയുടെ നോവൽ. വായിച്ചാലും വായിച്ചാലും മറക്കാനാവാത്ത വേദനയുടെ കറുത്ത ഹാസ്യം.
🌱🌱🌱🌱🌱🌱🌱🌱

⚜⚜⚜⚜⚜⚜⚜⚜

മാന്‍ ബുക്കര്‍ പ്രൈസ് അമേരിക്കന്‍ സാഹിത്യകാരന്‍ പോള്‍ ബെയാറ്റിക്ക് . അദ്ദേഹത്തിന്റെ 'ദ സെല്‍ ഔട്ട്' എന്ന നോവലിനാണ് പുരസ്ക്കാരം. ഇംഗ്ളീഷ് ഭാഷയിലുള്ള സാഹിത്യ കൃതികള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ ബഹുമതിയായ ബുക്കര്‍ പ്രൈസ് ആദ്യമായാണ് അമേരിക്കന്‍ സാഹിത്യകാരന് ലഭിക്കുന്നത്.

ജന്മനാടായ ലോസ് ഏഞ്ചലസിനെക്കുറിച്ചുള്ള നോവലില്‍ വംശീയമായ സമത്വത്തെക്കുറിച്ചാണ് ബെയാറ്റി ഊന്നല്‍ നല്‍കുന്നത്.155 നോവലുകളാണ് ഇത്തവണ പുരസ്കാര സമിതിക്ക് മുമ്പാകെ എത്തിയിരുന്നത്. അതില്‍ ആറ്  പുസ്തകങ്ങളാണ് അന്തിമ പട്ടികയില്‍ ഇടം തേടിയിരുന്നത്. 54 കാരനായ ബെയാറ്റിയുടെ നാലാമത്തെ നോവലാണ് ദി സെല്‍ ഔട്ട്.

പ്രമേയവും അവതരണവും പരിഗണിക്കുമ്പോള്‍ ഏറ്റവും ശ്രദ്ധേയമായ കൃതിയാണെന്നാണ് പുരസ്ക്കാര സമിതിയുടെ കണ്ടെത്തല്‍. ഞെട്ടിപ്പിക്കുന്നതും അപ്രതീക്ഷിത തമാശയുള്ളതും എന്നാണ് ജൂറി അംഗങ്ങള്‍ കൃതിയെ വിശേഷിപ്പിച്ചത്.

കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ള കൃതികള്‍ക്കുമാത്രം നല്‍കിവന്നിരുന്ന ബുക്കര്‍ പ്രൈസ്  2013 മുതലാണ് അമേരിക്ക ഉള്‍പ്പടെയുള്ള ഇംഗ്ളീഷ് സംസാരിക്കുന്ന രാജ്യങ്ങളെ കൂടി പരിഗണിച്ചു തുടങ്ങിയത്.
(ദേശാഭിമാനിയിൽ വന്നത്)pv

നെറ്റിൽ നിന്നും' സെൽ ഔട്ടി'നെ കുറിച്ച് കിട്ടിയ ഒരു വിവരം കൂടി കൂട്ടിച്ചേർത്തോട്ടേ
ലക്ഷത്തിലധികം) ഏറ്റവും അഭിമാനാർഹവുമായ ഒരു സാഹിത്യ പുരസ്കാരം നേടിയ പുസ്തകത്തിന്റെ കഥ..

എല്ലാവർക്കും ഇഷ്ടമാവുകയും എന്നാൽ പതിനെട്ടോളം പ്രസാധകർ അച്ചടിക്കാതെ തിരസ്കരിക്കുകയും ചെയ്ത ഒരു നോവൽ പിന്നീട് സാഹിത്യ ലോകത്ത് ചരിത്രം തിരുത്തി കുറിയ്ക്കുക... ഇത്തവണത്തെ മാൻ ബുക്കർ പുരസ്‌കാര സമ്മാനം ലഭിച്ച പോൾ ബീറ്റിയുടെ അവാർഡിനർഹമായ നോവലിനാണ് ഇത്തരമൊരു കഥ പറയാനുള്ളത്. ലോസ് ആഞ്ചൽസിന്റെ പശ്ചാത്തലത്തിൽ പോൾ എഴുതിയ അദ്ദേഹത്തിന്റെ നാലാമത്തെ നോവലായിരുന്നു" ദ സെൽ ഔട്ട്".

വംശീയതയും സമത്വ ആശയങ്ങളും വിഷയമായ നോവൽ അച്ചടിയ്ക്കണമെന്ന ആഗ്രഹം എല്ലാ എഴുത്തുകാരെയും പോലെ അദ്ദേഹത്തെ പ്രസാധകരുടെ അടുത്തെത്തിച്ചു. എന്നാൽ നോവൽ വായിച്ചവരൊക്കെ നോവലിന്റെ ആശയത്തെയും ഭാഷയെയും ഒക്കെ പുകഴ്ത്തിയെങ്കിലും ഈ നോവൽ മാർക്കറ്റിൽ വിറ്റഴിക്കപ്പെടാൻ സാധ്യത കുറവാണ് എന്നായിരുന്നു എല്ലാവരുടെയും നിഗമനം. ആരും തന്നെ അത്തരമൊരു നോവൽ അച്ചടിയ്ക്കാൻ ധൈര്യം കാട്ടിയതുമില്ല, ഒടുവിൽ വൺ വേൾഡ് എന്ന് പേരുള്ള ദമ്പതികൾ നടത്തുന്ന പ്രസാധകസഥാപനം പുസ്തകം അച്ചടിയ്ക്കാനായി രണ്ടും കൽപ്പിച്ച് ഏറ്റെടുക്കുകയായിരുന്നു. അതുകൊണ്ട് ഇപ്പോൾ കമ്പനിയ്ക്ക് ആഘോഷിയ്ക്കാം  18 പേർ തിരസ്കരിച്ച പുസ്തകം അച്ചടിച്ചതിനു തന്നെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യ പുരസ്‌കാരമായ മാൻ ബുക്കർ ലഭിച്ചതിൽ.

ഇത്തവണത്തെ മാൻബുക്കർ പുരസ്‌കാരത്തിന് അല്ലെങ്കിലും പ്രത്യേകതകൾ ഏറെയുണ്ടായിരുന്നു. ആദ്യമായാണ് അമേരിക്കക്കാരനായ ഒരു സാഹിത്യകാരന് മാൻബുക്കർ ലഭിക്കുന്നത്. പൊതുവെ ഇംഗ്ലീഷിൽ അച്ചടിക്കുന്ന കോമ്മൺവെൽത്ത് രാജ്യങ്ങളിലെ എഴുത്തുകാർക്ക് മാത്രം നൽകി പോന്നിരുന്ന പുരസ്കാരം പിന്നീട് 2013 ലാണ് അതിരുകൾ വലുതാക്കി ഇംഗ്ലീഷ് ഭാഷ സംസാരിയ്ക്കുന്ന മറ്റു രാജ്യങ്ങളിലേക്ക് കൂടി നീട്ടിയത്. അത്തരത്തിൽ തന്നെ ആദ്യമായി ബുക്കർ ലഭിക്കുന്ന അമേരിക്കക്കാരനാണ് പോൽ ബീറ്റി. നോബൽ സമ്മാനം കഴിഞ്ഞാൽ ഏറ്റവുമധികം തുകയുള്ളതും ഏറ്റവും അഭിമാനാർഹവുമായ ഒരു സാഹിത്യ പുരസ്കാരമായാണ് ബുക്കർ സമ്മാനത്തെ ലോക സാഹിത്യകാരന്മാർ കരുതുന്നത്. 50000 യൂറോ (36 ലക്ഷത്തിലധികം) ആണ് മാൻ ബുക്കർ പുരസ്കാരത്തുക.

നേരത്തെ നാഷണൽ ബുക്ക് ക്രിട്ടിക്‌സ് സർക്കിൾ പുരസ്കാരവും ലഭിച്ച നോവലാണ് ബീറ്റിയുടെ "ദ സെൽ ഔട്ട്". "ഞെട്ടിപ്പിക്കുന്നതും എന്നാല്‍ അപ്രതീക്ഷിതമായ രീതിയിൽ തമാശയുള്ളതും" എന്നായിരുന്നു മാൻ ബുക്കർ പുരസ്‌കാര സമിതിയ്ക്ക് നോവലിനെ കുറിച്ച് പറയാനുണ്ടായിരുന്നു അഭിപ്രായം. ഏറെ തമാശരംഗങ്ങൾ നിറഞ്ഞതും എന്നാൽ അമേരിക്കൻ വംശീയതയുടെ നേർസാക്ഷ്യവുമായ നോവലാണ് "ദ സെൽ ഔട്ട്". ബൊൺബൊൺ എന്ന ആഫ്രോ-അമേരിക്കക്കാരന്റെ ജീവിതവും സമാന്തരമായി നോവൽ പറഞ്ഞു പോകുന്നു. വൈരുദ്ധ്യമുള്ള ആശയങ്ങൾ പേറുന്ന എന്നാൽ ആക്ഷേപഹാസ്യപ്രധാനമായി കഥ പറഞ്ഞു പോകുന്ന രീതിയാണ് നോവൽ ആവിഷ്കരിച്ചിരിക്കുന്നത്. "ഞാൻ" എന്ന ഫസ്റ്റ് പേഴ്‌സണിൽ തന്നെയാണ് സ്വന്തം അനുഭവമെന്നോണം പോൾ കഥ പറഞ്ഞു പോകുന്നത്, പണ്ടും, ഇപ്പോഴും കറുത്ത വംശജർ അമേരിക്കയിൽ അനുഭവിയ്ക്കുന്ന വംശീയത രൂക്ഷമാണ്. അതെ കുറിച്ച് നിരവധി എഴുത്തുകളും പ്രചാരണങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും വംശീയത എന്നത് ശക്തമായി ഇപ്പോഴും അമേരിക്കയിൽ നിലനിൽക്കുന്നുമുണ്ട്. അത്തരമൊരു അവസ്ഥയിൽ സമത്വത്തെ കുറിച്ചാണ് തന്റെ നോവലിലൂടെ പോൾ സംസാരിക്കാൻ ആഗ്രഹിക്കുന്നത്.

****************************************
1
Prajitha

155 പുസ്തകങ്ങളിൽ നിന്നും 6 എണ്ണം സെലക്ട് ചെയ്യുക.അതിൽ നിന്നും ഒരെണ്ണം പരിഗണിക്കുക.വളരെ പ്രയാസകരമായ ഒരു ദൗത്യമാണ് ഞങ്ങൾക്കുണ്ടായിരുന്നത്.എന്നാൽ ഇതിൽനിന്നും സെൽ ഔട്ട് തിരഞ്ഞെടുക്കാൻ പ്രയാസമുണ്ടായില്ല.അവാർഡ് വിതരണ ചടങ്ങിൽ വെച്ചു ജൂറി പറഞ്ഞ ഈ പരാമർശം ഈ കൃതിയുടെ മഹത്വം കൂടിയാണ്.Sajid

അനിമാഷിൻറെ വിവരണം വായിച്ചപ്പോൾ സെൽ ഔട്ട്വായിക്കാനും ഇറുപ്പ് വെള്ളച്ചാട്ടം കാണാനും തോന്നുന്നു.👍🏻👍🏻👍🏻Seetha

വക്കുകളില്‍ കറുത്തവന്റെ രക്തം പുരണ്ട' പുസ്തകം
Published:11 Nov 2016, 11:58 am

അനുഭവങ്ങള്‍ അത്രമേല്‍ തീക്ഷ്ണമാകുമ്പോള്‍ ആവര്‍ത്തനങ്ങളും സ്വതന്ത്രമായി അനുഭവപ്പെടും. ഇനിയും രക്തമൊഴുക്ക് നിലച്ചിട്ടില്ലാത്ത ഒരു മുറിവിന് നിങ്ങളുടെ മനസ്സുകളെ അസ്വസ്ഥമാക്കാന്‍ കഴിയുന്നതുപോലെ. അവിടെ പുതിയ അവതരണ രീതികള്‍ക്ക് പ്രസക്തിയില്ല. അത്തരം പുതുമകള്‍ സ്വീകരിക്കപ്പെടില്ലെന്നല്ല, പ്രസക്തമല്ലെന്ന് മാത്രം.
ജീവിതപരമായ ഒരു വിഷയത്തെ ആക്ഷേപഹാസ്യത്തിന്റെ ചൂളയില്‍ വാര്‍ത്തെടുത്ത് അമേരിക്കന്‍ സാഹിത്യകാരന്‍ പോള്‍ ബിയാറ്റിയൊരുക്കിയ 'ദ സെല്‍ ഔട്ട്' എന്ന പുസ്തകം ആസ്വാദക ശ്രദ്ധ പിടിച്ചുപറ്റിയതിന്റെ പ്രധാന കാരണവും അത് തന്നെ. പുസ്തകത്തിന്റെ വക്കുകളില്‍ നിന്നും കറുത്ത വര്‍ഗക്കാരന്റെ ചോര പൊടിയുന്നു.
കണ്ടുപരിചയിച്ച രീതികളില്‍ ശ്വാസം മുട്ടിക്കുന്ന അനുഭവങ്ങള്‍ പറഞ്ഞു പോവുകയല്ല. മറിച്ച് മനസ് ഞെട്ടുന്ന സത്യങ്ങള്‍ ആക്ഷേപഹാസ്യത്തിലൂന്നി അവതരിപ്പിക്കുകയാണ് പോള്‍ ബിയാറ്റി. പുസ്തകം ആരംഭിക്കുന്നത് ആഖ്യാതാവായ ബോന്‍ബോണ്‍ സുപ്രീം കോടതിയില്‍ പറയുന്ന ഒരു വാചകത്തിലൂടെയാണ്  'ഒരുപക്ഷേ ഒരു കറുത്ത വര്‍ഗക്കാരനില്‍ നിന്നും വരുന്ന ഈ വാക്കുകള്‍ വിശ്വസിക്കാന്‍ നിങ്ങള്‍ക്ക് പ്രയാസമായിരിക്കും, ഞാന്‍ ഒരിക്കലും ഒന്നും മോഷ്ടിച്ചിട്ടില്ല'. പുസ്തകത്തിന്റെ സ്വത്വം തന്നെയാണ് ഇവിടെ വെളിവാകുന്നത്.
ബിയാറ്റി തന്റെ ജന്മനാടായ ലോസ് ആഞ്ചലീസിനെക്കുറിച്ചെഴുതുന്ന നോവലില്‍ വംശീയമായ സമത്വത്തെയെയാണ് അവതരിപ്പിക്കുന്നത്. നോവലിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഒരിടത്തും പ്രാഥമിക പ്രശ്‌നത്തിലുള്ള ഫോക്കസ് മാറുന്നില്ല അമേരിക്കയുടെ വംശീയതയുടേയും അടിമത്തത്തിന്റേയും പൈതൃകം ആഗ്രഹങ്ങളും പ്രതീക്ഷകളും അടിച്ചമര്‍ത്തപ്പെട്ടു കഴിഞ്ഞ ഒരു ജനത. വാഗ്ദാനങ്ങളും അവയുടെ ലംഘനങ്ങളും പരിചിതമായിക്കഴിഞ്ഞ അവരോട് തൂലിക കൊണ്ട് നടത്തുന്ന ഒരു ഐക്യപ്പെടല്‍ അതാണ് 'ദ സെല്‍ ഔട്ട്'.
ഒരിടത്ത് നോവല്‍ പറയുന്നു 'നിങ്ങള്‍ക്ക് വിജയിക്കണമെങ്കില്‍ നിങ്ങള്‍ ഒരു വെളുത്ത വര്‍ഗക്കാരനാകണം, അതിനായി നിങ്ങള്‍ ഒരു കറുത്ത വര്‍ഗക്കാരനെ നിങ്ങളുടെ അടിമയാക്കണം'. ഇത് വിരോധാഭാസമായി തോന്നുന്നുണ്ടെങ്കില്‍ വംശവര്‍ഗീയത നിങ്ങള്‍ക്കത്രമേല്‍ അപരിചിതമാണെന്നു വേണം കരുതാന്‍.  അമേരിക്കന്‍ സാഹിത്യകാരനായ പോള്‍ ബിയാറ്റിയുടെ നാലാമത്തെ നോവലാണ് ദി സെല്‍ ഔട്ട്.
മാതൃഭൂമി വാർത്ത👆🏼👆🏼Jyothi
*************************************************