ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

26-7-2017

ലോക സാഹിത്യത്തിലേക്ക്        
           സ്വാഗതം
നെസി
✍✍✍✍✍✍✍
ഇന്നത്തെ എഴുത്തുകാരൻ
🔻🔻🔻🔻🔻🔻🔻🔻
      ചിന്നു അച്ചബെ
🔺🔺🔺🔺🔺🔺🔺🔺
(1930-2013)
📝📝📝📝📝📝📝📝

ആധുനിക ആഫ്രിക്കൻ സാഹിത്യത്തിന്റെ ആചാര്യൻ എന്നു വിശേഷിപ്പിക്കുന്ന പ്രസിദ്ധനായ ചിന്നു അച്ച ബെ1930-ൽ നൈജീരിയായില്ല ഒഗിഡിയിൽ ജനിച്ചു.വിവിധ വിദേശ യൂണിവേഴ്സിറ്റികളിൽ അച്ച ബെ പ്രൊഫസറായിരുന്നു. അനേകം നോവലുകളും ലേഖനങ്ങളും കവിതകളും രചിച്ചിട്ടുണ്ട്. Arrow of god, A man of the people, Ant Hills of Savannah മുതലായവ പ്രസിദ്ധ നോവലുകളാണ്.African Series Writerടന്റെ എഡിറ്റർ എന്ന നിലയിൽ ആഫ്രിക്കൻ സാഹിത്യത്തിന്റെ പുരോഗതിയിൽ സാരവത്തായ പങ്കുവഹിച്ചിട്ടുണ്ട്.2013 - മാർച്ച് 21-ന് അന്തരിച്ചു.

📙📙📙📙📙📙📙📙
ഇന്നത്തെ പുസ്തകം.
📘📘📘📘📘📘📘📘
സർവ്വവും ശിഥിലമാകുന്നു.
( Things Fall Apart)
📕📕📕📕📕📕📕📕
ചിന്നു അച്ച ബെയുടെ ആദ്യ നോവൽ'സർവ്വവും ശിഥിലമാകുന്നു '1958-ലാണ് പ്രസിദ്ധീകരിച്ചത്.അത് എട്ട് ദശലക്ഷം കോപ്പികൾ വിൽക്കുകയും 45 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തു.2007-ൽ ഈ പുസ്തകത്തിന് ബുക്കർ പ്രൈസ് ലഭിച്ചു.
          ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്കുള്ള വെള്ളക്കാരുടെ അധിനിവേശവും തുടർന്നുണ്ടാകുന്ന സാംസ്കാരിക ശിഥിലീകരണവും തന്മയത്വത്തോടെ അവതരിപ്പിക്കപ്പെടുന്നു ഈ നോവലിൽ.
📗📗📗📗📗📗📗

ലോകപ്രശസ്ത ആഫ്രിക്കൻ നോവലിസ്റ്റായ ചിന്നു അച്ചബെയുടെ 21 പുസ്തകങ്ങളുടെ പരമ്പരയിൽ പെടുന്ന ഒന്നാണ് ‘Things Fall Apart’, മലയാള പരിഭാഷ ‘സർവ്വവും ശിഥിലമാകുന്നു’. അച്ചബെയുടെ മലയാള പരിഭയിലുള്ള ആദ്യത്തെ കൃതിയാണ് ഇത്. സമകാലീന ആഫ്രിക്കൻ സാഹിത്യത്തിന്റെ കുലപതി എന്ന് വിശേഷിപ്പിക്കുന്ന നൈജീരിയക്കാരനായ ഇദ്ദേഹത്തിന്റെ ഈ നോവൽ നൈജീരിയയിലെ പ്രാകൃത വർഗ്ഗക്കാരുടെ ജീവിത ശൈലിയോ, അവരുടെ പരമ്പരാഗത വിശ്വാസങ്ങളെയും കുറിച്ചാണ് പറയുന്നത്. ആധുനികവും യന്ത്രികവുമായി ജീവിക്കുന്ന മലയാളികളിൽ  ഈ കൃതി കായികക്ഷമതയുള്ള കുറെ മനുഷ്യരുടെയും അവരുടെ ജീവിത രീതികളെയും കുറിച്ചുള്ള കൗതുകങ്ങളാണ് സൃഷ്ടിക്കുന്നത്.

നോവലിലെ നായകനായ ഒക്കൻക്വോയുടെയും അദ്ദേഹത്തിന്റെ ഭാര്യമാരെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും ചുറ്റിപ്പറ്റിയുള്ള ഈ കഥയിലെ കഥാപാത്രങ്ങൾ സങ്കല്പികമാണ് എന്ന് ഈ കൃതിയുടെ മുഖവുരയിൽ പറയുന്നുണ്ടെങ്കിലും യഥാർത്ഥ ജീവിതം മാതൃകയാക്കി നൈജർ താഴ്വരയിൽ നടന്ന സംഭവങ്ങളിലൂടെയാണ് ഈ നോവൽ സഞ്ചരിക്കുന്നത്.

ഈ നോവലിൽ പ്രകൃതജീവിതമാണ് അടിസ്ഥാനമെങ്കിലും അവിടുത്തെ മനുഷ്യരുടെ ആതിഥേയ മര്യാദകളും, അവരുടെ വിവാഹം ഉൾപ്പടെയുള്ള വിവിധ ചടങ്ങുകളും, നാട്ടുക്കൂട്ടവും, കൃഷിരീതിയും, കുടുംബജീവിതവുമൊക്കെ കൗതുകത്തിന്റെ കൊടുമുടിയിലാണ് നമ്മെ എത്തിക്കുന്നത്. ആധുനിക ജനതയ്ക്ക് തീരെ ഉൾകൊള്ളാൻ കഴിയാത്ത മായികവും അന്ധവുമായ കുറെ വിശ്വാസങ്ങളും പ്രവചനങ്ങളും നോവലിനെ അവിശ്വസനീയമാക്കി തീർക്കുന്നു. എന്നിരുന്നാലും വെള്ളക്കാരുടെ കടന്നുകയറ്റം അതേ തുടർന്നുണ്ടാകുന്ന സംഘർഷങ്ങളും അവരുടെ ക്രൂരതകൾക്ക് ഇരയാകളായിരുന്ന ഇന്ത്യക്കാർ എന്ന നിലയിൽ നമുക്ക് ദഹിക്കുന്നവയാണ്. ഒറ്റവായനയിലൂടെ തന്നെ മൊത്തത്തിൽ റിലെ വിട്ടു പോകുന്ന ഒരു നോവലാണിതെങ്കിൽകൂടി തുടർ വായനകൾ നമ്മെ  യാഥാർത്യലോകത്തേക്ക് തിരിച്ചുകൊണ്ടുവരാതിരിക്കില്ല. ആ ജീവിതത്തിലെ മനുഷ്യരുടെ കൂട്ടായ്മ നശിപ്പിക്കുന്നതിനായി കടന്നു വരുന്ന ബ്രിട്ടീഷ് മിഷണറിമാരെ ചെറുത്തു നിൽക്കാൻ അവിടുത്തെ ജനത ഒരുപാട് ശ്രമിക്കുന്നുണ്ടെങ്കിലും സൈക്കിളിലുടെ ലോകം കണ്ടുപിടിക്കാനിറങ്ങിയ വെള്ളക്കാർ, പ്രാകൃതമെന്നും അപരിഷ്‌കൃതമെന്നും വിളിച്ച് അവിടുത്തെ ജനവിഭാഗങ്ങളെയും സാമൂഹ്യക്രമങ്ങളെയും ശിഥിലമാക്കുന്നു. ഒടുവിൽ നായകൻ മരണത്തിനു കീഴ്പ്പെടുന്നത് പരാചിതനായിട്ടാണ് എന്ന് കഥപത്രങ്ങൾക്ക് തോന്നുമെങ്കിലും വിജയിച്ചാണ് എന്ന് വായനക്കാർക്ക് അനുഭവപ്പെടും. ഗോത്രം നഷ്ടപെട്ട ഒരു കൂട്ടം ജനതയുടെ കഥ വെള്ളക്കാരൻ ‘നൈജീരിയയിലെ പ്രകൃതവർഗ്ഗക്കാർക്കിടയിലെ സമാധാനപാലനം’ എന്നു പേരിട്ട് അവന്റെ കൈപ്പടയിലെ ചരിത്രമാകാൻ ശ്രമിച്ചെങ്കിലും, ഈ നോവൽ കടന്നുകയറ്റക്കാർ പറഞ്ഞു തരുന്നതല്ലാത്ത ചിന്ന ഭിന്നമായി പോയ ലോകം പറയുന്ന പൂർവികന്മാരുടെ  കഥയാക്കി മറ്റുനിന്നുണ്ട്.

ആഫ്രിക്കൻ സാഹിത്യത്തിന്റെ പുരോഗതിയിൽ പകരം വെയ്ക്കാനാവാത്ത പങ്ക് വഹിച്ച ചിന്നു അച്ചബെയുടെ ഈ കൃതി വായനാലോകത്തിനു അവിസ്മരണീയമായ ഒരനുഭവമാണ് നൽകുന്നത്.

നൈജീരിയന്‍ നോവലിസ്റ്റ് ആയ ചിനുവ അച്ച്ചബെയുടെ “തിങ്ങ്സ്‌ ഫാള്‍ എപാര്‍ട്ട്” എന്ന നോവല്‍, അതിമനോഹര ഉമോഫിയ ഗ്രാമത്തിന്റെയും അവിടത്തെ സ്നേഹം തുളുമ്പുന്ന ഗ്രാമീണരുടെയും കഥ പറയുന്നു. ഒരു പാട് വിചിത്രമായ ആചാരങ്ങളും വിശ്വാസങ്ങളും ഉള്ള ഈ ഗോത്രം തികഞ്ഞ മാനുഷിക മൂല്യങ്ങളും രാജ്യസ്നേഹവും മുറുകെ പിടിക്കുന്നവരാണ്. ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തനങ്ങളും തുടര്‍ന്നുണ്ടായ ബ്രിട്ടീഷ്‌ കോളനി വല്‍ക്കരണവും ഈ നാടിനെയും അവിടത്തെ സാംസ്കാരിക വൈജാത്യതെയും എങ്ങനെ ഇല്ലാതാക്കി എന്ന് നോവലില്‍ വിവരിക്കുന്നു.

വായനക്കിടയില്‍ വീണുകിട്ടിയ ചിലത്...

“ഉന്നം പിഴയ്ക്കാതെ വെടി വെക്കാന്‍ മനുഷ്യന്‍ പഠിച്ചപ്പോള്‍ , മരക്കൊമ്പിലിരിക്കാതെ പറക്കാന്‍ ഞാന്‍ ശീലിച്ചു എന്നാണ് ഇനെക്ക പക്ഷി പറയുന്നത് ”.. അതിജീവനത്തെ പറ്റി നായകന്‍ .
“അത്യുന്നതമായ ഇരോക്കോ മരത്തിന്റെ ഉചാണി കൊമ്പില്‍ നിന്ന് താഴോട്ടു ചാടിയ ഓന്ത് പറഞ്ഞത് , ഈ സാഹസത്തിനു എന്നെ പ്രശംസിക്കാന്‍ മറ്റാരുമില്ലെങ്ങില്‍ ഞാന്‍ സ്വയം പ്രശംസിക്കും എന്നാണ്.”
സുരക്ഷയ്ക്ക് വേണ്ടി സ്വന്തം വളര്‍ത്തുമകനെ കൊല്ലേണ്ടി വന്നതിന്‍റെ മൂന്നാം നാള്‍ "അയാള്‍ എന്തിനാണ് ഇത്രമാത്രം വിഷമിച്ചതെന്ന് സ്വയം അതിശയിച്ചു. രാത്രിയില്‍ കണ്ട കിനാവ്‌ അപ്പോള്‍ അത്ര ഭയങ്കരമായി തോന്നിയതെന്താണ് എന്ന് പകല്‍ അത്ഭുതപ്പെടുന്നത് പോലെയായിരുന്നു അത്."
"അന്നാട്ടുകാര്‍ പ്രായത്തെ ബഹുമാനിക്കുമെങ്കില്‍, നേട്ടത്തെ പൂജിക്കുമായിരുന്നു. കുട്ടികള്‍ക്കും കൈ വെടിപ്പാക്കിയാല്‍ രാജാക്കന്മാര്‍ക്കൊപ്പം ഭക്ഷിക്കാം എന്നാണ് ചൊല്ല്."
"തീര്‍ച്ചയായും അതിനു എന്തെങ്കിലും കാരണം കാണും. കാര്യമില്ലാതെ തവള പകല്‍ സമയം പരക്കം പായുകയില്ല"

ബെന്യാമിന്റെ അഭിപ്രായം👇
ലോകപ്രസിദ്ധനായ ആഫ്രിക്കന്‍ നോവലിസ്റ്റ്‌ ചിന്നു അച്ചബേയുടെ ഏറ്റവും പ്രശസ്‌തമായ നോവലാണ്‌ സര്‍വ്വം ശിഥിലമാകുന്നു (Things Fall Apart) . പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമായി നൈജര്‍ താഴ്‌വരകളിലുണ്ടായ സാമൂഹിക മാറ്റത്തിന്റെ കഥയാണ്‌ ഈ നോവലിന്റെ പശ്ചാത്തലം.

വെള്ളക്കാരുടെയും മിഷണറിമാരുടെയും വരവിനു മുന്‍പായി ആഫ്രിക്കന്‍ ഗ്രാമീണ ജനത നയിച്ചിരുന്ന ലളിതവും സമ്പുഷ്ടവുമായ ജീവിതരീതികളും സാമൂഹിക ക്രമങ്ങളുമാണ്‌ നോവലിന്റെ ആദ്യഭാഗത്ത്‌ വരുന്നത്‌. പതിയെ വെള്ളക്കാര്‍ കടന്നുവരുന്നതോടെ അവരുടെ ജീവിതക്രമമാകെ മാറിമറിയുകയാണ്‌. അവരുടെ പൗരാണിക ഗോത്രവിശ്വാസങ്ങളുടെ ഭാഗത്ത്‌ ക്രിസ്‌തുമതം കടന്നു വരുന്നതോടെ അവരുടെ ജീവിതക്രമം താളം തെറ്റുന്നു. പുതിയ മതം ഭാഷ സംസ്കാരം ആചാരങ്ങള്‍ ജീവിതചര്യ നീതിനിര്‍വ്വഹണരീതികള്‍ എന്നിവ അവരുടെ ജീവിതത്തിലേക്ക്‌ കടന്നുവരുന്നു. അന്നുവരെ ചിട്ടയോടെ ജീവിച്ചിരുന്ന ഗോത്രവിഭാഗങ്ങള്‍ ഭിന്നതയിലേക്ക്‌ നീങ്ങുന്നു. ആഫ്രിക്കയിലെ സ്വച്ഛന്ദ ജീവിതത്തിന്‌ താളഭംഗം സംഭവിക്കുന്നു. അതോടെ അവരുടെ പരമ്പരാഗത മൂല്യങ്ങള്‍ ശിഥിലമാകുന്നു. ഇതാണ്‌ ഈ നോവലിന്റെ കഥാതന്തു.

ഒക്കെന്‍ക്വൊ എന്ന ഗ്രാമീണന്റേയും അവന്റെ കുടുംബത്തിന്റെയും ഗോത്രത്തിന്റെയും കഥപറയുന്നതിലൂടെയാണ്‌ ഒരു ഭൂഖണ്ഡത്തിലുണ്ടായ സാമൂഹികമാറ്റത്തിന്റെ കഥ ചിന്നു അച്ചാബേ നമ്മോട്‌ പറയുന്നത്‌. ഒരു നോവല്‍ എന്നതിനപ്പുറം പശ്ചിമാഫ്രിക്കന്‍ ജനജീവിതത്തിന്റെ ചരിത്രരേഖ എന്ന രീതിയില്‍ വേണം നാം ഈ കൃതിയെ സമീപിക്കുവാൻ‍. ഇതൊരു സംസ്‌കൃതിയുടെയോ ജനതയുടെയോ മാത്രം കഥയല്ല, അധിനിവേശങ്ങള്‍ ഉണ്ടായ എല്ലാ സമൂഹങ്ങളുടെയും കഥയാണ്‌. അങ്ങനെയാണ്‌ ഈ നോവല്‍ ഒരു ലോകോത്തര കൃതിയായി മാറുന്നത്‌.

ആഫ്രിക്കൻ രാഷ്ട്രീയത്തിന് നെൽസൺ മണ്ടേല എന്താണോ അതാണ് ആഫ്രിക്കൻ സാഹിത്യത്തിന് ചിന്നു അച്ച ബെ എന്ന ചിന്തുകൂടി അവതരിപ്പിച്ചു കൊണ്ട് കൂട്ടി ചേർക്കലുകൾക്കായി പിൻമാറുന്നു '🙏

***********************************
രജനി: വാക്കിന്റെ കൂടെരിയിച്ച..തിവോം ഗോയെ ഓർമ്മിപ്പിച്ചു. അധിനിവേശത്തിന്റെ ഇരകൾ...
   👌🏻👌🏻

സീത: 👍🏻👍🏻അധിനിവേശ സംസ്കാരം ഒരു ജനതയ്ക്കുമേൽ ചെലുത്തുന്ന.  സ്വാധീനം Things fall apart   കാണിച്ചുതരുന്നു.നെസി ടീച്ചർ നന്ദി👍🏻

പ്രജിത: മരിച്ച് രണ്ടു വർഷങ്ങൾക്കു ശേഷം വീണ്ടും മരിക്കാനും അനുശോചനങ്ങൾ ഏറ്റു വാങ്ങാനുമുള്ള ഭാഗ്യമോ ദൌർഭാഗ്യമോ നേരിടേണ്ടി വന്നു ഐതിഹാസിക ആഫ്രിക്കൻ എഴുത്തുകാരൻ ചിനുവ അച്ചിബെയ്ക്ക്. ന്യൂ യോർക്ക് ടൈംസ് 2013-ൽ അദ്ദേഹത്തിന്റെ മരണത്തെ തുടർന്നു പ്രസിദ്ധീകരിച്ച ചരമക്കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ ആയതായിരുന്നു തുടക്കം. പിന്നെ ലോകത്തിന്റെ പല കോണുകളിൽ നിന്ന് ഫേസ്ബുക്കിലും ട്വിറ്ററിലും അനുശോചന സന്ദേശങ്ങൾ പ്രവഹിച്ചു.
യു എസ് ദേശീയ സുരക്ഷാ ഉപദേശക സൂസൻ റൈസ് ട്വിറ്ററിൽ ഇങ്ങനെ കുറിക്കുകയും ചെയ്തു: “ഇന്ന് നൈജീരിയക്ക് വിഷാദത്തിന്റെ ദിനമാണ്. ചിനുവ അച്ചിബെയെ അദ്ദേഹത്തിന്റെ സ്വന്തം ഗ്രാമത്തിൽ സംസ്കരിച്ചു. തന്റെ ഭൂഖണ്ഡത്തെ, പ്രത്യേകിച്ച് നൈജീരിയയെ- ലോകസമക്ഷം കൊണ്ടു വന്ന എഴുത്തുകാരനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കൃതികൾ എന്നെയും എന്റെ തലമുറയേയും ഏറെ സ്വാധീനിച്ചവയാണ്.” ആരൊക്കെയോ തെറ്റു ചൂണ്ടിക്കാട്ടിയതോടെ ആ പോസ്റ്റ് സൂസൻ ഡിലീറ്റ് ചെയ്തുവെങ്കിലും സോഷ്യൽ മീഡിയയിലെ അനുശോചന കൊടുങ്കാറ്റ് ഒടുങ്ങിയില്ല. “സാഹിത്യ ലോകത്തിനു കനത്ത നഷ്ടം” തുടങ്ങിയ ലേബലുകളോടെ ഷെയറുകൾ പടർന്നു കൊണ്ടേയിരുന്നു. ന്യൂയോർക്ക് ടൈംസിന്റെ കുറിപ്പിലുണ്ടായിരുന്ന തീയതി പോലും പരിശോധിക്കാതെയായിരുന്നു ഈ “വന്നു-കണ്ടു-ഷെയർ ചെയ്തു” തരംഗം അരങ്ങേറിയത്. സർവം ശിഥിലമാകുന്നതിനോടൊപ്പം ഓർമ്മകളും ശിഥിലമാകുന്ന കാലം ചിനുവ മുൻ കൂട്ടി കണ്ടു കാണുമോ ആവോ
(നെറ്റിൽ നിന്നും...)
ബ്രിട്ടീഷ് കോളനിവാഴ്ചയാല്‍ അടിച്ചമര്‍ത്തപ്പെട്ട ആഫ്രിക്കയുടെ കഥ അധിനിവേശം നടത്തിയവന്റെ ഭാഷയായ ഇംഗ്ലീഷില്‍ എഴുതാന്‍ തീരുമാനിച്ചതിനെ എന്‍ ഗൂഗി വാ തിയാംഗോ അടക്കമുള്ള സഹ എഴുത്തുകാര്‍ പോലും വിമര്‍ശിച്ചിരുന്നു. എന്റെ  ഇംഗ്ലീഷിലാണ് ഞാന്‍ എഴുതുന്നത് എന്നായിരുന്നു അച്ചബെയുടെ വിശദീകരണം. അതു വരെ പാശ്ചാത്യന്റെ  കണ്ണിലൂടെ മാത്രം ആഫ്രിക്കയെ  അറിഞ്ഞ ലോകമെങ്ങുമുള്ള സാഹിത്യവായനക്കാര്‍ക്ക് അതു കൊണ്ട്, ആഫ്രിക്കക്കാരന്‍ സ്വയം എങ്ങനെ ആവിഷ്‌കരിക്കുന്നു എന്നറിയാന്‍ തിംഗ്‌സ ഫാള്‍ അപ്പാര്‍ട്ട് കാരണമായി⁠⁠⁠⁠

നെസി: തീർച്ചയായും... അച്ചാബേ ഇംഗ്ലീഷിൽ എഴുതുന്നതിനെ ഗൂഗി വാതിയാംഗോ എതിർത്തിരുന്നു.ഇംഗ്ലീഷുകാരെ ഇംഗ്ലീഷ് കൊണ്ടു തന്നെ എതിർക്കണം എന്നദ്ദേഹം വാദിച്ചു.


പുസ്തക പരിചയത്തിനു നന്ദി!
ഷുസെ സരമാഗുവിനെ വായിച്ചു കൊണ്ടിരിക്കുന്നു.
കാരണവും നെസിടീച്ചർ തന്നെ

രതീഷ്: ആഭ്രിക്കയിലേക്കും വായന നീട്ടണമെന്നു വിചാരിക്കുമ്പോൾ പരിചയപ്പെടുത്തലിന്റെ രണ്ടാം ഭാഗം കണ്ടത്
ഒരു നോവൽ വായിക്കാവുന്ന ലാഘവം ഇതിനു കിട്ടുമോ എന്നു സംശയം. ഒറ്റ വായനയിൽ പിടിതരാത്ത വലിയ നോവലുകൾ വായിക്കാൻ വളരെ സമയം വേണം
ഏകാന്തതയുടെ 100 വർഷം പോലുള്ളവ
പക്ഷെ
സരമാഗു ഒറ്റ വായക്കാരനും
ഒത്തിരിവായിക്കുന്നവനും ഇഷ്ടം തരും
നന്ദി നെസി ടീച്ചർ💐💐💐  

വാസുദേവന്‍: നെസി ടീച്ചർക്കും പ്രജിത ടീച്ചർക്കും നന്ദി.
തിങ്ങ്സ് ഫാൾ എപ്പാർട്ട് പഠിക്കാനുണ്ടായിരുന്നു.
ആഫ്രിക്കൻ മനസ്സ് വരച്ചുകാട്ടാനാണ് അച്ചാമ്പെ തുനിഞ്ഞിരിക്കുന്നത്.
രാഷ്ട്രീയം അന്തർധാരയായി ഉണ്ടെങ്കിലും ആഫ്രിക്കൻ ജനതയുടെ ആചാരങ്ങളും വിശ്വാസങ്ങളും കാഴ്ചപ്പാടുകളും വരച്ചുകാട്ടുന്ന ഒരു (കനത്ത ) നോവലാണത്.സംഗീതം ഇഷ്ടപ്പെടുന്ന Ibo കുലത്തിലെ സംഗീത പ്രിയനായ , ഓടക്കുഴൽ വായിക്കുന്ന , സൗമ്യനായ Unoka , അദ്ദേഹത്തിന്റെ മകനായ നേർവിപരീത സ്വഭാവമുള്ള Okonkwo  ,കരുത്തനായ , അദ്ദേഹത്തിന്റെ സവിശേഷ സ്വഭാവങ്ങൾ , ജീവിതരീതി, ചിന്തകൾ എല്ലാം നോവലിൽ കാണാം.👌🏻👌🏻👌🏻

*******************************************