ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

26-9-2017

🍁🍁🍁🍁🍁🍁🍁
കാഴ്ചയിലെ വിസ്മയം...
🎉🎉🎉🎉🎉🎉🎉
🌘ദൃശ്യകലയുടെ വരമൊഴിയിണക്കത്തിലേക്ക് സ്വാഗതം.... 
🌘 അവതരണം: പ്രജിത ടീച്ചർ
( GVHSS ഗേൾസ് തിരൂർ)
🌾🌾🌾🌾🌾🌾🌾

സുഹൃത്തുക്കളെ,

        'ദൃശ്യകലയുടെ വരമൊഴിയിണക്ക'ത്തിന്റെ നാൽപ്പത്തിയഞ്ചാം ഭാഗമായി നമ്മളിന്നു പരിചയപ്പെടുന്ന കലാരൂപം ചരടുപിന്നിക്കളി.

തെക്കന്‍കേരളത്തില്‍നിന്നുള്ള ഈ കലാരൂപത്തില്‍ ശ്രീകൃഷ്ണലീലകളാണ് മുഖ്യവിഷയം. മച്ചിലോ വൃക്ഷത്തിന്റെ ശിഖരങ്ങളിലോ കെട്ടിയ വട്ടില്‍നിന്ന് താഴേക്ക് ഇട്ടിട്ടുള്ള കയറിന്മേലാണ് ചരടുപിന്നിക്കളി നടത്തുന്നത്. താളത്തിന്റെ അകമ്പടിയോടെ നൃത്തച്ചുവടുകളുമായി ചരടുകള്‍ നെയ്യുന്നതാണ് കളിയുടെ സവിശേഷത. കച്ചപ്പുറം തുന്നല്‍ക്കളി, ഉറിതുന്നല്‍ക്കളി, ഊഞ്ഞാല്‍ തുന്നല്‍ക്കളി, ആളെതുന്നിക്കളി എന്നിങ്ങനെ നാല് വിഭാഗങ്ങളുണ്ട്. വിശിഷ്ട വസ്ത്രങ്ങളും ആഭരണങ്ങളും നെയ്യുന്നതിന്റെ പ്രതീകമായി കച്ചപ്പുറം തുന്നല്‍ക്കളിയും കൃഷ്ണനെ ഭയന്ന് വെണ്ണ ഒളിപ്പിച്ച് വച്ചിരുന്നതിന്റെ അനുസ്മരണമായി ഉറിതുന്നല്‍ക്കളിയും കുചേലന്റെ മക്കളുടെ വിശപ്പകറ്റാനായി കൃഷ്ണന്‍ അവരെ ഊഞ്ഞാലാട്ടി ഉറക്കുന്നത് ഊഞ്ഞാല്‍ തുന്നിക്കളിയായും ഗോപികമാരെ ആക്രമിക്കാനെത്തുന്ന കാളിയനെ വരിഞ്ഞുമുറുക്കി ചരടുകള്‍ക്കുള്ളിലാക്കുന്ന സാഹസികത കലാരൂപമായി ആളെതുന്നിക്കളിയും രംഗത്തവതരിപ്പിക്കുന്നു.                        


ശരണ്യ ചന്ദ്രൻ.ജെ.എസ്. ചരടുപിന്നിക്കളിയെക്കുറിച്ച് എഴുതിയ ലേഖനം👇
മറഞ്ഞു പോകുന്ന- “ചരടുപിന്നിക്കളി

ജനങ്ങൾ തലമുറ തലമുറകളായി ബോധനപരമായി പകർന്നു പോന്ന അറിവുകളാണ് ഫോക്‌ലോർ. ഫോക്‌ലോറിന് ഈ പകർച്ച അത്യാവശ്യമാണ്. ഒരുകാലത്ത് കലകൾ ജനജീവിതത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു. ഏതൊരു വിശേഷത്തിനും കലയെ മാറ്റി നിർത്തിയിരുന്നില്ല. ഇന്ന് നാടൻകലാരൂപങ്ങളുടെ പതനത്തിനു കാരണം കൈമാറ്റക്കുറവ് തന്നെയാണ്. പകരേണ്ടവയെ പകരാനും, പകർന്നാൽ തന്നെ ഏറ്റെടുക്കാനും പുതു തലമുറ മിനക്കെടാറില്ല. ‘ചരടുപിന്നിക്കളി’ എന്ന നാടൻ കലാരൂപത്തിന്റെ അധഃപതനത്തിനും ഇത് കാരണമായി.

ചരടുപിന്നിക്കളി എന്ന കലാരൂപത്തെക്കുറിച്ചു വളരെ കുറച്ചു പേർക്ക് മാത്രമേ അറിയുകയുള്ളൂ. ഒരു പ്രാദേശിക കലാരൂപമായി അത് നിലകൊള്ളുന്നു. കേരളത്തിന്റെ എല്ലാ ഭാഗത്തും ഇതേക്കുറിച്ചു കേട്ടുകേൾവി പോലും ഇല്ലാത്തവരുണ്ട്. പേരു കേട്ടാൽ പാവകളിയെന്നു തെറ്റിദ്ധരിക്കുന്നവരും കുറവല്ല.

പണ്ട് തിരുവിതാംകൂറിലെ കൊട്ടാര അങ്കണങ്ങളിലും നായർ തറവാടുകളിലുമായി ഒതുങ്ങിയിരുന്ന ഒരു കലാരൂപമാണ് ചരടുപിന്നിക്കളി. തിരുവാതിരയുടെ ചുവടു പിടിച്ച് രൂപപ്പെട്ട കലാരൂപമാണിത്. ശ്രീകൃഷ്ണ ലീലയെ ആസ്പദമാക്കി അവതരിപ്പിക്കുന്ന ചരടുപിന്നിക്കളിയിൽ വ്യത്യസ്ത ഇനങ്ങളുണ്ട്.

1. ഉറി
2. ഊഞ്ഞാൽ
3.ആൾവരിച്ചിൽ
4.കുത്തരഞ്ഞാണം
5.മാല്
6.തൊട്ടിൽ

ഇതിൽ ആദ്യത്തെ മൂന്നെണ്ണം മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ. 12 ഗോപസ്ത്രീകൾ 12 ചരടിൽ ആനന്ദ നൃത്തം ചെയ്ത് ഉറിയും ഊഞ്ഞാലുമൊക്കെ നിർമ്മിക്കുന്നു. അതീവ ജാഗ്രതയോടെ അവതരിപ്പിക്കുന്ന ഈ കലാരൂപം പ്രേക്ഷകനിൽ കൗതുകമുണർത്തുന്നതാണ്. കള്ളക്കണ്ണന്റെ കുസൃതി ഈ കലാരൂപത്തെ കൂടുതൽ സൗന്ദര്യമുള്ളതാക്കുന്നു. ഫോക്‌ലോർ അക്കാഡമിയുടെ പ്രോത്സാഹനം മാത്രമാണ് ചരടുപിന്നിക്കളിയുടെ  ആകെയുള്ള ആശ്വാസം. ടൂറിസം പരിപാടികളിൽ അവർ കൂടുതലായും നാടൻ കലാരൂപങ്ങളെയാണ് ഉൾപ്പെടുത്തുന്നത്. ഈ കലാരൂപത്തെ കൂടുതൽ വേദികളിൽ എത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തികച്ചും വ്യത്യസ്തതയാർന്ന ചരടുപിന്നിക്കളി പുതിയ തലമുറയ്ക്ക് ലഭിക്കാതെ വരുന്നത് വലിയൊരു നഷ്ടം തന്നെയാണ്. ഈ നഷ്ടത്തെ ഒരു പരിധി വരെ കുറയ്ക്കുന്നതിൽ തിരുവനന്തപുരം ജില്ലയിലെ തന്നെ ചുള്ളിമാനൂർ ‘ഗുരുകൃപ നാടൻ കലാ കേന്ദ്രവും’, വെഞ്ഞാറമൂട് ‘രംഗപ്രഭാതും ‘ വലിയൊരു പങ്കാണ് വഹിക്കുന്നത്. നിരവധി പുതു തലമുറകൾ ഈ അക്കാദമികളിൽ നിന്നും ചരടുപിന്നിക്കളി അഭ്യസിക്കുന്നു. ഒരുപക്ഷേ തീർത്തും അന്യംനിന്നു പോകുമായിരുന്ന ഈ കലയെ ഒരു പരിധി വരെ സംരക്ഷിക്കാൻ ഇവർക്ക് കഴിയുന്നുണ്ട്.

നാടൻ കലാ രൂപങ്ങളെക്കുറിച്ചു പഠനം നടത്തുന്നതും അവയെ ആധുനിക സമൂഹത്തിനു മുന്നിൽ പ്രദർശിപ്പിക്കുന്നതും യാഥാസ്ഥിതിക ചിന്താഗതികളെയും അന്ധവിശ്വാസങ്ങളെയും പുനപ്രതിഷ്ഠിക്കുവാനാണ് എന്നു കരുതുന്നവരുണ്ട്. കേട്ടു കേൾവിപോലും ഇല്ലാത്ത പല നാടൻ കലാരൂപങ്ങളെയും പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുന്നത് പ്രാചീനമായ ഒരു കാലഘട്ടത്തിൽ അവയ്ക്കുണ്ടായിരുന്ന പ്രസക്തിയെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും അവർ ഗ്രഹിക്കാൻ വേണ്ടിയാണ്. അല്ലെങ്കിൽ ഇവ വെറും പുസ്തകങ്ങളിൽ മാത്രം ഒതുങ്ങുന്ന വിവരങ്ങളായി പോകും.
വി.ഭാനു ആശാൻ.1999ലെ കേരള ഫോക്ലോർ അക്കാദമി അവാർഡ് ജേതാവ്.ചരടുപിന്നിക്കളി രംഗത്ത് ഇദ്ദേഹം നൽകിയ സംഭാവനകൾ മാനിച്ചായിരുന്നു അവാർഡ്





നെടുമങ്ങാടിനടുത്തുള്ള കോയിക്കൽ കൊട്ടാരത്തിൽ നിന്നും.

CHARADUPINNIKKALI UR


Charadupinnikalli


Charadupinnikalli OONJAL


Charadupinnidance


ഈ കലാരൂപത്തിന് പിന്നല്ത്തിരുവാതിരയുമായി ബന്ധമുണ്ട്.
പയ്യന്നൂർഭാഗത്ത് പിന്നൽകോൽക്കളിയുമുണ്ട്
കൊച്ചിയിലുള്ള മാലതിടീച്ചറാണ് പിന്നൽത്തിരുവാതിര ചിട്ടപ്പെടുത്തിയത്.അതെല്ലാം ഒരു പക്ഷെ ചരടുപിന്നിക്കളിയുടെ ചുവടു പിടിച്ചാകാം