ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

27-6-2017

കാഴ്ചയിലെ വിസ്മയം
പ്രജിത
ദൃശ്യകലയുടെ വരമൊഴിയിണക്കത്തിന്റെ മുപ്പത്തിരണ്ടാം ഭാഗമായി നമ്മളിന്നു പരിചയപ്പെടുന്നു
കുമ്മി.
കേരളത്തിലും തമിഴ്നാട്ടിലും ഏറെ പ്രചാരമുള്ള ഒരു
ദൃശ്യകലാ രൂപം .
അഭിപ്രായങ്ങളും  കൂട്ടിച്ചേർക്കലുകളും  പ്രതീക്ഷിക്കുന്നു..

കുമ്മി

ഒരു പ്രത്യേക ഈണത്തിലുള്ള പാട്ടുകൾ പാടി പ്രത്യേക രീതിയിൽ തമിഴ്നാട്ടിലും കേരളത്തിലും സ്ത്രീകൾ നടത്താറുള്ള നൃത്തരൂപത്തെ കുമ്മി എന്നു പറയുന്നു. ഇതിന് കുമ്മിയടിക്കുക എന്നും പറയും. കഥകളിയിൽ ഈ രീതിയിലുള്ള നൃത്തം ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വതവേ നാടൻ നൃത്തരൂപമാണ് കുമ്മി. കുമ്മിക്ക് പാടാറുള്ള പാട്ടുകൾ അടങ്ങുന്ന ഒരു ഗാനസഞ്ചയംതന്നെ കുമ്മിപ്പാട്ടുകൾ എന്ന പേരിൽ ഉണ്ട്. പഴയ തമിഴകത്ത് രൂപം കൊണ്ട അതിപ്രാചീനമായ ഈ നൃത്തം വാദ്യങ്ങൾ രൂപപ്പെടും മുമ്പേതന്നെ നിലവിലിരുന്നു. വാദ്യങ്ങളില്ലാതെ കൈകൊട്ടി താളമിട്ടുകൊണ്ടാണ് നൃത്തം നടക്കുന്നത്. കുടുംബവിശേഷങ്ങൾക്കും കൊയ്ത്തുത്സവങ്ങൾക്കുമൊക്കെ പണ്ട് കുമ്മിയാട്ടം നടത്തിയിരുന്നു.

തുറന്ന സ്ഥലത്തു സ്ത്രീകള്‍ വട്ടത്തില്‍ ചുവടുവച്ചു കൈകൊട്ടി താളാത്മകമായി നടത്തുന്ന കലാരൂപമാണു കുമ്മിയടി.

കൈകൊട്ടി ചേലിലാടാം 
Published:11 Sep 2016, 01:00 am
പാലക്കാട്: ഒരുകാലത്ത് ഗൃഹാന്തരീക്ഷത്തില്‍ ഓണക്കാലത്ത് ഉയര്‍ന്നുകേട്ടിരുന്ന കന്യകമാരുടെയും പെണ്‍കുട്ടികളുടെയും കൈകൊട്ടിക്കളിയുടെ താളം ഇന്ന് ഓര്‍മകളില്‍ മാത്രമാണ്. എന്നാല്‍ ഓണസദ്യയ്ക്കുശേഷം കൈകൊട്ടിക്കളിക്ക് ഒത്തുകൂടിയത് നിറമുള്ള കഥകളായി പറയാനും ചുവടുകള്‍ കാണിച്ചുതരാനും പഴയതലമുറയ്ക്കിപ്പോഴും ആവേശത്തിനൊട്ടും കുറവില്ല. തിരുവാതിരക്കളിയോട് അല്പമൊക്കെ സാമ്യമുണ്ടെങ്കിലും പാട്ടിലും മറ്റും നേരിയ വ്യത്യാസങ്ങളുണ്ട് കൈകൊട്ടിക്കളിക്ക്. ഇതില്‍ പഴയകാലകഥകളുംമറ്റും പാടിയാണ് കളിക്കുന്നത്, പുരാണകഥാസന്ദര്‍ഭങ്ങള്‍ പാട്ടുരൂപത്തില്‍ ചിട്ടപ്പെടുത്തിയിരിക്കും. ഇത് ഏറ്റുപാടിക്കൊണ്ട് വട്ടത്തില്‍ നിന്ന് സ്ത്രീകള്‍ ചുവടുവെക്കും. തിരുവാതിരക്കളിയില്‍ ശ്രീപാര്‍വതിയെയും പരമേശ്വരനെയുംമറ്റും സ്തുതിച്ചുകൊണ്ടും മറ്റുമുള്ള പാട്ടുകളാണ് പതിവ്. കസവുപുടവയും തിരുവാതിരയ്ക്ക് നിര്‍ബന്ധമാണ്. ചിലയിടങ്ങളില്‍ കൈകൊട്ടിക്കളിക്ക് ഒരടിയോളം നീളമുള്ള മുളങ്കമ്പുകള്‍ ഉപയോഗിക്കുന്ന പതിവുണ്ടെന്നും പറയുന്നു. തിരുവാതിരയിലേതുപോലെ കസവുപുടവതന്നെ വേണമെന്നില്ല. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം എന്നീ നാല് നാളുകളിലാണ് വീടിന്റെ പൂമുഖങ്ങളിലും നടുമുറ്റത്തും കൈകൊട്ടിക്കളി അരങ്ങേറിയിരുന്നത്. അമേറ്റിക്കര ഗ്രാമത്തില്‍ ഇപ്പോഴും പുതുതലമുറ കൈകൊട്ടിക്കളി പരിശീലിച്ച് അവതരിപ്പിക്കുന്നതായി കുമരനെല്ലൂരിലെ ഇ. പ്രേമചന്ദ്രന്‍ പറയുന്നു. കൈകൊട്ടിക്കളി പോലെ മറ്റൊരു വിനോദമാണ് കുമ്മിയടി. വിരാടരാജകുമാരനെ സ്തുതിക്കുന്ന പാട്ടുകളാണ് കുമ്മിയടിയില്‍ ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ കുമ്മിയടി തിരുവാതിരയ്‌ക്കൊപ്പം ചേര്‍ത്ത് കളിക്കുന്നപതിവും കണ്ടുവരുന്നുണ്ട്.




1

2

3

4

ഇരയിമ്മന്‍തമ്പി/കുമ്മി(ഉത്തരാസ്വയംവരം ആട്ടക്കഥ) *

കുമ്മി(ഉത്തരാസ്വയംവരം ആട്ടക്കഥ)
*ഇരയിമ്മന്‍തമ്പി*

വീര ,വിരാട കുമാരവിഭോ,
ചാരുതര ഗുണസാഗര ഭോ!
മാരലാവണ്യ, നാരിമനോഹാരി താരുണ്യ!
ജയജയ! ഭൂരികാരുണ്യ വന്നീടുക
ചാരത്തിഹ പാരില്‍ത്തവ
നേരൊത്തവരാരുത്തര!
സാരസ്യസാരമറിവതിനും നല്ല
മാരസ്യലീലകള്‍ ചെയ് വതിനും?
നാളീകലോചനമാരേ, നാം
വ്രീളകളഞ്ഞു വിവിധമോരോ
കേളികളാടി-മുദാ രാഗമാലകള്‍ പാടി-കരം കൊട്ടി-ച്ചാലവേ ചാടി-തിരുമുമ്പില്‍
താളത്തൊടു മേളത്തൊടു
മേളിച്ചനുകൂലത്തൊടു-
മാളികളെ! നടനം ചെയ്യണം
നല്ല കേളി ജഗത്തില്‍ വളര്‍ത്തീടേണം.
ഹൃദ്യതരമൊന്നു പാടീടുവാനു-

ദ്യോഗമേതും കുറയ്ക്കരുതേ
വിദ്യുല്ലതാംഗീ,
ചൊല്ലീടുക പദ്യങ്ങള്‍ ഭംഗി-
കലര്‍ന്നു നീ സദ്യോമാതംഗീ!
ധണംതകത്തദ്ധിമിത്തത്ഥൈയ്യ
തത്ഥോം തത്ഥോമെന്നു
മദ്ദളം വാദയ ചന്ദ്രലേഖേ!-നല്ല
പദ്യങ്ങള്‍ ചൊല്‍ക നീ രത്നലേഖേ!
പാണിവളകള്‍ കിലുങ്ങീടവേ പാരം
ചേണുറ്റ കൊങ്ക കുലുങ്ങീടവേ
വേണിയഴിഞ്ഞും നവസുമശ്രേണി പൊഴിഞ്ഞും
കളമൃദുവാണി മൊഴിഞ്ഞും
സഖി ഹേ!
കല്യാണീ! ഘനവേണി!
ശുകവാണി! സുശ്രേണി നാ-
മിണങ്ങിക്കുമ്മിയടിച്ചീടേണം-
നന്നായ് വണങ്ങിക്കുമ്മിയടിച്ചീടേണം



തിരുവാതിരയിൽ ചേർത്ത് ഉപയോഗിക്കുന്ന കുമ്മിപ്പാട്ടുകൾ
1വീരവിരാട.....
2ശങ്കവെടിഞ്ഞു സഭ നടുവിലിന്നു....
3ശങ്കരൻ ശങ്കരിയായനാളിൽ...
4മുങ്ങിത്തുടിച്ചു കുളിച്ചൊരുങ്ങി
(അറിവുകൾ പരിമിതം)

****************************************
ഇന്ന് സമ്പന്നം
കുമ്മിയും ചന്തുമേനോനും നവരത്ന പരിചയവും ഹൈക്കു ക്കുറിപ്പും ബെന്യാമിന്റെ കറിപ്പും
വയറുനിറഞ്ഞു
നന്ദി
അഭിനന്ദനങ്ങൾVasudevan

തിരുവാതിരകളിയിലെ പ്രധാനഭാഗമായിട്ടാണ് കൂമ്മിയടി അവതരിപ്പിച്ചു കാണാറ്.കളിയിലെ രസാത്മകമായ ഒരു ഭാഗം കൂടിയാണല്ലോ കുമ്മിയടി.വിശേഷപ്പെട്ട ഒരു ദൃശ്യകലയായിട്ട്  അവേരിപ്പിക്കുന്നുണ്ട് എന്നറിയാൻ കഴിഞ്ഞതിൽ ടീച്ചറിന് നന്ദി👍🏻👍🏻🌹Seetha

കുമ്മിയും തിരുവാതിരയും കൈകൊട്ടിക്കളിയും - മൂന്നായ നിന്നെയിഹ ഒന്നെന്നു കണ്ട.....തിരിച്ചറിയിച്ചതിന്🙏🙏Praveen Varma

ഓണക്കാലത്ത് ചേച്ചിമാർ കളിക്കുന്നത് കണ്ണും മിഴിച്ചിരുന്ന ബാല്യം ഓർമയിലെത്തി...
പുതിയ അറിവുകളോടൊപ്പം അന്നത്തെ ഓണക്കളികളെല്ലാം മനസ്സിലൂടെ കടന്നു... പഴയ സന്തോഷത്തെ ഓർമിപ്പിച്ചതിനും പകർന്നു തന്നപുതിയ അറിവുകൾക്കും....🌹❤Mini Thahir

ഇന്നാണ് ശരിക്കും ദൃശ്യകല വിസ്മയമായത്
അഭിനന്ദനങ്ങൾ കുമ്മി വിവരണത്തിനുംSivasankaran


Asok

കുമ്മി, കൈകൊട്ടിക്കളി,തിരുവാതിരക്കളി തുടങ്ങിയ കലാരൂപങ്ങളെ പല സ്ത്രീപക്ഷവാദികളും വിമർശിച്ചു കാണാറുണ്ട്. ചരിത്രപശ്ചാത്തലം അത്തരത്തിലാണോ?Nesi

പദം എന്നൊരു കവിതാ വിഭാഗം മലയാളത്തിലുണ്ടായിരുന്നു.
കൈ കൊട്ടിക്കളിക്ക് ഉപയോഗിക്കുന്ന ഗാനങ്ങളാണവ
അവയെക്കുറിച്ചുള്ള പരാമർശങ്ങൾ അല്ലാതെ ധാരാളമൊന്നും സാമാഹൃതമായിട്ടില്ല.  ആട്ടക്കഥയിലെ ദണ്ഡകങ്ങൾ കുമ്മിപ്പാട്ടായി ഉപയോഗിച്ചിരുന്നു. അതിലേറ്റവും പ്രചാരം ഉത്തരാസ്വയംവരത്തിലെ വീര വിരാട നായി  Ratheesh

തിരുവാതിര ഞാറ്റുവേലയിലെ ഈ തിരുവാതിരപ്പാട്ടുകൾ ,കമ്മി എന്നിവ തിരിമുറിയാതെ എത്തിയത് മനസ്സിൽ മഴയോടൊപ്പം കുളിരുപകരുന്നു -സന്തോഷമായി- പാടി ചർച്ച കൊഴുപ്പിച്ചവർക്കും നന്ദി👍👍👍🙏🙏🙏Rama

കലകളെ കലകളായിത്തന്നെ കാണാം ...മുഴുവൻ ചരിത്രവും ചികഞ്ഞു പരിശോധിച്ചാൽ... പല കലാരൂപങ്ങളും നാടുവാഴിത്തം .. ഏകാധിപത്യ ഭരണത്തിന്റെയൊക്കെ സാമൂഹ്യ പശ്ചാത്തലത്തി ലന്തർഭവിച്ചവയാകും...Ravindran

വീര വിരാട ദണ്ഡകമാണോ സർ? 26 അക്ഷരത്തി
ൽ കൂടുതൽ വേണ്ടേ.?
കീചകവധത്തിലെ ക്ഷോണീ ന്ദ്രപത്നിയുടെ വാണിം - - - i എന്നു തുടങ്ങുന്നത് ഉത്തമ ദണ്ഡകമല്ലേ അതുപേലെയാണോ ഉത്തരാ സ്വയംവരത്തിലെ ഈ കുമ്മി ? സംശയമാണേ ----Kala

കുമ്മിയിലൂടെ പഴയ കാല ചിത്രം മനസിലേക്കോടിയെത്തി.കോളജിലെ തിരുവാതിരക്കളി സംഘത്തിലെ സ്ഥിരാംഗമായിരുന്ന ഞാൻ വീര വിരാട കുമാര കളിച്ചത് മനക്കണ്ണിൽ കുളിർമയായി. കുമ്മിയെ വളരെ നല്ല രീതിയിൽ പരി യപ്പെടുത്തിയതിന് അഭിനന്ദനങ്ങൾ!Sujatha

******************************************************