ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

29-9-2017

സംഗീത സാഗരം
രജനി


*****************************
സംഗീതത്തിന് ഭാഷയില്ല…

അതിര്‍ത്തികള്‍ കടന്ന് അതിര്‍വരമ്പുകളില്ലാത്ത ആവേശത്തിരമാലകള്‍ സൃഷ്ടിക്കാന്‍ സംഗീതത്തിന് കഴിയുന്നു. ഭാഷയും സംസ്കാരവും സമന്വയിപ്പിക്കുന്നതാണ് അനശ്വര സംഗീതം. രോഗങ്ങള്‍ക്ക് ശമനം നല്‍കാനും ഈ ദിവ്യമായ ഔഷധത്തിന് സാധിച്ചിട്ടുണ്ട്. മ്യൂസിക്ക് തെറാപ്പി എന്ന പേരില്‍ രോഗശമനത്തിനായി പാട്ടുകള്‍ കേള്‍പ്പിക്കുന്ന രീതിയും അധുനിക ശാസ്ത്രത്തിന്‍റെ പ്രമുഖമായ കണ്ടെത്തലുകളില്‍ ഒന്നായി മാറി.

ബെര്‍ലിനിലെ ടെക്നിക്കല്‍ യൂനിവേഴ്സിറ്റിയും മോണ്‍ട്രിയല്‍ യൂനിവേഴ്സിറ്റിയും സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് സംഗീതം ഭാഷയുടേയും സംസ്കാരത്തിന്‍റെയും അതിര്‍വരമ്പുകള്‍ കടക്കുന്ന മാസ്മരിക ശക്തിയാണെന്ന് പഠനസംഘം തിരിച്ചറിയുകയുണ്ടായത്. നാഗരികതയും കാട്ടുമനുഷ്യരും ഒരുപോലെ തിരിച്ചറിയുന്ന സംഗീതമായിരുന്നു അത്.
കോണ്‍ഗോളീസ് മഴക്കാടുകളിലെ പിഗ്മികളെ കേള്‍പ്പിക്കാന്‍ സംഗീതമൊരുക്കുകയായിരുന്നു ഗവേഷകര്‍ . പിഗ്മികളുടേതായ സംഗീതവും പാശ്ചാത്യസംഗീതവും അവരെ കേള്‍പ്പിക്കുകയുണ്ടായി. ഈ പ്രത്യേക വിഭാഗത്തിന്‍റെ ആസ്വാദന രീതികള്‍ പഠിച്ചതില്‍ നിന്നും രണ്ട് തരം സംഗീതവും ഇവരുടെ മനസുകളെ സ്വാധീനിക്കുന്നതായി തിരിച്ചറിയാന്‍ ഗവേഷകര്‍ക്ക് സാധിച്ചു. എന്നാല്‍ രണ്ടും വ്യത്യസ്തമായ അളവിലാണെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടി.
രണ്ടും പല തരത്തില്‍ ആസ്വാദകരില്‍ എത്തുന്നുണ്ട്. എന്നാല്‍ ഈ രണ്ട് സംഗീതവും ആളുകള്‍ ആസ്വദിക്കുന്നു. ഒറ്റയായി കഴിയുന്ന കനേഡിയന്‍ പിഗ്മികള്‍ക്കും കനേഡിയന്‍ വര്‍ഗത്തിനും വ്യത്യസ്തമായ അളവില്‍ ഈ പാട്ടുകള്‍ മനസിനെ തട്ടി. സംഗീതം ഒരാഗോള പ്രതിഭാസമാണ്. ഇപ്പോള്‍ സാംസകാരിക വൈവിധ്യത്തെ പോലും അത് കീഴടക്കിയിരിക്കുന്നു. വിരുദ്ധമായ സംഗീതം എപ്പോഴും പിഗ്മികളെ അപകടകരമായ അവസ്ഥകളിലേക്ക് കൊണ്ടെത്തിക്കുകയാണ്.
പിഗ്മി സംസ്കാരത്തിന്‍റെ ഒരു പ്രത്യേകതയാണത്. എല്ലാ വിഷമകരമായ അവസ്ഥകളേയും പിഗ്മികള്‍ സംഗീതത്താല്‍ അതിജീവിക്കുന്നു. ഒരു കുഞ്ഞ് കരയുമ്പോള്‍ കുഞ്ഞിനു വേണ്ടി പാട്ടു പാടുകയും കേള്‍പ്പിക്കുകയും ചെയ്യും. വേട്ടക്ക് പുറപ്പെടുമ്പോള്‍ ഭയം തോന്നുമ്പോഴും സംഗീതമാണ് കേള്‍ക്കുക. എന്നാല്‍ പാശ്ചാത്യ സംഗീതത്തിന് ഇവരില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നു എന്ന പ്രത്യേകതയാണ് ഗവേഷകരില്‍ കൗതുകമുണര്‍ത്തിയത്. സംഗീതം ഒരാഗോള പ്രതിഭാസമായി മാറിയതും ഇതുകൊണ്ട് തന്നെയാണെന്ന് പഠനം പറഞ്ഞു.

*****************************
*****************************
സംഗീത സാന്ദ്രമായ.... വേളയിലേക്ക് എത്തുന്നതിനായി കാത്തിരിക്കുന്ന.. ഏവർക്കും സംഗീത സാഗരത്തിലേക്ക് സുസ്വാഗതം....🎻
*****************************
*****************************

സംഗീതം

മാര്‍ഗിയും ദേശിയുമായ സംഗീതരീതികള്‍ അടങ്ങുന്നതാണ് കേരളത്തിന്റെ സംഗീതപാരമ്പര്യം. നിശ്ചിതമായ ചിട്ടകളെയും തത്ത്വങ്ങളെയും ആധാരമാക്കുന്ന ക്ലാസിക്കല്‍ പാരമ്പര്യമാണ് മാര്‍ഗി സംഗീതം. പ്രാദേശിക സംഗീത രീതികളില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്നതും ചിട്ടകളില്‍ അയവുള്ളതുമായ പാരമ്പര്യമാണ് ദേശി സംഗീതം. ഗാനാലാപനത്തിലും വാദ്യമേളങ്ങളിലും വൈവിധ്യമാര്‍ന്ന സംഗീതപാരമ്പര്യം കേരളത്തിനുണ്ട്. ഭിന്നമതവിഭാഗങ്ങളുടെ ആചാരാനുഷ്ഠാനങ്ങളും ക്ഷേത്രങ്ങളിലെയും കാവുകളിലെയും അനുഷ്ഠാന കലകളും കഥകളി പോലുള്ള കലാരൂപങ്ങളും നാടന്‍ പാട്ടുരീതികളും ചേര്‍ന്നുള്ള സമഗ്രതയാണ് കേരളസംഗീതം.  ആധുനിക കാലത്തെ ജനപ്രിയ സംഗീത രീതികളിലെല്ലാം ഈ പാരമ്പര്യങ്ങളുടെ സ്വാധീനതയുണ്ട്. സമകാലിക ജനപ്രിയസംഗീതത്തില്‍ പാശ്ചാത്യസംഗീതധാരകളുടെ സ്വാധീനവും കാണാം. കേരളത്തിന്റെ തനതായ സംഗീതരീതിയെന്നു പൊതുവേ വിശേഷിപ്പിക്കപ്പെടുന്നതാണ് സോപാനസംഗീതം. ഇതിന്റെ സ്വാധീനം വ്യക്തമായി അനുഭവപ്പെടുന്നതാണ് കഥകളിസംഗീതം. കഥകളി സംഗീതം കേരളീയ സംഗീതത്തിലെ പ്രധാനപ്പെട്ട ഒരു ശാഖയാണ്. 

ഭാരതീയ മാര്‍ഗി സംഗീതപാരമ്പര്യത്തിന്റെ രണ്ടു ധാരകളായ കര്‍ണാടക സംഗീതത്തിനും ഹിന്ദുസ്ഥാനിസംഗീതത്തിനും കേരളം വലിയ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന സ്വാതിതിരുനാള്‍, ഇരയിമ്മന്‍തമ്പി, കുട്ടിക്കുഞ്ഞുതങ്കച്ചി, ഷഡ് കാല ഗോവിന്ദമാരാര്‍ തുടങ്ങിയവര്‍തൊട്ട് സമകാലികര്‍ വരെ നീളുന്ന പാരമ്പര്യമാണത്. 

നാടോടിസംഗീതത്തിന്റെയും ലളിതസംഗീതത്തിന്റെയും കാര്യത്തിലും കേരളം സമ്പന്നമാണ്.  വീരനായകന്‍മാരുടെ ധീരകൃത്യങ്ങള്‍ വര്‍ണിക്കുന്ന വടക്കന്‍പാട്ടുകളും തെക്കന്‍ പാട്ടുകളുമാണ് നാടോടി ഗാനങ്ങളില്‍ പ്രധാനം.  സാധാരണ സംസാര ഭാഷയില്‍ ലളിതമായ സംഗീതം നല്‍കി ആലപിക്കുന്ന മാപ്പിളപ്പാട്ടുകള്‍ കേരളത്തിന്റെ ഗാനസാഹിത്യസംസ്കാരത്തിന് മലബാറിന്റെ സംഭാവനയാണ്.  മധ്യതിരുവിതാംകൂര്‍ ഭാഗത്ത് ജന്മംകൊണ്ട വഞ്ചിപ്പാട്ടിന്  മലയാളസാഹിത്യത്തിലും  പ്രമുഖമായൊരു സ്ഥാനമുണ്ട്.  ഭദ്രകാളി, അയ്യപ്പന്‍, നാഗരാജാവ്  തുടങ്ങിയ ദേവതകളുടെ ആരാധനയ്ക്ക് പാടുന്ന പാട്ടുകള്‍ (ഭദ്രകാളിപ്പാട്ട്, തോറ്റംപാട്ട്, പടയണിപ്പാട്ട്, അയ്യപ്പന്‍പാട്ട്, കളമെഴുത്ത്പാട്ട്), തിരുവാതിരക്കളി, കുമ്മി, കോലാട്ടം മുതലായ വിനോദങ്ങള്‍ക്കായുള്ള പുരാണകഥാപരമായ പാട്ടുകള്‍, ഓണം, പൂരം തുടങ്ങിയ ഉത്സവവേളകളില്‍ ആലപിക്കപ്പെടുന്ന പാട്ടുകള്‍... എന്നിങ്ങനെ വൈവിധ്യമാര്‍ന്നതാണ് കേരളത്തിന്റെ ജനകീയഗാനസംസ്ക്കാരം.

കേരളത്തിന്റെ സംഗീതത്തിന്റെ ഏറ്റവും വലിയ സവിശേഷതയാണ് തനത് താളപദ്ധതി.  ഗാനാലാപനത്തിന് അകമ്പടിയൊരുക്കുന്ന ഘടകം എന്ന നിലയ്ക്കാണ് ഭാരതത്തില്‍ പൊതുവെ താളസമ്പ്രദായത്തെ കണക്കാക്കുന്നതെങ്കിലും കേരളം ഇക്കാര്യത്തില്‍ വിഭിന്നമായി ചിന്തിച്ചു.

കേരളത്തില്‍ ജന്മം കൊണ്ടതും പലയിടങ്ങളില്‍ നിന്നെത്തി നമ്മുടെ ഗാനസമ്പ്രദായത്തിന് അകമ്പടിയേറ്റിവന്നതുമായ താളവാദ്യങ്ങളെ ശാസ്ത്രീയമായി ഉപയോഗിച്ച് കേരളം സവിശേഷമായ താളവാദ്യകലാരൂപങ്ങള്‍ ആവിഷ്ക്കരിച്ചു. ചെണ്ട, തിമില, കുറുംകുഴല്‍, ഇടയ്ക്ക, മദ്ദളം, കൊമ്പ്, ഇലത്താളം, ചേങ്ങില ഇവയൊക്കെ അവയില്‍ ചിലതാണ്. ഘടനയിലും കര്‍മ്മത്തിലും പ്രവര്‍ത്തനതത്ത്വങ്ങളിലും അമ്പേ വ്യത്യസ്തമായ വാദ്യങ്ങളെ സമന്വയിപ്പിച്ചാണ് അസാധാരണാംവിധം ഗാംഭീര്യമാര്‍ന്ന താളവാദ്യകലാരൂപങ്ങള്‍ കേരളം സൃഷ്ടിച്ചത്‌. പാണ്ടി, പഞ്ചാരി, തായമ്പക തുടങ്ങിയ ചെണ്ടമേളങ്ങള്‍, പഞ്ചവാദ്യം എന്നിവയാണ് ലോകപ്രശസ്തമായ കേരളത്തിന്റെ താളവാദ്യ കലാരൂപങ്ങള്‍. കൂടിയാട്ടം, കൂത്ത്, കഥകളി, തുള്ളല്‍, മുടിയേറ്റ്, കേളി പാനകൊട്ട് മറ്റു പല നാടന്‍കലകള്‍ ഇവയിലെല്ലാം പ്രയോഗത്തിലുള്ളത്  കേരളീയതാളങ്ങളാണ്.  കാലത്തിന്റെ ചെറിയ അംശമായ അക്ഷരകാലത്തെ അടിസ്ഥാനമാക്കിയാണ് ഈ കേരളീയ താളവ്യവസ്ഥയും. ചെമ്പട, ത്രിപുട, അടന്ത, ചമ്പ (ഝംപ), പഞ്ചാരി, ഏകതാളം എന്നിവയാണ് ഇങ്ങനെ രൂപപ്പെട്ടിട്ടുള്ള കേരളീയതാളങ്ങളില്‍ പ്രധാനപ്പെട്ടവ.

കേരളത്തിന്റെ സംഗീതമണ്ഡലത്തില്‍ ഏറ്റവുമേറെ ജനകീയം സിനിമാഗാനശാഖയാണെന്നതില്‍ സംശയമില്ല. ആദ്യകാലത്ത് തമിഴ് ബാലെ ഗാനങ്ങളെ അനുകരിച്ചും ഹിന്ദി ഈണങ്ങള്‍ അപ്പാടെ പകര്‍ത്തിയുമായിരുന്നു മലയാള സിനിമാഗാനങ്ങള്‍ സംവിധാനം ചെയ്തിരുന്നത്. 1954-ല്‍ പുറത്തിറങ്ങിയ 'നീലക്കുയില്‍' എന്ന ചിത്രം ഈ രീതിയെ മാറ്റി മറിച്ചു. പി. ഭാസ്ക്കരന്‍ എഴുതി കെ. രാഘവന്‍ സംഗീതം നല്‍കിയ നീലക്കുയിലിലെ ഗാനങ്ങളെ മലയാളികള്‍ നെഞ്ചേറ്റി. ആദ്യകാലത്ത് രംഗത്തെത്തിയ ഏറെക്കുറെ എല്ലാ സംഗീത സംവിധായകരും നാടകരംഗത്ത് പയറ്റിത്തെളിഞ്ഞവരായിരുന്നു. അവര്‍ക്ക് പ്രതിഭ തെളിയിക്കാന്‍ പറ്റിയ വരികള്‍ ഗാനരചയിതാക്കള്‍ നിര്‍ലോഭം നല്‍കി. നാടന്‍പാട്ടുകള്‍, മാപ്പിളപ്പാട്ട്, വടക്കന്‍പാട്ട്, ഭജനപ്പാട്ട്, സോപാനസംഗീതം, കര്‍ണാടകസംഗീതം, ഹിന്ദുസ്ഥാനി സംഗീതം എന്നിവയില്‍ നിന്നെല്ലാം രാഗാംശങ്ങള്‍ സ്വാംശീകരിച്ച് ദേശീയ ശ്രദ്ധയിലേയ്ക്കുയര്‍ത്തി.  പി.ഭാസ്ക്കരന്‍, വയലാര്‍ രാമവര്‍മ്മ, ഒ.എന്‍..വി.കുറുപ്പ്, ശ്രീകുമാരന്‍തമ്പി തുടങ്ങിയ കവികള്‍ സിനിമാഗാനങ്ങള്‍ക്ക് സാഹിത്യഭംഗി നല്‍കി. ജി. ദേവരാജന്‍, ജോബ്, കെ.രാഘവന്‍, കെ.ബാബുരാജ്, ദക്ഷിണാമൂര്‍ത്തി, എം. ബി. ശ്രീനിവാസന്‍, ചിദംബരനാഥ് തുടങ്ങിയ സംഗീതസംവിധായകര്‍ മലയാളസിനിമയെ ഗാനവസന്തത്തിലാറാടിച്ചു. അവര്‍ക്കോരോരുത്തര്‍ക്കും തികച്ചും വ്യത്യസ്തമായ സംഗീതശൈലികളുമുണ്ടായിരുന്നു.  കോഴിക്കോട് അബ്ദുള്‍ ഖാദര്‍, ഉദയഭാനു, കമുകറ പുരുഷോത്തമന്‍, യേശുദാസ്, ജയചന്ദ്രന്‍, പി.ലീല, സുശീല, എസ്. ജാനകി, മാധുരി തുടങ്ങിയ അനുഗൃഹീത ഗായകര്‍ ആ ഈണങ്ങളില്‍ സ്വയമലിഞ്ഞു പാടി.
*****************************
*****************************
ഇന്ന് പരിചയപ്പെടാം
സോപാന സംഗീതം..
*****************************
*****************************

കേരളത്തിന്റെ തനതു സംഗീതശൈലി, കേരളീയ ക്ഷേത്രങ്ങളിലാണ് ഇതിന്റെ തുടക്കം.  രാഗാധിഷ്ഠിതമാണ് ഈ സംഗീതം. കര്‍ണാടക സംഗീതത്തിന്റെ ആലാപനരീതിയില്‍ നിന്നും സോപാന സംഗീതം വ്യത്യസ്തത പുലര്‍ത്തുന്നു. 

'സോപാനം' എന്നത് ക്ഷേത്രത്തിലെ ശ്രീകോലിവിനു മുന്നിലുള്ള ചവിട്ടുപടിയാണ്. അതിനാല്‍ സോപാനസംഗീതത്തെ, സോപാനത്തില്‍ നിന്നുകൊണ്ടുള്ള പാട്ടാണെന്ന് സാമാന്യമായി അര്‍ത്ഥം പറയാം. സംഗീതപരമായി ഇതിന് മറ്റൊരു വ്യാഖ്യാനം കൂടിയുണ്ട്. ഒരു രാഗത്തിന്റെ ആരോഹണാവരോഹണ ക്രമം, സോപാനം പോലെയാണ്. ചില സ്വരങ്ങളെ സ്ഥായിയായി സ്വീകരിച്ചു കൊണ്ടും ചിലതിനെ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ടും വിളംബിത കാലത്തില്‍ തുടങ്ങി പടിപടിയായി ഉച്ചസ്ഥായിയില്‍ എത്തിയശേഷം, ക്രമേണ താഴേയ്ക്ക് ഇറക്കിക്കൊണ്ടുവരുന്ന ശൈലിയാണിത്.

സോപാനസംഗീതത്തിന് രണ്ടു കൈവഴികളുണ്ട് - കൊട്ടിപ്പാടിസേവ, രംഗസോപാനം. ക്ഷേത്രത്തിന്റെ സോപാനത്തില്‍ നിന്നുകൊണ്ട് പൂജാവേളയില്‍ മാരാര്‍, ഇടയ്ക്കകൊട്ടി  പാടുന്നതിനെയാണ് 'കൊട്ടിപ്പാടിസേവ' എന്നുപറയുന്നത്. ഇതിന്റെ തുടക്കത്തില്‍ പ്രധാന മൂര്‍ത്തിയെ വന്ദിക്കുന്ന കീര്‍ത്തനമാണ് ചൊല്ലുക. തുടര്‍ന്ന് ജയദേവകവിയുടെ 'ഗീതഗോവിന്ദ'ത്തിലെ അഷ്ടപദിയും പാടുന്നു. ശിവസ്തുതികളും കീര്‍ത്തനങ്ങളുമൊക്കെ അപൂര്‍വ്വമായി പാടാറുണ്ട്.

ദ്രാവിഡസംഗീതത്തിന്റെ തുടര്‍ച്ചയായിട്ടുവേണം സോപാനസംഗീതത്തെ കാണാന്‍. സംഘകാലം മുതല്‍ ചേര കാലം വരെയുള്ള കാലഘട്ടത്തിലെ (എ.ഡി.4 മുതല്‍  10 വരെയുള്ള നൂറ്റാണ്ടുകള്‍) സംഗീതത്തെയാണ് 'ദ്രാവിഡസംഗീതം' എന്നതുകൊണ്ടുദ്ദേശിക്കുന്നത്. പ്രാചീനതമിഴ്ഗാനങ്ങള്‍, തേവാരം പാട്ടുകള്‍ എന്നിവയാണ് പ്രധാനമായും ഇതില്‍ വരുന്നത്. രാഗാധിഷ്ഠിതസംഗീതത്തെക്കുറിച്ച്  സംഘം കൃതിയായ ഇളം കോവടികളുടെ 'ചിലപ്പതികാരം' വ്യക്തമായ സൂചന നല്‍കുന്നുണ്ട്. ചിലപ്പതികാരത്തിലെ നായികയായ 'മാധവി' നൃത്തസംഗീതാദി കലകളില്‍ നിപുണയായിരുന്നു. സംഗീതാചാര്യനുണ്ടായിരിക്കേണ്ട യോഗ്യത, വിവിധ സംഗീത പ്രമാണങ്ങള്‍, സംഗീതോപകരണങ്ങള്‍ എന്നിവയെ കുറിച്ചെല്ലാമുള്ള  വിവരങ്ങള്‍ ആ കൃതിയില്‍ നിന്നും ലഭ്യമാണ്. സപ്തസ്വരങ്ങളെ വഴിക്കു വഴികുറള്‍, തൂത്തം, കൈക്കിളൈ, ഉഴൈ, ഇള്ളി, വിളറി, താരം എന്നിങ്ങനെയാണ് വിളിച്ചിരുന്നത്. ശ്രുതിക്ക് 'അലഹ്' എന്നും രാഗത്തിന് 'പണ്‍' എന്നും പറഞ്ഞിരിക്കുന്നു. അനേകം കമ്പികളോടു കൂടിയ 'യാഴ്' എന്ന സംഗീതോപകരണം അക്കാലത്തുണ്ടായിരുന്നു. ദേശങ്ങളുടെ പേരിനോടു ചേര്‍ത്ത് രാഗങ്ങള്‍ അറിയപ്പെട്ടു. നൈതല്‍ പണ്‍, പാലൈപണ്‍, മരുതം പണ്‍, കുറിഞ്ചി പണ്‍, മുല്ലൈപണ്‍ എന്നിങ്ങനെ. 

എ.ഡി. എട്ടാം നൂറ്റാണ്ടോടുകൂടി പൂര്‍ണ്ണതയിലെത്തിയ ആര്യാധിനിവേശത്തിന്റെ ഫലമായി കേരളത്തില്‍ ക്ഷേത്രങ്ങള്‍ രൂപപ്പെട്ടുവന്നു. ശൈവവൈഷ്ണവ ക്ഷേത്രങ്ങളില്‍ സംഗീതാര്‍ച്ചന ഉടലെടുത്തത് ഇക്കാലത്തായിരിക്കണം. വിഷ്ണുക്ഷേത്രങ്ങളില്‍ 'തിരുവായ്മൊഴിയും' ശൈവക്ഷേത്രങ്ങളില്‍ 'തേവാരം പാട്ടുകളും' അര്‍ച്ചനയുടെ ഭാഗമായി പാടിപ്പോന്നു.  ഏതാണ്ട് ഇരുപത്തെട്ടോളം രാഗങ്ങള്‍ 'തേവാരംപാട്ടു'കള്‍, പാടാന്‍ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. തമിഴ് സംഗീതത്തിന്റെ സത്തായ കൗശികം, വ്യാഴക്കുറിഞ്ചി, പഴംപഞ്ചുരം, ഗാന്ധാരപഞ്ചമം,  തക്കേശി, സദാരി, ചെന്തുരുത്തി, ശെവ്വഴി, തിരുത്താണ്ഡവം, പഴം തക്ക, ഇന്ദളം, ഗാന്ധാരം, പുറനീര്‍മൈ, കൊല്ലി എന്നീ രാഗങ്ങള്‍ ഉപയോഗിച്ചിരുന്നു.

കുലശേഖരവര്‍മ്മന്റെ കാലഘട്ടത്തില്‍ (എ.ഡി. എട്ടാം നൂറ്റാണ്ട്) ആണ് ക്ഷേത്രകലയായ കൂടിയാട്ടം വളര്‍ന്നത്. 'സ്വരിക്കല്‍' എന്ന രാഗാധിഷ്ഠിത സംഗീതം കൂടിയാട്ടത്തിലും ഉണ്ടായിരുന്നു.

എ.ഡി. 12-ാം നൂറ്റാണ്ടോടുകൂടി വംശദേശത്തെ ജയദേവകവിയുടെ 'ഗീതഗോവിന്ദം' സംഗീതരൂപത്തിലും നൃത്തരൂപത്തിലും കേരളത്തില്‍ പ്രചരിക്കുകയുണ്ടായി. ക്ഷേത്രസോപാനത്തില്‍ ഇടയ്ക്ക കൊട്ടി പാടിയിരുന്ന ഈ സംഗീതവും രാഗാധിഷ്ഠിതമായിരുന്നു. ആഹരി, കല്യാണി, കാമോദരി, കേദാരഗൗള, കേദാരപന്ത്, ഗുര്‍ജ്ജരി, ഘണ്ട, ദേവ ഗാന്ധാരി, ദേശാക്ഷി, പന്തുവരാളി, പുന്നഗവരാളി, ഭൂപാളം, മധ്യമാവതി, മലഹരി, മാള്‍വ, മുഖാരി, രാമക്രിയ, വസന്തഭൈരവി, ശങ്കരാഭരണം, സൗരാഷ്ട്രം എന്നിവയാണ് കൊട്ടിപ്പാടി സേവയ്ക്ക് ഉപയോഗിച്ചിരുന്ന രാഗങ്ങള്‍.

സോപാന സംഗീതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശാഖയാണ് 'അരങ്ങുസംഗീതം'. ഇതിനെ അഭിനയ സംഗീതം എന്നുപറയാം. മുടിയേറ്റ്, അര്‍ജ്ജുനനൃത്തം എന്നീ നാടന്‍ കലകളിലും കൂടിയാട്ടം, കൃഷ്ണനാട്ടം, കഥകളി എന്നീ ക്ലാസിക് കലകളിലും ഉപയോഗിച്ചു വരുന്ന സംഗീതം ഇതാണ്. അഭിനയത്തിനു വിധേയമായിട്ടാണ് ഈ സംഗീതം ഉള്ളത്.  ഇത് തൗര്യത്രികാധിഷ്ഠിതമാണ്. അരങ്ങില്‍ ഗായകന്‍ പാടുകയും വാദ്യക്കാരന്‍ കൊട്ടുകയും നടന്‍ അതിനനുസരിച്ച് വിവിധ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് അഭിനയിക്കുകയും ചെയ്യുന്നു. ഇവിടെ പ്രേക്ഷകനില്‍ കഥാവസ്തുവും കഥാപാത്രനിലയും വിശദീകരിക്കുന്ന കര്‍ത്തവ്യമാണ് സംഗീതം നിര്‍വ്വഹിക്കുന്നത്.കഥാപാത്രങ്ങളുടെ ഭാവത്തെ പോഷിപ്പിക്കുന്ന രാഗങ്ങളും താളങ്ങളും ഈ സംഗീതശൈലിയുടെ പ്രത്യേകതയാണ്.
    
മുടിയേറ്റിലെ പാട്ടുകള്‍ ആലപിക്കുന്നത് സോപാനസംഗീതശൈലിയിലാണ്. ഇതില്‍ കേദാരഗൗള, തോടി, ഖരഹരപ്രിയ തുടങ്ങിയ രാഗങ്ങള്‍ ഉപയോഗിക്കുന്നു.

ചെണ്ട, വീക്കന്‍ ചെണ്ട, ചേങ്ങില, ഇലത്താളം, ശംഖ്, എന്നിവയാണ് ഇതിലെ വാദ്യങ്ങള്‍. ഏകം, ത്രിപുട, ചെമ്പട, ചമ്പ, അടന്ത, മുറിയടന്ത എന്നീ താളങ്ങളില്‍ തൗര്യത്രികം ചിട്ടപ്പെടുത്തിയിരിക്കുന്നു.

*****************************
*****************************
സോപാനസംഗീതം

കേരളത്തിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് അവതരിപ്പിച്ചു വരുന്ന ഒരു കലാരൂപമാണ് സോപാനസംഗീതം. ക്ഷേത്രത്തിലെ ശീവേലി, നടയടച്ചുതുറക്കൽ എന്നിവക്കാണ് സാധാരണ സോപാനസംഗീതം അവതരിപ്പിക്കുന്നത്. ഇടക്കയാണ് സോപാനസംഗീതത്തിൽ സാധാരണ വാദ്യമായി ഉപയോഗിക്കുന്നത്. എങ്കിലും ചെണ്ട, ചേങ്ങില, ഇലത്താളം, മദ്ദളം, കുഴിത്താളം, തിമില, മരം, കൊമ്പ്, കുഴൽ, വില്ല്, ശംഖ് എന്നിങ്ങനെ അമ്പതിലേറെ വാദ്യങ്ങൾ സോപാനസംഗീതത്തിൽ ഉപയോഗിക്കാറുണ്ട്.‍ മാരാർ, പൊതുവാൾ എന്നീ സമുദായങ്ങളിലുള്ളവരാണ് സോപാന സംഗീതം അവതരിപ്പിക്കുന്നവർ.

ക്ഷേത്രത്തിനു (ഗർഭഗൃഹത്തിനു) അടുത്തുള്ള പടികളെ ആണു സോപാനം എന്നു പറയുന്നത്‍. മലയാളത്തിലോ സംസ്കൃതത്തിലോ ഉള്ള ദൈവ-ദേവീ സ്തുതികളാണ് സോപാനസംഗീതത്തിൽ ഉപയോഗിക്കുന്നത്. ഗീതാഗോവിന്ദത്തിലെ 24 ഗീതങ്ങൾ സോപാനസംഗീതത്തിൽ അവതരിപ്പിച്ച് വരുന്നുണ്ട്. അഷ്ടപദിയാണ് സാധാരണ സോപാനസംഗീതത്തിൽ പാടുന്നത്. സോപാനസംഗീതത്തിലെ വാദ്യമായ ഇടയ്ക്ക കൊട്ടുന്ന ആൾ തന്നെയാണ് പാട്ടും പാടുക.

പ്രമുഖ കലാകാരന്മാർ

പമ്പരാഗത രീതികളെ മാറ്റി ജനകീയ സദസ്സുകളിൽ സോപാനസംഗീതത്തെ അവതരിപ്പിച്ച കലാകാരനായിരുന്നു ഞരളത്ത് രാമപ്പൊതുവാൾ. 'ജനഹിത സോപാനം' എന്ന ജനകീയമായ രൂപം അദ്ദേഹം ആവിഷ്കരിച്ചിട്ടുണ്ട്. രാമപ്പൊതുവാളിന്റെ മകനായ ഞരളത്ത് ഹരിഗോവിന്ദൻ കേരളത്തിലെ അറിയപ്പെടുന്ന സോപാനസംഗീതജ്ഞനാണ്.അമ്പലപ്പുഴ വിജയകുമാറും അറിയപ്പെടുന്ന സോപാന സംഗീതജ്ഞൻ ആണ്. ശ്രീ ജനാർദ്ദനൻ നെടുങ്ങാടി ഗുരുവായൂർ, ശ്രീ ജ്യോതി ദാസ് ഗുരുവായൂർ തുടങ്ങിയവരും ഈ മേഖലയിൽ പ്രാഗൽഭ്യം തെളിയിച്ച കലാകാരൻമാരാണ്.

*****************************
*****************************
എന്താണ് സോപാനസംഗീതം?? എന്താണ് ഇടയ്ക്കാ?? ഒരു പൂജയില്‍ സോപാനസംഗീതത്തിന്റെ പ്രാധാന്യം?? സോപാനസംഗീതവും അഷ്ടപദിയും തമ്മിലുള്ള വ്യത്യാസം??കേരളത്തിലെ പ്രധാന സോപാനസംഗീത ഗായകര്‍ ആരെല്ലാം??

കേരളത്തിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് അവതരിപ്പിച്ചു വരുന്ന ഒരു കലാരൂപമാണ് സോപാനസംഗീതം.സോപാനം എന്ന പദത്തിന്റെി അര്ത്ഥംര പടവുകള്‍ അഥവാ പടികള്‍ എന്നാണ്. ക്ഷേത്ര ശ്രീകോവിലിന്റെഥ പടികള്ക്കു അരുകില്‍ നിന്നും പാടുന്ന സംഗീതം.അതാണ്‌ ഈ സംഗീതത്തിനു സോപാനസംഗീതം എന്ന പേര് വിളിച്ചു വരുന്നത്.എന്നാല്‍ ഈ കലയുടെ യഥാര്ഥു പേര് കൊട്ടിപാടി സേവ എന്നാണ്.കൊട്ടി പാടി മൂര്ത്തി യെ ഉപാസിക്കുക.ആ രണ്ടു പദങ്ങളില്‍ തന്നെ അതിന്റെൂ അര്ത്ഥകവും വ്യക്തമാണ്.ഒന്ന് ഒരു സേവയാണെന്നും മറ്റേതു ഉപാസനയാണെന്നും. ക്ഷേത്രത്തിലെ മൂര്ത്തി യുടെ ചൈതന്യം വര്ധിംക്കുന്നതിനു വേണ്ടി പൂജകള്‍ എല്ലാം ആര്ച്ചിനക്കപ്പെടുന്നത് ആ മൂര്ത്തി യുടെ കലകളില്‍ കൂടിയാണ്.മൂന്നു കലകള്‍ മുതല്‍ അറുപത്തിനാല് കലകള്‍ ആണുള്ളത്. ഇതില്‍ ത്രികലകള്‍ ആയ നിര്ത്തംആ,വാദ്യം,ഗീതം ത്വരത്രയങ്ങള്‍ ആണു ഇവ മൂന്നിലുടെയും ആര്ച്ചി ക്കുമ്പോഴാണ് ഒരു പൂജ പൂര്ണിമാകുന്നത്.അവിടെയാണ് ഈ കൊട്ടിപാടി സേവയുടെ ആവശ്യവും.ഇതു പൂജ മന്ത്രങ്ങളില്‍ തന്നെ പറയുന്നുണ്ടു.നിവേദ്യത്തിന്റെല മന്ത്രം പൂര്ത്തി്യായി കഴിഞ്ഞാല്‍ ന്രത്തം മിതം,വാദ്യ മിതം,ഗീത മിതം സമര്പ്പ യാമി എന്നൊരു മന്ത്രമുണ്ട്. അതില്‍ ന്രത്തെതരം എന്നു പറയുന്നത് അകത്തു തന്ത്രിമാരും, പൂജാരിമാരും ചെയ്യുന്ന മന്ത്രങ്ങളും,തന്ത്രങ്ങളും ഒക്കെ.പ്രത്യേകിച്ചു ഉത്സവാദി ക്രിയകളൊക്കെ എടുത്തു കഴിഞ്ഞാല്‍ അനവധി താന്ത്രിക ക്രിയകളൊക്കെയും ചിട്ട പ്പെടുത്തിയിരിക്കുന്നത് മുദ്രയില്‍ കൂടിയാണ്.നമുക്ക് തന്നെ കാണാന്‍ സാധിക്കും വ്യാപകങ്ങള്‍,ന്യാസകങ്ങള്‍,നിവേദ്യങ്ങള്‍ ഇവയെല്ലാം മുദ്രകള്‍ ആണ്.ആ മുദ്രാ മുഖിതമായ പൂജ മൂര്ത്തി യിലേക്ക് ന്രത്ത മിതമായിട്ടും,വാദ്യം ഇടയ്ക്ക, ക്ഷേത്ര വാദ്യങ്ങളില്‍ അസുര വാദ്യത്തിനും,ദേവ വാദ്യത്തിനും വിടാതെ ഒരു അര്ച്ചരനാ വാദ്യത്തില്‍ മാത്രം വരുന്ന ഏക സംഗീത വാദ്യമാണ് ഇടയ്ക്ക. 
ശിവതാണ്ഡവ സമയത്താണ് ഇതിന്റെ് ഉത്പത്തിയെക്കുറിച്ച് പറയുന്നുണ്ടങ്കിലും താണ്ഡവത്തില്‍ ഡക്കാ എന്നു പറയുന്ന വാദ്യത്തെയും കുറിച്ചു പറയുന്നണ്ടെങ്കിലും കുടാതെ ഭൂത ഗണങ്ങള്‍ ശാത്രവിധി പ്രകാരം നിര്മ്മി ച്ച ഒരു വാദ്യോപകരണമായിട്ടാണ് ഇടയ്ക്കയെ കാണുന്നത്. താണ്ഡവത്തിനു ശേഷം ദേവന്മാാര്‍ ഭൂമിയിലേക്ക് അയച്ചുവെന്നും അസുരന്മാരെ മേലെക്കു അയച്ചുവെന്നും ഭൂമിക്കും ആകാശത്തിനും ഇടയ്ക്കു സ്ഥിതി ചെയ്യുന്നതുകൊണ്ട് ഇടയ്ക്ക എന്നു പേര് വന്നതെന്നും,ഇടയ്ക്കു വച്ചു ഉദ്ഭവിച്ചതുകൊണ്ട് ഇടയ്ക്ക എന്നു പേര് വന്നതെന്നും രണ്ടു കഥകള്‍ ഉണ്ട്.എന്തായാലും ഈ ഒരു വാദത്തിന്റെര പവിത്രത കൊണ്ടുതന്നെ ഈഒരു വാദ്യം താഴ്ത്തു വയ്ക്കാറില്ല.മറ്റൊരു ക്ഷേത്ര വാദ്യങ്ങളായിട്ടുള്ള ചെണ്ട,വീക്കന്‍ ചെണ്ട, ചേങ്ങില, ഇലത്താളം, മദ്ദളം, കുഴിത്താളം, തിമില, മരം, കൊമ്പ്, കുഴൽ, വില്ല്, ശംഖ്,തിമില,കരടിക,കിടുപിടി,കടുംതുടി,ഠമരുകം എന്ന് വേണ്ട ഏതു വാദ്യങ്ങള്‍ എടുത്താലും അവയെല്ലാം തന്നെ താഴ്ത്തു വയക്കുവാന്‍ സാധിക്കും.എന്നാല്‍ ഈ ഇടയ്ക്ക മാത്രം ഏതെങ്കിലുംഒരു കൊളുത്തില്‍ തുക്കിയിട്ടിരിക്കുന്നത് കാണാം സാധിക്കും.അതിന്റെെ ഓരോ ഭാഗങ്ങള്ക്കും ഓരോ സങ്കല്പ്പിങ്ങളാണുള്ളത്.രണ്ടു വട്ടവും നടുക്ക് കുറ്റിയും ഇതു ബ്രഹ്മ,വിഷ്ണു,മഹേശ്വരന്മ്മ രെയും,ആറു ദ്വാരങ്ങളില്‍ കൂടിയാണ് ഇടയ്ക്ക തുക്കിയിരിക്കുന്നത് ഈ ആറു ദ്വാരങ്ങള്‍ ആറു ശാസ്ത്രങ്ങളെയും,താഴേക്ക് 64 കുന്ജലങ്ങള്‍ തുക്കിയിട്ടിരിക്കുന്നു അവയെ 64 കലകളായും,അവ കോര്ത്തിരിക്കുന്നത് 4 ജീവ കോലിലും, ഈ 4 ജീവ കോലിനെ 4 വേദങ്ങളായിട്ടും കുറ്റികളുടെ ഇരു ഭാഗങ്ങളിലും കാണുന്ന ഇരുമ്പന നാരുകള്‍ അതില്‍ ഒന്ന് ജീവാത്മായിട്ടും മറ്റൊന്ന് പരത്മാവായിട്ടും കാണുന്നു.തോളില്‍ തുക്കുന്നതിനെ ആദി ശേഷനായിട്ടും ആണ് സങ്കല്പംന.ഇങ്ങനെ ഇത്രയും ശാസ്ത്രവും,സങ്കല്പടവുമുള്ള ഒരു വാദ്യോപകരണമാണ് ഇടയ്ക്ക. 
ഈ ഇടയ്ക്കയിലുടെ കൊട്ടുന്ന കൂറുകളും,തീറുകളും മറ്റും മൂര്ത്തി യിലേക്ക് വാദ്യമിതമായിട്ട് ചേരുന്നു.അടിത്തതാണ് ഗീതം. സോപാന സംഗീതത്തില്‍ ആദ്യം പാടി വരുന്ന ഒരു ഭാഗമാണ് ധ്യാണിധ്യാനം ലോപിച്ചാണ് ധ്യാണിയായത്.അങ്ങനെ ധ്യാണികള്‍, സ്തുതികള്‍, കീര്ത്തതനങ്ങള്‍, അഷ്ടപദി, കേശതി പാദം, പാദാതി കേശം, ദണഡകങ്ങള്‍, പള്ളിചീന്തുകള്‍,ശ്ലോകങ്ങള്‍,ധ്യാനങ്ങള്‍ എങ്ങനെ ഒട്ടേറെ ഘട്ടങ്ങള്‍ സോപാന സംഗിതത്തിലുണ്ട്. ഇവ പാടി സ്തുതിക്കുമ്പോള്‍ അത് എ മൂര്ത്തി യിലേക്ക് ഗീതമിതമായിട്ടും ഭവിക്കുന്നു.അങ്ങനെ ന്രത്ത,വാദ്യ,ഗീതം എന്ന ത്വരത്രയം ത്രികലകളുടെ സംഗമമാണ് ഒരു പൂജ.
സൂര്യന്റെത ഉദയ അസ്ത്മയങ്ങള്‍ അനുസരിച്ചാണ് ഓരോ ക്ഷേത്രങ്ങളിലേയും പൂജകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.സൂര്യന്‍ ഉദിക്കുന്നതിനു മുന്പുള്ള പൂജ ഉഷ പൂജയായിട്ടും ഉദിച്ചു എതിരേക്കുമ്പോള്‍ അതിനെ എതിര്ത്തുള പൂജയെന്നും ഉദിച്ചു പന്ത്രണ്ടു അടി ആകുമ്പോള്‍ നടത്തുന്ന പൂജയെ പന്ത്രിരടി പൂജയെന്നും, അസ്തമയത്തിനുശേഷം നടത്തുന്ന പൂജയെ അത്താഴ പൂജയെന്നുമുള്ള പൂജകള്‍ 5 യാമങ്ങളില്‍ നടക്കുന്നു.ഈ 5 യാമങ്ങള്ക്കും 5 പൂജകള്ക്കുംങ അനുസരിച്ചാണ് സോപാന സംഗിതത്തെ അമ്പലവഴക്ക സമ്പ്രദായത്തില്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഓരോ യാമാങ്ങള്ക്കും നടക്കുന്ന പൂജകള്ക്ക്ട ഇന്ന രാഗത്തില്‍ ധ്യാണി പാടുവാനും, ധ്യാണി താളത്തില്‍ കൂറു കൊട്ടുവാനും, ഓരോ യാമാങ്ങള്ക്കു നുസരിച്ചുള്ള കീര്ത്തളനങ്ങളും,സ്തുതികളുംഅതിനനുസരിച്ചുള്ള രാഗങ്ങളുമായിട്ടാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. ആ ചിട്ടവട്ടത്തോടു കൂടി പാടുമ്പോള്‍ അത് അംബലവഴക്ക സമ്പ്രദായത്തിലുള്ള കൊട്ടിപാടി സേവയാകുന്നു.
തികച്ചും 11 നിതാന രാഗങ്ങള്‍ മാത്രമേ സോപാന സംഗീതത്തില്‍ ഉള്ളു.അത് ഓരോ യാമാങ്ങള്ക്ക് വേണ്ടി ചിട്ടപ്പെത്തിയിരിക്കുന്നതാണ്.രാവിലെ മുതല്‍ ദേശാക്ഷി,പുറനീര്‍,ശ്രീകണ്ഡിയ,നളന്ത,മലഹരി,ഭൂപാളി,സാമന്തമലഹരി, അതുകഴിഞ്ഞാല്‍ ഭവുളി,അന്തരി,അന്താളി,മാളവി എന്നിങ്ങനെ 11 നിതാന രാഗങ്ങളാണുള്ളത്. സോപാന സംഗീതത്തില്‍ ഈ രാഗങ്ങളിലെ പുറനീരൊഴിച്ചു മറ്റൊരു രാഗവും,മറ്റൊരു ക്ഷേത്ര കലയിലും സംഗീതത്തിലും വന്നു കണ്ടിട്ടില്ല. പുറനീര്‍ മാത്രം കഥകളിയിലും മറ്റു അനുഷ്ഠാന കലാരൂപങ്ങളിലൊക്കെ കണ്ടു വരുന്നുണ്ട്.ബാക്കി വരുന്ന രാഗങ്ങളൊക്കെ ആ വാമൊഴി വഴക്ക സമ്പ്രദായത്തില്‍ ചിട്ടയോടുകൂടി പാടി വരുന്ന നിതാന രാഗങ്ങളാണു. സോപാന സംഗീതത്തിലെ പ്രധാന രാഗങ്ങളാണു ഇവയൊക്കെ. പക്ഷെ ഇപ്പോള്‍ സോപാന സംഗീതത്തില്‍ ഉപയോഗിക്കുന്ന ഗീതങ്ങള്‍ ഒക്കെയും നമ്മുടെ ക്ലാസിക്കല്‍,ശാസ്ത്രിയ സംഗിതവുമായി ബന്ധപ്പെട്ടിട്ടുള്ള രാഗങ്ങലും,താളങ്ങളും മൊക്കെയാണു.എന്നിരുന്നാലും ഭക്തിക്കാണു പരമ പ്രാധാന്യം. 
ചിലര്ക്ക് സോപാന സംഗീതവും,അഷ്ടപദിയും ഒന്നാണ് എന്ന് ഒരു ധാരണയുണ്ട്.എന്നാല്‍ ഇവ രണ്ടും രണ്ടാണ്. അഷ്ടപദിയുണ്ടാകുന്നതിനു എത്രയോ കാലങ്ങള്‍ മുന്പ്ത‌ തന്നെ കേരളത്തിലെ ക്ഷേത്രങ്ങളില് ഈ താല വാദ്യ,ഗീത പദ്ധ്തിയും,വാമൊഴി വഴക്കത്തിലെ കൊട്ടിപാടി സേവ ഉണ്ടായിരുന്നതായും തെളിവുകള്‍ ഉണ്ട്.തികച്ചും ഭക്തിക്കു പ്രാധാന്യം ഉള്ളതുകൊണ്ടാണ് അഷ്ടപദി സോപാന സംഗീതത്തില്‍ കയറി വന്നിട്ടുള്ളത്.ഇതു തമ്മിലുള്ള പ്രധാന വ്യത്യാസം ശുദ്ധ മലയാളത്തില്‍,വാമൊഴി വഴക്ക സമ്പ്രദായത്തില്,പാടി വഴക്ക ചിട്ടയില് പാടി വരുന്ന ഏതാനും ധ്യാണികള്‍, സ്തുതികള്‍, കീര്ത്ത്നങ്ങള്‍, കേശതി പാദം, പാദാതി കേശം, ദണഡകങ്ങള്‍, പള്ളിചീന്തുകള്‍,ശ്ലോകങ്ങള്‍,ധ്യാനങ്ങള്‍ തുടങ്ങിയവ അടങ്ങിയതാണ് സോപാനസംഗീതം. എന്നാല്‍ സംസ്ക്രതത്തില്‍ ജയദേവ മഹാകവി എഴുതിയിട്ടുള്ള ഗീത ഗോവിന്ദത്തിലെ 24 കാവ്യങ്ങളാണു അഷ്ടപദി എന്നാ പേരില്‍ അറിയപ്പെടുന്നത്. ഭഗവാന്‍ ശ്രീ ക്രഷണന്റെി അവതാറാം,അലങ്കാരം,കല്ല്യാണം,രാസക്രിഡ ഇവയെല്ലാം വളരെ ഭക്തിയോടു കൂടി പ്രതിപാതിച്ചിട്ടുള്ള മഹാകാവ്യമാണ് അഷ്ടപദി. അഷ്ടപദിഎവിടെ പാടുന്നുവോ അവിടെ ഭഗവാന്‍ ശ്രീ ക്രഷണന്റെഷ സാന്നിദ്ധ്യം ഉണ്ടാന്നാണു അതിന്റെട ഫലശ്രുതിയില്‍ പറയുന്നത്.സാധാരണ ക്രഷണ ക്ഷേത്രങ്ങളിലാണ് അഷ്ടപദി അവതരിപ്പിക്കുന്നത്.പൂജ വേളയില്‍ ശ്രീ കോവിലിന്റെേ നട അടയ്ക്കുന്നു തത് അവസരത്തില്‍ ക്രഷണന്റെി അലങ്കാരങ്ങളും മറ്റും അഷ്ടപദിയായി പാടുമ്പോള്‍ ഭക്ത ജനങ്ങളുടെ മനസ്സില്‍ ഭഗവാന്‍ ശ്രീ ക്രഷണന്റെ് രൂപം മനസ്സില്‍ തെളിയുന്നു. 
പൊതുവാൾ എന്ന സമുദായങ്ങളിലുള്ളവരാണ് സോപാന സംഗീതം അവതരിപ്പിക്കുവർ.മലയാളത്തിലോ സംസ്കൃതത്തിലോ ഉള്ള ദൈവ-ദേവീ സ്തുതികളാണ് സോപാനസംഗീതത്തിൽ ഉപയോഗിക്കുന്നത്.സോപാനസംഗീതത്തിലെ വാദ്യമായ ഇടയ്ക്ക കൊട്ടുന്ന ആൾ തന്നെയാണ് പാട്ടും പാടുക.
പ്രമുഖ കലാകാരന്മാർ 
സോപാന സംഗീത കച്ചേരി 
പമ്പരാഗത രീതികളെ മാറ്റി ജനകീയ സദസ്സുകളിൽ സോപാനസംഗീതത്തെ അവതരിപ്പിച്ച കലാകാരനായിരുന്നു ഞരളത്ത് രാമപ്പൊതുവാൾ. 'ജനഹിത സോപാനം' എന്ന ജനകീയമായ രൂപം അദ്ദേഹം ആവിഷ്കരിച്ചിട്ടുണ്ട്. രാമപ്പൊതുവാളിന്റെ മകനായ ഞരളത്ത് ഹരിഗോവിന്ദൻ കേരളത്തിലെ അറിയപ്പെടുന്ന സോപാനസംഗീതജ്ഞനാണ്.കേരളത്തിലാകെ 60(അറുപത്)ൽ താഴെ കൊട്ടിപ്പാടിസ്സേവക്കാർ മാത്രമേ നിത്യാപാസകരായി ഈ രംഗത്തുള്ളു.. സോപാനസംഗീതം മാത്രമായി സജീവ ഉപാസന ചെയ്യുന്ന ഒരു സ്ത്രീകളും കേരളത്തിലില്ല. എല്ലാ ശൈലികൾക്കും ഓരോ കേൾവി സുഖമുണ്ടെന്നതിനാൽ ഞെരളത്ത് കലാശ്രമം എല്ലാവരേയും ബഹുമാനിയ്ക്കുന്നു. കലാശ്രമത്തിന്റെ ആഭിമുഖ്യത്തിൽ വർഷം തോറും കേരളത്തിലെ മുഴുവൻ സോപാനഗായകരേയും ഉൾ‍പ്പെടുത്തി ‘ഞെരളത്ത് രാമപ്പൊതുവാൾ സ്മാരക കേരളസംഗീതോൽസവം’ നടന്നുവരുന്നു. 

ഗായകരുടെ പേരുകൾ താഴെ വിവരിയ്ക്കുന്നു

തിരുവനന്തപുരം ജില്ല.

1.വി.സനിൽകുമാർ, തിരുവല്ലം 

2.പി.എസ് സജിത്, വെഞ്ഞാറമൂട് 

3.ശ്രീവരാഹം അശോക്കുമാർ 

4.കൊഞ്ചിറവിള അയ്യപ്പ പണിയ്ക്കർ 

കൊല്ലം ജില്ല 

1.മനോജ് കുമാർ കൊട്ടാരക്കര 

2.ഹരികുമാർ.എസ്്, ആനാടി 

പത്തനംതിട്ട ജില്ല 

1.പന്തളം ഉണ്ണികൃഷ്ണൻ

ആലപ്പുഴ ജില്ല 

1.വേളോർവട്ടം മുരളി 

2.മരുത്തോർവട്ടം ഉണ്ണികൃഷ്ണൻ 

3.മരുത്തോർവട്ടം ചന്ദ്രശേഖരമാരാർ 

4.ഡി.പരമേശ്വരക്കുറുപ്പ്, അമ്പലപ്പുഴ 

5.അമ്പലപ്പുഴ വിജയകുമാർ 

6.ഉണ്ണികൃഷ്ണമാരാർ ചേർത്തല 

കോട്ടയം ജില്ല 

1.ബേബി.എം മാരാർ 

2.എൻ,ജി.രാമകൃഷ്ണ കുറുപ്പ് 

എറണാകുളം ജില്ല 

1.ഇരിങ്ങോൾ നീലകണ്ഠ മാരാർ 

2.തൃക്കാമ്പുറം കൃഷ്ണൻകുട്ടി മാരാർ 

3.ടി.കെ.മുരളീധരമാരാർ, ചേരാനല്ലൂർ 

4.ജൌഷൽ ബാബു, പള്ളുരുത്തി 

5.കലാപീഠം ഉണ്ണികൃഷ്ണവാര്യർ 

6.എം.പി.വിശ്വനാഥൻ, ഇരിങ്ങോൾ 

7.സുഭാഷ് മാരാർ ചോറ്റാനിക്കര 

8.കലാപീഠം പ്രകാശൻ വൈക്കം 

9.കലാപീഠം രഘുനാഥ് 

തൃശൂർ ജില്ല 

1.നെല്ലുവായ് കൃഷ്ണൻകുട്ടി മാരാർ 

2.രാജശേഖരൻ ടി.എം.ചൂണ്ടൽ 

3.ജനാർദ്ദനൻ നെടുങ്ങാടി. ഗുരുവായൂർ 

4.ശങ്കരനാരായണൻ പെരുവനം 

5.ഊരകത്ത് പടിഞ്ഞാറേ മാരാത്ത് കൃഷ്ണൻകുട്ടി മാരാർ 

മലപ്പുറം ജില്ല 

1.പി.എം.വേണു ഗോപാലമാരാർ, വാഴക്കാട് 

2.ശ്രീനി തൃത്താല, ചീരട്ടമണ്ണ 

3.ഹരിദാസ് പോരൂർ 

കോഴിക്കോട് ജില്ല 

1.ശ്വേതാ അശോക് കൊയിലാണ്ടി 

കണ്ണൂർ 

1.കെ.വി.ശശീന്ദ്രൻ, കരിവെള്ളൂർ 

2.പുളിയാമ്പള്ളി ശങ്കരമാരാർ പയ്യന്നൂർ

3.പെരിന്തട്ട ഈറ്റിശേരി കൃഷ്ണൻ നമ്പൂതിരി പയ്യന്നൂർ 

4.കൃഷ്ണമണി മാരാർ.
*****************************
*****************************
സോപാന സംഗീതത്തിന്റെ കുലഗുരു : ഞെരളത്ത് രാമപ്പൊതുവാൾ

ജനനം: 
കൊല്ലവര്‍ഷം 1091 മകരം 27 അശ്വതി നക്ഷത്രം. 1916 ഫെബ്രുവരി 16 അമ്മ പാലക്കാട് ജില്ലയില്‍ അലനല്ലൂര്‍ തിരുവിഴാംകുന്നിനടുത്ത് ഞെരളത്തുപൊതുവാട്ടില്‍ ജാനകി പൊതുവാരസ്യാര്‍ അച്ഛന്‍ : പാലക്കാട് ജില്ലയില്‍ കൂടല്ലൂര്‍ കുറിഞ്ഞിക്കാവില്‍ മാരാത്ത് ശങ്കുണ്ണി മാരാര്‍ ഭാര്യ: കൊല്ലീരി ലക്ഷ്മിക്കുട്ടിയമ്മ മക്കള്‍ : ജാനകിക്കുട്ടി, കൃഷ്ണവിജയന്‍, ഗോപാലകൃഷ്ണന്‍, ആഞ്ജനേയന്‍, ഗായത്രി, ഹരിഗോവിന്ദന്‍, ആനന്ദശിവരാമന്‍.
വിദ്യാഭ്യാസം: ഭീമനാട് യു.പി സ്കൂളില്‍ 4 -ാം ക്ലാസ്. 
ക്ഷേത്ര സംഗീതത്തിലെ ഗുരുസ്ഥാനീയര്‍ :: 
1. അമ്മ: 
2. വലിയമ്മാവന്‍ കരുണാകരപ്പൊതുവാള്‍
 മറ്റു ഗുരുസ്ഥാനീയര്‍ ::1.പരപ്പനാട്ട് രാമക്കുറുപ്പ്,

2. അരൂര്‍ മാധവന്‍ നായര്‍, 

3. ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍
മറ്റു പ്രവൃത്തി കേന്ദ്രങ്ങള്‍ : 
സാധാരണ ഒരു പൊതുവാളെപ്പോലെ ഏതെങ്കിലും ഒരു ക്ഷേത്രത്തില്‍ നിത്യ അടിയന്തിരക്കാരന്‍(ക്ഷേത്രത്തിലെ പൂജാസമയത്ത് ഇടയ്ക്ക കൊട്ടിപ്പാടുക,ചെണ്ടകൊട്ടുക എന്നീ പ്രവൃത്തികള്‍ ചെയ്യുന്ന ആള്‍) ആയി രാമപ്പൊതുവാള്‍ എവിടേയും നിന്നിട്ടില്ല. സ്ഥിരമായി എവിടേയും നില്‍ക്കു പ്രകൃതക്കാരന്‍ ആയിരുന്നില്ല. കേരള കലാമണ്ഡലത്തില്‍ ചൊല്ലിയാട്ടക്കളരിയില്‍ പാട്ടുകാരന്‍, കോട്ടയ്ക്കല്‍ പരമശിവവിലാസം നാടകട്രൂപ്പില്‍ സ്ത്രീ വേഷക്കാരന്‍ ,ചുനങ്ങാട് സദനം, തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമ എന്നിവിടങ്ങളില്‍ സംഗീതാധ്യാപകന്‍ എന്നിങ്ങനെ പല പ്രവൃത്തികള്‍ അസ്ഥിരമായി ചെയ്തു. തന്ത്രിമാര്‍ക്കൊപ്പം കൊട്ടിപ്പാടിസ്സേവക്കാരനായും കുറെ അലഞ്ഞു. നാടകം/സിനിമ.: കാവാലം നാരായണപ്പണിക്കരുടെ നാടക സംഘം, ജി.അരവിന്ദന്റെ ‘തമ്പ്” എന്നിവയിലൂടെ മലയാള നാടകത്തിലും സിനിമയിലും ആദ്യമായി സോപാനസംഗീതത്തിന്റെ സാന്നിധ്യം അറിയിച്ചത് ഞെരളത്തു രാമപ്പൊതുവാള്‍ ആണ്. ജോ അബ്രഹാമിന്റെ ‘അമ്മ അറിയാന്‍’, പി. ഭാസ്കരന്റെ ‘ഗുരുവായൂര്‍ മാഹാത്മ്യം’ എന്നിവയിലും രാമപ്പൊതുവാള്‍ ഉണ്ട്. ‘ദേവാസുരം’ എന്ന സിനിമയിലെ പെരിങ്ങോടന്‍ എന്ന കഥാപാത്രം ഞെരളത്തു രാമപ്പൊതുവാളെയും,’രാവണപ്രഭു’ എന്ന സിനിമയിലെ ഹരികൃഷ്ണന്‍ എന്ന കഥാപാത്രം ഞെരളത്തിന്റെ മകന്‍ ഹരിഗോവിന്ദനെയും അനുകരിച്ച് രഞ്ജിത് എന്ന സംവിധായകന്‍ ഉണ്ടാക്കിയതാണ്.

പുരസ്കാരങ്ങള്‍ :
1981/കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്

1985/കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്

1985/മഹാരാഷ്ട്രാ സര്‍ക്കാര്‍ സാംസ്കാരിക വകുപ്പ് അവാര്‍ഡ്

1985/കലാമണ്ഡലം കീര്‍ത്തി ശംഖ്

1990/കലാമണ്ഡലം ഫെലോഷിപ്പ്

1990/മാരാര്‍ ക്ഷേമസഭ കലാചാര്യ പുരസ്കാരം

1994/ഗുരുവായൂരപ്പന്‍ സമ്മാനം

1996/തൃത്താല കേശവപ്പൊതുവാള്‍ സ്മാരക പുരസ്കാരം

1996/പ്രവാസി ബഷീര്‍ പുരസ്കാരം

വീഡിയോ ഡോക്യുമെന്ററികള്‍ :
1.തവ വിരഹേ വനമാലീ…./സേതു / ദൂരദര്‍ശന്‍

2.steps to devinity/മങ്കട രവിവര്‍മ / ഫിലിംസ് ഡിവിഷന്‍

3.സോപാനഗായകന്‍ / സതീഷ് വെങ്ങാനൂര്‍ / സി ഡിറ്റ്.

പ്രസിദ്ധീകരണങ്ങള്‍ :
1. സോപാനം (ആത്മകഥ) ഒന്നാം പതിപ്പ്/മനനം പബ്ലിക്കേഷന്‍സ്/1996

2. സോപാനം (ആത്മകഥ) രണ്ടാം പതിപ്പ്/ലിപി പബ്ലിക്കേഷന്‍സ്/1998

3.സോപാനം(ആത്മകഥ) മൂന്നാം പതിപ്പ്/എന്‍.ബി.എസ്/2001

4.സോപാനം (ആത്മകഥ) നാലാം പതിപ്പ്/ കേരള സാഹിത്യ അക്കാദമി/2007

5.ഞെരളത്തുരാമപ്പൊതുവാള്‍ (ജീവചരിത്രം) കേരളസംഗീതനാടകഅക്കാദമി/2004

6.സമ്പൂര്‍ണ ആലാപനം ഓഡിയോ സീ.ഡി./എം.സി.ഓഡിയോസ്

7.തെരഞ്ഞെടുത്ത പാട്ടുകള്‍/കേരള സംഗീത നാടക അക്കാദമി

മരണം: 80 വയസ്സുതികഞ്ഞ ഞെരളത്ത്, 1996 ആഗസ്റ്റ് 13ന് 4 മണിയോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തോടെയാണ് അന്തരിച്ചത്.1996 ആഗസ്റ്റ് 14 ന് 5മണിയോടെ ആ ഭൗതിക ശരീരം, മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് വലമ്പൂര്‍ വില്ലേജില്‍ പാലക്കോട് ഗ്രാമത്തിലുള്ള ലക്ഷ്മീനിലയം എന്ന സ്വന്തം വീട്ടുമുറ്റത്തു സംസ്കരിച്ചു.
പ്രധാന സംഭാവന

ഒരു ഹിന്ദു ക്ഷേത്രകലയായിരുന്ന സോപാനസംഗീതത്തെ ആദ്യമായി ക്ഷേത്രത്തിനു പുറത്ത് എവിടെയും അവതരിപ്പിക്കുവാന്‍ തയ്യാറായി. എവിടെ പാടുന്നുവോ അവിടം തന്റെ പാട്ടുകൊണ്ട് ക്ഷേത്രതുല്യമായ അന്തരീക്ഷം ഉണ്ടാക്കിയെടുക്കുകയും അങ്ങനെ ജാതി മതഭേദമന്യേ മുഴുവന്‍ ആളുകള്‍ക്കും സോപാനസംഗീതം ആസ്വദിക്കാന്‍ അവസരം നല്‍കുകയും ചെയ്തു. അടിയന്തിരപ്പാട്ടിനു പകരം എപ്പോള്‍, എവിടെ വെച്ചും ആര്‍ക്കുവേണ്ടിയും പ്രതിഫലം ആഗ്രഹിക്കാതെ പാടാന്‍ മനസ്സുള്ള പാട്ടുകാരനായിരുന്നു ഞെരളത്തു രാമപ്പൊതുവാള്‍. തന്റെ പാട്ട് ഏതു സംഗീതശാഖയില്‍ പെടുന്നതാണ് എന്ന് ഒരിക്കലും അദ്ദേഹം അവകാശപ്പെട്ടിരുന്നില്ല. എല്ലാ നിര്‍വചനങ്ങള്‍ക്കും അതീതമായ ഒരു ആലാപനമായിരുന്നു ഞെരളത്തു രാമപ്പൊതുവാളുടെ പാട്ടും ജീവിതവും..
*****************************
*****************************

Sopanasangeetham- Njaralath Rama Poduval- Karuna Cheivan

*****************************
*****************************
അഭിപ്രായങ്ങളും കൂട്ടിച്ചേർക്കലുകളും... പ്രതീക്ഷിച്ചു കൊണ്ട്.... ഏവർക്കും...... ശുഭ സംഗീത സായന്തനം നേർന്നു കൊണ്ട്........🙏🏻🙏🏻
*****************************
*****************************