ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

3

ദൃശ്യകലയുടെ വരമൊഴിയിണക്കത്തില്‍
മൂന്നാം ഭാഗം

അർജ്ജുനനൃത്തം


കോട്ടയം ജില്ലയിൽ ഒരു കാലത്ത് പ്രചാരത്തിലിരുന്നതും, ഇപ്പോൾ ചില പ്രദേശങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതുമായ ഒരു കലാരൂപമാണ് അർജ്ജുനനൃത്തം. മഹാഭാരത കഥയുമായി ബന്ധപ്പെട്ട ഈ കലാരൂപം, അനുരഞ്ജനകല, അനുഷ്ഠാനകല, ആയോധനകല, മയിൽപ്പീലിതൂക്കം എന്നീ പേരുകളിലും അറിയപ്പെടുന്നു. ദേവീ ക്ഷേത്രങ്ങളിൽ "തൂക്കം" എന്ന നേർച്ച ഉത്സവത്തിന്റെ ഭാഗമായിട്ടാണ് ഈ കലാരൂപം അവതരിപ്പിച്ച് വരുന്നത്‌                              കഥകളിയിലേപ്പോലെ ചുട്ടിയും, മിനുക്കും, മുഖത്തെഴുത്തും നടത്തിയ നർത്തകർ മയിൽപ്പീലി പോലെ മെടഞ്ഞ പാവാടയും, മെയ്യാഭരണങ്ങളും അണിഞ്ഞ് ദ്രുതതാളത്തിൽ നൃത്തം ചെയ്യുന്നു. പുരാണകഥാഭാഗങ്ങൾ ഉൾക്കൊള്ളുന്നതും, ശ്രുതിമധുരവുമായ ഗാനങ്ങൾ ആലപിക്കുന്നത് നർത്തകർ തന്നെയാണ്.മദ്ദളവും ഇലത്താളവും ആണ് മുഖ്യ വാദ്യങ്ങൾ.

അലറിയൊഴുകുന്ന ചെണ്ടയുടെ താളത്തിനൊപ്പം ആരവംമുഴക്കി ആള്‍ക്കൂട്ടം കാളീക്ഷേത്രം ലക്ഷ്യമാക്കി നീങ്ങി. ചൂട്ടുപന്തത്തിന്റെ വെളിച്ചത്തില്‍, അരയില്‍ മയില്‍പ്പീലിക്കച്ച പുതച്ച്, കൊല്ലാരവും കഴുത്താരവും വര്‍ണക്കച്ചയുമണിഞ്ഞ്
ബലിത്തേരില്‍നിന്നിറങ്ങിയ നര്‍ത്തകന്‍ കാളിയെ പ്രണമിച്ച് നൃത്തംതുടങ്ങി.
ഇതാണ് അര്‍ജുനനൃത്തം. ഒരുകാലഘട്ടത്തില്‍ തെക്കന്‍ കേരളത്തിന്റെ ദൈവത്തറകളില്‍ ഉയിരുെവച്ചാടിയിരുന്ന കലാരൂപം. കാലത്തിന്റെ
കുത്തൊഴുക്കില്‍ കലാകേരളത്തിന് അന്യമായ അസംഖ്യം അനുഷ്ഠാനകലകളില്‍ ഒന്ന്. നൂറ്റാണ്ടുകള്‍ക്കിപ്പുറം ഈ കലയെ സ്വന്തം ശരീരത്തില്‍ പുനരുജ്ജീവിപ്പിക്കയാണ് കോട്ടയം കുറിച്ചി ഗ്രാമത്തിലെ നടേശന്‍ എന്ന കലാകാരന്‍.
നടേശന്റെ പിതാവായ കുമാരന്‍ മാഷായിരുന്നു പഴയകാലത്ത് കുറിച്ചിയില്‍ അര്‍ജുനനൃത്തം അവതരിപ്പിച്ചിരുന്നത്. ശാക്തേയാരാധനയുടെ ഭാഗമായി ഇഷ്ടവരസിദ്ധിക്കായി സ്വയം
ശരീരം മുറിപ്പെടുത്തി ദേവതാരാധന ചെയ്യുന്ന തീവ്രഭക്തിയുടെ രീതി തന്നെയാണ് അര്‍ജുന നൃത്തത്തിന്റെതും. കുംഭംമീന മാസങ്ങളില്‍ മാത്രം കാളീക്ഷേത്രങ്ങളില്‍ ഭക്തര്‍ നേര്‍ച്ചയായി അര്‍പ്പിച്ചിരുന്ന ഈ കലാരൂപത്തെ
തുറന്ന വേദിയിലെത്തിച്ചത് നടേശനാണ്.
കൗതുകകരമാണ് അരയില്‍ മയില്‍പ്പീലി തൂക്കിയുള്ള ഈ നൃത്തം. മഹാഭാരത കഥയിലെ വീരനായകനായ അര്‍ജുനനെക്കുറിച്ചുള്ള ഐതിഹ്യമാണ് ഈ കലയ്ക്കാധാരം. കുരുക്ഷേത്ര യുദ്ധകാലത്ത് കുന്തി
തന്റെ പുത്രന്മാരുടെ വിജയത്തിനായ് കാളിക്കൊരു നരബലി നേര്‍ന്നുവത്രെ. യുദ്ധാനന്തരം
വാഗ്ദാനം വിസ്മരിച്ച കുന്തി, കാളിയുടെ കോപത്തിനിരയായി. അപ്പോള്‍, ധര്‍മിഷ്ഠനായ യുധിഷ്ഠിരന്‍ സ്വയം ബലിയര്‍പ്പിക്കാനൊരുങ്ങി. എന്നാല്‍ അര്‍ജുനന്‍ അതു സമ്മതിച്ചില്ല. അദ്ദേഹം സ്വയം കാളീസന്നിധിയിലേക്ക് പുറപ്പെട്ടു. ദേവീദേവന്മാര്‍ വിശിഷ്ടങ്ങളായ ആടയാഭരണങ്ങള്‍ അര്‍ജുനനെ
അണിയിച്ചു. പക്ഷേ വാഗ്ദാനലംഘനത്തില്‍ ക്രുദ്ധയായ കാളി, അര്‍ജുനനെ കണ്ടമാത്രയില്‍ തന്റെ ദ്രംഷ്ടയില്‍ കൊരുത്തെങ്കിലും കുന്തി തന്റെ സ്വന്തം പുത്രനെയാണ് ബലിക്കയച്ചതെന്നറിഞ്ഞ് തെല്ല് ശാന്തയായി. അര്‍ജുനന്റെ ഉടലിലെ ഒരുതുള്ളി രക്തംമാത്രം സ്വീകരിച്ച് ബലിയില്‍നിന്ന് അദ്ദേഹത്തെ മുക്തനാക്കി. കാളിയുടെ കരുണ കണ്ടറിഞ്ഞ പാര്‍ഥന്‍ ദേവിയെ സ്തുതിച്ച് നടത്തിയ ആ ആനന്ദനൃത്തമാണ് അര്‍ജുനനൃത്തം. കോട്ടയം ജില്ലയിലെ
ഒട്ടുമിക്കപുരാതന ദേവീക്ഷേത്രങ്ങളിലും അര്‍ജുനനൃത്തം ഇന്നും നടത്തിവരുന്നു. വേഷവിധാനമാണ് അര്‍ജുനനൃത്തത്തിന്റെ ആകര്‍ഷണീയത. മുന്‍കാലങ്ങളില്‍ പ്രകൃതിവസ്തുക്കളാല്‍ നിര്‍മിച്ചെടുക്കുന്നവയായിരുന്നു പലതും. ഇന്ന് അവ കിട്ടാനില്ലാത്ത സാഹചര്യത്തില്‍ മറ്റുകലാരൂപങ്ങളുടെ വേഷങ്ങളില്‍നിന്നും കടംകൊള്ളുകയാണ്. കോടിമുണ്ട് നിലവിളക്കിലെരിച്ചെടുത്ത കണ്‍മഷി പുരികത്തും കണ്ണിലുമെഴുതി, ചെങ്കല്ല് പൊടിച്ച ചുവപ്പ് ചുണ്ടിലും നെറ്റിയിലുമണിഞ്ഞ്, നീലയമരിയും മനയോലയും ചേര്‍ത്തരച്ച് മുഖത്തെഴുതി, തിലകം ചാര്‍ത്തി, മുടിെവച്ച് സുമുഖനാകുന്നു അര്‍ജുനന്‍. കാതോടയും കൈവളയുമിട്ട് കൊല്ലാരവും
കഴുത്താരവുമണിഞ്ഞ് വര്‍ണക്കച്ച ചുറ്റി അതിനുമീതെ മയില്‍പ്പീലിത്തട്ടുടുത്ത വേഷം, കഥകളിയുടെ ഉടുത്തുകെട്ടിന് സമാനമാണ്. അര്‍ജുനനൃത്തത്തിന്റെ ആത്മാവ് മയില്‍പ്പീലിയാണ്. ബലിക്കൊരുങ്ങുന്ന അര്‍ജുനന് കാര്‍ത്തികേയന്‍ സമ്മാനിക്കുന്ന കച്ചയാണത്. അതിനാല്‍ത്തന്നെ ഈ നൃത്തരൂപം മയില്‍പ്പീലിക്കൂത്ത് എന്ന പേരിലും പരക്കെ അറിയപ്പെടുന്നു.
നരബലിയുടെ പ്രതീകമാണ് അര്‍ജുനനൃത്തം. ഇതിന്റെ അനുഷ്ഠാനങ്ങളും സവിശേഷമാണ് . കിഴിവെയ്‌പ്പോടുകൂടിയാണ് തുടക്കം. ഒരുപിടി നാണയം ചുവന്ന പട്ടില്‍ കിഴികെട്ടി കാളിക്ക് സമര്‍പ്പിക്കും. പൂവും
മാലയും സ്വീകരിച്ച് നേര്‍ച്ചക്കാരന്റെ ഗൃഹത്തിലെ പൂജാകര്‍മങ്ങള്‍ക്കും
അന്നദാനത്തിനുംശേഷം രാത്രിയോടെ തടിയില്‍ നിര്‍മിച്ച പ്രത്യേകതരം
തേരില്‍ (ചാട്) ആര്‍പ്പുവിളികളോടെ അര്‍ജുനനെ ദേവീ സന്നിധിയിലെത്തിക്കും. കാളി ദ്രംഷ്ടയില്‍ കോര്‍ത്തുയര്‍ത്തുന്നതിനെ അനുസ്മരിപ്പിക്കാന്‍ ലോഹനിര്‍മിതമായ ചൂണ്ടമുള്ളാല്‍ മുറിവുണ്ടാക്കി ഒരുതുള്ളി രക്തം ദേവിക്ക്
സമര്‍പ്പിച്ച് ബലിയാകും (ചൂണ്ടകുത്തല്‍). തുടര്‍ന്ന്, കാളിയുടെ കരുണയ്ക്ക് പാത്രമായ അര്‍ജുനന്‍ നൃത്തമാടാന്‍ തുടങ്ങും.
ചെണ്ടയും ചേങ്ങിലയും മദ്ദളവും ചേര്‍ന്ന് അരങ്ങുണര്‍ത്തും. താളം മുറുകുമ്പോള്‍ നൃത്തം ചടുലമാകും, മുദ്രകളും പദചലനങ്ങളും ശാസ്ത്രീയമല്ലെങ്കിലും സ്തുതിഗീതങ്ങളിലെ സാഹിത്യവും സംഗീതവും വല്ലാത്തൊരു പൗരാണികത അനുഭവിപ്പിക്കും. തമിഴ്ചുവകലര്‍ന്ന സംസ്‌കൃതപദസമ്പുഷ്ടമായ വായ്ത്താരികള്‍ പൈതൃകമായ് പ്രചരിച്ചുപോരുന്നവയാണ്.

തെക്കന്‍ കേരളത്തിന്റെ സ്വന്തം കലാരൂപമാണ് അര്‍ജ്ജുന ന‍ൃത്തം. ഇപ്പോള്‍ ചില പ്രദേശങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഈ കല മയില്‍ പീലി തൂക്കം എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ദേവീ ക്ഷേത്രങ്ങളില്‍ തൂക്കം എന്ന വഴിപാടിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ ഇത് അവതരിപ്പിച്ച് വരുന്നത്. ഇന്ന് ഓര്‍മ്മയിലേക്ക് മായുകയാണ് ഈ അനുഷ്ഠാന കലയും. മഹാഭാരതവുമായി ബന്ധപ്പെട്ടാണ് അര്‍ജ്ജുന നൃത്തം.
ഐതീഹ്യം
വനവാസകാലത്ത് കഷ്ടകാലം നീങ്ങാന്‍ ഭദ്രകാളിക്ക് കുന്തീദേവി നരബലി നേര്‍ന്നു. യുദ്ധ വിജയത്തിനുശേഷം ഭദ്രകാളി ബലി ആവശ്യപ്പെട്ടു. ഇന്ദ്രന്‍ നല്‍കിയ തേരില്‍ കൃഷ്ണന്റെ കിരീടവും മുരുകന്റെ പീലിത്തുകിലും അണിഞ്ഞ് അര്‍ജ്ജുനന്‍ ബലിക്കായി സന്നദ്ധനായി. എന്നാല്‍ വില്ലാളി വീരനായ അര്‍ജ്ജുനനെ ബലിയായി സ്വീകരീക്കാന്‍ ഭദ്രകാളി മടിച്ചു. അര്‍ജ്ജുനന്റെ പുറത്ത് നഖം കോര്‍ത്ത് ഒരു തുള്ളി രക്തം മാത്രം സ്വീകരിച്ച് ബലി പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഇതിന്റെ സന്തോഷം കൊണ്ട് പാര്‍ത്ഥന്‍ ദേവിയെ സ്തുതിച്ച് ആനന്ദനൃത്തമാടി.ഈ ഐതിഹ്യത്തിന്റെ സ്മരണ പുതുക്കാനാണ് അര്‍ജ്ജുനനൃത്തം നടത്തുന്നത്.

നരബലിയുടെ പ്രതീകമാണ് അര്‍ജുനനൃത്തം. ഇതിന്റെ അനുഷ്ഠാനങ്ങളും വ്യത്യസ്തമാണ്. കിഴിവെയ്‌പ്പോടുകൂടിയാണ് ചടങ്ങിന് തുടക്കമാവുക. ഒരുപിടി നാണയം ചുവന്ന പട്ടില്‍ കിഴികെട്ടി കാളിക്ക് സമര്‍പ്പിക്കും. പൂവും മാലയും സ്വീകരിച്ച് നേര്‍ച്ചക്കാരന്റെ വീട്ടിലെ പൂജാകര്‍മങ്ങള്‍ക്കും അന്നദാനത്തിനുംശേഷം രാത്രിയോടെ തടിയില്‍ നിര്‍മിച്ച പ്രത്യേകതരം തേരില്‍  അര്‍ജുനനെ ദേവീ സന്നിധിയിലെത്തിക്കും. കാളി ദ്രംഷ്ടയില്‍ കോര്‍ത്തുയര്‍ത്തുന്നതിനെ അനുസ്മരിപ്പിക്കാന്‍ ലോഹനിര്‍മിതമായ ചൂണ്ടമുള്ളുകൊണ്ട് മുറിവുണ്ടാക്കി ഒരുതുള്ളി രക്തം ദേവിക്ക് സമര്‍പ്പിച്ച് ബലി സമര്‍പ്പിക്കും. തുടര്‍ന്ന്, അര്‍ജുനന്‍ നൃത്തമാടാന്‍ തുടങ്ങും. ഇലത്താളവും മദ്ദളവും ഇതിന് അകമ്പടിയാകും. തുടര്‍ന്ന് ദ്രുതതാളത്തിലുള്ള നൃത്ത ചുവടുകളുമായി അരങ്ങുണരും. അര്‍ജ്ജുന നൃത്തത്തില്‍ ഗാനങ്ങള്‍ ആലപിക്കുന്നത് നര്‍ത്തകര്‍ തന്നെയാണ്.



എന്റെ സംശയമിതാണ്:

ബലി സങ്കല്പങ്ങൾക്ക് ഇത്രമാത്രം പ്രചരണം വരാൻ - കലയിലും കഥയിലും തത്വശാസ്ത്രത്തിലും - കാരണമെന്തായിരിക്കാം?