ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

4-9-2017

📚📚
📖📖
📗📘📙
സർഗ്ഗ സംവേദനം
അനില്‍
📢📢📢📢📢
🔹🔹🔹🔹🔹🔹
💐💐💐💐💐💐

വായന
ഫൈസൽ ബാവ
ആർദ്രം (മിനിക്കഥാ സമാഹാരം)
പികെ പാറക്കടവ്‌.
.....................
പ്രണയത്തിന്റെയും പെൺഭാവങ്ങളുടേയും കഥകളാണിവ. "ദർശനങ്ങൾ ചോർന്നു പോകുന്ന കാലത്താണു പാറക്കടവ്‌ തന്റെ കുഞ്ഞു കഥകൾ തത്വചിന്തകളാക്കി മാറ്റുന്നത്‌. ചെറുതാവുക എന്നതിനർത്ഥം സൂക്ഷ്മമാവുക എന്നതാണു. ഭാവനാത്മകമായ നിർ വഹണം ആശയതലത്തിൽ മാത്രമല്ല വാക്കുതന്നെ ഭാവനയായി മാറുകയാണ്" (പി.സുരേന്ദ്രൻ). 
ഈ സമാഹാരത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്‌. പാറക്കടവിന്റെ വിപുലമായ മിനിക്കഥാലോകത്ത്‌ നിന്നും പ്രണയഭാവവും പെൺഭാവവും നിറഞ്ഞ കഥകൾ മാത്രം ഉൾപ്പ്പെടുത്തിയ പുസ്തകമണിത്‌. ഇതിൽ ഉൾപ്പെടുത്തിയ 'മൂന്നാമത്തെ രാത്രി' എന്ന കഥ ആദ്യം വന്നത്‌ ഞങ്ങൾ ഇറക്കിയ കാലം ഇൻല്ലന്റ്‌ മാസികയിലാണെന്നത്‌ ഈ പുസ്തകത്തോടുള്ള ഇഷ്ടം വർദ്ധിപ്പിക്കുന്നു. വായിച്ചാലും മതിവരാത്ത കഥകൾ നമ്മളെ വേറൊരു ലോകത്തിലേക്ക്‌ കൊണ്ട്‌ പോകുന്നു.

കൈരളി ബുക്സ്‌ ആണു പ്രസാധകർ
വില. 70 രൂപ
(അബുദാബി കെ എസ്‌ സി ഗ്രന്ഥശാലയിൽ എസ്‌.882 നമ്പറിൽ ഈ പുസ്തകം ഉണ്ട്‌)

*************************************************