ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

5

ദൃശ്യകലയുടെ വരമൊഴിയിണക്കത്തില്‍
അഞ്ചാം ഭാഗം
   തെയ്യം.

നമുക്ക് കേട്ടു പരിചയമുള്ള വാക്കാണ് തെയ്യം.
അതുകൊണ്ട് തന്നെ
എന്റെ വാക്കുകളിൽ
അത് വിവരിക്കേണ്ട ആവശ്യവുമില്ല.

എന്നിരുന്നാലും ദൃശ്യകലയിലെ സുപരിചിത നാമം ഒഴിവാക്കി
നാം മുന്നോട്ട് പോകുന്നതിലെ
അനൗചിത്യമൊഴിവാക്കാൻ
തെയ്യം എന്ന വിഷയം
ഇവിടെ അവതരിപ്പിക്കട്ടെ.

തെയ്യത്തെപ്പറ്റി വിശദമായ വിവരങ്ങൾ നമ്മളിൽ എത്ര പേർക്കറിവുണ്ടാകുമെന്നറിയില്ല.
എനിക്കറിവുണ്ടായിരുന്നില്ല എന്നതാണ് സത്യം .
അതു കൊണ്ട് പാലാഴി മഥനത്തിനൊരുമ്പെട്ടു.
ആദ്യം കിട്ടിയ പാത്രവുമായി
ഓടിയെത്തിയതാണ് ഞാൻ.
അതിൽ രണ്ട് pdf ഉണ്ട്.
ഒന്ന്
തെയ്യങ്ങളേതൊക്കെ, എവിടെയൊക്കെ, എന്നൊക്കെയെന്ന്.
(അതിൽ Link ൽ ക്ലിക്ക് ചെയ്താൽ വീഡിയോ കാണാം.)
മറ്റൊന്ന് തെയ്യത്തിന്റെ ചരിത്രം.
ഇവയ്ക്കൊപ്പം കൈവശമുണ്ടായിരുന്ന ഇംഗ്ലീഷ് ഡോക്യുമെന്ററി പോലുള്ള ഒന്ന് കൂടി ഇടുന്നു. (നാല്പതിൽ കൂടുതൽ എംബിയുള്ളത് കമ്പ്രസ്
ചെയ്തതിനാൽ ക്ലാരിറ്റിയിൽ കുറവു വന്നത് കണ്ടില്ലെന്ന് നടിച്ചേക്കുക.)

ചർച്ച വേണേലാവാം; ആർക്കാണോ അവർക്ക് .
വായന വേണേലാവാം;
ആർക്കാണോ അവർക്ക് .

ഞാൻ വെറുമൊരു കാഴ്ചക്കാരൻ.
മൊബൈലിൽ ഫോട്ടോയെടുത്ത് FB യിലിടാൻ കൊതിക്കുന്ന കാഴ്ചക്കാരൻ.