ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

6-9-2017

🌸🌸🌸🌸🌸🌸🌸🌸
🦋🦋🦋🦋🦋🦋🦋🦋
ലോകസാഹിത്യം
🦋🦋🦋🦋🦋🦋🦋
📝📝📝📝📝📝📝
💐💐💐💐💐💐💐💐
അവതരണം:നെസി
💐💐💐💐💐💐💐💐
🙏🙏🙏🙏🙏🙏🙏

📚📚
📘📘📘📘📘📘📘📘
ലോക സാഹിത്യ വേദിയിലേക്ക് സ്വാഗതം
📕📕📕📕📕📕📕📕

               📚📚
ഇന്നത്തെ എഴുത്തുകാരൻ
         ഉമ്പർട്ടോ എക്കോ
📝📝📝📝📝📝📝📝                        

ഇറ്റാലിയന്‍ നോവലിസ്റ്റും സാഹിത്യകാരനും ലോകത്തിലെ ഏറ്റവും വലിയ സംജ്ഞാമീമാംസകരില്‍ ഒരാളുമായിരുന്നു. മനുഷ്യജീവിതത്തില്‍ ചിഹ്നങ്ങള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചുള്ള ദാര്‍ശനിക ചിന്തകളാണ് അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകള്‍.
ഇറ്റലിയിലെ അലക്‌സാന്‍ഡ്രിയ എന്ന സ്ഥലത്ത് 1932 ജനുവരി അഞ്ചിന് ഒരിടത്തരം കുടുംബത്തില്‍ ജനിച്ചു. ആദ്യകാലത്ത് കാത്തലിക് യുവജനസംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും പരമ്പരാഗത മതവിശ്വാസങ്ങളെ ചോദ്യംചെയ്തതോടെ അതില്‍നിന്നു പുറത്തുപോരേണ്ടി വന്നു. ടൂറിന്‍ സര്‍വകലാശാലയില്‍നിന്ന് തത്ത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയതിനു ശേഷം ഇറ്റാലിയന്‍ സര്‍ക്കാര്‍ ഉടമയിലുള്ള റായ് എന്ന റേഡിയോ-ടിവി നെറ്റ്‌വര്‍ക്കിങ് സാങ്കേതിക വിഭാഗത്തില്‍ എഡിറ്ററായി. എന്നാലവിടെ അധികനാള്‍ നിന്നില്ല.
ടൂറിനിലും ഫ്‌ളോറന്‍സിലും മിയാനിലും വളരെ വര്‍ഷങ്ങള്‍ അധ്യാപകജീവിതം നയിച്ച എക്കോ 1971ല്‍ ബൊളോഗ്നോ യൂനിവേഴ്‌സിറ്റിയില്‍ പ്രഫസറായി. സൗന്ദര്യശാസ്ത്രപരമായ ഗവേഷണത്തില്‍ വ്യാപൃതനായ അദ്ദേഹത്തിന്റെ ‘ദ ഓപണ്‍ വര്‍ക്ക്’ (1976) എന്ന കൃതി ആധുനിക സംഗീതവും പ്രതിരൂപാത്മക കവിതയും സാഹിത്യത്തിലെ സോദ്ദേശ്യ ക്രമരാഹിത്യവുമെല്ലാം അടിസ്ഥാനപരമായി സന്ദേഹമാണ് ഉണര്‍ത്തുന്നതെന്നും അനുവാചകര്‍ക്ക് ഏറെ വ്യാഖ്യാന സാധ്യത നല്‍കുന്നുവെന്നും സിദ്ധാന്തിക്കുന്നു. ‘സിമിയോടിക്‌സ് ആന്റ് ഫിലോസഫി ഓഫ് ലാംഗ്വേജ്’ (1984), ‘എ തിയറി ഓഫ് സിമിയോടിക്‌സ്’ (1976), ‘ലിമിറ്റ് ഓഫ് ഇന്റര്‍പ്രറ്റേഷന്‍’ (1991) എന്നിവ ഈ വിഷയത്തില്‍ എക്കോയുടെ പ്രശസ്ത കൃതികളാണ്.                        

ഞായറാഴ്ചകളിൽ നോവലെഴുതുന്ന പ്രഫസറാണു ഞാൻ’ എന്നാണ് ഉമ്പർട്ടോ എക്കോ സ്വയം വിശേഷിപ്പിക്കാറ്. നോവലുകളുടെ പേരിൽ ലോകമെങ്ങും കൊണ്ടാടപ്പെടും മുൻപ് മറ്റൈാരു ഉമ്പർട്ടോ എക്കോ ഉണ്ടായിരുന്നു. ഭാഷയിലും ചിഹ്നവിജ്ഞാനീയത്തിലും തീർത്തും അക്കാദമിക്കായ കൃതികൾ രചിക്കുകയും മധ്യകാല ചരിത്രത്തിന്റെ ആഴങ്ങളിലേയ്ക്ക് ധിഷണയുടെ വേരുകൾ കൊണ്ടു തിരഞ്ഞുചെല്ലുകയുമായിരുന്നു അന്ന് എക്കോ ചെയ്തിരുന്നത്.

ഇറ്റലിയിലെ പിയദ്മോൻറ് പ്രവിശ്യയിലെ അലസാന്ദ്രോ നഗരത്തിൽ 1932ൽ എക്കോ ജനിച്ചു. രണ്ടാംലോകമഹായുദ്ധത്തിന്റെ നടുവിലായിരുന്നു എക്കോയുടെ കുട്ടിക്കാലം. പിതാവിന് എക്കോയെ നിയമജ്ഞനാക്കാനായിരുന്നു ആഗ്രഹം. എക്കോ പക്ഷേ തത്വചിന്തയിലേയ്ക്കും സാഹിത്യത്തിലേയ്ക്കും വഴിമാറിപ്പോയി. സെന്റ് തോമസ് അക്വിനാസിനെക്കുറിച്ച് ഗവേഷണപ്രബന്ധം രചിച്ച എക്കോ ടെലിവിഷൻ രംഗത്തു ജോലി നോക്കി. അധ്യാപകനും കോളമിസ്റ്റുമായി.                        

പതിനാലാം നൂറ്റാണ്ടിലെ ഒരു സന്ന്യാസിമഠത്തില്‍ നടക്കുന്ന കൊലപാതകപരമ്പരകള്‍ ആഖ്യാനം ചെയ്യുന്ന ‘ദ നെയിം ഓഫ് റോസ്’ (1980) എന്ന നോവല്‍ ഉമ്പര്‍ട്ടോ എക്കോയുടെ ഏറെ വാഴ്ത്തപ്പെട്ട സര്‍ഗാത്മക കൃതിയാണ്. മുപ്പതോളം ഭാഷകളിലായി ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞ ഈ നോവല്‍ സിനിമാരൂപം പ്രാപിച്ചപ്പോഴും അനേകം ആസ്വാദകരെ ആകര്‍ഷിച്ചു. ബെനഡിക്ടിന്‍ മഠത്തിലെ ഒരു കൊലപാതകത്തെ കുറിച്ചന്വേഷിക്കാന്‍ വരുന്ന അമ്പതുകാരനായ വില്യം ഓഫ് ബസ്‌കര്‍വില്ലേ ആണ് കേന്ദ്രകഥാപാത്രം. അന്വേഷണത്തിനിടയില്‍, വെളിപാടു പുസ്തകത്തില്‍ വിവരിക്കും മട്ടില്‍, ദുരന്തങ്ങളുടെ ഒരു പരമ്പര തന്നെയുണ്ടാവുന്നു. എന്നാല്‍, ഒരു കുറ്റാന്വേഷണ നോവലിന്റെ കുപ്പായമിട്ട ഈ കൃതി ചരിത്രപരമായ വീക്ഷണങ്ങളും ദാര്‍ശനിക പരിപ്രേക്ഷ്യങ്ങളും കൊണ്ട് സമ്പന്നമാണ്. ടെക്‌സസ് യൂനിവേഴ്‌സിറ്റിയില്‍ ഈ നോവലിനെക്കുറിച്ച് മൂന്നു ദിവസം നീണ്ടുനിന്ന സെമിനാറാണ് നടന്നത്. ‘പോസ്റ്റ് സ്‌ക്രിപ്റ്റ് ടു ദ നെയിം ഓഫ് ദി റോസ്’ എന്ന അനുബന്ധകൃതിയും എക്കോ രചിച്ചിട്ടുണ്ട്.                        

എക്കോയുടെ ‘ദ ഡോഗ്‌സ് ബാര്‍ക്കിങ്‌സ്’ എന്ന കൃതി മധ്യകാലഘട്ടത്തിലെ ഒരു നായ എന്തിനാണ് കുരച്ചിരുന്നതെന്ന ചോദ്യത്തിന് രസകരമായി ഉത്തരം തേടുന്നു. എല്ലാത്തിനോടും നര്‍മബോധത്തോടെ പ്രതികരിക്കാനുള്ള എക്കോയുടെ കഴിവ് കൃതികളില്‍ കാണാം. ‘ഫൂക്കോസ് പെന്‍ഡുലം’ (1988) ആണ് എക്കോയുടെ മറ്റൊരു കൃതി. ഒരു പണ്ഡിതന്‍ എന്നതിനേക്കാള്‍ അദ്ദേഹത്തിന് ജനപ്രീതി നേടിക്കൊടുത്തത് നോവലുകളാണ്.
അഞ്ചു ഭാഷകള്‍ സുഗമമായി സംസാരിച്ചിരുന്ന, ഇന്റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് സിമിയോടിക് സ്റ്റഡീസിന്റെ സെക്രട്ടറിയായിരുന്ന ഉമ്പര്‍ട്ടോ എക്കോയ്ക്ക് ഇറ്റലിയിലെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ പ്രീമിയോ സ്‌ട്രെഗാ ലഭിച്ചിട്ടുണ്ട്.
‘നമുക്കു ചുറ്റുമുള്ള ലോകത്തിന് അര്‍ഥം നല്‍കുന്നതെന്താണെന്നു മനസ്സിലാക്കാനാണ് എന്റെ ആത്യന്തിക ശ്രമം’- എക്കോ പറയുന്നു: നാളത്തെ മനുഷ്യന്‍ എന്‍ജിനീയറല്ല, ഹ്യൂമനിസ്റ്റായിരിക്കും.  എളുപ്പത്തില്‍ വായിച്ചുറങ്ങാവുന്ന പുസ്തകങ്ങളാണ് താനിഷ്ടപ്പെടുന്നതെന്നു പറയാറുള്ള ഉമ്പര്‍ട്ടോ എക്കോ കുറേ വര്‍ഷം മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞത് തന്റെ കൃതികള്‍ അത്രവേഗം മനസ്സിലാക്കാനാവില്ലെന്നാണ്. എന്നിട്ടും ആളുകള്‍ എന്തേ അത് ഇഷ്ടപ്പെടുന്നത് എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു:  സ്ത്രീയോട് അവളെന്തുകൊണ്ടാണ് പുരുഷന്മാരെ ആകര്‍ഷിക്കുന്നതെന്നു ചോദിക്കും പോലെയാണിത്.
തെറ്റായ വിശ്വാസങ്ങള്‍ എങ്ങനെയാണ് ചരിത്രത്തെ തിരുത്തിയെഴുതിയതെന്ന് പരിശോധിക്കുന്നവയാണ് എക്കോയുടെ കൃതികളെന്നു അയാന്‍ തോംസണ്‍ എന്ന ജീവചരിത്രകാരന്‍ അഭിപ്രായപ്പെടുന്നു                        

നിരന്തരം പുകവലിച്ചുകൊണ്ടിരുന്ന, തന്റെ വിദ്യാര്‍ഥികളോടൊപ്പം മദ്യശാലയില്‍ പാതിരാവരെ ഇരുന്നു സംസാരിക്കുമായിരുന്ന ഉമ്പര്‍ട്ടോ എക്കോ ജീവിതം തന്റേതായ രീതിയില്‍ ആസ്വദിക്കുകയും വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയും ചെയ്തു. യാഥാര്‍ഥ്യത്തിന്റെയും ഭാവനയുടെയും വ്യത്യസ്ത ലോകങ്ങളെ കൂട്ടിക്കൊളുത്താന്‍ ശ്രമിച്ചുവെന്നതാണ് അദ്ദേഹത്തിന്റെ വിജയം.  ി                        

ഉമ്പർട്ടോ എക്കോയുടെ പ്രധാന കൃതികൾ:
നെയിം ഓഫ് ദ റോസ്
ഫുക്കോസ് പെൻഡുലം
ഐലൻഡ് ഓഫ് ദ ഡെ ബിഫോർ
ബോദോലീനോ
ദ മിസ്റ്റീരിയസ് ഫ്ളെയിം ഓഫ് ക്വീൻ ലോന
ഹൗ ടു ട്രാവൽ വിത്ത് സാൽമൻ ആൻഡ് അദർ എസ്സെയ്സ്
തിയറി ഓഫ് സെമിയോട്ടിക്സ്
ഓൺ അഗ്ലിനെസ്
ഓൺ ബ്യൂട്ടി
ഓൺ ലിറ്ററേച്ചർ               

ഉമ്പെര്‍ട്ടോ എക്കോ എന്ന ബഹുമുഖപ്രതിഭയായ ഇറ്റലിക്കാരനെ നമ്മള്‍ മലയാളികള്‍ ഇന്ന് ഓര്‍ക്കുന്നത് ഒരുപക്ഷേ നോവലിസ്റ്റ്, ഉപന്യാസകാരന്‍, സാഹിത്യവിമര്‍ശകന്‍ എന്നീ നിലകളിലൊക്കെ അദ്ദേഹം നല്കിയ സമഗ്രമായ സംഭാവനകളിലുപരി 'അനശ്വരഫാസിസം'എന്ന ഒരു ലേഖനത്തിന്റെ പേരിലായിരിക്കും. 'ഫൂക്കോസ് പെന്‍ഡുലം' ഉള്‍പ്പെടെയുള്ള വിഖ്യാത നോവലുകളും സാഹിത്യ വിമര്‍ശനവും കൂടാതെ മധ്യകാല സൗന്ദര്യശാസ്ത്രം, മാധ്യമസംസ്‌കാരം, സെമിയോട്ടിക്‌സ്, നരവംശ ശാസ്ത്രം തുടങ്ങി നിരവധി വിഷയങ്ങളില്‍ പടര്‍ന്നുകിടക്കുന്ന ആ വന്‍രചനാപ്രപഞ്ചത്തില്‍ നിന്ന് ഈയൊരു ലേഖനം എങ്ങനെ നമ്മെ സംബന്ധിച്ചിടത്തോളം വേറിട്ട പ്രസക്തിയുള്ള ഒന്നായി മാറി? നമ്മുടെ വര്‍ത്തമാന സാംസ്‌കാരിക, സാമൂഹ്യ, രാഷ്ട്രീയ അവസ്ഥകളിലേക്ക് പ്രവചനാത്മകമായ ഒരുള്‍കാഴ്ചയാവുന്നു അത്  എന്നത് കൊണ്ട് തന്നെ.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നമ്മുടെ സാംസ്‌കാരിക വ്യവഹാരങ്ങളില്‍ അടിമുടി നിറഞ്ഞുനില്ക്കുന്ന ഒരു വിഷയം, കേവലം  വിഷയത്തിലുപരി ഒരുപക്ഷേ  ഒരു രാഷ്ട്രീയ ആശങ്ക  'ഫാസിസം'ആയിരിക്കും. ഈ ചെറിയ കാലഘട്ടത്തിനുള്ളില്‍  നിരവധി ചര്‍ച്ചകള്‍, സെമിനാറുകള്‍, പ്രതിരോധസംഗമങ്ങള്‍ ഒക്കെ സംഘടിപ്പിക്കപ്പെട്ടു. ലേഖനങ്ങളും, പുസ്തകങ്ങള്‍ തന്നെയും രചിക്കപ്പെട്ടു. കലാകാരി/രന്മാരും, ബുദ്ധിജീവികളും, സാംസ്‌കാരിക നായികാനായകന്മാരും പ്രത്യക്ഷവും പ്രതീകാത്മകവുമായ വ്യത്യസ്ത ഇടപെടലുകളിലൂടെ സജീവമായി. പക്ഷേ അപ്പോഴും സമഗ്രമായ ഒരു സാംസ്‌കാരിക പ്രതിരോധത്തിന്റെ അനിവാര്യതയെക്കുറിച്ചുള്ള  ഈ ഉണര്‍വ്  ഇത്തിരി വൈകിപ്പോയില്ലേ എന്നൊരു ചോദ്യം ബാക്കിയാവുന്നു. അത് നമ്മോട് ചോദിക്കുന്നു എന്നതാണ് നമ്മെ സംബന്ധിച്ചിടത്തോളം 1965ല്‍ ഉമ്പര്‍ട്ടോ എക്കോ എഴുതിയ ആ ലേഖനത്തിന്റെ വര്‍ത്തമാന പ്രസക്തിയും.


📝
ഫാസിസം ഏറെ ചർച്ച ചെയ്യപ്പെടുന്ന സമകാലിക ഇന്ത്യയിൽ വായിക്കപ്പെടേണ്ട എഴുത്തുകാരനാണ് ഉമ്പർ ട്ടോ എക്കോ എന്ന് ഓർമ്മിപ്പിച്ചു കൊണ്ട്🙏

*********************************************

Prajitha: ഫിക്‌ഷന്‍ രചന നിര്‍വഹിച്ചിട്ടില്ലാത്ത പ്രമുഖരായ ഇറ്റാലിയന്‍ എഴുത്തുകാരോട്‌ ചെറിയ ത്രില്ലറുകള്‍ എഴുതാന്‍ ഒരു ഇറ്റാലിയന്‍ പ്രസാധകന്‍ ആവശ്യപ്പെട്ടതിനേത്തുടര്‍ന്നായിരുന്നു "ദി നെയിം ഓഫ്‌ ദി റോസ്‌" ഉമ്പര്‍ട്ടോ എക്കോ എഴുതുന്നത്‌. പുസ്‌തകം മധ്യകാലത്തെക്കുറിച്ചായിരിക്കുമെന്നും 500 പേജില്‍ കൂടുതലുണ്ടാകുമെന്നുമായിരുന്നു എക്കോ തിരിച്ചുപറഞ്ഞ കണ്ടീഷന്‍. പിന്നീടുണ്ടായതു ചരിത്രമാണ്‌. ഇറ്റലിയിലെ അക്കാദമിക വൃത്തങ്ങളില്‍ മാത്രം അറിയപ്പെട്ടിരുന്ന എക്കോ ലോകപ്രശസ്‌തനായി. ദി നെയിം ഓഫ്‌ ദി റോസ്‌. 30 ഭാഷകളിലായി ഒരുകോടിയിലേറെ പ്രതികള്‍ വിറ്റഴിഞ്ഞു. ഇറ്റാലിയന്‍ പ്രസാധാനരംഗത്ത്‌ ഈ പുസ്‌തകം ഉണ്ടാക്കിയ കുതിച്ചുചാട്ടത്തെ "എക്കോ എഫക്‌ട്‌" എന്ന പേരിലാണ്‌ കച്ചവടക്കാര്‍ വിളിച്ചതുതന്നെ.
30000 കോപ്പിവിറ്റാല്‍ തന്നെ വലിയകാര്യം എന്നായിരുന്നു എക്കോ കരുതിയിരുന്നത്‌. എന്നാല്‍ ഇറ്റലിയില്‍ തന്നെ നെയിം ഓഫ്‌ ദി റോസ്‌ 20 ലക്ഷം കോപ്പികള്‍ വിറ്റഴിച്ചു. "വിശ്വാസത്തിന്റെ അര്‍ഥത്തെ അശുദ്ധമാക്കുന്ന, ലംഘിക്കുന്ന, രൂപമാറ്റം വരുത്തുന്ന വിവരണ ദുരന്തം" എന്നാണ്‌ വത്തിക്കാന്‍ പുസ്‌തകത്തെ ആക്രമിച്ചുകൊണ്ടു വിശേഷിപ്പിച്ചത്‌. 1983ലാണ്‌ ഇതിന്റെ ഇംഗ്ലീഷ്‌ പരിഭാഷ പുറത്തിറങ്ങുന്നത്‌. എക്കോയുടെ നായകനായ സന്യാസി ഡിറ്റക്‌ടീവ്‌ വില്യം ബാസ്‌കര്‍വില്ലെയായി ഷോണ്‍ കോണറി വേഷമിട്ട ഴാങ്‌ ജാക്വസ്‌ അനൗദ്‌ സംവിധാനം ചെയ്‌ത സിനിമയായി 1986ല്‍, അതേപേരില്‍ പുസ്‌തകം മാറി.

ഫ്രഞ്ച്‌ ഉത്തരാധുനിക ചിന്തകന്‍ റോളണ്ട്‌ ബാര്‍ത്തേസ്‌ വികസിപ്പിച്ച ചിഹ്‌നങ്ങളെക്കുറിച്ചു പഠിപ്പിക്കുന്ന സാഹിത്യസിദ്ധാന്തമായ "സെമിയോട്ടിക്‌സ്‌" ആയിരുന്നു എക്കോയുടെ അധ്യാപനമേഖല. എല്ലാ സംസ്‌കാരങ്ങളും ചിഹ്നങ്ങളുടെ വലയാണെന്നും അവയില്‍ ഒളിച്ചിരിക്കുന്ന സന്ദേശങ്ങള്‍ ഡീകോഡ്‌ ചെയ്യേണ്ടതുണ്ടെന്നും വാദിക്കുന്ന ഈ സാഹിത്യപഠനശാഖ എക്കോയുടെ എഴുത്തുകളില്‍ പ്രതിഫലിച്ചു. മാറുന്ന സൗന്ദര്യസങ്കല്‍പ്പങ്ങള്‍ മുതല്‍ സ്വന്തം ജീന്‍സിനെക്കുറിച്ചുവരെ സെമിയോട്ടിക്‌സ്‌ കൊണ്ടു വിശദീകരിച്ച്‌ ഉമ്പര്‍ട്ടോ എക്കോ ബുദ്ധീജിവികള്‍ക്കു പുതിയ മാതൃകയായി.
ദി നെയിം ഓഫ്‌ ദി റോസ്‌ എഴുതുന്നതിനുമുമ്പ്‌ ജെയിംസ്‌ ബോണ്ട്‌ നോവലുകളേയും കോനന്‍ ആന്‍ഡ്‌ ദി ബാര്‍ബേറിയന്‍ പോലുള്ള കാര്‍ട്ടൂണ്‍ സ്‌ട്രിപ്പുകളേയും നിശിതമായ വിമര്‍ശനത്തിന്‌ പാത്രമാക്കിയിരുന്നു ഉമ്പര്‍ട്ടോ എക്കോ. ജെയിംസ്‌ ബോണ്ടിന്റെ സൃഷ്‌ടാക്കളായ ഇയാന്‍ ഫ്‌ളെമിംഗും മറ്റു ത്രില്ലര്‍ എഴുത്തുകാരും ഗൗരവമായി വായിക്കുന്ന സമൂഹത്തിന്‌ ദുഷ്‌ടലാക്കോടെ സൃഷ്‌ടിച്ച വിനോദങ്ങള്‍ നല്‍കുന്നുവെന്നു പറഞ്ഞ്‌ ഉമ്പര്‍ട്ടോ എക്കോ അതികഠിനമായി വിമര്‍ശിച്ചിരുന്നു. ത്രില്ലര്‍ സ്വഭാവമുള്ള ദി നെയിം ഓഫ്‌ ദി റോസ്‌ പുറത്തിറങ്ങിയപ്പോള്‍ അതേ വിമര്‍ശനം ഉമ്പര്‍ട്ടോ എക്കോയും തിരികെ വാങ്ങേണ്ടിവന്നു. അദ്ദേഹത്തിന്റെ പിന്നീടുള്ള നോവലുകളും ഈ സ്വീകാര്യത ഏറ്റുവാങ്ങി. ഫൂക്കോസ്‌ പെന്‍ഡുലും(1988) ദി ഐലന്‍ഡ്‌ ഓഫ്‌ ദി ഡേ ബിഫോര്‍(1994),ബോഡോലിനോ(2000) ദി മിസ്‌റ്റീരിയസ്‌ ഫ്‌ളെയിം ഓഫ്‌ ക്യൂന്‍ ലോണ, ദി പ്രാഗ്‌ സിമട്രി(2011) എന്നിവയാണു മറ്റു പ്രധാനകൃതികള്‍.
ഇറ്റലിയിലെ വ്യവസായമേഖലയായ അലസാന്ദ്രിയയിലായിരുന്നു 1932ല്‍ ഉമ്പര്‍ട്ടോ എക്കോയുടെ ജനനം. ഇറ്റാലിയന്‍ ഫാസിസ്‌റ്റ്‌ നേതാവായിരുന്നു മുസോളിനിയാണ്‌ തന്റെ സ്വഭാവം രൂപപ്പെടുത്തിയതെന്ന്‌ എക്കോ തന്നെ പിന്നീടു പറഞ്ഞിട്ടുണ്ട്‌. തന്റെ ഫാസിസ്‌റ്റ്‌ യൂണിഫോമില്‍ അഭിമാനംകൊണ്ടിരുന്നതായും എക്കോ വെളിപ്പെടുത്തിയിട്ടുണ്ട്‌. എന്നാല്‍ ഫാസിസത്തിന്റെ തകര്‍ച്ചയോടെയാണ്‌ പുഴുവില്‍നിന്നു പൂമ്പാറ്റയായി പരിവര്‍ത്തനപ്പെടുന്നതുപോലെ താന്‍ എല്ലാത്തിനെക്കുറിച്ചും മനസിലാക്കിയതെന്ന്‌ എക്കോ പറയുന്നു. പതിനാലാം വയസില്‍ കാത്തലിക്‌ യുവജനസംഘടനയില്‍ അംഗമായി. 22-ാം വയസില്‍ അതിന്റെ ദേശീയ നേതാവായി. എന്നാല്‍ യാഥാസ്‌ഥിതികനായ പോപ്പ്‌ പയസ്‌ പന്ത്രണ്ടാമനോടുള്ള എതിര്‍പ്പിനേത്തുടര്‍ന്ന്‌ കത്തോലിക്കാവിശ്വാസം ഉപക്ഷേിച്ച്‌ മതേതരനായി.
പിന്നീട്‌ ഇറ്റലിയിലെ പ്രധാന ഇടതുപക്ഷ ശബ്‌ദങ്ങളിലൊന്നായിരുന്നു എക്കോ. മുന്‍ ഇറ്റാലിയന്‍ പ്രസിഡന്റ്‌ സില്‍വിയോ ബെര്‍ലൂസ്‌കോണിയുടെ കടുത്ത, പ്രധാന വിമര്‍ശകരിലൊരാളുമായിരുന്നു എക്കോ. തന്റെ നോവലുകള്‍ പ്രശസ്‌തനും സമ്പന്നനുമാക്കിയെങ്കിലും അതുംവെറും വിനോദം എന്നുപറഞ്ഞ്‌ തള്ളുന്ന ശീലക്കാരനുമായിരുന്നു ഉമ്പര്‍ട്ടോ എക്കോ. പ്രശസ്‌തി അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം പോലും നല്‍കുന്നില്ലെന്ന്‌ അദ്ദേഹം പരാതിപ്പെട്ടു.962ലായിരുന്നു എക്കോയുടെ വിവാഹം. ജര്‍മന്‍ വംശജയയായ ഗ്രാഫിക്‌ ഡിസൈനര്‍ റെനറ്റെ റാമേജ്‌. ഇവര്‍ക്ക്‌ ഒരു മകനും ഒരു മകളും

swapna: [രാത്രി 8:21 -നു, 6/9/2017] Swapna: ഉമ്പർട്ടോ എക്കോയെക്കുറിച്ച് വായിക്കുമ്പോൾ ആ പേരിൽ ബി.മുരളി എഴുതിയ കഥ കൂടി ഓർമ്മയിൽ വരുന്നു.🙏🏻🙏🏻                        

Prajitha: 'ഉമ്പർട്ടോ എക്കോ:നോവലിസ്റ്റും തത്വചിന്തകനും'എന്ന തലക്കെട്ടിൽ നെറ്റിൽ വന്ന ലേഖനത്തിൽ നിന്നും....                        

Nesi: ഉമ്പര്‍ട്ടോ എക്കോയുടെ കൊമ്പനാനകള്‍
ബിബിലിയോഫൈലുകളാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത് എന്നത് കൊണ്ട് തന്നെ ഉണ്ണി.ആര്‍ എഴുതിയ 'എന്റെയാണെന്റെയാണീക്കൊമ്പനാനകള്‍' എന്ന കഥയും  ബി.മുരളിയുടെ 'ഉമ്പര്‍ട്ടോ എക്കോ' എന്ന കഥയും  ചേര്‍ത്തുനിര്‍ത്തി വായനകള്‍ സാധ്യമാണ്.

Sujatha: ജീവിതത്തെ വളരെയധികം  ആസ്വദിച്ചിരുന്ന,  പുകവലി എന്ന ദുശ്ശീലത്തെ ശീലമാക്കിയ,   മദ്യശാലകളെ സ്വഭവനം പോലെ കണ്ടിരുന്ന ഉമ്പർ ട്ടോ എന്ന സാധാരണ വ്യക്തിയുടെ അസാധാരണ പ്രതിഭയെക്കുറിച്ച്  ആദ്യം അറിയുന്നത് എന്റെ അധ്യാപകൻ ഇള വൂർ ശ്രീകbമാർ സാറിൽ നിന്നുമാണ്.
ബി. മുരളിയുടെ ഉമ്പർ ട്ടോ എക്കോ കൂടി ഈ അവസരത്തിൽ ചർച്ച ചെയ്യുന്നത് ഉചിതമായിരിക്കും.                        
Sivasankaran: ലോകസാഹിത്യ വേദിയിൽ
ഉമ്പർട്ടോ എക്കോ യെ പരിചയപ്പെടുത്തിയ നെസി ടീച്ചർക്ക് അഭിനന്ദനങ്ങൾ                        

Ratheesh: ബെർട്ടോ എക്കോ എന്ന പേര് വളരെ പരിചയമുള്ളതാണ്
പക്ഷെ അതാര് തുടങ്ങിയ കാര്യങ്ങൾ ഓർമ്മയിലേ ഇല്ലായിരുന്നു'
എല്ലാം വ്യക്തമാക്കിയതിനു്
നന്ദി
നെസി ടീച്ചർ
💐💐💐
ഉമ്പർട്ടോ
അറ്റം മുറിഞ്ഞുപോയി

⁠⁠⁠⁠⁠Mini Thahir: നെസി ടീച്ചർ... നന്നായി പരിചയപ്പെടുത്തി....
ബി. മുരളിയുടെ കഥ മനസിലേക്കെത്തി.... കാമുകന്റെ തീവ്ര ശ്രമങ്ങളും....👍🌹

Seetha: ഉമ്പര്ട്ടോ എക്കോ എന്ന ബഹുമുഖപ്രതിഭയെ പരിചയപ്പടുത്തിയ നെസിടീച്ചര്ക്ക് നന്ദി💐

*********************************************