🍀🍀🍀🍀🍀🍀🍀🍀🍀
പ്രിയ സുഹൃത്തുക്കളേ ,
മലയാളത്തിന്റെ പ്രിയ എഴുത്തുകാരികൾ എന്ന പംക്തിയുടെ മറ്റൊരു ലക്കത്തിലേക്ക് സ്വാഗതം ..
ഈ ആഴ്ച മുതൽ നമ്മുടെ പംക്തി രാത്രി 9 മണിയിലേക്ക് മാറ്റുകയാണ് .മറ്റൊരു മാറ്റമുള്ളത് എഴുത്തുകാരി കളെ പരിചയപ്പെടുത്തുന്നത് അകാരാദി ക്രമത്തിലല്ല എന്നതാ .
ഇവരെ കുറിച്ച് കൂടുതൽ വിവരങ്ങളോ കൃതികളോ കൈവശമുള്ളവർ ഇവിടെ പോസ്റ്റ് ചെയ്യണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് 4 എഴുത്തുകാരികളെ പരിചയപ്പെടുത്തുന്നു ...
വായിക്കുക അഭിപ്രായം രേഖപ്പെടുത്തുക ....
കടത്തനാട്ട് മാധവിയമ്മ
കടത്തനാട്ട് രാജവാഴ്ചയുടെ പരിധിയില്‍ ഇരങ്ങണ്ണൂര്‍ അംശത്ത് കീഴ്പ്പള്ളി എന്ന നായര്‍ തറവാട്ടില്‍ കൊല്ലവര്‍ഷം 1084 ഇടവത്തില്‍ ജനിച്ചു. കീഴ്പ്പള്ളി കല്യാണിയമ്മയുടെയും തിരുവോത്ത് കണ്ണക്കുറുപ്പിന്‍റെയും മകള്‍. സ്വാതന്ത്ര്യസമരസേനാനിയും ദേശീയനേതാക്കന്‍മാരുടെ ഇടയില്‍ പത്രാധിപര്‍ എന്ന പേരിലറിയപ്പെടുന്നതുമായ ശ്രീ. എ. കെ. കുഞ്ഞികൃഷ്ണ നമ്പ്യാരാണ് മാധവിയമ്മയുടെ ഭര്‍ത്താവ്. “ജീവിത തന്തുക്കള്‍” (ചെറുകഥ), “തച്ചോളി ഒതേനന്‍” (ജീവചരിത്രം), “പയ്യംവെള്ളി ചന്തു” (നോവല്‍), “കാല്യോപഹാരം”, “ഗ്രാമശ്രീകള്‍”, “കണിക്കൊന്ന”, “മുത്തച്ഛന്‍റെ കണ്ണുനീര്‍”, “ഒരു പിടി അവില്‍”, “കടത്തനാട്ടു മാധവിയമ്മയുടെ കവിതകള്‍” (കിവത, 1990) എന്നീ കൃതികളാണ് പ്രസിദ്ധീകരിച്ചത്. പുരാണങ്ങളില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് കവിതകള്‍ രചിച്ച എഴുത്തുകാരിയാണ് കടത്തനാട്ട് മാധവിയമ്മ. ഭാരത്തിലെ പ്രമുഖ വ്യക്തികളോടുള്ള ആദരവും അവരുടെ കൃതികളില്‍ കാണാം. മാനുഷിക നന്‍മകള്‍ നഷ്ടപ്പെടുന്നതില്‍ ദുഃഖിതയായ മാധവിയമ്മയുടെ ‘അന്ധബാല്യം’ എന്ന കവിതയാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. അന്ധനായ യാചക ബാലന്‍റെ ദൈന്യത ഈ കവിതയ്ക്കു വിഷയമാകുന്നു. യാചക പ്രശ്നമല്ലിപ്പൊഴെന്‍ ചിത്തത്തില്‍ വേദന, വേദന, യൊന്നുമാത്രം ജീവിതത്തിന്‍റെ പെരുവഴിപ്പൊന്തയില്‍ കൂടു നിര്‍മ്മിക്കും കുരുവിക്കുഞ്ഞേ ഓട്ടം നിറുത്തിയ വാഹനത്തിങ്കല്‍ നീ യൊറ്റയ്ക്ക്ാടേിക്കയറിവന്നു നമ്മുടെ ജീവിതയാത്രയില്‍ നാം നിത്യവും കാണുന്ന ഹൃദയഭേദകമായ ദൃശ്യങ്ങളില്‍ ഒന്നാണ് ഇത്. ഇതിനെ വളരെ ഹൃദ്യമായി ആവിഷ്കരിക്കാന്‍ മാധവിയമ്മയ്ക്ക് കഴിയുന്നു. സഹജീവികളോടുള്ള അനുകമ്പ അന്ധനായ യാചക ബാലനെ കണ്ടപ്പോള്‍ ഉണ്ടായ മാതൃസഹജമായ വാല്‍സല്യവും കവിതയില്‍ അവതരിപ്പിക്കുന്നു. അന്ധമാം കണ്‍കളിലാര്‍ദ്രമാം ഭാവത്തില്‍, ചെഞ്ചിട ചിന്നിയ ചെന്നിയിങ്കല്‍ ആയിരം ചുംബനം വാരി വിതറുമ്പോള്‍ ഈയമ്മ, കുഞ്ഞേ, കൊതിച്ചുപോയോ,
കെ. സരസ്വതിയമ്മ
തിരുവനന്തപുരം നഗരത്തിനടുത്തുളള കുന്നപ്പുഴ ഗ്രാമത്തില്‍ കിഴക്കേവീട്ടില്‍ തറവാട്ടില്‍ 1919 ഏപ്രില്‍ നാലിന് സരസ്വതിയമ്മ ജനിച്ചു. പദ്മനാഭപിളളയുടെയും കാര്‍ത്ത്യായാനി അമ്മയുടെയും മകള്‍. 1936 -ല്‍ പാളയം ഗേള്‍സ് ഇംഗ്ലീഷ് ഹൈസ്കുളില്‍ നിന്നും ഒന്നാം സ്ഥാനം നേടി എസ്. എസ്. എല്‍. സി പരീക്ഷ ജയിച്ചു. തിരുവനന്തപുരം ഗവ. വിമെന്‍സ് കോളേജില്‍ ഇന്‍റര്‍മീഡിയറ്റ് പഠനം. ആര്‍ട്സ് കോളേജില്‍ മലയാളം ഐച്ഛികമായെടുത്ത് ബി. എയ്ക്കു പഠിച്ചു. ഇക്കാലത്ത് ചങ്ങമ്പുഴയും എസ്. ഗുപ്തന്‍നായരും സഹപാഠികളായിരുന്നു. 1942 ല്‍ ബി.എ. പാസ്സായി. തുടര്‍ന്ന് രണ്ട് വര്‍ഷം അധ്യാപികയായി ജോലി ചെയ്തു. 1945 ജനുവരി അഞ്ചിന് ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡിപ്പാര്‍ട്ട്മെന്‍റില്‍ ഉദ്യോഗസ്ഥയായി. 1975 ഡിസംബര്‍ 26 ന് അന്തരിച്ചു. “'പെണ്‍ബുദ്ധി'യും മറ്റ് പ്രധാന കഥകളും” (2003), “കെ. സരസ്വതിയമ്മയുടെ സമ്പൂര്‍ണ്ണകൃതികള്‍” തുടങ്ങിയവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. ഫെമിനിസ്റ്റ് സ്വഭാവം പുലര്‍ത്തുന്ന സ്ത്രീ സ്വത്വം ആവിഷ്കരിക്കുന്ന രചനകള്‍ കൊണ്ടു മാത്രം അംഗീകാരം നേടിയ എഴുത്തുകാരിയാണ് സരസ്വതി അമ്മ. ഇത്തരത്തില്‍ ഫെമിനിസ്റ്റ് വീക്ഷണം പ്രകടമാകുന്ന ഒരു കഥയാണ് പെണ്‍ബുദ്ധി. വിലാസിനി എന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് ഈ കഥയില്‍ ആവിഷ്കരിക്കുന്നത്. പുരുഷ മേധാവിത്വത്തെ എതിര്‍ക്കാനും അതിനെതിരെ പോരാടാനുമുളള എഴുത്തുകാരിയുടെ ശക്തി മുഴുവന്‍ ഉള്‍കൊണ്ട ഒരു കഥാപാത്രമാണ് വിലാസിനി. വിരലിലെണ്ണാവുന്ന ചില ചെറുകഥകള്‍ ഒഴിച്ചാല്‍ ബാക്കി എല്ലാ കൃതികളുടെയും കേന്ദ്രപ്രമേയം സ്വത്വബോധമാര്‍ജ്ജിക്കുന്ന സ്ത്രീ ആണ്. സമൂഹത്തില്‍ സ്വതന്ത്രമായി ജീവിക്കാനും പുരുഷനൊപ്പം തുല്യതയോടെ പ്രവര്‍ത്തിക്കാനും സ്ത്രീയ്ക്ക് കഴിയാത്തതെന്തുകൊണ്ട് എന്ന് സരസ്വതിയമ്മ നിരന്തരം ചോദിക്കുന്നു. സ്ത്രീ പുരുഷന്‍മാര്‍ക്ക് ഒരേപ്പോലെ സ്വാതന്ത്രത്തോടെ ജീവിക്കാനും സാമൂഹ്യ വ്യവഹാരങ്ങളില്‍ ഏര്‍പ്പെടാനും കഴിയുന്ന ഒരു അവസ്ഥയെക്കുറിച്ചുളള സ്വപ്നം അവരെ പ്രചോദിപ്പിച്ചു. സ്ത്രീയെ രണ്ടാംകിടയായി മാത്രം കണ്ടിരുന്ന സമകാലിക സമൂഹത്തോടുളള പ്രതികരണമായി സരസ്വതിയമ്മയുടെ പല ചെറുകഥകളും മാറിയത് അപ്രകാരമാണ്.
“പെണ്‍ബുദ്ധിയും മറ്റ് പ്രധാന കഥകളും”. കോട്ടയം: ഡി. സി. ബുക്സ് ജനുവരി 2003. “കെ. സരസ്വതിയമ്മയുടെ സമ്പൂര്‍ണ്ണ കൃതികള്‍”. കോട്ടയം: ഡി. സി. ബുക്സ്.
ഗീതാ ഹിരണ്യന്‍
1958 ല്‍ കൊട്ടാരക്കരക്കടുത്ത് കോട്ടവട്ടത്ത് ജനിച്ചു. ചെറുകഥാകൃത്തും കവിയുമായ ഗീതാ ഹിരണ്യന്‍ ഗവണ്‍മെന്‍റ് കോളേജ് അദ്ധ്യാപികയായിരുന്നു. ഗീതാപോറ്റി എന്ന പേരിലാണ് ആദ്യകാലത്ത് എഴുതിയിരുന്നത്. എഴുത്തുകാരനും കവിയുമായ ഹിരണ്യന്‍ ആണ് ഗീതാ ഹിരണ്യന്‍റെ ഭര്‍ത്താവ്. 2002 ല്‍ തന്‍റെ 44-ാം വയസ്സില്‍ ഗീതാഹിരണ്യന്‍ അന്തരിച്ചു.
നിത്യപാരായണക്ഷമമായ രചനകളിലൂടെ മലയാള കഥാലോകത്ത് ഗീതാഹിരണ്യന്‍ തന്‍റെ ഇടം നേടി. കാലികമായ കഥാസന്ദര്‍ഭങ്ങളെ അവതരിപ്പിക്കുന്നതില്‍ ശ്രദ്ധിച്ചു. 1979 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ വിഷുപ്പതിപ്പ് കഥാമത്സരത്തില്‍ അവരുടെ ‘ദീര്‍ഘാപാംഗന്‍’ എന്ന കഥക്ക് പ്രോത്സാഹന സമ്മാനം ലഭിച്ചു. ഗീതാപോറ്റി എന്ന പേരിലായിരുന്നു അന്നെഴുതിയിരുന്നത്. അതിനു ശേഷം ദീര്‍ഘകാലം എഴുത്തില്‍ നിന്നും വിട്ടു നിന്നു. എന്നാല്‍ എഴുത്തിനോടുള്ള സ്നേഹം എല്ലായ്പ്പോഴും ഹൃദയത്തില്‍ സൂക്ഷിച്ചു. അതിനെ കുറിച്ച് ഗീതാ ഹിരണ്യന്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. “വാക്കാണ് എന്‍റെ ഒരേ ഒരു സ്വത്ത്'. ആരോടും വെളിപ്പെടുത്താത്ത സ്വത്ത്.”
ആദ്യ കഥാസമാഹാരം “ഒറ്റ സ്നാപ്പില്‍ ഒതുക്കാനാവില്ല ഒരു ജډസത്യം” 1999 ല്‍ പ്രസിദ്ധീകൃതമായി. പുസ്തകത്തെ അവതരിപ്പിച്ചുകൊണ്ട് ശ്രീ. എം. ടി. വാസുദേവന്‍ നായര്‍ ഇങ്ങനെ എഴുതി.
ഈ കഥകള്‍ പ്രകൃതി നിയമം പോലെ, ഋതുഭേദം പോലെ ആയാസരഹിതമായി രൂപം കൊണ്ടവയാണ്. കാലാകാലമായി നില്‍ക്കുന്ന സാങ്കേതിക ധാരണകളുടെ കെട്ടുപാടുകളില്‍ നിന്നു മോചനം നേടിയ രചനകള്‍. ശാന്തമായ കലാപങ്ങള്‍, കോലാഹലമുണ്ടാക്കാത്ത കലാപങ്ങള്‍. ഇവിടെ ആവിഷ്കരിക്കപ്പെട്ട ജീവിതസന്ധികളിലെല്ലാമുണ്ട്. അതുകൊണ്ട് നിത്യപരിചിതമായ ജീവിതാവസ്ഥകളെ കുറിച്ച് ഒരു പുനരന്വേഷണം ആവശ്യമാണെന്ന് ഓരോ കഥ അവസാനിയ്ക്കുമ്പോഴും നമ്മുടെ മനനസ്സില്‍ ഒരു പിറുപ്പിറുപ്പ് കേള്‍ക്കുന്നു.
ഗീതാ ഹിരണ്യന്‍റെ കഥകളില്‍ നിന്ന് ‘അസംഘടിത’ എന്ന കഥയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1999 ല്‍ എഴുതിയ ‘അസംഘടിത’, അതേ പേരുള്ള സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്മിത എന്ന പെണ്‍കുട്ടിയുടെ കഥയാണ് ‘അസംഘടിത’. സവര്‍ണയെങ്കിലും ദരിദ്ര, ഒരു ബന്ധുവിന്‍റെ സഹായത്തോടെ നഗരത്തില്‍ കോളേജ് വിദ്യാഭ്യാസം ചെയ്യുന്നവള്‍. സഹായിയായ ബന്ധുവിനോട് അമ്മയ്ക്ക് നന്ദിയുണ്ട്. നന്ദിയുണ്ടാവണം എന്ന് മറ്റു ബന്ധുക്കള്‍ അവസരം വരുമ്പോഴൊക്കെ അവളെ ഓര്‍മ്മിപ്പിക്കാറുണ്ട്.
“വെറുതൊന്ന്വല്ല, നമ്മളതിന്നു പകരം ദേഹം കൊണ്ട് അദ്ധ്വാനിച്ചിട്ടുണ്ട്” എന്ന് സ്മിത പ്രതിരോധിക്കുന്നു. അമ്മയും അത് ശരി വയ്ക്കുന്നു. ബന്ധുവിന്‍റെ വീട്ടിലെ അടുക്കളപ്പണിയാണ് അമ്മ ഉദ്ദേശിക്കുന്നത്. പക്ഷേ അമ്മക്ക് വിചാരിക്കാനാവാത്ത മറ്റൊരു തൊഴിലും സ്മിത ചെയ്യുന്നുണ്ട്. അത് ലൈംഗികത്തൊഴിലാണ്. നഗരത്തില്‍ അസംഘടിതരായ ലൈംഗികത്തൊഴിലാളികള്‍ സംഘടിച്ചു തുടങ്ങിയ കാലമാണത്. പക്ഷേ സ്മിത അസംഘടിതയാണ്, ജീവതത്തിന്‍റെ എല്ലാ മേഖലകളിലും.
“ഒറ്റസ്റ്റാപ്പില്‍ ഒതുക്കാനാവില്ല ഒരു ജډസത്യം” (കഥകള്‍). തൃശൂര്‍: കറന്‍റ് ബുക്സ്, 1999. “അസംഘടിത” (കഥകള്‍). തൃശൂര്‍: കറന്‍റ് ബുക്സ്, 2002. “ഇനിയും വീടാത്ത ഹൃദയത്തിന്‍റെ കടം” (ലേഖനം). കോട്ടയം: ഡി.സി.ബുക്സ്, 2002. “ഗീത ഹിരണ്യന്‍റെ കഥകള്‍” (ചെറുകഥകള്‍). തൃശൂര്‍: കറന്‍റ് ബുക്സ്, 2009.
ഡോ. പി. നിര്‍മ്മലാ ദേവി
1947 ജനുവരി 17 ന് പി. എന്‍. രാമചന്ദ്രപ്പണിക്കരുടെയും കെ. പി. പത്മാക്ഷിയുടെയും മകളായി ഇലവുന്തിട്ടയില്‍ ജനിച്ചു. സരസകവി മൂലൂര്‍ സ്മാരക യു. പി. സ്കൂള്‍ ചന്ദനക്കുന്ന്, പത്മനാഭോദയം ഹൈസ്കൂള്‍ മെഴുവേലി, അസംപ്ഷന്‍ കോളേജ് ചങ്ങനാശേരി, ശ്രീനാരായണ കോളേജ് കൊല്ലം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എം. എ. (മലയാളം) 1999 ല്‍ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ നിന്ന് പി. എച്ച്. ഡി. ബിരുദങ്ങള്‍ കരസ്ഥമാക്കി. 1970 മുതല്‍ വിവിധ ശ്രീനാരായണ കോളേജുകളില്‍ അധ്യാപിക. ഇപ്പോള്‍ ചെമ്പഴന്തി ശ്രീനാരായണ കോളേജില്‍ മലയാളം വിഭാഗം അധ്യക്ഷ.
"മൂലൂര്‍ കൃതികളിലെ സാമൂഹിക രാഷ്ട്രീയ പ്രതിഫലനം"എന്ന ഒറ്റ കൃതികൊണ്ടുതന്നെ ശ്രദ്ധേയമാണ് ഡോ. പി. നിര്‍മ്മലാദേവി. സാഹിത്യലോകത്തിന് ഒരിക്കലും മറക്കാനാവാത്ത പ്രതിഭയാണ് സരസകവി മൂലൂര്‍ എസ് .പത്മാനാഭ പണിക്കര്‍. അദ്ദേഹത്തിന്‍റെ കൃതികളുടെ പഠനത്തിലൂടെ ഗ്രന്ഥകാരിയും മികച്ച ദൗത്യമാണ് ഏറ്റെടുത്തത്. ഗവേഷണ പ്രബന്ധം എന്നതിലുപരി വളരെ ഏറെ ചരിത്രമൂല്യമുള്ള ഒരു കൃതിയാണിത്. എന്തെന്നാല്‍ അന്നത്തെ രാഷ്ട്രീയ സാമൂഹിക അവസ്ഥകളെ മനസ്സിലാക്കാനും അദ്ദേഹത്തിന്‍റെ കവിവ്യക്തിത്വത്തെ തൊട്ടറിയാനും കൃതി നമ്മെ സഹായിക്കുന്നു.
ഗവേഷണ പ്രബന്ധമായ "മൂലൂര്‍ കൃതികളില്‍ സാമൂഹിക രാഷ്ട്രീയ പ്രതിഫലനം" എന്ന കൃതിയിലെ വളരെ മികച്ച അധ്യായമാണ് 'മൂലൂരും കാലഘട്ടവും പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ സാമൂഹിക ചിത്രം'. ഒരു കാലഘട്ടത്തിന്‍റെ നന്മതിന്മകളെ മനസ്സിലാക്കാന്‍ ഈ അധ്യായം നമ്മെ സഹായിക്കുന്നു. ജനങ്ങളുടെ ഇടയില്‍ നിലനിന്ന അയിത്തവും ദുരാചാരങ്ങളും അതിനെതിരെ നടന്ന പോരാട്ടങ്ങളും എല്ലാം തന്നെ ഇവിടെ ചര്‍ച്ചചെയ്യുന്നുണ്ട്. ആധ്യാത്മിക ചിന്തകരുടെ പ്രവര്‍ത്തനവും സാമുദായിക സംഘടനകളുടെ ഉദയവുമെല്ലാം ഈ കാലഘട്ടത്തിലാണ് ഉണ്ടായത്. അവയുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തെ ഏതെല്ലാം രീതിയില്‍ സ്വാധീനിച്ചു എന്ന് ഈ ലേഖനം ചര്‍ച്ച ചെയ്യുന്നു. ഒന്നാം അധ്യായം എന്ന നിലയിലും അന്നത്തെ രാഷ്ട്രീയ സാമൂഹിക അവസ്ഥകളുടെ പ്രതിഫലനം ഉള്‍ക്കൊള്ളുന്നതുകൊണ്ടും ഇത് വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. മൂലൂര്‍കൃതികളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ അന്നത്തെ സാഹിത്യത്തിലും സമൂഹത്തിലും ഉണ്ടായ മാറ്റങ്ങളെ ചര്‍ച്ച ചെയ്യുന്നതിലൂടെ വളരെയേറെ വിലപ്പെട്ട വിവരങ്ങളാണ് സഹൃദയര്‍ക്ക് ഗവേഷക സമ്മാനിക്കുന്നത്.
“മൂലൂര്‍ കൃതികളിലെ സാമൂഹിക രാഷ്ട്രീയ പ്രതിഫലനം”. തോന്നയ്ക്കല്‍: കുമാരന്‍ ആശാന്‍ സ്മാരകം, ജനുവരി 2002.
*******************************
രതീഷ് കൃഷണൻ: ✍🏾✍🏾✍🏾✍🏾
പെണ്ണെഴുത്ത് പൊന്നെഴുത്ത്....
എന്നാലും എനിക്കീ പെണ്ണെഴുത്തിഷ്ടല്ല....
രതീഷ്: വളരെ പരിചിതരായ നാലുപേർ
👏🏻👏🏻👏🏻👏🏻
ഇരുത്തംവന്നവരാകുമ്പോൾ ഒന്നു രണ്ടു പേരേ ഒരു ദിവസം പരിചയപ്പെടുത്തിയാൽ പേരേ ?
രജനി: പെണ്ണെഴുത്ത് എന്ന വാക്കാണോ... അതോ പെണ്ണെഴുതുന്നതോ...
രതീഷ് കൃഷണൻ: ശ്രീ ഭഗവതിയെന്ന ചെറുകഥ ഈ കാലത്ത് വല്ലാതെ വായിക്കപ്പെടേണ്ടത്....
വിജു: രതീഷിന്റെ അഭിപ്രായത്തോട് ചേരുന്നു! രണ്ടു പേരെ വീതം മതി! എന്തായാലും ഞങ്ങളുടെ നാട്ടുകാരികളും ഉണ്ടായതിൽ സ്വല്പം അഹങ്കാരവും!
അശോക് ഡിക്രൂസ്: ഹെവി വെയ്റ്റ് എഴുത്തുകാരുടെ രചനകൾക്കും രചനാ ഭാഗങ്ങൾക്കും കൂടുതൽ പ്രാതിനിധ്യം കൊടുത്താൽ കൂടുതൽ നന്നാകും.
ശിവശങ്കരൻ: അകാരാദി ക്രമം വിട്ട് പ്രഗത്ഭരെ തേടി പോയത് എന്തുകൊണ്ടും നന്നായി
രതീഷ്: സത്യത്തിൽ
ഈ പംക്തി തുടങ്ങുമ്പോൾ മലയാളത്തിൽ അതിശയിക്കത്തക്ക തരത്തിൽ എഴുത്തുകാരികളുണ്ട് എന്നു പറയാനാണ് ശ്രമിക്കുന്നതെന്നു തോന്നി
അത് ഒരു തരത്തിൽ വേണ്ടതുമാണ്
പക്ഷെ വായിക്കാനുള്ള താല്പര്യം കുറയുന്നു.
ശ്രദ്ധിക്കപ്പെട്ട / പെടേണ്ട എഴുത്തുകാരികളെ തെരഞ്ഞെടുത്ത് അവതരിപ്പിക്കുമ്പോൾ അത് അറിയാനൊരു സുഖം തരും
😍😍😍
രതീഷ് കൃഷണൻ: പുതിയ
എഴുത്തുകാരികൾ കൂടെ വായിക്കപ്പെടെണം...
എങ്കിലേ ആ വായന പൂർത്തിയാകൂ
ഹണിഭാസ്കർ
പി ഗീത
അജിത കെ ജി
അജിത്രി
നൂറാ വി
ഷാലു ജോമോൻ
ഗീതാ തോട്ടം
സുഹ്ര പടിപ്പുര
🙏🏿
പലപ്പോഴും ഗതകാലങ്ങളിൽ അഭിരമിക്കുന്നവർ പുതിയ എഴുത്തുകാരികളെ അവഗണിക്കുന്നു....
രതീഷ്: പക്ഷെ തിരൂർ മലയാളം പുതിയ വരെയാണ് ഏറെ പരിഗണിക്കുന്നത്
ഒരു ദിവസം രണ്ടു പേർ ഒരേ ആളുടെ മൂന്ന് കഥകൾ പോസ്റ്റിയതോർമ്മയില്ലേ
ഒരു രതീഷ് കെ.എസ് .ന്റെ🤣 ഞാൻ പറഞ്ഞത് പെണ്ണെഴുത്തിൽ പഴയപുലികളേക്കാൾ ശക്തമായ എഴുത്താണിപ്പോൾ...
കെ ആർ മീരയെ വായിക്കണം...
മിനി താഹിർ: മലയാളത്തിലെ സ്ത്രീപക്ഷ കഥകൾക്ക് ഉറച്ച അടിത്തറ പണിത കഥാകാരിയാണ് കെ. സരസ്വതിയമ്മ. നേരിട്ടുള്ള വിമർശനം സരസ്വതിയമ്മയുടെ കൃതികളെ വ്യത്യസ്തമാക്കുന്നു.
ആധുനിക / അനന്തര സ്ത്രീപക്ഷ രചനകൾക്കു മുന്നേ തന്നെ സത്രീ സ്വാതന്ത്ര്യവാദത്തിന്റെ വ്യത്യസ്ത മുഖങ്ങളെല്ലാം സരസ്വതിയമ്മ അനാവരണം ചെയ്തു.
കോട്ട വട്ടം..... എന്റെ സ്കൂളിനടുത്താണ്.... നാട്ടുകാരി......😊
പ്രജിത: ൮൮
ഈ കവിത രണ്ടുവർഷം മുമ്പുള്ള നാലാം ക്ലാസ് മലയാള പുസ്തകത്തിലുണ്ടായിരുന്നു.ഞാനീ കവിത നാലിൽ പഠിപ്പിച്ചിട്ടുമുണ്ട്
**********************************************************