ബ്ലോഗ് ടീം : അനില്‍, അശോക് ഡിക്രൂസ്, രതീഷ്, വാസുദേവന്‍, ശിവശങ്കരന്‍,സ്വപ്ന, നെസി, പ്രജിത & പ്രവീണ്‍ വര്‍മ്മ

02-10-17C

വാരികകളിലൂടെ ഒരു വാരം- അനില്‍
🖌🖌
***********************************
🖌🖌
🥀🥀🥀🥀🥀🥀🥀🥀 മാതൃഭൂമി ആഴ്ചപ്പതിപ്പ്
🥀🥀🥀🥀🥀🥀🥀🥀
2017 ഒക്ടോബർ 1-7
        പുസ്തകം 95
            ലക്കം 29
👇🏾👇🏾👇🏾👇🏾👇🏾👇🏾👇🏾👇🏾 തോമസ് ജേക്കബ്...നീണ്ട 56 വർഷങ്ങളായി മലയാള മനോരമ ദിനപ്പത്രത്തെ നയിച്ചു.അൻപത്തിയെട്ടുവയസ്സിൽ വിരമിച്ച ശേഷവും 75 വയസ്സുവരെ വീണ്ടും അതേ ജോലിയിൽ തുടർന്നു... ഈ ലക്കം മാതൃഭൂമി മാധ്യമ കേരളത്തിന്റെ ടേസ്റ്റ് മേക്കറായ തോമസ് ജേക്കബിന്റെ ജീവിതത്തെയാണ് വരച്ചിടുന്നത്. കവർ ചിത്രവും അദ്ദേഹത്തിന്റേത് തന്നെ.. ശശി തരൂരുമായുള്ള അഭിമുഖവും കോൺഗ്രസ് രാഷ്ട്രീയ പ്രതിസന്ധിയും ഇന്ത്യൻ കാർഷിക പ്രതിസന്ധികളുമെല്ലാമാണ് ഉള്ളടക്കത്തിൽ ഇടം നേടിയത്. സാറാ ജോസഫിന്റെ കഥ ( സഹ) യും പി.രാമന്റെ കവിത (1972) യും ഉൾക്കനം വർദ്ധിപ്പിക്കുന്നു....
🎓🎓🎓🎓🎓🎓🎓👇🏼
ആറ്റംബോംബിൽ തുടങ്ങിയ 56 വർഷങ്ങൾ
--------------------------------------
സംഭാഷണം
തോമസ് ജേക്കബ് / കമൽറാം സജീവ്👇🏼
        പത്രങ്ങളും പത്രപ്രവർത്തനവും ഇന്നെത്തി നിൽക്കുന്ന അമ്പരപ്പിക്കുന്ന തട്ടകത്തെ സങ്കൽപിച്ചു തുടങ്ങിയിട്ടില്ലാത്ത കാലത്താണ് തോമസ് ജേക്കബ് മലയാള മനോരമയിലെത്തുന്നത്. തന്റെ ഒരു കാർട്ടൂൺ പത്രത്തിൽ പ്രസിദ്ധീകരിപ്പിക്കാൻ കോട്ടയത്തെത്തിയ അദ്ദേഹം ആ പത്രത്തിന്റെ എഡിറ്റോറിയൽ ഡയരക്ടറായി നിയമിക്കപ്പെടുന്നു. പിന്നീട് അരനൂറ്റാണ്ടിലേറെ കേരളത്തിന്റെ മാധ്യമ ചരിത്രത്തിനോടൊപ്പം നിന്ന് തോമസ് ജേക്കബ് നടത്തിയ പത്രയാത്ര മലയാള പത്രപ്രവർത്തനത്തിന് സൃഷ്ടിച്ച സ്വാധീനത്തിന് സമാനതകളില്ല. തീവ്രമായ വിയോജിപ്പുകളെയും അത്ര തന്നെ തീവ്രമായ യോജിപ്പുകളെയും ഒരു പോലെ ഒപ്പം നടത്തിയാണ് അദ്ദേഹം മലയാള മനോരമയെ നിയന്ത്രിച്ചത്. ജാതിമത സമവാക്യങ്ങളും അജിതയും അടിയന്തിരാവസ്ഥയും മുതൽ ഇ.എം .എസും വി.എസും വരെ നീളുന്ന വാർത്തകളെ വായനക്കാരുടെ താല്പര്യങ്ങളോടും വിപണിയോടും കലഹിക്കാതെ അവതരിപ്പിച്ചതിന്റെ കഥ പറയുകയാണ് ഈ സംഭാഷണത്തിൽ.. മാധ്യമ ജീവിതം അവസാനിപ്പിച്ചതിനു ശേഷം തോമസ് ജേക്കബ് നൽകുന്ന ആദ്യ അഭിമുഖമാണിത്.
🎓🎓🎓🎓🎓🎓🎓🎓
കോൺഗ്രസിന് ചരമക്കുറിപ്പെഴുതുന്നവരേ, ഭരിക്കുന്നവർ രാജ്യത്തിന് ചരമക്കുറിപ്പെഴുതുകയാണ്
----------------------------------------
അഭിമുഖം
ശശി തരൂർ / സബിൻ ഇക്ബാൽ👇🏼
   ഇന്ത്യൻ കക്ഷിരാഷ്ട്രീയത്തിന് അത്രയൊന്നും പരിചിതമല്ലാത്ത ഗ്ലോബൽ പരിവേഷമുണ്ട് ശശി തരൂരിന്.ഐക്യരാഷ്ട്രസഭയിൽ നിന്നാണ് അദ്ദേഹം കോൺഗ്രസിലെത്തുന്നത്.മുൻഗാമികളെ പോലെ അതൊരു എളുപ്പവഴി പ്രവേശനമായിരുന്നില്ല. നേരിട്ട് ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടാണ് അദ്ദേഹം പാർലമെന്റിലെത്തിയത്.പരമ്പരാഗത രാഷ്ട്രീയ സങ്കൽപങ്ങളോട് ജീവിതരീതികൾ കൊണ്ട് ഇടയേണ്ടി വന്നിട്ടുണ്ടെങ്കിലും രാഷ്ട്രീയം തന്നെയാണ് തന്റെ തട്ടകമെന്ന് സുവ്യക്തമായ നിലപാട് അദ്ദേഹത്തിനുണ്ട്. ജനാധിപത്യത്തിന്റെ നിലനില്പിന് കോൺഗ്രസ് തിരിച്ചു വരണമെന്നും അതിന് എന്തെല്ലാം മാർഗങ്ങൾ സ്വീകരിക്കണമെന്നും കോൺഗ്രസ് ദേശീയ നേതാവായ തരൂർ വിശദീകരിക്കുന്നു.
🎓🎓🎓🎓🎓🎓🎓🎓
കോൺഗ്രസിന്റെ മാത്രം ആവശ്യമല്ല ജനാധിപത്യം
---------------------------------------
ലേഖനം
ബി.ആർ.പി.ഭാസ്കർ👇🏼
ഒറ്റക്കക്ഷി സർവാധിപത്യത്തിലേക്ക് ഇന്ത്യയെ നയിക്കാൻ ബി.ജെ.പി രാഷ്ട്രീയ നീക്കം നടത്തിക്കൊണ്ടിരിക്കുന്നു. കോൺഗ്രസ് ശിഥിലമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മറ്റു രാഷ്ട്രീയ കക്ഷികൾക്ക് ദേശീയ തലത്തിൽ സംഘാടനം ഏറ്റെടുക്കാനും കഴിയുന്നില്ല. കോൺഗ്രസ് മുക്ത ഭാരതമെന്ന ബി.ജെ.പി ലക്ഷ്യം സാക്ഷാത്കരിച്ചാൽ ഇന്ത്യയിൽ ജനാധിപത്യം ഇല്ലാതാകും. ആയതിനാൽ കോൺഗ്രസിൽ ഇന്നുള്ള ശൈഥില്യങ്ങളെ തുടച്ച് നീക്കി മറ്റ് രാഷ്ട്രീയ കക്ഷികളെ ഒപ്പം നിർത്തി വരുന്ന തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് ബി.ആർ.പി..
🎓🎓🎓🎓🎓🎓🎓🎓
ഇന്ത്യ: 1995-2015 ആത്മഹത്യ ചെയ്ത കർഷകർ: 3, 21,248
---------------------------------------
(ഇന്ത്യൻ കാർഷിക പ്രതിസന്ധി - 3)
കെ.സഹദേവൻ👇🏼
ഇന്ത്യൻ കാർഷിക രംഗത്തിന്റെയും കർഷകരുടെയും ദുരന്തപൂർണമായ വർത്തമാനകാല അവസ്ഥയുടെ കാരണങ്ങളുടെ അന്വേഷണം തുടരുന്നു.ആഗോളവൽക്കരണ - ഉദാരവൽക്കരണ നയങ്ങളും ഐ.എം.എഫിന്റെ നിർദേശങ്ങളും ഇന്ത്യൻ കർഷകരുടെ ആത്മഹത്യയ്ക്ക് കാരണമായി തീർന്നത് എങ്ങനെയെന്നാണ് മൂന്നാം ഭാഗത്തിൽ വിശദീകരിക്കുന്നത്.20 വർഷത്തിനിടയിൽ ഇത്രയധികം കർഷകർ ആത്മഹത്യ ചെയ്തിട്ടും ഇന്നും കർഷകർ സമരത്തിൽ തന്നെ .വിപണി അടിസ്ഥാനപ്പെടുത്തിയ കാർഷിക വികസനമാണ് ഇന്ത്യ ഇന്ന് നടപ്പാക്കി കൊണ്ടിരിക്കുന്നത്. ഇത് നാണ്യവിളകളിലേക്കുള്ള പരിവർത്തനമായി മാറി. അന്താരാഷ്ട്ര വിപണിയെ ലക്ഷ്യം വച്ചു കൊണ്ടുള്ള കാർഷികോൽപാദന രീതി സ്വീകരിച്ചതോടെ വിപണി വിലയിലെ ചാഞ്ചാട്ടങ്ങൾക്കനുസരിച്ച് കർഷകരുടെ വിധി തീരുമാനിക്കപ്പെട്ടു.രാജസ്ഥാനിലെ ബിക്കാനീറിൽ ഒട്ടകത്തെ ഉപയോഗിച്ച് നിലമുഴുന്ന കർഷകന്റെ ചിത്രം ലേഖനത്തോടൊപ്പമുണ്ട്...
🎓🎓🎓🎓🎓🎓🎓🎓
ശൈഥില്യങ്ങൾ, സംരക്ഷണങ്ങൾ
----------------------------------------
മഹാഭാരതത്തിന്റെ സാംസ്കാരിക ചരിത്രം - 5
സുനിൽ. പി. ഇളയിടം👇🏼
കുലഗോത്ര പാരമ്പര്യങ്ങളുടെ ശൈഥില്യവും സംരക്ഷണവും മഹാഭാരതത്തിന്റെ പല സന്ദർഭങ്ങളിൽ പല ആഖ്യാനങ്ങളിലായി പ്രത്യക്ഷപ്പെടുന്നുണ്ട്. അതോടൊപ്പം ഗംഗാതടത്തിലെ ആര്യ ഗോത്രങ്ങളുടെ വ്യാപന ചരിത്രവും മഹാഭാരതത്തിന്റെ അടരുകളിൽ നിന്ന് വായിച്ചെടുക്കാം... മഹാഭാരതത്തിന്റെ സാംസ്കാരിക ചരിത്രാന്വേഷണത്തിലൂടെ സുനിൽ .പി. ഇളയിടം....
🎓🎓🎓🎓🎓🎓🎓🎓
പതിവുകൾ👇🏼
------------------------
👁 കഥ
സഹ
(സാറാ ജോസഫ്)
മഹാഭാരതം ശാന്തിപർവത്തെ ആശ്രയിച്ചുള്ള കഥ. ദേവല മഹർഷിയുടെ മകൾ സുവർച്ചലയുടെ ആഗ്രഹം ഒരേ സമയം അന്ധനും അന്ധനല്ലാത്തവനുമായ ഒരു പുരുഷനെ തനിക്ക് ഭർത്താവായി വേണമെന്നുള്ളതാണ്.  ധാരാളം ബ്രാഹ്മണ കുമാരൻമാർ പങ്കെടുത്ത സ്വയംവരത്തിൽ വച്ച് ആശയസംവാദത്തിൽ ജയിച്ച  ശ്വേതകേതുവിനെ അവൾ ഭർത്താവായി സ്വീകരിക്കുന്നു.കാമത്തിൽ വിലാസവാനായിരുന്നു ശ്വേതകേതുവെങ്കിലും ' സാധ്യമാണോ എന്ന് ശ്വേതകേതുവിൽ നിന്നറിയാൻ അവൾ ആഗ്രഹിച്ചു.സംവാദങ്ങൾക്കിടയിൽ
വാക്കും അർഥവും തമ്മിലുള്ള ബന്ധം തന്നെയാണ് ദാമ്പത്യ ബന്ധത്തിലെ 'സഹ' എന്ന ജ്ഞാനത്തിലേക്ക് അവർ നടന്നു കയറുന്നു.
🎓🎓🎓🎓🎓🎓🎓🎓
👁 കവിത
1972
(പി.രാമൻ )👇🏼
"ഞാൻ മരിച്ചു പൊയ്ക്കോട്ടെ,
1972 ,അതിന്റെ
ചരിത്ര സംഭവങ്ങളോടെ
'വിയർപ്പോടും കണ്ണീരോടും ചോരയോടും കൂടെ ഇല്ലാതായ്ക്കോട്ടേ,
 പക്ഷേ, വിദൂരതയിലേക്ക്
താടിമീശ പോലെ കാണുന്ന
പടർപ്പുകൾക്കിടയിലൂടെ അത് മറയുന്നത് ഞാനെങ്ങനെ 
കണ്ടു കൊണ്ടിരിക്കും "...
🎓🎓🎓🎓🎓🎓🎓🎓
👁 നൃത്തം ചെയ്യുന്ന കുടകൾ
നോവൽ 29
എം.മുകുന്ദൻ
👁 അന്നത്തെ ആഴ്ചപ്പതിപ്പ് 1932
👁 പുസ്തക കുറിപ്പുകൾ
👁 മാതൃഭാഷ മലയാളം - പി.കെ.തിലക്
മനുഷ്യ സ്നേഹത്തിന്റെ മേച്ചിൽപുറങ്ങൾ
(എൻ.വി കൃഷ്ണവാര്യരുടെ ആഫ്രിക്ക എന്ന കവിതയുടെ പ0നം.
👁 സെക്കന്റ് ലാംഗ്വേജ്
👁 കോളേജ് മാഗസിൻ
👁 ബാലപംക്തി
👁 മധുരച്ചൂരൽ
👁 ചോക്കുപൊടി
👁 ട്രൂകോപ്പി
🎓🎓🎓🎓🎓🎓🎓🎓
          
                        🖌 അനി
***********************************
🙏🏿👸🏻
🌈 🌈 മാധ്യമം
🌈 2017ഒക്ടോബർ 2

ആദ്യമായി ഇന്ത്യയിൽ,  അതും കേരളത്തിൽ ഒരു ഫിഫ ഫുട്ബോൾ ലോകക്കപ്പിന് വേദിയൊരുങ്ങുമ്പോൾ ചില കളി ചിന്തകൾ വായനക്കാരുമായി പങ്ക് വെക്കുകയാണ് ഈ ലക്കം മാധ്യമം. കായിക ലോകത്തെ കാണാത്ത കളികളും അറിയാത്ത ജീവിതങ്ങളും അനാവരണം ചെയ്യുന്ന football Special Issue⚽⛹🏽
തുടക്കം👁
മാന്ദ്യകാല യാഥാർഥ്യങ്ങൾ
സാമ്പത്തിക നടപടികളിലൂടെയുണ്ടായ തകർച്ച രാജ്യത്തെ പിന്നോട്ടടിക്കുമ്പോൾ ഈ യാഥാർഥ്യത്തെ സർക്കാർ എങ്ങനെയാണ് നേരിടുക?
പന്തുകളിക്കാരുടെ ഞരമ്പുകൾ
വിജയത്തിൽ നിന്ന് ഒരു വരിയും പരാജയത്തിൽ നിന്ന് ഒരു പുസ്തകവുമാണ് കളിക്കാരന് കിട്ടുന്നതെന്ന് അമേരിക്കൻ ഫുട്ബോൾ കോച്ച് പോൾ ബ്രൗൺ
⚽ സോക്കർഫെസ്റ്റ്17
⛹🏽 കൗമാര ലോകക്കപ്പിന് വിരുന്നൊരുങ്ങുമ്പോൾ⚽🏆
   സനിൽ.പി.തോമസ്
➰➰➰➰➰➰➰➰➰➰

ഒളിമ്പിക്സ് ഫുട്ബാളിൽ ഹാട്രിക് നേടിയ ഒരു ഇന്ത്യാക്കാരനുണ്ട്.. നെവിൽ ഡിസൂസ 1956 ൽ മെൽബൺ ഒളിമ്പിക്സിൽ.
നെവിൽ ഡിസൂസ 47-ാം വയസിൽ മരണത്തിന് കീഴടങ്ങിയപ്പോൾ ആദരാഞ്ജലി അർപ്പിക്കാനോ കുടുംബത്തിന് പെൻഷൻ നൽകാനോ  ഫുട ബോൾമേലാളന്മാർ തയ്യാറായില്ല.
ഏത് മേളയുടെയും തുടക്കവും ഒടുക്കവും ആഘോഷമാക്കുന്ന ഇന്ത്യൻ 
രാഷ്ട്രീയക്കാർക്കും സംഘാടകർക്കും ഫിഫ കൂച്ചുവിലങ്ങിട്ടു. കളി വേദിയിൽ കളി മാത്രം ,രാഷ്ട്രീയ പ്രസംഗത്തിന് അവസരമില്ല. ആതിഥേയർ എന്ന ലേബലിൽ മത്സരിക്കുന്ന ഇന്ത്യൻ കൗമാര നിര അത്ഭുതങ്ങൾ പ്രവർത്തിക്കുമോ? നഷ്ടപ്പെടാൻ ഒന്നുമില്ല, നേടാൻ ഏറെ
ഫുട്ബോൾ മാമാങ്കം ഇന്ത്യക്കും ഇന്ത്യൻ ഫുട്ബോളിനും എത്രമാത്രം ഗുണം ചെയ്യും എന്ന് ഇന്ത്യൻ ഫുട്ബാൾ ചരിത്രത്തിലൂടെ കടന്നു ചെന്ന് വിലയിരുത്തുകയാണ് ലേഖകൻ. 
ഒളിമ്പിക്സിൽ നാലാമതെത്തിയ ലോകകപ്പിന് ക്ഷണം ലഭിച്ച ഒരു ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ ചരിത്രം മറക്കരുത്, മറക്കാൻ ശ്രമിക്കരുത്, ഈ ലോകകപ്പ് നാളുകളിലെങ്കിലും.
🎖🎖🎖🎖🎖🎖🎖🎖🎖🎖
⚽ ആസിഫ് സഹീർ
  സ്വയം തീർത്ത അതിരിന്റെ പരിമിതികൾ⛹🏽
       എൻ.എസ്.നിസാർ
〰〰〰〰〰〰〰〰〰〰
കേളീശൈലിയിൽ മാറഡോണയുമായുള്ള സാദൃശ്യമാണ് ആസിഫ് സഹീറിന് മമ്പാടൻ മറഡോണഎന്ന വിശേഷണം ചാർത്തിക്കൊടുത്തത്. സന്തോഷ് ട്രോഫിയുടെ ചരിത്രത്തിൽ ഏറ്റവുമധികം ഗോൾ നേടിയ താരംഎന്ന മികവ് കൊണ്ടു മാത്രം ഇന്ത്യൻ ടീമിലെത്തേണ്ടതായിരുന്നു ആസിഫ്.മുൻനിര ക്ലബ്ബുകളെല്ലാം ആസിഫിനു പിന്നാലെ വട്ടമിട്ട് പറന്നിട്ടും എസ്.ബി.ടി.യുടെ സ്ഥിരം നിക്ഷേപമായി ഒതുങ്ങാനായിരുന്നു തീരുമാനം.ആസിഫിന്റെ പ്രതാപകാലത്ത് ഇന്ത്യൻ ടീമിലെടുക്കാത്തതിന് കാരണമായി കോച്ച് പറഞ്ഞത് ഉയരക്കുറവാണത്രെ...
ഒരു പ്രൊഫഷണൽ ഫുട്ബാളർ എന്ന നിലയിൽ ആസിഫിന്റെ കരിയർ പിന്നോട്ടടിപ്പിക്കാനുണ്ടായ കാരണങ്ങൾ വിശകലനം ചെയ്യുന്ന ലേഖനം. സമീപകാലത്ത് കേരളത്തെ സ്വാഭാവിക പ്രതിഭാ ശേഷികൊണ്ട് വിസ്മയിപ്പിച്ച താരങ്ങൾ എന്ന നിലയിൽ ആസിഫിനേയും ഐ.എം വിജയനേയും താരതമ്യം ചെയ്യുന്നുമുണ്ട് ലേഖകൻ.
                  💎     
ഇന്ത്യൻ ഫുട്ബാൾ നേർവഴി നടക്കുമോ?⚽
      കെ.ഹുബൈബ്
〰〰〰〰〰〰〰〰〰〰
ആതിഥേയത്വം വിസ്മയകരമാക്കാനുള്ള കണക്കില്ലാത്ത ബജറ്റും അറ്റമില്ലാത്ത മനുഷ്യാധ്വാനവും സജീവമാകുന്നു. കൊച്ചി, മുംബൈ, കൊൽക്കത്താ ,ഡൽഹി, ഗോവ, ഗുവാഹത്തിനഗരങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. കൗമാരമേളയോടെ ഇന്ത്യൻ ഫുട്ബാളിന്റെ സ്വപ്ന യാത്രക്ക് തുടക്കമാവുമോ? ഭാവിയിൽ സീനിയർ ലോകകപ്പിലേക്ക് യോഗ്യത നേടുമോ നമ്മുടെ രാജ്യം തുടങ്ങിയ ചിന്തകൾ പങ്കുവക്കുകയാണ് ലേഖനം.67 വർഷങ്ങൾക്കപ്പുറം ലോകകപ്പിലേക്ക് യാദൃച്ഛികമായി കിട്ടിയ അവസരം ഗ്രൂപ് തിരഞ്ഞെടുപ്പിലെ അസംതൃപ്തിയും പരിശീലനക്കുറവും കാരണം പറഞ്ഞ് പിൻവാങ്ങലിൽ കളഞ്ഞ് കുളിക്കയാണുണ്ടായത്. വിമാനയാത്രാച്ചെലവ് താങ്ങാനാവാത്തതും ബൂട്ടില്ലാതെ കളിക്കാൻ അനുവദിക്കാത്തതുമാണ് കാരണമെന്ന്   വിവാദവുമുണ്ടായി അന്ന്. മേളക്ക് ശേഷം ഇന്ത്യൻ ജൂനിയർ ടീമിന്റെ ഭാവിയെന്താവുമെന്ന് ആശങ്കപ്പെടുന്നു ലേഖകൻ. കളിയുടെ പൂരം കഴിഞ്ഞാലും ഈ മൈതാനങ്ങൾ ആളൊഴിഞ്ഞ പറമ്പാവരുത്.
⛳⛳⛳⛳⛳⛳⛳⛳⛳⛳
ഇടനാഴിയിലെ ഈയാംപാറ്റകൾ🐞
യദുകോട്ടക്കൽ
➰➰➰➰➰➰➰➰➰➰
കൗമാര ലോകകപ്പുകൾ ഭാവിയിലെ ഇതിഹാസങ്ങൾ പിറവി കൊള്ളുന്നയിടമാണ്.⛹🏽
 ഫിഗോയും റൊണാൾഡീന്യോയും പോലെ ഒരു പിടി താരങ്ങൾ അണ്ടർ 17 ലോകകപ്പുകളിൽ നിന്ന് ലോക ഫുട്ബാളിന്റെ വെള്ളിവെളിച്ചത്തിലേക്ക് നടന്നു കയറിയവരാണ്. പക്ഷേ 16 വയസിൽ പിറവിയെടുത്ത ഇതിഹാസങ്ങളിൽ 80 ശതമാനത്തോളം പേരും 21ലെത്തുമ്പോഴേക്കും അസ്തമിക്കുന്നതായാണ് കാണുന്നത്. ധനമോഹികളായ ഏജന്റുമാരുടെ ട്രാപ്പിൽ പെട്ട് കരിയർ നശിപ്പിക്കുകയാണ് ചെയ്യുന്നത്. വമ്പൻ ക്ലബ്ബുകൾക്കാവശ്യം കൗമാരക്കാരുടെ കേളീവൈഭവം മാത്രമല്ല ഫുട്ബാൾ എന്ന കോർപറേറ്റ് കച്ചവടത്തിന്റെ അനന്തസാധ്യതകളാണ്. പറന്നുയരും മുമ്പേ നിലംപതിച്ച കൗമാര ലോകഫുട്ബാളിന്റെ നഷ്ടതാരങ്ങളെ ഓർക്കുന്ന ലേഖനം.
〰〰〰〰〰〰〰〰〰〰
ഇന്നും ചെവിയിൽ മുഴങ്ങുന്നു, വി വാണ്ട് പാപ്പച്ചൻ⛹🏽🏆🔙
പാപ്പച്ചൻ / പ്രശാന്ത്.പി.പി
〰〰〰〰〰〰〰〰〰〰
⚽മലയാളി ഫുട്ബാൾ പ്രേമികൾ മനസിൽ  താലോലിക്കുന്ന പേരുകളിലൊന്നാണ് സി.വി.പാപ്പച്ചൻ.നീണ്ട കാലം കേരള ഫുട്ബാൾ ടീമിന്റെ അമരക്കാരനായിയിരുന്ന അദ്ദേഹം തന്റെ പഴയ കാലവും കളിയോർമകളും പങ്ക് വെക്കുന്ന അഭിമുഖം.
സംഗീതം പോലെയാണ് ഫുട്ബാൾ🎼 സംഗീതത്തിൽ പഠിക്കുന്ന എല്ലാം ബേസ്, ഹൈ പിച്ച്, ലോ പിച്ച് എല്ലാം ഫുട്ബാളിലുമുണ്ട്.🎹
ആദ്യ ചാമ്പ്യന്മാരുടെ കഥ🏆🔙
➰➰➰➰➰➰➰➰➰➰
70 കളിലെ കേരളാ ടീമിലംഗമായിരുന്ന മിത്രൻ എന്ന കണ്ണൂരുകാരൻ ഫഹീം ചമ്രവട്ടവുമായി കളിയോർമ്മകൾ പങ്കുവക്കുന്നു .1973 ലെ സന്തോഷ് ട്രോഫി ഫൈനലിൽ റെയിൽവേസിനെ തോല്പിച്ച് കപ്പിൽ മുത്തമിട്ട ടീമിൽ ക്യാപ്റ്റൻ ടി.കെ.എസ്.മണിയോടൊപ്പം മിത്രനുമുണ്ടായിരുന്നു.

〰〰〰〰〰〰〰〰〰〰
 ⚽ ഫിഫ കേരളത്തിൽ വരുമ്പോൾ സെവൻസും കാണണം⛹🏽
      സുൽഹഫ്
മലയാളികളുടെ ജനകീയ കായിക വിനോദമായ മാണ് സെവൻസ് ഫുട്ബാൾ.കളിക്കാനും ആസ്വദിക്കാനും സംഘടിപ്പിക്കാനും എളുപ്പമാണ് ഈ കുഞ്ഞൻ ഫുട്ബാൾ. ഫുട് സാൽ പോലെയുള്ള ഇതര വകഭേദങ്ങളെ ഫിഫ അംഗീകരിക്കുകയും ലോകകപ്പുകൾ ഒരുക്കുകയും ചെയ്തപ്പോൾ സെവൻസ് തഴയപ്പെട്ടു. സെവൻസ് അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെടേണ്ടതെന്തു കൊണ്ടെന്ന് വിശദമാക്കുന്ന ലേഖനം.
〰〰〰〰〰〰〰〰〰〰
മണ്ണിൽ മാനം തൊട്ട് ബെയ്ജിങ് ഓപ്പറ⛱
കവി കെ.ജി.എസിന്റെ ചൈനീസ് യാത്രാ വിവരണം.
➰➰➰➰➰➰➰➰➰➰
നമ്മെ ഭരിക്കുന്നത് ഭൂരിപക്ഷമല്ല, ന്യൂനപക്ഷം🔥🔥
 സജൗദ് അഖ്തർ മിർസയുമായുള്ള സംഭാഷണം. ഒരു തരത്തിലുള്ള ഫാഷിസത്തെയും താനംഗീകരിക്കില്ലെന്നും അസഹിഷ്ണുയുടെ വേരുകൾ ഇന്ത്യൻ മണ്ണിൽ മുളക്കാനനുവദിക്കില്ലെന്നും ഉറക്കെ പ്രഖ്യാപിച്ച സംവിധായകനാണ് മിർസ.ഇടതു സഹയാത്രികനായ സൂഫി എന്ന വിളിപ്പേരുള്ള അദ്ദേഹം തന്റെ സിനിമകൾ, പുസ്തകങ്ങൾ, ഡോക്യുമെന്ററികൾ, രാജ്യം നേരിടുന്ന വെല്ലുവിളികൾ ഇവയെപ്പറ്റി സംസാരിക്കുന്നു.
〰〰〰〰〰〰〰〰〰〰
🥁കഥ
പി.കെ.പാറക്കടവിന്റെ
മിന്നൽ കഥകൾ
മേഘസന്ദേശം, യാത്ര, വായന, ഒളിയിടം, തലയെടുപ്പ് ,നീതി, ഒരു തുള്ളി  തുടങ്ങി ഏഴ് മൈക്രോ കഥകൾ. ചെറുത് ,സുന്ദരം, സമഗ്രം, ആശയ സമ്പുഷ്ടം. 
 യാത്ര
രാവിലെ എണീറ്റ് ശരീരം അഴിച്ച് അയലിൽ തൂക്കി അയാൾ പോയി. മരക്കൊമ്പിലിരുന്ന കിളികളോട് അയാൾ പറഞ്ഞു.  "ഇന്ന് നിങ്ങൾ കരയേണ്ട, പകരം വീട് ഒന്നാകെ കരയും "
                💎
പ്രതികരണം
ദലിത്- മുസ്ലീം ഐക്യത്തിന്റെ സാധ്യതകളെ പ്പറ്റികെ.കെ. കൊച്ചിന്റെ നിലപാടുകൾ
              💎
നാനു ഗൗരി, നാനു എല്ലാരും ഗൗരി ഗൗരി ലങ്കേഷിനെപ്പറ്റി സഹപ്രവർത്തകനായ ശിവസുന്ദറിന്റെ ഓർമകൾ😪
                    💎   
ആ ട്രെയിനും നഷ്ടത്തിലോടും🚞🚞
ബുള്ളറ്റ് ട്രെയിൻ യാഥാർഥ്യമാക്കാൻ മോദി സർക്കാർ ഒരുങ്ങുമ്പോൾ അത് റെയിൽവേയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്ന് വാദിക്കുന്ന ലേഖനം തയ്യാറാക്കിയത് എ.റശീദുദ്ദീൻ
                   💎     
കവിത🎈
  ബിന്ദു സജീവിന്റെ സ്കീസോഫ്രീനിയ
നോവൽ🎈
ടി.പി.രാജീവിന്റെ ക്രിയാ ശേഷം

🗞 🖌 ബൽക്കി😍
***********************************
😻🙏🏼
കലാകൗമുദി
ഒരു 🦅നോട്ടം
🔥🔥🔥🔥🔥🔥🔥🔥🔥
🌳 യേശുദാസും ക്ഷേത്രപ്രവേശനവും
സംഗീതജ്ഞനും ഭക്തനുമായ യേശുദാസിന് ശ്രീപത്മനാഭ സ്വാമിയുടെതിരു സന്നിധിയിൽ പ്രവേശിക്കാൻ വിലക്കില്ലെന്നപത്രവാർത്ത വായിച്ച് മനസ്സു നിറഞ്ഞ സി പി നായർ എഴുതുന്നു .....
.★കേവലമായ ജിജ്ഞാസ കൊണ്ട് മാത്രം  ആചാരനിഷ്ഠങ്ങളായ മഹാക്ഷേത്രങ്ങളിൽ പോലും അറിയിക്കാതെ കടന്നുകയറുന്ന എത്രയോ  അഹിന്ദുക്കളുണ്ട് .ജന്മം കൊണ്ടു ള്ള ഹിന്ദുത്വ ലേബലിനപ്പുറം യാതൊരു വിശ്വാസവുമല്ലാതെ ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്ന എത്രയോ ആളുകളുണ്ട് .ഹിന്ദുവായി ജനിച്ചു എന്ന അവകാശവാദവുമായി ക്രിമിനലുകൾക്കു പോലും അമ്പലത്തിൽ കയറാം.ദേവസ്വം അധികാരികൾ കൽപ്പിച്ചിരിക്കുന്ന യോഗ്യത യേശുദാസിനെയും യൂസഫലി കേച്ചേരിയെയും  കലാമണ്ഡലം ഹൈദരാലിയെയും പോലുള്ള അഹിന്ദുക്കൾക്ക് മാത്രമാണല്ലോ .
♻♻♻♻♻♻♻♻♻♻♻
🦅
🌳
തകർന്നുടയുന്ന വിഗ്രഹം
എസ്.ജയചന്ദ്രൻ നായർ rohingya അഭയാർഥി പ്രശ്നത്തിൽ  ഓങ്സാൻസൂചിയുടെ നിലപാട് കടുത്തവിമർശനത്തിടയാക്കി.. ഒരു കാലഘട്ടത്തിന്റെ ശബ്ദമായി മാറിയ കോടിക്കണക്കിന് ആളുകളുടെ ആരാധനാ വിഗ്രഹം  ലോകമെങ്ങും  ചോദ്യം ചെയ്യപ്പെടുകയാണ്. .പട്ടാളക്കാർ സ്വന്തം നാട്ടുകാരെ ചുട്ടു കൊല്ലുന്നതിനെതിരെ ചെറുവിരൽ പോലും അനക്കതിരുന്നതിനുള്ള രോഷമല്ല  ,പണ്ട് സൈന്യത്തിന്റെ സ്വേച്ഛാധിപത്യത്തിൽ  ഒറ്റയ്ക്ക് നേരിട്ട ഈ72 കാരി ഇപ്പോൾ സൈന്യത്തിന്റെ മനുഷ്യത്വധ്വംസനങ്ങളെ ന്യായീകരിക്കുന്നു. .സൂചിയുടെ ഈ നിലപാടിനെതിരെയുള്ള സങ്കടവും പ്രതിഷേധവുമാണ് അവർക്കെതിരെ ലോകശബ്ദം തിരിയാൻ കാരണം .ലോകസമാധാനത്തിന്   അവർക്ക് നൽകിയ മൊബൈൽ പുരസ്കാരം പിൻവലിക്കണം എന്ന ആവശ്യത്തിൽ നാലുലക്ഷത്തോളം പേർ ഒപ്പുവച്ചിരിക്കുന്നത് അതിന്റെ ഭാഗമായാണ് ★മ്യാൻമാർ സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അഭയാർഥികളുടെ ദുരിതങ്ങളിൽ ഉൽക്കണ്ഠപ്പെടുന്നതിന് പകരം സൈനിക മേധാവിയുമായി അധികാരം പങ്കുവയ്ക്കുന്ന സൂചിയുടെ നിലപാടിനെ പിന്താങ്ങിയിരിക്കുകയാണ് .അഭയാർഥികളോട് മഹാമനസ്കതയോടെ പെരുമാറുന്ന ഇന്ത്യയുടെ ചിരപുരാതനമായ സമീപനം ഈ സംഭവത്തോടുകൂടി അട്ടിമറിക്കപ്പെട്ടിരിക്കുന്നു . ന്യൂനപക്ഷങ്ങളായ മുസ്ലീങ്ങൾ നിരാധാര രാക്കപ്പെുടുമ്പോൾ ബുദ്ധനെ മറക്കുകയാണ്- -ദലൈലാമ ♻♻♻♻♻♻♻♻♻♻♻
🦅
🌳
ക്ഷേത്രങ്ങൾ വിശ്വാസികളെല്ലാം വരേണ്ടയിടം
 രാഹുൽ ഈശ്വർ 
★ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനായി യേശുദാസിനോട് സർട്ടിഫിക്കറ്റ് ചോദിക്കുന്നത്  ഗംഗയോട് ഒഴുകാൻ അവകാശം എന്താണെന്ന് ചോദിക്കുന്നതു പോലെയാണ്.
♻♻♻♻♻♻♻♻♻♻♻
🦅
🌳
ജിമിക്കി ടീച്ചർമാർ
(എബ്രഹാം മാത്യു)
ജിമിക്കികമ്മൽ  ഡാൻസിലൂടെ പ്രസിദ്ധയായ യുവതിയെ (അസൂയ അല്ലാതെ) യാതൊരു കാരണവുമില്ലാതെ വിമർശിക്കുന്ന ഈ കുറിപ്പിൽ പുരുഷ മേധാവിത്വത്തിൻെറ  അഴിഞ്ഞാട്ടം കാണാം.Feeling😏   
♻♻♻♻♻♻♻♻♻♻♻
🦅
🌳
പുസ്തകാനുഭവം-
പെരുമ്പടവം
തിമിർത്തുപെയ്യുന്നു സിനിമയും ഭാഷയും
( എസ്.ഭാസുരചന്ദ്രൻെറ സിനിമ പെയ്യുന്നു എന്ന പുസ്തകത്തിൻെറ അവതാരിക )
 ★ഒട്ടും യോജിപ്പില്ലാത്ത ഒരു കാര്യം ഭാസുരചന്ദ്രൻ വിധേയമായി പറയുമ്പോൾ പറയുന്നതിലെ ചാതുരിയും സൗന്ദര്യവും വകവച്ചുകൊടുക്കാൻതിരിക്കാനാവില്ല.. അത്രയും മതി.ആരാധനയും വ്യാജസ്തുതി കൊണ്ട് പ്രസാദിക്കുന്ന ഒരു പിച്ചളപ്രതിഷ്ഠയല്ല ഭാസുരചന്ദ്രൻ -പെരുമ്പടവം തറപ്പിച്ചു പറയുന്നു . അദ്ദേഹം ചുമ്മാ അങ്ങെഴുതിപ്പോവുകയാണ് ,ഹൃദയം ചൂണ്ടിക്കാണിക്കുന്ന  വഴിക്ക്
♻♻♻♻♻♻♻♻♻♻♻
🦅
🌳
കടകംപള്ളിയുടെ മതസ്വാതന്ത്ര്യം(
Advct sanal kumar) 

★ദേവസ്വംമന്ത്രിയായ കടകംപള്ളി സുരേന്ദ്രൻ അഷ്ടമിരോഹിണിനാളിൽ ഗുരുവായൂരിൽ ദർശനം നടത്തിയത് വലിയ വിവാദമായിരുന്നു. ക്ഷേത്രാരാധനയും മറ്റും പാടില്ലെന്ന് വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രതിനിധിയായ മന്ത്രി അമ്പലത്തിൽ തൊഴുതത് കടന്നാക്രമിക്കപ്പെട്ടപ്പോൾ പാർട്ടി പോലും മൗനം പാലിക്കുകയാണ് ചെയ്തത് .
 ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം പോലെ തന്നെയാണ് മതത്തിൽ  വിശ്വസിക്കാനുള്ള അവകാശവും
♻♻♻♻♻♻♻♻♻♻♻
🦅
🌳
കഥ 
-  ദേവൻ വെറുംപുഴു, മഹാബ്ധി മരുപ്രദേശം- സി.അനൂപ്
   ............. ഒട്ടും ഞെട്ടലില്ലാതെ ദൈവം ഒരു കാര്യം തിരിച്ചറിഞ്ഞു..മൂക്കുപൊത്തി നടക്കുന്നവരെല്ലാം ഇന്ത്യക്കാരാണ്..തലയ്ക്കു കയ്യുംകൊടുത്ത് നടക്കുന്നത് പാക്കിസ്ഥാനികൾ. ചിന്താശധീനരായ വർഗക്കാരാണ് റഷ്യക്കാർ.അവർക്കു മുന്നിൽ സമനില തെറ്റിയ മട്ടിൽ ഗോർബച്ചേവ് . പുകവലിച്ച് എതിരെ നടന്നുവന്ന ആ താടിക്കാരനെ ദൈവം കണ്ടില്ലെന്ന മട്ടിലങ്ങ് നടന്നു .ഫിഡൽ കാസ്ട്രോയെ വിശ്വാസിയാക്കാൻ ശ്രമിക്കുന്നതിനെക്കാൾ നല്ലത്‌ താൻ അവിശ്വാസി ആകുന്നതാണെന്ന് ദൈവത്തിനു തോന്നി
♻♻♻♻♻♻♻♻♻♻♻
🦅
🌳
സ്ത്രീചിത്രങ്ങളുടെ  സൗന്ദര്യാസക്തികൾ- ദേവിനായർ മാധവിക്കുട്ടിയെ ഓർക്കുന്നു
ചിപ്പിക്കുള്ളിൽ നിന്നുകേട്ട കടലിരമ്പങ്ങൾ പോലെ ആമിയെ വീണ്ടും വീണ്ടും വായിക്കുമ്പോൾ ലോകസാഹിത്യത്തിലെ പലതും എത്രമേൽ നിസാരമെന്നു തോന്നിപ്പോകുന്നു
♻♻♻♻♻♻♻♻♻♻♻
🦅
🌳
കവിതകൾ
■ എസ്.രമേശൻ നായരുടെ  ഗൗതമ ഗീതങ്ങൾ
■അവൾക്കൊപ്പം - ടി.കെ.സന്തോഷ് കുമാർ
■ഗൗരി ലങ്കേഷ് ഇന്ദിര കൃഷ്ണൻ
■തുരുത്തിലെഓണം- എം.മുകുന്ദൻ വെള്ളൂർ
■മിടിപ്പിൻെറ അകലം - ഗീതു പ്രിയ
■എന്നോടെന്താണ് പറഞ്ഞത് - ചവറ കെ.എസ്.പിള്ള
♻♻♻♻♻♻♻♻♻♻♻
🦅
🌳
സ്ഥിരം പംക്തികൾ
■ നെല്ലും പതിരും
■ ബുക്ക്മാർക്ക്
■ കവിരേഖ
■ ആഴ്ചവെട്ടം
■ ത്രിമാനം 

ആ😿വണി

02-10-17 B








🌔🌔🌔🌔🌔🌔🌔🌔
 കുതിരലാടം പെയ്ത മഞ്ഞുവഴികള്‍ 
(അമര്‍നാഥ് യാത്ര- ഭാഗം-6)
〰〰〰〰〰〰〰〰
 ബാബു ഒതുക്കുങ്ങല്‍ 
➖➖➖➖➖➖➖➖
അപൂര്‍വ്വ സസ്യങ്ങള്‍ നിറഞ്ഞ വനത്തില്‍ നിന്ന് ഒന്നുമാത്രം പറിച്ചെടുക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഹനൂമാന്‍ ദ്രോണഗിരി പര്‍വ്വതം മുഴുവന്‍ ഉയര്‍ത്തിക്കൊണ്ടുപോയത്.മൃതസഞ്ജീവനി കേവലം മൃതിയെ വെല്ലുന്ന സിദ്ധൗഷമല്ല, ഹിമഗിരി ചൂടുന്ന ഔഷധവൈവിദ്ധ്യത്തിന്‍റെ സൂചകമാണ്. വായുവിന് പോലും ഔഷധഗുണമുള്ള ഹിമാലയ സാനുക്കളില്‍ നിന്നാണ് ഭാരതത്തിലെ പുരാതന ഭിഷഗ്വരന്മാര്‍ ആയുര്‍വേദം കണ്ടെടുത്തത്. മൃതസഞ്ജീവനി മാത്രമല്ല വിഷസസ്യങ്ങളും ഉള്‍ക്കൊള്ളുന്നതാണിവിടം. ഹിമാലയത്തിലൂടെയുള്ള കാല്‍നടയാത്രയില്‍ നില്‍ക്കാനോ വിശ്രമിക്കാനോ പാടില്ലാത്ത ചിലയിടങ്ങളുണ്ടത്രേ.മോഹാലസ്യപ്പെടുകയോ മരണം വരെ സംഭവിക്കുകയോ ചെയ്യാം.

ബന്‍ ക ജരിയ ഒരു ഔഷധസസ്യമാണെന്നാണ് അവര്‍ പറഞ്ഞത്. കുട്ടികള്‍ക്കുണ്ടാകുന്ന എല്ലാ അരിഷ്ടതകള്‍ക്കുമുള്ള സിദ്ധൗഷധം. ഞങ്ങള്‍ നടന്നുപോകുമ്പോള്‍ അവര്‍ മൂന്ന് സന്യാസിമാര്‍ വഴിയരികില്‍ കുന്തിച്ചിരുന്ന് കിഴങ്ങുകള്‍ വേര്‍പെടുത്തുകയായിരുന്നു. കാണ്ഡവും ഇലകളും ഉപേക്ഷിക്കാന്‍ പാകത്തിന് മാറ്റിവയ്ക്കുകയും മണ്ണ് പുരണ്ട രണ്ടിഞ്ച് വലിപ്പമുള്ള നീണ്ട കിഴങ്ങുകള്‍ കിഴി കെട്ടുന്നതിനായി നിലത്ത് വിരിച്ചുവച്ച തുണിയിലിടുകയും ചെയ്തുകൊണ്ടിരുന്നു.ഏതെങ്കിലും ഔഷധിയുടെ പ്രാദേശികമായ പേരായതുകൊണ്ടാകാം ആ ചെടി എന്താണെന്നറിയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

പഞ്ചതര്‍ണിയിലേക്ക് ഇനി മൂന്ന് കിലോമീറ്റര്‍ മാത്രമേയുള്ളൂ എന്ന് കാണിക്കുന്ന ബോര്‍ഡ് കാണാറായി. ഉടന്‍തന്നെ തൊട്ടടുത്തെന്ന പോലെ ക്യാമ്പിന്‍റെ ടെന്‍റുകളും ദൃശ്യമായി. അത് പഞ്ചതര്‍ണിയോണോ, അവിടേയ്ക്കാണോ മൂന്ന് കിലോമീറ്റര്‍ എന്ന് സംശയിച്ചു നില്‍ക്കുമ്പോള്‍ എതിര്‍ദിശയില്‍ നിന്ന് കുതിരക്കാര്‍ കടന്നുപോയി.അവരോട് ചോദിച്ചു, അതുതന്നെയാണ് പഞ്ചതര്‍ണ്ണി. അകലെയാണെങ്കിലും കാഴ്ചയുടെ പരപ്പുകൊണ്ട് അടുത്താണെന്ന് തോന്നിക്കുന്നു എല്ലാം. പിന്നെയൊരു മുനമ്പില്‍ നിന്ന് കുത്തനെ താഴേയ്ക്കിറങ്ങിയത് ഒരു താഴ്വരയിലേക്ക്. മേലോട്ട് നോക്കുമ്പോള്‍ മുനമ്പില്‍നിന്ന് ഞങ്ങളിറങ്ങിവന്നത് എത്ര അപായം നിറഞ്ഞ ചരിവിലൂടെയാണന്ന ചിന്തയില്‍ തരിച്ചുനിന്നുപോയി. ശരിയായ വഴി മലയെ ചുറ്റി വളഞ്ഞുവരുന്നതാണെന്നും ആ സാഹസം കൊണ്ട് അര കിലോമീറ്ററെങ്കിലും ലാഭിച്ചിട്ടുണ്ടാകുമെന്നും മനസ്സിലായി. താഴ്വരയില്‍ ഒരു പാറക്കല്ലിലിരുന്ന് കിഴക്കോട്ട് നോക്കുമ്പോള്‍ അവിടെയതാ വലിയൊരു മഞ്ഞുപര്‍വ്വതം.നീണ്ടുകിടക്കുന്ന പര്‍വതത്തിന്‍റെ കുഴിഞ്ഞുകിടക്കുന്ന ഒരു ചരിവ് മുഴുവന്‍ ഐസ്ക്രീം കോരിയൊഴിച്ച പോലെ മഞ്ഞ് തൂവിക്കിടക്കുന്നുണ്ട്.അതിനിരുവശവും പര്‍വ്വതത്തിന്‍റെ മേനിയില്‍ മണ്ണുമാന്തിയന്ത്രത്തിന്‍റെ കൈകള്‍ കൊണ്ട് ആഞ്ഞുവരച്ചപോലെ ലംബമായിക്കിടക്കുന്ന ചാലുകള്‍, അതില്‍ അടി മുതല്‍ മുടിവരെ മഞ്ഞ്.പര്‍വ്വതത്തിന്‍റെ ഉച്ചിയില്‍ ബാഷ്പം പുകയുന്നുണ്ട്.

വലതുഭാഗത്തുള്ള നദിയെ ഒരു ഉരുക്കുപാലം മുറിച്ചുകടന്നുകൊണ്ട് ഞങ്ങള്‍ ഇടതുഭാഗത്തേക്ക് തള്ളിനീക്കി. പാറകളുടെ ചരിവിലൊക്കെ അമര്‍നാഥ് യാത്രയുടെ സുരക്ഷാചുമതലയുള്ള ഗാലന്‍റ് ഗറില്ലാസ് എന്ന സൈനികവിഭാഗത്തിന്‍റെ പരസ്യവാചകവും ആശംസകളും പച്ചയില്‍ വെള്ള നിറത്തില്‍ പെയിന്‍റില്‍ രേഖപ്പെടുത്തിയിരിക്കുന്നത് കാണാം.പുഴ കടന്നതോടെ കണ്ട ലംഗറില്‍ കടന്ന് ചായ കുടിച്ചു. സൗജന്യ താമസസൗകര്യവും ഇവിടെയുണ്ട്.എന്നാല്‍ കുതിരപ്പുറത്ത് നേരത്തെ അവിടെയെത്തിയ പ്രേമും സജീഷേട്ടനും ടെന്‍റ് വാടകയ്ക്കെടുത്തുകഴിഞ്ഞിരുന്നു. ഏതാനും സമയത്തെ നടത്തം രണ്ട് പര്‍വ്വതങ്ങള്‍ക്കിടയില്‍ വയല്‍ പോലെ നീണ്ടുപരന്ന് കിടക്കുന്ന വിശാലമായ ഒരു ഭൂപ്രദേശം കണ്ടു. ക്രിക്കറ്റ് പിച്ച് പോലെ പുല്ല് പതിഞ്ഞു നില്‍ക്കുകയാണ് മുഴുവന്‍. അതിന്‍റെ ഒരറ്റത്ത് ക്യാമ്പുകള്‍ വിദൂരതയില്‍ കാണാറായി.രണ്ടായി പകുത്തുകിടക്കുന്ന ഒരു കൂറ്റന്‍ പര്‍വ്വതത്തിന്‍റെ താഴ്വരയില്‍ ടെന്‍റുകള്‍ മണ്‍തരി പോലെയോ മണല്‍ത്തരി പോലെയോ തോന്നിച്ചു.വയല്‍ മുറിച്ചുകടക്കാന്‍ സിമന്‍റില്‍ പണിത നടപ്പാതയുണ്ട്. വയലിന്‍റെ മദ്ധ്യത്തിലൂടെ അതിനെ രണ്ടായി പിളര്‍ത്തുകൊണ്ട് സ്ഫടികം പോലെ ഒരു നീര്‍ച്ചാല്‍ കടന്നുപോകുന്നുണ്ട്. വയലില്‍നിന്ന് കിഴക്കോട്ട് നോക്കുമ്പോള്‍ മഞ്ഞുമലകളുടെ കാഴ്ച അതിഗംഭീരമെന്ന് പറയാം. ഒരിക്കല്‍കൂടി ഒരുരുക്കുപാലത്തിലൂടെ നദി കടന്നതോടെ ഞങ്ങള്‍ പഞ്ചതര്‍ണ്ണി ക്യാമ്പ് പരിധിയിലെത്തി.

“മഹാ പേടിത്തൊണ്ടന്മാരാണ് മലയാളികള്‍. രണ്ടര ലക്ഷം പേര്‍ വന്നുപോയതില്‍ നാട്ടുകാര്‍ വെറും ഇരുനൂറോ ഇരുനൂറ്റമ്പതോ മാത്രം. അതും ഉത്തരേന്ത്യയില്‍ ജോലി ചെയ്യുന്ന പട്ടാളക്കാരുടെ വേണ്ടപ്പെട്ടവര്‍. വാര്‍ത്തകള്‍ വായിച്ച് പേടിച്ച് മാളത്തിലൊളിക്കാതെ ഈ വഴിയൊക്കെ വന്നുനോക്കിക്കൂടേ? എന്താണ് സത്യാവസ്ഥയെന്ന് നേരില്‍ കണ്ടുകൂടേ?”. സെക്യൂരിറ്റി പോസ്റ്റ് കടന്നയുടന്‍ കണ്ട മലയാളിയായ പട്ടാളക്കാരന്‍ പറഞ്ഞു. അതുവഴി കടന്നുപോയ മറ്റൊരു പട്ടാളക്കാരനോട് എന്തോ പറയുന്നതിനിടെയാണ് അയാള്‍ മലയാളിയാണെന്ന് ഞങ്ങള്‍ കണ്ടെത്തിയത്. "നിങ്ങളെവിടെയാണ്?” മലയാളിയെ കണ്ടുമുട്ടിയാല്‍ ആദ്യം ചോദിക്കുന്നത് ഇതായിരിക്കും. അയാളോട് യാത്ര പറഞ്ഞപ്പോഴേക്കും ക്യാമ്പിലെത്തിക്കഴിഞ്ഞിരുന്നു.കോണ്‍ക്രീറ്റിലുയര്‍ത്തിയ നടപ്പാത, ഇടതുഭാഗത്ത് കമ്പിവേലി, അതിനപ്പുറം വേനലിലെ നിളാനദിയെപ്പോലെ അല്ലെങ്കില്‍ നീണ്ടൊരു വയല്‍ പോലെ വിശാലമായൊരു പുല്‍പ്പരപ്പ്, അതിനു നടുവില്‍ ഒരു നദി-ചെറുതല്ലെങ്കിലും പുല്‍പ്പരപ്പിന്‍റെ വിശാലതയില്‍ അത് ചെറുതായി കാണുന്നുവെന്ന് മാത്രം, വലതുഭാഗത്ത് മുപ്പതോളം ടെന്‍റുകള്‍,അങ്ങേയറ്റത്തും ഇങ്ങേയറ്റത്തും ഉന്നതമായ പര്‍വ്വതങ്ങള്‍- ഒരു വശത്ത് മഞ്ഞുചൂടിയവ,അവയ്ക്കിടയിലൂടെ അമര്‍നാഥിലേക്കുള്ള നടപ്പാത വളഞ്ഞ് കാഴ്ചയില്‍നിന്ന് അപ്രത്യക്ഷമാകുന്നു.ഇതാണ് പഞ്ചതര്‍ണ്ണി- അമര്‍നാഥിലേക്കുള്ള യാത്രയില്‍ അവസാനത്തെ താമസകേന്ദ്രം.

പ്രേമും സജീഷേട്ടനും എടുത്ത ടെന്‍റ് എവിടെയെന്നറിയില്ല, ചന്ദ്രേട്ടന്‍റെ മൊബൈല്‍ നിലച്ചുപോയിരിക്കുന്നു. ഓരോ ടെന്‍റിലും കയറി നോക്കുക എന്നത് അപ്രായോഗികം. പിന്നെ ഞങ്ങള്‍ അവസാനത്തെ ആ അടവെടുത്തു. ടെന്‍റുകളുടെ നിരകള്‍ക്ക് നടുവിലൂടെ "ഹോയ് പ്രേംജീ.." എന്ന് ഉറക്കെ വിളിച്ചുകൊണ്ട് നടക്കാന്‍ തുടങ്ങി. "ഹോയ് നാരായണ്‍ജീ..." ഏതാനും ടെന്‍റുകള്‍ പിന്നിട്ടപ്പോള്‍ മറുവിളി കിട്ടി. തകരക്കട്ടിലുകളും ലൈറ്റുമുണ്ട്- ഭാഗ്യം.പുറത്തുനിന്ന് ഹെലികോപ്റ്ററുകളുടെ ഇരമ്പം കേള്‍ക്കുന്നുണ്ട്. സമയം ഉച്ച കഴിഞ്ഞ് മൂന്നരയായിട്ടേയുള്ളൂ. ബാഗും മറ്റും ടെന്‍റില്‍ വച്ച് പതുക്കെ പുറത്തിറങ്ങി. കമ്പിവേലിക്കപ്പുറം നദിയുടെ തീരത്തുനിന്നാണ് ഇരമ്പം കേള്‍ക്കുന്നത്. തുമ്പികള്‍ പൂവില്‍ വന്നിറങ്ങിപ്പോവുന്നതുപോലെ കോപ്റ്ററുകള്‍ താഴുകയും പൊങ്ങുകയും ചെയ്യുന്നുണ്ട്.നദീതിരത്തുള്ള ഹെലിപ്പാഡില്‍ കോപ്റ്റര്‍ ഏതാനും സെക്കന്‍റുകള്‍ നിര്‍ത്തുകയും യാത്രക്കാര്‍ ചാടിയിറങ്ങുകയും കയറാനുള്ളവര്‍ ആ നിമിഷം ചാടിക്കയറുകയും ചെയ്യും. ഇറങ്ങാനുള്ള കോപ്റ്റര്‍ വന്നിട്ടുണ്ടെങ്കില്‍ അത്രയും സമയം അത് മുകളില്‍ വട്ടമിട്ട് പറക്കുകയും ചെയ്യും. തൊട്ടപ്പുറത്തെ ഒരു ടെന്‍റിന്‍റെ കര്‍ട്ടന്‍ തുറന്നിട്ടിരിക്കുന്നു. അതില്‍ ചാരനിറമുള്ള കമ്പിളിക്കുപ്പായമിട്ട സദ്ദാം ഹുസൈനെപ്പോലൊരാള്‍ കുന്തിച്ചിരുന്ന് ഹുക്ക വലിക്കുന്നുണ്ട്. അതുകണ്ട് കൗതുകം തോന്നി. ക്യാമറ അങ്ങോട്ട് തിരിച്ചുപിടിച്ചു. ഇതാ ഫോട്ടോയെടുത്തോളൂ എന്ന ഭാവേന അയാള്‍ എന്നെ നോക്കി ഒന്നുകൂടി ആഞ്ഞുവലിച്ചു. നാരായണിന്‍റെ കൂടെ കൈലാസയാത്രയിലുണ്ടായിരുന്ന ഗുരുവായൂര്‍ക്കാരന്‍ കൃഷ്ണേട്ടനെയും ബാംഗ്ലൂര്‍കാരന്‍ ശ്രീനിവാസും ഇവിടെവച്ച് ഞങ്ങളോടൊപ്പം ചേര്‍ന്നു. അമ്പത് കഴിഞ്ഞവരാണ് രണ്ടുപേരും. ഒരുമാസത്തിനടുത്തായത്രേ രണ്ടും വീടുവിട്ടിട്ട്, പറവകളെപ്പോലെ. കൃഷ്ണേട്ടന്‍ വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍. ഓഷോയെപ്പോലെ തേജസ്വിയായ ഒരാള്‍. ബാഗ്ലൂരില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ശ്രീനിവാസിനാ മലയാളം കഷ്ടിയാണ്. കൈലാസത്തിന്‍റെ അപൂര്‍വ്വചിത്രങ്ങളുണ്ട് ഇയാളുടെ ടാബില്‍. ഇരുവരും ഞങ്ങളുടെ ടെന്‍റില്‍ത്തന്നെയാണ് ഇടം കണ്ടെത്തിയത്.

പഞ്ചതര്‍ണ്ണി നദിയില്‍ ഒന്ന് നീരാടണം. ലുങ്കിയുടുത്ത് പുറത്തിറങ്ങിയപ്പോള്‍ ചെറിയ വെയിലുണ്ടായിരുന്നു,ചൂടും. ലുങ്കി കണ്ട് ഇവരിത് എവിടത്തുകാരാണെന്ന് ആളുകള്‍ തുറിച്ചുനോക്കി. ചെക്ക് പോയിന്‍റ് കടക്കുമ്പോള്‍ തട്ടമിട്ട ഒരു കാശ്മീരി പോലീസുകാരി'കുളിക്കാന്‍ പോകുകയാണോ' എന്ന് കുശലം ചോദിച്ചു. "അങ്ങേക്കരയിലൊരു ഉഷ്ണനീരുറവയുണ്ട്”- അവര്‍ പറഞ്ഞു. അവര്‍ ചൂണ്ടിക്കാണിച്ചിടത്തേക്ക് നോക്കി. ഒരു ചെറിയ മരക്കുടിലുണ്ട്, കുതിരകള്‍ മേയുന്നുണ്ട്. ആരുമില്ലാതെ വിജനമായിക്കിടക്കുകയാണ്.കണ്ണെത്താദൂരത്താണ്. കുറച്ചൊന്നുമല്ല നടക്കാന്‍.ക്യാമ്പിലേക്ക് വന്നത് തന്നെയാണ് പുഴയിലേക്കുള്ള വഴി. കൈവരിയില്ലാത്ത മരപ്പാലം കടന്നു.ഉഷ്ണനീരുറവ വരെയൊന്നും നടക്കാനാവില്ലെന്നുറച്ച് നദിക്കരയിലെത്തി. ആഴമെത്രയെന്ന് വെളിപ്പെടുത്താതെ പരന്നുകിടക്കുകയാണ് പഞ്ചതര്‍ണ്ണീ നദി. അപ്പുറത്ത് ഒരാള്‍ കുളിക്കുന്നതു കണ്ട് അവിടെയെത്തി. വെളളത്തിന്‍റെ തണുപ്പുകൊണ്ടാകണം കൃഷ്ണേട്ടനും ശ്രീനിവാസേട്ടനും നാരായണും കുളിക്കാതെ ഉഷ്ണനീരുറവയുടെ ഭാഗത്തേക്ക് നടന്നു. ഞാനും സജീഷേട്ടനും നദിയിലിറങ്ങി. അടിത്തട്ടിലെ മൂര്‍ത്ത കല്ലുകള്‍ കാലുകള്‍ നോവിക്കുന്നുണ്ട്. പക്ഷേ അതിലേറെ നോവിച്ചത് തണുപ്പായിരുന്നു. മുങ്ങുന്നത് പോയിട്ട് വെള്ളത്തില്‍ ഏതാനും സെക്കന്‍റുകള്‍ നില്‍ക്കാന്‍തന്നെ കഴിയില്ലെന്ന് മനസ്സിലായി. ഇന്നലെ വെള്ളച്ചാട്ടത്തില്‍ വച്ച് ചെയ്തപോലെ വെള്ളം തേവിത്തെറിപ്പിച്ച് കുളിച്ച് കരയ്ക്കുകയറി. മനസ്സും ശരീരവും ശുദ്ധമായതോടെ ചുറ്റുമുള്ള കാഴ്ചകളിലേക്ക് കണ്ണുകള്‍ പാഞ്ഞു. പച്ചപ്പുല്ലു നിറഞ്ഞ താഴ്വരയും വിദൂരതയില്‍ അങ്ങോട്ടുമിങ്ങോട്ടും ചാഞ്ഞു കിടക്കുന്ന പര്‍വ്വതനിരകളുമാണ്. മുകളില്‍ പതുപതുത്ത മഞ്ഞ്.അതുരുകി പളുങ്കുധാരയായി താഴ്വരയിലൂട ഒരു ചോലയായി ഒഴുകി വരികയും അത് കൈവഴിയായി പഞ്ചതര്‍ണ്ണിയില്‍ ചെന്നുചേരുകയും ചെയ്യുന്നുണ്ട്.

ഉഷ്ണനീര്‍ തേടിപ്പോയവരെ ഒരു പൊട്ടുപോലെ ദൂരെ കാണുന്നുണ്ട്. ഇനിയും ഏറെ ദൂരം താണ്ടാനുണ്ടെന്നു തോന്നുന്നു അവര്‍ക്ക്. ഞങ്ങള്‍ നേരെ ടെന്‍റിലേക്ക് നടന്നു. അവരിനി എപ്പോള്‍ അവിടെയെത്തും?എപ്പോള്‍ തിരിച്ചെത്തും? അറിയില്ല. ഇങ്ങോട്ട് വന്നപ്പോഴുണ്ടായിരുന്ന ഇളവെയിലും ചൂടുമൊക്കെ പമ്പകന്നിരിക്കുന്നു. അസ്സല്‍ തണുപ്പും ശീതക്കാറ്റും ശരീരത്തിലേക്ക് അടിച്ചുകയറുന്നുണ്ട്. എങ്ങനെയും ടെന്‍റിലെത്തിപ്പെടണം, സ്വെറ്ററോ കോട്ടോ ഒന്നുമില്ല ശരീരത്തില്‍. ചെക്ക് പോയിന്‍റ് കടന്നപ്പോള്‍ ആ തട്ടമിട്ട പോലീസുകാരി അവിടെത്തന്നെയുണ്ട്. “നഹാനാ ഹോഗയാ ക്യാ?” അവര്‍ ചോദിച്ചു. "ഹാം.ടണ്ഡാ പാനീ മേം". “ഗരം പാനീ മേ ക്യോം നഹീം?”-അവര്‍ വീണ്ടും ചോദിച്ചു. “പോയവരെക്കുറിച്ച് യാതൊരു വിവരവുമില്ല”- കൈ കെട്ടി കക്ഷത്തില്‍ വിരലുകള്‍ തിരുകി ഞങ്ങള്‍ നടന്നു.
🌔🌔🌔🌔🌔🌔🌔🌔


25-05-17B

🍀🍀🍀🍀🍀🍀🍀🍀🍀
പ്രിയ സുഹൃത്തുക്കളേ ,
മലയാളത്തിന്റെ പ്രിയ എഴുത്തുകാരികൾ എന്ന പംക്തിയുടെ മറ്റൊരു ലക്കത്തിലേക്ക് സ്വാഗതം ..

ഈ ആഴ്ച മുതൽ നമ്മുടെ പംക്തി രാത്രി 9 മണിയിലേക്ക് മാറ്റുകയാണ് .മറ്റൊരു മാറ്റമുള്ളത് എഴുത്തുകാരി കളെ പരിചയപ്പെടുത്തുന്നത് അകാരാദി ക്രമത്തിലല്ല എന്നതാ .
ഇവരെ കുറിച്ച് കൂടുതൽ വിവരങ്ങളോ കൃതികളോ കൈവശമുള്ളവർ ഇവിടെ പോസ്റ്റ് ചെയ്യണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് 4 എഴുത്തുകാരികളെ പരിചയപ്പെടുത്തുന്നു ...

വായിക്കുക അഭിപ്രായം രേഖപ്പെടുത്തുക ....                  

കടത്തനാട്ട് മാധവിയമ്മ
കടത്തനാട്ട് രാജവാഴ്ചയുടെ പരിധിയില്‍ ഇരങ്ങണ്ണൂര്‍ അംശത്ത് കീഴ്പ്പള്ളി എന്ന നായര്‍ തറവാട്ടില്‍ കൊല്ലവര്‍ഷം 1084 ഇടവത്തില്‍ ജനിച്ചു. കീഴ്പ്പള്ളി കല്യാണിയമ്മയുടെയും തിരുവോത്ത് കണ്ണക്കുറുപ്പിന്‍റെയും മകള്‍. സ്വാതന്ത്ര്യസമരസേനാനിയും ദേശീയനേതാക്കന്‍മാരുടെ ഇടയില്‍ പത്രാധിപര്‍ എന്ന പേരിലറിയപ്പെടുന്നതുമായ ശ്രീ. എ. കെ. കുഞ്ഞികൃഷ്ണ നമ്പ്യാരാണ് മാധവിയമ്മയുടെ ഭര്‍ത്താവ്. “ജീവിത തന്തുക്കള്‍” (ചെറുകഥ), “തച്ചോളി ഒതേനന്‍” (ജീവചരിത്രം), “പയ്യംവെള്ളി ചന്തു” (നോവല്‍), “കാല്യോപഹാരം”, “ഗ്രാമശ്രീകള്‍”, “കണിക്കൊന്ന”, “മുത്തച്ഛന്‍റെ കണ്ണുനീര്‍”, “ഒരു പിടി അവില്‍”, “കടത്തനാട്ടു മാധവിയമ്മയുടെ കവിതകള്‍” (കിവത, 1990) എന്നീ കൃതികളാണ് പ്രസിദ്ധീകരിച്ചത്. പുരാണങ്ങളില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് കവിതകള്‍ രചിച്ച എഴുത്തുകാരിയാണ് കടത്തനാട്ട് മാധവിയമ്മ. ഭാരത്തിലെ പ്രമുഖ വ്യക്തികളോടുള്ള ആദരവും അവരുടെ കൃതികളില്‍ കാണാം. മാനുഷിക നന്‍മകള്‍ നഷ്ടപ്പെടുന്നതില്‍ ദുഃഖിതയായ മാധവിയമ്മയുടെ ‘അന്ധബാല്യം’ എന്ന കവിതയാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. അന്ധനായ യാചക ബാലന്‍റെ ദൈന്യത ഈ കവിതയ്ക്കു വിഷയമാകുന്നു. യാചക പ്രശ്നമല്ലിപ്പൊഴെന്‍ ചിത്തത്തില്‍ വേദന, വേദന, യൊന്നുമാത്രം ജീവിതത്തിന്‍റെ പെരുവഴിപ്പൊന്തയില്‍ കൂടു നിര്‍മ്മിക്കും കുരുവിക്കുഞ്ഞേ ഓട്ടം നിറുത്തിയ വാഹനത്തിങ്കല്‍ നീ യൊറ്റയ്ക്ക്ാടേിക്കയറിവന്നു നമ്മുടെ ജീവിതയാത്രയില്‍ നാം നിത്യവും കാണുന്ന ഹൃദയഭേദകമായ ദൃശ്യങ്ങളില്‍ ഒന്നാണ് ഇത്. ഇതിനെ വളരെ ഹൃദ്യമായി ആവിഷ്കരിക്കാന്‍ മാധവിയമ്മയ്ക്ക് കഴിയുന്നു. സഹജീവികളോടുള്ള അനുകമ്പ അന്ധനായ യാചക ബാലനെ കണ്ടപ്പോള്‍ ഉണ്ടായ മാതൃസഹജമായ വാല്‍സല്യവും കവിതയില്‍ അവതരിപ്പിക്കുന്നു. അന്ധമാം കണ്‍കളിലാര്‍ദ്രമാം ഭാവത്തില്‍, ചെഞ്ചിട ചിന്നിയ ചെന്നിയിങ്കല്‍ ആയിരം ചുംബനം വാരി വിതറുമ്പോള്‍ ഈയമ്മ, കുഞ്ഞേ, കൊതിച്ചുപോയോ,

കെ. സരസ്വതിയമ്മ
തിരുവനന്തപുരം നഗരത്തിനടുത്തുളള കുന്നപ്പുഴ ഗ്രാമത്തില്‍ കിഴക്കേവീട്ടില്‍ തറവാട്ടില്‍ 1919 ഏപ്രില്‍ നാലിന് സരസ്വതിയമ്മ ജനിച്ചു. പദ്മനാഭപിളളയുടെയും കാര്‍ത്ത്യായാനി അമ്മയുടെയും മകള്‍. 1936 -ല്‍ പാളയം ഗേള്‍സ് ഇംഗ്ലീഷ് ഹൈസ്കുളില്‍ നിന്നും ഒന്നാം സ്ഥാനം നേടി എസ്. എസ്. എല്‍. സി പരീക്ഷ ജയിച്ചു. തിരുവനന്തപുരം ഗവ. വിമെന്‍സ് കോളേജില്‍ ഇന്‍റര്‍മീഡിയറ്റ് പഠനം. ആര്‍ട്സ് കോളേജില്‍ മലയാളം ഐച്ഛികമായെടുത്ത് ബി. എയ്ക്കു പഠിച്ചു. ഇക്കാലത്ത് ചങ്ങമ്പുഴയും എസ്. ഗുപ്തന്‍നായരും സഹപാഠികളായിരുന്നു. 1942 ല്‍ ബി.എ. പാസ്സായി. തുടര്‍ന്ന് രണ്ട് വര്‍ഷം അധ്യാപികയായി ജോലി ചെയ്തു. 1945 ജനുവരി അഞ്ചിന് ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡിപ്പാര്‍ട്ട്മെന്‍റില്‍ ഉദ്യോഗസ്ഥയായി. 1975 ഡിസംബര്‍ 26 ന് അന്തരിച്ചു. “'പെണ്‍ബുദ്ധി'യും മറ്റ് പ്രധാന കഥകളും” (2003), “കെ. സരസ്വതിയമ്മയുടെ സമ്പൂര്‍ണ്ണകൃതികള്‍” തുടങ്ങിയവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. ഫെമിനിസ്റ്റ് സ്വഭാവം പുലര്‍ത്തുന്ന സ്ത്രീ സ്വത്വം ആവിഷ്കരിക്കുന്ന രചനകള്‍ കൊണ്ടു മാത്രം അംഗീകാരം നേടിയ എഴുത്തുകാരിയാണ് സരസ്വതി അമ്മ. ഇത്തരത്തില്‍ ഫെമിനിസ്റ്റ് വീക്ഷണം പ്രകടമാകുന്ന ഒരു കഥയാണ് പെണ്‍ബുദ്ധി. വിലാസിനി എന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് ഈ കഥയില്‍ ആവിഷ്കരിക്കുന്നത്. പുരുഷ മേധാവിത്വത്തെ എതിര്‍ക്കാനും അതിനെതിരെ പോരാടാനുമുളള എഴുത്തുകാരിയുടെ ശക്തി മുഴുവന്‍ ഉള്‍കൊണ്ട ഒരു കഥാപാത്രമാണ് വിലാസിനി. വിരലിലെണ്ണാവുന്ന ചില ചെറുകഥകള്‍ ഒഴിച്ചാല്‍ ബാക്കി എല്ലാ കൃതികളുടെയും കേന്ദ്രപ്രമേയം സ്വത്വബോധമാര്‍ജ്ജിക്കുന്ന സ്ത്രീ ആണ്. സമൂഹത്തില്‍ സ്വതന്ത്രമായി ജീവിക്കാനും പുരുഷനൊപ്പം തുല്യതയോടെ പ്രവര്‍ത്തിക്കാനും സ്ത്രീയ്ക്ക് കഴിയാത്തതെന്തുകൊണ്ട് എന്ന് സരസ്വതിയമ്മ നിരന്തരം ചോദിക്കുന്നു. സ്ത്രീ പുരുഷന്‍മാര്‍ക്ക് ഒരേപ്പോലെ സ്വാതന്ത്രത്തോടെ ജീവിക്കാനും സാമൂഹ്യ വ്യവഹാരങ്ങളില്‍ ഏര്‍പ്പെടാനും കഴിയുന്ന ഒരു അവസ്ഥയെക്കുറിച്ചുളള സ്വപ്നം അവരെ പ്രചോദിപ്പിച്ചു. സ്ത്രീയെ രണ്ടാംകിടയായി മാത്രം കണ്ടിരുന്ന സമകാലിക സമൂഹത്തോടുളള പ്രതികരണമായി സരസ്വതിയമ്മയുടെ പല ചെറുകഥകളും മാറിയത് അപ്രകാരമാണ്.

“പെണ്‍ബുദ്ധിയും മറ്റ് പ്രധാന കഥകളും”. കോട്ടയം: ഡി. സി. ബുക്സ് ജനുവരി 2003. “കെ. സരസ്വതിയമ്മയുടെ സമ്പൂര്‍ണ്ണ കൃതികള്‍”. കോട്ടയം: ഡി. സി. ബുക്സ്.

ഗീതാ ഹിരണ്യന്‍
1958 ല്‍ കൊട്ടാരക്കരക്കടുത്ത് കോട്ടവട്ടത്ത് ജനിച്ചു. ചെറുകഥാകൃത്തും കവിയുമായ ഗീതാ ഹിരണ്യന്‍ ഗവണ്‍മെന്‍റ് കോളേജ് അദ്ധ്യാപികയായിരുന്നു. ഗീതാപോറ്റി എന്ന പേരിലാണ് ആദ്യകാലത്ത് എഴുതിയിരുന്നത്. എഴുത്തുകാരനും കവിയുമായ ഹിരണ്യന്‍ ആണ് ഗീതാ ഹിരണ്യന്‍റെ ഭര്‍ത്താവ്. 2002 ല്‍ തന്‍റെ 44-ാം വയസ്സില്‍ ഗീതാഹിരണ്യന്‍ അന്തരിച്ചു.

                നിത്യപാരായണക്ഷമമായ രചനകളിലൂടെ മലയാള കഥാലോകത്ത് ഗീതാഹിരണ്യന്‍ തന്‍റെ ഇടം നേടി. കാലികമായ കഥാസന്ദര്‍ഭങ്ങളെ അവതരിപ്പിക്കുന്നതില്‍ ശ്രദ്ധിച്ചു. 1979 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ വിഷുപ്പതിപ്പ് കഥാമത്സരത്തില്‍ അവരുടെ ‘ദീര്‍ഘാപാംഗന്‍’ എന്ന കഥക്ക് പ്രോത്സാഹന സമ്മാനം ലഭിച്ചു. ഗീതാപോറ്റി എന്ന പേരിലായിരുന്നു അന്നെഴുതിയിരുന്നത്. അതിനു ശേഷം ദീര്‍ഘകാലം എഴുത്തില്‍ നിന്നും വിട്ടു നിന്നു. എന്നാല്‍ എഴുത്തിനോടുള്ള സ്നേഹം എല്ലായ്പ്പോഴും ഹൃദയത്തില്‍ സൂക്ഷിച്ചു. അതിനെ കുറിച്ച് ഗീതാ ഹിരണ്യന്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. “വാക്കാണ് എന്‍റെ ഒരേ ഒരു സ്വത്ത്'. ആരോടും വെളിപ്പെടുത്താത്ത സ്വത്ത്.”

                ആദ്യ കഥാസമാഹാരം “ഒറ്റ സ്നാപ്പില്‍ ഒതുക്കാനാവില്ല ഒരു ജډസത്യം” 1999 ല്‍ പ്രസിദ്ധീകൃതമായി. പുസ്തകത്തെ അവതരിപ്പിച്ചുകൊണ്ട് ശ്രീ. എം. ടി. വാസുദേവന്‍ നായര്‍ ഇങ്ങനെ എഴുതി.

                ഈ കഥകള്‍ പ്രകൃതി നിയമം പോലെ, ഋതുഭേദം പോലെ ആയാസരഹിതമായി രൂപം കൊണ്ടവയാണ്. കാലാകാലമായി നില്‍ക്കുന്ന സാങ്കേതിക ധാരണകളുടെ കെട്ടുപാടുകളില്‍ നിന്നു മോചനം നേടിയ രചനകള്‍. ശാന്തമായ കലാപങ്ങള്‍, കോലാഹലമുണ്ടാക്കാത്ത കലാപങ്ങള്‍. ഇവിടെ ആവിഷ്കരിക്കപ്പെട്ട ജീവിതസന്ധികളിലെല്ലാമുണ്ട്. അതുകൊണ്ട് നിത്യപരിചിതമായ ജീവിതാവസ്ഥകളെ കുറിച്ച് ഒരു പുനരന്വേഷണം ആവശ്യമാണെന്ന് ഓരോ കഥ അവസാനിയ്ക്കുമ്പോഴും നമ്മുടെ മനനസ്സില്‍ ഒരു പിറുപ്പിറുപ്പ് കേള്‍ക്കുന്നു.

                ഗീതാ ഹിരണ്യന്‍റെ കഥകളില്‍ നിന്ന് ‘അസംഘടിത’ എന്ന കഥയാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1999 ല്‍ എഴുതിയ ‘അസംഘടിത’, അതേ പേരുള്ള സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്മിത എന്ന പെണ്‍കുട്ടിയുടെ കഥയാണ് ‘അസംഘടിത’. സവര്‍ണയെങ്കിലും ദരിദ്ര, ഒരു ബന്ധുവിന്‍റെ സഹായത്തോടെ നഗരത്തില്‍ കോളേജ് വിദ്യാഭ്യാസം ചെയ്യുന്നവള്‍. സഹായിയായ ബന്ധുവിനോട് അമ്മയ്ക്ക് നന്ദിയുണ്ട്. നന്ദിയുണ്ടാവണം എന്ന് മറ്റു ബന്ധുക്കള്‍ അവസരം വരുമ്പോഴൊക്കെ അവളെ ഓര്‍മ്മിപ്പിക്കാറുണ്ട്.

                 “വെറുതൊന്ന്വല്ല, നമ്മളതിന്നു പകരം ദേഹം കൊണ്ട് അദ്ധ്വാനിച്ചിട്ടുണ്ട്” എന്ന് സ്മിത പ്രതിരോധിക്കുന്നു. അമ്മയും അത് ശരി വയ്ക്കുന്നു. ബന്ധുവിന്‍റെ വീട്ടിലെ അടുക്കളപ്പണിയാണ് അമ്മ ഉദ്ദേശിക്കുന്നത്. പക്ഷേ അമ്മക്ക് വിചാരിക്കാനാവാത്ത മറ്റൊരു തൊഴിലും സ്മിത ചെയ്യുന്നുണ്ട്. അത് ലൈംഗികത്തൊഴിലാണ്. നഗരത്തില്‍ അസംഘടിതരായ ലൈംഗികത്തൊഴിലാളികള്‍ സംഘടിച്ചു തുടങ്ങിയ കാലമാണത്. പക്ഷേ സ്മിത അസംഘടിതയാണ്, ജീവതത്തിന്‍റെ എല്ലാ മേഖലകളിലും.

“ഒറ്റസ്റ്റാപ്പില്‍ ഒതുക്കാനാവില്ല ഒരു ജډസത്യം” (കഥകള്‍). തൃശൂര്‍: കറന്‍റ് ബുക്സ്, 1999. “അസംഘടിത” (കഥകള്‍). തൃശൂര്‍: കറന്‍റ് ബുക്സ്, 2002. “ഇനിയും വീടാത്ത ഹൃദയത്തിന്‍റെ കടം” (ലേഖനം). കോട്ടയം: ഡി.സി.ബുക്സ്, 2002. “ഗീത ഹിരണ്യന്‍റെ കഥകള്‍” (ചെറുകഥകള്‍). തൃശൂര്‍: കറന്‍റ് ബുക്സ്, 2009.                

ഡോ. പി. നിര്‍മ്മലാ ദേവി
1947 ജനുവരി 17 ന് പി. എന്‍. രാമചന്ദ്രപ്പണിക്കരുടെയും കെ. പി. പത്മാക്ഷിയുടെയും മകളായി ഇലവുന്തിട്ടയില്‍ ജനിച്ചു. സരസകവി മൂലൂര്‍ സ്മാരക യു. പി. സ്കൂള്‍ ചന്ദനക്കുന്ന്, പത്മനാഭോദയം ഹൈസ്കൂള്‍ മെഴുവേലി, അസംപ്ഷന്‍ കോളേജ് ചങ്ങനാശേരി, ശ്രീനാരായണ കോളേജ് കൊല്ലം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എം. എ. (മലയാളം) 1999 ല്‍ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ നിന്ന് പി. എച്ച്. ഡി. ബിരുദങ്ങള്‍ കരസ്ഥമാക്കി. 1970 മുതല്‍ വിവിധ ശ്രീനാരായണ കോളേജുകളില്‍ അധ്യാപിക. ഇപ്പോള്‍ ചെമ്പഴന്തി ശ്രീനാരായണ കോളേജില്‍ മലയാളം വിഭാഗം അധ്യക്ഷ.

"മൂലൂര്‍ കൃതികളിലെ സാമൂഹിക രാഷ്ട്രീയ പ്രതിഫലനം"എന്ന ഒറ്റ കൃതികൊണ്ടുതന്നെ ശ്രദ്ധേയമാണ് ഡോ. പി. നിര്‍മ്മലാദേവി. സാഹിത്യലോകത്തിന് ഒരിക്കലും മറക്കാനാവാത്ത പ്രതിഭയാണ് സരസകവി മൂലൂര്‍ എസ് .പത്മാനാഭ പണിക്കര്‍. അദ്ദേഹത്തിന്‍റെ കൃതികളുടെ പഠനത്തിലൂടെ ഗ്രന്ഥകാരിയും മികച്ച ദൗത്യമാണ് ഏറ്റെടുത്തത്. ഗവേഷണ പ്രബന്ധം എന്നതിലുപരി വളരെ ഏറെ ചരിത്രമൂല്യമുള്ള ഒരു കൃതിയാണിത്. എന്തെന്നാല്‍ അന്നത്തെ രാഷ്ട്രീയ സാമൂഹിക അവസ്ഥകളെ മനസ്സിലാക്കാനും അദ്ദേഹത്തിന്‍റെ കവിവ്യക്തിത്വത്തെ തൊട്ടറിയാനും കൃതി നമ്മെ സഹായിക്കുന്നു.

ഗവേഷണ പ്രബന്ധമായ "മൂലൂര്‍ കൃതികളില്‍ സാമൂഹിക രാഷ്ട്രീയ പ്രതിഫലനം" എന്ന കൃതിയിലെ വളരെ മികച്ച അധ്യായമാണ് 'മൂലൂരും കാലഘട്ടവും പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ സാമൂഹിക ചിത്രം'. ഒരു കാലഘട്ടത്തിന്‍റെ നന്മതിന്മകളെ മനസ്സിലാക്കാന്‍ ഈ അധ്യായം നമ്മെ സഹായിക്കുന്നു. ജനങ്ങളുടെ ഇടയില്‍ നിലനിന്ന അയിത്തവും ദുരാചാരങ്ങളും അതിനെതിരെ നടന്ന പോരാട്ടങ്ങളും എല്ലാം തന്നെ ഇവിടെ ചര്‍ച്ചചെയ്യുന്നുണ്ട്. ആധ്യാത്മിക ചിന്തകരുടെ പ്രവര്‍ത്തനവും സാമുദായിക സംഘടനകളുടെ ഉദയവുമെല്ലാം ഈ കാലഘട്ടത്തിലാണ് ഉണ്ടായത്. അവയുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തെ ഏതെല്ലാം രീതിയില്‍ സ്വാധീനിച്ചു എന്ന് ഈ ലേഖനം ചര്‍ച്ച ചെയ്യുന്നു. ഒന്നാം അധ്യായം എന്ന നിലയിലും അന്നത്തെ രാഷ്ട്രീയ സാമൂഹിക അവസ്ഥകളുടെ പ്രതിഫലനം  ഉള്‍ക്കൊള്ളുന്നതുകൊണ്ടും ഇത് വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. മൂലൂര്‍കൃതികളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ അന്നത്തെ സാഹിത്യത്തിലും സമൂഹത്തിലും ഉണ്ടായ മാറ്റങ്ങളെ ചര്‍ച്ച ചെയ്യുന്നതിലൂടെ വളരെയേറെ വിലപ്പെട്ട വിവരങ്ങളാണ് സഹൃദയര്‍ക്ക് ഗവേഷക സമ്മാനിക്കുന്നത്.

“മൂലൂര്‍ കൃതികളിലെ സാമൂഹിക രാഷ്ട്രീയ പ്രതിഫലനം”. തോന്നയ്ക്കല്‍: കുമാരന്‍ ആശാന്‍ സ്മാരകം, ജനുവരി 2002.            

******************************* 

രതീഷ് കൃഷണൻ: ✍🏾✍🏾✍🏾✍🏾
പെണ്ണെഴുത്ത് പൊന്നെഴുത്ത്....
എന്നാലും എനിക്കീ പെണ്ണെഴുത്തിഷ്ടല്ല....                  

രതീഷ്: വളരെ പരിചിതരായ നാലുപേർ
👏🏻👏🏻👏🏻👏🏻
ഇരുത്തംവന്നവരാകുമ്പോൾ  ഒന്നു രണ്ടു പേരേ ഒരു ദിവസം പരിചയപ്പെടുത്തിയാൽ പേരേ ?                    
             
രജനി: പെണ്ണെഴുത്ത് എന്ന വാക്കാണോ... അതോ പെണ്ണെഴുതുന്നതോ...                

രതീഷ് കൃഷണൻ: ശ്രീ ഭഗവതിയെന്ന ചെറുകഥ ഈ കാലത്ത് വല്ലാതെ വായിക്കപ്പെടേണ്ടത്....                  
             
വിജു: രതീഷിന്റെ അഭിപ്രായത്തോട് ചേരുന്നു! രണ്ടു പേരെ വീതം മതി! എന്തായാലും ഞങ്ങളുടെ നാട്ടുകാരികളും ഉണ്ടായതിൽ സ്വല്പം അഹങ്കാരവും!                    
                           
അശോക് ഡിക്രൂസ്: ഹെവി വെയ്റ്റ് എഴുത്തുകാരുടെ രചനകൾക്കും രചനാ ഭാഗങ്ങൾക്കും കൂടുതൽ പ്രാതിനിധ്യം കൊടുത്താൽ കൂടുതൽ നന്നാകും.                    
                 
ശിവശങ്കരൻ: അകാരാദി ക്രമം വിട്ട് പ്രഗത്ഭരെ തേടി പോയത് എന്തുകൊണ്ടും നന്നായി                    

രതീഷ്: സത്യത്തിൽ
ഈ പംക്തി തുടങ്ങുമ്പോൾ മലയാളത്തിൽ അതിശയിക്കത്തക്ക തരത്തിൽ എഴുത്തുകാരികളുണ്ട് എന്നു പറയാനാണ് ശ്രമിക്കുന്നതെന്നു തോന്നി
അത് ഒരു തരത്തിൽ വേണ്ടതുമാണ്
പക്ഷെ വായിക്കാനുള്ള താല്പര്യം കുറയുന്നു.
ശ്രദ്ധിക്കപ്പെട്ട / പെടേണ്ട എഴുത്തുകാരികളെ തെരഞ്ഞെടുത്ത് അവതരിപ്പിക്കുമ്പോൾ അത് അറിയാനൊരു സുഖം തരും
😍😍😍                                  

രതീഷ് കൃഷണൻ: പുതിയ
എഴുത്തുകാരികൾ കൂടെ വായിക്കപ്പെടെണം...
എങ്കിലേ ആ വായന പൂർത്തിയാകൂ
ഹണിഭാസ്കർ
പി ഗീത
അജിത കെ  ജി
അജിത്രി
നൂറാ വി
ഷാലു ജോമോൻ
ഗീതാ തോട്ടം
സുഹ്ര പടിപ്പുര
🙏🏿    
              
പലപ്പോഴും ഗതകാലങ്ങളിൽ അഭിരമിക്കുന്നവർ പുതിയ എഴുത്തുകാരികളെ അവഗണിക്കുന്നു....                  


രതീഷ്: പക്ഷെ തിരൂർ മലയാളം പുതിയ വരെയാണ് ഏറെ പരിഗണിക്കുന്നത്
ഒരു ദിവസം രണ്ടു പേർ ഒരേ ആളുടെ മൂന്ന് കഥകൾ പോസ്റ്റിയതോർമ്മയില്ലേ
ഒരു രതീഷ് കെ.എസ് .ന്റെ🤣         ഞാൻ പറഞ്ഞത് പെണ്ണെഴുത്തിൽ പഴയപുലികളേക്കാൾ ശക്തമായ എഴുത്താണിപ്പോൾ...
കെ ആർ മീരയെ വായിക്കണം...                  

മിനി താഹിർ: മലയാളത്തിലെ സ്ത്രീപക്ഷ കഥകൾക്ക് ഉറച്ച അടിത്തറ പണിത കഥാകാരിയാണ് കെ. സരസ്വതിയമ്മ. നേരിട്ടുള്ള  വിമർശനം സരസ്വതിയമ്മയുടെ കൃതികളെ വ്യത്യസ്തമാക്കുന്നു.
ആധുനിക / അനന്തര സ്ത്രീപക്ഷ രചനകൾക്കു മുന്നേ തന്നെ സത്രീ സ്വാതന്ത്ര്യവാദത്തിന്റെ വ്യത്യസ്ത മുഖങ്ങളെല്ലാം സരസ്വതിയമ്മ അനാവരണം ചെയ്തു.                  
 കോട്ട വട്ടം..... എന്റെ സ്കൂളിനടുത്താണ്.... നാട്ടുകാരി......😊                    

പ്രജിത: ൮൮                    
ഈ കവിത രണ്ടുവർഷം മുമ്പുള്ള നാലാം ക്ലാസ് മലയാള പുസ്തകത്തിലുണ്ടായിരുന്നു.ഞാനീ കവിത നാലിൽ പഠിപ്പിച്ചിട്ടുമുണ്ട്                  

**********************************************************

22-05-17B

ഇനി യാത്രയിലേക്ക്...                    
രണ്ടാം മണിയറ
കഴിഞ്ഞ ആഗസ്റ്റ് മാസം.
പീരുമേട് ആർ.ടി. ഓഫീസിന്റെ മൂന്നാംനിലയിലെ തുറന്നിട്ട ജനാലയിലൂടെ തണുത്തകാറ്റ് ഒരു പരാതിക്കാരനെപ്പോലെ കടന്നു വന്നു. സമയം ഉച്ചകഴിഞ്ഞു. ഒരു മൂഡില്ല. ഒപ്പം കാറ്റിന്റെ പ്രലോഭനവും .ജോയിൻറ് ആർ.ടി.ഒ ജയിംസ് സാറിന്റെ ക്യാബിനിൽ ഞാൻ എത്തി.
"എന്താ സാർ .ഇന്നത്തെ പരിപാടി?"
"മഴക്കോളുണ്ട് മനൂ... വളളക്കടവ് ഫോറസ്റ്റ് വരെ വേണേൽ ഒന്ന് പോവാം "
"മഴ പെയ്താലോ". എനിക്ക് സംശയം.
" എന്നാൽ കാട്ടിലെ മഴ കാണാൻ പോകാം", ജയിംസ് സാറിന്റെ ചിരിയിൽ കൂട്ടിക്കുഴച്ച പ്ലാനിംഗ് !. ഫോറസ്റ്റ് റേഞ്ച് ഓഫീസർ അജീഷ് സാറിനെ ഒന്ന് വിളിച്ചു .പത്ത് അക്കങ്ങളുടെ അകലത്തിൽ ഫോൺ റിംഗ് ചെയ്തു.
"ഹലോ ... അജീഷ് സാറല്ലേ ... ഞാനാ .. ജോ: ആർ.ടി.ഒ. ജയിംസ് .കാട്ടിലെ മഴ ഒന്ന് കണ്ടാൽ കൊളളാം എന്ന് ഒരു മോഹം. നടക്കുമോ ?"
ഫോൺ ലൗഡ് സ്പീക്കറിലിട്ടു .
"അല്പം ഇരുട്ട് വീണാലേ മഴ ആസ്വദിക്കാൻ പറ്റൂ .. എന്തായാലും കാടിന്റെ കന്യാകാത്വത്തിലേക്ക് സ്വാഗതം. നിങ്ങൾ എത്ര പേരുണ്ട്?"
"ഒരഞ്ചു പേർ കാണും."
ഒരു നാലരയാവുമ്പോഴേക്കും എത്താൻ പറ്റുമോ ? അപ്പോഴേക്കും സഞ്ചാരികൾ എല്ലാം പോയിട്ടുണ്ടാവും.
"തീർച്ചയായും വരും. " ഞങ്ങൾ ഒന്നിച്ച് പറഞ്ഞു.
" എങ്കിൽ കാട്ടിൽ താമസിക്കാനുളള സകല സന്നാഹങ്ങളുമായി വന്നോളൂ .. ബാക്കി ഇവിടെ വന്നിട്ട് പറയാം". ഫോൺ കട്ടായി.
ഒരു മഴ എന്റെ മനസ്സിലും പെയ്തു. പത്ത് മിനിട്ടിനകം യൂണിഫോം മാറ്റി രണ്ടുദിവസത്തേക്കുള്ള വസ്ത്രങ്ങളും മറ്റും ഒരു ബാഗിൽ കുത്തിക്കയറ്റി ഓഫീസിനു താഴെ എത്തി.
'കാട്ടിലെ മഴ' എന്ന ടോപ്പിക്ക് കേട്ടപ്പൊഴേക്കും പലരും കളിയാക്കി.
"വട്ടാണല്ലേ?" എന്നൊക്കെ ചോദിക്കാൻ തുടങ്ങി. അതല്ലേലും അങ്ങനാണല്ലോ .. വ്യത്യസ്തമായ ഒന്നിനേയും ഉൾക്കൊള്ളാനാവാത്ത പതിവ് മലയാളിക്ക് സ്വന്തം. അതുകൊണ്ട് അരസികൻമാരെ ഒഴിവാക്കി ജയിംസ് സാർ, ഇൻസ്പെക്ടർ റിച്ചാർഡ് , ഞാൻ ,ഞങ്ങളുടെ സുഹൃത്ത് അജിൽ. നാൽവർ സംഘം മേഘങ്ങൾ മൂടിയ ആകാശത്തെ വിശ്വസിച്ച് വളളക്കടവ് ഫോറസ്റ്റ് ചെക്ക് പോസ്റ്റിലേക്ക് യാത്ര തിരിച്ചു ...
കാറ്റ് ..ശക്തമാണ്. അതിനെ കീറിമുറിച്ച് ഞാൻ ആക്സിലറേറ്റർ ഞെരിച്ചു .. പറഞ്ഞസമയത്തിന് മുൻപ് ഞാൻ വണ്ടി ലക്ഷ്യസ്ഥാനത്ത് എത്തിച്ചിരുന്നു.
വള്ളക്കടവ്: പെരിയാർ ടൈഗർ റിസർവിന്റെ പ്രവേശന കവാടം. ഗവി വഴി പതിവ് റോഡ് ഉണ്ടെങ്കിലും സഞ്ചാരികൾക്ക് അനുവാദമില്ലാത്ത ഇടത്തേക്ക് ആണ് യാത്ര.
ചൂടു ചായയുടെ സ്വാഗതം നുണഞ്ഞ് റേഞ്ച് ഓഫീസറെ കാത്ത് ചെക്ക്പോസ്റ്റിലിരുന്നു.പത്ത് മിനുട്ടിനകം തെളിഞ്ഞ പുഞ്ചിരിയോടെ അദ്ദേഹം എത്തി. കയ്യിൽ ഒരു വലിയ ബാഗ്.
" ഇതെന്നതാ സർ? സല്യൂട്ട് ചെയ്ത ശേഷം ഞാൻ ചോദിച്ചു.
"Sവലുകൾ ആണ് . തല തോർത്തേണ്ടേ? "
അതെന്തിനാ? .. അജിലിന് സംശയം!
" കാട്ടിലെ മഴ കാണുകയല്ല, അനുഭവിക്കുകയാണ് വേണ്ടത്! അതിന് ആ മഴ നിശബ്ദതയിൽ നനയണം."
ഫോറസ്റ്റ് ജീപ്പിലാണ് തുടർയാത്ര! ബാഗും ഞങ്ങളും ജീപ്പിൽ ഇടം പിടിച്ചു .ഡ്രൈവർ സുരേഷ് വണ്ടി മുന്നോട്ടെടുത്തു ....
.
കാട്ടിലെ മഴ എന്ന ആശയം ഞങ്ങൾ ആറു പേർക്കും ഒരു പോലെ ഇഷ്ടപ്പെട്ട ആശയം ആയി മാറി. ഏതാണ്ട് ഒരു മണിക്കൂർ നീണ്ട വനയാത്രയിൽ .. മഴ പേടിച്ച് പറക്കുന്ന കിളികളും കാറ്റിൽ കൂറ്റൻ തലകൾ ഉയർത്തി ചങ്കൂറ്റത്തോടെ നിൽക്കുന്ന മരങ്ങളും ഞങ്ങളെ വനത്തിന്റെ നിഗൂഢതയിലേക്ക് മായികമായി ആനയിച്ചു .കരിങ്കുരങ്ങുകൾ ചില്ലാട്ടമാടുന്ന വനം ഒരു കല്യാണവീടിന്റെ പിന്നാമ്പുറം പോലെ തോന്നിച്ചു.
" കാടിന്റെ കന്യകാത്വം" എന്ന ആ പദപ്രയോഗം എന്നെ ഒരു നവവരന്റെ ഉൻമേഷത്തിലെത്തിച്ചു .ഫോണിൽ റേഞ്ച് നഷ്ടപ്പെട്ട് ഞങ്ങൾ അപ്പൊഴേക്കും പുറംലോകവുമായുള്ള ബന്ധം' വിഛേദിച്ചിരുന്നു .ഇടയ്ക്കിടെ ജീപ്പിൽ വയർലെസിന്റെ ഒച്ചയടപ്പ് കലർന്ന ചുമ മാത്രം.
ഞങ്ങൾ വിശാലമായ ഒരു പാറപ്പുറത്തിനടുത്തെത്തി. ജീപ്പ് നിന്നു .ഇറങ്ങാൻ നിർദ്ദേശം കിട്ടേണ്ട [വൈകുന്നേരം താമസം, കുലുങ്ങിക്കുലുങ്ങി വല്ലാതായ ശരീരം ഒന്ന് നിവർക്കാനായി ഞങ്ങൾ ചാടിയിറങ്ങി.
ഒരു തിട്ടയിൽ ചവിട്ടിച്ചവിട്ടി പാറപ്പുറത്തെത്തി .കാട് കയറുമ്പോൾ ഏറെ ബുദ്ധിമുട്ടിക്കുന്ന ചോരകുടിയൻ അട്ടകൾ പാറപ്പുറത്ത് കാണില്ല .അതാണ് ഈ സ്ഥലം തിരഞ്ഞെടുക്കാൻ കാരണം.
ചുറ്റുമുള്ളിടം ദുർഘടമായതിനാൽ ആനകൾ ഇവിടെ വരാറില്ല. മഴ തുടങ്ങിയാൽ കുരങ്ങും വരാറില്ല. ഏതാണ്ട് സുരക്ഷിതം എന്ന് പറയാവുന്ന ഒരിടം. അത്രേയുളളൂ .. രാത്രിയിൽ വനം എപ്പോൾ വേണമെങ്കിലും അപകടകാരിയാകാം.
വെട്ടം മങ്ങിത്തുടങ്ങി .. ഇരുട്ടും മഴക്കാറും മണിയറ വെളിച്ചം കെടുത്തും പോലെ.
വസ്ത്രം മാറി .. ടവൽ മാത്രമുടുത്ത് ഞങ്ങൾ അഞ്ചു പേർ പാറപ്പുറത്ത് .. ഡ്രൈവർ സുരേഷ് ജീപ്പിലും.
മൊബൈലുകളും ക്യാമറയും ഓഫ് ചെയ്ത് ജീപ്പിൽ വച്ചു.
ഇരുളിന്‍റെ മറ പതിയെ കനക്കാന്‍ തുടങ്ങി. മഴയുടെ ചെറിയ താളം. ഒരു ചാറ്റൽ മഴ! മഴത്തുള്ളികള്‍ ചിതറി വീഴാന്‍ തുടങ്ങി.
'"ഇനി ഭയം തോന്നും വരെ ആരും സംസാരിക്കരുത്. ഒരു ധ്യാനം പോലെ ഇത് ആസ്വദിക്കുക". ഒരു ആചാര്യഭാവത്തിൽ അജീഷ് സാർ പറഞ്ഞു.
ഇരുട്ടാകുന്ന കൂടാരം .. മൗനം എന്ന അനുഭൂതി .. മഴ എന്ന ആലിംഗനം ... കാടിന്റെ മണിയറയിൽ പ്രകൃതിയോട് പരിരംഭണം.!
നാട്ടില്‍ മഴവന്ന് വീഴുന്ന പ്രതലത്തിന് അനുസരിച്ചാണ് ശബ്ദങ്ങൾ ..തകരഷീറ്റിൽ വെള്ളം വീഴുന്ന ഒച്ചയും വാഹനങ്ങളുടെ ശബ്ദവും ചേർന്ന് ആകെ ബഹളമയം '
എന്നാല്‍ , കാട്ടിലെ മഴ അങ്ങനെയല്ല! ഇലകളിലും തറയിലെ വെള്ളത്തിലും മഴ വന്ന് വീഴുന്ന ശബ്ദം മാത്രം! ജീവികൾ കാണികളെപ്പോലെ നിശ്ശബ്ദരാവും. ഒരു കിളിയൊച്ച പോലും കേൾക്കില്ല. ചുറ്റും മഴയുടെ ഗസൽ മാത്രം .!
കാത് കൂർപ്പിച്ച് വേണം ഈ രാമഴ നനയാൻ ..! വധുവിന്റെ ചിണുക്കം പോലെ അത് കിന്നാരം പറയും .പുതപ്പിന്റെ .ഉരസൽ പോലെ കാറ്റ് വന്ന് പുതപ്പിച്ചും പുതപ്പഴിച്ചും നമ്മളെ ഉൻമാദികളാക്കും!
മഴ കനത്തു. ചരൽ വാരി എറിയും പോലെ മഴ വന്ന് ദേഹത്ത് വീണ് ചിതറി.
ഒരു രതിമൂർഛ പോലെ. ഞങ്ങൾ കോരിത്തരിച്ച് തണുത്ത് വിറച്ചു മുടിയിഴകൾ നെറ്റിയിലേക്ക് തളർന്ന് വീണു ! കാട് എന്ന കന്യകയെ പ്രാപിച്ച നവവരനെപ്പോലെ ഞാൻ ആ പാറപ്പുറത്ത് പിന്നിലേക്ക് കൈകൾ കുത്തി ഇരുന്നു ..എവിടെയോ ഒരു മിന്നൽ വെട്ടം ..! ആ ഇരുട്ടിൽ ഞങ്ങൾ അഞ്ച് ആൾ രൂപങ്ങൾ ! ഹാർമോണിയത്തിൽ നിന്ന് ഗസൽ ഒഴുകും പോലെ ഒരു അനുഭൂതി ! ആ ഗസലിന് മനസ്സിൽ ആയിരം കൈയ്യടികള്‍ നൽകി!
പോകാം .. മഴ കൂടുകയാണ്! ജയിംസ് സാറിന്റെ ശബ്ദം. കാട് എന്ന കന്യകയെ വാരിപ്പുണർന്ന ഞങ്ങൾ അനുസരിച്ചു.
ഓരോരുത്തരായി ജീപ്പിൽ കയറി പരിമിതഇടത്തിൽ നിന്ന് വസ്ത്രം മാറി തല തോർത്തി.
ജീപ്പ് സ്റ്റാർട്ട് ആയി. ഹെഡ് ലൈറ്റ് തെളിഞ്ഞു. ജീപ്പ് മുരണ്ട് മുന്നോട്ട് നീങ്ങി .. ഏതാണ്ട് ഒരു മണിക്കൂറിനടുത്ത് യാത്ര!
വഴിയിൽ ആനയുടെ ചൂര് അനുഭവപ്പെട്ടെങ്കിലും കാടിന്റെ ആതിഥേയർ വഴിമുടക്കിയില്ല..
കുറേ കഴിഞ്ഞു ഞങ്ങൾക്കായി ഒരുക്കിയിട്ടുള്ള ടെൻറുകൾ കണ്ടു!
എമർജൻസി ലാമ്പുകളുടെ പ്രകാശം മാത്രം!
കെട്ടിയുയർത്തിയ തറയിൽ ആറ് കൂടാരങ്ങൾ കെട്ടി ഉയർത്തിയിരിക്കുന്നു . ഒരെണ്ണത്തിൽ രണ്ടു പേർക്ക് കിടക്കാം .മറ്റൊരു ജീപ്പിൽ ഞങ്ങൾക്കുളള ഭക്ഷണവും വെളളവും എത്തി.
ചൂട് പറക്കുന്ന പുഴുങ്ങിയ കപ്പയും .. മുളക് വറുത്തരച്ച കോഴിക്കറിയും .ഇവിടെ മണിയറക്ക് ശേഷമാണ് സദ്യ എന്നൊരു വ്യത്യാസം മാത്രം.
ഭക്ഷണം കഴിച്ച് ഞങ്ങൾ ടെന്റിൽ കയറി സ്ളീപ്പിംഗ് ബാഗിനുള്ളിൽ നുഴഞ്ഞ് കയറി ! മഴയുടെ പരിരംഭണത്തെക്കുറിച്ച് കുശലം പറഞ്ഞ് കിടക്കുന്നതിനിടയിൽ ജയിംസ് സാറിന്റെ കൂടാരത്തിൽ നിന്ന് മൊബൈലിലൂടെ ഒരു പാട്ട് ഒഴുകി എത്തി .
"എന്റെ സ്വപ്നത്തിൻ താമരപ്പൊയ്കയിൽ
വന്നിറങ്ങിയ രൂപവതീ ..........
ചുറ്റുമുളള കിടങ്ങിന്റെയും ഇലക്ട്രിക് വേലിയുടേയും സുരക്ഷിതത്വത്തിൽ ഞങ്ങൾ എപ്പൊഴോ ഉറങ്ങി ..
പിറ്റേന്ന് പുലർച്ചെ കാടിറങ്ങുമ്പോൾ ഞാൻ വണ്ടിയുടെ റിയർവ്യൂ മിറർ നോക്കി എന്റെ മുഖം കാണാൻ .. അതിൽ ഒരു നവ വരന്റെ കുസൃതിച്ചിരി ഉണ്ടോ എന്ന് നോക്കാൻ !
.................
ഈ വായനയിൽ നിങ്ങൾ എന്നോടൊപ്പം ഉണ്ടായിരുന്നു എങ്കിൽ ഒന്നേ പറയാനുള്ളൂ .. ഒരു നിശബ്ദതയിൽ നനയണം."
ഫോറസ്റ്റ് ജീപ്പിലാണ് തുടർയാത്ര! ബാഗും ഞങ്ങളും ജീപ്പിൽ ഇടം പിടിച്ചു .ഡ്രൈവർ സുരേഷ് വണ്ടി മുന്നോട്ടെടുത്തു ....
.
കാട്ടിലെ മഴ എന്ന ആശയം ഞങ്ങൾ ആറു പേർക്കും ഒരു പോലെ ഇഷ്ടപ്പെട്ട ആശയം ആയി മാറി. ഏതാണ്ട് ഒരു മണിക്കൂർ നീണ്ട വനയാത്രയിൽ .. മഴ പേടിച്ച് പറക്കുന്ന കിളികളും കാറ്റിൽ കൂറ്റൻ തലകൾ ഉയർത്തി ചങ്കൂറ്റത്തോടെ നിൽക്കുന്ന മരങ്ങളും ഞങ്ങളെ വനത്തിന്റെ നിഗൂഢതയിലേക്ക് മായികമായി ആനയിച്ചു .കരിങ്കുരങ്ങുകൾ ചില്ലാട്ടമാടുന്ന വനം ഒരു കല്യാണവീടിന്റെ പിന്നാമ്പുറം പോലെ തോന്നിച്ചു.
" കാടിന്റെ കന്യകാത്വം" എന്ന ആ പദപ്രയോഗം എന്നെ ഒരു നവവരന്റെ ഉൻമേഷത്തിലെത്തിച്ചു .ഫോണിൽ റേഞ്ച് നഷ്ടപ്പെട്ട് ഞങ്ങൾ അപ്പൊഴേക്കും പുറംലോകവുമായുള്ള ബന്ധം' വിഛേദിച്ചിരുന്നു .ഇടയ്ക്കിടെ ജീപ്പിൽ വയർലെസിന്റെ ഒച്ചയടപ്പ് കലർന്ന ചുമ മാത്രം.
ഞങ്ങൾ വിശാലമായ ഒരു പാറപ്പുറത്തിനടുത്തെത്തി. ജീപ്പ് നിന്നു .ഇറങ്ങാൻ നിർദ്ദേശം കിട്ടേണ്ട താമസം, കുലുങ്ങിക്കുലുങ്ങി വല്ലാതായ ശരീരം ഒന്ന് നിവർക്കാനായി ഞങ്ങൾ ചാടിയിറങ്ങി.
ഒരു തിട്ടയിൽ ചവിട്ടിച്ചവിട്ടി പാറപ്പുറത്തെത്തി .കാട് കയറുമ്പോൾ ഏറെ ബുദ്ധിമുട്ടിക്കുന്ന ചോരകുടിയൻ അട്ടകൾ പാറപ്പുറത്ത് കാണില്ല .അതാണ് ഈ സ്ഥലം തിരഞ്ഞെടുക്കാൻ കാരണം.
ചുറ്റുമുള്ളിടം ദുർഘടമായതിനാൽ ആനകൾ ഇവിടെ വരാറില്ല. മഴ തുടങ്ങിയാൽ കുരങ്ങും വരാറില്ല. ഏതാണ്ട് സുരക്ഷിതം എന്ന് പറയാവുന്ന ഒരിടം. അത്രേയുളളൂ .. രാത്രിയിൽ വനം എപ്പോൾ വേണമെങ്കിലും അപകടകാരിയാകാം.
വെട്ടം മങ്ങിത്തുടങ്ങി .. ഇരുട്ടും മഴക്കാറും മണിയറ വെളിച്ചം കെടുത്തും പോലെ.
വസ്ത്രം മാറി .. ടവൽ മാത്രമുടുത്ത് ഞങ്ങൾ അഞ്ചു പേർ പാറപ്പുറത്ത് .. ഡ്രൈവർ സുരേഷ് ജീപ്പിലും.
മൊബൈലുകളും ക്യാമറയും ഓഫ് ചെയ്ത് ജീപ്പിൽ വച്ചു.
ഇരുളിന്‍റെ മറ പതിയെ കനക്കാന്‍ തുടങ്ങി. മഴയുടെ ചെറിയ താളം. ഒരു ചാറ്റൽ മഴ! മഴത്തുള്ളികള്‍ ചിതറി വീഴാന്‍ തുടങ്ങി.
'"ഇനി ഭയം തോന്നും വരെ ആരും സംസാരിക്കരുത്. ഒരു ധ്യാനം പോലെ ഇത് ആസ്വദിക്കുക". ഒരു ആചാര്യഭാവത്തിൽ അജീഷ് സാർ പറഞ്ഞു.
ഇരുട്ടാകുന്ന കൂടാരം .. മൗനം എന്ന അനുഭൂതി .. മഴ എന്ന ആലിംഗനം ... കാടിന്റെ മണിയറയിൽ പ്രകൃതിയോട് പരിരംഭണം.!
നാട്ടില്‍ മഴവന്ന് വീഴുന്ന പ്രതലത്തിന് അനുസരിച്ചാണ് ശബ്ദങ്ങൾ ..തകരഷീറ്റിൽ വെള്ളം വീഴുന്ന ഒച്ചയും വാഹനങ്ങളുടെ ശബ്ദവും ചേർന്ന് ആകെ ബഹളമയം '
എന്നാല്‍ , കാട്ടിലെ മഴ അങ്ങനെയല്ല! ഇലകളിലും തറയിലെ വെള്ളത്തിലും മഴ വന്ന് വീഴുന്ന ശബ്ദം മാത്രം! ജീവികൾ കാണികളെപ്പോലെ നിശ്ശബ്ദരാവും. ഒരു കിളിയൊച്ച പോലും കേൾക്കില്ല. ചുറ്റും മഴയുടെ ഗസൽ മാത്രം .!
കാത് കൂർപ്പിച്ച് വേണം ഈ രാമഴ നനയാൻ ..! വധുവിന്റെ ചിണുക്കം പോലെ അത് കിന്നാരം പറയും .പുതപ്പിന്റെ .ഉരസൽ പോലെ കാറ്റ് വന്ന് പുതപ്പിച്ചും പുതപ്പഴിച്ചും നമ്മളെ ഉൻമാദികളാക്കും!
മഴ കനത്തു. ചരൽ വാരി എറിയും പോലെ മഴ വന്ന് ദേഹത്ത് വീണ് ചിതറി.
ഒരു രതിമൂർഛ പോലെ. ഞങ്ങൾ കോരിത്തരിച്ച് തണുത്ത് വിറച്ചു മുടിയിഴകൾ നെറ്റിയിലേക്ക് തളർന്ന് വീണു ! കാട് എന്ന കന്യകയെ പ്രാപിച്ച നവവരനെപ്പോലെ ഞാൻ ആ പാറപ്പുറത്ത് പിന്നിലേക്ക് കൈകൾ കുത്തി ഇരുന്നു ..എവിടെയോ ഒരു മിന്നൽ വെട്ടം ..! ആ ഇരുട്ടിൽ ഞങ്ങൾ അഞ്ച് ആൾ രൂപങ്ങൾ ! ഹാർമോണിയത്തിൽ നിന്ന് ഗസൽ ഒഴുകും പോലെ ഒരു അനുഭൂതി ! ആ ഗസലിന് മനസ്സിൽ ആയിരം കൈയ്യടികള്‍ നൽകി!
പോകാം .. മഴ കൂടുകയാണ്! ജയിംസ് സാറിന്റെ ശബ്ദം. കാട് എന്ന കന്യകയെ വാരിപ്പുണർന്ന ഞങ്ങൾ അനുസരിച്ചു.
ഓരോരുത്തരായി ജീപ്പിൽ കയറി പരിമിതഇടത്തിൽ നിന്ന് വസ്ത്രം മാറി തല തോർത്തി.
ജീപ്പ് സ്റ്റാർട്ട് ആയി. ഹെഡ് ലൈറ്റ് തെളിഞ്ഞു. ജീപ്പ് മുരണ്ട് മുന്നോട്ട് നീങ്ങി .. ഏതാണ്ട് ഒരു മണിക്കൂറിനടുത്ത് യാത്ര!
വഴിയിൽ ആനയുടെ ചൂര് അനുഭവപ്പെട്ടെങ്കിലും കാടിന്റെ ആതിഥേയർ വഴിമുടക്കിയില്ല..
കുറേ കഴിഞ്ഞു ഞങ്ങൾക്കായി ഒരുക്കിയിട്ടുള്ള ടെൻറുകൾ കണ്ടു!
എമർജൻസി ലാമ്പുകളുടെ പ്രകാശം മാത്രം!
കെട്ടിയുയർത്തിയ തറയിൽ ആറ് കൂടാരങ്ങൾ കെട്ടി ഉയർത്തിയിരിക്കുന്നു . ഒരെണ്ണത്തിൽ രണ്ടു പേർക്ക് കിടക്കാം .മറ്റൊരു ജീപ്പിൽ ഞങ്ങൾക്കുളള ഭക്ഷണവും വെളളവും എത്തി.
ചൂട് പറക്കുന്ന പുഴുങ്ങിയ കപ്പയും .. മുളക് വറുത്തരച്ച കോഴിക്കറിയും .ഇവിടെ മണിയറക്ക് ശേഷമാണ് സദ്യ എന്നൊരു വ്യത്യാസം മാത്രം.
ഭക്ഷണം കഴിച്ച് ഞങ്ങൾ ടെന്റിൽ കയറി സ്ളീപ്പിംഗ് ബാഗിനുള്ളിൽ നുഴഞ്ഞ് കയറി ! മഴയുടെ പരിരംഭണത്തെക്കുറിച്ച് കുശലം പറഞ്ഞ് കിടക്കുന്നതിനിടയിൽ ജയിംസ് സാറിന്റെ കൂടാരത്തിൽ നിന്ന് മൊബൈലിലൂടെ ഒരു പാട്ട് ഒഴുകി എത്തി .
"എന്റെ സ്വപ്നത്തിൻ താമരപ്പൊയ്കയിൽ
വന്നിറങ്ങിയ രൂപവതീ ..........
ചുറ്റുമുളള കിടങ്ങിന്റെയും ഇലക്ട്രിക് വേലിയുടേയും സുരക്ഷിതത്വത്തിൽ ഞങ്ങൾ എപ്പൊഴോ ഉറങ്ങി ..
പിറ്റേന്ന് പുലർച്ചെ കാടിറങ്ങുമ്പോൾ ഞാൻ വണ്ടിയുടെ റിയർവ്യൂ മിറർ നോക്കി എന്റെ മുഖം കാണാൻ .. അതിൽ ഒരു നവ വരന്റെ കുസൃതിച്ചിരി ഉണ്ടോ എന്ന് നോക്കാൻ !
.................
ഈ വായനയിൽ നിങ്ങൾ എന്നോടൊപ്പം ഉണ്ടായിരുന്നു എങ്കിൽ ഒന്നേ പറയാനുള്ളൂ .. ഒരു യാത്ര പോകുന്ന ആളോട് ഒരിക്കലും "അവിടെ എന്തുണ്ട് കാണാൻ " എന്ന് ചോദിക്കരുത് !
കാഴ്ചക്ക് അപ്പുറം ഉളള അനുഭൂതികൾ ഒരു യാത്ര നമുക്ക് സമ്മാനിക്കാം എന്ന് വിശ്വസിക്കുക !!                  


***************************************************

21-05-17

🎆🎆🎆🎆🎆🎆🎆🎆🎆
🍀 വാരാന്ത്യാവലോകനം🍀
 മെയ് 15 മുതൽ 20 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം: ശിവശങ്കരൻ ബി വി
(GHSS ആതവനാട് )
അവലോകന സഹായം:
സുധ ടീച്ചർ(GHSS ഒതുക്കുങ്ങൽ)
പ്രജിത ടീച്ചർ(GVHSS ഗേൾസ് തിരൂർ)
▪▪▪▪▪▪▪▪▪

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഈ വാരത്തിലെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞ വാരത്തിൽ സൂചിപ്പിച്ചതു പോലെ ഇത്തവണ
അവലോകനരീതിയിൽ ചെറിയ മാറ്റം വരുത്തിയിരിക്കയാണ് . ഈ രീതിയിൽ അവലോകനം തുടരാൻ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട് എന്ന് അറിയിച്ചതിനാൽ സഹായിക്കാമെന്നേറ്റ് പലരും മുന്നോട്ടു വന്നു .
ഇത്തവണ ഒതുക്കുങ്ങൽ സ്ക്കൂളിലെ സുധ ടീച്ചറുടെയും തിരൂർ ഗേൾസിലെ പ്രജിത ടീച്ചറുടെയും സഹായം സ്വീകരിച്ചിരിക്കുന്നു . ..
എന്നാലോ ചർച്ചകളും വിശകലനങ്ങളും കാര്യമായി വരുന്നില്ല എന്ന പരിഭവത്തിന് ഇത്തവണയും പരിഹാരമായില്ല .


ഇനി അവലോകനത്തിലേക്ക് ..

📚 തിങ്കളാഴ്ചയിലെ
 സർഗ സംവേദനത്തിൽ അനിൽ മാഷ് പരിചയപ്പെടുത്തിയത് കുരുവിള ജോൺ തയ്യാറാക്കിയ പുസ്തകാസ്വാദനമാണ്.
രാജീവ്.ജി. ഇടവയുടെ അറവ് എന്ന നോവലിന്റെ ആസ്വാദനം .
സമകാലിക സംഭവങ്ങളുടെ നേർക്കാഴ്ചയാണ് ഈ നോവൽ.വർഗീയ ഫാസിസം ഒരു അർബുദമായി നാടിനെ കാർന്നുതിന്നുന്നത് ഈ നോവൽ കൃത്യമായി അടയാളപ്പെടുത്തുന്നു.
നോവലിലൂടെ ഒരു യാത്ര നടത്തുന്ന രീതിയിലുള്ള അവതരണം- തുടക്കത്തിലെ ഇഴച്ചിൽ നോവലിന്റെ പോരായ്മയായി ചുണ്ടികാട്ടുന്നു. വായിക്കാൻ പ്രേരിപ്പിക്കുന്ന ഒരു ക്ലൈമാക്സ്.


🔵പുസ്തകാസ്വാദനം മികച്ചതാണെന്ന് പ്രവീൺ വർമ, ശിവശങ്കരൻ എന്നിവർ അഭിപ്രായപ്പെട്ടു. പുസ്തകം ശ്രദ്ധിക്കപ്പെടാതെ പോയതിൽ പരിഭവവും


🌘  കൊടുങ്ങല്ലൂരിന്റെ സാംസ്കാരിക ഭൂമികയിലൂടെ ഒരു യാത്ര നടത്തുന്ന അനുഭവമായിരുന്നു യാത്രാവിവരണം -
മാർത്തോമാലയം
ക്ഷേത്രത്തെയും  മാർത്തോമാ പള്ളിയേയും കുറിച്ചുള്ള ഐതിഹ്യവും ചരിത്ര സത്യങ്ങളും വെളിപ്പെടുന്ന വിവരണം:
ഒപ്പം ആ പ്രദേശത്തിന്റെ സൗന്ദര്യത്തേയും വ്യക്തമാക്കുന്നു. ഫോട്ടോകളും നന്നായി


🔴അതിനോടനുബന്ധിച്ചുള്ള കല്ലിൽ ക്ഷേത്രത്തെക്കുറിച്ചുള്ള അറിവ് പ്രവീൺ വർമ, രമ, രതീഷ് കുമാർ എന്നിവർ പങ്കുവെച്ചു

📕 പ്രൈം ടൈമിൽ പ്രവീൺ മാഷ് അവതരിപ്പിക്കുന്ന
കാഫ്കയുടെ കഥകൾ ,ലേഖനങ്ങൾ എന്ന പംക്തി എല്ലാ ദിവസവും രാത്രി 10 മണിക്ക് ഭംഗിയായിത്തന്നെ തുടരുന്നു .

🎤 കഥാപ്രസംഗം എന്ന പംക്തിയും എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് നമ്മുടെ മുന്നിലെത്തിക്കൊണ്ടിരിക്കുന്നു . പ്രവീൺ മാഷ് തന്നെയാണ് ഈ പംക്തിയും കൈകാര്യം ചെയ്യുന്നത് .

🎆 ചൊവ്വാഴ്ചകളിലെ പതിവു പംക്തിയായ കാഴ്ചയിലെ വിസ്മയത്തിൽ പുതിയൊരു കലാരൂപവുമായി ലതടീച്ചർ രംഗത്തെത്തി .

❇ ദൃശ്യകലകളുടെ ഇരുപത്തിയാറാം അധ്യായമായി ടീച്ചർ പരിചയപ്പെടുത്തിയത്
ക്ഷേത്രകലയായ പാഠക ത്തെക്കുറിച്ചുള്ള അറിവാണ്.
വേഷവും ഐതിഹ്യവും മറ്റു സവിശേഷതകളും മനസിലാക്കാൻ കഴിഞ്ഞു. ചിത്രങ്ങളും ശിവശങ്കരൻ മാഷിന്റെ വീഡിയോയും ഗുണകരമായി

🔵പാഠകം ഇതിനു മുമ്പേ ദൃശ്യവിസ്മയത്തിൽ വരേണ്ടതായിരുന്നുവെന്ന പ്രവീൺ വർമയുടെ നിർദ്ദേശം ഇതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. പാഠകത്തിലെ ഭാഷയെക്കുറിച്ച് കൂടുതൽ അറിയാൻ നെസി ടീച്ചർ താൽപര്യം പ്രകടിപ്പിച്ചു.രമ, ശ്രീലത, രതീഷ് കുമാർ സ്വപ്ന, സീതാദേവി, രജനി, വിജു എം രവീന്ദ്രൻ പ്രജിത എന്നിവരും അഭിപ്രായപ്രകടനം നടത്തി..

❎ ഇനി ബുധനാഴ്ചയിലെ വിശേഷങ്ങളിലേക്ക് ...

മെയ് 17  ന്റെ ഓർമപ്പെടുത്തലുകളുമായി പ്രവീൺമാഷ് തുടങ്ങിവെച്ച ഗ്രൂപ്പ് പ്രവർത്തനത്തിൽ "തിരൂർമലയാളം" എന്ന പേരിന്റെ സാംഗത്യം രസകരമായ ചർച്ചയായി.ചർച്ചയ്ക്കൊടുവിൽ ഭാഷാപിതാവുമായുള്ള ബന്ധത്തിന്റെ സൂചകം മാത്രമാണ് ഗ്രൂപ്പിന്റെ പേരിലുള്ള സ്ഥലനാമം എന്ന് സ്വപ്ന ടീച്ചറും തിരൂർമലയാളം എന്നാൽ തുഞ്ചന്റെ മലയാളം എന്ന് ശിവശങ്കരൻ മാഷും [വൈകുന്നേരം 7:29 -നു, 21/5/2017] ശിവശങ്കരൻ മാസ്റ്റർ: പറഞ്ഞതോടെ ചർച്ചയ്ക്ക് പരിസമാപ്തിയായി.

🌈സജിത് മാഷിന്റെ "ആനമട യാത്രാവിവരണം" ചിത്രങ്ങൾ കൂടി അനുബന്ധമായി ചേർത്തതോടെ വളരെയേറെ നന്നായി.

🌏പ്രെെംടെെമിലെ ലോകസാഹിത്യാവതരണത്തിൽ നസിടീച്ചർക്ക് അസൗകര്യം നേരിട്ടെങ്കിലും പ്രവീൺമാഷിന്റെ ഉചിതമായ ഇടപെടൽ പ്രെെംടെെം ആസ്വാദ്യകരമാക്കിത്തീർത്തു. ഫീഡാ കാലോ യുടെ "വേദനകളുടെയും കാമനകളുടെയും ഉദ്യാനത്തിൽ","
ഷെനെ" യുടെ "ഒരു മോഷ്ടാവിന്റെ ദിനക്കുറിപ്പുകൾ",
ഹാരിയറ്റ് ജേക്കബ്സി ന്റെ "ഒരു അടിമപെൺകുട്ടിയുടെ ജീവിതാനുഭവങ്ങൾ" എന്നീ മൂന്ന് ലോകസാഹിത്യകൃതികൾ പ്രവീൺമാഷ് പരിചയപ്പെടുത്തി.

🔴രതീഷ് മാഷ് അഭിപ്രായം രേഖപ്പെടുത്തുകയും തുടർന്ന് സജിത്ത് മാഷ് ശ്രീദേവി കക്കാടിന്റെയും,         മാഷ്"ടോണി മോറിസന്റെ" സുലയും പരിചയപ്പെടുത്തി.
വിഭവസമൃദ്ധമായിരുന്നു 17/5/17ലെ പ്രെെംടെെം.

🎆 ഇനി വ്യാഴക്കാഴ്ചകൾ ..

പതിവുപോലെ മെയ് 18 ന്റെ വിശേഷങ്ങളുമായിയെത്തിയ പ്രവീൺമാഷിന്റെ പോസ്റ്റുകൾക്ക് ശേഷം "പുതിയ മാഷന്മാർ"," നേരുകാഴ്ചകൾ","തൊട്ടാവാടി" എന്നീ കവിതകളും ഗ്രൂപ്പംഗങ്ങൾ പോസ്റ്റ് ചെയ്തു.

📚പ്രെെംടെെമിൽ രജനിടീച്ചർ മലയാളത്തിലെ പ്രിയ എഴുത്തുകാരികൾ എന്ന പംക്തിയിൽ അൽക.കെ.എസ്, അശ്വതി തിരുനാൾ, അഷിത,ആഗ്നസ് വി സന്ധ്യ എന്നീ സാഹിത്യകാരികളെ പരിചയപ്പെടുത്തി.

🔵സീതാദേവി ടീച്ചർ,അനിത ടീച്ചർ എന്നിവർ അഭിപ്രായം രേഖപ്പെടുത്തി.

🎤ഗ്രൂപ്പിന്റെ നിയമാവലി അറിയാഞ്ഞിട്ടോ,മറന്നിട്ടോ പ്രെെംടെെമിൽ പ്രെെടെെമിതര പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നതിനെതിരെ സ്വപ്ന ടീച്ചറും ശിവൻ മാഷും പ്രവീൺ മാഷും നിയമാവലികൾ ഒരിക്കൽകൂടി ഓർമപ്പെടുത്തി പ്രതികരിച്ചു.

🔔 വെളളിയാഴ്ചകളിൽ കേളികൊട്ടുമായി കടന്നുവരാറുള്ള ആട്ടക്കഥാ പരിചയം ഇത്തവണയുണ്ടായില്ല .

🗣9 മണിക്ക് എജോ മാഷിന്റെ
കാർട്ടൂൺ കാഴ്ചകൾ

❇  കെ.ആർ. അനുരാജ് എന്ന കാർട്ടൂണിസ്റ്റിനെ പരിചയപ്പെടുത്തി .
ബാങ്ക് ,SBI എന്നീ വിഷയങ്ങളിലായി 10 കാർട്ടൂണുകളും
ഗ്രൂപ്പ് നിയമാവലിയുമായി ബന്ധപ്പെട്ട് ഒരു കാർട്ടൂണും പോസ്റ്റ് ചെയ്തു .

🔴 കാർട്ടൂണുകളെ വിലയിരുത്തിക്കൊണ്ട് പ്രവീൺ ,സീതാദേവി ,വിജു ,രതീഷ് ,ശിവശങ്കരൻ ,രജനി ,സ്വപ്ന ,അശോക് സാർ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി ..

📚 വാരത്തിലെ അവസാന പംക്തി സ്വപ്ന ടീച്ചറുടെ നവ സാഹിതി
പുതിയ എഴുത്തുകാരെ പരിചയപ്പെടുത്തുന്ന പരിപാടി .
ഇന്നും വ്യത്യസ്തങ്ങളായ പത്ത് രചനകളാണ് നവ സാഹിതിയിൽ പരിചയപ്പെടുത്തിയത് .

🎆 ഗിരിജ പി പാതേക്കരയുടെ മുത്തശ്ശി പറഞ്ഞത് .., സംഗീത വി.കെ.യുടെ വാട്സ് അപ്പ് , സാജിത ടീച്ചറുടെ കണ്ണാടി ,ഷിജിൽ ദാമോദരന്റെ വാലനക്കങ്ങൾ , റോഷൻ മാത്യുവിന്റെ തിരനോട്ടം , രതീഷ് കെ.എസി ന്റെ വീപ്പിംഗ് വുഡ്സ് ,സാൽവ ജുദൂം , എജോയുടെ മുറിവ് , മുനീർ അഗ്രഗാമിയുടെ പരീക്ഷണശാല , റിയാസ് കളരിക്കലിന്റെ വാതിൽ
എന്നീ രചനകളാണ് ഇന്ന് നവ സാഹിതിയിൽ പരിചയപ്പെടുത്തിയത് .

🔵 കൃതികളെ വിലയിരുത്തിക്കൊണ്ട്  രജനി ,വിജു, അശോക് സാർ ,അനിൽ ,സ്വപ്ന ,പ്രവീൺ ,എജോ, സജിത്കുമാർ എന്നിവർ അഭിപ്രായങ്ങൾ പങ്കുവെച്ചു

ഒന്നു കൂടി..........

മുൻപു സൂചിപ്പിച്ചു വരുന്ന കാര്യങ്ങൾ ഒരിക്കൽ കൂടി ആവർത്തിക്കുകയാ ...
ഗ്രൂപ്പും പ്രൈം ടൈമുമൊക്കെ സജീവമാണെങ്കിലും ഇപ്പോഴുമങ്ങ് ലക്ഷ്യത്തിലെത്താത്ത പോലെ ...

പോസ്റ്റുകൾക്ക് ശേഷം വരേണ്ട ചർച്ചകളും വിശകലനങ്ങളും തൃപ്തികരമാവുന്നേയില്ല ..
പകരം പ്രൈം ടൈമിൽ ആവശ്യമില്ലാത്ത പോസ്റ്റുകളും ഫോർവേഡുകളും കടന്നു വരുന്നു .
ഗ്രൂപ്പംഗങ്ങൾ കൂടുന്നതിനനുസരിച്ച് ഇടപെടലുകൾ കൂടുന്നില്ല , വായനക്കാരേ കൂടുന്നുള്ളൂ ...
പുതിയ അംഗങ്ങൾക്ക് മാതൃകയായി നിലവിലുള്ളവർ ഗ്രൂപ്പിൽ നന്നായി ഇടപെടുക .
അഡ്മിൻമാരും മുൻ വാരങ്ങളിലെ താരങ്ങളും ഇതിനായി രംഗത്തിറങ്ങുക .
അല്ലെങ്കിൽ അവർക്കു നൽകിയ താര പട്ടം മുൻകാല പ്രാബല്യത്തോടെ തിരിച്ചു വാങ്ങുന്നതാണ്
ജാഗ്രതൈ ....

🌠 ഇനി സ്റ്റാർ ഓഫ് ദ വീക്ക്

ഈ വാരത്തിൽ കാര്യമായ താരോദയമുണ്ടായില്ല എന്നത് സങ്കടത്തോടെ ഓർമ്മിപ്പിക്കുകയാണ് .
എങ്കിലും നിങ്ങൾ ഏവരും ആ താരത്തെ പ്രതീക്ഷിച്ചിരിപ്പായതിനാൽ അങ്ങിനെയൊരാളെ കണ്ടെത്താതിരിക്കാനും നിർവാഹമില്ല ..
ഗ്രൂപ്പിന്റെ ഊർജമായി നിലകൊള്ളുകയും ഗ്രൂപ്പിന്റെ സജീവത നിലനിർത്താൻ അഹോരാത്രം പ്രവർത്തിക്കുകയും ചെയ്യുന്ന നമ്മുടെ ബഹുമാന്യ അഡ്മിൻ രതീഷ് മാഷി നെ
ഈ വാരത്തിലെ താരമായി പ്രഖ്യാപിക്കുന്നു .

⃣   *സ്റ്റാർ ഓഫ് ദ വീക്ക് രതീഷ് മാഷിന് ആശംസകളുടെ പൂച്ചെണ്ടുകൾ 🌹🌹
❎❎❎❎❎❎❎❎❎            

****************************************
അഭിപ്രായങ്ങള്‍    

മധുരത്തിൽ പൊതിഞ്ഞാണേലും പറയേണ്ടതൊന്നും അവലോകനകാരർ പറയാതിരുന്നിട്ടില്ല.
എന്തായാലും തിരിച്ചെടുക്കൽ ഭീഷണിയുടെ ഭയം ഉള്ളിലുണ്ടേലും പറയട്ടെ;
അഭിനന്ദനങ്ങൾ
അവലോകന ടീമിന്
ഒപ്പം സ്റ്റാർ പട്ടമണിഞ്ഞ
രതീഷ് മാഷിനും  (പ്രവീണ്‍ വര്‍മ്മ)

👌🏻👌🏻 വാരാന്ത അവലോകന കാരനും സഹായികൾക്കും...🙏🏻  (രജനി)
                  
വാരാന്ത അവലോകനകാരനും സഹായിച്ചവര്ക്കും താരത്തിനും🌹🌹🌹🌹 (സീത)
                      
ഒടുവിൽ രതീഷ് മാഷിനും പട്ടം കിട്ടിയേ.....! അഭിനന്ദനങ്ങൾ!!  (വിജു)                  

ഇത്രയും വിശദമായ അവലോകനം തയ്യാറാക്കൽ തന്നെയാണ് പ്രൈം ടൈം ഇനങ്ങളിൽ ഏറ്റവും ശ്രമകരമായ ജോലി. ഓരോ ദിവസത്തെയും പരിപാടികൾ കൃത്യമായി വായിക്കുകയും വിലയിരുത്തുകയും ഫോണിലേക്ക് എഴുതിയുണ്ടാക്കുകയും ചെയ്യുക എന്നത് എത്രമാത്രം ചിന്തയും സമയവും ക്ഷമയുമൊക്കെ ആവശ്യപ്പെടുന്ന കാര്യമാണ്. മറ്റ് p Tകൾ ചെയ്യുന്നവർക്ക് അവരുടെ ഒറ്റ ദിവസത്തെക്കുറിച്ച് മാത്രമേ വ്യാകുലപ്പെടേണ്ടതുള്ളൂ. ഇത്രനാളും ഈ ജോലി ഒറ്റയ്ക്ക് ചെയ്തു കൊണ്ടിരുന്ന ശിവൻ മാഷ് തന്നെയാണ് എല്ലാ താരങ്ങൾക്കുമപ്പുറം സ്ഥാനം പിടിക്കുന്നത്.
ഇത്തവണ സഹായിക്കാൻ സുധയും പ്രജിതയും ഉണ്ടായി എന്നത് തീർച്ചയായും ആശ്വാസ പ്രദം തന്നെ. തുടർന്നുള്ള ആഴ്ചകളിലും സന്നദ്ധരായവർ സഹായവുമായി എത്തുന്നത് ഈ പംക്തി നിലനിർത്തിക്കൊണ്ടു പോകാൻ അത്യാവശ്യമാണ്. വാരന്ത്യാവലോകനത്തിനും അത് തയ്യാറാക്കുന്നതിൽ പങ്കുവഹിച്ച മൂന്നു പേർക്കും അഭിനന്ദനങ്ങൾ
💐💐💐💐💐💐  (സ്വപ്ന)
                   
ശിവൻമാഷിന്റെ നിർദ്ദേശമനുസരിച്ച് ബുധൻ,വ്യാഴം ദിവസങ്ങളിലെ അവലോകനം തയ്യാറാക്കി.എല്ലാ വിധ മാർഗനിർദ്ദേശങ്ങളും മാഷാണ് നൽകിയത്.തുടക്കക്കാരിയായ എനിക്ക് ഇങ്ങനെയൊരു അവസരം തന്ന മാഷിന്റെ 'ധെെര്യ'ത്തിനു നന്ദി.. (പ്രജിത)

❣മികച്ച താരം രതീഷ് മാഷിനും
സ്വഭാവനടൻ ''ശിവശങ്കരൻ മാഷിനും "
ആശംസകൾ...!!❣(എജോ)
                     
അവതാരകർ ഒന്നും വിട്ടു കളഞ്ഞില്ല.. കഴിഞ്ഞ ഒരാഴ്ചയിലെ തിരൂർ മലയാളത്തെ കൃത്യമായി അടയാളപ്പെടുത്തി... അഭിനന്ദനങ്ങൾ💐💐(അനില്‍)

*************************************************


22-05-17

📚📘📕
സർഗ സംവേദനത്തിലേക്ക്
സ്വാഗതം💐💐💐
അവതരണം: അനില്‍ 
🍀🍀🍀🍀🍀🍀🍀
പുത്രസൂക്തം
ജന്മ പരമ്പരകളുടെ ആഴങ്ങള്‍ തേടി ഒരു യാത്ര .. അതാണ് പുത്രസൂക്തം എന്ന നോവൽ
"ഒരച്ഛന്റെ വേദന മനസ്സിലാവണമെങ്കില്‍ നീയും ഒരച്ഛനാവുന്ന കാലം വരണം." തലമുറകളായി മാറ്റമില്ലാതെ കേട്ടുകൊണ്ടിരിക്കുന്ന വാചകമാണിത്. ഒരിക്കല്‍ ഭാരതിയമ്മയും പ്രഭാകരനോട് മറ്റൊരു തരത്തില്‍ ഇങ്ങനെ ആവര്‍ത്തിച്ചു. " നീയൊരിക്കലും ഒരു നല്ല മകനായിരുന്നില്ല. ഇപ്പോള്‍ നീ നല്ലൊരു അച്ഛനുമല്ല" . സ്നേഹത്തിന്‍റെ ബന്ധനങ്ങളെ തിരിച്ചറിയാതെ അച്ഛനെ ശത്രുവായി കാണുന്ന മകന്‍, കാലത്തിന്‍റെ കുത്തൊഴുക്കില്‍ അച്ഛനായി തീരുമ്പോഴാണ് സ്വന്തം അച്ഛന്റെ മഹത്വത്തെ തിരിച്ചറിയുന്നുണ്ടാവുക. പക്ഷെ അപ്പോഴേക്കും കാലത്തിന്‍റെ സൂര്യന്‍ അസ്തമയത്തിലേക്ക് അടുത്തിരിക്കും. കര്‍മ്മ ബന്ധങ്ങളുടെ തുടര്‍ച്ചയെന്നോണം മക്കളുടെയും പേരക്കുട്ടികളുടെയും ധാര്‍ഷ്ട്യത്തിനും അവഗണനക്കും മുമ്പില്‍ നിസ്സഹായനായി മൌനം പാലിക്കുമ്പോള്‍ കാലത്തിന്‍റെ പക പോക്കലെന്നോ വിധിയെന്നോ ഒക്കെ ആശ്വസിച്ച് ഒറ്റയ്ക്ക് ഉരുകി നീറുന്നുണ്ടാവാം വര്‍ത്തമാനകാലത്തിലെ ഓരോ അച്ഛനും. ഭൂരിപക്ഷം ജീവിതങ്ങളും ഇങ്ങനെയൊരു പരിണാമ ചക്രത്തിലൂടെ കടന്നുപോകുന്നു. വിധിയുടെ പകരം വീട്ടലും അനുഭവങ്ങളുടെ തിരിച്ചറിവും നിസ്സഹായതയും ഉദ്വേഗവും ഒക്കെയായി തലമുറകളിലൂടെയുള്ള ഒരു യാത്രയാണ് പുത്രസൂക്തതിലൂടെ ശ്രീ രാജീവ് ശിവശങ്കര്‍ പറഞ്ഞുവെക്കുന്നത്.
പ്രമേയത്തില്‍ പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും കാലാനുസൃതമായി തലമുറകളിലൂടെ പടര്‍ന്നുപിടിച്ച് വര്‍ത്തമാനകാലത്തിലെത്തി നില്‍ക്കുന്ന പുതുതലമുറയുടെ ചിന്തകളും മനോഭാവങ്ങളും നേര്‍ക്കുനേര്‍ നില്‍ക്കുമ്പോള്‍ നിഷേധിക്കാനോ ചോദ്യം ചെയ്യാനോ അംഗീകരിക്കാനോ വയ്യാത്ത അവസ്ഥയിലാവുന്നു . ഐതിഹ്യങ്ങളിലൂടെയും ചരിത്രത്തിലൂടെയും തുടര്‍ന്നു കൊണ്ടിരുന്ന പിതൃ പുത്ര ബന്ധത്തിന്‍റെ ഇരുണ്ട മുഖങ്ങള്‍ പ്രഭാകരനിലൂടെ പേരക്കുട്ടി മാധവനില്‍ എത്തിനില്‍ക്കുമ്പോള്‍ ഈ കുറിപ്പിലെ ആദ്യവാചകത്തിന്‍റെ അര്‍ത്ഥം വെളിപ്പെടുന്നു. സ്ഥലകാലങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ഓരോ വായനക്കാരനിലും വൈകാരികമായ ചലനമുണ്ടാക്കുവാന്‍ പുത്രസൂക്തത്തിനു കഴിഞ്ഞിട്ടുണ്ട്.
മൂന്നുവയസ്സു പ്രായമുള്ള പേരക്കുട്ടി മാധവനും മുത്തച്ഛനായ പ്രഭാകരനും തമ്മിലുള്ള ബന്ധത്തിലാണ് കഥയുടെ തുടക്കവും ഒടുക്കവും. ഒരു ചെറിയ കുട്ടിയുടെ കുസൃതികള്‍ എന്നതിനപ്പുറത്തെക്ക് മാധവന്‍റെ കടുത്ത അക്രമവാസനകള്‍ പ്രഭാകരന്‍റെ നേര്‍ക്ക്‌ ഒന്നിനു പിറകെ ഒന്നായി തുടരുമ്പോള്‍, അവന്‍റെ നോട്ടവും ശരീരചലനങ്ങളിലെ സാമ്യതയും തിരിച്ചറിഞ്ഞപ്പോള്‍, സഹനത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായിരുന്ന, താന്‍ അവഗണിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത, നീറുന്ന ഓര്‍മ്മയായി തന്നെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന തന്‍റെ അച്ഛന്റെ പുനര്‍ജ്ജന്മമാണോ എന്നുപോലും ഒരുവേള പ്രഭാകരന്‍ ഭയപ്പെട്ട് പോകുന്നു.
"ഇരട്ടവരക്കുള്ളിലെ ജീവിതം പോലെ, നേര്‍രേഖയിലൂടെ ഒരേ വേഗത്തിലോടുന്ന തീവണ്ടി പോലെ, സ്വിച്ചിട്ടാല്‍ കത്തുന്ന വിളക്കു പോലെ, എന്നും ഒരേ ദിക്കിലുദിക്കുന്ന നക്ഷത്രം പോലെ" ഇതൊക്കെയായിരുന്നു പ്രഭാകരന്‍റെ അച്ഛന്റെ ജീവിതം. ശരികള്‍ മാത്രമെഴുതിയിട്ട പുസ്തകമാണ് അച്ഛനെന്നറിഞ്ഞിട്ടും പ്രഭാകരന്‍ അച്ഛനെ വെറുത്തു. ബാല്യകാലത്തിലെ അച്ഛന്റെ തണലും സുരക്ഷിതത്ത്വവും കൌമാരത്തിന്‍റെ പടവുകള്‍ കയറിത്തുടങ്ങിയപ്പോള്‍ പ്രഭാകരന് അവഗണിച്ചു . അച്ഛനറിഞ്ഞാല്‍ ശാസിക്കാനിടയുള്ള കാര്യങ്ങള്‍ ഒളിവോടെ മറവോടെയും ചെയ്തുകൂട്ടുമ്പോഴൊക്കെയും അച്ഛനോടുള്ള വെറുപ്പും ശത്രുതയും കൂടിക്കൂടി വന്നു. പഠിക്കാനായി വീട്ടുകാരില്‍ നിന്നകന്നു നഗരത്തിലെത്തിയ പ്രഭാകരന്‍റെ ജീവിതം ചരടുപൊട്ടിയപട്ടംപോലെ പാറിനടന്നു.എല്ലാം നഷ്ടപ്പെട്ട പ്രഭാകരന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴേക്കും, താങ്ങാനാവാത്ത കുടുംബഭാരത്താല്‍ അച്ഛന്റെ മാനസികനിലതന്നെ തെറ്റിയിരുന്നു. എല്ലാം തിരിച്ചറിഞ്ഞപ്പോള്‍ പ്രഭാകരന്‍ ജീവിതത്തിന്‍റെ അര്‍ത്ഥവും നിലനില്‍പ്പും തേടിയുള്ള യാത്രയായി. സഹോദരിയുടെ [വൈകുന്നേരം 7:35 -നു, 22/5/2017] അനി യൂണി: സഹായത്താല്‍ മുടങ്ങിപ്പോയ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഒരദ്ധ്യാപകന്‍റെ മേലങ്കിയണിയുന്നു. എതിര്‍പ്പുകള്‍ വകവെക്കാതെ ജലജയെ പ്രണയവിവാഹം ചെയ്യുകയും അവര്‍ക്കൊരു മകള്‍ ജനിക്കുകയും, സ്നേഹവും സ്വാതന്ത്ര്യവും വേണ്ടുവോളം നല്‍കി സുഹൃത്തിനെ പോലെ പരിഗണിച്ചു വളര്‍ത്തിയ ഒരേയൊരു മകള്‍ ശാന്തി അച്ഛന്റെ പഴഞ്ചന്‍ ചിന്തകളെയും നിലപാടുകളെയും വിമര്‍ശിക്കുകയും, അന്യമതസ്ഥനായ ചെറുപ്പക്കാരനെ വിവാഹം ചെയ്യുകയും ചെയ്യുമ്പോള്‍, ജന്മ പരമ്പരകളിലൂടെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അച്ഛനും മക്കളും തമ്മിലുള്ള ബന്ധത്തിലെ ഓടിയെത്താനാവാത്ത ദൂരത്തെ ഞെട്ടിപ്പിക്കുന്ന തിരിച്ചറിവോടെ, നിസ്സഹായതയോടെ നോക്കിനില്‍ക്കേണ്ടി വരുന്നു. ഒരിക്കല്‍ അച്ഛനെ നിഷേധിച്ച താന്‍ ഇന്ന് സ്വന്തം മകളുടെ മുന്നില്‍ തിരസ്ക്കരിക്കപ്പെട്ടവനായി നില്‍ക്കുമ്പോള്‍ പാപപുണ്യങ്ങളുടെ ഫലങ്ങള്‍ മക്കളിലൂടെയോ മക്കളുടെ മക്കളിലൂടെയോ തങ്ങളിലേക്ക് തന്നെ തിരിച്ചുവരുമെന്ന യാഥാര്‍ത്ഥ്യന്‍റെ മുന്നില്‍ പ്രഭാകരന്‍ പകച്ചു പോകുന്നു.
കണ്ണാടിപ്പുഴയെന്ന ഗ്രാമത്തിന്‍റെ ചാരുതയില്‍ വര്‍ണ്ണാഭമായിരുന്ന പ്രഭാകരന്റെ ബാല്യകാലവും, മുഖം മിനുക്കിയ നഗരത്തിന്‍റെ നിര്‍വ്വികാരതയും, കാലത്തിനനനുസരിച്ചു മാറുന്ന ജീവിതശൈലിയും കാഴ്ചപ്പാടുകളുമെല്ലാം അതിഭാവുകത്വത്തിന്റെ കടന്നുകയറ്റമില്ലാതെ സ്വതസിദ്ധമായ ശൈലിയില്‍ കഥാകൃത്ത്‌ വരച്ചിട്ടിരിക്കുന്നു. നേരത്തെ പരാമര്‍ശിച്ചതുപോലെ പുതുമകളൊന്നും അവകാശപ്പെടാനില്ലെങ്കിലും നമ്മുടെ ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും ഉണ്ടായിട്ടുള്ളതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ സംഭവ വികാസങ്ങള്‍, ചില തിരിച്ചറിവുകളുടെ പാഠങ്ങള്‍ പുത്രസൂക്തത്തില്‍ ആദ്യാവസാനം നിറഞ്ഞു നില്‍ക്കുന്നു . ഒരു സാമൂഹ്യ ഉത്തരവാദിത്തമാണ് ഈ രചനയിലൂടെ എഴുത്തുകാരന്‍ ഏറ്റെടുത്തിരിക്കുന്നത്. പുതുതലമുറയ്ക്ക് അച്ഛനമ്മമാരോടുള്ള കടപ്പാടും ജീവിതത്തോടുള്ള കൃത്യമായ കാഴ്ചപ്പാടുകള്‍ക്കും പുറമേ വ്യക്തിശുദ്ധീകരണത്തിനുള്ള വഴിയൊരുക്കുകയും കൂടിയാണ് പുത്രസൂക്തത്തിലൂടെ കഥാകൃത്ത്‌ ചെയ്തിരിക്കുന്നത്.
ആദര്‍ശത്തിന്‍റെ ചട്ടക്കൂടിനുള്ളില്‍ നിന്ന് കൊണ്ട് ജീവിച്ചു മരിച്ച ശിവരാജന്‍ നായരും, അടുക്കളക്കുള്ളില്‍ കരിപുരണ്ട ജീവിതവുമായി പൊരുത്തപ്പെട്ടുപോയ ഭാര്യ ഭാരതിയമ്മയും, മകന്‍ പ്രഭാകരനും, സഹോദരിമാരായ സുമിത്രയും സുമതിയും റാണിയും. ഈ കഥാപാത്രങ്ങളൊക്കെ നമുക്ക് ചുറ്റും ഇപ്പോഴും ജീവിച്ചിരിക്കുന്നവരാണ്‌. ഒരിക്കല്‍ മകനെക്കുറിച്ചു ഏറെ അഹങ്കാരത്തോടെ അഭിമാനിച്ചിരുന്ന ശ്രീധരന്‍ മാഷ്‌ വാര്‍ദ്ധക്ക്യത്തില്‍ ഭാര്യയുടെ മരണശേഷം ഒരു മടക്കയാത്ര ആഗ്രഹിക്കാതെ തീര്‍ത്ഥാടനത്തിന്‍റെ വഴിയിലൂടെ മരണത്തെ വരവേല്‍ക്കാന്‍ വേച്ച് വേച്ചു നടന്നു നീങ്ങുന്നതു കാണാം പുത്രസൂക്തതിന്റെ മറ്റൊരിടവഴിയിലൂടെ.
തമോവേദം, പ്രാണസഞ്ചാരം, കല്‍പ്രമാണം എന്നീ നോവലുകള്‍ക്കും ദൈവമരത്തിലെ ഇല എന്ന കഥാസമാഹരത്തിനും ശേഷം സ്വതസിദ്ധമായ ശൈലിയില്‍ ജന്മപരമ്പരകളുടെ ദിക്കറിയാത്ത വഴികളിലൂടെ സഞ്ചരിക്കുകയാണ് ശ്രീ രാജീവ് ശിവശങ്കര്‍ എന്ന എന്‍റെ ഇഷ്ട എഴുത്തുകാരന്‍. അദ്ദേഹത്തിന്‍റെ തൂലികയില്‍ നിന്നും ഇനിയുമിനിയും നല്ല രചനകള്‍ പ്രതീക്ഷിച്ചുകൊണ്ട് ...
എഴുത്തുകാരനെ കുറിച്ച് :
പത്തനംതിട്ട ജില്ലയിലെ കോന്നി , മങ്ങാരം കാരുവള്ളിൽ വീട്ടിൽ ജനനം .
പത്രപ്രവർത്തകൻ ഗ്രന്ഥകർത്താവ് എന്നീ നിലകളിൽ പ്രശസ്തൻ.
ഇപ്പോൾ മലയാള മനോരമ കൊച്ചി യൂണിറ്റിൽ ചീഫ് സബ് എഡിറ്റർ ആണ്.
കഥ, നോവൽ വിഭാഗങ്ങളിൽ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
ആനുകാലികളിലും എഴുതിക്കൊണ്ടിരിക്കുന്നു.
മാതൃഭൂമി ചെറുകഥാ മത്സരത്തിൽ പുരസ്കാര ജേതാവാണ്.
ഭാര്യയും മകളും അടങ്ങുന്ന കുടുംബം
രാഷ്ട്രീയ - മതനേതാക്കളുടെ ഒത്താശയോടെ ഭൂമാഫിയയുടെയും ക്വാറി മാഫിയകളുടെയും ചൂഷണത്തിനിരയായി ദുരിതമനുഭവിക്കുന്ന ഒരു കൂട്ടം മലയോര നിവാസികളുടെ ജീവിത കഥ പറയുന്ന "കൽ പ്രമാണം" എന്ന നോവൽ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയതും നിരവധി പരിസ്ഥിതി സംരക്ഷണ സംഘടനകളിൽ ചർച്ച ചെയ്യപ്പെട്ട പുസ്തകമാണ്.
🍁🍁🍁🍁🍁🍁🍁🍁🍁          

23-05-17


കാഴ്ചയുടെ വിസ്മയം
അവതരണം ലത


ചൊവ്വാഴ്ചാ പംക്തിയായ
കാഴ്ചയുടെ വിസ്മയം
26 വാരങ്ങൾ പിന്നിട്ടിരിക്കുന്നു .

ദൃശ്യകലയുടെ വരമൊഴിയിണക്കത്തിൽ ഇതുവരെ നമ്മൾ പരിചയപ്പെട്ട കലാരൂപങ്ങൾ എല്ലാവരുടെയും അറിവിലേക്കായി താഴെ കൊടുക്കുന്നു ...

സിനിമ,
ചവിട്ടുനാടകം,
അർജുന നൃത്തം,
അലാമിക്കളി,
തെയ്യം,
ഇരുളർ നൃത്തം,
പറക്കും കൂത്ത്,
കോതാമൂരിയാട്ടം,
കുറത്തിയാട്ടം,
മംഗലം കളി,
കളമെഴുത്ത്,
തീയാട്ട്,
കാളിയൂട്ട്,
തലയാട്ടം,
കുത്തിയോട്ടം,
കുമ്മാട്ടി,
ഐവർ കളി,
പരിചമുട്ടുകളി,
ചിമ്മാനക്കളി,
വേലകളി,
കണ്യാർകളി,
ആണ്ടിക്കളി,
സംഘക്കളി,
പൊറാട്ടുനാടകം,
കൂടിയാട്ടം,
പാഠകം

എന്നിങ്ങനെ 26 കലാരൂപങ്ങൾ ...                  

കാഴ്ചയിലെ വിസ്മയം
ദൃശ്യകലകളുടെ വരമൊഴിയിണക്കം ..
ഇരുപത്തിയേഴാം അധ്യായമായി നമ്മൾ പരിചയപ്പെടുന്നു ,
പൂതനും തിറയും

നിങ്ങൾക്കേറെ പരിചിതമായ ഈ വള്ളുവനാടൻ കലാരൂപത്തെ കുറിച്ച് ഇനിയുമേറെ പറയാനുണ്ടാവും ...
കൂട്ടിച്ചേർക്കുക ..
വിലയിരുത്തുക ...
വിശകലനം ചെയ്യുക ....                  


പൂതനും തിറയും

വള്ളുവനാടന്‍ പ്രദേശത്ത് പ്രചാരത്തിലുള്ള അനുഷ്ഠാനകലയാണ് പൂതനും തിറയും. തിറ കാളിയേയും പൂതം ഭൂതഗണങ്ങളേയും പ്രതിനിധീകരിക്കുന്നു. കണ്ണകി ആരാധനയുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഐതിഹ്യങ്ങള്‍ ഈ അനുഷ്ഠാനത്തിന്റെ ഭാഗമായി പ്രചാരത്തിലുണ്ട്. കാവുകളുലും ഭഗവതിക്ഷേത്രങ്ങളിലുമാണ് ഈ അനുഷ്ഠാനം നടക്കുന്നത്. പെരുവണ്ണാന്‍ സമുദായക്കാരാണ് ഇത് കെട്ടിയാടുന്നത്. താലപ്പൊലി, പൂരം, വേല തുടങ്ങിയ ഉത്സവങ്ങളുടെ ഭാഗമായാണ് ഈ അനുഷ്ഠാനം അരങ്ങേറുന്നത്.

പൂതത്തിന് തുടിയാണ് വാദ്യം. തിറയ്ക്ക് പ്രധാനമായും പറ വാദ്യോപകരണമായി ഉപയോഗിക്കുന്നു.

തിറയുത്സവത്തിന്റെ വിവരം നാട്ടുകാരെ അറിയിക്കുന്നതിനായി പൂതം കെട്ടി വീടുകള്‍ കയറിയിറങ്ങുന്ന പതിവുണ്ട്. കാവേറ്റം അഥവാ കാവില്‍ കയറല്‍ ചടങ്ങ് ഈ അനുഷ്ഠാനത്തിന്റെ പ്രധാനഭാഗമാണ്.

തിറയുടെ മുടി അര്‍ദ്ധവൃത്താകൃതിയിലുള്ളതാണ്. മുടിക്കും 'തിറ' എന്നു പറയും. കനം കുറഞ്ഞ മരമുപയോഗിച്ചാണ് പൂതത്തിന്റെ മുടിയും മറ്റും നിര്‍മ്മിക്കുന്നത്. നാവ് പുറത്തേക്കു തള്ളിനില്‍ക്കുന്ന രൂപത്തിലുള്ള മുഖം മൂടി ധരിക്കും. ചെങ്ങണപുല്ല്, പീലിത്തണ്ട്, പൂക്കണ്ണാടി വിവിധതരം ചായങ്ങള്‍ ഇവ അലങ്കാരത്തിനായി ഉപയോഗിക്കും. ധാരാളം ആഭരണങ്ങളും പൂതം അണിയാറുണ്ട്. കരിവള, കൈവള, തോള്‍വള, മാര്‍ത്താലി, അരത്താലി തുടങ്ങിയ ആഭരണങ്ങള്‍ അണിയാറുണ്ട്. കഥകളിയോടു സമാനമായ വസ്ത്രരീതിയാണ് പൂതത്തിന്റേത്. മഞ്ഞള്‍ മുക്കിയ അടിവസ്ത്രവും ഉടുത്തുകെട്ടുമാണ് വസ്ത്രധാരണരീതി. പൊന്തക്കോലും, പരിശയും കൈയിലുണ്ടാവും.

നല്ല മെയ്വഴക്കമുളള കലാകാരന്മാരാണ് ഈ അനുഷ്ഠാനം അവതരിപ്പിക്കുന്നത്. അവതരണത്തിന്റെ ഭാഗമായി സങ്കീര്‍ണ്ണമായ ചുവടുകളും പ്രകടനങ്ങളും നടത്താറുണ്ട്. ചിലമ്പാട്ടം, തെരുപ്പറക്കല്‍, കുതിരച്ചാട്ടം, മുതലച്ചാട്ടം, പിണങ്കാല്, അടിവാള്‍, വെട്ടിമലക്കം തുടങ്ങിയ ചുവടുകള്‍ ഇതിന്റെ ഭാഗമായുള്ള പ്രകടനങ്ങളാണ്.

കേരളത്തിലെ പല പ്രദേശങ്ങളിലും പൂതം എന്ന അനുഷാഠാനം കണ്ടുവരുന്നുണ്ട്. പാണ സമുദായക്കാരുടെ പൂതന്‍, പറയ സമുദായക്കാരുടെ പറപൂതന്‍, ചില ആദിവാസികളുടെ ഇടയിലുള്ള നായാടിപൂതം തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. ഉത്തര കേരളത്തിലെ തെയ്യക്കോലങ്ങളുടെ ഇടയിലും വിവിധതരം പൂതങ്ങളുണ്ട്.

വള്ളുവനാട്ടിലേയും അതിന്റെ സമീപപ്രദേശങ്ങളായ തലപ്പിള്ളി, വന്നേരി, പാലക്കാട്ടുശ്ശേരി എന്നിവിടങ്ങളിലെയും ദേവീക്ഷേത്രോത്സവങ്ങളോടനുബന്ധിച്ച് പെരുമണ്ണാൻ/മണ്ണാൻ സമുദായക്കാർ കെട്ടിയാടുന്ന ഒരു പ്രാചീന നാടൻ കലാരൂപമാണ് പൂതനും തിറയും [1]. ദേവീക്ഷേത്രങ്ങളിലെ വേലപൂരങ്ങളോടനുബന്ധിച്ച് പൂരത്തിന്ന് എട്ടോ പത്തോ ദിവസം മുമ്പു മുതൽ ഇവർ വേഷമണിഞ്ഞു അതാതു ദേശങ്ങളിലെ എല്ലാ വീടുകളിലും എത്തി കളിക്കുന്നു. കൂട്ടിന്ന് തുടിമേളവും ഉണ്ടായിരിക്കും. പൂതത്തിന്ന് വർണാഭമായ വസ്ത്രങ്ങളും തലയിൽ കുട്ടികൾക്ക് ഭയം ജനിപ്പിക്കുന്ന മട്ടിൽ ഉന്തിനിൽക്കുന്ന നാക്കും ഉണ്ടക്കണ്ണുകളുമുള്ള മുഖം മൂടിയോടുകൂടിയ കിരീടവുമുണ്ടാകും. തിറക്ക് തലയിൽ കയറ്റി വച്ച് വഹിക്കുന്ന വളരെ വലിപ്പമുള്ള കിരീടം (മുടി) മാത്രമാണുണ്ടാകുക. വലിപ്പം കൂടിയതായതിനാൽ മുടിയുടെ രണ്ടറ്റങ്ങളിലും ഓരോ മുണ്ടിന്റെ ഓരോ അറ്റം ബന്ധിച്ച് മറ്റെ അറ്റങ്ങൾ കൈകളിൽ പിടിച്ച് തുലനം ചെയ്തുകൊണ്ടേ അവർക്കു നൃത്തം ചെയ്യാനാകൂ. തിറയുടെ മുഖത്ത് അരിമാവുകൊണ്ടും മറ്റും ചായം തേച്ചിരിക്കും. അരളിപ്പൂക്കൾ കൊണ്ടുള്ള അമ്പിളിപ്പൂമാലയും തിറ ധരിച്ചിരിക്കും.


പൂതൻ
പൂതത്തിനും തിറക്കും കാലിൽ ചിലമ്പുകളും അരയിൽ മണികളുമുണ്ടാകും. ഇവർ നടക്കുമ്പോളുണ്ടാകുന്ന ശ്രുതിമധുരമായ മണികിലുക്കവും ചിലമ്പൊലിയും കുംഭം മീനം മാസങ്ങളിലെ വള്ളുവനാടൻ ഗ്രാമങ്ങളെ സംഗീതസാന്ദ്രമാക്കുന്നു. ഓരോ സംഘത്തിലും ഒന്നിൽ കൂടുതൽ പൂതങ്ങളും തിറകളുമുണ്ടാകാം. വീട്ടുമുറ്റങ്ങളിൽ ഇവരുടെ നൃത്തം വളരെ രസകരമാണ്‌. വീടുകളിൽ [വൈകുന്നേരം 7:33 -നു, 23/5/2017] ലത ടീച്ചർ: നിന്ന് ഈ നൃത്തസംഘത്തിന്ന് അരിയും നെല്ലും പണവും വസ്ത്രങ്ങളും സമ്മാനമായി കിട്ടും. ഒടുവിൽ പൂരദിവസം അതാത് ക്ഷേത്രങ്ങളിൽ എത്തി അവിടെയും കളിച്ച് ദേവീദർശനവും നടത്തി അവർ പിരിയുന്നു.

പണ്ട് ചെറിയ കുട്ടികൾ കുസൃതി കാണിക്കുമ്പോൾ നാട്ടിൻപുറങ്ങളിൽ അമ്മമാർ " നിന്നെ ഞാൻ പൂതത്തിന്നു പിടിച്ചു കൊടുക്കും" എന്നു പറഞ്ഞ്‌ അവരെ ശാസിക്കാറുണ്ടായിരുന്നു. അതിന്നു തെളിവെന്നോണം പൂതങ്ങൾ വീടുകളിൽ ചെന്നാൽ ചെറിയ കുട്ടികളെ പ്രത്യേകം അന്വേഷിച്ചു കണ്ട് കളിയാക്കി വിടുകയും ചെയ്യും.

ഇടശ്ശേരി ഗോവിന്ദൻ നായരുടെ പൂതപ്പാട്ട് എന്ന മനോഹരവും പ്രസിദ്ധവുമായ കവിത ഇതിനെ ഉപജീവിച്ചുള്ളതാണ്‌.

പാണപ്പൂതം തിരുത്തുക

പാണൻ സമുദായക്കാർ പൂതൻ വേഷം മാത്രം കെട്ടി (പാണപ്പൂതം) ഇതുപോലെ വീടുകളിൽ പോയി കളിക്കാറുണ്ട്. പക്ഷെ അവരുടെ വേഷഭൂഷാദികൾക്ക് കെട്ടും മട്ടും വളരെ കുറവായാണ്‌ കണ്ടിട്ടുള്ളത്.
*************************************************
അഭിപ്രായങ്ങള്‍
1
                    


3
(പ്രജിത)                    


കൂട്ടിച്ചേർക്കുന്നത് ഒരു മാസികയിൽ വന്നത്

പാലക്കാട് മലപ്പുറം ജില്ലകളുടെ ചില ഭാഗങ്ങളിലും നിലനില്‍ക്കുന്ന തിറ-പൂതന്‍ കളിയില്‍ കണ്ണകീ-കോവല കഥ അടിസ്ഥാന പ്രമാണമാണ്.
കേരളത്തില്‍ തുലാവര്‍ഷം പെയ്‌തൊഴിഞ്ഞാല്‍ നാട്ടുവഴികളും, പാടങ്ങളും ക്ഷേത്രോത്സവങ്ങളും അനുബന്ധ ചടങ്ങുകളും കൊണ്ട് നിറയും. പഴയ കാര്‍ഷികസംസ്‌കൃതിയുടെ ഭാഗമായുള്ള ആചാരക്രമങ്ങളും, കലാരൂപങ്ങളുമൊക്കെയാണിതില്‍ പ്രധാനമായും കാണാന്‍ സാധിക്കുക. വീടുവീടാന്തരം കയറി നെല്ലുള്‍പ്പെടെയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ പറവെപ്പിലൂടെ സ്വീകരിക്കുന്ന ഗ്രാമാധിപന്‍മാരായ ദൈവങ്ങളുടെ പ്രതിരൂപങ്ങളെ നമുക്കിത്തരം ഉത്സവങ്ങളിലും ആചാരങ്ങളിലും കാണാന്‍ സാധിക്കും. മധ്യകേരളത്തില്‍, പ്രധാനമായും വള്ളുവനാടന്‍ പ്രദേശങ്ങളില്‍ പൂരമഹോത്സവങ്ങള്‍ ഗ്രാമശരീരമേറുന്നതിക്കാലത്താണ്. തുലാവര്‍ഷത്തിനുശേഷം ഇവിടങ്ങളില്‍ കൊയ്‌തൊഴിയുന്ന പാടങ്ങള്‍ ഉത്സവങ്ങള്‍ക്കുള്ളതാണ്. അറങ്ങോട്ടുകരമുല്ലയ്ക്കല്‍ മുതല്‍ മുളയങ്കാവ് കാളവേലവരെയുള്ള ആഘോഷങ്ങള്‍ പൂരോത്സവത്തിന്റെ ഭാഗമായി ദര്‍ശിക്കാം. ഭഗവതിപ്പാട്ട്, താലപ്പൊലി, ആറാട്ട്, പൂരം തുടങ്ങിയവയാണ് പ്രധാന ഉത്സവങ്ങള്‍. ഇവയില്‍ നയനസൗകുമാര്യമുള്ള കലാരൂപമാണ് പൂതനും തിറയും. ഇവിടുത്തെ തിറ വടക്കെ മലബാറിലെ തെയ്യം തിറയുമായി പേരിലും, അണിയുന്ന കോലത്തിലും ഏറെ സാമ്യം പുലര്‍ത്തുന്നുണ്ടെങ്കിലും പ്രമേയത്തില്‍ വ്യത്യാസമുണ്ട്. ഇവിടെയും പെരുവണ്ണാന്‍ സമുദായാംഗങ്ങളാണ് വേഷമണിയുന്നത്. പക്ഷേ കാവേറ്റത്തിനുള്ള അധികാരം ദേശത്തെ ഈഴവര്‍ക്കാണ്. ദേശത്തെ ഏറ്റവും മുതിര്‍ന്ന ഈഴവക്കാരണവരായ ദേശത്തണ്ടാന്റെ അനുമതിയോടെയും, നേതൃത്വത്തിലുമാണ് കാവേറ്റം. പറ എന്ന നാട്ടുവാദ്യത്തിന്റെ ആസുരതാളത്തില്‍ പതിനെട്ടുകോല്‍ കൊട്ടിക്കയറിയും ഇറങ്ങിയുമുള്ള കാവേറ്റം മനസ്സുകളെ ത്രസിപ്പിക്കുന്നതാണ്. ആദിമമായൊരു താളവിന്യാസത്തിന്റെ ലഹരിയില്‍ ദേശക്കാര്‍ മേളത്തോടൊപ്പം ആടുകയും താളംപിടിക്കുകയും ചെയ്യുന്നതുപോലും ഒരുത്സവക്കാഴ്ചയാണ്. അതുകൊണ്ടുതന്നെ വേഷമണിയുന്നവരിലും, ആചാരങ്ങളില്‍ പങ്കുകൊള്ളുന്നവരിലും മാത്രമൊതുങ്ങാതെ, കാണികളെപ്പോലും കലയുടെ ഭാഗമാക്കിത്തീര്‍ക്കുന്നൊരു മാന്ത്രികത ഇത്തരം ഗ്രാമ്യ കലാനുഷ്ഠാനങ്ങളില്‍ ദര്‍ശിക്കാവുന്നതാണ്.
തിറയുടെ കാവേറ്റ ഉത്സവത്തിന് വിളംബരമെന്നോണം ഉത്സവത്തിന് രണ്ടോ മൂന്നോ ദിവസംമുമ്പ് തിറയുടെ വരവറിയിച്ച് പൂതന്‍ വീടുകളിലെത്തും. വടക്കന്‍ കേരളത്തിലെ വടകര, നാദാപുരം, കുറ്റ്യാടി മേഖലകളില്‍ ഓണാഘോഷത്തോടനുബന്ധിച്ചുള്ള ആചാരമായ ഓണത്തെയ്യം (ഓണപ്പൊട്ടന്‍, ഓണേശ്വരന്‍ എന്നൊക്കെ പ്രാദേശിക വകഭേദങ്ങളുണ്ട്) തിരുവോണനാളില്‍ വീടുകളിലെത്തുന്നതിനു മുന്നോടിയായി വേടനും പൂതവും പാട്ടുപാടി വീടുകളിലെത്തുന്ന പതിവുണ്ട്. ഇവിടെയും ഓണപ്പൊട്ടന്റെ വരവറിയിച്ചുകൊണ്ടാണ് പൂതവും വേടനും വീടുകളിലെത്തുന്നത്. വടക്കന്‍-മധ്യ കേരളങ്ങളിലെ ആചാരസാമ്യം സൂചിപ്പിക്കാനാണിതിവിടെ പ്രതിപാദിച്ചത്. പഴയ മുണ്ടും, നെല്ലും, നാളീകേരവുമാണ് പൂതനുകിട്ടുന്ന ദക്ഷിണ. പൂതന്റെ രൂപവും, ഭാവങ്ങളും കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ രസിപ്പിക്കുന്നവയാണ്. പൂതന്റെ ഊരുചുറ്റി വിളംബരത്തിനുശേഷം പിറ്റെദിവസമോ, അതിനടുത്ത ദിവസമോ ആണ് തിറയുടെ ദേശം ചുറ്റല്‍. വേഷം കെട്ടിയാടുന്നവരുടെ വീട്ടില്‍ നിന്നുമിറങ്ങി തിറ നേരെ പോവുന്നത് ദേശത്തണ്ടാന്റെ വീട്ടിലേക്കാണ്. അടിയാളരുടെ ജാതീയമായൊരൈക്യം ഈയൊരാചാരത്തില്‍ കാണാന്‍ സാധിക്കും. ദേശത്തണ്ടാന്റെ അനുമതിയോടെയാണ് തിറ കാവേറ്റം നടത്തുന്നത്. തണ്ടാന്റെ വസതിയിലെ ചടങ്ങുകള്‍ക്കു ശേഷം ദേശത്തണ്ടാന്‍ സ്ഥാനക്കോലും പിടിച്ച് മുന്നില്‍ നടക്കുന്നു. തിറയും നാട്ടുപരിവാരങ്ങളും പിന്നാലെയും.
തിറ വീട്ടിലെത്തുമ്പോള്‍ നിലവിളക്കുകൊളുത്തി സ്വീകരിച്ച് നിറച്ച് വെച്ച് (പറനിറയ്ക്കല്‍) നടത്തുന്നു. കാര്‍ഷികവിഭവങ്ങളാണിവിടെ പറയില്‍ ദക്ഷിണയായി നിറയ്ക്കപ്പെടുന്നത്. ചിലയിടങ്ങളില്‍ [വൈകുന്നേരം 7:48 -നു, 23/5/2017] +91 94966 52701: നെല്ലുമാത്രവും, ചിലയിടങ്ങളില്‍ വെള്ളരി, നാളികേരം തുടങ്ങിയ വിഭവങ്ങളും പറ നിറയ്ക്കുന്നതായി കാണാന്‍ സാധിക്കുന്നുണ്ട്. പറ സ്വീകരിക്കുന്ന തിറ കുമ്പിട്ട് അരിയും നെല്ലും വാരിയെറിഞ്ഞ് അനുഗ്രഹിക്കുന്നു. അടുത്തവര്‍ഷത്തെ വിളവ് കേമമാവാനുള്ള അനുഗ്രഹമാണ് നല്‍കപ്പെടുന്നത്. കാര്‍ഷികസംസ്‌കൃതിയുടെ ഭാഗമായുള്ള ഈയൊരാചാരത്തില്‍ ചിലപ്പതികാരത്തിലെ കണ്ണകീ സങ്കല്‍പ്പം ദര്‍ശിക്കാനാവുക കൂടുതലും തിറയിലാണ്. ഇതുമായി ബന്ധപ്പെട്ട പാട്ടുകളില്‍ കണ്ണകിയുടെയും കോവലന്റെയും, പൂതത്തിന്റെയും കഥ മനസ്സിലാക്കാന്‍ കഴിയും.
ചിലപ്പതികാരം കഥയിലെ കണ്ണകിയുടെയും കോവലന്റെയും കഥ പ്രസിദ്ധമാണല്ലോ. കച്ചവടാവശ്യത്തിനായി മധുരയിലേക്കുള്ള യാത്രാമധ്യേ കണ്ണകിക്ക് ചിലമ്പ് നിര്‍മ്മിക്കാനായി കോവലന്‍ ഒരു തട്ടാനെ (സ്വര്‍ണ്ണപ്പണിക്കാരനെ) ഏല്‍പ്പിക്കുന്നു. തട്ടാന്‍ ചിലമ്പ് നിര്‍മ്മാണത്തില്‍ കൃത്രിമം കാണിക്കാതിരിക്കാന്‍ പൂതത്തെ കാവല്‍ നിര്‍ത്തുകയും ചെയ്യുന്നു. ചിലമ്പ് നിര്‍മ്മിച്ച തട്ടാന്‍ നേരത്തെതന്നെ പൂതത്തെ പറ്റിക്കാനുള്ള ഉപായം കണ്ടെത്തിയിരുന്നു. സഞ്ചരിക്കാനുള്ള മാര്‍ഗ്ഗമധ്യേയുള്ള ഒരു പാലത്തിനടിയില്‍ ഒരു പിച്ചളച്ചിലമ്പ് നിര്‍മ്മിച്ചുവച്ചിരുന്നു. കാവലേര്‍പ്പെടുത്തിയ പൂതത്തിനു മുന്നില്‍വച്ച് രണ്ട് സ്വര്‍ണ്ണച്ചിലമ്പുകള്‍ നിര്‍മ്മിച്ച തട്ടാന്‍, ചിലമ്പുമെടുത്ത് കണ്ണകിക്ക് നല്‍കാനുള്ള മാര്‍ഗ്ഗമധ്യേ നേരത്തെ പിച്ചളച്ചിലമ്പൊളിപ്പിച്ചുവച്ച പാലത്തിനടുത്തെത്തിയപ്പോള്‍ തോട്ടില്‍ വീഴുന്നതായി ഭാവിക്കുകയും, സ്വര്‍ണ്ണച്ചിലമ്പിനുപകരം പിച്ചളച്ചിലമ്പ് മാറ്റിയെടുക്കുകയും ചെയ്തു. ചതി സംഭവിച്ചതറിയാതെ യാത്രതുടര്‍ന്ന പൂതം ചിലമ്പ് കണ്ണകിക്ക് നല്‍കുകയും ചെയ്തു. പിന്നീട് കണ്ണകി ചിലമ്പണിയാന്‍ ശ്രമിക്കുമ്പോഴാണ് ഒരു ചിലമ്പ് സ്വര്‍ണ്ണമല്ല പിച്ചളയാണെന്ന് തിരിച്ചറിയുന്നത്.  കാവലേല്‍പ്പിച്ച പൂതത്തെ ക്രൂദ്ധയായി നോക്കിയ കണ്ണകിയുടെ മുന്നില്‍ അമളിപറ്റിയതറിഞ്ഞ പൂതം ഇളിഭ്യനായി നാക്കുകടിച്ചു. അതിന്റെ സ്മരണയ്ക്കായി പൂതത്തിന്റെ വേഷത്തിലിപ്പോഴും നാക്കു കടിച്ചുപിടിച്ച മുഖം മൂടിയാണ് ധരിക്കുന്നത്.
ചതിവു പറ്റിയതറിഞ്ഞ പൂതം അന്നുമുതല്‍ തട്ടാനെയന്വേഷിച്ചു നടപ്പാണ്. അതിന്റെ ഭാഗമായാണ് പൂതം കൊയ്ത്തുകഴിയുന്ന കാലത്ത് വീടുകള്‍ കയറിയിറങ്ങുന്നതെന്നാണ് സങ്കല്‍പ്പം. പൂതത്തിന്റെ സന്ദര്‍ശനത്തിനുപിന്നാലെ തിറയുടെ രൂപത്തില്‍ കണ്ണകിയും വീടുകള്‍ സന്ദര്‍ശിക്കുന്നു. പൂതത്തിന്റെ വരവും, പിന്നാലെയുള്ള തിറയുടെ വരവും ഗ്രാമീണ ജനത ഭക്തിപുരസ്സരമാണ് ആഘോഷിക്കുന്നത്. പൂതത്തിന്റെയും, തിറയുടെയും വേഷവിധാനങ്ങളില്‍ ചെലുത്തുന്ന ശ്രദ്ധയും, ആചാരബദ്ധതയും ഇതിനുദാഹരണങ്ങളാണ്.  (പ്രവീണ്‍ വര്‍മ്മ)
                   
വിവരണം ഗംഭീരം(ശിവശങ്കരൻ)
                  
പൂതനും തിറയും
 തിരൂരും അനുബന്ധ പ്രദേശങ്ങളിലും ജനിച്ചു വളർന്നവരെ സംബന്ധിച്ചിടത്തോളം വൈരങ്കോട് തീയാട്ടിന്റെ അനുബന്ധമായി നാട്ടിലും വീട്ടിലുമെത്തുന്ന അതിഥികൾ. ഭക്തി, ഭയം, കൗതുകം, വീരപരിവേഷം ഇതെല്ലാം കലർന്ന മനോഭാവത്തോടെ ഓരോ ബാല്യവും മനസ്സിലാരാധിക്കുന്ന രൂപങ്ങൾ. ഇടശ്ശേരി പറയുമ്പോലെ അമ്മയുടെ കോന്തലത്തുമ്പിൽ തൂങ്ങി ഒട്ടു കണ്ടും ഒട്ടു മറഞ്ഞും ആസ്വദിക്കുന്നവ. പൂതന്റെ തുടികൊട്ടിനായി കൊതിക്കുമ്പോൾ തന്നെ ഇടവഴികളിൽ ഒറ്റയ്ക്കായാൽ നടുങ്ങുന്ന പിഞ്ചുമനസ്സുകൾ. പിന്നാലെ നടന്ന് മയിൽപീലിമുടികൾ തൊടുന്നതിലെ കൗതുകം . മണ്ണാർപ്പൂതം, പറപ്പൂതം, വൈക്കോൽപ്പുതം ഇങ്ങനെ ജാതി വേഷം ഒക്കെ പേരിനെ നിർണ്ണയിക്കുന്നു. കൂടുതൽ കായികമായ അഭ്യാസങ്ങൾ കാണിക്കുന്നതിറ .... കനമേറിയ കോപ്പ് (കിരീടം) ' വച്ച് കൊണ്ട്നിലത്തിട്ട പണം കണ്ണ് കൊണ്ട് എടുക്കുന്നതൊക്കെ കാണുമ്പോൾ ഓരോ കാഴ്ചക്കാരനും തിരികെ കിട്ടുന്നത് വിടർ കണ്ണുകളുള്ള ബാല്യത്തിന്റെ നിഷ്കളങ്കത  (സ്വപ്ന)                   

പൂതനും തിറയും ഒരിക്കൽ ഗംഭീരമായ ചർച്ചകൾക്ക് വിധേയമായതാണ്
വിശദമായ വിവരണവും സഹായികളും
എല്ലാവർക്കും നന്ദി (രതീഷ്)                    

ഇടശ്ശേരിയുടെ പൂതപ്പാട്ട് വള്ളുവനാട്ടെ കണ്ണകി കോവലൻ കഥ പറയുന്ന കലാരൂപവുമായി ബന്ധമുള്ളതാണോ?  (നെസ്സി)                   


കഥ
ഗൃഹസന്ദർശനം അഥവാ മറ്റൊരു പൂതപ്പാട്ട്.

ഇടശ്ശേരിയുടെ പൂതത്തെ പോലെ അവർ ഉണ്ണിയെത്തേടി ഓരോ വീട്ടിലും ചെന്നു. വന്നു കയറി പൂതങ്ങളെ പിണക്കാതെ തന്നെ വീട്ടുകാർ പടിയിറക്കി വിട്ടു.
ഉണ്ണിയെ വിടില്ലേ?
പടിയിറങ്ങുമ്പോഴും വന്നവർക്ക് സംശയം
തീർച്ചയായും. -നങ്ങേലിമാർ ഉറപ്പു നൽകി.

ഇതിപ്പോൾ എത്രാമത്തെ പൂതങ്ങളാണ്?
അച്ഛന്റെ സംശയം.
മൂന്നാമത്തെ യോ  നാലാമത്തെ യോആണ്. നമുക്ക് വരരുതെന്ന് പറയാൻ പറ്റില്ലല്ലോ. പൂതത്തിന് അങ്ങനെയൊരു വാക്കു നൽകിപ്പോയല്ലോ.
അതൊക്കെ പോകട്ടെ, ഇവിടത്തെ ഉണ്ണിയെ എന്തു ചെയ്യണം?
അത് സി.ബി.എസ്.സി തന്നെ.
അതു തെറ്റല്ലേ? പൊതു പള്ളി കൂടമല്ലേഅഭികാമ്യം?
ആരു പറഞ്ഞു. ഇവിടെ വന്ന നാലു പൂതങ്ങളിൽ മൂന്നെണ്ണത്തിന്റെ ഉണ്ണികളും സി.ബി.എസ്.സിയാണ്.
അങ്ങനെ യോ!
അല്ല പിന്നെ.
അതൊക്കെ മാറിയെന്നാണല്ലോ കേട്ടത് ?
എവിടെ?
അതെന്തായാലും പൊതു പള്ളിക്കൂടം തന്നെ മെച്ചം.
അത്രയ്ക്കു മെച്ചമാണെങ്കിൽ അവർ മാതൃക കാണിക്കട്ടെ.
അല്ല, ആരോ വരുന്നുണ്ട്. മണികിലുക്കം കേൾക്കുന്നു. ഒരു കാര്യം ചെയ്യ്, ഇത് ഉണ്ണിയുടെ വീടല്ലെന്ന് പറഞ്ഞേക്ക്.
അതാ നല്ലത്. പൂതങ്ങളെക്കൊണ്ട് തോറ്റു.
അങ്ങനെ പറയരുത്. പൂതംപാവമല്ലേ.
എന്തു പാവം, അസത്തു പൂതങ്ങൾ.
                 കെ.കെ.പല്ലശ്ശന  
                  
എത്രയെത്ര കലാരൂപങ്ങൾ..
വിസ്മയകരം കാഴ്ചയിലെ വിസ്മയം...💐💐💐                    
വടക്കൻ കേരളത്തിലെ തെയ്യം തിറയുമായും ബന്ധപ്പെട്ടു കിടക്കുന്ന കലാരൂപമാണെന്ന് തോന്നുന്നു                     
പെരുങ്കളിയാട്ടം.. പെരുവണ്ണാൻ കെട്ടിയാടുന്നതല്ലേ? ഇതും തെയ്യത്തിന്റെ മറ്റൊരു രൂപമല്ലേ? (അനില്‍)                              
*************************************************************************